Tuesday, August 29, 2006
വി.എസ്. ചുവടുറപ്പിക്കുന്നു
വി.എസ്. ചുവടുറപ്പിക്കുന്നു,initial hiccups എന്ന് പറയാവുന്ന ബാലാരിഷ്ടകള്‍ക്ക് ശേഷം.നെല്‍കര്‍ഷകര്‍ക്കു നല്ല സംഭരണവിലയായ 8.5 രൂപാ നല്കാന് തീരുമാനിച്ചത് അദ്ദേഹത്തിന്റെ മുന്‍ ഗണനകള്‍ വ്യക്തമാക്കുന്നു.ഞാറ്റ്പാട്ടുകളും തേക്ക്പാട്ടുകളും വയല്കാറ്റിന്റെ ഹുങ്കാരങ്ങളെ കടന്ന് ഇനിയും പടികയറി വരുമെന്ന് എന്നെ പോലെ ഒരുപാട് കുട്ടനാട്ടുകാരും അമ്പലപ്പുഴക്കാരും പ്രതീക്ഷിക്കുന്നുണ്ടവും.പുതിയ മുതലാളിമാര്‍ വന്നതിനു ശേഷം അച്ചുതാനന്ദനെ വിമര്‍ശിക്കുന്നതില്‍ സായൂജ്യം കണ്ടെത്തുന്ന ദീപിക പോലും പുകഴ്ത്തി എന്ന് പറഞ്ഞലെ ഈ തീരുമാനത്തിന്റെ മഹത്വം മനസ്സിലാകൂ.{സിങപ്പൂരുകാരന്‍ പുതിയ മുതലാളി പിണറായിയുടെ ചങ്ങാതിയാണത്രെ(സര്‍വ്വലോകമുതലാളിമാരെ...........),.പി.ജെ.ജോസഫിനതിരായ പരാതി “അമ്മൂമ്മയില്‍” നിന്ന് വി.എസ്. നിര്‍ബന്ധിച്ച് വാങ്ങിയതാണെന്ന് വരെ പറഞ്ഞു ചങ്ങാതിക്കൂറുള്ള ഈ പത്രം.}.പുതിയ യുഗം കമ്പ്യുട്ടര്‍ വിശാരദരെയും ഡോക്ടറുമാരെയും മാത്രമല്ല മണ്ണിനെ സ്നേഹിക്കുന്ന വിദ്യാസമ്പന്നരായ നല്ല കര്‍ഷകരെയും ആവശ്യപ്പെടുന്നു.കൂടുതല്‍ പേരെ മണ്ണിന്റെ ശാശ്വത സത്യത്തിലേക്ക് നയിക്കുവാന്‍ ഉതകട്ടെ ഈ നല്ല തീരുമാനം.
Subscribe to:
Post Comments (Atom)
2 comments:
കേരളാ കോണ്‍ഗ്രസ്സിന്റെ ആവിര്‍ഭാവത്തോടെ കുടിയേറ്റക്കാര്‍ക്കും മറ്റും അനുകൂലമായി റബ്ബര്‍ തുടങ്ങിയ നാണ്യവിളകള്‍ക്ക് സബ്സിഡിയെല്ലാം ഏര്‍പ്പെടുത്തി നെല്‍കൃഷിയെ മാറിമാറി വരുന്ന സര്‍ക്കാരുകള്‍ അവഗണിച്ചതും നെല്‍കൃഷിയുടെ ഇപ്പോഴത്തെ ദുര്യോഗത്തിന് കാരണമാണെന്ന ഒരു വാദം ശരിയാണോ?
റബ്ബറിനും മറ്റുമുള്ള സബ്സിഡി നെല്ലിനുമുണ്ടോ? ഇല്ലെങ്കില്‍ എന്താണ് കാരണം? ഇതിന് കേരളാ കോണ്‍ഗ്രസ്സും കുടിയേറ്റ കര്‍ഷകരും ഏതെങ്കിലും രീതിയില്‍ കാരണമാവുന്നുണ്ടോ?
എനിക്ക് ഇതിനെപ്പറ്റി വലിയ വിവരമില്ല. നാട്ടില്‍ ആരോ പറഞ്ഞുകേട്ടതാണ്.
ഗിയര്‍ മാറ്റി ഭരണവണ്ടി മുന്നോട്ട്.. നമുക്ക് ഇനിയും കാത്തിരിക്കാം.. പ്രതീക്ഷിക്കാം...
Post a Comment