ഓണം എന്താണ്.സ്ഥിതി സമത്വത്തിന്റെ പ്രാഗ് രൂപമൊ.മാവേലി ആര്,ഫിദല്‍ കാസ്റ്റ്രൊയൊ ഹ്യുഗൊ ഷാവെസൊ,വാമനനാര് ബുഷൊ ബ്ലയറൊ, അത്യന്താധുനിക ചിന്തകള്‍ ഇങ്ങനെ പോകുന്നു.പക്ഷെ ഓണം ഓര്‍മ്മകളുടെ വസന്തമാണ്.മുത്തശ്ശി പറയുമായിരുന്നു “ഇപ്പോള്‍ എന്ത് ഓണം,ഞങ്ങളുടെ കുട്ടിക്കാലത്തല്ലേ ഓണം”ഞാനും ഇപ്പോള്‍ അതു തന്നെ പറയുന്നു,കുറെ നാള്‍ കഴിഞ്ഞ് എന്റെ കുട്ടികളും അതു തന്നെ പറയും.ഒന്നു തീര്‍ച്ച ഓണം വര്‍ത്തമാനകാലങ്ങളിലല്ല.ഭൂതകാലത്തില്‍ അഭിരമിക്കുന്ന മലയാളിക്ക് മാത്രമേ ഓണം പോലൊരു ഗ്രഹാതുരതയെ പുല്‍കി മതി മയങ്ങാനാകൂ.
ഇന്നിവിടെ ട്രാഫിക്ക് വനത്തില്‍,ഫ്ലാറ്റെന്ന തടവറയില്‍,ഗള്‍ഫിന്റെ ഊഷര ഗര്‍ഭപാത്രത്തില്‍ ലക്ഷ്മിദേവിയെ മാത്രം ധ്യാനിച്ച്,മാസാവസാനങ്ങളെ മാത്രം സ്വപ്നം കണ്ട് തിരക്കില്‍ നിന്ന് തിരക്കിലേക്ക് പായുമ്പോള്‍ ഞാന്‍ ആ നഷ്ടപ്പെട്ട ഓണങ്ങളെ തിരഞ്ഞ് പോകുന്നു,ഇടവഴികളിലൂടെ മണ്ടി നടന്ന ഓണനിലാവുകള്‍,തുമ്പി തുള്ളി തളര്‍ന്ന് വീഴുന്ന കൌമാരം വിട പറയാറായ പെണ്‍കിടാങ്ങളുടെ ലാസ്യം,അശിക്ഷിതമെങ്കിലും താളബോധം ചോരയില്‍ കൊണ്ട് നടക്കുന്ന മണ്ണിന്റെ മണമുള്ള നാടന്‍ കലാവിരുതന്മാരുടെ ചെണ്ട പെരുക്കല്‍, പാലടയുടെ മത്ത് പിടിപ്പിക്കുന്ന മധുരം,നിലാവിന്റെ വെള്ളിത്തളിക കൈയെത്തി പിടിക്കാനെന്ന വണ്ണം ആലാത്താടുന്ന ചേച്ചിമാര്‍.
പറയൂ ഓര്‍മ്മകളുടെ ഉത്സവം അല്ലേ ഓണം????
Subscribe to:
Post Comments (Atom)
No comments:
Post a Comment