ശരാശരി മലയാളിയുടെ ബോധമണ്ഡലത്തെ അവന്റെ മാതാപിതാക്കളെയോ ഗുരുക്കന്‍മാരെയോ കൂട്ടുകാരെയോകാള്‍ മാധ്യമങ്ങള്‍ സ്വാധീനിക്കുന്നുണ്ട്.പത്രങ്ങള്‍ പറയുന്നത് സത്യം എന്നൊരു അബദ്ധധാരണ എങ്ങനെയോ നമ്മളില്‍ വേരാഴ്ത്തിയിരിക്കുന്നു. ആരെയും വാഴ്ത്താനും വീഴ്ത്താനും തങ്ങള്‍ക്ക് കഴിയുമെന്ന ഒരു മെഗലോ മാനിയ പത്രക്കാരെയും പിടികൂടി കഴിഞ്ഞു.വ്യാവസായികാടിസ്ഥാനത്തില്‍ വാര്‍ത്തകള്‍ ചമച്ച് കൊടുക്കപ്പെടുന്ന ഒരു ഫാക്ടറിയായി പത്രസ്ഥാപനങ്ങള്‍.ഓരോ വാര്‍ത്തയുടെയും ഉത്ഭവവും വികാസ പരിണാമങ്ങളും നിയതമായ ഉദ്ദേശലക്ഷ്യങ്ങളോടു കൂടി അല്ലേ എന്ന് സംശയിക്കപ്പെടുന്നു.
പത്രങ്ങളുടെ സൃഷ്ടി സ്ഥിതി സംഹാരശേഷി അവയെ വിമര്‍ശിക്കുന്നതില്‍ നിന്നും പൊതുപ്രവര്‍ത്തകരെയും സാംസ്ക്കാരിക പ്രവര്‍ത്തകരെയും അകറ്റി നിര്‍ത്തുന്നു.ഇക്കാര്യത്തില്‍ ജ്യൂഡീഷ്യറിയുടെ കൊടതി അലക്ഷ്യം എന്ന ഫ്യൂഡല്‍ കവചത്തെക്കാള്‍ ശക്തമാണ് പത്രങ്ങളുടെ കവചം.ഒരു പരിധി വരെ ഇതിനെ ചോദ്യം ചെയ്യാന്‍ ധൈര്യം കാട്ടിയ ഒരേ ഒരു നേതാവ് പിണറായി ആണ്. ഫലമോ അദ്ദേഹത്തിനു ചാര്‍ത്തി കൊടുത്ത ഒരു അമരീഷ് പുരി ഇമേജും.വിചാരണ ഒന്നും ആവശ്യമില്ല ഇയാളുടെ കാര്യത്തില്‍, ഇയാള്‍ കള്ളന്‍ തന്നെ എന്ന പ്രഘോഷണമാണ് പിണറായിക്കെതിരേയുള്ള ഓരോ വാര്‍ത്തയും.
സമാന്തരമാധ്യമങ്ങളുടെ പിറവി പുതിയ ഒരു മാധ്യമ വിചാരണക്ക് ഇടം നല്‍കി. ബ്ലോഗ് എന്ന പൈതല്‍ മാതൃഭൂമിയെന്ന ജ്ഞാനവൃദ്ധനെ തിരുത്തുന്ന കാഴ്ച്ച ഹനാന്‍ വിഷയത്തില്‍ നാം കണ്ടു.അത്രയും നല്ലത്. മാധ്യമങ്ങള്‍ തെറ്റു പറ്റാത്തവരാണെന്നോ അവര്‍ സത്യം മാത്രം പറയുന്നവരാണെന്നോ അവര്‍
പറയുന്നത് മാത്രമാണ് സത്യമെന്നോ കരുതാത്ത ഒരു ചെറിയ വിഭാഗം ജനമെങ്കിലും ഉയര്‍ന്നു വരുന്നു എന്നത് മാധ്യമങ്ങളെ തന്നെ ഗുണപരമായി സ്വാധീനിച്ചേക്കാം.
കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി മാതൃഭൂമി നട്ടു വളര്‍ത്തി കൊണ്ടു വരുന്ന ഒരു വാര്‍ത്തയാണ് ഇങ്ങനെ ഒരു കുറിപ്പിനു പ്രേരിപ്പിച്ചത്. അണക്കെട്ടുകളില്‍ ധാരാളം മണല്‍ കെട്ടി കിടക്കുന്നുണ്ടെന്നും അവ വാരി
വിറ്റാല്‍ മൂന്നുണ്ട് കാര്യമെന്നും മനസ്സിലാക്കിയത് തോമസ് ഐസക്കും പ്രേമചന്ദ്രനുമാണ്. അണക്കെട്ടില്‍ വെള്ളം കൂടുതല്‍ കൊള്ളും, മണല്‍ വിറ്റാല്‍ കാശ് കിട്ടും.മണല്‍ മാഫിയയെ നിയന്ത്രിക്കാം.നികുതി തുടങ്ങിയ പതിവ് അഭ്യാസങ്ങളില്‍ നിന്ന് മാറി പണം കണ്ടെത്താന്‍ പുതിയ വഴികള്‍ തേടാന്‍ തോന്നിയതിന് ഐസക്കിനെ
അഭിനന്ദിക്കാം.
അതില്‍ ഒരു വാര്‍ത്ത ഇങ്ങനെ.....
* * * * * * * * * * * * * * * * * * ** *
കമ്പനികളെ ഒഴിവാക്കുന്നു; മലമ്പുഴ മണല്‍വാരല്‍ പദ്ധതി ആശങ്കയില്‍
പാലക്കാട്: മലമ്പുഴ അണക്കെട്ടിലെ മണല്‍വാരല്‍ പദ്ധതിയില്‍നിന്ന് യോഗ്യത നേടിയ ഇറ്റലിയിലെ കമ്പനികളെ ഒഴിവാക്കുന്നു. തൊഴിലുറപ്പ് പദ്ധതിയില്‍പ്പെടുത്തി മണല്‍വാരാനുള്ള സര്‍ക്കാരിന്റെ നിര്‍ദേശം നടപ്പാക്കുന്നതിനുവേണ്ടിയാണിതെന്ന് പറയുന്നു.
ചൊവ്വാഴ്‌ച തിരുവനന്തപുരത്തുചേര്‍ന്ന വിദഗ്‌ദ്ധ സമിതി യോഗം ഇക്കാര്യം ചര്‍ച്ചചെയ്‌ത് സര്‍ക്കാരിന് ശിപാര്‍ശ നല്‍കാന്‍ തീരുമാനിച്ചു. താത്‌പര്യപത്രത്തിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ കമ്പനികള്‍ മത്സര രംഗത്തുവന്നില്ലെന്ന ന്യായംപറഞ്ഞാണ് യോഗ്യതനേടിയ കമ്പനികളെ ഒഴിവാക്കുന്നത്. ഇതോടെ മലമ്പുഴ അണക്കെട്ടിലെ സംഭരണശേഷി വര്‍ധിപ്പിക്കുകയെന്ന പ്രധാനലക്ഷ്യം നടപ്പാക്കുന്ന കാര്യവും അനിശ്ചിതത്വത്തിലായി.
അണക്കെട്ടിലെ 700 കോടിരൂപ വിലവരുന്ന മണല്‍വാരാന്‍ ഇറ്റലിയില്‍നിന്നുള്ള കമ്പനികളായ ബ്ലൂസ്റ്റാര്‍ കണ്‍സോര്‍ഷ്യം, ഇക്കോള ഹോള്‍ഡിങ് എന്നിവയെ വിദഗ്‌ദ്ധ സമിതി തന്നെയാണ് തിരഞ്ഞെടുത്തത്. ടെന്‍ഡര്‍ നടപടിയുടെ ഘട്ടത്തിലെത്തിയപ്പോള്‍ ധനമന്ത്രിയാണ് മണല്‍വാരല്‍ തൊഴിലുറപ്പുപദ്ധതിവഴി നടപ്പാക്കിയാല്‍ മതിയെന്ന ആശയം മുന്നോട്ടുവെച്ചത്.
ഒക്ടോബര്‍ അഞ്ചിനുചേര്‍ന്ന മന്ത്രിതലയോഗം തൊഴിലുറപ്പുപദ്ധതിയില്‍പ്പെടുത്തി മണലെടുക്കുന്നതിന്റെ സാധ്യതകള്‍ പഠിക്കാന്‍ വിദഗ്‌ദ്ധ സമിതിയെയാണ് ചുമതലപ്പെടുത്തിയത്. മണല്‍വില്‌പനയുടെ കാര്യത്തില്‍ കമ്പനികള്‍ മുന്നോട്ടുവെച്ച നിബന്ധനകള്‍ അംഗീകരിക്കാനാവില്ലെന്നാണ് ജലവിഭവ വകുപ്പ് മന്ത്രിയും ധനമന്ത്രിയും ആദ്യം പറഞ്ഞിരുന്നത്. കമ്പനികളെ ഒഴിവാക്കാന്‍ മറ്റ് കാരണങ്ങളൊന്നും ചൂണ്ടിക്കാണിച്ചിരുന്നില്ല.
എന്നാല്‍, ചൊവ്വാഴ്‌ച തിരുവനന്തപുത്ത് അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി കെ. ജയകുമാറിന്റെ അധ്യക്ഷതയില്‍ച്ചേര്‍ന്ന വിദഗ്‌ദ്ധ സമിതിയോഗം മത്സരത്തില്‍ കൂടുതല്‍ കമ്പനികള്‍ രംഗത്തുവന്നില്ലെന്ന മുടന്തന്‍ന്യായമാണ് ഉന്നയിച്ചത്.
തൊഴിലുറപ്പ് പദ്ധതിവഴി മണല്‍വാരുന്നതിനെക്കുറിച്ച് യോഗം വിശദമായ ചര്‍ച്ചയൊന്നും നടത്തിയതുമില്ല. പുതിയ ശിപാര്‍ശ സര്‍ക്കാരിന് ഉടന്‍ സമര്‍പ്പിക്കും. യോഗ്യതനേടിയ കമ്പനികളെ ഒഴിവാക്കിയതോടെ മലമ്പുഴ മണല്‍വാരല്‍പദ്ധതി നടപ്പാക്കാനാവുമോയെന്ന കാര്യത്തിലും ആശങ്കയുണ്ട്. ലക്ഷങ്ങള്‍ ചെലവിട്ട് സമിതിയുണ്ടാക്കിയതും സി.ഡബ്ല്യു.ആര്‍.ഡി.എം., തിരുവനന്തപുരം സെസ് എന്നിവയെക്കൊണ്ട് പഠനം നടത്തിച്ചതും കമ്പനികള്‍ മണലെടുക്കുമ്പോള്‍ ഉണ്ടാവകാവുന്ന പ്രശ്‌നങ്ങള്‍ പഠിക്കാനായിരുന്നു. തൊഴിലുറപ്പുവഴി മണല്‍വാരുന്നതിന് വിദഗ്‌ദ്ധ സമിതി എന്തിനെന്ന ചോദ്യവും ഉയരുന്നുണ്ട്.
മലമ്പുഴ അണക്കെട്ടില്‍ വെള്ളമില്ലാത്ത ഭാഗത്തെ മണല്‍ മാത്രം വാരാനാണ് സര്‍ക്കാരിന്റെ പുതിയ നീക്കമെന്ന് അറിയുന്നു. മണല്‍ക്ഷാമത്തിന്റെ പേരില്‍ താത്‌കാലിക പ്രതിസന്ധി മറികടക്കാന്‍ മാത്രമേ ഇത് സഹായിക്കൂ. തൊഴിലുറപ്പിലൂടെ മണല്‍വാരിയാല്‍ത്തന്നെ ഇത് പ്രാവര്‍ത്തികമാക്കാന്‍ വര്‍ഷങ്ങളെടുക്കും. മണല്‍വില്‌പന വന്‍ അഴിമതിക്ക് വഴിവെക്കുകയും ചെയ്യും. ഫലത്തില്‍ മണല്‍വാരി വില്‍ക്കുകയല്ലാതെ അണക്കെട്ടില്‍ അടിഞ്ഞുകൂടിയ ചെളിയും മണലും നീക്കുന്ന പ്രവൃത്തി മുടങ്ങുകയും ചെയ്യും
ലക്ഷങ്ങള്‍ ചെലവിട്ട് സമിതിയുണ്ടാക്കിയതും സി.ഡബ്ല്യു.ആര്‍.ഡി.എം., തിരുവനന്തപുരം സെസ് എന്നിവയെക്കൊണ്ട് പഠനം നടത്തിച്ചതും കമ്പനികള്‍ മണലെടുക്കുമ്പോള്‍ ഉണ്ടാവകാവുന്ന പ്രശ്‌നങ്ങള്‍ പഠിക്കാനായിരുന്നു. തൊഴിലുറപ്പുവഴി മണല്‍വാരുന്നതിന് വിദഗ്‌ദ്ധ സമിതി എന്തിനെന്ന ചോദ്യവും ഉയരുന്നുണ്ട്.
* * * * * * * * * * * * * * * * * * * * * * * * * * * * ** * * *
ഇതെന്താപ്പാ ഇങ്ങനെ?
ദേശീയ തൊഴിലുറപ്പ് പദ്ധതി കഴിഞ്ഞ യു.പി.എയുടെ കാലത്ത് നിലവില്‍ വന്ന,പൊതുവേ ജനപ്രീതി നേടിയ ഒരു പട്ടിണി നിവാരണ പദ്ധതിയാണ്.
ആരും അതേ കുറിച്ച് ആക്ഷേപമുന്നയിച്ച് കണ്ടിട്ടില്ല.ഇപ്പോള്‍ കേരള സര്‍ക്കാര്‍ ഈ വലിയ പദ്ധതി അപ്രകാരം നടപ്പാക്കിയാല്‍ മാതൃഭൂമിക്കെന്തിന് അസ്വസ്ഥത.
ഇനി മണല്‍ വാരല്‍ നടത്താന്‍ സര്‍ക്കാര്‍ വിദേശ കമ്പിനികളെ അവരുടെ പ്രായോഗിക ജ്ഞാനം വെച്ച് വിളിച്ചു എന്നു കരുതുക. എന്തായിരിക്കും
മ.ഭൂ പ്രതികരണം.തൊഴിലുറപ്പ് പദ്ധതി പ്രകാരം നടത്താന്‍ നിശ്ചയിച്ച പദ്ധതി സി.പി.എം ഔദ്യോഗിക പക്ഷം അട്ടിമറിച്ചു, പിന്നെ വിദേശ ബന്ധമായി,ഐസക്കിന്റെ മക്കളായി, ഫ്രാങ്കിയായി
ചുരുക്കത്തില്‍ പദ്ധതി അട്ടത്തും തെറി സര്‍ക്കാരിനുമായിട്ട് ഒരു ഊമ്പി കുത്തിയ പരിപാടി.
ഇതിപ്പോള്‍ മാതൃഭൂമി എന്ന ദേശീയ മുത്തശ്ശിക്കാണ് വിദേശ സ്നേഹം. സ്വാഭാവികമായും ജനത്തിന് ചോദിച്ചു കൂടെ എന്താണ് നിങ്ങളുടെ താല്‍പ്പര്യമെന്ന്?
അതോ പത്രവും പത്രക്കാരും അഴിമതി വിമുക്തവും രാഷ്ട്രീയക്കാര്‍ മൊത്തവും പിന്നെ ചില്ലറ ഉദ്യോഗസ്ഥരും മാത്രമാണോ അഴിമതി കാട്ടുന്നത്.( സൂം ഡവലപ്പേഴ്സിനു വേണ്ടി വിഴിഞ്ഞം പദ്ധതി ഒരു വഴിക്കാക്കനും പെയ്ഡ് പത്രക്കാര്‍ മഷിയൊഴുക്കി എന്ന് പലപ്പോഴും തോന്നാറുണ്ട്)
“ലക്ഷങ്ങള്‍ ചെലവിട്ട് സമിതിയുണ്ടാക്കിയതും സി.ഡബ്ല്യു.ആര്‍.ഡി.എം., തിരുവനന്തപുരം സെസ് എന്നിവയെക്കൊണ്ട് പഠനം നടത്തിച്ചതും കമ്പനികള്‍
മണലെടുക്കുമ്പോള്‍ ഉണ്ടാവകാവുന്ന പ്രശ്‌നങ്ങള്‍ പഠിക്കാനായിരുന്നു. തൊഴിലുറപ്പുവഴി മണല്‍വാരുന്നതിന് വിദഗ്‌ദ്ധ സമിതി എന്തിനെന്ന ചോദ്യവും ഉയരുന്നുണ്ട്.“
ആരുയര്‍ത്തുന്നു? ബോധമുള്ളവര്‍ ആരും ഉയര്‍ത്തില്ല.അതോ ഇനി അശരീരി പോലെ ലേഖകനു മാത്രം കിട്ടിയതാണോ? മണ്ണ് ആരെടുത്താലും പഠനം നടത്തണമെന്നിരിക്കേ
അലസ വായന നടത്തുന്ന ഒരാളുടെ മനസ്സില്‍ ഒരു പുക പടലം ഉയര്‍ത്തുക മാത്രമാണ് ആ വരികളുടെ ലക്ഷ്യം.
ഇനിയിപ്പോള്‍ നീലാണ്ടനിറങ്ങും,ബീആര്‍പി ഇറങ്ങും, ആസാദിറങ്ങും തെറി പാട്ടുമായി സുധീഷിറങ്ങും. പിന്നെ മാതൃഭൂമിയുടെ ജനപ്രിയ പതിപ്പായ ക്രൈമിറങ്ങും.അതിനുള്ള മണ്ണൊരുക്കമായി കണ്ടാല്‍ മതി ഈ വാര്‍ത്തയെ.
വാര്‍ത്തകള്‍ക്ക് ഒരു മാര്‍ജിന്‍ വരക്കേണ്ട കാലം കഴിഞ്ഞിരിക്കുന്നു.Take it with a pinch of salt എന്നല്ല, Take with a sack of salt എന്ന് പറയേണ്ടി വരുന്നു.
Wednesday, October 28, 2009
Tuesday, April 14, 2009
സൂക്ഷിക്കുക ഇടതുവശം ചേര്‍ന്ന് പോവുക

ജനവിരുദ്ധരാഷ്ട്രീയക്കാര്‍ മനപ്പൂര്‍വ്വം മറന്ന ചില പ്രശ്നങ്ങള്‍ ഈ വൈകാത്ത വേളയില്‍ നിങ്ങളുടെ സ്മൃതിപഥത്തില്‍ എത്തട്ടെ.....
* കമ്പോളമല്ല, ഗവണ്‍മെന്റാണ് രാജ്യം ഭരിക്കേണ്ടതെന്ന് പ്രഖാപിക്കാന്‍.
* ഭീകരതയ്ക്ക് വിത്തുവിതയ്ക്കുന്ന വര്‍ഗ്ഗീയതയെ ചെറുക്കാന്‍.
* ഇന്ത്യന്‍ പൊതുമേഖല ശക്തിപ്പെടുത്തി നിലനിര്‍ത്തുമെന്ന് പ്രഖ്യാപിക്കാന്‍.
* 60% ജനങ്ങള്‍ ഉപജീവനമാര്‍ഗ്ഗം തേടുന്ന കാര്‍ഷിക മേഖലയില്‍ ചെലവാക്കുന്ന തുകയുടെ പകുതി
സര്‍ക്കാര്‍ സബ്സിഡിനല്‍കുമെന്ന് പ്രഖ്യാപിക്കാന്‍.
* വിദ്യാഭ്യാസം, ആരോഗ്യം, ഗതാഗതം, ജലം എന്നീ മേഖലകള്‍ സര്‍ക്കാര്‍ മേല്‍നോട്ടത്തിലും ഉടമസ്ഥതയിലും സംരക്ഷിക്കാന്‍.
* പി.എഫ്. പലിശ നിരക്ക് 13% ആയി ഉയര്‍ത്തുകയും പി.എഫ് തുക സ്വകാര്യ കമ്പനികള്‍വഴി ഓഹരികമ്പോളത്തിന് കൈമാറാനുള്ള യു.പി.എ. സര്‍ക്കാരിന്റെ തീരുമാനം പിന്‍വലിക്കുകയും ചെയ്യുമെന്ന് ഉറപ്പിക്കാന്‍.
* പെന്‍ഷന്‍ സ്വകാര്യവല്‍ക്കരണബില്‍ , ബാങ്കിംഗ് ബില്‍ , ഇന്‍ഷൂറന്‍സ് വിദേശ നിക്ഷേപ പരിധി ഉയര്‍ത്താനുള്ള ബില്‍ , എന്നിവ പിന്‍വലിക്കാന്‍.
* സര്‍ക്കാര്‍ അര്‍ദ്ധസര്‍ക്കാര്‍-സംസ്ഥാനസര്‍ക്കാര്‍ മേഖലകളിലും പൊതു മേഖലയിലും കഴിഞ്ഞ 15 വര്‍ഷമായി കാര്യമായി റിക്രൂട്ട്മെന്റ് നടക്കാത്തതുമൂലം ഒഴിഞ്ഞു കിടക്കുന്ന 50 ലക്ഷം വേക്കന്‍സികളില്‍ ഉടന്‍ നിയമനം നടത്തുമെന്ന് ഉറപ്പുവരുത്താന്‍.
* ഇന്ത്യയുടെ പരമാധികാരവും സ്വാതന്ത്ര്യവും സാമ്പത്തിക മുന്‍ഗണനകളും തകര്‍ക്കുന്ന അന്താരാഷ്ട്ര കരാറുകളില്‍ നിന്ന് പിന്മാറുമെന്നും പാര്‍ലമെന്റിന്റെ അനുമതിയില്ലാതെ അത്തരം കരാറുകളില്‍ ഇനി ഏര്‍പ്പെടില്ലന്നും ഉറപ്പുവരുത്താന്‍.
* തൊഴില്‍ സുരക്ഷ ഉറപ്പുവരുത്താനും, പണിമുടക്കാനും വിലപേശാനും തൊഴിലാളികള്‍ക്കുള്ള അവകാശം സംരക്ഷിക്കാനും അതിനുള്ള നിയമനിര്‍മ്മാണം നടത്തുമെന്നും പ്രഖ്യാപിക്കാന്‍.
* ഭൂപരിഷ്കരണം നടപ്പാക്കുവാനും സെസുകള്‍ക്കുവേണ്ടി അന്യായമായി കര്‍ഷകരുടെ ഭൂമി ഏറ്റെടുക്കില്ലെന്ന് ഉറപ്പുവരുത്താന്‍.
* കോര്‍പ്പറേറ്റ് നികുതി 50 ശതമാനമായി ഉയര്‍ത്താനും ഓഹരി കമ്പോളത്തിലെ ഇടപാടുകള്‍ക്ക് നികുതി ചുമത്താനുനുമുള്ള രാഷ്ട്രീയ ഇച്ഛാശക്തി കാട്ടാന്‍.
* സംസ്ഥാനങ്ങളില്‍ നിന്ന് പിരിച്ചെടുക്കുന്ന കേന്ദ്രനികുതി വരുമാനം അതത് സംസ്ഥാനങ്ങള്‍ക്കുതന്നെ നല്‍കുമെന്ന് ഉറപ്പുനല്‍കാന്‍.
ഇടതുപക്ഷ ജനാധിപത്യമുന്നണി സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കുക.
തിരുവനന്തപുരം സ. പി രാമചന്ദ്രന്‍ നായര്‍
ആറ്റിങ്ങല്‍ സ. എ സമ്പത്ത്
കൊല്ലം സ. പി രാജേന്ദ്രന്‍
പത്തനംതിട്ട സ. കെ. അനന്തഗോപന്‍
മാവേലിക്കര സ. ആര്‍.എസ്.അനില്‍
ആലപ്പുഴ സ. കെ.എസ്.മനോജ്
കോട്ടയം സ. കെ.സുരേഷ് കുറുപ്പ്
ഇടുക്കി ശ്രീ. ഫ്രാന്‍സിസ് ജോര്‍ജ്
എറണാകുളം സ.സിന്ധു ജോയി
ചാലക്കുടി സ.യൂ.പി.ജോസഫ്
തൃശൂര്‍ സ. സി.എന്‍.ജയദേവന്‍
ആലത്തൂര്‍ സ.പി.കെ.ബിജു
പാലക്കാട് സ:എം.ബി.രാജേഷ്
പൊന്നാനി ഡോ.ഹുസൈന്‍ രണ്ടത്താണി
മലപ്പുറം സ.റ്റി.കെ.ഹംസ
കോഴിക്കോട് സ.മുഹമ്മദ് റിയാസ്
വടകര സ.പി.സതീദേവി
വയനാട് സ.എം.റഹ്മത്തുള്ള
കണ്ണൂര്‍ സ.കെ കെ രാഗേഷ്
കാസര്‍ഗോഡ് സ. പി കരുണാകരന്‍
നാടിന്റെ സ്വാതന്ത്ര്യം ഫാസിസത്തിനും സാമ്രാജിത്വത്തിനും അടിയറ വെയ്ക്കുന്നതിനെതിരേയുള്ള പോരാട്ടവീഥിയില്‍ അണി ചേരുക
ഇടതുപക്ഷം നമ്മുടെ ഹൃദയപക്ഷം
Monday, April 13, 2009
നുണരമയുടെ മോതിരത്തിന്റെ ചെമ്പ് തെളിയവേ
പ്രശസ്ത രാഷ്ട്രീയ മാധ്യമ നിരൂപകന്‍ കെ.രാജേശ്വരി വക ലേഖനം. ഇന്ന് വീണ്ടും പരാമര്‍ശിക്കപ്പെട്ടിരിക്കുന്നു
മനോരമയുടെ നുണകള്‍ തൊണ്ട തൊടാതെ വിഴുങ്ങുമ്പോള്‍ തൊട്ടു കൂട്ടാന്‍ ഇത്തിരി സത്യത്തിന്റെ ഉപ്പാകട്ടെ ഈ ലേഖനം എന്ന് ആഗ്രഹിക്കുന്നു.
.
ആത്മകഥ വായിക്കുമ്പോള്‍ / കെ. രാജേശ്വരി
1953 ഡിസംബര്‍ 31നും 1954 ജനുവരി ഒന്നിനുമിടക്കുള്ള രാത്രിയിലാണ് കെ.സി. മാമ്മന്‍ മാപ്പിള ഇഹലോക വാസം വെടിഞ്ഞത്. ഏതാനും മാസങ്ങള്‍ക്കുമുമ്പ് അദ്ദേഹത്തിന്റെ സഹധര്‍മിണി മാമി മരണമടഞ്ഞിരുന്നു. മാമ്മന്‍ മാപ്പിള ഭാര്യയുടെ സ്വര്‍ണാഭരണങ്ങള്‍ ഉരുക്കി മോതിരം പണിയിച്ച് മക്കള്‍ക്കുകൊടുത്തു എന്നാണ് ഐതിഹ്യം.
ശതാബ്ദി വേളയില്‍ (1988) മലയാള മനോരമ പ്രസിദ്ധീകരിച്ച പുസ്തകമാണ് സാംസ്കാരിക നവോത്ഥാനം. എന്‍.വി. കൃഷ്ണവാര്യരുടെ അവതാരികയും കെ.എം. മാത്യുവിന്റെ ആമുഖവും ഗ്രന്ഥകാരന്‍ മൂര്‍ക്കോത്തു കുഞ്ഞപ്പയുടെ പ്രസ്താവനയും കഴിഞ്ഞ്, ഒന്നാമധ്യായത്തിനു തൊട്ടുമുമ്പായി മോതിരങ്ങളുടെ കഥ സൂചിപ്പിച്ചിട്ടുണ്ട്: ''മാമ്മന്‍ മാപ്പിളയുടെ സഹധര്‍മിണിയുടെ നിര്യാണത്തിനുശേഷം അവരുടെ ആഭരണങ്ങള്‍ ഉരുക്കി ഏഴു മോതിരങ്ങളുണ്ടാക്കി ഏഴു പുത്രന്മാര്‍ക്കും കൊടുത്തു. ആ മോതിരം ധരിക്കുമ്പോള്‍ ഈ പ്രതിജ്ഞ ചെയ്യണമെന്നായിരുന്നു അദ്ദേഹത്തിന്റെ നിര്‍ദേശം:
I humbly undertake to pray God constantly especially when any difficulty or temptation confronts me for divine guidance and help to conduct myself in thought, word and deed in such a manner as would have been pleasing to our dearest mother had she been alive as would be pleasing to our dearest mother now resting in God's presence I shall cherish this ring as an ever present help and inspiration.
പരിഭാഷ:
എല്ലായ്പ്പോഴും, പ്രത്യേകിച്ച് ഏതെങ്കിലും പ്രയാസവും പ്രലോഭനവും എന്നെ നേരിടുന്ന സന്ദര്‍ഭങ്ങളില്‍, ഞങ്ങളുടെ പ്രിയപ്പെട്ട അമ്മ ഇപ്പോള്‍ ജീവിച്ചിരുന്നെങ്കില്‍ അമ്മക്കു സന്തോഷമാകുമായിരുന്ന വിധത്തിലും ^ ഇപ്പോള്‍ ദൈവസന്നിധിയില്‍ വിശ്രമിക്കുന്ന ഞങ്ങളുടെ ഏറ്റവും പ്രിയപ്പെട്ട അമ്മയ്ക്കു സന്തോഷകരമായ വിധത്തിലും ^ പെരുമാറത്തക്ക ദൈവിക സഹായത്തിനും മാര്‍ഗ്ഗദര്‍ശനത്തിനും വേണ്ടി പ്രാര്‍ത്ഥിക്കുമെന്നു സവിനയം ഞാന്‍ പ്രതിജ്ഞ ചെയ്യുന്നു.
ആ സഹായവും ആശയ പ്രചോദനവും എപ്പോഴും എന്റെ കൂടെത്തന്നെ ഉണ്ടെന്നുള്ളതിന്റെ വിലയേറിയ അടയാളമായി ഞാന്‍ ഈ മോതിരം ധരിക്കുന്നതാണ്.''
മാമ്മന്‍ മാപ്പിളയുടെ കൈപ്പടയിലുള്ള കുറിപ്പിന്റെ പകര്‍പ്പ് തൊട്ടടുത്ത പേജിലും പ്രസിദ്ധീകരിച്ചുകാണുന്നു.
മാമ്മന്‍ മാപ്പിള ^ മാമ്മി ദമ്പതികള്‍ക്ക് ഒമ്പതു മക്കളാണ് ഉണ്ടായിരുന്നത്. എട്ടാണും ഒരു പെണ്ണും. കെ.എം. ചെറിയാന്‍, കെ.എം. ഉമ്മന്‍, കെ.എം. ഈപ്പന്‍, കെ.എം. വര്‍ഗീസ് മാപ്പിള, കെ.എം. ജേക്കബ്, കെ.എം. ഫിലിപ്പ്, മറിയക്കുട്ടി, കെ.എം. മാത്യു, കെ.എം. മാമ്മന്‍ മാപ്പിള. ഇവരില്‍, ചാക്കോച്ചന്‍ എന്നു വിളിച്ചിരുന്ന കെ.എം. ജേക്കബ് ചെറുപ്പത്തിലേ മരണമടഞ്ഞു. അദ്ദേഹത്തിന്റെ ഭാര്യ സാറാമ്മ കുട്ടികളുമൊത്ത് പിതൃഭവനത്തിലേക്ക് മടങ്ങിപ്പോയി. മാമ്മന്‍ മാപ്പിളയുടെ ഏക മകള്‍ മറിയക്കുട്ടി ഭര്‍ത്താവ് കുര്യന്‍മാത്തനോടൊപ്പം ബാംഗ്ലൂരിലായിരുന്നു സ്ഥിരതാമസം.
ഏഴു മോതിരങ്ങള്‍ പണിയിച്ച് ഏഴു പുത്രന്മാര്‍ക്കുകൊടുത്തതില്‍ അസ്വാഭാവികമായി ഒന്നുമില്ല. ഒന്നാമത് സുറിയാനി ക്രിസ്ത്യാനികള്‍ക്ക് മക്കളെന്നു പറഞ്ഞാല്‍ ആണ്‍മക്കളാണ്. പെണ്‍മക്കള്‍ക്ക് പിതൃസ്വത്തില്‍ അവകാശമില്ല. മേരി റോയ് കേസുണ്ടായതും തിരു^കൊച്ചി ഭാഗത്ത് ഇന്ത്യന്‍ പിന്തുടര്‍ച്ചാവകാശം ബാധകമായതുമൊക്കെ മാമ്മന്‍ മാപ്പിളയുടെ കണ്ണടഞ്ഞ് നാലു പതിറ്റാണ്ടിനു ശേഷമാണ്. രണ്ടാമത്, മോതിരമല്ല, പ്രതിജ്ഞയാണ് മുഖ്യം. മറിയക്കുട്ടിയോ സാറാമ്മയോ പ്രയാസങ്ങളും പ്രലോഭനങ്ങളും നേരിടാനുള്ള സാധ്യത കുറവാണ്. അതുകൊണ്ടുതന്നെ അവര്‍ മോതിരം ധരിക്കേണ്ട, പ്രതിജ്ഞയും എടുക്കേണ്ട. സംഗതി തികച്ചും ന്യായം.
മനോരമയുടെ ശതാബ്ദിയും സാംസ്കാരിക നവോത്ഥാനത്തിന്റെ പ്രസിദ്ധീകരണവും കഴിഞ്ഞ് 20 കൊല്ലത്തിനുശേഷം മോതിരങ്ങളുടെ എണ്ണം ഏഴില്‍നിന്ന് ഒമ്പതായി ഉയര്‍ന്നിരിക്കുന്നു. ഡി.സി. ബുക്സ് പ്രസിദ്ധീകരിച്ച കെ.എം. മാത്യുവിന്റെ ആത്മകഥയുടെ പേരുതന്നെ 'എട്ടാമത്തെ മോതിരം' എന്നാണ്. 'നഷ്ടജാതകം' എന്ന ആമുഖക്കുറിപ്പില്‍ മോതിരവൃത്താന്തം വിവരിച്ചിട്ടുള്ളത് ഇപ്രകാരമാണ്:
''ഓര്‍മകളിലൂടെയുള്ള ദീര്‍ഘയാത്ര തുടങ്ങും മുന്‍പ് മോതിരവിരലിലെ ആ വഴിവെളിച്ചത്തെക്കുറിച്ചുകൂടി പറയണം. മക്കള്‍ക്കു കെ.സി. മാമ്മന്‍ മാപ്പിള നല്‍കിയ അനര്‍ഘമായ സ്വത്ത് എന്തായിരുന്നുവെന്നോ? ഓരോ സ്വര്‍ണമോതിരം! ഇന്നത്തെ കംപ്യൂട്ടര്‍ യുഗത്തില്‍ 'നെറ്റ്വര്‍ക്കിങ്' എന്നു പറയാവുന്ന ഒരു സമ്മാനം. എന്റെ അമ്മച്ചി മാമ്മിയുടെ നിര്യാണത്തിനുശേഷം, അമ്മച്ചിയുടെ സ്വര്‍ണാഭരണങ്ങള്‍ ഉരുക്കി ഒന്‍പതു മോതിരങ്ങള്‍ ഉണ്ടാക്കി, ജീവിച്ചിരിക്കുന്ന ഞങ്ങള്‍ ഏഴു സഹോദരന്മാര്‍ക്കും പരേതനായ സഹോദരന്‍ കെ.എം. ജേക്കബ്ബിന്റെ പത്നിക്കും ഞങ്ങളുടെ ഏക സഹോദരിക്കും വീതിച്ചുതന്നു. എട്ടാമനുകിട്ടിയ മോതിരം ആദ്യമണിഞ്ഞപ്പോള്‍ തന്നെ എനിക്കു തോന്നി, മോതിരവിരലിലൊരു കാവല്‍ മാലാഖ ഉണ്ടെന്ന്.
ആ മോതിരം ധരിക്കുമ്പോള്‍ ഞങ്ങള്‍ എടുക്കേണ്ട പ്രതിജ്ഞാവാചകവും അപ്പച്ചന്‍ സ്വന്തം കൈപ്പടയില്‍ എഴുതിത്തന്നിരുന്നു. പ്രതിജ്ഞ ഇതായിരുന്നു: .... ഇതെഴുതുന്ന പേനയ്ക്കടുത്ത് എട്ടാമത്തെ മോതിരം ഇപ്പോഴും പ്രകാശിക്കുന്നുണ്ട്.''
മേരി റോയ് കേസിലെ സുപ്രീംകോടതി വിധിക്ക് പൂര്‍വകാല പ്രാബല്യം നല്‍കരുതെന്നാവശ്യപ്പെട്ട് അച്ചടിമഷി ഒരുപാടു വറ്റിച്ചയാളാണ് അച്ചായന്‍. അപ്പച്ചന്‍ മരിച്ച് 55 കൊല്ലത്തിനുശേഷം രണ്ടു മോതിരങ്ങള്‍കൂടി പണിയിച്ച് സഹോദരിയെയും സഹോദരപത്നിയെയും അണിയിക്കുകയും അവരെക്കൊണ്ടുകൂടി പ്രതിജ്ഞയെടുപ്പിക്കുകയും ചെയ്തിരിക്കുന്നു. ആറാമത്തെ മോതിരത്തെ എട്ടാമത്തെ മോതിരമാക്കാനുള്ള കൈയടക്കവും കര്‍മകുശലതയുമാണ് ഈ ഗ്രന്ഥത്തെ ശ്രദ്ധേയമാക്കുന്നത്.
'എട്ടാമത്തെ മോതിര'ത്തിന്റെ ഒമ്പതു മുതല്‍ പതിനെട്ടുവരെ അധ്യായങ്ങള്‍ (110 പേജുകള്‍) വിനിയോഗിച്ചിരിക്കുന്നത് സി.പി. രാമ സ്വാമി അയ്യരെ ദുഷിക്കാനും കെ.സി. മാമ്മന്‍ മാപ്പിളയുടെ നിരപരാധിത്വം ആവര്‍ത്തിച്ചാവര്‍ത്തിച്ച് വ്യക്തമാക്കാനുമാണ്. ട്രാവന്‍കൂര്‍ നാഷനല്‍ ആന്റ് ക്വയിലോണ്‍ ബാങ്കിന്റെ തകര്‍ച്ചയും ഉടമസ്ഥരുടെ വിചാരണയും തടവുശിക്ഷയുമൊക്കെ പ്രതിപാദിക്കുമ്പോള്‍ സഹജമായ നയവും വിനയവും അഭിനയവും ഗ്രന്ഥകാരനെ വിട്ടുപിരിയുന്നു. സ്വരം പരുഷമാകുന്നു, വാക്കുകള്‍ക്കു മൂര്‍ച്ചകൂടുന്നു. വ്യാജരേഖയുണ്ടാക്കി ഇടപാടുകാരെ വഞ്ചിച്ചതിനാണ് മാമ്മന്‍ മാപ്പിളയെയും കൂട്ടരെയും വിചാരണചെയ്തു ശിക്ഷിച്ചത് എന്ന പ്രാഥമിക വസ്തുത വിസ്മരിക്കുന്നു.
പകരം, സി.പിയുടെ പൊലീസ്, സി.പിയുടെ കോടതി, സി.പിയുടെ പീനല്‍കോഡ്, സി.പിയുടെ ജയില്‍, സി.പി അനുകൂല ചരിത്രകാരന്മാര്‍ എന്നിവര്‍ക്കൊക്കെ നേരെ കുരച്ചു ചാടുന്നു. പ്രൊഫ. എ. ശ്രീധരമേനോനെപ്പോലും വിട്ടിട്ടില്ല. മനോരമ പൂട്ടിച്ചതിന്റെയും ബാങ്ക് തകര്‍ത്തതിന്റെയും ഉത്തരവാദിത്തം അമ്മ മഹാറാണിക്കാണെന്ന തിയറിയെ പാടേ നിരാകരിക്കുന്നു (മറിച്ചു തെളിയിക്കാനുള്ള വ്യഗ്രതകൊണ്ടാവണം മാര്‍ത്താണ്ഡവര്‍മ മഹാരാജാവിനെക്കൊണ്ട് മോതിരം പ്രകാശിപ്പിച്ചത്). തിരുവിതാംകൂറിന്റെ വ്യവസായ പുരോഗതിക്കുവേണ്ടി സി.പി. രാമസ്വാമി അയ്യര്‍ ഒരു ചുക്കും ചെയ്തില്ല എന്നു വാദിക്കുന്നു.
സത്യത്തില്‍, ഒമ്പതുമുതല്‍ പതിനെട്ടുവരെ അധ്യായങ്ങളില്‍ വിവരിക്കുന്ന സംഗതികളില്‍ മുക്കാല്‍പങ്കും കെ.എം. മാത്യുവിന് നേരിട്ട് അറിവുള്ള കാര്യങ്ങളല്ല. ഇതേ കാര്യങ്ങള്‍ ഇതിനേക്കാള്‍ വ്യക്തതയോടെ, കുറേക്കൂടി സത്യസന്ധമായി കെ.സി. മാമ്മന്‍ മാപ്പിളയുടെ 'ജീവിതസ്മരണകളി'ല്‍ പ്രതിപാദിച്ചിട്ടുള്ളതുമാണ്.
ബാങ്കുതട്ടിപ്പുകേസിലെ പ്രതികളെ എട്ടുകൊല്ലത്തെ തടവിനാണ് വിചാരണക്കോടതി ശിക്ഷിച്ചത്. അപ്പീല്‍ പരിഗണനയിലിരിക്കെ കെ.സി. ഈപ്പന്‍ മരിച്ചു. കെ.വി. വര്‍ഗീസിനെ ഹൈക്കോടതി വെറുതെവിട്ടു. ബാക്കി മൂന്നുപേരുടെയും ശിക്ഷ ശരിവെച്ചു. കെ.സി. മാമ്മന്‍ മാപ്പിളയും മകന്‍ കെ.എം. ഈപ്പനും നിരുപാധികം കുറ്റം സമ്മതിക്കുകയും ക്ഷമയാചിക്കുകയും അനാരോഗ്യം പരിഗണിച്ച് ജയില്‍വിമുക്തരാക്കണമെന്ന് അന്നദാതാവായ പൊന്നുതമ്പുരാനോട് താണപേക്ഷിക്കുകയും ചെയ്തു. മാപ്പപേക്ഷയില്‍ ചിത്തിര തിരുനാള്‍ തൃക്കൈവിളയാടി: 1941 സെപ്റ്റംബര്‍ 11ന് മാമ്മന്‍ മാപ്പിളയും മകനും ജയില്‍മോചിതരായി. താമസം മദ്രാസിലേക്കു മാറ്റി.
അവശേഷിച്ച പ്രതി, ചാലക്കുഴിയില്‍ സി.പി. മാത്തന്‍ കുറ്റം സമ്മതിച്ച് ക്ഷമായാചനം നടത്താന്‍ തയാറായില്ല. മാമ്മന്‍ മാപ്പിളയും മകനും തടികഴിച്ചിലാക്കിയ ശേഷവും അദ്ദേഹം പൂജപ്പുര ജയിലില്‍ ഉണ്ടതിന്നുകഴിഞ്ഞു. മാത്തന്റെ ഭാര്യ, അന്നത്തെ അഡ്വക്കറ്റ് ജനറല്‍ സര്‍ ബി.എല്‍. മിത്തറുടെ നിയമോപദേശം സഹിതം വൈസ്രോയിക്ക് ഹരജി കൊടുത്തു. വൈസ്രോയിയുടെ സമ്മര്‍ദത്താല്‍ മാത്തനും മോചിതനായി എന്നാണ് ചരിത്രം.
ഇനി കെ.എം. മാത്യുവിന്റെ ഭാഷ്യം കേള്‍ക്കുക. കുറ്റസമ്മതം, ക്ഷമായാചനം തുടങ്ങിയ പദങ്ങളൊന്നും അദ്ദേഹം കേട്ടിട്ടേയില്ല:
''കേസിനോടു ബന്ധപ്പെട്ട കാര്യങ്ങളോടൊപ്പം വിധിന്യായവും ചേര്‍ത്ത്, കെ.പി. ഏബ്രഹാം മുഖേന അയച്ച അഭ്യര്‍ത്ഥനയിലൂടെ സി.പി. മാത്തന്റെ പത്നി ഏലിയാമ്മ (കുഞ്ഞ്), ഫെഡറല്‍ കോടതിയിലെ റിട്ടയേഡ് ജഡ്ജി ബി.എല്‍. മിത്തറിനോട് വിധിയെക്കുറിച്ചുള്ള വിദഗ്ധ നിയമോപദേശം തേടി. വിശദമായ തെളിവുകളോടെ ബാര്‍വെല്ലും കെ.ജി. നായരും കെ.പി. ഏബ്രഹാമും നടത്തിയ വാദവും മറ്റും പരിശോധിച്ചു ബോധ്യപ്പെട്ട മിത്തറിന്റെ അഭിപ്രായം കേസിന് നിലനില്പില്ലെന്നും വിധി പക്ഷപാതപരമാണെന്നുമായിരുന്നു. വൈസ്രോയിക്കും ബന്ധപ്പെട്ട മറ്റുള്ളവര്‍ക്കും മിത്തറിന്റെ ആ അഭിപ്രായം മിസിസ് മാത്തന്‍ അയച്ചുകൊടുത്തു. സി.പി പ്രതീക്ഷിക്കാത്ത ഒരു നീക്കമായിരുന്നു ഇത്.
ഇതേത്തുടര്‍ന്ന്, കേസില്‍ വിധിന്യായം നടത്തിയ ജഡ്ജിമാര്‍ക്കെതിരെയും സി.പിക്കെതിരെയും കൊട്ടാരത്തിനെതിരായിപ്പോലും പൊതുജനങ്ങള്‍ക്കിടയിലും ബ്രിട്ടീഷ് അധികാരകേന്ദ്രങ്ങളിലും അഭിപ്രായ രൂപീകരണം ഉണ്ടാവുമെന്ന ഭീതിയില്‍, ശിക്ഷാകാലാവധി തീരുംമുന്‍പേ 1941 സെപ്തംബര്‍ 11ന് സി.പി. മാത്തനൊഴികെയുള്ള എല്ലാവരെയും വിട്ടയക്കുകയായിരുന്നു. സി.പി. മാത്തനെ വീണ്ടും പ്രകോപിപ്പിക്കുവാന്‍ വേണ്ടിയായിരുന്നു അപ്പച്ചനെയും മറ്റുള്ളവരെയും ആദ്യം വിട്ടയച്ചത്. ഇതില്‍ മാത്തന്‍ കുലുങ്ങില്ലെന്ന് ബോധ്യപ്പെട്ട സി.പി വൈകാതെ മാത്തനെയും വിട്ടയച്ചു.''
'സി.പി മാത്തനൊഴികെയുള്ള എല്ലാവരെയും,' 'അപ്പച്ചനെയും മറ്റുള്ളവരെയും' എന്നീ പ്രയോഗങ്ങള്‍ ശ്രദ്ധിക്കുക. സി.പി. മാത്തനെക്കൂടാതെ 10^15 പ്രതികളെങ്കിലും ഉണ്ടായിരുന്നു എന്ന പ്രതീതി സൃഷ്ടിക്കാനാണിത്. മാത്തനെ കൂടാതെ രണ്ടു പ്രതികളേ ജയിലിലുണ്ടായിരുന്നുള്ളൂ^ മാമ്മന്‍ മാപ്പിളയും മകന്‍ കെ.എം. ഈപ്പനും മാത്രം. അവര്‍ മാപ്പെഴുതിക്കൊടുത്ത് ഇറങ്ങിപ്പോകുകയും ചെയ്തു.
ഇതിനേക്കാള്‍ രസകരമാണ് മലയാള മനോരമ അടിയന്തരാവസ്ഥയെ എതിര്‍ത്ത കഥ. അച്ചായന്റെ വാക്കുകള്‍ ശ്രവിപ്പിന്‍:
''....1975ലെ അടിയന്തരാവസ്ഥാ പ്രഖ്യാപനത്തെക്കുറിച്ച് കയ്പോടെയല്ലാതെ ഓര്‍ക്കാന്‍ വയ്യ. സി.പിയെ എതിര്‍ത്തതിന്റെ പേരില്‍ ശ്വാസംമുട്ടിച്ച് നിശബ്ദമാക്കപ്പെട്ട മനോരമ മറ്റൊരു ഏകാധിപത്യ നടപടിക്കെതിരെ എന്തു നിലപാടാണ് എടുക്കേണ്ടത് എന്ന കാര്യത്തില്‍ കാര്യമായ ആലോചനകള്‍ തന്നെ വേണ്ടിവന്നു. മനോരമയിലെ മുതിര്‍ന്ന പത്രാധിപസമിതി അംഗങ്ങളെയും മാനേജര്‍മാരെയുമൊക്കെ വിളിച്ചുവരുത്തി ഞാനിക്കാര്യം ചര്‍ച്ച ചെയ്തു.
ജനാധിപത്യത്തിനു നേരെയുള്ള വെല്ലുവിളിയെ എതിര്‍ക്കേണ്ടത് മനോരമയുടെ പ്രഖ്യാപിതനയം തന്നെയാണ്. പക്ഷേ, എതിര്‍ത്താല്‍ 24 മണിക്കൂറിനകം എന്തെങ്കിലും നടപടി ഉണ്ടാവുമെന്നുറപ്പ്. സി.പിയുടെ കാലത്ത് മനോരമയെ ആശ്രയിച്ചു ജീവിക്കുന്നവരുടെ എണ്ണം തീരെ കുറവായിരുന്നു. ഇപ്പോള്‍ അങ്ങനെയല്ല കാര്യങ്ങള്‍ എന്നു ചര്‍ച്ചയില്‍ പലരും ചൂണ്ടിക്കാണിച്ചു. അടിയന്തരാവസ്ഥയെ എതിര്‍ക്കണമെന്ന തീരുമാനമെടുത്താല്‍ മനോരമയെ ആശ്രയിച്ചു ജീവിക്കുന്ന നൂറുകണക്കിനു കുടുംബങ്ങളാണു പട്ടിണിയിലാവുക. ചര്‍ച്ചക്കിടയില്‍ പത്രാധിപസമിതിയിലെ വി.കെ.ബി. നായര്‍ മാനേജ്മെന്റിനോട് ഉറപ്പിച്ചുപറഞ്ഞു: പത്രം നിര്‍ത്തിയിട്ടു വീട്ടില്‍ പോയി ഇരുന്നാലും നിങ്ങള്‍ക്കാര്‍ക്കും ഒരു പ്രശ്നവുമുണ്ടാവില്ല. പക്ഷേ, അതോടെ ഞങ്ങളൊക്കെ പട്ടിണിയിലാവുമെന്ന് ഉറപ്പ്.
അങ്ങനെ ആ ചര്‍ച്ചയില്‍ ഇങ്ങനെയൊരു തീരുമാനമെടുത്തു: അടിയന്തരാവസ്ഥയെ മനോരമ അനുകൂലിക്കുന്നുമില്ല; പ്രത്യക്ഷത്തില്‍ എതിര്‍ക്കുന്നുമില്ല.
അടിയന്തരാവസ്ഥ അധികകാലം ഉണ്ടാവില്ലെന്ന നിഗമനത്തില്‍ അതുവരെ നമുക്ക് നീന്തിത്തുടിച്ചുകിടക്കാം എന്നായിരുന്നു എല്ലാവരുംകൂടി എടുത്ത തീരുമാനം.....''
നീന്തിത്തുടിച്ചുകിടന്ന ആ കിടപ്പ്! കര്‍ത്താവേ, അതെന്നാ കിടപ്പായിരുന്നു? ഇരുപതിനപരിപാടിക്കും അഞ്ചിന പരിപാടിക്കും, ''നാവടക്കൂ പണിയെടുക്കൂ'' തുടങ്ങിയ മുദ്രാവാക്യങ്ങള്‍ക്കും നല്‍കിയ ധീരമായ പിന്തുണ, ജയിലില്‍ അടയ്ക്കപ്പെട്ട പ്രതിപക്ഷ നേതാക്കളോടുള്ള വിദ്വേഷം, ആഫ്രിക്കന്‍പായല്‍ നിര്‍മാര്‍ജനത്തെക്കുറിച്ചെഴുതിയ അത്യുഗ്രന്‍ റിപ്പോര്‍ട്ടുകള്‍....
1977 ജനുവരിയില്‍ സെന്‍സര്‍ഷിപ്പിന് ഇളവുവരുത്തിയപ്പോള്‍ ഒരു വിഭാഗം പത്രങ്ങള്‍ സര്‍ക്കാറിനെ എതിര്‍ക്കാന്‍ തുടങ്ങി. മലയാള മനോരമ ഇന്ദിരാജിക്ക് പിന്നില്‍ പാറപോലെ ഉറച്ചുനിന്നു. പ്രിയദര്‍ശിനിയുടെയും പ്രിയപുത്രന്റെയും അപദാനങ്ങള്‍ വാഴ്ത്തി. അടിയന്തരാവസ്ഥയുടെ സല്‍ഫലങ്ങളെ പ്രകീര്‍ത്തിച്ചു. അവയെ ശാശ്വതമാക്കാന്‍, നാടിനെ നാകമാക്കാന്‍ 'പശുവും കിടാവും' ചിഹ്നത്തില്‍ വോട്ടുചെയ്യാന്‍ വായനക്കാരെ ഉദ്ബോധിപ്പിച്ചു.
1977 മാര്‍ച്ച് 21നുശേഷം ഇന്ദിര^സഞ്ജയ് സ്തുതി നിറുത്തിവെച്ചു, കോണ്‍ഗ്രസിനുള്ള പിന്തുണ മുമ്പേപോലെ തുടര്‍ന്നു. 1978 ജനുവരി ഒന്നിന് കോണ്‍ഗ്രസ് പിളര്‍ത്തി ഇന്ദിര പുതിയ പാര്‍ട്ടിയുണ്ടാക്കിയപ്പോള്‍ മനോരമ ശക്തമായി എതിര്‍ത്തു. സ്വേച്ഛാധിപത്യത്തിനും കുടുംബാധിപത്യ പ്രവണതക്കുമെതിരെ മുഖപ്രസംഗങ്ങള്‍ വന്നു. അസംഗഡ് മണ്ഡലത്തില്‍ ഇന്ദിര നിറുത്തിയ മുഹ്സിനാ കിദ്വായി ജനതാപാര്‍ട്ടിയിലെ രാംബച്ചന്‍സിംഗ് യാദവിനെയും കോണ്‍ഗ്രസിലെ ചന്ദ്രജിത് യാദവിനെയും മലര്‍ത്തിയടിച്ചപ്പോള്‍ മനോരമക്കു വീണ്ടുവിചാരമുണ്ടായി. ആ വര്‍ഷാവസാനം ഇന്ദിരാഗാന്ധി ചിക്മഗളൂര്‍ ഉപതെരഞ്ഞെടുപ്പ് ജയിച്ച് ലോക്സഭയില്‍ തിരിച്ചെത്തിയപ്പോള്‍ കന്മഷം തീര്‍ത്തും മാറി. 1979 ആദ്യം കര്‍ണാടകത്തിലും ആന്ധ്രയിലും ഇന്ദിരാ കോണ്‍ഗ്രസ് അധികാരം പിടിച്ചപ്പോള്‍ വീണ്ടും ആരാധനയായി. കണ്ടിട്ടില്ല, ഞാനീവിധം മലര്‍ച്ചെണ്ടുപോലൊരു മാനസം!
'എട്ടാമത്തെ മോതിര'ത്തിലുള്ള അസത്യങ്ങളും അര്‍ധസത്യങ്ങളും എണ്ണിപ്പറയാന്‍ ഒരുമ്പെട്ടാല്‍ അതിനേക്കാള്‍ വലിയ ഗ്രന്ഥം എഴുതേണ്ടിവരും. ഒറ്റക്കൊരു തമാശകൂടി കേള്‍ക്കുവിന്‍:
''ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരുന്ന കാലം. പി.സി. അലക്സാണ്ടര്‍ അന്ന് ഇന്ദിരയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയാണ്. ഒരുദിവസം ദല്‍ഹിയില്‍നിന്ന് അലക്സാണ്ടര്‍ എന്നെ വിളിച്ചു:
^മാത്തുക്കുട്ടിക്കു പത്മഭൂഷന്‍ ബഹുമതി ലഭിക്കാനുള്ള എല്ലാ രേഖകളും ശരിയായിക്കഴിഞ്ഞു. ഇനി പ്രഖ്യാപിച്ചാല്‍ മാത്രം മതി.
കോണ്‍ഗ്രസ് പിളര്‍ന്നതിനെത്തുടര്‍ന്ന് (1969) ഇന്ദിരാഗാന്ധിയുടെ കൂടെയാണ് മനോരമ നില്‍ക്കേണ്ടതെന്ന് ഉണ്ണൂണ്ണിച്ചായന്‍ തീരുമാനിച്ചിരുന്നു. തുടര്‍ന്നും ഇന്ദിരാഗാന്ധിക്ക് നിര്‍ലോഭമായ പിന്തുണയാണ് നല്‍കിക്കൊണ്ടിരുന്നത്. അതിനകം മനോരമയുടെയും ഞങ്ങളുടെയും നല്ല സുഹൃത്തായി ഇന്ദിര മാറിക്കഴിഞ്ഞിരുന്നു. ഇക്കാര്യങ്ങളെല്ലാം മനസ്സിലോര്‍മിച്ച് ഞാന്‍ അലക്സാണ്ടറോട് പറഞ്ഞു:
^വേണ്ട അലക്സാണ്ടര്‍. ഇന്ദിരാഗാന്ധിയെ ഇത്രയും കാലം പല കാര്യങ്ങളിലും മനോരമ പിന്താങ്ങിയത് എനിക്കു പത്മ അവാര്‍ഡുകിട്ടാന്‍ വേണ്ടിയായിരുന്നുവെന്നോ ഇന്ദിരാഗാന്ധി ഈ അവാര്‍ഡ് സമ്മാനിക്കുന്നത് ആ പിന്തുണയുടെ പേരിലാണെന്നോ ആളുകള്‍ പറയാനിടവരരുത്. മനോരമയുടെ വിശ്വാസ്യതക്ക് അത് നന്നല്ല. എന്നെ അതില്‍നിന്ന് ഒഴിവാക്കണം.
തീരുമാനം മാറ്റണമെന്ന് അഭ്യര്‍ത്ഥിച്ച് അലക്സാണ്ടര്‍ എനിക്ക് കത്തെഴുതുകയും അന്ന് ഫോണില്‍ പറഞ്ഞ കാര്യങ്ങള്‍ ഞാന്‍ മറുപടിയില്‍ വിശദമാക്കുകയും ചെയ്തു. പിന്നീട് ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ 1998ല്‍ എനിക്കു പത്മഭൂഷന്‍ പ്രഖ്യാപിക്കുകയും ഞാന്‍ ആ ബഹുമതി സ്വീകരിക്കുകയും ചെയ്തു. ബി.ജെ.പി സര്‍ക്കാരിനോടുള്ള വിയോജിപ്പുകള്‍ മനോരമ തുറന്നെഴുതുന്ന കാലത്തായിരുന്നു എനിക്ക് പത്മഭൂഷണ്‍ ലഭിച്ചത്....''
ബി.ജെ.പിക്കാര്‍ക്ക് ഇത്ര ഹൃദയവിശാലതയോ എന്ന് അദ്ഭുതപ്പെടാന്‍ വരട്ടെ. പത്മ അവാര്‍ഡുകള്‍ പ്രഖ്യാപിക്കുന്നത് ജനുവരി 26നാണ്. 1998ലും അതിന് മാറ്റമൊന്നുമില്ല. അന്ന് ഇന്ത്യന്‍ പ്രധാനമന്ത്രി ഇന്ദര്‍കുമാര്‍ ഗുജ്റാല്‍ ആണ്. രാഷ്ട്രപതി, മനോരമയുടെയും മാത്തുക്കുട്ടിച്ചായന്റെയും അഭ്യുദയകാംക്ഷി കെ.ആര്‍. നാരായണന്‍. അടല്‍ ബിഹാരി വാജ്പേയിയുടെ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത് മാര്‍ച്ച് 19നാണ്.
എട്ടാമത്തെ മോതിരം തനിത്തങ്കമാണ്. ചെമ്പ് തീരെയുമില്ലെന്നര്‍ഥം.

Thursday, March 26, 2009
ചിരപരിചിതമാകുന്ന ദുര്‍ഗ്ഗന്ധം
ഹിന്ദുവില്‍ വന്ന സിദ്ധാര്‍ഥ് വരദരാജന്റെ മനോഹരമായ ലേഖനത്തിന് അത്ര നല്ലതല്ലാത്ത ഒരു പരിഭാഷ.
നല്ല പരിഭാഷ സൂരജിന്റെ ഇവിടെ
വരുണ്‍ ഗാന്ധിയുടെ മുസ്ലീമുകള്‍ക്കെതിരായ മുന്‍വിധിയില്‍ അധിഷ്ഠിതമായ അസഹിഷ്ണുത ബിജെപിയുടെ ജനിതകസ്വഭാവത്തില്‍ തീവ്രമായി അലിഞ്ഞു ചേര്‍ന്നതാണ്.അതു കൊണ്ടു മാത്രമാണ് അയാളെ പിന്‍വലിക്കാന്‍ ആ പാര്‍ട്ടി തയ്യാറാകാത്തത്.
തീവ്രമായ മുസ്ലീ വിരോധം ഇളക്കിവിടുന്ന വിധത്തില്‍ വരുണ്‍ നടത്തിയ പ്രസംഗമോ,അതിനു ശേഷം ആ വിഷലിപ്തഭാഷണത്തെ കുറിച്ച് നിഷേധിക്കാനാവാത്ത തെളിവുകള്‍ ഉയര്‍ന്നു വന്നപ്പോള്‍ അതില്‍ നിന്നും തികഞ്ഞ ഭീരുവിനെ പോലെ നടത്തിയ ഒളിച്ചോട്ടമോ, ഏതാണ് കൂടുതല്‍ എതിര്‍ക്കപെടേണ്ടത് എന്ന് പറയുക വയ്യ. മുന്‍കാലങ്ങളില്‍, ഇ-മീഡിയയുടെ ശാക്തീകരണത്തിനു മുന്‍പ് രാഷ്ട്രീയക്കാര്‍ക്ക് എന്തും വിളിച്ച് പറയുകയും,പിന്നീട് അത് പുലിവാലാകുമ്പോള്‍ അതേ വാ കൊണ്ട് തന്നെ നിഷേധിക്കുകയും എളുപ്പമായിരുന്നു.ഒന്നുകില്‍ താന്‍ അങ്ങനെ പറഞ്ഞിട്ടില്ല എന്നു പറഞ്ഞോ,അല്ലെങ്കില്‍ താന്‍ പറഞ്ഞ സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തി മാറ്റിയാണ് അത് പ്രസദ്ധീകരിച്ചതെന്ന് പറഞ്ഞോ അവര്‍ക്ക് രക്ഷപെടാമായിരുന്നു.ഇനി അത് സാധ്യമാകുമെന്ന് തോന്നുന്നില്ല.കുറേ കാലമായി വരുണ്‍ തന്റെ പ്രസംഗത്തിലൂടെ വര്‍ഗ്ഗീയതയുടെ കാളകൂടം ചീറ്റുകയായിരുന്നു.ഇത് തെളിയിക്കാന്‍ ഒന്നല്ല പല ദൃശ്യ-ശ്രവ്യ തെളിവുകള്‍ ലഭ്യമാണ്.
അയാളുടെ ഉന്മാദിതമായ ശരീരരഭാഷയും അംഗവിക്ഷേപങ്ങളും നിരന്തരമായി നടത്തിയ മുസ്ലീങ്ങളെ വെട്ടി കൊല്ലാനുള്ള ജുഗുപ്സാവഹമായ ആഹ്വാനവും വളരെ വ്യക്തമായ രീതിയില്‍ റ്റിവിയില്‍ ലോകം മുഴുവന്‍ കണ്ടതാണ്.“ഇത് വെറും കൈയല്ല(കോണ്‍ഗ്രസിന്റെ),മറിച്ച് താമരയുടെ കൈയ്യാണ്.ഇത് തെരഞ്ഞെടുപ്പിനു ശേഷം മുസ്ലീങ്ങളുടെ കണ്ഠം ഛേദിക്കും“;ഇത് പറയുമ്പോളുള്ള വൃത്തികെട്ട ആംഗ്യം മുസ്ലീമുകള്‍ സുന്നത്തായി നടത്തുന്ന ചേലാകര്‍മ്മത്തെ സൂചിപ്പിക്കാനുള്ളതാണെന്ന് മനസ്സിലാവുന്നു.ഇതെല്ലാം നാം കണ്ടു കേട്ടു മനസ്സിലാക്കി.അതു കൊണ്ട് തന്നെയാണ് തെരെഞ്ഞെടുപ്പ് കമ്മീഷന്‍ ക്ലിപ്പിംഗില്‍ കൃത്രിമം നടന്നു എന്ന വാദം കൈക്കില കൂടാതെ എടുത്ത് വാഴചുവട്ടിലിട്ടതും വരുണ്‍ ചട്ടലംഘനം നടത്തിയതായി പ്രഖ്യാപിച്ചതും.
ഇലക്ഷന്‍ കമ്മീഷന്റെ അയോഗ്യനാക്കാതിരിക്കാനായി അയാള്‍ ഏതറ്റം വരെയും പോകും,എന്തു ചെയ്യും.പിലിബിത്തില്‍ മുസ്ലീങ്ങളുടെ തലക്കായി ഉന്മാദനൃത്തം ചവുട്ടിയ വീരന്‍ ദില്ലിയില്‍ താന്‍ വിതുമ്പി പറഞ്ഞത് മുസ്ലീങ്ങള്‍ക്കെതിരേയല്ല മറിച്ച് തെരെഞ്ഞെടുപ്പ് സാധ്യതകള്‍ നശിപ്പിക്കുന്ന “വോട്ട് കട്ടുവാകള്‍ക്ക്” എതിരേ ആണെന്നാണ്.പ്രത്യക്ഷത്തില്‍ തന്നെ അര്‍ത്ഥരഹിതമായ വിശദീകരണം എന്ന് കേട്ടവര്‍ക്കെല്ലാം തോന്നുകയും ചെയ്തു.
കട്ടുവ എന്ന പ്രയോഗം അമേരിക്കയിലെ നിഗര്‍ പ്രയോഗം പോലെ ഒരു വംശീയ അധിക്ഷേപസൂചകമായ വാക്കാണ്.ഒരു ഇലക്ഷന്‍ പ്രസംഗത്തില്‍ പ്രയോഗിക്കപ്പെടാവുന്ന പദത്തെക്കാള്‍ തെരുവ് ഭാഷയായി കരുതപ്പെടുന്ന ഒന്ന്.കരീമുള്ള തുടങ്ങിയ പേരുകള്‍ ഭീതിജനകമെന്ന് പരാമര്‍ശിച്ച്, രാത്രിയില്‍ മുസ്ലിങ്ങളുടെ ദര്‍ശനം തന്നെ ഹിന്ദുക്കളില്‍ ഭയം ജനിപ്പിക്കുന്നതായി വരുണ്‍ പറയുകയുണ്ടായി.ഒരു ജനാധിപത്യത്തില്‍, അതെത്ര നാമമാത്രമാണെങ്കിലും ശരി,ഇത്തരമൊരു പ്രസംഗം നടത്തിയ ആളെ അറസ്റ്റ് ചെയ്ത് വിചാരണ ചെയ്യേണ്ടതാണ്.ഇത്തരം പ്രസംഗം നടത്തുന്നവര്‍ ആരായലും അവരെ മത്സരിക്കുന്നതില്‍ നിന്ന് ഉടനടി വിലക്കേണ്ടതാണ്.ഇനി അത്തരം നടപടികള്‍ സമയദൈര്‍ഘ്യമേറിയതും ദുര്‍ഘടവുമാണെങ്കില്‍,ഉത്തരവാദിത്തമുള്ള ഒരു ജനാധിപത്യ കക്ഷിയുടെ ഭാഗമാണ് അയാളെങ്കില്‍ ഉടന്‍ നടപടിയെടുക്കാനുള്ള ധാര്‍മ്മികവും ജനാധിപത്യപരവുമായ ബാധ്യത ആ കക്ഷിക്കുണ്ട്.
അമേരിക്കയില്‍ വര്‍ഗ്ഗ വിദ്വേഷം വളരെ മൃദുവായി ചിലപ്പോഴെങ്കിലും ഉപയോഗിക്കപ്പെട്ടിട്ടുണ്ട്. ഒരു കറുത്ത വര്‍ഗ്ഗക്കാരനായ ഒരു ക്രിമിനലിനെ കുറിച്ചുള്ള ആരോപണം 1988ലെ പ്രസിഡന്റ് ഇലക്ഷനില്‍ മൈക്കല്‍ ഡുക്കാകിസിനെതിരേ റിപ്പബ്ലിക്കന്‍സ് പ്രയോഗിച്ചിരുന്നു. പക്ഷെ ഒരു മുഖ്യധാര കക്ഷിയുടെ സ്ഥാനാര്‍ത്ഥി നിലനില്‍ക്കുന്ന വര്‍ഗ്ഗീയതക്കെതിരേയുള്ള സാമൂഹ്യസങ്കല്‍പ്പങ്ങളെ തകിടം മറിച്ച്, രണോത്സുകമായ ഭാഷയില്‍ സംസാരിക്കുകയാണെങ്കില്‍,അന്ന് നേരം അസ്തമിക്കും മുന്‍പ് അയാള്‍ പാര്‍ട്ടിയില്‍ നിന്നും പുറത്തായിരിക്കും.പക്ഷെ നാം ഇന്ത്യയിലാണ്,മാത്രമല്ല നടപടി എടുക്കാന്‍ ബാധ്യതപ്പെട്ട കക്ഷി ബിജെപിയുമാണ്.
അവരുടെ മാതൃസംഘടനയുടെ ജനനകാലം മുതലുള്ള മുസ്ലീം വിരുദ്ധമുദ്രാവാക്യങ്ങളുടെ പ്രതിദ്ധ്വനി മാത്രമാണ് വരുണില്‍ നിന്നും പുറപ്പെട്ടതെന്നിരിക്കേ,എന്ത് നടപടിയാണ് നാം ബിജെപിയില്‍ നിന്നും പ്രതീക്ഷിക്കേണ്ടത്?
മുസ്ലീങ്ങള്‍ വൈദേശികരും ആക്രമണകാരികളുമാണെന്ന തെറ്റിദ്ധാരണ പടര്‍ത്താന്‍ സംഘം എപ്പോഴും ശ്രമിച്ചിരുന്നതായി ജ്യോതിര്‍മയ ശര്‍മ്മ തന്റെ “ഭയപ്പെടുത്തുന്ന കാഴ്ച്ചപ്പാടുകള്‍, എം.എസ്.ഗോള്‍വാര്‍ക്കര്‍,ആര്‍ എസ് എസ്,ഇന്ത്യ” എന്ന പുസ്തകത്തില്‍ സംശയയത്തിനിടയില്ലാത്തവണ്ണം തെളിച്ച് പറയുന്നു. മുസ്ലീങ്ങളെ അപൂര്‍ണ്ണരും അസംസ്കൃതരും പൈശാചികരുമായാണ് സര്‍സംഘചാലകന്‍ എപ്പോഴും കണക്കാക്കിയിരുന്നത്.മുസ്ലീങ്ങള്‍ (കൃസ്ത്യാനികളും)കുലധര്‍മ്മം പാലിക്കാത്തവരാണെന്നും രാക്ഷസീയ സ്വഭാവമുള്ളവരാണെന്നും അതിനാല്‍ തന്നെ ഇന്ത്യയോട് കൂറ് ഇല്ലാത്തവരാണെന്നും ഗോള്‍വാര്‍ക്കര്‍ പറയുന്നു.അവര്‍ പുറത്ത് നിന്നു വന്നവരാകുന്നു.അതു കൊണ്ടാണവര്‍ ഇപ്പോഴും തോമസ്,അലി.ഹസന്‍ തുടങ്ങിയ വൈദേശിക നാമങ്ങളില്‍ അറിയപ്പെടാന്‍ ഇഷ്ടപ്പെടുന്നത്.പൂര്‍ണ്ണമായി ഭാരതീയരാകാന്‍ അവര്‍ തയ്യാറാകുമ്പോള്‍ അവര്‍ ഈ നാമങ്ങള്‍ ഉപേക്ഷിക്കേണ്ടതുണ്ട്.അവര്‍ അത് ചെയ്യാതിരുന്നാല്‍ ഹിന്ദുക്കള്‍ എന്ത് പ്രതിക്രിയ ചെയ്യണമെന്നും ഗോള്‍വര്‍ക്കര്‍ പറയുന്നു. “പരശുരാമന്‍ തന്റെ പിതാവിനെ അപമാനിച്ച ക്ഷത്രിയരുടെ രക്തം കൊണ്ട് പിതാവിന്റെ അപമാനിത ചിത്രം മായ്ച്ച പോലെ ഭാരതമാതാവിനെ മേല്‍പ്പറഞ്ഞ രീതിയില്‍ അപമാനിക്കുന്ന വൈദേശികരായ ഇന്നാട്ടിലെ മുസ്ലീമിന്റെയും കൃസ്ത്യാനിയുടെയും ചോര കൊണ്ട് അപമാനം ഹിന്ദുക്കള്‍ മായ്ക്കണം”
ഈ മുസ്ലീം വിരുദ്ധതയും അക്രമവാസനയും സംഘത്തിന്റെ ജന്മവാസനയാണ്.അത് സംഘത്തിന്റെ അടിസ്ഥാന ചിന്തയുടെ ജനിതകഘടകമാണ്.സംഘവുമായി ബന്ധപ്പെടുന്ന ആരെയും വിഷലിപ്തമായ ചിന്തകള്‍ക്കും പ്രവര്‍ത്തികള്‍ക്കും അടിമപ്പെടുത്താന്‍ തക്ക ശേഷിയുള്ള ഒരു ജനിതക തകരാറ്.ഈ മുസ്ലീം വിരുദ്ധതയാണ് ബിജെപി എന്ന രാഷ്ട്രീയപാര്‍ട്ടിയുടെ അടിസ്ഥാനശില, പലപ്പോഴും നിയമവിധേയമായി പ്രവര്‍ത്തിക്കേണ്ടത് കൊണ്ട് അങ്ങനെയല്ല എന്ന് അത് ഭാവിക്കുമെങ്കിലും.പലപ്പോഴും മുഖംമൂടി തെന്നി മാറുകയും ഘോരവും ഭീഷണവുമായ യഥാര്‍ത്ഥമുഖം വെളിപ്പെടുകയും ചെയ്യുന്നു. വരുണ്‍ എന്ന പുതുമുഖത്തിന് മാത്രമല്ല വാജ്‌പേയിയെ പോലെയുള്ള തഴക്കം ചെന്നവരിലൂടെ പോലും ചിലപ്പോള്‍ ഈ മുഖംമൂടിയുടെ അനാച്ഛാദനം സംഭവിച്ചിട്ടുണ്ട്.2002 ഏപ്രിലില്‍,ഗുജറാത്ത് കൂട്ടക്കൊലക്ക് തൊട്ട് പിന്നാലെ, ഗോവയില്‍ ഒരു ബിജെപി സമ്മേളനത്തില്‍ നടത്തിയ വിഷമഴ തന്നെ അതിന് ഉദാഹരണം““എവിടെയൊക്കെ മുസ്ലീങ്ങള്‍ ഉണ്ടോ,അവിടെയൊന്നും അവര്‍ മറ്റുള്ളവരോട് ഇഴുകി ചേരുന്നില്ല,മാത്രമല്ല അവര്‍ സമാധാനമാര്‍ഗ്ഗത്തില്‍ തങ്ങളുടെ ആശയപ്രചരണം നടത്തുന്നതിന് പകരം അക്രമത്തിലും ഭീഷണിയിലുമൂടെ തങ്ങളുടെ വിശ്വാസം വളര്‍ത്താനാണ് ശ്രമിക്കുന്നത്”.
പ്രസംഗം വിവാദമായപ്പോള്‍ ഇസ്ലാം തീവ്രവാദികളെ മാത്രമാണ് താന്‍ ഉദ്ദേശിച്ചതെന്നും മുസ്ലീം പൊതു സമൂഹത്തെയല്ല ഉദ്ദേശിച്ചതെന്നും അടല്‍ജി അവകാശപ്പെട്ടു.പ്രധാനമന്ത്രിയുടെ പ്രസംഗത്തില്‍ ചില വാക്കുകള്‍ തിരുകി കേറ്റി അദ്ദേഹത്തിന്റെ ഓഫീസ് പ്രസംഗം പുറത്തിറക്കി.“എവിടെയൊക്കെ മുസ്ലീങ്ങള്‍ ഉണ്ടോ” എന്നതിനു പകരം “എവിടെയൊക്കെ അത്തരം മുസ്ലീങ്ങള്‍ ഉണ്ടോ” എന്നായിരുന്നു പുതിയ പതിപ്പ്.വിവാദം അവിടെ തീര്‍ന്നേനെ.പക്ഷെ തിരുത്തിയ പ്രസംഗമാണ് യഥാര്‍ത്ഥത്തില്‍ താന്‍ ഗോവയില്‍ ചെയ്തത് എന്ന് അദ്ദേഹം പാര്‍ലമെന്റില്‍ അവകാശപ്പെട്ടത് പ്രശ്നമായി.ഗോവ പ്രസംഗത്തിന്റെ പതിപ്പുമായി എത്തിയ പ്രിയരഞ്ജന്‍ ദാസ് മുന്‍ഷി സഭയെ തെറ്റിദ്ധരിപ്പിച്ചതിന് പ്രധാനമന്ത്രിക്കെതിരെ അവകാശലംഘനത്തിന് നോട്ടീസ് നല്‍കി.ഒടുവില്‍ ഒരു വിധത്തില്‍ സ്പീക്കര്‍ മനോഹര്‍ ജോഷി അടല്‍ജിയെ രക്ഷിച്ചെടുത്തു.പക്ഷെ താന്‍ സഭയില്‍ പറഞ്ഞത് ശരിയല്ലായിരുന്നു എന്ന് പ്രധാനമന്ത്രി സമ്മതിച്ചതായി തന്റെ റൂളിങ്ങില്‍ സ്പീക്കര്‍ക്ക് വ്യക്തമാക്കേണ്ടി വന്നു.
അങ്ങനെ വ്യാഖ്യാനങ്ങളും വിശദീകരണങ്ങളും എന്തായാലും ശരി പലഘട്ടങ്ങളിലും ജനിതകഗുണം ബിജെപിയുടെ കപടമുഖത്തെ കബളിപ്പിച്ച് പലപ്പോഴും പുറത്തു ചാടി.2007 യുപി ഇലക്ഷനില്‍ മുസ്ലീങ്ങളെ വില്ലന്‍മാരാക്കി പാര്‍ട്ടി ഒരു സിഡി ഇറക്കി.അതിലെ നായകനായ മാസ്റ്റര്‍ജി,വൈകുന്നതിനു മുന്‍പ് ഉണര്‍ന്നെണീറ്റ് പ്രവര്‍ത്തിക്കാന്‍ ഹിന്ദുക്കളെ ഉദ്ബോധിപ്പിക്കുന്നു.”നിങ്ങള്‍ ബിജെപിക്ക് വോട്ട് ചെയ്തില്ലെങ്കില്‍ നിങ്ങള്‍ അനുഭവിക്കും,ഈ രാജ്യം ഒരു മുസ്ലീം രാജ്യമാകും.നിങ്ങള്‍ക്ക് കുടുമ വളര്‍ത്താനാവില്ലെന്ന് മാത്രമല്ല താടി വളര്‍ത്തേണ്ടി വരികയും ചെയ്യും”ഒടുവില്‍ ഈ മാസ്റ്റര്‍ജി കൊല്ലപ്പെടുകയും അദ്ദേഹത്തിന്റെ സംസ്ക്കാരത്തിന് വന്നെത്തിയവരില്‍ ഒരുവന്‍ ഇപ്രകാരം പ്രഖ്യാപിക്കുകയും ചെയ്യുന്നതിലാണ് കഥ തീരുന്നത് “നിങ്ങള്‍ സ്വയം ഹിന്ദു എന്ന് വിളിക്കാന്‍ ഭയക്കുകയും സോഹന്‍ലാല്‍, മോഹന്‍ലാല്‍,ആത്മാറം,രാധാകൃഷ്ണന്‍ എന്നീ പേരുകളില്‍ വിളിക്കപ്പെടാന്‍ സാധിക്കാഠതുമായ ദിനം അകലെയല്ല.എവിടെ തിരിഞ്ഞ് നോക്കിയാലും നിങ്ങള്‍ക്ക് അബ്ബാസിനെയോ നഖ്‌വിയെയോ,റിസ്വിയെയോ മൌലവിയെയോ മാത്രമേ കാണാന്‍ കഴിയൂ”
ഗുരുജി മുതല്‍ അടല്‍ജി വരെ മാസ്റ്റര്‍ജി മുതല്‍ വരുണ്‍ വരെ വാക്കുകള്‍ വ്യത്യാസപ്പെട്ടേക്കാം,പക്ഷെ മുസ്ലീങ്ങള്‍ വരുത്തരാണെന്നും ശത്രുക്കളാണെന്നുമുള്ള തോന്നലിന് അറുതിയില്ല.അവരുടെ പേരുകള്‍ ഭീതിജനകമാണെന്നും അവര്‍ ഇന്ത്യയെ പാക്കിസ്ഥാനില്‍ ചേര്‍ക്കാന്‍ ശ്രമിക്കുകയാണെന്ന പ്രചരണത്തിന് അവസാനമില്ല.അതു കൊണ്ട് തന്നെ നിങ്ങളുടെ ഗ്രാമങ്ങളില്‍ ചെന്ന് ഹിന്ദുക്കളോട് ഈ പ്രദേശം പാക്കിസ്ഥാനാകുന്നതിന് മുന്‍പ് രണോത്സുകമായി സംഘടിക്കാനുള്ള വരുണിന്റെ ആഹ്വാനത്തില്‍ പുതുമ ഒന്നും കാണുന്നില്ല.അയാളുടെ വേഷവും ശരീരഭാഷയും ഏതും പോരാത്തതിന് ആ സന്ദേശത്തിന് സംഘവുമായുള്ള ജനിതകബന്ധവും അയാള്‍ എന്താണ് സംസാരിക്കുന്നത് എന്നത് നമ്മെ കൃത്യമായി മനസ്സിലാക്കി തരുന്നുണ്ട്.2007 ലെ സിഡി നിര്‍ഭാഗ്യവശാല്‍ ഇലക്ഷന്‍ കമ്മീഷന്‍ കാര്യമായി എടുത്തില്ല.ഏതായാലും ഇത്തവണ അങ്ങനെ സംഭവിക്കുമെന്ന് തോന്നുന്നില്ല.
ബിജെപി സംഭവങ്ങളുടെ പോക്കില്‍ അസ്വസ്ഥരാണ്.അവര്‍ സിഖ് കൂട്ടക്കൊലയില്‍ പങ്കാളികളായ ജഗദീഷ് റ്റൈറ്റ്ലറെയും സജ്ജന്‍ കുമാറിനെയും കോണ്‍ഗ്രസ് വീണ്ടും സ്ഥാനാര്‍ത്ഥികളാക്കിയത് ചൂണ്ടിക്കാട്ടി ഇരട്ടത്താപ്പിനെ കുറിച്ച് പരാതിപ്പെടുന്നു.കോണ്‍ഗ്രസിന്റെ ആ പ്രവര്‍ത്തി ഞെട്ടിക്കുന്നതും ചോദ്യം ചെയ്യപ്പെടേണ്ടതുമാണ്.പക്ഷെ അത് ബിജെപിക്കുള്ള ന്യായമാകുന്നില്ല. രണ്ട് തെറ്റുകള്‍ ചേര്‍ന്നാല്‍ ഒരു ശരി ആകില്ലല്ലോ.കുറ്റക്കാരനെന്ന് വിധിക്കും വരെ നിയമ സംവിധാനം വരുണിന് നിരപരാധി എന്ന പരിരക്ഷ നല്‍കിയേക്കാം.പക്ഷെ ജനാധിപത്യ പ്രക്രിയയിലെ ന്യായന്യാങ്ങള്‍ വ്യത്യസ്ഥമാണ്.വരുണിനെ അപലപിക്കാതിരിക്കാനും ഇലക്ഷന്‍ കമ്മീഷന്‍ നിര്‍ദ്ദേശത്തെ തിരസ്ക്കരിക്കനുമുള്ള ബിജെപിയുടെ വ്യഗ്രത കാണിക്കുന്നത് ഭാവിയിലും വര്‍ഗ്ഗീയ വിദ്വേഷം വോട്ട് തട്ടാനുള്ള അടവായി പ്രയോഗിക്കുന്നതില്‍ ആ പാര്‍ട്ടിക്കുള്ള ഉളിപ്പില്ലായ്മയാണ്.

Sunday, March 08, 2009
പരാജയങ്ങള്‍ താരതമ്യം ചെയ്യുമ്പോള്‍
ഫിലിപ്പൈന്‍സ്‌കാരിയായ അക്കൌണ്ടന്റ് ചെല്ലക്കിളി കഴിഞ്ഞ കുറേ നാളുകളായി പാക്കിസ്ഥാനില്‍ നടക്കുന്ന ചോരക്കളിയുടെ വാര്‍ത്ത വായിച്ച ഹാങ്ങ് ഓവറിലാണെന്ന് തോന്നുന്നു രാവിലെ തന്നെ ഒരു ചോദ്യവുമായി മുന്നില്‍.
ഇന്ത്യയിലെയും പാക്കിസ്ഥാനിലെയും വ്യവസ്ഥകളെയും അവസ്ഥകളെയും ഒരു ഇന്ത്യക്കാരനെന്ന നിലയില്‍ താരതമ്യം ചെയ്താല്‍ എന്ത് തോന്നുന്നു?
പരാജയപ്പെട്ട ജനാധിപത്യം പോലും മതാധിപത്യത്തേക്കാളും എത്രയോ ഭേദമാണെന്ന് തോന്നുന്നു.
സ്റ്റാട്ട്യൂട്ടറി വാണിങ്ങ്:(തപാല്‍ വകുപ്പില്‍ നിന്ന് വരാന്‍ സാധ്യതയുള്ളത്)
ജനാധിപത്യത്തില്‍ ജനത്തിന് എന്തെങ്കിലും വിലയുള്ള ഈ തെരെഞ്ഞെടുപ്പ് കാലത്ത് വിരലില്‍ മഷി പുരളും മുന്‍പ് പാകിസ്ഥാനിലെ വടക്കു പടിഞ്ഞാറന്‍ മേഖലയായ സ്വാത്ത് ഗുജറാത്തിനും കര്‍ണ്ണാടകത്തിനും ഇത്ര സമീപസ്ഥമായതെങ്ങനെ എന്ന് കൂടി ജനം ചിന്തിച്ചാല്‍ ഉറുമ്പ് തിന്ന് തുള വീണ പിങ്ക് ഷഡികളും രക്താര്‍ച്ചിതമായ നാപ്കിനുകളും കൈകാര്യം ചെയുന്നതില്‍ നിന്ന് പോസ്റ്റല്‍ ഡിപ്പാര്‍ട്ടുമെന്റുകാരെയും കുറിയറുകാരെയും രക്ഷിച്ചേക്കാന്‍ കഴിഞ്ഞേക്കും.....പ്ലീസ്..

Thursday, March 05, 2009
എംപിയെ വിധിക്കുമ്പോള്‍
ഇത് എംപിമാരുടെ വിചാരണാകാലമാണ്. ജനാധിപത്യത്തില്‍ മാധ്യമങ്ങള്‍ വഹിക്കുന്ന സൃഷ്ടിപരമായ ഇടപെടലുകള്‍ നമ്മുടെ ജനാധിപത്യത്തെ പുതിയ ഒരു തലത്തില്‍ എത്തിക്കുന്നു.ദൃശ്യമാധ്യമങ്ങളുടെ വളര്‍ച്ച ഇതില്‍ നിര്‍ണ്ണായകമായ പങ്കു വഹിക്കുന്നുമുണ്ട്.അഞ്ചു കൊല്ലത്തില്‍ ഒരിക്കലെങ്കിലും ജനസമക്ഷം വാച്യാര്‍ത്ഥത്തില്‍ തന്നെ ഉത്തരം പറയേണ്ടി വരുമെന്ന അവസ്ഥ ജനാധിപത്യത്തിന്റെ പുതിയ സാധ്യതകളെ നമ്മള്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്നു.
മറ്റ് പല ചര്‍ച്ചകളുമെന്ന പോലെ ഈ ചര്‍ച്ചയും മോഡറേറ്ററുടെ മുന്‍വിധികളില്‍ കുരുങ്ങി കിടക്കുന്നു എന്നതാണ് ഇത്തരം ചര്‍ച്ചകളുടെ പരിമിതി.പലപ്പോഴും അഗ്രഗണ്യരായ വാര്‍ത്താ അവതാരകരാണ് മോഡറേറ്ററാവുന്നതെങ്കില്‍ കൂടിയും ഈ അവസ്ഥയില്‍ കാര്യമായ മാറ്റം കാണുന്നില്ല.ഇവര്‍ക്ക് പലര്‍ക്കും ഒരു എംപിയുടെ പ്രാഥമികധര്‍മ്മങ്ങള്‍ എന്താണെന്ന് ഒരു നിശ്ചയുവുമില്ല എന്ന് തന്നെ പറയേണ്ടി വരും.എക്സിക്യൂട്ടീവിന്റെയും ലജിസ്ലേറ്റീവിന്റെയും അതിര്‍വരകള്‍ ഇവര്‍ക്ക് തീരെ അറിയില്ലെന്നു മാത്രമല്ല എന്താണ് ഒരു തദ്ദേശഭരണകൂടം ചെയ്യേണ്ടത്.എന്താണ് ഒരു എംപി ചെയ്യേണ്ടത്,എന്താണ് ഒരു എം.എല്‍.എ ചെയ്യേണ്ടത് എന്നു വ്യവച്ഛേദിക്കാന്‍ പോലും അവര്‍ക്ക് നിശ്ചയമില്ല.
മാധ്യമങ്ങളുടെ എംപിയെ സംബന്ധിച്ച മുന്‍വിധികള്‍ താഴെ പറയുന്നതാണെന്ന് ഇവരുടെ വാക്കുകളില്‍ നിന്നും മനസ്സിലാകുന്നു.
1. എപ്പോഴും മണ്ഡലത്തില്‍ കറങ്ങുന്ന ഒരുവന്‍. മരണവീടുകളില്‍ നക്രബാഷ്പം പൊഴിച്ചും അല്ലാത്തപ്പോഴെല്ലാം
70 എംഎം കോളിനോസ് പുഞ്ചിരിയുമായി മണ്ഡലത്തില്‍ ഭ്രമരം ചെയ്യുന്നവന്‍
2.പ്രാദേശിക വികസന പ്രശ്നങ്ങളായ റോഡ് വെട്ടല്‍,കലുങ്ക് പണി,പാലം പണി എന്നിവ നടത്തിക്കുന്നവന്‍
3.എംപി ഫണ്ട് മുഴുവന്‍ ചിലവാക്കുന്നവന്‍
ഇതൊന്നും എംപിയുടെ ധര്‍മ്മമലെന്നതല്ലേ സത്യം?
ഭാരതത്തിന്റെ ഏറ്റവും ഉയര്‍ന്ന നിയമനിര്‍മ്മാണ സഭയാണ് ലോക്‍സഭ.പേര് സൂചിപ്പിക്കും പോലെ നിയമനിര്‍മ്മാണം തന്നെയാണ് ആ സഭയുടെ പ്രധാന കര്‍ത്തവ്യവും.രാജ്യത്തിന്റെ വിധി നിര്‍ണ്ണയിക്കുന്ന നയപരമായ പ്രധാനപ്പെട്ട വിഷയങ്ങളാണ് അവിടെ ചര്‍ച്ച ചെയ്യപ്പെടുക.നിയമനിര്‍മ്മാണത്തിന് കൂടുതല്‍ സമയവും മറ്റു കാര്യങ്ങള്‍ക്ക് ബാക്കി സമയവും എന്ന രീതിയിലാണ് സമയവിനിയോഗം നടക്കേണ്ടത്.സഭ പലപ്പോഴും സമരഭൂമി കൂടി ആകുന്നത് കൊണ്ട് എല്ലായ്പ്പോഴും ഇത് ശരിയാകണമെന്നില്ല.പക്ഷെ ഇന്നും നമ്മുടെ സഭയില്‍ പ്രധാനപ്പെട്ട പല ചര്‍ച്ചകളും നടക്കുന്നുണ്ട്.മാധ്യമങ്ങള്‍ക്ക് അടിപിടിയും ജൌളി അനാച്ഛാദനവും റിപ്പോര്‍ട്ട് ചെയ്യുന്നതിലാണ് കൂടുതല്‍ താല്‍പ്പര്യം എന്നതിനാല്‍ നല്ല ചര്‍ച്ചകളൊന്നും കാര്യമായ പ്രാധാന്യത്തോടെ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നില്ല എന്നു മാത്രം.
സഭയില്‍ നല്ല അംഗങ്ങളെന്ന് പേരെടുത്തവരൊക്കെയും സഭയില്‍ ഇടപ്പെട്ട് പ്രവര്‍ത്തിച്ച് ആ സ്ഥാനം നേടിയവരാണ്,അല്ലാതെ കലിങ്കിനു പണം അനുവദിച്ചതിനും റോഡിനുള്ള സാങ്കേതിക അനുമതി നേടിയതിന്റെയും പേരില്‍ മികച്ച എം.പി എന്നു പേര് നേടിയവരല്ല.ഇവരില്‍ പല പാര്‍ട്ടിക്കാരുമുണ്ട്.ഫിറോസ് ഗാന്ധി,ഭൂപേഷ് ഗുപ്ത,വാജ്‌പേയി,ഹിരണ്‍ മുഖര്‍ജി,ബനാത്ത്‌വാല,ഇന്ദ്രജിത്ത് ഗുപ്ത,പി.കെ.വാസുദേവന്‍ നായര്‍,സോമനാഥ് ചാറ്റര്‍ജി,പ്രണബ് മുഖര്‍ജി തുടങ്ങിയ പേരുകള്‍ സഭയുടെ ചരിത്രത്തില്‍ അങ്ങനെ ചേര്‍ക്കപ്പെട്ടതാണ്.ഈ ലിസ്റ്റില്‍ പുതിയ കാലത്തെ എംപിമാര്‍ അധികമില്ലെന്നത് വേദനപ്പിക്കുന്ന ഒരു നിലവാര തകര്‍ച്ചയാണ്.അത്തരമൊരു തകര്‍ച്ചക്ക് ആദ്യം പറഞ്ഞ മാധ്യമ മുന്‍വിധികള്‍ കുറേ എങ്കിലും കാരണമായില്ലേ എന്നു ചിന്തിക്കേണ്ടിയിരിക്കുന്നു.കാരണം സ്വന്തം മനസാക്ഷിയേക്കാളും പാര്‍ട്ടിയുടെ തീരുമാനങ്ങളേക്കാളും മാധ്യമങ്ങള്‍ സെറ്റ് ചെയ്യുന്ന അജണ്ട പ്രധാനമാകുന്ന ഒരു സാമൂഹിക കാലാവസ്ഥയിലൂടെയാണ് നാം കടന്ന് പോകുന്നത്.
(മികച്ച പാര്‍ലമെന്ററി പ്രവര്‍ത്തനം നടത്തിയിട്ടു പോലും ബനാത്ത്‌വാലയെ വരാത്തവാലയെന്ന് വിളിച്ച് കളിയാക്കിയിരുന്നു.അദേഹം ജയിച്ചാല്‍ മണ്ഡലത്തില്‍ വരാറില്ലത്രേ)
രാജ്യത്തിനു പൊതുവായ ഒരു വികസനനയം രൂപീകരിക്കുന്നതില്‍ എംപിമാര്‍ക്ക് വലിയ പങ്കാണുള്ളത്.എന്നാല്‍ പ്രാദേശികമായ വികസനപ്രവരത്തനങ്ങളില്‍ എംപി പങ്കാളിയാകണമെന്ന് പറയുന്നത് മഹത്തായ ആ സ്ഥാനത്തെ നിസാരവല്‍കരിക്കലാണ്.പിന്നെ എന്താണ് പ്രാദേശിക ഭരണകൂടമായ പഞ്ചായത്ത്-മുനിസിപ്പാലിറ്റി-കോര്‍പ്പറേഷനുകളുടെയും സംസ്ഥാന ഭരണകൂടത്തിന്റെയും ജോലി.ഒരു എം.എല്‍ എ പോലും നിയമനിര്‍മ്മാണത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുകയും പ്രാദേശിക വികസന വിഷയങ്ങളില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കുകയും വേണം.
എന്തിനാണ് എം.പി ഫണ്ട്
എംപി ഫണ്ടിന്റെ വിനിയോഗമാണ് എംപിയുടെ പ്രവര്‍ത്തനമളക്കാനുള്ള മറ്റൊരു മാനദണ്ഡം.എംപി ഫണ്ട് തന്നെ ഒരു തരം അഴിമതിയാണ്.തന്റെ പാര്‍ലമെന്ററി പ്രവര്‍ത്തനത്തിലെ വൈകല്യങ്ങള്‍ മറക്കാനുപയോഗിക്കുന്ന ഒന്നാന്തരം കണ്‍കെട്ട്.നമ്മുടെ ഭരണഘടന വിഭാവനം ചെയ്യുന്ന വികേന്ദ്രീകരണത്തിന് കേന്ദ്രീകൃത ഭരണനേതൃത്വം എങ്ങനെ പാര പണിയുന്നു എന്നതിനുള്ള നല്ല ഉദാഹരണങ്ങളാണ് എംപി,എംഎല്‍എ ഫണ്ടുകള്‍.ഫണ്ട് മുഴുവന്‍ വിനിയോഗിക്കാന്‍ ഒരു സെക്രട്ടറി മതി.അത് പക്ഷെ പ്രാദേശികമായ വികസന പരിഗണനകളേക്കാള്‍ മറ്റു പല സങ്കുചിത്വങ്ങളെയും അടിസ്ഥാനപ്പെടുത്തിയാകാം ചിലവഴിക്കപ്പെടുന്നത് എന്ന് മാത്രം.
കുട്ടിക്കൂറാ പൊഡറും പൂശി നേരത്തെ പറഞ്ഞ കോളിനോസ് ചിരിയും നക്രബാഷ്പവും ആയുധങ്ങളാക്കി നടത്തുന്ന അഭ്യാസത്തേക്കാള്‍ പ്രയാസമാണ് ശരിക്കുള്ള പാര്‍ലമെന്ററി പ്രവര്‍ത്തനം.ബില്ലുകള്‍ പഠിക്കണം,ലൈബ്രറിയില്‍ പോകണം നോട്ട് കുറിക്കണം നന്നായി അവതരിപ്പിക്കണം (ഇങ്ങനെ ആണെങ്കില്‍ ഞാനെന്തിനാ രാഷ്ട്രീയത്തില്‍ കഷ്ടപ്പെടുന്നത്, സിവില്‍ സര്‍വീസിന് കിട്ടുമായിരുന്നല്ലോ ഇത്രയും കഷ്ടപ്പെട്ടാല്‍ എന്നാകും നമ്മുടെ പല യുവനേതാക്കളും കരുതുക).ഇതൊക്കെ കഷ്ടപ്പാടുള്ള പണിയാണ്.മാത്രമല്ല ജനം ഇതൊന്നും അറിയാനും പോകുന്നില്ല.അവര്‍ കുട്ടിക്കൂറാ-കോളിനോസ് പാര്‍ട്ടിയുടെ പിറകേ പോകും.
എന്താണ് ശരിയായ പാര്‍ലമെന്ററി പ്രവര്‍ത്തനം എന്ന അവബോധം ജനത്തിനുണ്ടാക്കേണ്ടത് മാധ്യമങ്ങളാണ്.ട്രയിന്‍ അനുവദിച്ചു കിട്ടാനായി എത്ര തവണ സഭാനടപടികള്‍ സ്തംഭിപ്പിച്ചു നിങ്ങള്‍ എന്ന് ഒരു എംപിയോടും ചോദിക്കുന്ന വിധത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ താഴ്ന്നു പോകരുത്.അനുപമയും സിന്ധു സൂര്യകുമാറും മറ്റും ഇത് അറിഞ്ഞിരിക്കണം.എങ്കില്‍ മാത്രമേ മോഡറേടറുടെ പണി അര്‍ത്ഥപൂര്‍ണ്ണമായി ചെയ്യാന്‍ അവര്‍ക്ക് കഴിയൂ.
വാല്‍:
കഴിഞ്ഞ പാരലമെന്റില്‍ ഏറ്റവും കൂടുതല്‍ നിയമ നിര്‍മ്മാണ നടപടികളില്‍ ഭാഗഭാക്കായത് കേരളത്തില്‍ നിന്നുള്ള എംപിമാരാണെന്ന് ഇന്ത്യവിഷന്‍.അതില്‍ തന്നെ ഏറ്റവും കൂടുതല്‍ തവണ പങ്കെടുത്തതും സംസാരിച്ചതും സി.കെ ചന്ദ്രപ്പനാണെന്നും ആ റിപോര്‍ട്ട് പറയുന്നു.ഏറ്റവും കൂടുതല്‍ സ്വകാര്യബില്‍ അവതരിപ്പിക്കതും അദ്ദേഹമാണ്.എന്നിട്ടും ചന്ദ്രപ്പനെ മണ്ഡലത്തില്‍ കാണാനില്ല എന്നതാണ് പ്രധാന വിമര്‍ശനം എന്ന് ഇന്ത്യാവിഷന്റെ തന്നെ മറ്റൊരു പരിപാടിയില്‍ അവര്‍ പറയുന്നു.ദില്ലിക്ക് പറഞ്ഞുവിട്ടയാള്‍ മണ്ഡലത്തില്‍ തന്നെ ചുറ്റിതിരിയണമെന്നത് വല്ലാത്ത ശാഠ്യം തന്നെ.ഇനി എപ്പോഴും കാണാന്‍ വേണ്ടി ജനം തോല്‍പ്പിച്ചു കൂടെ ഇരുത്തുമോ എന്നറിയില്ല.

Monday, February 23, 2009
ഇക്വേഷനുകളോട് ഓസ്ക്കാര്‍ ചെയ്യുന്നത് (കഥ)
2009ലെ ഓസ്ക്കാറിനു മുന്‍പ്
ഇന്ത്യന്‍ മുസ്ലിം - ഏ.പി.ജെ.അബ്ദുള്‍ കലാം = പാക്കിസ്താനി മുസ്ലിം
പാക്കിസ്താനി മുസ്ലിം = തീവ്രവാദി
.
. . ഇന്ത്യന്‍ മുസ്ലിം - ഏ.പി.ജെ.അബ്ദുള്‍ കലാം = തീവ്രവാദി
2009ലെ ഓസ്ക്കാറിനു ശേഷം
ഇന്ത്യന്‍ മുസ്ലിം - (അബ്ദുള്‍ കലാം+റസൂല്‍ പൂക്കുട്ടി+റഹ്മാന്‍) = പാക്കിസ്താനി മുസ്ലിം
പാക്കിസ്താനി മുസ്ലിം = തീവ്രവാദി
.
. . ഇന്ത്യന്‍ മുസ്ലിം - (അബ്ദുള്‍ കലാം+റസൂല്‍ പൂക്കുട്ടി+റഹ്മാന്‍) = തീവ്രവാദി
ഇതൊക്കെയല്ലേ ഓസ്ക്കാര്‍ മനസ്സിലെ ഇക്വേഷനുകളോട് ചെയ്യുന്നത്. (ആഘോഷസമയത്തെ ഒരു സിനിക്ക് കഥ)

Monday, December 29, 2008
മോഡിയെ വിശുദ്ധവല്‍ക്കരിക്കുമ്പോള്‍
കഴിഞ്ഞതിന് മുന്‍പത്തെ തെരെഞ്ഞെടുപ്പില്‍ സി.പി.എമ്മിന്റെ അത്ഭുത കുട്ടിയായിരുന്നു കണ്ണൂര്‍ എംപി അബ്ദുള്ളകുട്ടി.ഇന്നലെ മുതല്‍ മനോരമയുടെ ഓണ്‍ലൈന്‍ പ്രതികരണക്കാരുടെ കണക്കില്‍ അദ്ദേഹം അതിബുദ്ധിയുള്ള കുട്ടി കൂടിയാണ്.
ഇന്നലെ രാത്രിയിലെ മനോരമ ന്യൂസിലാണ് വികസനത്തിന്റെ കാര്യത്തില്‍ അദ്ദേഹം തന്റെ ബുദ്ധിവികാസം വെളിവാക്കിയത്.ഫാസിസം ഒഴിവാക്കി നിര്‍ത്തിയാല്‍ നരേന്ദ്ര മോഡിയാണ് വികസനകാര്യത്തില്‍ റോള്‍ മോഡല്‍ എന്നായിരുന്നു വെളിപാടിന്റെ ചരണം.കൂടാതെ ഹര്‍ത്താലുകള്‍ക്കും ബന്ദുകള്‍ക്കും എതിരേയുള്ള പതിവ് വിമര്‍ശനങ്ങളും.ചുരുക്കി പറഞ്ഞാല്‍ മനോരമ കല്‍പ്പാന്തകാലത്തോളം മുഖപ്രസംഗത്തില്‍ പറഞ്ഞു കൊണ്ടിരുന്ന ചില സംഗതികള്‍ക്ക് അടിവരയിടുകയാണ് ഈ അത്ഭുത കുട്ടി.അതിന്റെ വള്ളി പുള്ളി വിസര്‍ഗ്ഗങ്ങളെന്തായാലും അര്‍ത്ഥം ഒന്നു മാത്രം- ഇടതുപക്ഷമാണ് വികസന വിരോധികള്‍, അവരാണ് വികസനം തടയുന്നവര്‍.
കഴിഞ്ഞ കുറച്ചുകാലമായി പാര്‍ട്ടി നേതൃത്വത്തിനെ പ്രകോപിപ്പിക്കാന്‍ പരമാവധി ശ്രമിച്ചു വരികയാണ് അബ്ദുള്ളക്കുട്ടി.അതിന്റെ ഭാഗമായി പെരുന്നാളിനുള്ള പരസ്യ നിസ്ക്കാരവും പരസ്യമായ ഉംറ നിര്‍വ്വഹണവും മറ്റും നടത്തി.അതിന്റെ പേരില്‍ നടപടിയെടുത്ത് പാടുപെട്ട് അടിച്ചെടുത്ത മുസ്ലീം വോട്ട് കളയാന്‍ പാര്‍ട്ടി തയ്യാറല്ല.അതു കൊണ്ട് മറ്റ് അല്‍ഭുതങ്ങള്‍ പാര്‍ട്ടിക്കുള്ളില്‍ നിന്നു പ്രവര്‍ത്തിക്കാന്‍ അദ്ദേഹത്തിന് സ്പേസ് കിട്ടി.(അന്ന് അബ്ദുള്ളക്കുട്ടിയെ ഒരു പരിധി വരെ അനുകൂലിച്ച മാധ്യമം പോലുള്ള പത്രങ്ങള്‍ മോഡിയെ വിശുദ്ധീകരിക്കുന്ന ഈ അല്‍ഭുത പ്രവര്‍ത്തിക്ക് എങ്ങനെ സാക്‍ഷ്യം പറയുമെന്നുള്ളത് രസകരമായ സസ്പെന്‍സ്).ഇതു കൊണ്ടും നടന്നില്ലെങ്കില്‍ പിണറായിയുടെ തന്തക്ക് വിളിക്കുക,പ്രകാശ് കാരാട്ടിനെ തുണി പൊക്കി കാണിക്കുക തുടങ്ങി എന്തെങ്കിലും അല്‍ഭുത പ്രവര്‍ത്തിയിലൂടെ ആ പുറത്താക്കല്‍ അബ്ദുള്ളക്കുട്ടി ഉടന്‍ തന്നെ നേടിയെടുക്കുമെന്ന് പ്രതീക്ഷിക്കാം.
പാര്‍ട്ടിയെ അദ്ദേഹം എന്ത് പറഞ്ഞ് ബോധ്യപ്പെടുത്തിയാലും ഇല്ലെങ്കിലും ജനം അറിയാന്‍ ആഗ്രഹിക്കുന്ന,അബ്ദുള്ളക്കുട്ടി വിശദീകരിക്കേണ്ട ചില സംഗതികളുണ്ട്.
എന്താണ് അദ്ദേഹം വികസനം കൊണ്ട് ഉദ്ദേശിക്കുന്നത്?
അത് പുരോഗതിക്ക് പകരം ഉപയോഗിക്കാവുന്ന വാക്കാണോ? ആണെങ്കില്‍, പുരോഗതിയെന്നാല്‍ മെച്ചപ്പെട്ട ഒരു സിവില്‍ സൊസൈറ്റി എന്നു കൂടിയല്ലേ അര്‍ത്ഥം?
അവിടെ നീതിനിര്‍വ്വഹണത്തില്‍ പക്ഷപാതിത്വമുണ്ടാകുമോ?
അവിടെ പോലീസ് ഒരു മതവിഭാഗത്തിന്റെ പരാതികള്‍ ചവിട്ടികൊട്ടയില്‍ തട്ടുമോ?
അവിടെ ഇരയായ സാക്ഷികള്‍ പണത്തിന്റെയും അധികാരത്തിന്റെയും മുഷ്ക്കില്‍ നിശ്ബ്ദരാക്കപ്പെടുമോ?
അവിടെ പ്രോസിക്യൂഷന്‍ പ്രതിഭാഗത്തിന്റെ വക്കാലത്തെടുക്കുമോ?
അവിടുത്തെ നീതിനിര്‍വ്വഹണ പ്രക്രിയയില്‍ പരമോന്നതകോടതിക്ക് സംശയമുണ്ടാകുമോ, അതിനാല്‍ പ്രോസിക്യൂഷന്‍ മറ്റൊരു സംസ്ഥാനത്തേക്ക് മാറ്റപ്പെടുമോ?
ഇനി ഇതെല്ലാം സംഭവിച്ചെങ്കില്‍ അത് ഒരു മെച്ചപ്പെട്ട സിവില്‍ സൊസൈറ്റിയാകുമോ?മെച്ചപ്പെട്ട സിവില്‍ സൊസൈറ്റി സൃഷ്ടിക്കാത്ത പുരോഗതിയെയാണോ വികസനം എന്ന് അബ്ദുള്ളക്കുട്ടി കരുതുന്നത്?
ചോദ്യങ്ങള്‍ തീരുന്നില്ല,എന്താണ് അച്ചുതാനന്ദന്‍ മോഡിയില്‍ നിന്നും (കേരളം ഗുജറാത്തില്‍ നിന്നും) പഠിക്കേണ്ടത്? ഫോര്‍ക്കില്‍ ന്യൂഡിത്സ് കൊരുക്കുന്ന ലാഘവത്തില്‍ ഒരു മുസ്ലീം സ്ത്രീയുടെ വയറ്റില്‍ നിന്നും ഭ്രൂണം ത്രിശൂലത്തില്‍ കുത്തിയെടുക്കുന്ന വിദ്യയോ? അതോ ജനസംഖ്യാ നിയന്ത്രണത്തിന് ഉതകുന്ന ജെനോസൈഡിന്റെ പുത്തന്‍ അഭ്യാസങ്ങളോ? അതോ വൃദ്ധനായ ഒരു എം.പിയെയും കുടുംബത്തെയും ജീവനോടെ എരിച്ച മതഭ്രാന്തിന്റെ അപസ്മാര നൃത്തനൃത്യങ്ങളോ?
ഫാസിസം ഒഴിവാക്കിയാല്‍ പിന്നെ എന്ത് മോഡി? അടിമുടി ഫാസിസം കൊണ്ട് നിര്‍മ്മിക്കപ്പെട്ട ഒന്നാണ് മോഡി.അവയില്‍ അബ്ദുള്ളകുട്ടി വിചാരിച്ചാല്‍ തിരുത്തിയെഴുത്തോ പൊളിച്ച് മാറ്റലോ സാധ്യമല്ല.മോഡിയെ കുറിച്ച് ചര്‍ച്ച ചെയ്യുന്ന ഓരോ അവസരത്തിലും ഗുജറാത്ത് എന്ന മാനക്കേട് ചര്‍ച്ച ചെയ്യപ്പെടണം.അത് ഇന്ത്യന്‍ മതനിരപേക്ഷതക്ക് ഏല്‍പ്പിച്ച മുറിവുകള്‍ ചര്‍ച്ച ചെയ്യപ്പെടേണം.അത്തരം മുറിവായകളില്‍ നിന്നും ഉതിരുന്ന ഗുജറാത്തിയായ ഒരു മഹാവൃദ്ധന്റെ “ഹേ റാം” വിലാപങ്ങള്‍ക്ക് ഇനിയും കാതോര്‍ക്കാന്‍ നാം മറന്ന് പോകരുത്.
ഇപ്പോള്‍ വിശുദ്ധരാക്കുന്ന സീസണാണല്ലോ.സാധാരണ അല്‍ഭുത പ്രവര്‍ത്തികള്‍ കാട്ടുന്നവരെയാണ് വിശുദ്ധരാക്കുന്നത്.മോഡിയെ വിശുദ്ധനാക്കുന്നതില്‍ പരം (ലൂസിഫറിനെ ദൈവമാക്കുന്നതോളം പോന്ന) ഒരു അല്‍ഭുതം ഇനി സംഭവിക്കാനിരിക്കുന്നതേയുള്ളൂ.അത്തരം ഒരു അല്‍ഭുതം പ്രവര്‍ത്തിച്ച അബ്ദുള്ളക്കുട്ടിയെയും അതിന് മാധ്യസ്ഥം പറഞ്ഞ മാത്തുക്കുട്ടിച്ചായനെയും കൂടി മോഡിയോടൊപ്പം വിശുദ്ധരാക്കാണം,കിടക്കട്ടെ ഒരു സര്‍വ്വമത സര്‍വ്വ രാഷ്ട്രീയ സമഭാവന.
ആത്മാവ് നഷ്ടപ്പെട്ട് നാം ഭൌതികമായി എന്ത് നേടിയിട്ട് എന്ത് പ്രയോജനം-(പള്ളിച്ചുമരുകളില്‍ മൂത്രച്ചൂരില്‍ ബോധം കെട്ടു കിടക്കുന്ന ഒരു ബൈബില്‍ വചനം)

Thursday, November 27, 2008
സഹകരണ മതേതരത്വം എന്ന പുതിയ ഗോഷ്ടി
എനിക്ക് ഈ-മെയിലില്‍ കിട്ടിയ ചില വിവരങ്ങള്‍ അടിസ്ഥാനപ്പെടുത്തിയാണ് ഈ പോസ്റ്റ്. ഇതത്ര വലിയ സംഭവമാണോ എന്ന് ചോദിച്ചാല്‍ അല്ല.എങ്കിലും ഒരു മതേതര ഗവണ്‍മെന്റ്,അതും ഒരു ഇടതുപക്ഷ ഗവണ്‍-മ്മെന്റ് അടിസ്ഥാനപരമായ മതേതര സ്വഭാവത്തില്‍ നിന്നും അകന്നു പോകുന്നത് കാണുമ്പോള്‍ തോന്നുന്ന ഒരു അല്ലല്‍ മാത്രമാണ് ഈ പോസ്റ്റിന് നിദാനം.
(ഈ സംഭവം ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ടാണ്.ഇനി ഇത് ഹജ്ജുമായി ബന്ധപ്പെട്ടാണെങ്കിലും മലയാറ്റൂര്‍ തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ടാണെങ്കിലും എന്റെ പോസ്റ്റ് മാറുന്നില്ല.ഇത്തരമൊരു ബാലന്‍സിംഗ് കമന്റ് ഇടാന്‍ ആഗ്രഹമുണ്ടായിട്ടല്ല,വെറുതേ അത്തരം കോലാഹലം ഒഴിവാക്കാമെങ്കില്‍ അങ്ങനെ)
സംഭവം ഇങ്ങനെ.ആലപ്പുഴ ജില്ലാ സഹരണ ബാങ്കില്‍ നിന്നും 16 ജീവനക്കാരെ 60 ദിവസത്തേക്ക് ചെങ്ങന്നൂരിലെ അയ്യപ്പ സേവന കേന്ദ്രത്തിലേക്ക് സേവനത്തിനായി അയക്കാന്‍ ബാങ്കിന്റെ ഇടതുപക്ഷം ഭരിക്കുന്ന ബോര്‍ഡ് തീരുമാനിക്കുന്നു.ഇതിന് ഒരേ ഒരു കാരണം 2 വകുപ്പും ഭരിക്കുന്നത് ഒരു മന്ത്രി എന്നത് മാത്രം.(ദേവസ്വം കൂടാതെ അദ്ദേഹത്തിന് മൃഗശാലഭരണം കിട്ടാഞ്ഞത് ഭാഗ്യം ,അല്ലെങ്കില്‍ കുരങ്ങന്‍മാരെ കൊണ്ട് അന്നദാനം നടത്തിച്ചേനെ എന്ന് കുബുദ്ധികള്‍).
ആലപ്പുഴ സഹകരണ ബാങ്ക് 7 കോടിയോളം നഷ്ടത്തിലാണ്.അപ്പോഴാണ് 960 മനുഷ്യ ദിനങ്ങള്‍ ഇങ്ങനെ ആത്മീയകാര്യത്തിനായി പാഴാക്കി കളയുന്നത്.കിട്ടാകടങ്ങള്‍ ധാരാളം.സാധാരണ കിട്ടാകടങ്ങള്‍ ഊര്‍ജ്ജിതമായി പിരിക്കുന്ന സമയമാണ് ഡിസംബര്‍-ജനുവരി മാസങ്ങള്‍.ആ സമയത്ത് ഇത്തരം ഒരു വൃഥാവ്യായമത്തിനായി സര്‍ക്കാര്‍ മെഷിണറി ദുര്യുപയോഗം ചെയ്യുന്നത് നമ്മുടെ അടിസ്ഥാന മതേതര സങ്കല്‍പ്പത്തിനു തന്നെ എതിരാണ്.
ശബരിമലയിലെത്തുന്ന ഭക്തരെ സഹായിക്കുന്നതിന് ബന്ധപ്പെട്ട വകുപ്പകളെ ഉപയോഗിക്കുന്നതിനെ ആരും എതിര്‍ക്കുമെന്ന് തോന്നുന്നില്ല.അതു കൊണ്ട് തന്നെ പൊലീസ്,വനം,മരാമത്ത്,ജലസേചനം,വൈദ്യുതി,ഫയര്‍ ഫോഴ്സ് തുടങ്ങിയ വകുപ്പുകള്‍ അവിടെ നല്‍കുന്ന സേവനങ്ങള്‍ സര്‍ക്കാരിന്റെ കടമയാണ്..ദേവസ്വത്തിന്റെ അക്കൌണ്ടുകള്‍ കൈകാര്യം ചെയ്യുന്ന എസ്.ബി.റ്റി,ധനലക്ഷ്മി ബാങ്കുകള്‍ അവിടെ സേവനത്തിനെത്തിയാലും കുറ്റം പറയാനാവില്ല.നല്ല കസ്റ്റമര്‍ സര്‍വീസ് എന്നേ പറയാനാകൂ.അതു പോലെയല്ല സഹകരണ ബാങ്ക്,ദേവസ്വത്തിനെ കൊണ്ട് ബാങ്കിനോ അതിന്റെ സേവന പരിധിയില്‍ വരുന്ന കര്‍ഷകര്‍ കൃഷിക്കാര്‍ എന്നിവര്‍ക്ക് യാതൊരു പ്രയോജനവിമില്ലന്നിരിക്കെ,എന്തിന് സ്വയം നഷ്ടം വരുത്തി ബാങ്ക് ഇത്തരം ആത്മീയ പുണ്യം നേടണം?
രാഷ്ട്രീയ നേതാക്കന്മാരെ പുനരധിവസിപ്പിക്കാനുള്ള ഇടങ്ങള്‍ മാത്രമല്ല് സഹകരണ പ്രസ്ഥാനങ്ങള്‍.സഹകരണ ബാങ്കുകള്‍ തകര്‍ന്നാല്‍ നിക്കക്കള്ളി ഇല്ലാതാവുന്ന ഒരു വലിയ വിഭാഗം ജനങ്ങള്‍ കേരളത്തിലുണ്ട്.സഹകരണ മന്ത്രി അവരുടെ താല്‍പ്പര്യങ്ങള്‍ ഈ അമ്പലപ്പൂരങ്ങള്‍ക്കിടയില്‍ മറന്ന് പോകരുത്.

Wednesday, November 19, 2008
16 കഴിഞ്ഞാല്‍ ആവേശം മൂക്കും
മനോരമ ഇപ്പോള്‍ പതിനാറ് തികഞ്ഞതിന്റെ ആവേശത്തിലാണ്. ആവേശം മൂത്താല്‍ ഖടുപ്പം കൂടും പിന്നെ പിടിച്ചാല്‍ കിട്ടില്ലേ....
ഒരു മനോവൈകൃത വാര്‍ത്ത പ്രസദ്ധീകരിക്കാനുള്ള മറ്റൊരു മനോവൈകൃതക്കാരന്റെ ആവേശം കാണുക.ആവേശത്തില്‍ ഇരട്ട നെഗറ്റീവ് പോസിറ്റീവ് ആകും എന്നൊന്നും ഓര്‍ത്തുകാണില്ല. തലക്കെട്ടിലും വാര്‍ത്തയിലും ആവര്‍ത്തിക്കുന്ന തെറ്റു കാണുക.
സഭ്യേതരമല്ലാത്ത പ്രവര്‍ത്തിക്ക് ആരെയെങ്കിലും അറസ്റ്റ് ചെയ്യുമോ.എന്നാല്‍ നാളെമുതല്‍ എല്ലാവരും സഭ്യേതരമായ പ്രവൃത്തികള്‍ ചെയ്യുക...മാഥുഖുട്ടിച്ചായന്റെ ധമാശകളേ.....
Sunday, November 09, 2008
പുണ്യാളന്മാര്‍ കാലഹരണപ്പെടുമോ?
പുണ്യാളന്മാര്‍ കാലഹരണപ്പെടുമോ? മറ്റൊരു വിധത്തില്‍ ചോദിച്ചാല്‍ പുണ്യങ്ങളുടെ (ആദര്‍ശങ്ങളുടെ) പ്രസക്തി കാലവുമായി ബന്ധപ്പെട്ടാണോ?
ഗാന്ധിജിയോ ബുദ്ധനോ ക്രിസ്തുവോ ഇന്നത്തെ കാലഘട്ടത്തില്‍ ഉയര്‍ത്തെഴുന്നേറ്റ് അവരുടെ പഴയ മുദ്രാവാക്യങ്ങളുയര്‍ത്തിയാല്‍ അവര്‍ ബഹിഷ്കൃതരാകുമോ? ഏകെജിക്കും പി കൃഷ്ണപിള്ളക്കും ആര്‍ സുഗതനും ഈ കാലഘട്ടത്തില്‍ എന്തു വരവേല്‍പ്പാകും ലഭിക്കുക?
ആടിനെ പോറ്റുന്ന ചാത്തുവിനെയും (പില്‍ക്കാലത്ത്) ആടിനെ പോറ്റാത്ത ചാത്തുവിനെയും നമുക്കായി വാക്കുകളില്‍ വരഞ്ഞ മലയാളത്തിന്റെ ഒരു കാലത്തെ നല്ല എഴുത്തുകാരനായ എം മുകുന്ദന്‍ മലയാളത്തിന് നല്‍കിയ പുതിയ പദമാണ് കാലഹരണപ്പെട്ട പുണ്യാളന്‍.അത് എന്തിനെ കുറിച്ചാലും ആ പദത്തിന് ഒരു ധ്വന്യാത്മകമായ ഒരു ചന്തമുണ്ട്.ഒരു സീസണ്ട് എഴുത്തുകാരന്റെ കയ്യൊപ്പ്. താന്‍ പറഞ്ഞതല്ല,താഹാ മാടായി കല്‍പ്പിച്ച് കൂട്ടിയതാണ് എന്നൊക്കെ പുലമ്പി എന്തിന് വെറുതേ ആ നല്ല പ്രയോഗത്തിന്റെ പിതൃത്വം ത്യജിക്കണം.
പക്ഷെ വാക്കുകളുടെ ലയവിന്യാസത്തിനപ്പുറം പൊരുള്‍ തേടി പോകുമ്പോള്‍ എന്തോ ചവര്‍പ്പ് അനുഭവപ്പെടുന്നു.തീര്‍ച്ചയായും അത് അച്ചുതാനന്ദ-പിണറായി ദ്വന്ദങ്ങളില്‍ ഏതെങ്കിലും പക്ഷം ചേരുന്നത് കൊണ്ടല്ല.മറിച്ച് നാം കടന്നു വന്നകാലത്തെ മൂല്യബോധം അപ്രസക്തമാണെന്നും പുതിയ കാലത്ത് കൂടുതല്‍ പ്രായോഗികമായി ചിന്തിക്കുന്നവനാണ് ജേതാവ് എന്നുമുള്ള തീരെ ആഴമില്ലാത്ത ഒരു ബോധനം അതില്‍ നിറയുന്നു എന്നതിനാലാണ്.
കൈക്കൂലി വാങ്ങിക്കാത്തവരെ ചിലര്‍ ഉപദേശിക്കുന്നത് കേള്‍ക്കാറില്ലേ-ഇത്തരം നിര്‍ബന്ധബുദ്ധി കൊണ്ടൊന്നും ഇന്നത്തെ കാലത്ത് ജീവിക്കാനാവില്ലെന്നും കുറേ കൂടി പ്രായോഗികമാകണമെന്നും.അത്തരമൊരു അരുചി മുകുന്ദന്റെ വാചകത്തിലും ആര്‍ക്കെങ്കിലും അനുഭവപ്പെട്ടാല്‍ അതില്‍ കുറ്റം പറയാനാകുമോ?നിങ്ങള്‍ ബര്‍ഗറും പിസ്സയും കഴിച്ചുകൊണ്ട് പാര്‍ട്ടി വളര്‍ത്തിക്കൊള്ളൂ,പക്ഷെ പരിപ്പുവടയുടെയും കട്ടന്‍ ചായയുടെയും ലഗസി തള്ളിപറയരുത്.ആ കാലഘട്ടത്തെ ഗൃഹാതുരവും കാല്‍പ്പനികവുമായ ഭാവുകത്വമായി പുച്ഛിക്കുന്നവരുണ്ടാകാം.അവര്‍ക്ക് പോലും അതിനെ പാടെ നിഷേധിക്കാനാകുമന്ന് തോന്നുന്നില്ല.കാരണം ചെങ്കൊടി തണലില്‍ രോമങ്ങളെഴുന്നു നില്‍ക്കുന്ന വര്‍ഗ്ഗവികാരം മുതല്‍ കെ.പി.ഏ.സിയുടെ നാടകഗാനങ്ങള്‍ വരെ ഒരു പിടി കാല്‍പ്പനികഭാവുകത്വങ്ങള്‍ കേരളത്തിലെ ഇടതുപക്ഷത്തിന്റെ വളര്‍ച്ചക്ക് ഊര്‍ജ്ജമായിട്ടുണ്ട്.അവയെയൊക്കെ നിഷേധിച്ചു കൊണ്ട് ആര്‍ക്കും കമ്മ്യൂണിസത്തിന്റെ കേരള പൈതൃകത്തെ മുന്നോട്ട് കൊണ്ടു പോകാനാകില്ല.വൈകി മാത്രം ഈ വഴിയില്‍ വന്നത് കൊണ്ടാവും മുകുന്ദന് ഇതൊന്നും മനസ്സിലാകതെ പോകുന്നത്.
എന്തു കൊണ്ടാണ് മുകുന്ദന്‍ പിണറായിയെ കാലഘട്ടത്തിന്റെ നേതാവായി ഉയര്‍ത്തികാട്ടുന്നത്? അദ്ദേഹത്തിന് മുതലാളിത്തത്തിന്റെ നവലിബറല്‍ അജണ്ടകളോട് പൊരുത്തപ്പെട്ടും സന്ധി ചെയ്തും പോകനാകുമെന്ന് മുകുന്ദന്‍ കരുതുന്നു. ഇതില്‍ പരം ഒരു അവമതിപ്പ് ഒരു കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സെക്രട്ടറിക്ക് ഉണ്ടാകാനില്ല.ശരിക്കും അച്ചുതാനന്ദനെയല്ല പിണറായിയെയാണ് മുകുന്ദന്‍ ഇകഴ്ത്താന്‍ ശ്രമിക്കുന്നത് എന്ന് തോന്നുന്നു.ഇതിനെ കുറിച്ച് പിണറായി തന്നെ വിശദീകരിക്കേണ്ടത് അത്യാവശ്യമാണ്.
എന്താണ് മുകുന്ദന്റെ വികസന സങ്കല്‍പ്പം?അത് മുതലാളിത്തം വിശദീകരിക്കുന്നത് പോലെ സമൂഹത്തില്‍ വളരെ കുറച്ച് പേര്‍ സമ്പത്ത് കൈയ്യടക്കി വെയ്ക്കുകയും ഉല്‍പ്പാദന ഉപാധികളില്‍ അവകാശം നില നിര്‍ത്തുകയും അവ ഉപയോഗിച്ച് തങ്ങളുടെ ലാഭം പരമാവധി വര്‍ധിപ്പികയും ചെയ്യുക,മുതലാളിത്തത്തിന്റെ കണ്ണിയടുപ്പമുള്ള അരിപ്പയില്‍ കൂടി സമൂഹത്തിലേക്ക് അരിച്ച് വരുന്നത് മാത്രം ബാക്കിയുള്ളവര്‍ എടുക്കുക എന്നതാണോ? സ്റ്റോക്ക് എക്സ്ചേഞ്ച് സൂചികയും വളര്‍ച്ചാ നിരക്കും ചൂണ്ടികാട്ടി മന്‍മോഹന്‍ സിങ്ങും ചിദംബരവും മുന്‍പ് ബിജെപിയും ആളെ പറ്റിക്കുന്ന തിളങ്ങുന്ന ഇന്ത്യയുടെ വികസന സങ്കല്‍പ്പമാണോ മുകുന്ദന്‍ പങ്കു വെയ്ക്കുന്നത്?
അതോ കൂടുതല്‍ പേര്‍ക്ക് ഭക്ഷണം കിട്ടുന്ന,കൂടുതല്‍ കുട്ടികള്‍ സ്കൂളുകളില്‍ പോകുന്ന,അധികം ചിലവില്ലാതെ നല്ല ചില്കിത്സ ലഭിക്കുന്ന,പരിസ്ഥിതിയെ ചവുട്ടിയരച്ച് പൊതു സമ്പത്ത് കൊള്ളയടിച്ച് ചൂഷണം ചെയ്യാന്‍ അനുവദിക്കാത്ത,ഭരണകൂടം മൂലധനത്തിന് ഫെസിലിട്ടേറ്റര്‍ എന്ന നിലയില്‍ മാമാപ്പണി ചെയ്യാതെ റെഗുലേറ്റര്‍ എന്ന രീതിയില്‍ ഇടപെടുന്ന ഒരു വ്യവസ്ഥിതിയെയാണോ മുകുന്ദന്‍ ഇഷ്ടപ്പെടുന്നത്?
കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഇന്ത്യയില്‍ വര്‍ത്തിക്കുന്നത് ഒരു വിപ്ലവാനന്തര കാലഘടത്തിലല്ല എന്ന് നല്ല ബോധ്യം ആ പാര്‍ട്ടിക്കുണ്ട്.ഒരു മുതലാളിത്ത സ്വഭാവമുള്ള കേന്ദ്ര സര്‍ക്കാറിനെ അംഗീകരിച്ച് പ്രവര്‍ത്തിക്കുന്ന കമ്മ്യൂണിസ്റ്റ് സര്‍ക്കാറിനുള്ള പരിമിതിയും ആ പാര്‍ട്ടിക്ക് ബോധ്യമുണ്ട്.അതിനര്‍ത്ഥം നിലവിലുള്ള എല്ലാ നവലിബറല്‍ നയങ്ങളെയും അംഗീകരിക്കണമെന്നാണ് എന്ന് ആരും കരുതുന്നില്ല.ചെറുക്കാവുന്നയ്ക്കെതിരേ ചെറുത്തു നില്‍ക്കുക തന്നെ വേണം(ഉദാഹരണം ബാങ്ക് ഡീ-നാഷണലൈസേഷന്‍).ചിലതിന് ബദലുകള്‍ കണ്ടെത്തണം, ചിലതിനോട് പൊരുത്തപ്പെടുകയും വേണം.കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സെക്രട്ടറി എന്ന നിലയില്‍ പിണറായിക്ക് ഇതിനെ കുറിച്ച് നല്ല ബോധമുണ്ടെന്ന് എനിക്ക് തോന്നുന്നു,മുകുന്ദനില്ലെങ്കിലും.അത് കൊണ്ടാണ് പിണറായിയുടെ വിശദീകരണം ഈ ഘട്ടത്തില്‍ പ്രസക്തമാകുന്നത്.

Monday, October 13, 2008
സാമ്പത്തിക പ്രതിസന്ധി-കാണാപ്പുറങ്ങള്‍ തേടി
ആഗോള സാമ്പത്തിക പ്രതിസന്ധിയുടെ ആഴവും പരപ്പും തിരിച്ചറിയാനാവാതെ കുഴങ്ങുകയാണ് ലോകം.ജി-8ലെ ഏഴുപേരും ചേര്‍ത്ത് തലയില്‍ സാമ്പ്രാണി കത്തിച്ച് പുകച്ചിട്ടും ഇനിയെന്ത് എന്ന ചോദ്യത്തിന് ഉത്തരമായില്ലത്രേ.
വ്യക്തിപരമായി ഈ തകര്‍ച്ച എന്നില്‍ ഒരു സമയം ആശ്വാസവും ആകുലതയും സൃഷ്ടിച്ചു എന്ന് പറയാതെ വയ്യ.ആകുലതയെ കുറിച്ച് ആദ്യം പറയാം.ഒന്നാമത് ഞാന്‍ ജോലി ചെയ്യുന്ന ഗള്‍ഫ് മേഖലയിലെ രാജ്യങ്ങള്‍ അവരുടെ റിസര്‍വുകള്‍ സൂക്ഷിച്ചിരിക്കുന്നത് അമേരിക്കന്‍ സാമ്പത്തിക ഉപകരണങ്ങളിലാണെന്നത് പരക്കെ അറിയപ്പെടുന്നതാണ്.എത്രത്തോളം അവര്‍ അതില്‍ നിക്ഷേപിച്ചിട്ടുണ്ട്,അവയില്‍ എത്ര നഷ്ടപ്പെട്ടു കഴിഞ്ഞു എന്നത് മാത്രമാവും രഹസ്യം.മറ്റൊന്ന് പെട്രോളിയം വിലയില്‍ ഉണ്ടായ തകര്‍ച്ചയാണ്.അതും ഈ മേഖലയെ കാര്യമായി ബാധിക്കും.ഏറെ കാലമായി ഉയര്‍ന്നു നില്‍ക്കുകയും കയറി പൊയ്ക്കോണ്ടിരിക്കുകയും ചെയ്യുന്ന പെട്രോള്‍ വിലയുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു ഇവിടുത്തെ നിക്ഷേപവും ധൂര്‍ത്തും ദീവാളി കുളിയും.
ഉദാഹരണത്തിന് വാണം വിട്ട പോലെ പൊയ്ക്കോണ്ടിരുന്ന യു.എ.ഇയിലെ റിയല്‍ എസ്റ്റേറ്റ് വ്യാപാരം നല്ല തോതില്‍ ഇടിയാന്‍ സാധ്യതയുണ്ട്.പാശ്ചാത്യനിക്ഷേപം കുറഞ്ഞ ഒരു കാലത്തേക്ക് പ്രതീക്ഷിക്കേണ്ട്,എണ്ണ വില തകര്‍ന്നാല്‍ മേഖലയിലെ ലാഭത്തിന്റെ പുനര്‍നിക്ഷേപവും.ഇത് ഒരു പ്രതിസന്ധി ഗള്‍ഫില്‍ സൃഷ്ടിച്ച് കൂടായ്കയില്ല.
ഇത്തരം വ്യാകുലതകള്‍ ഒഴിവാക്കി നിര്‍ത്തിയാല്‍ ഈ പ്രതിസന്ധി മുതലാളിത്ത സാമ്പത്തിക ക്രമത്തില്‍ അനിവാര്യമായിരുന്നു.മറ്റ് പലരും വിളിക്കുന്ന പോലെ ഈ പ്രതിസന്ധിയെ കറക്ഷന്‍ എന്ന ഓമന പേരിട്ട് വിളിക്കാന്‍ എനിക്ക് കഴിയുന്നില്ല.
എന്തൊക്കെയാണ് ഈ പ്രതിസന്ധി നല്‍കുന്ന പാഠങ്ങള്‍.
1. വിപണിയുടെ അപരാജിത്വം, കമ്പോളത്തിന്റെ സുതാര്യത,മുതലാളിത്തത്തിന്റെ ജനാധിപത്യമൂല്യങ്ങള്‍ തുടങ്ങി ആഡം സ്മിത്ത് മുതല്‍ കെ.വേണു വരെ പുകഴ്ത്തിയ സംഗതികള്‍ വാസ്തവുമായി വലിയ ബന്ധമില്ല എന്ന് തെളിയിക്കപ്പെടുന്നു.
2.കടം വാങ്ങിയും ചിലവാക്കുക എന്ന അമേരിക്കന്‍ സാമ്പത്തിക നീതി എത്ര ക്രൂരമാകാം എന്ന പാഠം.കൈയിലെത്താത്ത പണത്തെ പോലും നമ്മെ കൊണ്ട് ചിലവാക്കിക്കുന്ന (spend tomorrow's earnings today itself) ക്രഡിറ്റ് കാര്‍ഡ് മുതല്‍ പലതരം സാമ്പത്തിക ഉപകരണങ്ങള്‍ നമ്മെ എവിടെ എത്തിക്കും എന്ന് ഇത്തരുണത്തില്‍ ഓര്‍ക്കുന്നത് നന്നായിരിക്കും.
3.ഉല്‍പ്പാദനവുമായി യാതൊരു ബന്ധവുമില്ലാത്ത ഫിനാന്‍സ് ക്യാപിറ്റലിന്റെ മായാജാലങ്ങള്‍.2006ല്‍ ലോകരാജ്യങ്ങളുടെ മൊത്തം ആഭ്യന്തര ഉല്‍പ്പാദനം 66 ട്രില്യണ്‍ ആയിരിക്കവേ അക്കൊല്ലം നടന്ന ഫിനാന്‍സ് മൂലധനവ്യാപാരം 700 ട്രില്യണ്‍ ആണെന്ന് ഡോ.എം.എ ഉമ്മന്‍ അദ്ദേഹത്തിന്റെ മാധ്യമം ലേഖനത്തില്‍ പറയുന്നു. ഏതാണ്ട് 10-12 ഇരട്ടി.ഉല്‍പ്പാദനാവുമായി യാതൊരു ബന്ധവുമില്ലാതെ ഇങ്ങനെ സൃഷ്ടിക്കുന്ന പണം പുതുതായി യാതൊരു മൂല്യവും സൃഷ്ടിക്കുന്നില്ല.
4. റിസ്ക്ക് എടുത്ത് ഒരു സുരക്ഷിതത്വമില്ലാതെ ലോണ്‍ നല്‍കുക, പിന്നെ ആ ലോണുകള്‍ പുത്തന്‍ പേരുകളില്‍ (ഫിനാന്‍ഷ്യല്‍ ഇന്‍സ്ട്രമെന്‍സ് എന്ന് പൊതുവേ പേര്‍)വിപണിയിലെത്തിക്കുക,അവയെ വണ്‍കിട ഇന്‍ഷൂറന്‍സുകാര്‍ പരിരക്ഷിക്കുന്നു എന്ന തെറ്റായ ബോധം നിക്ഷേപകരില്‍ ഉളവാക്കുക,പിന്നെ ക്രഡിറ്റ് റേറ്റിങ്ങ് തുടങ്ങിയ തരികിടകളും (ഓഡിറ്ററുമാരും മോശമല്ല കുപ്രസിദ്ധമായ എന്‍റോണ്‍-ആര്‍തര്‍ ആന്‍ഡേഴ്സണ്‍ കേസ് ഓര്‍ക്കുക)ചേര്‍ത്ത് വിപണനം ചെയ്യുക
ഈ സോപ്പു കുമിളയാണ് അഡ്രസില്ലാതെ തകര്‍ന്നു കിടക്കുന്നത്.ഇത്തരം സാമ്പത്തിക ഉപകരണങ്ങള്‍ അങ്ങേയറ്റം വിനാശകരമാണ് എന്ന് മനസ്സിലാക്കേണ്ടിയിരിക്കുന്നു.ഇവ നിയമ പരിരക്ഷ ഉറപ്പാക്കപ്പെട്ട ഊഹകച്ചവടം മാത്രമാണ്.
5.ലോകത്താകമാനം അമേരിക്ക മുതല്‍ ദുബായ് മുതല്‍ കൊച്ചി വരെ നീരാളി കൈകള്‍ വിരിച്ചു നില്‍ക്കുന്ന റിയല്‍ എസ്റ്റേറ്റ് വ്യവസായം ഊഹകച്ചവടത്താല്‍ പൊലിപ്പിക്കപ്പെട്ട ഒന്നാണെന്ന ബോധവും ഈ പ്രതിസന്ധി നല്‍കി.ഉല്‍പ്പന്നത്തിന്റെ അടിസ്ഥാനമൂല്യമോ അതിന്റെ യഥാര്‍ത്ഥ ഡിമാന്‍ഡോ ഒന്നുമല്ല, മറിച്ച് കൃതൃമമായി സൃഷ്ടിച്ച ഒരു തരംഗത്തിലാണ് അതിന്റെ നിലനില്‍പ്പ്.അതിനെ അടിസ്ഥാനപ്പെടുത്തി രൂപപ്പെടുത്തി എടുത്ത ആസ്തികള്‍ ചീട്ടുകൊട്ടാരം പോലെ തകര്‍ന്നടിഞ്ഞു.
6.ഭരണകൂടമാണ്,കമ്പോളമല്ല സമൂഹത്തില്‍ പ്രമാദമായ കടമ നിര്‍വ്വഹിക്കേണ്ടത് എന്ന് സത്യവും ഈ തകര്‍ച്ച നമ്മുക്ക് മനസ്സിലാക്കി തരുന്നു.മൂകസാക്ഷിയുടെ റോളല്ല,മറിച്ച് ഇടപെടാനും നിയന്ത്രിക്കാനും കഴിവുള്ള ഒരു ഭരണസംവിധാനം ആവശ്യമാണ്,അതിനെ അപ്രസക്തമാക്കനും വണ്ണം വളരാന്‍ ഒരു കമ്പോളത്തെയും അനുവദിച്ചു കൂടാ.സമൂഹത്തിന്റെ മുന്‍ഗണനകള്‍ നിര്‍ണ്ണയിക്കേണ്ടത് ഭരണകൂടമായിരിക്കണം,കമ്പോളമായിരിക്കരുത്.
ഇതോട് കൂടി മുതലാളിത്തം തകര്‍ന്ന് മണ്ണടിയുമെന്നും സോഷ്യലിസം സ്ഥാപിതമാകുമെന്നുമുള്ള മിഥ്യാധാരണകളൊന്നും ആരും വെച്ച് പുലര്‍ത്തുന്നു എന്ന് കരുതുന്നില്ല.എങ്കിലും മുതലാളിത്തത്തിന്റെ ഈ തകര്‍ച്ച പടരാതിരിക്കാന്‍ അമേരിക്കക്ക് പോലും സോഷ്യലിസത്തിന്റെ ബാലപാഠങ്ങളിലേക്ക് മടങ്ങി പോകേണ്ടി വന്നു എന്ന് പരമാര്‍ത്ഥം കാണാതെ പോവുകയും അരുത്.(ഖജനാവില്‍ നിന്ന് നഷ്ടം വെച്ച് കൊടുക്കുന്ന പരിപാടിയെ privatisation of profit and socialisation of losses എന്ന് ജനം പരിഹസിക്കുന്നുവെങ്കിലും)
മെച്ചപ്പെട്ട റെഗുലേറ്ററി സംവിധാനവും അവയ്ക്ക് മുകളില്‍ വ്യക്തമായ ഭരണകൂടനിയന്ത്രണവുമുണ്ടായിരുന്നത് കൊണ്ട് മാത്രമാണ് ഇന്ത്യന്‍ സാമ്പത്തിക സ്ഥാപനങ്ങളെ തകര്‍ക്കാന്‍ ഈ കൊടുങ്കാറ്റിന് ആവാതെ പോയത്.ഈ ധാരണ എല്ലാം സ്വകാര്യ മേഖലക്ക് തീറെഴുതി അവരുടെ ലാഭക്കൊതിക്ക് ഒരു ജനതയെ എറിഞ്ഞ് കൊടുക്കുന്ന മന്‍മോഹന്‍-ചിദംബരാദികള്‍ക്ക് അവശ്യം ഉണ്ടാകേണ്ടതാണ്.ബാങ്കുകളെ കണ്‍സോളിഡേറ്റ് ചെയ്ത് അവയെ സ്വകാര്യവല്‍ക്കരിക്കാന്‍ കൊണ്ടുപിടിച്ച് നടന്ന ചിദംബരത്തിനാണ് ദേശസാല്‍കൃത ബാങ്കുകളെ കുറിച്ചും അവര്‍ ഈ പ്രതിസന്ധി ഘട്ടത്തില്‍ ഇന്ത്യന്‍ സമ്പദ്‌ഘടനക്ക് നല്‍കിയ സേവനങ്ങളെ കുറിച്ചും മേനി പറയാന്‍ ഇപ്പോള്‍ അവസരം ലഭിച്ചത് എന്നത് വല്ലാത്ത ഒരു ഐറണിയാവാം.
90കളില്‍ ഐ.എം.എഫിന്റെ തലവന്‍ അന്നത്തെ ധനമന്ത്രിക്ക് ഒരു നോട്ട് നല്‍കിയത്രേ.ഇന്ത്യന്‍ പൊതുമേഖലാ ബാങ്കുകള്‍ കാര്യക്ഷമതയില്‍ വളരെ പിന്നോക്കമാണെന്നും അവയുടെ സേവനം മഹാമോശമാണെന്നും അതിനാല്‍ അവ സ്വകാര്യവല്‍ക്കരിക്കേണ്ടത് അത്യാവശ്യമാണെന്നും.2007-2008 ഇന്നത്തെ ധനമന്ത്രിക്കും കിട്ടി സമാനമായ ഒരു നോട്ട്.അതില്‍ പറയുന്നു ഇന്ത്യന്‍ പൊതു മേഖലാബാങ്കുകള്‍ വളരെ കാര്യക്ഷമമായി വര്‍ത്തിക്കുന്നതിനാല്‍ അവ പൂര്‍ണ്ണമായും സര്‍ക്കാരിന്റെ നിയന്ത്രണത്തില്‍ നിന്നും ഒഴിവാക്കണം എന്ന്. രോഗം എന്തായാലും ചികിത്സ ജലുസിലാദി വടകം

Sunday, August 03, 2008
സോഷ്യലിസത്തിന്റെ മൈതാനനഷ്ടം
റാംമോഹന്റെ ഈയാഴ്ച്ചത്തെ മാതൃഭൂമിയില്‍ വന്ന ഫുട്ബോളിനെ കുറിച്ചുള്ള ലേഖനം ഈ കുറിപ്പിനെ കുറച്ചൊന്നുമല്ല സ്വാധീനിച്ചത്.
പറയാന്‍ പോകുന്നത് ശാസ്ത്രീയ സോഷ്യലിസത്തെ കുറിച്ചോ കമ്മ്യൂണിസത്തെ കുറിച്ചോ അതിന്റെ വിവിധ സ്കൂളുകളെ കുറിച്ചോ അല്ല.(ഇതൊന്നും ചര്‍ച്ച ചെയ്യരുതെന്ന് പാതിരിമാര്‍ പറഞ്ഞാല്‍ പിന്നെ നാം അപ്പീലുമായി നടക്കരുതല്ലോ)
പറയാന്‍ വന്നത് മൈതാനനഷ്ടങ്ങളെ കുറിച്ചാണ്.മൈതാനങ്ങളുടെ അന്തര്‍ധാനം നഷ്ടപ്പെടുത്തിയ അപൂര്‍വ്വമായ ഒരു സോഷ്യലിസത്തെ കുറിച്ചാണ്.
കുറവന്തോട് എന്ന എന്റെ ഗ്രാമത്തെ കുറിച്ച് ഓര്‍ക്കുമ്പോള്‍ ആദ്യം മനസ്സില്‍ വരുന്ന നാഷണല്‍ ഹൈവേയോട് ചേര്‍ന്ന് കിടന്നിരുന്ന വിസ്തൃതമായ മൈതാനമാണ്.ഒന്നിലധികം റ്റീമുകള്‍ക്ക് പലതരത്തിലുള്ള കളികള്‍ക്ക് ആ മൈതാനത്ത് സ്ഥലമുണ്ടായിരുന്നു.കിഴക്കേയറ്റത്ത് ക്രിക്കറ്റും ഫുട്ബോളും മാറിമാറി കളിച്ച ഞങ്ങള്‍, നടുക്ക് യുവേഴ്സ് എന്ന ഫുട്ബോള്‍ റ്റീം,പടിഞ്ഞാറേ അറ്റത്ത് ത്രീസ്റ്റാര്‍ എന്ന ക്രിക്കറ്റ് റ്റീം.
മൈതാനത്തിന്റെ ഉടമസ്ഥര്‍ ആരെന്ന് ഈ റ്റീമുകള്‍ ആരും അന്വേഷിച്ചില്ല.80കളില്‍, എന്റെ സ്കൂള്‍ കാലത്ത് ഗ്രൌണ്ട് യുവേഴ്സിന്റെ പൂര്‍ണ്ണ അധീനതയിലായിരുന്നു.ആണ്ടോടാണ്ട് അവര്‍ ഫുട്ബോള്‍ മഹാമഹം നടത്തുകയും ചെയ്തിരുന്നു.മൈതാനം നിറഞ്ഞ പുരുഷാരത്തിന് മധ്യത്തില്‍ തലയോലപ്പറമ്പ് മുതല്‍ കായംകുളം വരെയുള്ള സ്ഥലങ്ങളില്‍ നിന്നുള്ള ക്ലബുകള്‍ അണിനിരന്നു.
ആദ്യ റൌണ്ട് ഒരിക്കലും കടക്കാന്‍ കഴിയാത്ത ഹോം റ്റീമായ യുവേഴ്സിനു വേണ്ടി കയ്യടിക്കാന്‍ കഴിയാത്ത ഞങ്ങള്‍ ആ ഖിന്നതയൊന്നും കൂടാതെ വരുത്തന്‍മാര്‍ക്കായി കൈയ്യടിച്ചു.
80കളുടെ അവസാനത്തോടെ ഗ്രൌണ്ട് ഞങ്ങളുടെ നിയന്ത്രണത്തിലായി.ഫുട്ബോളിനെ ക്രിക്കറ്റ് തിന്നു തുടങ്ങി.എങ്കിലും വര്‍ഷത്തില്‍ നാലു മാസമെങ്കിലും ഞങ്ങള്‍ കാല്‍പ്പന്ത് കളിച്ചു.കളി പലപ്പോഴും പരുക്കനായത് കൊണ്ട് സീസണ്‍ അവസാനിക്കുമ്പോഴേക്കും ഒട്ടു മിക്ക കളിക്കാര്‍ക്കും അംഗഭംഗം സംഭവിച്ചിരിക്കും.കളി കഴിയുമ്പോള്‍ ഇഫക്റ്റ് വരാന്‍ കളിക്കു മുന്‍പേ ബ്രൂഫന്‍ കഴിക്കുന്നവര്‍ പോലുമുണ്ടായിരുന്നു.
ഞങ്ങളില്‍ ആരുടെയെങ്കിലുമുള്ളില്‍ എന്തെങ്കിലും വര്‍ണ്ണ വര്‍ഗ്ഗ വ്യത്യാസങ്ങള്‍ ഉണ്ടായിരുന്നുവെങ്കില്‍ അത് ഈ മൈതാനങ്ങളില്‍ വീണുടഞ്ഞു.ഓരോ വിജയങ്ങളിലും ഞങ്ങള്‍ പരസ്പരം ആലിംഗനം ചെയ്തു.ജാതിപ്പെരുമകളെയും സമ്പത്തിന്റെ ഏറ്റക്കുറച്ചിലുകളെയും കളിമിടുക്ക് അപ്രസക്തമാകി.
സന്ധ്യയായിക്കഴിഞ്ഞാല്‍ മൈതാനം സൊറ പറച്ചിലുകാര്‍ കൈയ്യടക്കും. അവിടെയും ഇവിടെയുമായി ചെറിയ ആള്‍ക്കൂട്ടങ്ങള്‍.ജോലികഴിഞ്ഞാല്‍ കുളിച്ച് പടിഞ്ഞാട്ട് പോക്ക് നാട്ടുകാര്‍ക്ക് ഒഴിച്ച് കൂടാനാവത്തതാണ്.സുകുമാരപിള്ളയുടെ പേരില്ലാത്ത ചായക്കടയില്‍ നിന്നോ സബിതയെന്ന ഹോട്ടലില്‍ നിന്നോ ഒരു ചായ.ചിലര്‍ പൊറോട്ട വാങ്ങി പെയ്ന്റടിച്ച് കഴിക്കും (കഷ്ണമില്ലതെ ഇറച്ചിയുടെ ചാര്‍ പൊറോട്ടയില്‍ ഒഴിച്ച് കൊടുക്കുന്ന സൂത്രത്തെയാണ് പെയിന്റടി എന്ന് അറിയപ്പെടുന്നത്).അതിനു ശേഷം മൈതാനത്തേക്കിറങ്ങും.അപ്പോഴേക്കും സൂര്യന്‍ അന്തിക്കുളിക്കായി കടലില്‍ ചാടിയിട്ടുണ്ടാവും.
ഞങ്ങള്‍ കളി കഴിഞ്ഞാലും മൈതാനത്ത് വട്ടം കൂടും.മൈതാനത്തെ ഏറ്റവും വലിയ വട്ടവും ഞങ്ങളുടേത് തന്നെ.ചിലപ്പോള്‍ 24 പേര്‍ വരെ ആ വട്ടത്തില്‍ കാണും.
നല്ല നാടന്‍ കഥകള്‍,തമാശകള്‍,വിഡ്ഡിത്തങ്ങള്‍..... അവയൊന്നും തന്നെ ഇന്ന് ഓര്‍ത്ത് വെയ്ക്കാനാകാത്തതില്‍ ഇന്ന് സങ്കടം തോന്നുന്നു.അല്ലെങ്കില്‍ അതിനായി മാത്രം ഒരു ബ്ലോഗ് തുറക്കാമായിരുന്നു.
പണം ഒരു അപൂര്‍വ്വ വസ്തുവായിരുന്നു പലര്‍ക്കും.അത് കൊണ്ട് സിഗരറ്റ് പോലുള്ള ആഡംബരങ്ങള്‍ ഈ കമ്മ്യൂണില്‍ ഷെയര്‍ ചെയ്യപ്പെട്ടു.ഒരുത്തന് പരമാവധി മൂന്നോ നാലോ പുക.....
എന്തെങ്കിലും വിശേഷമുള്ള ദിവസങ്ങളില്‍ മദ്യപാനത്തിന് തിരഞ്ഞെടുത്തതും ഇതേ മൈതാനത്തിന്റെ പഞ്ചാരപരപ്പിനെയാണ്.പ്ലാസ്റ്റിക്ക് ഗ്ലാസ് അപൂര്‍വ്വ വസ്തുവാണ്.ഹൈവേയോട് കട നടത്തുന്ന ഒരാളുടെ മകന്‍ മടിക്കുത്തില്‍ ഒളിപ്പിച്ച് കൊണ്ടുവരുന്ന ഏക ഗ്ലാസാണ് പാനപാത്രം.ഊഴം വെച്ച് ഓരോരുത്തരായി കുടിക്കും.അങ്ങനെ ചുണ്ടുകളില്‍ നിന്ന് ചുണ്ടുകളിലേക്ക് ഞങ്ങള്‍ സമത്വം പകര്‍ന്നു.
ഞങ്ങള്‍ 9 മണിയോടെ പിരിയുമ്പോഴും ചിലര്‍ മൈതാനത്ത് തന്നെ കാണും.ചിലര്‍ ആകാശത്ത് നോക്കി കിടക്കുന്നത് കാണാം.താരങ്ങള്‍ നിറയെ ഉള്ള ആകാശത്തില്‍ അവര്‍ തങ്ങളുടെ ഭാഗ്യതാരകം തിരയുകയാണോ ആവോ?
ഞങ്ങളുടെ മൈതാനം ഏതാനും കൊല്ലം മുന്‍പ് എം.ഇ.എസ്. ഏറ്റെടുത്തു.അവിടെ കേന്ദ്രീയ വിദ്യാലയം നടത്തുന്നു.ആദ്യം അവര്‍ മൈതാനം അടച്ചില്ലെങ്കിലും പിന്നീട് ഒരു കോട്ടമതില്‍ കെട്ടി മൈതാനം അടച്ചു.ആദ്യമൊക്കെ നാട്ടുകാര്‍ ചാടി കടന്ന് ഉള്ളില്‍ കയറി മൈതാനത്തോടുള്ള തങ്ങളുടെ വേര്‍പിരിക്കാനാവാത്ത അനുരാഗം പ്രകടിപ്പിച്ചു.സ്കൂളുകാര്‍ ബീറ്റ് പോലീസിനെ ചട്ടം കെട്ടിയപ്പോള്‍ പ്രതിഷേധം കെട്ടടങ്ങി.വെറുതേ പോലീസിന് പണിയുണ്ടാക്കാന്‍ ഞങ്ങളുടെ നാട്ടിലെ സമാധാനകാംക്ഷികള്‍ ആഗ്രഹിച്ചില്ല.
ഇന്ന് കുറവന്തോട്ടിലെ കുട്ടികള്‍ കളീക്കുന്നുണ്ടോ? അറിയില്ല.ആരവങ്ങള്‍ എങ്ങ് നിന്നും കേള്‍ക്കുന്നില്ല.ചില ചെറുപ്പക്കാരെ അവിടെയും ഇവിടെയും കാണാം.പല്ലിനിടയില്‍ ചാണകം പോലെ ഉള്ള ഒരു ലഹരി വസ്തുവൊക്കെ വെച്ച് കിറുങ്ങി.
ജോലി കഴിഞ്ഞ് ആറു മണിക്ക് ആരും പടിഞ്ഞാട്ട് വരാറില്ല.വന്നാല്‍ തന്നെ ചായയും കുടിച്ച് തിരികെ നടക്കും.അവരില്‍ പലരും റ്റിവിയില്‍ മിന്നുകെട്ടും ശ്രീഗുരുവായൂരപ്പനും കണ്ട് നിര്‍വ്വാണം പ്രാപിക്കുക്കയായിരിക്കും.
കുട്ടികള്‍ വട്ടം കൂടി വെടിവട്ടം പറഞ്ഞിരിക്കാറില്ല.അവര്‍ കൂട്ടുകാരികളുമായി നോണ്‍ വെജ് ചാറ്റില്‍ മുഴുകിയിരിക്കുകയായിരിക്കും.
മൈതാനങ്ങളുടെ നഷ്ടം മനുഷ്യന്‍ എന്ന സാമൂഹികജീവിയുടെ പല മരണങ്ങളില്‍ ഒന്നു മാത്രമാണ്.

Wednesday, July 23, 2008
മന്‍മോഹനാസനത്തിലെ ആല്‍ത്തണല്‍
മന്‍മോഹന്‍ സിങ്ങ് ഭൂരിപക്ഷം സംഘടിപ്പിച്ചിരിക്കുന്നു.
ഇതില്‍ ബുഷപ്പന്റ്റെ നാട്ടിലിരുന്നും ഇന്ത്യലിരുന്നും വേറെ പലയിടത്തിരുന്നും കോള്‍ മയിര്‍ കൊള്ളുന്നു പലരും.പലരും പ്രകാശ് കാരാട്ടിന്റെ നെഞ്ചത്ത് കുതിര കയറുന്നു.റെഡിഫിലൊക്കെ കമന്റിടുന്ന ചപ്പാത്തികള്‍ നടത്തുന്ന ഇടതുപക്ഷവിമര്‍ശനത്തിന്റെ നിലവാരം പോലും പലതിനുമില്ല.എങ്കിലും.....
അത്ര നെഗളിക്കാനുണ്ടോ ഈ വിജയത്തില്‍? അല്ലെങ്കില്‍ ഉളുപ്പിന്റെ അംശമെങ്കിലും ബാക്കിയുണ്ടെങ്കില്‍ തലതാഴ്ത്തുകയല്ലേ വേണ്ടത്?
എന്താണ് ഇന്ത്യന്‍ ഇടതുപക്ഷം ചെയ്ത പാതകം?
നാലേകാല്‍ കൊല്ലം മുന്‍പ് വര്‍ഗ്ഗീയ ശക്തികളെ ഒഴിവാക്കാന്‍ തങ്ങളുടെ പ്രഖ്യാപിതനയങ്ങള്‍ക്ക് വിരുദ്ധരായ എങ്കിലും മതേതര സ്വഭാവമുള്ള ഒരു സര്‍ക്കാറിന് പിന്തുണ നല്‍കി. ഇത് തെറ്റായിരുന്നുവോ?
അതിനായി മറ്റേത് കക്ഷിയും ആവശ്യപ്പെടുന്ന പോലെ 6 കേന്ദ്ര മന്ത്രി സ്ഥാനവും 5 സഹമന്തി സ്ഥാനവും ഇടതുപക്ഷം ആവശ്യപ്പെട്ടില്ല.മറിച്ച് തങ്ങള്‍ക്ക് കൂടി താല്‍പ്പര്യമുള്ള പൊതു വിഷയങ്ങള്‍ മാത്രമേ നടപ്പാക്കാവൂ എന്ന് നിര്‍ദ്ദേശം വെച്ചു.അന്ന് അതിനെ മന്‍മോഹനോ സോണിയയോ സര്‍ക്കാസത്തിന്റെ രാജാവ് ലാലുവോ കരുണാനിധിയോ എതിര്‍ത്തില്ല.ഇങ്ങനെ തത്വാധിഷ്ടിതമായ ഒരു നിലപാട് എടുത്തതാണോ ഇടത് പക്ഷം ചെയ്ത തെറ്റ്?
ഈ നാലരക്കൊല്ലം അവിഹിതമായി ഒരു പ്യൂണിനെ സ്ഥലം മാറ്റാന്‍ ഇടതുപക്ഷം സമര്‍ദ്ദം ചെലുത്തിയില്ല.(അമര്‍സിങ്ങിനായി ഊര്‍ജ്ജ സെക്രട്ടറിയെ മാറ്റിയത് കൂട്ടി വായിക്കുക).
സിബിഐയെ കൊണ്ട് ഏതെങ്കിലും കേസ് തേച്ച്‌മാച്ച് കളയാന്‍ ശ്രമിച്ചില്ല(ലാവ്‌ലിന്‍ പോലും)
പ്രാദേശികമായ താല്‍പ്പര്യങ്ങള്‍ ഉണ്ടായിട്ട് കൂടി ഡി.എം.കെ യോ ലാലു പാര്‍ട്ടിയെയോ പോലെ അതിന്റെ പേരില്‍ സമ്മര്‍ദ്ദ രാഷ്ട്രീയം കളിച്ചില്ല.
മറിച്ച് ഇന്ത്യന്‍ ഇടതു പക്ഷം എന്തു ചെയ്തു?
സര്‍ക്കാറിനെ സഹായിക്കാന്‍ തങ്ങളുടെ ഏറ്റവും നല്ല സാമാജികനെ സ്പീക്കറായി വിട്ടി നല്‍കി (പൊന്നരഞ്ഞാണം പാമ്പായി,അത് വേറെ കാര്യം)
ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി നടപ്പിലാകാന്‍ സമര്‍ദ്ദം ചെലുത്തി, നടപ്പാക്കിച്ചു (കോണ്‍ഗ്രസ് 45 കൊല്ലം ഭരിച്ചിട്ടും ചെയ്യാത്ത സംഗതി)
വനിതാ സംവരണ ബില്‍ അവതരിപ്പിക്കാന്‍ കടുത്ത സമ്മര്‍ദ്ദം ചെലുത്തി (ഇനി ഒരടി മുന്നോട്ട് പോകാന്‍ മുലായം+ലാലു സമ്മതിക്കുമോ?)
160000ല്‍ അധികം കര്‍ഷക ആത്മഹത്യ നടന്നതിനെ വിമര്‍ശിച്ചു.കേരള സര്‍ക്കാര്‍ ചെയ്തപോലെ കടാശ്വാസം നല്‍കാന്‍ നിര്‍ബന്ധിച്ചു.
പൊതു മേഖലാ ബാങ്കുകളെയും ഇന്‍ഷുറന്‍സ് കമ്പിനികളെയും സംരക്ഷിച്ചു.അതിലൂടെ ആ സ്ഥാപനങ്ങള്‍ ചെയ്യുന്ന പ്രയോറിറ്റി സെക്ടര്‍ സേവനങ്ങളെ സാധാരണക്കാര്‍ക്കായി നിലനിര്‍ത്തി.
നെയ്‌വേലി ലിഗ്നേറ്റ് പോലുള്ള നവരത്ന സ്ഥാപനങ്ങളെ സംരക്ഷിക്കാന്‍ മുന്നിട്ടിറങ്ങി.കരുണാനിധി പോലുള്ള ആളുകള്‍ ഇതില്‍ സഹായിച്ചു.
പെട്രോള്‍ വില കൂട്ടാതെ നികുതി ഘടനയില്‍ മാറ്റം വരുത്തിയും റിലയന്‍സ് പോലുള്ള ഇന്‍ഡിജിനസ് എണ്ണ കമ്പിനികള്‍ ഓരോ വര്‍ധനയിലുമുണ്ടാക്കുന്ന കൊള്ളലാഭത്തില്‍ സെസ് ഏര്‍പ്പെടുത്തിയും ജനത്തെ രക്ഷിക്കാന്‍ സമര്‍ദ്ദം ചെലുത്തി (സര്‍ക്കാര്‍ ചെവിക്കൊണ്ടില്ല)
ഇടതുപക്ഷം എന്തു ചെയ്തില്ല?
ചോദ്യം ചോദിക്കാന്‍ കോഴ വാങ്ങിയില്ല
എം.പി സ്ഥാനം ഉപയോഗിച്ച് മനുഷ്യകടത്ത് നടത്തിയില്ല
ഈ നിര്‍ണ്ണായക വോട്ടെടുപ്പിലും കുതിര കച്ചവടത്തിനു മുതിര്‍ന്നില്ല.മാത്രമല്ല കുതിര കച്ചവടം നടക്കുന്ന വസ്തുത ആദ്യം തന്നെ പുറത്ത് പറഞ്ഞതും ഇടതു പക്ഷമാണ്.
പക്ഷെ ഇടതുപക്ഷം ആണവകരാറിന്‍മേല്‍ ചില സംശയങ്ങള്‍ ഉന്നയിച്ചു.അവ ക്ലിയര്‍ ചെയ്യാതെ മുന്നോട്ട് പോവരുതെന്ന് ആവശ്യപ്പെട്ടു.അത് രാജ്യത്താകമാനവും പാരലമെന്റിലും ചര്‍ച്ച ചെയ്യാനാവശ്യപ്പെട്ടു.
ആണവകരാറല്ല അരിയുടെ വിലയാണ് ഇപ്പോഴത്തെ അടിയന്തരപ്രശ്നം എന്ന് ആവര്‍ത്തിച്ചു പറഞ്ഞു.പൊതുവിതരണസംവിധാനം ശക്തമാക്കി വിലക്കയറ്റം തടയുകയാണ് ഉടന്‍ ചെയ്യേണ്ടത് എന്ന് പറഞ്ഞു.
ഇതിനിടെ അമര്‍സിങ്ങുമായി മേശക്കടിയിലൂടെ ഉണ്ടാക്കിയ ഒരു ഡീലിന്റെ ബലത്തില്‍ മന്‍മോഹന്‍ സിങ്ങ് റ്റെലിഗ്രാഫ് പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ ഇടതു പക്ഷത്തിന് തോന്നിയത് ചെയ്യാം എന്ന ധാര്‍ഷ്ട്യമാണ് മുഖത്തെറിഞ്ഞത്.ഞാന്‍ ഇലക്ഷനു പോയി ജനങ്ങളുടെ പിന്‍തുണ വാങ്ങി ഇതു നടപ്പാക്കുമെന്ന് പറഞ്ഞിരുന്നതെങ്കില്‍ അത് പ്രധാനമന്ത്രിയുടെ സ്ഥൈര്യമാണെന്ന് സമ്മതിക്കാമായിരുന്നു.മറിച്ച് അമര്‍ സിങ്ങിന്റെ അതിലൂടെ അനില്‍ അംബാനിയുടെ പണത്തില്‍ കണ്ണു നട്ടാണ് പ്രധാനമന്ത്രി ഇത് പറഞ്ഞത്.(ആരാന്റെ തീട്ടം കണ്ട് പന്നിയെ വളര്‍ത്തരുതെന്ന ചൊല്ല് പുള്ളി പഠിക്കാനിരിക്കുന്നതേ ഉള്ളൂ)
ഇന്ന്
ഇടതുപക്ഷം മറ്റേതു പക്ഷത്തെ പോലെ മറ്റൊരു പക്ഷം മാത്രമാണ് എന്ന് ചിന്തിക്കുന്നവര്‍ക്കും ഇടതുപക്ഷമാണ് ഇന്ത്യയുടെ പുരോഗമനത്തില്‍ വിലങ്ങു തടി എന്ന് പ്രചരിപ്പിക്കുന്ന ഒമര്‍ അബ്ദുള്ള ബ്രാന്‍ഡ് ഉന്നതകുലജാതര്‍ക്കും ജാതകള്‍ക്കും അനല്‍പ്പമായ ആഹ്ലാദം നല്‍കി കൊണ്ട് ഇടതു പക്ഷം പരാജയപ്പെട്ടിരിക്കുന്നു. വിജയിച്ചതോ
1.അമര്‍ സിങ്ങ് എന്ന പൊളിറ്റിക്കല്‍ ഗാംബ്ലര്‍
2. അനില്‍ അംബാനി
3. ഇന്ത്യയുമായി 100 ബില്യണന്റെ യുറേനിയം + റിയാക്ടര്‍ വ്യാപാരമോര്‍ത്ത് നാവു നനച്ചും കാശെറിഞ്ഞും കഴിയുന്ന അമേരിക്കന്‍ കോര്‍പ്പറേറ്റുകള്‍
4.പപ്പുയാദവ് ആദിയായ ക്രിമിനലുകള്‍
ഇനിയുമുണ്ട് പേരറിയാത്ത ഒരുപാട് അധോശക്തികള്‍. വരും നാളുകളില്‍ അവ തെളിയുമെന്ന് പ്രതീക്ഷിക്കാം.
പക്ഷെ മന്‍മോഹന്‍ സിങ്ങ്, താങ്കള്‍ പരാജിതരുടെ പട്ടികയിലാണ്.താങ്കള്‍ ഇന്ന് ശരിക്കും ഒരു കോണ്‍ഗ്രസുകാരനായിരിക്കുന്നു.കരുണാകരനെയും നരസിംഹറാവുവിനെയും പോലെ മറ്റൊരു കോണ്‍ഗ്രസ്.ഇത്രയും നാള്‍ താങ്കള്‍ ബുഷിന്റെ His Masters Voice മാത്രമായിരുന്നെങ്കില്‍ നാളെ മുതല്‍ താങ്കള്‍ മുലായം യാദവ് മുതല്‍ അമര്‍ സിങ്ങ് മുതല്‍ പപ്പുയാദവ് വരെയുള്ളവരുടെ ഓര്‍ഡര്‍ലിയാണ്.അവരുടെ തീട്ടൂരങ്ങള്‍ക്കായി കാത്തിരിക്കുക.അത് ഒരിക്കലും കര്‍ഷകരെ സംരക്ഷിക്കാനോ പൊതുമേഖലാ സ്ഥാപനങ്ങളെ രക്ഷിക്കാനുള്ളതോ ആവില്ല.ഏതെങ്കിലും കുത്തക മുതലാളിയേയോ കള്ളപ്പണക്കാരനെയോ സംരക്ഷിക്കാനുള്ളതാവും,അത് താങ്കള്‍ക്ക് അവാച്യമായ അനുഭൂതികള്‍ നല്‍കുമെന്ന് കരുതട്ടെ
താങ്കളുടെ ആസനത്തില്‍ മുളച്ച ഈ ആല്‍ താങ്കള്‍ക്ക് എന്നും തണലായിരിക്കട്ടെ, ആമേന്‍
വാലും തലയുമില്ലാതെ:
മായാവതി എന്ന് കേള്‍ക്കുമ്പോള്‍ ആളുകള്‍ക്ക് വല്ലാത്ത അസ്വസ്ഥതയുണ്ടാകുന്നു.മുന്‍പ് ഇത് പോലെ ഊത്തല്‍ കണ്ടത് ലാലു യാദവിന്റെ കാര്യത്തിലാണ്.അന്ന് ലാലുവിനെ കുറ്റം പറഞ്ഞും ലാലുമായി ധാരണ ഉണ്ടാക്കിയതിന് സുര്‍ജിത്തിനെ തെറി പറഞ്ഞ് നടന്ന കോട്ട്-കണ്ഠകൌപീന ധാരികള്‍ പലരും ലാലുവിന്റെ മാനേജ്മെന്റ് ക്ലാസ് അറ്റന്‍ഡ് ചെയ്യുകയാണ്.ചിലര്‍ അദ്ദേഹത്തിന് “സര്‍ക്കാസചക്രവര്‍ത്തി വാഴ്കെ” ശ്ലോകം രചിക്കുന്ന തിരക്കിലാണ്.
ലാലുവിന്റെ അത്ര അഴിമതി കഥകള്‍ മായവതി കേള്‍പ്പിച്ചിട്ടില്ല.മാത്രമല്ല പലകാലങ്ങളില്‍ കോണ്‍ഗ്രസും ബിജെപിയും അവരുടെ പിറകേ നടന്ന് സപ്പോര്‍ട്ട് ഇരന്ന് വാങ്ങിയിട്ടുള്ളതുമാണ്.ഇന്ന് പ്രതിപക്ഷ ഐക്യനിരയുടെ ഭാഗമായി അവരെ ഉള്‍പ്പെടുത്തുമ്പോള്‍ അവരുമായി ഇടതുപക്ഷം കൈകോര്‍ക്കുമ്പോള്‍ എന്തിന് അസ്വസ്ഥമാകുന്നു.(അവരെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി ആക്കമെന്ന് ആരും ഉറപ്പ് നല്‍കിയിട്ടില്ലെന്ന് ഇടതു നേതാക്കള്‍ പറയുന്നു).മരുമകള്‍ ഉടച്ചാല്‍ പൊന്‍കല്‍ം അമ്മായി പൊട്ടിച്ചാല്‍ മണ്‍കലം എന്നാണോ
ഒരു പിന്നോക്കക്കാരി സ്ത്രീ അധികാരത്തിന്റെ ഉന്നതശ്രേണിയില്‍ എത്തുന്നതിനെ ആരെങ്കിലും ഭയപ്പെടുന്നുവോ ആവോ?

“സുകുമാര” കല
സുകുവേട്ടന്‍ ഒരു സംഭവം തന്നെ. അദ്ദേഹം കരുതിയത് ഇന്നലെ കോഴ വിവാദം പാര്‍ലമെന്റിനെ വന്നപ്പോള്‍ മന്മോഹന്‍ സിങ്ങ് രാജി വെയ്ക്കുമെന്നാണ്. അതിനാണദ്ദേഹം ഓടുന്ന സിങ്ങിനെന്ന് കരുതി ഒരു മുഴം മുന്‍പേ എറിഞ്ഞത്. പോസ്റ്റിന്റെ ഉള്ളടക്കം മന്‍മോഹന്‍ജി രാജിവെയ്ക്കൂ, ഈ പണി മാന്യന്‍മാര്‍ക്ക് പറ്റിയതല്ല എന്നായിരുന്നു.(ഇന്ന് നോക്കിയപ്പോള്‍ ആ അവിഹിതഗര്‍ഭം കലക്കപ്പെട്ടിരിക്കുന്നു,പോസ്റ്റ് കിടന്നിടത്ത് സിങ്ങിന്റെ താടിയിലെ പൂട പോലുമില്ല)
സിങ്ങ് ആരാ മ്വോന്‍... പുള്ളി ഇപ്പോള്‍ ആസനത്തില്‍ കിളുത്ത ഈ ആല് ഒരു വന്‍ തണലായി കരുതി. അപ്പോള്‍ സുകുവേട്ടന്‍ എന്താ ചെയ്ക? ആ തണലത്തിരുന്ന് അല്‍പ്പം കാറ്റ് കൊള്ളുക. എന്നിട്ടോ അവിടെ നിന്ന് ഗമിക്കുന്ന കീഴ്ശ്വാസത്തെ ഇങ്ങനെ പുകത്തുക ഇവിടെ കാറ്റിന് സുഗന്ധം
കഷ്ടം...

Monday, July 21, 2008
Wednesday, July 16, 2008
ചില ആണവ സംശയങ്ങള്‍
കഴിഞ്ഞ പോസ്റ്റില്‍ ആണവകരാറിന്റെ രാഷ്ട്രീയം ആണ് ഞാന്‍ പരാമര്‍ശിച്ചിരുന്നത്. ഇത്തവണ കരാറിനെ കുറിച്ച് പരിമിതമായി മാത്രം മനസ്സിലാകിയ ശേഷം ചില ചോദ്യങ്ങള്‍ ചോദിക്കുന്നു. അറിയാവുന്നവര്‍ ഉത്തരം പറയുക.
ദില്ലിയിലെ രാഷ്ട്രീയം ഈ പോസ്റ്റിന്റെ പരാമര്‍ശവിഷയമല്ല. എന്നാല്‍ ലോക ആണവരാഷ്ട്രീയം ഇതിലുണ്ട് എന്ന് അംഗീകരിക്കുന്നു.
1. ഇന്ത്യ ഒരു ആണവായുധ രാഷ്ട്രമാണോ? അമേരിക്ക (ലോകം) അത് അംഗീകരിക്കുന്നുണ്ടോ?
2. അമേരിക്കന്‍ ആണവ ആക്റ്റിന്റെ (1954)സെക്ഷന്‍ 123 പ്രകാരം അണുവായുധ നിര്‍വ്യാപന കരാറില്‍ ഒപ്പിടാത്ത രാജ്യവുമായി കരാര്‍ അനുവദിക്കുന്നുണ്ടോ? അതിനാലല്ലേ അതിന് പ്രസിഡന്റിന് പ്രത്യേക അധികാരം നല്‍കുന്ന ഹൈഡ് ആക്റ്റ് നിര്‍മ്മിച്ചത്.അപ്പോള്‍ ഹൈഡ് ആക്റ്റ് ഇന്ത്യക്ക് ബാധകമാകില്ല എന്ന് പറയുന്നതില്‍ സാംഗത്യമുണ്ടോ? ഹൈഡ് ആക്റ്റ് ഇല്ലെങ്കില്‍ സെക്ഷന്‍ 123 2(1) പ്രകാരം അമേരിക്കക്ക് എന്‍.പി.റ്റി ഒപ്പിടാത്ത രാജ്യവുമായി കരാര്‍ ഉണ്ടാക്കാന്‍ സാധിക്കില്ല എന്നത് കൊണ്ട് തന്നെ ഹൈഡ് ആക്റ്റ് നമ്മുക്ക് ബാധകമാണ്.
3. ഹൈഡ് ആക്റ്റ് പ്രകാരം ഏഷ്യയിലെ ആണവ നിര്‍വ്യാപനത്തിന് അമേരിക്ക നടത്തുന്ന ശ്രമങ്ങളെ ഇന്ത്യ പിന്‍തുണക്കണം.എന്നു വെച്ചാല്‍ ഏത് പട്ടിയെയും പേപ്പട്ടി എന്ന് വിളിച്ച് അമേരിക്ക ആക്രമിക്കുമ്പോള്‍ നാം മുഴുത്ത കല്ലുമെടുത്ത് കൂടെ ചെല്ലണം.ഇറാക്കില്‍ യുദ്ധം തുടങ്ങാന്‍ പറഞ്ഞ ന്യായം പൊസഷന്‍ ഓഫ് കെമിക്കല്‍ വെപ്പണ്‍സ് ആയിരുന്നു.യുദ്ധശേഷം ഒരു ആസിഡ് ബള്‍ബെങ്കിലും കിട്ടിയോ?
4. ചൈന ഈ കരാറില്‍ ഒപ്പ് വെച്ചു എന്നു പറയുന്നവര്‍ ഒരു സംഗതിക്ക് ഉത്തരം പറയണം.ചൈനക്ക് ആണവായുധ പദവി കിട്ടി.അത് അംഗീകരിച്ച ഒരു കരാറില്‍ ആണ് അവര്‍ ഏര്‍പ്പെട്ടത്.എന്നാല്‍ ആണവയുധ ശേഷി നേടിയ ഇന്ത്യ ഇപ്പോഴും ലൈസന്‍സില്ലാത്ത വെടിക്കാരന്‍ തന്നെയാണ്.ഇന്ത്യയെ ആണവരാജ്യമായി അംഗീകരിക്കുക,അതിനു ശേഷം ഇന്ത്യ എന്‍.പി.റ്റി ഒപ്പിടുക,അതിനു ശേഷം സെക്ഷന്‍ 123 പ്രകാരം ഇന്ത്യയുമായി ഡീല്‍ ചെയ്യുക, ഇതല്ലായിരുന്നുവോ വേണ്ടത്? അപ്പോള്‍ ഹൈഡ് ആക്റ്റിന്റെ ഈ ഡെമോക്ലസിന്റെ വാള്‍ നമ്മുക്ക് മുകളില്‍ തൂങ്ങുമായിരുന്നുവോ? ആണവരാജ്യമെന്ന നിലയില്‍ ചൈനക്ക് ഹൈഡ് ആക്റ്റ് ബാധകമല്ല.
5.എന്ത് കൊണ്ട് ഇത്ര നാള്‍ നാം എന്‍.പി.റ്റി. ഒപ്പിട്ടില്ല? നമ്മുക്ക് ആണവായുധരാജ്യം എന്ന പദവി വക വെച്ച് തരാത്തത് കൊണ്ടല്ലേ? ഇപ്പോള്‍ അത് വക വെച്ച് തരുന്നുണ്ടോ?
6.എന്‍.പിറ്റി. ഒപ്പിടാത്തതിന് നാം പറഞ്ഞ ന്യായം ചില രാജ്യങ്ങള്‍ക്ക് (അമേരിക്ക,റഷ്യ,ഫ്രാന്‍സ്,ബ്രിട്ടന്‍,ചൈന) ആണവായുധ പദവി വകവെച്ച് നല്‍കുമ്പോള്‍ മറ്റ് ചിലര്‍ക്ക് അതിന് ശേഷി (ഇന്ത്യ,പാകിസ്ഥാന്‍) ഉണ്ടെങ്കില്‍ കൂടി അത് നല്‍കാത്തത് വിവേചനമാണ് എന്നല്ലേ? ആ പൊസിഷന്‍ ഇപ്പോള്‍ മാറിയോ?
7. ഇന്ത്യയില്‍ ധാരാളമുള്ള തോറിയം ഉപയോഗിക്കുന്നില്ല, മുന്‍പ് നാം പണചിലവ് ഏറെ എന്ന് പറഞ്ഞ് 1990ല്‍ (മന്‍മോഹനിസത്തിന്റെ തുടക്കകാലത്തില്‍)നിര്‍ത്തി വെച്ച റിയാക്ടറുകളെക്കാള്‍ ചിലവ് കൂടിയവ വാങ്ങുന്നു,സാങ്കേതിക വിദ്യ കൈമാറുന്നില്ല തൂടങ്ങിയ ആരോപണങ്ങള്‍ വേറെ. ഇത് ശരിയാണോ എന്ന് ഫിസിക്സ് അറിയാവുന്നവര്‍ പറയുക
8.നിശ്ചിത കാലത്തിനുള്ളീല്‍ 40 ആണവറിയാക്റ്ററുകള്‍ വാങ്ങിക്കുന്നത് ഇന്ത്യന്‍ സാമ്പത്തിക സ്ഥിതിയെ ബാധിക്കുമോ?

Thursday, July 10, 2008
ആണവചിതയില്‍ സര്‍ക്കാരിന്‍ ജഡം വെച്ച് വായ്ക്കരിയിടാന്‍..
ആണവ കരാറില്‍ തട്ടി യു.പി.എയുടെ കപ്പല്‍ ഉലയുന്ന സ്ഥിതിയിലാണ് ഈ കുറിപ്പ് എഴുതുന്നത്.അംബാനിമാര്‍ കളത്തില്‍ ഇറങ്ങിയിരിക്കുന്നത് കൊണ്ടും കുതിരകച്ചവടത്തിന് മടിയില്ല എന്ന് മന്‍മോഹന്‍സിങ്ങ് വ്യക്തമാക്കിയത് കൊണ്ടും എങ്ങനെ ഈ കഥ പുരോഗമിക്കും എന്ന് ഇപ്പോള്‍ പറയുക വയ്യ.എങ്കിലും ഈ അവസ്ഥയിലേക്ക് കാര്യങ്ങളെ എത്തിച്ച ദുശാഠ്യത്തെ ഒന്ന് പരാമര്‍ശിക്കുന്നതിന് മാത്രമാണ് ഈ കുറിപ്പ്.
ആണവകരാറിന്റെ ന്യായാന്യായങ്ങളിലേക്ക് കടക്കാന്‍ ശ്രമിക്കുന്നില്ല.ശ്രമിച്ചാലും നടക്കില്ല.കാരണം അത് വളരെ ഗുപ്തമായ എന്തോ സംഗതിയെന്ന മട്ടിലാണ് കോണ്‍ഗ്രസ് പെരുമാറുന്നത്.സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കാന്‍ ഇടതുപക്ഷം പറഞ്ഞ കാരണങ്ങളില്‍ ഏറ്റവും വാലിഡ് എന്ന് തോന്നിയ വാദം ഈ മടിയില്‍ ഘനമുണ്ടെന്ന് തോന്നിക്കപ്പെടുന്ന സര്‍ക്കാറിന്റെ വഴിയിലെ ഭയമാണ്.
നയതന്ത്രരേഖകള്‍ പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യേണ്ട എന്ന തൊടുന്യായത്തിലൂന്നിയുള്ള ഈ അഭ്യാസം ഒരു വെല്ലുവിളി തന്നെയാണ്.അത് പാര്‍ലമെന്റിനോട് മാത്രമല്ല പാരലമെന്റ് പ്രതിനിധീകരിക്കുന്ന ഇന്ത്യന്‍ ജനതയോട് തന്നെയാണ്.
ആത്യന്തികമായി ഒരു ബ്യൂറോക്രാറ്റ് മാത്രമാണ് താന്‍ എന്ന് മന്മോഹന്‍ സിങ്ങ് പേര്‍ത്തും തെളിയിക്കുന്നു.ജനത്തെ ഭയക്കുന്ന ജനത്തെ വെറുക്കുന്ന ഉദ്യോഗസ്ഥ ദുഷ്‌പ്രഭു.അതു കൊണ്ടാണ് രാജ്യസഭയെന്ന അടുക്കള വാതിലില്‍ കൂടി കയറി പ്രധാനമന്ത്രി പദത്തില്‍ കഴിഞ്ഞ നാലില്‍ ഏറെ കൊല്ലം അദ്ദേഹം ഞെളിഞ്ഞിരുന്നത്.കോണ്‍ഗ്രസിന്‍ എവിടെയെങ്കിലും നിറുത്തി അദ്ദേഹത്തെ ജയിപ്പിച്ചെടുക്കാന്‍ കഴിയാഞ്ഞിട്ടല്ല.അതിന്റെ ആവശ്യമില്ല എന്ന് ഈ ബ്യൂറോക്രാറ്റ് കരുതുന്നു.ജനത്തോട് ഉത്തരവാദിത്തമില്ലാത്ത ഒരു ബ്യൂറോക്രാറ്റിന് മാത്രമേ ജനാധിപത്യത്തെ ഇങ്ങനെ പുച്ഛിക്കാന്‍ കഴിയൂ.
ഇന്ന് എസ്.പിയുമായു ഉണ്ടാക്കാന്‍ ശ്രമിക്കുന്ന പോലെ ഒരു ക്വിദ്-പ്രോ-ക്വോ (something in return)ഉള്ള ഒരു ബന്ധമായിരുന്നില്ല ഇടതൂപക്ഷവും കോണ്‍ഗ്രസുമായി ഉണ്ടാക്കിയത്.ഒരു പൊതു മിനിമം പരിപാടിയുടെ അടിസ്ഥാനത്തില്‍ യോജിപ്പിന്റെ മേഖലകള്‍ കണ്ടെത്തി അവയില്‍ ഒതുങ്ങി നിന്ന് പ്രവര്‍ത്തിക്കുക എന്നതാണ് മുന്നണി സംവിധാനത്തിലെ തമ്പ് റൂള്‍.ഇത് അറിയാന്‍ സിങ്ങ് കരുണാകരനോട് ഒന്ന് ചോദിച്ചാല്‍ മതിയായിരുന്നു.
മുന്നണിയിലുള്ള വിവിധ കക്ഷികള്‍ക്ക് അവരുടേതായ നയങ്ങളും താല്‍പ്പര്യങ്ങളും പരിപാടികളും ഉണ്ടാകും.അതു കൊണ്ടാണല്ലോ അവ പല പാര്‍ട്ടികളായത്.ഒരു പാര്‍ട്ടിയുടെ നയസമീപനങ്ങള്‍ മറ്റൊരു കൂട്ടര്‍ക്ക് ഡോഗ്മയായി അനുഭവപ്പെടാം.അത്തരം ഘട്ടങ്ങളില്‍ ഇത്തരം ഡോഗ്മകളെ പരസ്പരം കൂട്ടിമുട്ടിക്കാതിരിക്കുക എന്നതാണ് മുന്നണി രാഷ്ട്രീയം മൂന്നോട്ട് കൊണ്ട് പോകാനുള്ള ഏക വഴി.പ്രത്യേകിച്ചും നയസമീപനങ്ങളില്‍ വല്ലാത്ത കടുമ്പിടുത്തമുള്ള ഇടതുപാര്‍ട്ടികളുമായി സഹകരിക്കുമ്പോള്‍.
കേരളത്തില്‍ ഏറെ പരിചിതമായ മുന്നണി സംവിധാനം കോണ്‍ഗ്രസ് നേതൃത്വത്തിന് ഇന്നും വഴങ്ങുന്നില്ല എന്ന് മനസ്സിലാക്കേണ്ടി വരും.ഒരു പക്ഷെ ഇതിലും ഭേദമായി ബിജെപി മുന്നണിയെ മാനേജ് ചെയ്തു.ആര്‍ട്ടിക്കിള്‍ 370,ഏകീകൃത സിവില്‍ കോഡ്,പള്ളി പൊളി,അമ്പലം പണി ഇങ്ങനെ അവരുടെ മാത്രം ഇഷ്ടവിഷയങ്ങളൊട്ടുമിക്കതും പരണത്ത് വെച്ചാണ് അവര്‍ 5 കൊല്ലം ഭരിച്ചത്.ഭരണത്തിന്റെ ഗുണദോഷം വേറെ.ഒന്ന് ആലോചിക്കണം അവര്‍ നടപ്പാക്കാന്‍ ശ്രമിച്ചിരുന്നെങ്കില്‍ കാര്യമായി എതിര്‍ക്കാന്‍ ആ മുന്നണിയില്‍ ഡി.എം.കെ അല്ലാതെ ആരും ഉണ്ടാകില്ലായിരുന്നു.എന്നിട്ട് പോലും അവര്‍ വിവാദവിഷയങ്ങള്‍ കൊടിലു കൊണ്ട് പോലും തൊട്ടില്ല.
പക്ഷെ കോണ്‍ഗ്രസും അതിന്റെ പ്രധാനമന്ത്രിയും പരമാവധി ഇടതുപക്ഷത്തെ പ്രകോപിപ്പിക്കാനാണ് ശ്രമിച്ചത്.തരം കിട്ടിയപ്പോളൊക്കെ പൊതു മിനിമം പരിപാടിയില്‍ നിന്ന് മാറി തരവഴികേട് കാണിക്കാന്‍ മന്‍മോഹനും ചിദംബരവും മത്സരിച്ചു.ഇടതുപക്‍ഷത്തിന്റ്റെ കടുത്ത ബി.ജെ.പി വിരുദ്ധത മന്‍മോഹനും കൂട്ടരും ഒരു താപ്പായി എടുത്തു.അതിന്റെ പരിണാമമാണ് ഇപ്പോഴത്തെ ഈ വഴി പിരിയല്‍.
രാജ്യത്തിനുള്ളില്‍ പ്രശ്നങ്ങള്‍ക്ക് ഒരു പഞ്ഞവുമില്ലാതിരിക്കിമ്പോഴാണ് സിങ്ങ് പ്രശ്നങ്ങള്‍ അമേരിക്കയില്‍ നിന്നും ഇമ്പോര്‍ട്ട് ചെയ്യുന്നത്.പണപ്പെരുപ്പവും വിലവര്‍ധനയും കൊണ്ട് ജനത്തിന്റെ കളസം കീറി.ദാരിദ്രം,കുട്ടികളുടെ പോഷകാഹാര കുറവ്,പ്രാഥമിക വിദ്യാഭ്യാസ-ആരോഗ്യ വിഷയങ്ങളിലെ ആശങ്ക ജനിപ്പിക്കുന്ന അവസ്ഥ, തകര്‍ന്ന കാര്‍ഷിക വ്യവസ്ഥ,കര്‍ഷക ആത്മഹത്യ- അതൊന്നും മന്‍മോഹനെ അലട്ടുന്നില്ല.ബുഷിനുള്ള വാക്ക് പാലിക്കണം.കുടുംബം വിറ്റാണെങ്കിലും പുളികുടി നടത്തണം എന്ന പിടിവാശി.ഈ ഒരു വാശി അടിസ്ഥാന ജനതയുടെ ദുരവസ്ഥ പരിഹര്‍ക്കുന്നതില്‍ അദ്ദേഹത്തിനുണ്ടായിരുന്നെങ്കില്‍.
ചില കുഞ്ചിരാമന്‍മാര്‍ ചൈനക്ക് വേണ്ടിയാണ് ഇടതുപക്ഷ നിലപാട് എടുത്തത് എന്ന് പറയുന്നു.ചൈനയോട് ഇടതുപക്‍ഷത്തിനുള്ള സോളിഡാരിറ്റി ഒരു രഹസ്യമല്ല.പക്ഷെ അതിനെ വളച്ചൊടിക്കുന്നവര്‍ ഇടതുപക്‍ഷ നിലപാട് വ്യക്തമായി മനസ്സിലാക്കാത്തവരോ മനസ്സിലയില്ല എന്ന് നടിക്കുന്നവരോ ആണ്.ഞാന്‍ മനസ്സിലാക്കിയ ഇടതു നിലപാട് ഇതാണ്
1. ഇടതു പക്ഷം ആണവ കരാറിന് എതിരല്ല.പക്ഷെ സുതാര്യമായ ചര്‍ച്ചകള്‍ നടത്തണം.പാര്‍ലമെന്റിനെ വിശ്വാസത്തിലെടുക്കണം. ആവശ്യമെങ്കില്‍ ഈ വിഷയത്തില്‍ ഒരു തിരഞ്ഞെടുപ്പിനെയും നേരിടണം.
2. ചൈനക്കെതിരേ ഒരു അച്ചുതണ്ട് വളര്‍ത്താനാണ് അമേരിക്ക ഇന്ത്യയെ ഉപയോഗിക്കുന്നതെങ്കില്‍ അതിനെ ഇടതുപക്ഷം എതിര്‍ക്കും. ലോകത്തെ ഏക റോഗ് രാജ്യവുമായി അത്തരത്തിലുള്ള ഏത് സഖ്യത്തെയും ഇടതുപക്ഷം എതിര്‍ക്കും.അമേരിക്ക ഇന്ത്യയെ ചൈനയെക്കാള്‍ വലിയ ശക്തിയാകാന്‍ സഹായ്യിക്കും എന്നൊക്കെയുള്ള വാദങ്ങള്‍ സഹതാപത്തോടെ മാത്രമേ കാണാന്‍ സാധിക്കൂ
ഒരു പാട് നല്ലകാര്യങ്ങള്‍ ചെയ്യാന്‍ കഴിയുമായിരുന്ന ഒരു കൂട്ടുകെട്ടിനെയാണ് മന്‍മോഹന്‍സിങ്ങിന്റെ ദുര്‍വാശിക്ക് വേണ്ടി പട്ടടയിലേക്ക് എടുക്കുന്നത്.ഒരിക്കലും ജയലളിതയെയോ കരുണാനിധിയെയോ പോലെ പ്രാദേശിക താല്‍പ്പര്യങ്ങളുടെയോ വ്യക്തി താല്‍പ്പര്യങ്ങളുടെയോ സമ്മര്‍ദ്ദം ഇടതുപക്‍ഷം ചെലുട്ത്തിയില്ല.ഇടത് സമ്മര്‍ദ്ദം മുഴുവന്‍ ഈ തീവണ്ടിയെ പൊതു മിനിമം പരിപാടി എന്ന പാളത്തില്‍ നിര്‍ത്താനായിരുന്നു.പൊതു മിനിമം പരിപാടിയില്‍ താല്‍പ്പര്യമില്ല എങ്കില്‍ അത് ആദ്യമേ പറയാമായിരുന്നു.ഇത് രാഷ്ട്രീയമായ വിശ്വാസ വഞ്ചനയാണ്.ബുഷിനെ പോലെ ഒരു കാപാലികനു വേണ്ടി ആയിരുന്നു ഈ ചതി എന്നത് ദുഖകരമാണ്.

Monday, June 23, 2008
ഭഗത്തിന്റെ ജന്മദിനം

ഭഗത് ഇന്ന് ഒന്നാം പിറന്നാള്‍ ആഘോഷിക്കുകയാണ്.കഴിഞ്ഞ വര്‍ഷം ജൂണ്‍ 23ന് ഉച്ച തിരിഞ്ഞ് 3.15ഓടെയാണ് അവന്‍ ജീവിതസമരങ്ങളുടെ ഈ ഭൂമികയിലേക്ക് പ്രതിഷേധിച്ച് കൊണ്ട് കടന്നു വന്നത്.
40 ദിവസം പ്രായമുള്ളപ്പോള്‍ ചികുന്‍ ഗുനിയയോ അതിന്റെ ഏതോ അവാന്തരവിഭാഗമോ അവനെ ആക്രമിച്ചു.വെണ്‍പട്ടു പോലുള്ള ആ മേനിയില്‍ കറുത്ത പാടുകള്‍ വീണു.പാലു പോലും കുടിക്കാനാകാതെ ചുണ്ടുകള്‍ വറ്റിയുണങ്ങി.ഒരു സന്നിഗ്ദ്ധാവസ്ഥയില്‍ നിന്നും തന്റെ പേരിലെ പോരാളിയെ സൂചിപ്പിച്ചു കൊണ്ട് അവന്‍ അതിജീവിച്ചു.
ഇന്ന് അവന്‍ ഏറെ മിടുക്കനായിരിക്കുന്നു.വന്ന അസുഖത്തിന്റെ പാടുകള്‍ ഏതാണ്ട് മാഞ്ഞു കഴിഞ്ഞു.ചേച്ചിയോടൊപ്പം വീടു മുഴവന്‍ ഓടി നടക്കുന്നു,ഞങ്ങളുടെ ചെറിയ ഫ്ലാറ്റില്‍ കൊഞ്ചല്‍ നിറയ്ക്കുന്നു,കുസൃതി കൊണ്ട് അമ്മയുടെ മയില്‍പ്പീലിമര്‍ദ്ദനങ്ങള്‍ ഏറ്റുവാങ്ങുന്നു.
മകനേ നീ ഒരു നല്ല മനുഷ്യനായി വളരുക.
അച്ഛന്‍,അമ്മ,ചേച്ചി
Wednesday, June 18, 2008
കട്ട് പറയേണ്ടവര്‍ ആക്ഷനില്‍ മുഴുകുമ്പോള്‍
രണ്‍ജി പണിക്കരുടെ ഡയലോഗുകളും ജോഷിയുടെ ചടുലമായ സ്വീക്കെന്‍സുകളും മമ്മൂട്ടിയുടെ ആക്ഷനുകളും വിനയന്റെ ഞൊണ്ടി സെന്റിമെന്‍സും നിറഞ്ഞ ഒരു പടം കേരളമാകുന്ന വിശാലമായ ഭൂമികയില്‍ ആരും കട്ടു പറയാനില്ലാതെ തുടരുകയാണല്ലോ.മലയാളസിനിമയില്‍ ട്രേഡ് യൂണിയന്റെ പ്രസക്തി എന്താണെന്ന ലളിതമായ ചോദ്യം എന്റെ മുന്നില്‍ വന്നവതരിച്ചതങ്ങനെയാണ്.
കലയും വ്യവസായവും
സിനിമ ഒരു സമയം കലയും വ്യവസായവുമാണ്.അല്ലെങ്കില്‍ വ്യാവസായികമായ അടിസ്ഥാനമില്ലാതെ നിലനില്‍ക്കാനാകാത്ത കലയാണ് സിനിമ.മറ്റു കലകളെക്കാള്‍ പെര്‍ഫെക്ഷന്‍ അവകാശപ്പെടാനാകും സിനിമയ്ക്ക്.പക്ഷെ കൂടുതല്‍ പെര്‍ഫെക്ഷന്‍ എന്നാല്‍ കൂടുതല്‍ കാശ്മുടക്ക് എന്നാണ്.അപ്പോള്‍ സിനിമ എന്ന വ്യവസായത്തെ തള്ളിപ്പറഞ്ഞ് അടൂര്‍ ഗോപാലകൃഷ്ണന് പോലും കല വളര്‍ത്താനാകില്ല.
കലാകാരനും സിനിമാക്കാരനും
യഥാര്‍ത്ഥ കലാകാരന്‍ എന്നു ദാരിദ്ര്യത്തില്‍ ആയിരിക്കും എന്ന തിയറി വെച്ച് നോക്കിയാല്‍ സിനിമാക്കാര്‍ കലാകാരന്‍മാരല്ല എന്ന് പറയേണ്ടി വരും.കാരണം സിനിമാക്കാരന്‍ എന്ന സംജ്ഞയില്‍ സാധാരണ കൊള്ളിക്കപ്പെടുന്ന നടന്‍,സംവിധായകര്‍ തുടങ്ങിയവര്‍ മറ്റേത് കലയും ചെയ്യുന്നവരെക്കാള്‍ സമ്പന്നരാണ്.തകര്‍ന്നു പോകുന്നവരില്ലെന്നല്ല.പക്ഷെ വിജയിച്ചവര്‍ക്ക് സാമ്പത്തിക പ്രതിസന്ധി ഉണ്ടാകണമെങ്കില്‍ അത് കൈയ്യിലിരുപ്പ് കൊണ്ട് മാത്രമാകും.
ട്രേഡ് യൂണിയന്‍
സിനിമ ഒരു ട്രേഡ് ആണെങ്കിലും അതിന്റെ മുന്‍നിര പ്രവര്‍ത്തകര്‍ പ്രഫഷണലുകളാണ്,തൊഴിലാളികളല്ല.സംവിധായകന്‍,ക്യാമറാമാന്‍,നടന്‍,പാട്ട്,കൂത്ത്,അടി,പിടി ഇവയൊക്കെ കൈകാര്യം ചെയ്യുന്നത് പ്രഫഷണലുകളാണ്.ജന്മസിദ്ധമോ ആര്‍ജ്ജിതമോ ആയ ചില പ്രത്യേക കഴിവുകള്‍ ഉപയോഗിച്ച് ചില പ്രതേക കാര്യങ്ങള്‍ ചെയ്യുന്നവരെയാണ് പൊതുവേ പ്രൊഫഷണലുകള്‍ എന്നുദ്ദേശിക്കുന്നത്.കഴിവ്,വൈദഗ്ദ്ധ്യം തുടങ്ങി പല ഘടകങ്ങളാണ് പ്രൊഫഷണലുകളെ വിജയികളാക്കുന്നത്.കൊലക്കേസുമായി വരുന്നവന്‍ അതിന്ന വക്കീലിനെ വെച്ച് ചെയ്യണമെന്ന് പറയാന്‍ ബാര്‍ കൌണ്‍സിലിനോ ക്യാന്‍സറുമായി വരുന്നവന്‍ ഇന്ന ഡോക്ടര്‍ക്ക് കേസില്ല അത് കൊണ്ട് അങ്ങോട്ട് പൊയ്ക്കോ എന്ന് പറയാന്‍ ഐ.എം.എക്കോ അധികാരമില്ല എന്നത് പോലെ തന്നെയാണ് ഇവിടെയും കാര്യങ്ങള്‍.ഏതെങ്കിലും സംഘടന നിര്‍മ്മാതാവായ എന്നോട് നിങ്ങള്‍ വിനയനെ വെച്ച് മാത്രമേ അടുത്ത സിനിമ എടുക്കാവൂ എന്നു പറഞ്ഞാല്‍ അത് അനുസരിക്കേണ്ട ഒരു ബാധ്യതയും എനിക്കില്ല.
സിനിമയിലെ സംവിധായകര്‍ സംഘടനയുണ്ടാക്കുന്നതെന്തിനാണെന്ന് എനിക്ക് മനസ്സിലായിട്ടില്ല.കളക്റ്റീവ് ബാര്‍ഗെയിനിംഗ് ചെയ്ത് ഇവര്‍ക്ക് എന്താണ് നേടാനുള്ളത്?ഇവര്‍ക്കിടയില്‍ പൊതുവായി എന്താണുള്ളത്?പറയുമ്പോള്‍ അടൂരും സംവിധായകന്‍ വിനയനും സംവിധായകന്‍,പക്ഷെ സഭയില്‍ കൂട്ടി പറയാവുന്ന പേരാണോ ഇത് രണ്ടും.
ഒരു സിനിമയെ സംബന്ധിച്ച് സംവിധായകന്‍ അതിന്റെ വ്യാഖ്യാതാവ് മാത്രമല്ല,സി.ഇ.ഒ കൂടിയാണ്.ഒരു സിനിമയെ വിഷ്വലൈസ് ചെയ്യുന്നതിനൊപ്പം അതിന്റെ കോസ്റ്റും അതിന്റെ സാധ്യതകളും വിഷ്വലൈസ് ചെയ്യാന്‍ അയാള്‍ക്ക് സാധിക്കണം.നിര്‍മ്മാതാവ് ഷെയര്‍ഹോള്‍ഡറാണെങ്കില്‍ സംവിധായകനാണ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍.സ്വാഭാവികമായി മറ്റ് തൊഴിലാളികളെ പോലെ സംവിധായകനെ കാണാനാവില്ല.
സിനിമയില്‍ പക്കാ തൊഴിലാളികളുണ്ട്.സെറ്റില്‍ അധ്വാനിക്കുന്നവന്‍ മുതല്‍ പാചകക്കാരന്‍ മുതല്‍ ഡ്രൈവര്‍ വരെ.അവരുടെ താല്‍പ്പര്യങ്ങളെ സംവിധായകരുടെയോ മറ്റ് ഉയര്‍ന്ന പ്രതിഫലം പറ്റുന്ന സിനിമാ പ്രവര്‍ത്തകരുടെ താല്‍പ്പര്യവുമായി കൂട്ടി കെട്ടുക വയ്യ.കാരണം സിനിമയുടെ മൊത്തം ചുമതലക്കാരന്‍ എന്ന നിലയില്‍ സംവിധായകന്റെ താല്‍പ്പര്യങ്ങള്‍ തൊഴിലാളികളുടേതുമായി കോണ്‍ഫ്ലിക്റ്റ് ചെയ്യുന്നതാവാം.
ചുരുക്കം പറഞ്ഞാല്‍ സിനിമയില്‍ സംഘടന വേണ്ടത് യഥാര്‍ത്ഥ തൊഴിലാളികള്‍ക്കാണ്.അവരുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍ കലാകാരന്മാരുമായി ചേര്‍ന്നുള്ള സംഘടന്യ്ക്ക് പറ്റില്ല.വിനയന്റെ സിനിമയുടെ നിര്‍മ്മാതാവും തൊഴിലാളിയുമായി ഒരു ഇഷ്യു വന്നാല്‍ വിനയന്‍ തന്റെ നിര്‍മ്മാതാവിനെയും അത് മൂലം സിനിമയയെയും ഉപേക്ഷിച്ച് തൊഴിലാളികളുടെ ദത്തുപുത്രനാകും എന്നു കരുതുക വയ്യ.കാരണം സ്വാഭാവികമായും ഇവര്‍ 2 കൂട്ടരും 2 വര്‍ഗ്ഗതാല്‍പ്പര്യങ്ങളെയാണ് പ്രതിനിധീകരിക്കുന്നത്.
വിലക്കുകള്‍
സിനിമയ്ക്കു പുറത്തെ സിനിമയിലെ ഏറ്റവും വലിയ കോമഡിയാണ് വിലക്കുകള്‍.നടനെ മാക്ട വിലക്കുന്നു,സംവിധായകനെ അമ്മ വിലക്കുന്നു,ഇവരെയെല്ലാം നിര്‍മ്മാതക്കള്‍ വിലക്കുന്നു,നിര്‍മ്മാതാക്കളെ വിതരണക്കാരും തിയറ്റരുകാരും വിലക്കുന്നു.പൊതുജനത്തിന് സംഘടനയില്ലാത്തത് കൊണ്ട് ഇവരെയെല്ലാം ഒറ്റയടിക്ക് വിലക്കാന്‍ പറ്റുന്നില്ല.
ഇവിടെ ഒരു നിയമവും ഭരണഘടനയുമൊക്കെ ഉള്ള രാജ്യമാണ്.നീതി നിര്‍വ്വഹണത്തിന് ഭരണഘടനാസ്ഥാപനങ്ങളുമുണ്ട്.പരാതികള്‍ കേള്‍ക്കാന്‍ അവ പരിഹരിക്കാന്‍ സംവിധാനങ്ങളുണ്ട്.അവ പോലും ആരെയും വിലക്കാറില്ല.തല്ലി ചെയ്യിക്കേണ്ട ഒന്നല്ല കല.അതില്‍ നൈസര്‍ഗ്ഗികതയുടെ അംശം വളരെ വലുതാണ്.ഊരുവിലക്കുക,വഴി മുടക്കുക,മഹറോന്‍ ചൊല്ലുക,കല്യാണവും കല്ലറയും വിലക്കുക തുടങ്ങിയ ഫ്യൂഡല്‍-പൊരോഹിത്യങ്ങളുടെ തുരുമ്പടുത്ത ശിക്ഷാവിധികളാണ്.പ്രതിഭയുള്ളവനെ ഇവിടെ വിലക്കിയാല്‍ അവന്‍ ചിലപ്പോള്‍ ഹോളിവുഡില്‍ പോയി മനോജ് നൈറ്റ് ശ്യാമളനാകും.കിണറിനു പുറത്തും ലോകമുണ്ടെന്ന് ഈ വിലക്കന്മാര്‍ അറിഞ്ഞിരിക്കണം.

Subscribe to:
Posts (Atom)