1984ലാണെന്ന് തോന്നുന്നു.ഞാനും ചേച്ചിയും കൂടി നെല്ലു കുത്തിയതിന്റെ പൈസ കൊടുക്കാന്‍ കൂടത്തിങ്കല്‍ എന്ന് വീട് കം മില്ലില്‍ പോയി.അന്ന് ഞങ്ങളുടെ നാട്ടില്‍ ടിവി അതും കളര്‍ ഉള്ള ഏക വീട് അതാണ്.ഞങ്ങള്‍ ചെല്ലുമ്പോള്‍ എന്റെ വലിയച്ഛന്‍ അവിടെ ഇരുന്ന് ടിവിയില്‍ ക്രിക്കറ്റ് കാണുന്നു.അദ്ദേഹം ഞങ്ങളെ അകത്തേക്ക് ക്ഷണിച്ചു.വീട്ടുടമസ്ഥനും ചെറുകിട ജന്മിയുമൊക്കെ ആയ കുറുപ്പ് ചേട്ടനടക്കം കുറച്ച് പേര്‍ അവിടെയുണ്ട്.
ഈ കളി അറിയാമോ? ചോദ്യം കുറുപ്പ് ചേട്ടന്റെ. ക്രിക്കറ്റല്ലേ എന്ന് അറച്ചറച്ച് ചേച്ചി. വല്യച്ഛന്റെ അടുത്ത ചോദ്യം. ആരാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍. ഒന്ന് ആലോചിച്ച് ചേച്ചി പറഞ്ഞു-കപില്‍ദേവ്.83ല്‍ ലോകകപ്പ് പൊക്കി പല്ല് 32 വെളിയിലിട്ട് നില്‍ക്കുന്ന പടം അവളും കണ്ടിട്ടുണ്ടാകണം.തെറ്റ് എന്ന് വല്യച്ഛന്‍. നീ പറയെടാ. കപില്‍ദേവല്ലെങ്കില്‍ പിന്നെ ഈ തുഴ പിടിക്കുന്ന ഒറ്റയാളിനെ എനിക്ക് അന്നറിയാവൂ.ഗവാസ്ക്കര്‍.ഞാന്‍ ചാടിയടിച്ചു.
അല്ലേലും അവന് പൊതുവിജ്ഞാനംക നന്നായി ഉണ്ട് എന്ന വല്യച്ഛന്റെ ഇന്‍സ്റ്റന്റ് കമന്റാണ് എന്നെ ക്രിക്കറ്റ് പ്രേമി ആക്കിയത്. (ഏറെ കാലം ചേച്ചിയെ ക്രിക്കറ്റ് വിരുദ്ധയും)
പിറ്റേന്നും പിന്നെ കളി ഉള്ളപ്പോഴൊക്കെ ഞാന്‍ കാണാനായി പോകുക പതിവാക്കി.ആ കപ്പ് ഇന്ത്യ നേടി.ശാസ്ത്രിക്ക് ഓഡി കാര്‍ കിട്ടിയ പരമ്പര.പിന്നെ 2 വര്‍ഷത്തിനു ശേഷം ജാവേദ് മിയാന്‍ദാദ് എന്ന് അപരിഷ്കൃതനായ ബാറ്റ്സ്മാന്‍ ലോക ചാമ്പ്യന്മാരെന്ന് ഇന്ത്യന്‍ അഹങ്കാരത്തെ അവസാന പന്തില്‍ തൂക്കി വെളിയിലടിച്ചപ്പോഴേക്കും പള്ളിവാസലില്‍ കൊണ്ട് ഷോക്കടിപ്പിച്ചാലും മാറാത്ത ക്രിക്കറ്റ് ഭ്രാന്തിന് അടിമയായി കഴിഞ്ഞിരുന്നു ഞാന്‍.
വല്യച്ഛന്‍ ഒരു അസാമാന്യ ക്രിക്കറ്റ് വിജ്ഞാനകോശമായിരുന്നു.അദ്ദേഹത്തോടുള്ള അടുപ്പം എന്നെ ഏകദിനത്തേക്കാള്‍ ടെസ്റ്റിനെയാണ് സ്നേഹിക്കാന്‍ പഠിപ്പിച്ചത്.ഷോട്‌ലെഗില്‍ നിന്ന് അസാമാന്യ കാച്ചെടുക്കുന്ന അലന്‍ ഡേവിഡ്സണ്‍,നാണയം പിച്ചില്‍ വെച്ച് ഗുഡ് ലെങ്ത് പരിശീലിച്ച അലക് ബഡ്സര്‍,പാഡ് കെട്ടിയ അടുത്ത നമ്പര്‍ ബാറ്റ്സ്മാനെ മുഷിപ്പിക്കുന്ന ഔട്ടാകാത്ത ബ്രാഡ്മാന്‍,തീയുണ്ട വര്‍ഷിക്കുന്ന ചാര്‍ലി ഗ്രിഫിത്ത് തുടങ്ങിയ കരീബിയന്‍ കരിമ്പുലികള്‍,ഗുണ്ടപ്പയുടെ സ്ക്വയര്‍ കട്ടുകള്‍ അങ്ങനെ ഞാനോ അദ്ദേഹമോ കാണാത്ത എത്ര അങ്കങ്ങളുടെ രേഖാചിത്രങ്ങള്‍ രാത്രി ഉറക്കമൊഴിച്ചു കേട്ട ബിബിസി കമന്ററിയുടെ ബലത്തില്‍ അദ്ദേഹമെനിക്ക് വരച്ച് തന്നു.അത് ബിബിസിയിലൂടെ എത്തിച്ച സര്‍ ജോണ്‍സണ്‍ പോലെയുള്ള കമന്റേറ്ററുമാര്‍ പോലും എനിക്ക് പരിചിതരായി.
***************************************************************
ജനങ്ങളുടെ സമയക്കുറവ് ഏകദിനങ്ങളുടെ വളര്‍ച്ചക്ക് വളമായി.മാത്രമല്ല 99% കളികളിലും ഫലമുണ്ടായി.ഇത് ടെസ്റ്റില്‍ സംഭവിക്കാറില്ലല്ലോ.5 ദിവസത്തെ ആകാംക്ഷ വെറും സമനിലയില്‍ ഉപേക്ഷിച്ച് പോരേണ്ടി വരുന്ന സാഹചര്യമായിരുന്നു ടെസ്റ്റിന്,ഇപ്പോള്‍ കുറച്ച് മാറ്റമുണ്ടെങ്കിലും.
ക്രിക്കറ്റില്‍ ഒരു കാര്‍ണിവല്‍ സാധ്യമാകാമെന്നും അത് ഒരു വന്‍ ഷോ-ബിസ് ആക്കാമെന്നും കണ്ടു പിടിച്ചത് ലളിത് മോഡി സാറല്ല.ഇക്കാര്യത്തില്‍ അദ്ദേഹത്തിന്റെ അപ്പൂപ്പന്‍ കെറി പാക്കര്‍ എന്ന ആസ്ട്രേലിയക്കാരനാണ്.പക്ഷെ പാക്കറുടെ പുത്തി ഐ സി സി എന്ന കണസര്‍വേറ്റീവ് കടല്‍ കിഴവസംഘത്തിന് ബോധിച്ചില്ല,അവര്‍ ക്രിക്കറ്റിന്റെ ചാരിത്യ്രം സംരക്ഷിക്കാന്‍ അതിന്റെ അരക്കെട്ടില്‍ ഇരുമ്പിന്റെ പൂട്ടും താഴും വെച്ചു. എന്നിട്ടും കുറേ കാലം പാക്കര്‍ സായ്‌വ് ക്രിക്കറ്റിനെ കൊണ്ട് വ്യഭിചരിപ്പിച്ചു.അന്ന് ആ ചുവന്ന തെരുവ് വഴി പോയവരെ എല്ലാം ഐസിസി വിലക്കി(ഇവരാണോ പിന്നെ മലയാളം സിനിമയില്‍ എത്തിയതെന്നറിയില്ല).ഏതായാലും പാക്കര്‍ സര്‍ക്കസ് ചുരുട്ടി കെട്ടേണ്ടി വന്നു.
പക്ഷെ പാക്കരനപ്പൂപ്പനും പയറ്റിയത് ഏകദിനം തന്നെയാണ്, പകലും രാത്രിയും,നിറമുള്ള പന്തുകള്‍,കളര്‍ ജേഴ്സികള്‍ അങ്ങനെ നയനസുഖം പലതുമുണ്ടായിരുന്നെങ്കിലും.പാക്കരനപ്പൂപ്പന്‍ നിര്‍ത്തിയടത്തു നിന്നാണ് മോഡിസാറും കൂട്ടരും തുടങ്ങിയത്.പക്ഷെ പ്രധാന ആകര്‍ഷണം ക്യാപ്സൂള്‍ ഫോര്‍മാറ്റുകളും ചെറിയ ഗ്രൌണ്ടുകളുമായിരുന്നു.പിന്നെ ചിയര്‍ ഗേള്‍സ്,ബിയര്‍ ഗ്ലാസ് അങ്ങനെ പലതും.ക്രിക്കറ്റ് എന്ന് സ്പോര്‍ട്ട് മൈതാന മധ്യത്തില്‍ കൂട്ട മാനഭംഗത്തിന് ഇരയായെങ്കിലും പലരുടെയും ഖജനാവുകള്‍ നിറഞ്ഞു കവിഞ്ഞു.
പണക്കൊഴുപ്പിന്റെ ഈ മഞ്ഞളിപ്പും അന്ധാളിപ്പും ക്രിക്കറ്റിന് വിഡ്ഡികളായ കുറേ ആരാധകരെയും നല്‍കി.അവരില്‍ ഈ അന്ധാളിപ്പ് നിലനിര്‍ത്താന്‍ മാധ്യമങ്ങള്‍ സ്പെഷ്യല്‍ എഡിഷനുകള്‍ പ്രസവിച്ചു.ഒരൂ ചൂതാട്ടത്തിനപ്പുറം ഒന്നുമല്ലാത്ത ഒന്നിനെ വിശുദ്ധപശുവാക്കി വളര്‍ത്താന്‍ അവര്‍ ധാരാളം പുല്ലും വൈക്കോലും ചിലവാക്കി.കേരളത്തിന് ഒരു ടീമില്ലാത്തതിന്റെ പേരില്‍ ഒഴുക്കിയ കണ്ണീരാല്‍ ഇടുക്കി ഡാം ഈ വേനലില്‍ പോലും നിറഞ്ഞ് കവിയുകയും തദ്വാരാ പ്രൈം ടൈം ഷോകള്‍ ജനത്തിന് കാണാന്‍ പാകത്തിന് പവര്‍ക്കട്ട് ഇല്ലാതാകുകയും ചെയ്തു.
അങ്ങനെയിരിക്കെയാണ് ഉണ്ടിരുന്ന ചില തിരുവന്തോരം നായന്മാര്‍ക്ക് വിളിയുണ്ടാകുകയും തങ്ങള്‍ക്ക് ഒരു ടീമില്ലാത്തത് പെരുന്നക്ക് തന്നെ മാനക്കേടാണെന്ന് തോന്നുകയും ചെയ്തത്. അങ്ങനെ സര്‍വ്വശ്രീ മോഹന്‍ലാല്‍ നായര്‍,പ്രിയദര്‍ശന്‍ നായര്‍ തുടങ്ങിയ നായന്മാരുടെ ഉത്സാഹത്തില്‍ ഒരു ടീമുണ്ടാക്കാന്‍ മണ്ണടികാവിലമ്മയെ ചൊല്ലി സത്യം ചെയ്തത്.പക്ഷെ മലയാളം പടം മൊഴിമാറ്റി ആളെപ്പറ്റിക്കുന്ന കളി പോലെയല്ല് ഈ കളിയെന്ന് തിരിഞ്ഞത് പിന്നീടാണ്.പടക്ക് പോയി തോക്കുന്നതിലും ഭേദമാണല്ലോ പടയില്‍ നിന്നു പിന്‍വാങ്ങുന്നത് എന്ന് കരുതി പടനായന്‍മാര്‍ സ്കൂട്ടായി.
പക്ഷെ പെരുന്നയില്‍ നിന്നും അംഗീകരിച്ചില്ലെങ്കിലും നായന്‍മാരില്‍ നായരായ ഡല്‍ഹി നായര്‍ക്ക് മാറി നില്‍ക്കാനാകുമോ.കോടികള്‍ ചോദിച്ച മോഡിയെ അക്ഷരാര്‍ത്ഥത്തില്‍ കോടി പുതപ്പിച്ച് തരൂര്‍ ചന്ദ്രന്‍ നായരുടെ മകന്‍ വിജയതിലകം അണിഞ്ഞു.പത്രചാനലുകളും ആബാലവൃദ്ധം മലയാളികളും കോള്‍മയിര്‍ കൊണ്ടു,ഇന്നു വരെ കണ്ടതൊക്കെ കുറുനരികള്‍,ഇവനല്ലോ രാഷ്ട്രീയ സിംഹം എന്ന മട്ടിലായി കഥനങ്ങള്‍.നോര്‍ത്തിന്ത്യന്‍ ലോബിയേ തോല്‍പ്പിച്ച അഭിനവ അര്‍ജ്ജുനന്റെ വാമഭാഗം പൂകാന്‍ തരുണീമണികള്‍ കിനാവ് കണ്ടു.ഈ കണ്ട കൃഷിയൊന്നും കൃഷിയല്ലെന്നും കേരളത്തെ ബാധിച്ച പട്ടമരപ്പ്,മുഞ്ഞ,ചാഴി,മണ്ഡരി തുടങ്ങി കമ്മ്യൂണിസം വരെ സകലരോഗങ്ങള്‍ക്കും ഐപിഎല്‍ ആണ് സിദ്ധൌഷധമെന്ന് ലോക കര്‍ഷക കൌണ്‍സില്‍ പ്രസിഡന്റെ ഉച്ചൈസ്തരം വിളംബരം ചെയ്തു.
അണ്ണാ അണ്ണനിതില്‍ ഷെയറുണ്ടോ എന്ന് ചില അലവലാതി പത്രക്കാര്‍- നഹി നഹി എന്ന് തരൂരണ്ണന്‍.താന്‍ വെറും മെന്റര്‍ മാത്രം, കാശിടുന്നവരുടെ ചെരുപ്പിന്റെ വാറഴിക്കാനുള്ള യോഗ്യതയില്ല.തന്റെ താല്‍പ്പര്യം സിമ്പിള്‍.കൊച്ചിയെയും കേരളത്തെയും ഉദ്ധരിക്കുക എന്ന ക്രിയ എളുപ്പമാര്‍ഗ്ഗത്തില്‍ ചെയ്യുന്നു.ഇവന്‍ തന്നെ മിശിഹാ എന്ന് മനോരമ, ദേഷ്യാനെറ്റ്.ജയ്-ഹിന്ദില്‍ ആകെ ജയ്ഹോ.ജഗപൊഗ.
അപ്പോളാണ് മോഡിയണ്ണന്‍ അടുത്ത കാര്‍ഡ് ഇറക്കുന്നത്. നിരുപദ്രവകരമായ ഒരു മംഗള വാര്‍ത്ത ദേശീയ മാധ്യമങ്ങളില്‍ എടുത്ത് പ്ലാന്റ് ചെയുന്നു.തരൂരണ്ണന്‍ മൂന്നാമതും കെട്ടാന്‍ പോകുന്നു,വധു കശ്മീരിയന്‍ സുന്ദരി സുനന്ദ പുഷ്കര്‍ എന്ന ബ്യൂട്ടീഷ്യന്‍ (നോട്ട് ദ പോയിന്റ്റ് ബിസിനസുകാരിയല്ല,ഫെലിസിട്ടേറ്റര്‍ അല്ല, വെറും ബ്യൂട്ടീഷ്യന്‍).തരൂര്‍ മൂന്നാമത് കെട്ടുന്നതും അവരുടെ ഹണിമൂണ്‍ എവിടെ എങ്ങനെ ആയിരിക്കുമെന്നൊമൊക്കെ ആലോചിച്ച് പൊലിപ്പിച്ച് വാര്‍ത്തയിട്ട മലയാളി മൊണ്ണകളായ മാധ്യമക്കാര്‍ക്ക് (കുറേ കാലമായി പ്ലാന്റ്റഡ് വാര്‍ത്തകളീല്‍ ആറാടുകയും അഴിഞ്ഞാടുകയും ചെയ്യുന്ന അതേ മലയാളി മാധ്യമക്കാര്‍ക്ക്)മോഡി തുറന്നു വിടാന്‍ പോകുന്ന ഭൂതത്തിനെകുറിച്ച് ഒരു ക്ലൂവും കിട്ടിയില്ല.
പിറ്റേന്ന് ട്വിറ്ററില്‍ മോഡിസാറിന്റെ ശാരികപൈങ്കിളി ചിലച്ചു. സുനന്ദാക്കന് 70 കോടിയുടെ ഓഹരി ഴൊങ്ങ്ദേവൂ കമ്പനിയില്‍ ഉണ്ടത്രേ. ഇന്നലെ പറഞ്ഞ് എ = ബിക്ക് ഇന്നൊരു ബി = സി.ദേര്‍ഫോര്‍ ഏ = സി എന്ന ലഘുവായ ഇക്വേഷന്‍ ജനം വായിച്ചെടുത്തു.
അപ്പോള്‍ ദേ അക്കന്റെ വക്കീല്,അക്കന്‍ വിയര്‍ത്ത് നേടിയാണ് ഈ ഓഹരി അല്ലാതെ നിക്കാഹ് കബൂലാക്കാന്‍ ശശിയണ്ണന്റെ മഹറല്ലെന്ന്.....യെവന്‍ എന്ത്‌ര് വക്കീലെന്ന് കമ്പിനി ആക്റ്റ് തലക്കലെങ്കിലും വെച്ചിട്ടുള്ള ആരും അന്തം വിട്ടു പോകും. മാര്‍ച്ച് 17ന് രൂപീകരിച്ച ലിസ്റ്റ് ചെയ്യാത്ത കമ്പിനിയില്‍ സ്വെറ്റ് ഇക്വിറ്റി.അതും കമ്പിനിയുമായി പുലബന്ധം പോലും ഇല്ലാത്ത ഒരു വ്യക്തിക്ക്.....
ഇപ്പോള്‍ കാര്യങ്ങള്‍ വ്യക്തമാകുന്നു. പച്ചക്ക് പറഞ്ഞല്‍ ഒരു ബിനാമി ഇടപാടാണിത്. തരൂര്‍ മൂലധനമിറക്കിയിട്ടുണ്ടാകാം,ഒരു പക്ഷെ അദ്ദഹത്തിന്റെ പ്രമോട്ടര്‍ അഥവാ മാനിപ്പുലേറ്റര്‍ എന്ന സര്‍വീസിനുള്ള പ്രതിഫലമാകാം,ഇത് പ്രണബ് മുഖര്‍ജി എന്ന ധന മന്ത്രിക്ക് വ്യക്തമാണ്,അദ്ദേഹം വിശദീകരിച്ചപ്പോള്‍ ആന്റണിക്കും സോണിയാമ്മക്കും വ്യക്തം,ധനകാര്യവിദഗ്ധനായ പ്രധാനമന്ത്രിക്കും വ്യക്തം.കൈക്കില കൂടതെ തൂക്കി വെളിയിലിട്ടത് ഇത് കൊണ്ടാണ്.
പക്ഷെ ഐ പി എല്‍ ചക്രവ്യൂഹത്തില്‍ പെട്ട് അരിഞ്ഞു വീഴ്ത്തപ്പെട്ട അഭിമന്യുവാണ് അണ്ണന്‍ ചിലര്‍ക്ക്.മറ്റു ചിലര്‍ക്ക് വടക്കേ ഇന്ത്യന്‍ ലോബിയെ പൊളിച്ച കതിവനൂര്‍ വീരന്‍.ഇനി ചിലര്‍ക്ക് മോഡി സാറിന്റെ മുളയാണി പ്രയോഗത്തില്‍ പരുക്കേറ്റു വീണ പോരാളി.സത്യത്തില്‍ തന്റെ ഓഫീസ് ഒരു ലാഭകേന്ദ്രമാക്കിയ, അതിനായി സത്യപ്രതിജ്ഞാലംഘനം നടത്തിയ ഒരു ബിനാമി ഇടപാടുകാരന്‍ മാത്രമല്ലേ ഇയാള്‍? ചക്കരകുടത്തിലിട്ട കൈ നക്കാന്‍ തുനിയവേ അത് വെട്ടിമാറ്റപ്പെട്ട ഒരു ഹതഭാഗ്യന്‍? ഹര്‍ഷദ് മേത്തക്കോ സുഖ്‌റാമിനോ കിട്ടാതെ പോയ എന്ത് രക്തസാക്ഷി ഇമേജിനാണ് ഇയാള്‍ അര്‍ഹന്‍?
കൊച്ചിക്ക് ഒരു ഐപിഎല്‍ ടീം കിട്ടിയാല്‍ എന്ത് ഗുണമാണ് ഉണ്ടാകുക? അല്ലെങ്കില്‍ നിലവില്‍ ഐപിഎല്‍ ഉള്ള നാടുകള്‍ അതിനാല്‍ എത്ര പുരോഗമിച്ചൂ.ബാംഗ്ലൂരിലും മറ്റും സെക്യൂരിറ്റി ഭീഷണി കൂടി എന്നല്ലാതെ.ഐ പി എല്ലില്‍ മുടക്കുന്ന പണത്തിന്റെ നല്ലൊരു ഭാഗം വിദേശ കളിക്കാര്‍ക്കുള്ള പ്രതിഫലമായി വെളിയില്‍ പോകും. പിന്നെ ചിലര്‍ക്ക് കളിക്കാന്‍ അവസരം കിട്ടിയേക്കാം.അതിനും ഉറപ്പില്ല.സ്റ്റേറ്റില്‍ നിന്നും കളിക്കാര്‍ വേണമെന്നില്ല,ഇന്ത്യക്കാരായാല്‍ മതി.പിന്നെ അല്ലറ ചില്ലറ കച്ചവടം പരിസരത്തുള്ളവര്‍ക്ക് കിട്ടിയാലായി.ബാക്കി കോടികളൊക്കെ വിനിമയം ചെയ്യപ്പെടുന്നത് കേരളത്തിനോ ഒരു പക്ഷെ ഇന്ത്യക്ക് തന്നെ വെളിയിലോ ആക്കാം. ആകാമെന്നല്ല ആണ്,അതാണല്ലോ ഈ മൌറീഷ്യസ് റൂട്ട്,ബഹാമസ് റൂട്ട് എന്നൊക്കെ പറയുന്നത്.
അപ്പോള്‍ ഐപിഎല്‍ കാര്യമായ ഒരു മൂലധനനിക്ഷേപവും കേരളത്തിലേക്ക് കൊണ്ടുവരുന്നില്ല,മറിച്ചുള്ളത് വളരെ ബോധപൂര്‍വ്വമായ ഒരു പ്രചരണവേലയാണ്.നേരത്തെ പറഞ്ഞ കുറേ മൊണ്ണകള്‍ അതിന് ആമേന്‍ ചൊല്ലുന്നു.ഈ പ്രഹസനം എത്ര കാലം തുടരുമോ ആവോ
Subscribe to:
Post Comments (Atom)
33 comments:
ഐ.പി.എല്‍ വഴി എങ്കിലും ബി.പി.എല്‍ കുറക്കാന്‍ ശ്രമിച്ച ശശി നായര്‍ക്ക് ഈ ഗതി വന്നല്ലോ എന്റെ ശ്രീപത്മനാഭാ
Well said man.! hats off
ഈ എഴുത്തില്‍ അക്ഷരങ്ങള്‍ ഒക്കെ ഇടതോട്ടെ ചരിഞ്ഞിരിക്കുനല്ലോ !!! :)
പണ്ട് കമ്പ്യൂട്ടര്‍ വന്നപ്പോള്‍ അതിനെ എതിര്‍ത്തവര്‍ പറഞ്ഞ അതെ പഴമൊഴി...
കമ്പ്യൂട്ടര്‍ വന്നാല്‍ കുറെ പേര്‍ക്ക് ജോലി പോകും.. സായിപ്പ് കാശുണ്ടാക്കും.. എന്നൊക്കെ പറഞ്ഞു കുറെ മണ്ടന്മാരെ അത് തല്ലി പൊട്ടിക്കാന്‍ വിട്ടു...
ഇന്നോ...അതെ പാര്‍ട്ടിയുടെ നേതാക്കന്മാര്‍ മക്കളെ കാപിറ്റേന്‍ ഫീ കൊടുത്തു കമ്പ്യൂട്ടര്‍ എന്ജിനീരിങ്ങിനും MCA ക്കും ഒക്കെ വിടുന്നു!!!
അത് ഇംഗ്രീസ് മീഡിയത്തില്‍ റണ്ണിങ്ങ് ലെറ്റര്‍ എഴുതി പടിച്ചോണ്ടാ സാര്‍,ഉടന്‍ മാറ്റിയേക്കാമേ..
അക്ഷരം ഇടത്തോട്ടോ ആള് വലത്തോട്ടോ ചരിയട്ടെ,എഴുതിയതിനെ കുറിച്ച് പറയാതെ വണ്ടി നേരേ പോളണ്ടിലേക്ക് വിട്ടോണം.അവിടെ പ്രസിഡന്റിന്റെ ചാക്കാലയല്ലേ..അല്ലേല്‍ കമ്പ്യൂട്ടര്‍. ഞാനെഴിതിയതിനെ അനുകൂലിക്കാനോ എതിര്‍ക്കാനോ എന്തെങ്കിലുമുണ്ടെങ്കില്‍ പറയൂ,അല്ലാതെ കാടേല്‍ പടല തല്ലാതെ.
ഹ ഹ പോളണ്ടിനെ പറ്റി ഒരക്ഷരം മിണ്ടരുത്.. അത് ഞാന്‍ സഹിക്കില്ല!!! :).
Radheya.. Please dont get offended..
Just think about the business done during 1 IPL match in Kochi.. auto, taxi, hotels, flights, shops, tourism related business, 100s of daily wage workers working for the stadiyum.. even the beggers will get their pie..
The biggies will definitely make money.. But if a small piece goes to the poor man, i dont see anything wrong in it. I agree that IPL cant change kerala's economy, but it can definitely bring some cheers to the common man..
I see that you are an NRI working for a capitalist nation.. There everyone needs money and only money.. You work for a big corporate and you also make money..
Let indian businessmen also make money along with the poor..
!
തരൂര്‍ പക്കാ രാഷ്ട്രീയക്കാരനല്ലെന്നും അതുകൊണ്ടാണ് കുടുങ്ങിയത് എന്നുള്ള ന്യായീകരണങ്ങളും സുലഭം. അവിടെയും പൊങ്കാല രാഷ്ട്രീയക്കാരന്റെ നെഞ്ചത്ത് തന്നെ.
നിഷാന്ത് നായര്‍,
ഐ.പി.എല്ലിനു നല്‍കുന്ന നികുതിയിളവുകളിലൂടെ പൊതുജനത്തിനു നഷ്ടം വരുന്ന തുകയെക്കുറിച്ച് ആലോചിച്ചിട്ടുണ്ടോ? അങ്ങിനെ ഒരു സംഭവം നടക്കുന്നുണ്ട് എന്നറിയാമോ?
എഴുതിയതെല്ലാം വായിച്ചൊന്നു രസിച്ചു.
അല്ലെങ്കിലുമെന്തിനാ കേരളത്തിനൊരു ഐ.പി.എല്‍ ടീം. ഒരു റോഡ് നന്നാക്കല്‍ ടീമാണെങ്കില്‍ കൊള്ളാമായിരുന്നു.
നിഷാന്ത്, കേരളത്തില്‍ ഒരു ഐ.പി.എല്‍. ടീം ഉണ്ടാകുന്നതിനോട് ആര്‍ക്കും എതിര്‍പ്പുണ്ടെന്നു തോന്നുന്നില്ല. പക്ഷേ, തരൂര്‍ തന്റെ ഓഫീസും പദവിയും ദുരുപയോഗം ചെയ്തു എന്ന് ബോധ്യം വന്നതുകൊണ്ടുതന്നെയല്ലേ പ്രധാനമന്ത്രി രാജി ആവശ്യപ്പെട്ടതും അതു ലഭിച്ച് ഒട്ടും കാക്കാതെ രാജി സ്വീകരിച്ചതും? ഇനി ചോദ്യം എന്തിനുവേണ്ടി പദവി ദുരുപയോഗം ചെയ്തു എന്നത്. സുനന്ദ പുഷ്കര്‍ എന്നത് തരൂരിന്റെ ബിനാമി തന്നെയല്ലേ? അതല്ലെങ്കില്‍ എന്തിനവര്‍ തനിക്കു ലഭിച്ച സ്വീറ്റ് ഇക്വിറ്റി വേണ്ടെന്നു വയ്ക്കണം?
പിന്നെ ഐ.പി.എല്‍ നടക്കുന്ന സ്റ്റേഡിയത്തിനകത്തും പുറത്തും കടല-കപ്പലണ്ടി വിറ്റ് കേരളത്തിലെ ദാരിദ്ര്യം ഇല്ലാതാക്കാം എന്ന കണ്ടുപിടുത്തം അപാരം തന്നെ.
“കേരളത്തിനുള്ള മണ്ണെണ്ണ വിഹിതത്തില്‍ 4404 കിലോലിറ്റര്‍ വെട്ടിക്കുറച്ച കേന്ദ്ര സര്‍ക്കാര്‍ നടപടി പുനഃപരിശോധിക്കണമെന്ന് ഓള്‍ കേരള റീട്ടെയില്‍ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.ബി.പി.എല്‍ കാര്‍ക്കുള്ള റേഷന്‍ അരിവിഷിതം നേരത്തെ വെട്ടിക്കുറച്ചതിനു പുറമെയാണിത്..“
(പത്രത്തില്‍ കണ്ടത്)
പുവര്‍ മലയാളീസ്...ഇവന്മാര്‍ ഒരു കാലത്തും നന്നാവില്ല..എത്ര കിണഞ്ഞു പരിശ്രമിച്ചിട്ടാണു നമ്മുടെ കേന്ദ്രമന്ത്രി കേരളത്തിന്റെ അടിയന്തിരാവശ്യമായ ഐ.പി.എല്‍ ഇങ്ങോട്ട് കൊണ്ടുവന്നത്..?ഇപ്പോള്‍ അതു പോരാ അരിയും മണ്ണെണ്ണയും കൂടി വേണമെന്ന് പറയുന്നു..കണ്‍ട്രി ഫെലോസ്....!
രാധേയന്‍,
പഴയ ഓര്‍മ്മകളിലേക്ക് ഒരു തിരിച്ചു പോക്ക്...രവിശാസ്ത്രിക്ക് ഓഡി കാര്‍ കിട്ടിയ മത്സരത്തിന്റെ കമന്ററി കേള്‍ക്കാന്‍ റേഡിയോയുടെ മുന്നില്‍ ചെവിയോര്‍ത്തിരുന്നത് ഇപ്പോളും ഓര്‍ക്കുന്നു.....
നന്ദി ആശംസകള്‍ !
ഉറുമ്പ് സാര്‍ ..
നികുതി ഇളവു മാത്രമേ ഉള്ളു.. നികുതി വേണ്ട എന്ന് പറയുന്നില്ല... ഒരു IPL മാച്ചിനു ബാംഗ്ലൂര്‍ പോലീസ് വാങ്ങുന്നത് 60Lakhs ആണ്.. IPL ഇല്ലെങ്കില്‍ ഇതൊന്നും ഇല്ല.. IPL ഒരു ഭയങ്കര സംഭവം തന്നെ അല്ലെ.. 15000 കോടി യുടെ വന്‍ ബിസിനസ്??
കപ്പലണ്ടി വിട്ടു ഒരു വയര്‍ നിരയുന്നെങ്കില്‍ നിറയട്ടെ.. വേറൊരുത്തന്റെ വയട്ടതടിച്ചിട്ടു അല്ലല്ലോ ..
കാട്ടിപ്പരുത്തി said...
എഴുതിയതെല്ലാം വായിച്ചൊന്നു രസിച്ചു.
അല്ലെങ്കിലുമെന്തിനാ കേരളത്തിനൊരു ഐ.പി.എല്‍ ടീം. ഒരു റോഡ് നന്നാക്കല്‍ ടീമാണെങ്കില്‍ കൊള്ളാമായിരുന്നു.
കയ്യടി!കയ്യടി!
എഴുത്തിനും !
“കോടികള്‍ ചോദിച്ച മോഡിയെ അക്ഷരാര്‍ത്ഥത്തില്‍ കോടി പുതപ്പിച്ച് തരൂര്‍ ചന്ദ്രന്‍ നായരുടെ മകന്‍ വിജയതിലകം അണിഞ്ഞു.പത്രചാനലുകളും ആബാലവൃദ്ധം മലയാളികളും കോള്‍മയിര്‍ കൊണ്ടു,ഇന്നു വരെ കണ്ടതൊക്കെ കുറുനരികള്‍,ഇവനല്ലോ രാഷ്ട്രീയ സിംഹം എന്ന മട്ടിലായി കഥനങ്ങള്‍.നോര്‍ത്തിന്ത്യന്‍ ലോബിയേ തോല്‍പ്പിച്ച അഭിനവ അര്‍ജ്ജുനന്റെ വാമഭാഗം പൂകാന്‍ തരുണീമണികള്‍ കിനാവ് കണ്ടു.ഈ കണ്ട കൃഷിയൊന്നും കൃഷിയല്ലെന്നും കേരളത്തെ ബാധിച്ച പട്ടമരപ്പ്,മുഞ്ഞ,ചാഴി,മണ്ഡരി തുടങ്ങി കമ്മ്യൂണിസം വരെ സകലരോഗങ്ങള്‍ക്കും ഐപിഎല്‍ ആണ് സിദ്ധൌഷധമെന്ന് ലോക കര്‍ഷക കൌണ്‍സില്‍ പ്രസിഡന്റെ ഉച്ചൈസ്തരം വിളംബരം ചെയ്തു.
”
ഇതൊന്നും ശരിയല്ല രാധേയന്‍സേ...നിങ്ങ ഇതിന് അനുഭവിക്കും ;))
സീന്‍ ബൈ സീന്‍ എല്ലാവര്‍ക്കും അറിയാവുന്ന തിരക്കഥ, പക്ഷെ ഇത്രയും ഹ്യൂമറോടെ എവിടെയും വായിച്ചില്ല.
ഇതിനിടയില്‍ ശശിയണ്ണന്‍ നടത്തിയ ഒരു തറവേല പക്ഷെ ആരും പൊലിപ്പിച്ചിരുന്നില്ല -ഒരു മിസ് ഐ പി എല്‍ മത്സരാര്‍ത്ഥിയെയും മോഡിയെയും ചേര്‍ത്തുള്ള ഒന്നന്തരം പൈങ്കിളിയല്ലേ അത്. അത് ബാക്ക്ഫയര്‍ ചെയ്യുമോ എന്ന് പേടിയുണ്ടായിരുന്നതുകൊണ്ടാ. ഇപ്പോ അണ്ണന് വീരപരിവേഷം കിട്ടി. ഇനി പൊലിപ്പിക്കാം എന്ന് തീരുമാനമായിട്ടുണ്ട്. തുടങ്ങിയിട്ടുണ്ട് ‘ചന്ദ്രിക’യില്‍ തുടരന്‍.
മൊണ്ണകള്‍ - കരക്റ്റ്, അതുതന്നെ കരക്റ്റ് വേഡ്.
കൊച്ചിക്ക് മെട്രൊയും കേരളത്തിന് അരിവിഹിതവും എല്ലാം കൊണ്ടുവരാന്‍ നമ്മള്‍ റെഡിയാണ്. പക്ഷേ 5 ശതമാനം സ്വെറ്റ് ഇക്ക്വിറ്റി......
തരൂരെ നിന്‍ കനിവാലേ, തരൂരെ നിന്‍ വരവാലേ... നാടാകെ പാടുകയായി വന്നല്ലോ ഐപില്‍ കോടികള് ... ;)
ഗുമസ്തന്മാരുടെ നഗരമായ തിരുവന്തോരത്തിന്റെ എം.പി ആണെങ്കിലും കേരളത്തെ മൊത്തം ഉദ്ധരിക്കാമെന്നു
അണ്ണന്‍ വിചാരിച്ചതു കുറ്റമായോ?കൂത്തെന്നു കേട്ടാല്‍ മലയാളിക്കു വയറു നിറയുമെന്ന് അണ്ണനറിയാം.ക്രിക്കറ്റാകുമ്പോള്‍ പറയുകേം വേണ്ട.എന്തു ചെയ്യാം! ഒരു അന്താരാഷ്ട്ര മനസ്സ് മനസ്സിലാക്കനുള്ള
വളര്‍ച്ച ഇന്ത്യാക്കാര്‍ക്കില്ലാതെ പോയി.കേരളത്തില്‍ തേനും പാലും ഒഴുകാനുള്ള വന്‍ സാദ്ധ്യതയാണ് എല്ലാവരും കൂടി കളഞ്ഞു കുളിച്ചത്.അനുഭവിക്കും!!ഇടതുപക്ഷവും ബിജെപിയും മാത്രമല്ല അണ്ണനെ പിന്നില്‍
നിന്നു കുത്തിയ കാണ്‍ഗ്രസ്സുകാരും.
ഓ.ടോ. :രാധേയനെ കണ്ടിട്ട് ഒരുപാടു നാളായല്ലോ.ജോലി കളഞ്ഞിട്ടും ഗള്‍ഫില്‍ തന്നെ തുടരുകയാണോ?
-ദത്തന്‍
ഇവിടെ smart City....Smart City എന്നും പറഞ്ഞു നടക്കാൻ തൊടങ്ങീട്ടു നാളു കൊറെയായി....എന്തു സംഭവിച്ചു?....
വിഴിഞ്ഞം പദ്ധതി എന്തായീ?...
അല്ല ഒരു IPL വന്നാൽ എന്താ ഇപ്പൊ ഇത്ര പ്രശനം?...
ഈ Sunanda Pushakar ആരാണ് എന്ന് നമുക്കറിയുമോ?..ഇല്ലാ..അവർ ഒരു തിരുമ്മു കേന്ദ്രം നടത്തുന്നവർ എന്ന രീതിയിലാണ് ആദ്യം നമ്മുടെ മാധ്യമ സുഹ്രുത്തുക്കൾ ആദ്യം എഴുതി പിടിപ്പിച്ചത്...ഇപ്പോൾ പറയുന്നു അല്ല അവർ ഒരു event management consultancy നടത്തുകയാണെന്ന്...
തന്നെ Kolkota Kight Riders-ഉം സമീപിച്ചിരുന്നുവേന്ന് അവർ പറയുന്നു..അതിനർഥം എന്താണ്?
അവർ സ്വന്തമായി കഴിവുള്ള ഒരു സ്ത്രീയാണ് എന്നല്ലേ...സാധാരണ മലയാളിയുടെ ഇക്കിളിക്കഥകളാണ് നമുക്കു താൽപ്പര്യം.... ISRO scientist-കൾക്ക് മാലിക്കാരി ചാര വനിതയുമായി സംസ്സർഗ്ഗം എന്നു പറഞ്ഞിരുന്ന രാഷ്ട്രീയക്കാർ ഇപ്പൊ എവിടെപ്പൊയ്യി?...
അതൊക്കെ വെറും കള്ളക്കഥകളാണെന്നു തെളിഞ്ഞില്ലേ..
ആ scientist- കളുടെ കുടുംബത്തിനുണ്ടായ മാനക്കേടിന് ആരാണുത്തരവാദി?
ഇതു പോലെ നാളെ Shashi Nair-ടെ പേർ വെറുതെ വലിച്ചിഴച്ചതാണെന്നു തെളിയുമ്പോ നിങ്ങളൊക്കേ ഉണ്ടായ മതിയിഷ്ടോ..
ഒരൊറ്റ ലോജിക് മതി....
കള്ളന്മാരുടെ ആശാനായ Lalit Modi-ടെ വാക്കുകൾ വിഴുങ്ങണോ അതോ 10-35 കൊല്ലം യാതൊരു സാമ്പത്തിക അഴിമതിയും നടത്തതെ അന്തസ്സായി ജീവിച്ച ഒരു മനുഷ്യനെ (അല്ലെങ്കിൽ നായരെ) കുറ്റം പറയണോ?...
നിങ്ങൾ തന്നെ തീരുമാനിയ്ക്കൂ
ഇവിടെ smart City....Smart City എന്നും പറഞ്ഞു നടക്കാൻ തൊടങ്ങീട്ടു നാളു കൊറെയായി....എന്തു സംഭവിച്ചു?....
വിഴിഞ്ഞം പദ്ധതി എന്തായീ?...
സ്മാര്‍ട്ട് സിട്ടി പോലെയോ വിഴിഞ്ഞം പോലെയോ ഉള്ള ഒരു ഇന്‍ഫ്രാ-ഡവലപ്പ്മെന്റ് പദ്ധതിയാണ് ഐ പി എല്‍ എന്നു ഞാനറിഞ്ഞില്ല, ഐ അം ദി സോറി....
അല്ല ഒരു IPL വന്നാൽ എന്താ ഇപ്പൊ ഇത്ര പ്രശനം?...
ഈ Sunanda Pushakar ആരാണ് എന്ന് നമുക്കറിയുമോ?..ഇല്ലാ..അവർ ഒരു തിരുമ്മു കേന്ദ്രം നടത്തുന്നവർ എന്ന രീതിയിലാണ് ആദ്യം നമ്മുടെ മാധ്യമ സുഹ്രുത്തുക്കൾ ആദ്യം എഴുതി പിടിപ്പിച്ചത്...ഇപ്പോൾ പറയുന്നു അല്ല അവർ ഒരു event management consultancy നടത്തുകയാണെന്ന്
അവര്‍ എന്ത് നടത്തിയാലും എനിക്കൊന്നുമില്ല.അവര്‍ ഏതായാലും വെഞ്ച്വര്‍ ക്യപ്പിറ്റലിസ്റ്റോ ഫെസിലിറ്റേറ്ററോ അല്ല എന്ന് നന്നായി അറിയാം. വെറുതേ കിട്ടിയതല്ലെങ്കില്‍ ഈ അക്കന്‍ എന്നല്ല ഒരക്കനും കോടികണക്കിനു രൂപയുടെ ആസ്തി ഓഹരി വേണ്ടന്ന് വെക്കില്ല.
ഇതില്‍ ഏത് ഭാഗത്താണ് ലളിത് മോഡിയുടെ വാക്കുകളെ ഞാന്‍ വിശ്വസിച്ചതായി എഴുതിയത്. പ്രഥമദൃഷ്ട്യാ തരൂര്‍ കുറ്റക്കാരനല്ലെങ്കില്‍ കോണ്‍ഗ്രസ് നേതൃത്വം തരൂരിനെ സപ്പോര്‍ട്ട് ചെയ്തേനെ എന്നറിയാന്‍ കവിടിയൊന്നും നിരതേണ്ട.
10-35 കൊല്ലം തരൂര്‍ പൊതുപ്രവര്‍ത്തകനൊന്നും അല്ലായിരുന്നല്ലോ.അപ്പോള്‍ ആ കാലത്തെ വൌച്ച് ചെയ്യാന്‍ ആര്‍ക്കു കഴിയും. അന്നാന്റെ മകനുമായി അണ്ണന് ചില ഇടപാടുകളോക്കെ ഉണ്ടെന്ന് കഥകള്‍ കേട്ടിട്ടുണ്ട്.
ദുബായി കേന്ദ്രീകരിച്ച് നടക്കുന്ന ഏറ്റവും ശക്തമായ ബിസിനസാണ് മീഡിയേഷന്‍. ഡി കമ്പിനി മുതലായ കൂട്ടരാണ് ഈ ബിസിനസ് പിമ്പിങ്ങ് നടത്തുന്നത്.ആ ജോലിയാണ് മന്ത്രിയാപ്പീസിനെ മറയാക്കി ഒരു മന്ത്രി പുംഗവന്‍ നടത്തിയത്. പേപ്പറൊട്ടിച്ച് കുഷ്ടം മറക്കാന്‍ നോക്കേണ്ട
സ്മാര്‍ട്ട് സിട്ടി പോലെയോ വിഴിഞ്ഞം പോലെയോ ഉള്ള ഒരു ഇന്‍ഫ്രാ-ഡവലപ്പ്മെന്റ് പദ്ധതിയാണ് ഐ പി എല്‍ എന്നു ഞാനറിഞ്ഞില്ല, ഐ അം ദി സോറി...
അതെന്താ അപ്പോ ഈ ഇൻഫ്രാ ഡെവലപ്‌മന്റ് പദ്ധതിയൊന്നും നമുക്കു വേണ്ടെന്നാണോ അതിനർഥം?
അയാം ദ ഓൾസോ സോറി....
ഇതില്‍ ഏത് ഭാഗത്താണ് ലളിത് മോഡിയുടെ വാക്കുകളെ ഞാന്‍ വിശ്വസിച്ചതായി എഴുതിയത്.
പിറ്റേന്ന് ട്വിറ്ററില്‍ മോഡിസാറിന്റെ ശാരികപൈങ്കിളി ചിലച്ചു. സുനന്ദാക്കന് 70 കോടിയുടെ ഓഹരി ഴൊങ്ങ്ദേവൂ കമ്പനിയില്‍ ഉണ്ടത്രേ. ഇന്നലെ പറഞ്ഞ് എ = ബിക്ക് ഇന്നൊരു ബി = സി.ദേര്‍ഫോര്‍ ഏ = സി എന്ന ലഘുവായ ഇക്വേഷന്‍ ജനം വായിച്ചെടുത്തു.
പ്രഥമദൃഷ്ട്യാ തരൂര്‍ കുറ്റക്കാരനല്ലെങ്കില്‍ കോണ്‍ഗ്രസ് നേതൃത്വം തരൂരിനെ സപ്പോര്‍ട്ട് ചെയ്തേനെ എന്നറിയാന്‍ കവിടിയൊന്നും നിരതേണ്ട.
പ്രിയ രാധെയൻ ജി...
പ്രഥമ ദ്രഷ്ട്യാ കേസുണ്ടെങ്കിൽ പറയൂ...എന്തു കേസ് ആണിപ്പോൾ അദ്ദേഹത്തിനെതിരെ register ചെയ്തിരിയ്ക്കുന്നത്?..ഒന്നുമില്ല...അതായത്?...
ഇവിടെ യഥാർത്ഥത്തിൽ എന്താണ് നടന്നത്...
തരൂരളിയനെ കോൺഗ്രസ്സുകാർക്കു പൊലും അത്ര ഇഷ്ടമല്ല...(അല്ലെലും ഇത്തിരി എഴുതാനും വായിയ്ക്കാനും പറയാനും അറിയുന്നവനെ ആർക്കാണിഷ്ടം അല്ലേ!!..)
അങ്ങെരെ പിടിച്ചു പുറത്താക്കിയാൽ ഒരുത്തനും ചോദിയ്ക്കില്ല... അതീ പ്രണബിനുമറിയാം മാൻ മോഹൻ ജിയ്ക്കുമറിയാം....
ശരത് പവാറിനോ, 60000 കോടി രൂപ അഴിമതി ആരോപണമുള്ള രാജയ്ക്കെതിരെയോ ഇങ്ങനെ പോകാൻ congress party പറയുമോ?...
ചോദിയ്ക്കാനും പറയാനും ആൾക്കാരുണ്ടവർക്ക്!!...
Sashi was a soft target - അത്രേ ഒള്ളൂ...
പിന്നെ, അങ്ങെരെന്തു ചെയ്താലും എനിയ്ക്കൊരു ചുക്കുമില്ല...
പക്ഷെ, കള്ളൻ മോദിമാരുടേയും BCCI താപ്പാനകളുടെയും ഇടയിൽ നിന്ന് കേരളത്തിനൊരു ടീം ഉണ്ടാക്കുക അത്ര എളുപ്പമല്ല...
അതിനൊള്ള Will Power അങ്ങേരു കാണിച്ചതിനെ അംഗീകരിച്ചേ ഒക്കൂ...
പിന്നെ...വേറൊരു രസകരമായ കാര്യം...
രാജ്യ സഭയിലേയ്ക്കു മൽസരിച്ചല്ല ശശി തരൂർ പാർലമന്റിൽ എത്തിയത്...നാട്ടുകാരുടെ വോട്ടു നേടിയാണ്...അതും Congress- കാരു പോലും തോൽപ്പിയ്ക്കാൻ ശ്രമിച്ചിട്ടും....
അതു കൊണ്ട് നാട്ടുകാരുടെ വോട്ടു നേടി വന്നവനെതിരെ തീരുമാനമെടുക്കാനുള്ള ധാർമ്മികമായ അധികാരമൊന്നും ഇതേ വരെ ലോക്സഭയിലേയ്ക്കു മൽസരിച്ചു ജയിക്കാത്ത മന്മോഹനില്ല എന്നാണ് എന്റെ അഭിപ്രായം...
സംശയത്തിന്റെയും ഊഹത്തിന്റെയും അടിസ്ഥാനത്തിലല്ല ജനാധിപത്യം നില നിൽക്കേണ്ടത്...
കോടികൾ അഴിമതി നടത്തി നാടു വെളുപ്പിച്ച നേതാക്കൾക്കിടയിലൂടെ, നേരെ ചൊവ്വേ എന്താണു തനിയ്ക്കെതിരെയുള്ള കേസ് എന്നു പോലും അറിയാതെ വിദ്യാഭ്യാസമുള്ള ഒരുവൻ രാജി വച്ചു പടിയിറങ്ങിയപ്പോൾ തോന്നിയ വിചാരം പങ്കു വച്ചുവേന്നു മാത്രം...
അല്ലെലും ഇത്തിരി എഴുതാനും വായിയ്ക്കാനും പറയാനും അറിയുന്നവനെ ആർക്കാണിഷ്ടം അല്ലേ!!..
Well said pachu!!!
വായിക്കാനും പറയാനും അറിയാവുന്ന ആദ്യത്തെ ഇലക്റ്റട് പാരലമെന്റ് മെമ്പറാണ് തരൂരെന്ന് തോന്നും വാചകകസര്‍ത്ത് കേട്ടാല്‍.ഇതിനെക്കാള്‍ മനോഹരമായ എക്സമ്പ്ലറി സ്പീച്ചുകള്‍ കൊണ്ട് പാര്‍ലമെന്റിനെ ധന്യമാക്കിയിട്ടുണ്ട് പലരും.-ഫിറോസ് ഗാന്ധി,ഹിരണ്‍ മുഖര്‍ജി,ഭൂപേഷ് ഗുപ്ത,ഇന്ദ്രജിത് ഗുപ്ത,സോമനാഥ് ചാറ്റര്‍ജി മുതല്‍പ്പേര്‍.ഇവരൊക്കെ പാശ്ചാത്യ വിദ്യാഭ്യാസം കിട്ടിയവരാണെങ്കില്‍ കേവല ഇന്ത്യന്‍ വിദ്യാഭ്യാസത്തിന്റെ മികവില്‍ നന്നായി പാരലമെന്റില്‍ തിളങ്ങിയവരാണ് വാജ്പേയും പികെവിയും മറ്റും. തരൂരിനു മുന്‍പും പിന്‍പും രാഷ്ട്രീയമില്ലാത്ത ഒരു അരാഷ്ട്രീയനെയും ചരിത്രം പഠിപ്പിക്കാമെന്ന വ്യാമോഹത്തില്‍ പറഞ്ഞതല്ല.
തരൂരിനെ കുറിച്ച് മോഡി പറഞ്ഞ വസ്തുതകള്‍ മോഡി പറഞ്ഞു എന്ന ഒറ്റക്കാര്യം കൊണ്ട് അസത്യമാകില്ലല്ലോ. സുനന്ദക്ക് ഷെയര്‍ ഉണ്ടെന്നുള്ള മോഡിയുടെ പ്രസ്താവന തരൂരോ സുനന്ദയോ ഈ നിമിഷം വരെ നിരാകരിച്ചിട്ടില്ല. മാത്രമല്ല ഷെയര്‍ വേണ്ടെന്നു വെച്ചപ്പോള്‍ ഷെയര്‍ ഉണ്ടെന്ന ആരോപണത്തെ വിന്‍ഡിക്കേറ്റ് ചെയ്യുകയാണ് സുനന്ദ/തരൂര്‍ കോക്കസ് ചെയ്തത്.
അത്യാവശ്യം കമ്പിനി നിയമം ഒക്കെ പഠിക്കേണ്ടി വന്ന ഒരു ഹതഭാഗ്യനാണ് ഞാന്‍. ഈ ഡീലില്‍ എത്രത്തോളം കള്ളക്കളി ഉണ്ടെന്ന് മനസ്സിലാക്കാനുള്ള ഓഡിറ്റ് പരിചയമൊക്കെ കഴിഞ്ഞ് 15 വര്‍ഷം കൊണ്ട് എനിക്കുണ്ടായിട്ടുണ്ട്.അത് കൊണ്ട് തരൂര്‍ സ്വമേധയാ സ്ഥാനത്യാഗം ചെയ്തു എന്നൊക്കെയുള്ള ഗീര്‍വ്വാണങ്ങള്‍ വേണ്ട...
സുനന്ദ ഓഹരി വേണ്ടെന്ന് വെച്ചതോടെ ഒരു പക്ഷെ സാമ്പത്തിക കുറ്റകൃത്യത്തില്‍ നിന്നും തരൂര്‍ ഒഴിവായേക്കും,കാരണം ഇപ്പോഴും ഫോര്‍മേഷന്‍ നടപടികള്‍ പൂര്‍ത്തിയായി കാണാന്‍ ഇടയില്ലാത്ത ഒരു കമ്പിനിയില്‍ പേപ്പര്‍ ഉടമസ്ഥാവകാശത്തെ പ്രൂവ് ചെയ്യാന്‍ ബുദ്ധിമുട്ടാണ്.മാത്രമല്ല, നിയമപരമായി അത്തരം സ്വെറ്റ് ഓഹരി ഇഷ്യു ചെയ്യാന്‍ കമ്പിനി നിയമം അനുവദിക്കാത്തത് കൊണ്ട് പ്രാഥമികമായി തന്നെ ആ ഇഷ്യു വോയിഡാണ്.
എങ്കിലും സുനന്ദക്കെങ്ങനെ വോയിഡാണെങ്കിലും അത്തരത്തില്‍ ഓഹരി കിട്ടി, എന്താണ് അവര്‍ ചെയ്ത സര്‍വീസ് എന്നൊക്കെ ഒരു ജെ പി സി അന്വേഷണം വരികയാണെങ്കില്‍ ഒരു സംശയവും വേണ്ട, വിജ്രംഭിതമാകുന്ന പ്രാദേശികവികാരത്തിന്റെ മറവില്‍, ഇംഗ്ലീഷില്‍ എഴുതി കാണാതെ പഠിച്ച വള്ളത്തോള്‍ കാവ്യശകലത്തിന്റെ ബലത്തില്‍ രക്ഷപ്പെടാന്‍ ഈ കഥയിലെ സുന്ദരവില്ലന് കഴിയില്ല.
തരൂരിനു മുൻപും പിൻപും രാഷ്ട്രീയം ഇല്ലെന്നു വിശ്വസിയ്ക്കുന്ന വെറും ഒരു അരാഷ്ട്രീയക്കരനൊന്നുമല്ല രാധേയാ ഞാൻ..:)
തരൂരിന്റെ speech കണ്ടു മഞ്ഞളിച്ച മഹാനുമല്ല...രണ്ടു വർഷം മുൻപു ഏതോ ഒരു ഇന്റർവ്യൂവിൽ അങ്ങെരിതേ വരികൾ ഒരു ബുക്കിലും നോക്കാതെ പറഞ്ഞത് ഞാൻ കണ്ടതാണ്...
കമ്പനി നിയമമൊന്നും അരച്ചു കലക്കി കുടിച്ചിട്ടില്ലെങ്കിലും അത്യാവശ്യം common sense- ഒക്കെയുണ്ട്
ഇംഗ്ലീഷില്‍ എഴുതി കാണാതെ പഠിച്ച വള്ളത്തോള്‍ കാവ്യശകലത്തിന്റെ ബലത്തില്‍...
എന്നൊക്കേ ചുമ്മാ അങ്ങു തട്ടി വിട്ടത് ഇത്തിരി കടന്ന കൈയ്യായിപ്പോയി...ഈ വാചകം തന്നെ താങ്കൾക്ക് അങ്ങേരൊടുള്ള മുൻ വിധി വ്യക്തമാക്കുന്നു...
കമ്പനി നിയമമൊന്നും അരച്ചു കലക്കി കുടിച്ചിട്ടില്ലെങ്കിലും അത്യാവശ്യം common sense- ഒക്കെയുണ്ട്...
അങ്ങെരെന്തു കുന്തം ചെയ്താലും ഞാൻ എന്തു കൊണ്ട് അങ്ങേരെ സപ്പോർട് ചെയ്യുന്നു....
സിമ്പിളായി താഴെ പറയുന്നു and let's stop spreading hatred...
1) നാറിയ ഉത്തരേന്ത്യൻ പൊളിറ്റിക്സ് തകർത്ത് കേരളത്തിനു വേണ്ടി വാദിച്ചതിന്...(അങ്ങെർക്കു പൈസ തന്നെയായിരുന്നു ലക്ഷ്യമെങ്കിൽ കേരളത്തിനു വേണ്ടി എന്തിനു വാദിയ്ക്കണം?)..അല്ലേലും 70 കോടി എന്തിനുണ്ട് രാഷ്ട്രീയക്കാർക്ക്?
2) കേരളത്തിനു വേണ്ടി കൊറെ കാശു കാരെ ഒരുമിപ്പിച്ചതിന് 70 കോടി അഥവാ അവന്മാരുടെ അടുത്തൂന്നെടുത്താലും.ഞാൻ അങ്ങു ക്ഷമിച്ചു.
3)ഖജനാവിൽ നിന്നും ജനങ്ങളുടെ 5 പൈസ പോലും എടുത്തു മറിച്ചിട്ടില്ല...
@ പാച്ചു,
നാറിയ ഉത്തരേന്ത്യൻ പൊളിറ്റിക്സ് തകർത്ത് കേരളത്തിനു വേണ്ടി വാദിച്ചതിന്...(അങ്ങെർക്കു പൈസ തന്നെയായിരുന്നു ലക്ഷ്യമെങ്കിൽ കേരളത്തിനു വേണ്ടി എന്തിനു വാദിയ്ക്കണം?).
അര്, എവിടെ വാദിച്ചുവെന്നാണ് പറയുന്നത്?
കേരളത്തിന്റെ പേരിൽ ഒരു ടീമുണ്ടാക്കുകയും അത് ദുബായിലോ ഗുജറാത്തിലോ വച്ച് നടത്താൽ ശ്രമിക്കുകയും ചെയ്യുന്നതിലൂടെ കേരളത്തിന് ലഭിക്കാവുന്ന ഒരവസരം നഷ്ടമാവുകയല്ലേ ചെയ്യുന്നത്?
കേരളത്തിന് ഒരു ടീം എന്നതാണ് ഉദ്ദേശമെങ്കിൽ പ്രിയദർശൻ-മോഹൻ ലാൽ സഖ്യത്തോടൊപ്പം നില്ക്കുകയായിരുന്നു വേണ്ടത്.
ഹഹഹ. എന്നിട്ടാണോ ഇതേ കവിത എയര്‍പ്പോര്‍ട്ടില്‍ ഉദ്ധരിച്ചപ്പോള്‍ വരിയും വാക്കും ഒക്കെ മുറിഞ്ഞും തെറ്റിയുമൊക്കെ പോയത്. തരൂര്‍ മലയാളം പഠിക്കണമെന്നോ വള്ളത്തോള്‍ കവിത മുട്ടിനിദ്ധരിക്കണമെന്നോ ആരും ആവശ്യ്യപ്പെട്ടില്ലല്ലോ.ഒരു സീന്‍ എങ്ങനെ ഡ്രമാറ്റിക്ക് ആക്കണമെന്ന് ബോധമൊക്കെ അത്യാവശ്യം വായിക്കാന്‍ കൊള്ളാവുന്ന നോവലൊക്കെ എഴുതിയിട്ടുള്ള തരൂരിനുണ്ടെന്നല്ലാതെ, ദേശാഭിമാന പ്രോജ്ജ്വലിതമായ ഒരു ചരിത്രബോധത്തിന്റെ വെളിവിലാണ് അത് പറഞ്ഞതെന്ന് സാമാന്യബോധമുള്ള ആര്‍ക്കുന്‍ തോന്നില്ല.
കേരളത്തിലേക്ക് താങ്കള്‍ പറഞ്ഞ സ്മാര്‍ട്ട് സിറ്റി വരാന്‍ അല്ലെങ്കില്‍ വിഴിഞ്ഞം പോര്‍ട്ട് വരാന്‍ ഇത്തിരി ക്ലൌട്ടൊക്കെ ഉപയോഗിച്ചിരുന്നെങ്കില്‍ മനസിലാക്കാമായിരുന്നു. കേരളത്തിന് എന്ത് വാഴക്കയാണ് ഐ പി എല്‍ കൊണ്ടുവരിക. അതിന്റെ ഉടമസ്ഥരില്‍ 1 ശതമാനം ഓഹരിയുള്ള വിവേക് വേണുഗോപാല്‍ ഒഴിച്ച് ബാക്കി എല്ലാവരും താങ്കള്‍ തന്നെ പറഞ്ഞ നാറിയ ഉത്തരേന്ത്യന്‍മാര്‍. ഇനി കളിക്കാരോ അവരും കേരളീയര്‍ ആകാണമെന്ന് ഒരു നിര്‍ബന്ധവുമില്ല എന്നു മാത്രമല്ല,കേരളത്തിന്റെ ക്രിക്കറ്റ് ചരിത്രം വെച്ച് നോക്കിയാല്‍ സാധ്യത പോലുമില്ല. പുകള്‍ പെറ്റ മുംബെ ടീമില്‍ സച്ചിന്‍ മാത്രം മുംബെക്കാരന്‍ എന്ന് ഒരു വാര്‍ത്ത കണ്ടിരുന്നു. കളി ജയിക്കാനായിട്ടാണ് ഈ ടീം പടച്ചതെങ്കില്‍ ശ്രീശാന്തിനു പോലും സാധ്യതയില്ല. പിന്നെ എന്താണ് കേരളത്തിന് ഐ പി എല്‍ നല്‍കുന്ന സംഭാവന. കൊച്ചി എന്ന നേം ടാഗ്.അതിനപ്പുറം ഒന്നുമില്ല. ഒന്നും ഉണ്ടാകുകയുമില്ല.
70 കോടി ചെറിയ തുകയാണെന്നോ രാഷ്ട്രീയക്കാര്‍ = കള്ളന്‍മാര്‍ എന്നൊക്കെയുള്ള എലൈറ്റിസത്തിന്റെ സമവാക്യങ്ങള്‍ ഞാന്‍ സബ്സ്ക്രൈബ് ചെയ്യാറില്ല.70 കോടിയുടെ ഓഹരി 18% ഓഹരി എന്നാല്‍ 18 ശതമാനം ലാഭവിഹിതമാണ്.ഇപ്പോഴത്തെ അവസ്ഥയില്‍ അതൊരു ചെറിയ ലാഭവിഹിതമായി തോന്നുന്നില്ല.
ഏതായാലും 70 കോടി കട്ടെങ്കില്‍ അത് ചെമ്മാനോ ചെത്തുകാരന്റെ മകനോ അല്ലല്ലോ അത് കൊണ്ട് അങ്ങ് പൊറുത്തേക്കാമെന്നുള്ള താങ്കളുടെ ഹംസഗീതം എനിക് വളരെ ബോധിച്ചു
രാധേയനും ഉറുമ്പും കാര്യങ്ങള്‍ വൃത്തിയായി പറഞ്ഞിട്ടുണ്ട്..
ഐ.പി.എല്‍ കൊണ്ടു വരുന്നത് വികസനമാണ് എന്ന് പ്രചരിപ്പിക്കുക. അതിന്റെ പിന്നിലെ കളികളെപ്പറ്റി സംശയിക്കുന്നവരെ വികസനവിരോധികള്‍ എന്ന് മുദ്രകുത്തുക. എന്നിട്ട് പതുക്കെ തങ്ങളുടെ സ്വാര്‍ത്ഥലക്ഷ്യങ്ങള്‍ നടപ്പിലാക്കുക. ഈ തന്ത്രമാണ് പ്രയോഗിക്കപ്പെട്ടത്. രാഷ്ട്രീയത്തില്‍ എത്രയോ കാലമായി പ്രവര്‍ത്തിക്കുന്നവര്‍= ഒന്നിനും കൊള്ളാത്തവര്‍, നമുക്കിനി വേണ്ടത് തരൂരിനെപ്പോലുള്ള “ക്ലീന്‍” വ്യക്തിത്വങ്ങള്‍.ഈയൊരു പ്രചരണത്തിന്റെ ശൈലിയിലുള്ളതും തുടര്‍ച്ചയായതുമായ ഒന്ന് തന്നെയായിരുന്നു ഐ.പി.എല്‍=വികസനം എന്ന പ്രചരണവും. സത്യത്തില്‍ എന്താണ് വികസനം എന്ന് ചോദിച്ചാല്‍ പോലും വികസനവിരോധിയായി മാറുന്ന അവസ്ഥ. ഐ.പി.എല്‍ നടക്കുമ്പോള്‍ സ്റ്റേഡിയത്തില്‍ കപ്പലണ്ടി വിറ്റ് കുറെപ്പേര്‍ക്ക് ജീവിക്കാമല്ലോ എന്ന ന്യായീകരണവും ഒരു കമന്റില്‍ കണ്ടിരുന്നു. ഖജനാവില്‍ നിന്ന് വെട്ടിച്ചോ എന്ന സംശയം ഉയര്‍ത്തുന്നതും മറ്റൊരു തന്ത്രം. സ്വന്തം അധികാരം ദുര്‍വിനിയോഗപ്പെടുത്തി തന്റെ സുഹൃത്തിനു/കൂട്ടാളികള്‍ക്ക് ലാഭമുണ്ടാക്കിക്കൊടുത്തു. ഇതില്‍ സര്‍ക്കാര്‍ പണമെന്നോ സ്വകാര്യ പണമെന്നോ വ്യത്യാസമൊന്നുമില്ല.ഐ.പി.എല്ലിനു ലഭിക്കുന്ന നികുതിയിളവുകളും അതിന്റെ ലാഭത്തില്‍ ഒരു വലിയ പങ്ക് വഹിക്കുന്നുണ്ട്. ഒരു ഷെയര്‍ ടീമുകള്‍ക്കും ഉള്ളപ്പോള്‍, സര്‍ക്കാര്‍ പണം തന്നെ ഇതും. നാളെ കിട്ടാവുന്ന പണത്തില്‍ നിന്നും ഒരു 70 കോടി അഡ്വാന്‍സ് എന്ന് കരുതാം..
ജന ശക്തി , ഞാന്‍ കമ്പനി rules ഒന്നും പഠിച്ചിട്ടില്ല.. എന്നാലും ഒരു ചെറിയ സംശയം... IPL ഇല്ലെങ്കില്‍ tax ഇല്ല... IPL ഉണ്ടെങ്കില്‍ tax വളരെ അധികം ഉണ്ട്.. അതില്‍ നിന്നും കുറച്ചു ഇളവു ചെയ്താലും govt നു അല്ലെ ഗുണം??? something is better than nothing ?
1) നാറിയ ഉത്തരേന്ത്യൻ പൊളിറ്റിക്സ് തകർത്ത് കേരളത്തിനു വേണ്ടി വാദിച്ചതിന്...(അങ്ങെർക്കു പൈസ തന്നെയായിരുന്നു ലക്ഷ്യമെങ്കിൽ കേരളത്തിനു വേണ്ടി എന്തിനു വാദിയ്ക്കണം?)..അല്ലേലും 70 കോടി എന്തിനുണ്ട് രാഷ്ട്രീയക്കാർക്ക്?
നാറിയ ഉത്തരേന്ത്യന്‍ പൊളിറ്റിക്സ് തകര്‍ത്തോ?ആര്? ആ നാറിയ പൊളിറ്റിക്സ് തരൂരണ്ണനും കളിച്ചൂ. കളിച്ചപ്പോ ഒരു വലീയ നാറിയെ വേണ്ടത്ര പരിഗണിച്ചില്ല. കള്ളി വെളിച്ചത്തായി.
നാറിയ ഉത്തരേന്ത്യന്‍ പൊളിറ്റിക്സിന്റെ ദോഷങ്ങള്‍ അനുഭവിക്കുന്നത് നമ്മള്‍ കേരളീയരല്ല, ഉത്തരേന്ത്യയിലെതന്നെ കോടിക്കണക്കിന് ജനങ്ങളാണ്. ആ നാറിയ പൊളിറ്റിക്സ് കളിക്കാന്‍ സാമര്‍ത്ഥ്യമുള്ളവര്‍ ഇവിടെ ഇല്ലാഞ്ഞിട്ടല്ല, കേരള ജനത അവരെ അതിന് അനുവദിച്ചിട്ടില്ല ഇതുവരെ. നല്ല ഇംഗ്ലീഷില്‍ ഈ നാറിത്തരം കളിച്ചാലും അതിന്റെ ദോഷം ഉത്തരേന്ത്യക്കല്ല, നമുക്ക്തന്നെയാണ്.
2) കേരളത്തിനു വേണ്ടി കൊറെ കാശു കാരെ ഒരുമിപ്പിച്ചതിന് 70 കോടി അഥവാ അവന്മാരുടെ അടുത്തൂന്നെടുത്താലും.ഞാൻ അങ്ങു ക്ഷമിച്ചു.
70കോടി ഉണ്ടാക്കാന്‍ വേണ്ടി കുറെ നികുത്തി വെട്ടിപ്പുകാരെ ഒരുമിപ്പിച്ചു. കേരളത്തിന്റെ ചിലവില്‍.തരുരണ്ണന് അവര്‍ കൈയ്യില്‍നിന്നും 70 കോടി കൊടുത്തെങ്കില്‍ അത് 7000കോടി വെട്ടിക്കാനാണ്. ശശിയണ്ണന്‍ പറയുമ്പോഴേക്കും കേരളവുമായി ഒരു ബന്ധവുമില്ലാത്ത കുറെ ഗുജറാത്തികള്‍ നേരാംവണ്ണം ലാഭമുണ്ടാവില്ലെന്ന് ഉറപ്പുള്ള ഒരു കച്ചവടത്തിനായി അങ്ങ് ഒരുമിക്കയല്ലേ, അതും 70കോടി അങ്ങോട്ട് കൊടുത്ത്!
3)ഖജനാവിൽ നിന്നും ജനങ്ങളുടെ 5 പൈസ പോലും എടുത്തു മറിച്ചിട്ടില്ല...
ഖജനാവില്‍നിന്നും 5 പൈസ മറിക്കുന്നതിനേക്കാള്‍ വലീയ അഴിമതിയാണ് ഖജനാവിലേക്ക് വരേണ്ടുന്ന 5പൈസ ഇല്ലാതാക്കുക എന്നത്. ക്രിമിനല്‍ ബിസിനസ്സുകാര്‍ ഉന്നത രാഷ്ട്രീയനേതാക്കളുമായി ഇടപാടുകള്‍ നടത്തുന്നത് മോക്ഷം കിട്ടാനല്ല.
IPL-ലേലവും അതിനോടനുബന്ധിച്ചു നടന്ന നാറിയ ഉത്തരേൻഡ്യൻ (അതെ..ആ വാക്കു വീണ്ടും ഞാൻ ഉപയോഗിയ്ക്കുന്നു..)പൊളിറ്റിക്സും വിശദമായി താഴത്തെ ലിങ്കിലുണ്ട്...
സംഭവം തെഹെൽക്കക്കാരുടെ വകയാണ്..
വായിയ്ക്കുവിൻ വളരുവിൻ എന്നാണല്ലോ..:-)
http://www.tehelka.com/story_main44.asp?filename=Ne240410the_indian.asp
കൊള്ളാം.. നന്നായിട്ടുണ്ട്...
ഇനിയും ഇതുപോലുള്ള പോസ്റ്റുകള്‍ പ്രതീക്ഷിക്കുന്നു...
ആശംസകളോടെ
അനിത
JunctionKerala.com
Post a Comment