Saturday, April 28, 2007

കല്ലുകള്‍ പറക്കുന്ന കാലത്തോളമേ

ഈക്കഴിഞ്ഞനാളൊരു സന്ധ്യയില്‍
നാട്ടിലൂടെ ചുറ്റിത്തിരിയുമ്പോള്‍
പെട്ടെന്ന് എന്‍ മുന്നില്‍ വന്നു വീണു
പൊട്ടിപോയ ഭാരതീയസംസ്ക്കാരത്തിന്‍
അത്ര ചെറുതല്ലാത്തൊരു കഷ്ണം.

തൈക്കിളവിയാം ബോളീവുഡിന്റെ
ചായം ചുവപ്പിച്ച കവിളില്‍
നാടും നാട്ടാരും കാണ്‍കെ
സായിപ്പിന്റെ സിഗരറ്റിന്‍ കറയുള്ള
ചുണ്ട് അല്പസമയമധികം ചലിച്ചപ്പോളാണത്രേ
നമ്മുടെ സംസ്കാരഗോപുരം കൂപ്പുകുത്തിയത്.

ഇവിടെ ചുംബിക്കാന്‍ പാടില്ലേ എന്നാരെങ്കിലും
ചോദിച്ചാല്‍,
ചുംബിക്കാം പക്ഷേ ആരും കാണരുത്
ഒരലു കട്ടോളൂ നിങ്ങള്‍ പക്ഷേ
വിരലുകൊണ്ടെങ്കിലും മറച്ചിടേണം.

ഇവിടെ പൊതുനിരത്തില്‍ അപ്പിയിടാം
മൂത്രമൊഴിക്കാം,
ബസ്സില്‍ കയറി പെണ്ണുങ്ങളുടെ
ചന്തിയില്‍ തലോടിടാം,
പക്ഷെ രഹസ്യമായി വേണം
ഇനി രഹസ്യമായി ചെയ്യാനൊത്തില്ലേല്‍
കണ്ണൊന്നടച്ചാ‍ലും പാല് കുടിക്കാം.

മതവാദികള്‍ പറയുന്നു സദചാ‍രം തകര്‍ന്നെന്ന്,
കോടതിയും അനുപല്ലവി പാടുന്നു
ഭരണകൂടവും ഏറ്റ് പാടുന്നു
കേള്‍ക്കുന്നവരറിയാതെ ചോദിക്കുന്നു
ഈ സദാചാരമെന്തേ സ്ഫടികമാളികയോ

കല്ലുകള്‍ പറക്കുന്ന കാലത്തോളമേ
ചില്ലുമാളികകള്‍ക്ക് ആയുസ്സുള്ളൂ

5 comments:

Radheyan said...

കല്ലുകള്‍ പറക്കുന്ന കാലത്തോളമേ
ചില്ലുമാളികകള്‍ക്ക് ആയുസ്സുള്ളൂ

ഒരു ചുംബനകവിത

വേണു venu said...

രാധേയന്‍‍ വാറന്‍റു് ചെന്നിട്ടുണ്ടു്. ഇന്നലെ.:)

G.MANU said...

:)

ശെഫി said...

നന്നായി

ഈ സദാചാരത്തെ കുറിച്ച്‌ ഞാനും ഇട്ടു ഒരു കവിത ഇന്നെന്റെ ബ്ലോഗില്‍

K.V Manikantan said...

:)