Monday, September 25, 2006

കൊച്ചി വികസിക്കുമ്പോള്‍

നഗരങ്ങളുടെ വികസനം ആലോചനപൂര്‍വ്വം ചെയ്യേണ്ട കാര്യമാണ്.നഗരങ്ങളുടെ വികസനം അടുത്ത റൂറല്‍ പ്രദേശങ്ങളെക്കൂടി കണക്കിലെടുത്ത് വേണം ചെയ്യാന്‍.അല്ലെങ്കില്‍ വന്‍ തോതിലുള്ള ചേരിവല്‍ക്കരണത്തിന് അതു ഇടയാക്കും.മാത്രമല്ല സന്തുലിതമായ വികസനത്തിന്റെ സാധ്യതകളെ അത് തകര്‍ക്കുകയും ചെയ്യും.

കൊച്ചി അതിവേഗത്തില്‍ വികസിച്ച്കൊണ്ടിരിക്കുന്ന നഗരമാണ്. ആ കൊച്ചു നഗരത്തിന്റെ പ്രകൃതി സന്തുലനം തകര്‍ക്കുന്ന മട്ടിലാണ് വികസനം.കായലായ കായലെല്ലാം കയ്യേറി നികത്തി അംബരചുംബികളായ ഫ്ലാറ്റുകള്‍ വരുന്നത് എത്ര മാത്രം പരിസ്ഥിതി ആഘാതമുണ്ടാക്കും എന്ന് ഇനിയും വേണ്ടത്ര ചര്‍ച്ച ചെയ്യപ്പെട്ടിട്ടില്ല.

കൊച്ചിയെ വ്യാവസായിക-സാമ്പത്തിക തലസ്ഥാനമായി നിര്‍ത്തി കൊണ്ട് 50 കിലോമീറ്റര്‍ ചുറ്റളവില്‍ ചുറ്റുമുള്ള സ്ഥലങ്ങളെ റസിഡന്‍ഷ്യല്‍ ഹബ്ബുകളായി വികസിപ്പിക്കുക എന്നതാണ് ഇതിനുള്ള പരിഹാരം.അതിവേഗതീവണ്ടി കൊണ്ട് ഈ സ്ഥലങ്ങളെ പരസ്പരം ബന്ധിപ്പിക്കണം.എല്ലയിടത്തുനിന്നും പരമാവധി 30 മിനിട്ട് യാത്ര. ആളുകളെ കൂടുതല്‍ നഗരത്തിന് പുറത്ത് താമസിപ്പിക്കാന്‍ ശ്രദ്ധിക്കണം.

ഇങ്ങനെ ചെയ്യുന്ന കൊണ്ട് നഗരം ജനബാഹുല്യം കൊണ്ട് തകരുന്ന സ്ഥിതി ഒഴിവാക്കാനാകും.പൊതുയാത്രാസൌകര്യങ്ങള്‍ കൂടുതല്‍ ഉപയോഗിക്കുന്നതിനാല്‍ ഇന്ധനത്തിന്റെ അമിത ഉപഭോഗം തടയാനാവും.ചുറ്റുപാടുമുള്ള പ്രദേശങ്ങളെ അര്‍ബനൈസ് ചെയ്യാനും അത് സഹായിക്കും.അല്ലെങ്കില്‍ നഗരം പുറം തള്ളുന്ന അഴുക്കുകള്‍ തട്ടാനുള്ള സ്ഥലമായി അവ അധപതിക്കും.നഗരത്തില്‍ താമസിക്കാന്‍ കഴിവില്ലാത്തവരും എന്നാല്‍ ഉപജീവനപരമായ കാരണങ്ങളാല്‍ നഗരം വിട്ട് പോകാന്‍ കഴിയാത്തവരുമായുള്ളവരെ ഉള്‍ക്കൊള്ളാന്‍ ചേരികള്‍ ഉയര്‍ന്നു വരുന്നത് ഒഴിവാക്കാനും അത് സഹായിക്കും.

3 comments:

അനംഗാരി said...

രാ‍ധേയന്‍, കൊച്ചിയുടെ വളര്‍ച്ചയെകുറിച്ചും അതിന്റെ ഭാവിരൂപത്തെകുറിച്ചും ഒരു പാട് സങ്കല്‍പ്പങ്ങള്‍ കൊണ്ട് നടക്കുന്ന ഒരാളാണ് ഞാന്‍.പക്ഷെ ആര് ആരോടാണ് പറയുക. പാര്‍ക്കിംഗ് സ്ഥലം വരെ കയ്യേറി കെട്ടിടം നിര്‍മ്മിക്കുന്നവര്‍, ഗതാഗത നിയമങ്ങള്‍ വെല്ലുവിളിച്ച് വാഹനം ഓടിക്കുന്നവര്‍,വൃത്തികെട്ട അഴുക്കു ചാലുകള്‍, പാര്‍പ്പിട പ്രശ്നങ്ങള്‍, അങ്ങിനെ ഒരുപാട്..രാഷ്ട്രീയ ഇച്ഛാശക്തിയില്ലാത്ത ഭരണകൂടങ്ങളാണ് നാടിന്റെ ശാപം.

വല്യമ്മായി said...

നല്ല കണ്ടെത്തലുകള്‍,ആരെങ്കിലും ചെവിക്കൊണ്ടിരുന്നെങ്കില്‍

കണ്ണൂരാന്‍ - KANNURAN said...

വളരെ നല്ല നിര്‍ദ്ദേശങ്ങള്‍... ഭരണാധികാരികള്‍ ഇക്കാര്യം ശ്രദ്ധിച്ചിരുന്നെങ്കില്‍....