Wednesday, September 20, 2006

കപിജന്മം

പരിണാമചക്രത്തിന്‍ സൂചി മെല്ലെ പിന്നോട്ടാക്കി
കപി ജന്മമൊന്നു നേടാന്‍ എനിക്ക് മോഹം (അധികം രൂപാന്തരം ആവശ്യമില്ല)
മരക്കൊമ്പില്‍ ഊയലാടാന്‍
ഒന്നില്‍നിന്നോന്നിലേക്ക് കുതിക്കാന്‍ (ബാന്‍ അടിക്കാന്‍ ആരുമില്ലല്ലോ)
കൂട്ടുകാരൊത്ത് പേന്‍നോക്കിയിരിക്കാന്‍
ഗോഷ്ടികാ‍ണിക്കാന്‍
മാനഭയമില്ലാതെ എവിടെനിന്നും
എവിടെയും ചൊറിയാന്‍
എണ്ണമില്ലത്ത സഖികളൊത്ത്
നാണമില്ലതെ ഇണയാടുവാന്‍
ചന്തകുരങ്ങുമായി കടിപിടികൂടുവാന്‍
കപിജന്മമൊന്നു നേടാന്‍ എനിക്കു മോഹം

2 comments:

Navan said...

ഇത്രയും കാര്യങ്ങളൊക്കെ ചെയ്യാന്‍ കപിജന്മമൊന്നും ആകേണ്ട സുഹൃത്തേ,
ദേ എന്റെ ഈ ജന്‍മം ആയാല്‍ മതി :)

സന്തോഷ് said...

ചക്രത്തിന്‍റെ സൂചി ഒന്നു മുന്നോട്ടാക്കിയാലും ഇതു തന്നെയാവും വരാന്‍ പോകുന്നതെന്ന് തോന്നുന്നു, രാധേയാ. സംസ്കാരം വളര്‍ന്ന് പടര്‍ന്ന് ഇപ്പറഞ്ഞതൊക്കെ നരജന്മത്തിലും അംഗീകരിക്കപ്പെട്ടതാവും.