Thursday, July 10, 2008

ആണവചിതയില്‍ സര്‍ക്കാരിന്‍ ജഡം വെച്ച് വാ‍യ്ക്കരിയിടാന്‍..

ആണവ കരാറില്‍ തട്ടി യു.പി.എയുടെ കപ്പല്‍ ഉലയുന്ന സ്ഥിതിയിലാണ് ഈ കുറിപ്പ് എഴുതുന്നത്.അംബാനിമാര്‍ കളത്തില്‍ ഇറങ്ങിയിരിക്കുന്നത് കൊണ്ടും കുതിരകച്ചവടത്തിന് മടിയില്ല എന്ന് മന്‍‌മോഹന്‍സിങ്ങ് വ്യക്തമാക്കിയത് കൊണ്ടും എങ്ങനെ ഈ കഥ പുരോഗമിക്കും എന്ന് ഇപ്പോള്‍ പറയുക വയ്യ.എങ്കിലും ഈ അവസ്ഥയിലേക്ക് കാര്യങ്ങളെ എത്തിച്ച ദുശാഠ്യത്തെ ഒന്ന് പരാമര്‍ശിക്കുന്നതിന് മാത്രമാണ് ഈ കുറിപ്പ്.

ആ‍ണവകരാറിന്റെ ന്യായാന്യായങ്ങളിലേക്ക് കടക്കാന്‍ ശ്രമിക്കുന്നില്ല.ശ്രമിച്ചാലും നടക്കില്ല.കാരണം അത് വളരെ ഗുപ്തമായ എന്തോ സംഗതിയെന്ന മട്ടിലാണ് കോണ്‍ഗ്രസ് പെരുമാറുന്നത്.സര്‍ക്കാരിനുള്ള പിന്തുണ പിന്‍‌വലിക്കാന്‍ ഇടതുപക്ഷം പറഞ്ഞ കാരണങ്ങളില്‍ ഏറ്റവും വാലിഡ് എന്ന് തോന്നിയ വാദം ഈ മടിയില്‍ ഘനമുണ്ടെന്ന് തോന്നിക്കപ്പെടുന്ന സര്‍ക്കാറിന്റെ വഴിയിലെ ഭയമാണ്.

നയതന്ത്രരേഖകള്‍ പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യേണ്ട എന്ന തൊടുന്യായത്തിലൂന്നിയുള്ള ഈ അഭ്യാസം ഒരു വെല്ലുവിളി തന്നെയാണ്.അത് പാര്‍ലമെന്റിനോട് മാത്രമല്ല പാരലമെന്റ് പ്രതിനിധീകരിക്കുന്ന ഇന്ത്യന്‍ ജനതയോട് തന്നെയാണ്.

ആത്യന്തികമായി ഒരു ബ്യൂറോക്രാറ്റ് മാത്രമാണ് താന്‍ എന്ന് മന്മോഹന്‍ സിങ്ങ് പേര്‍ത്തും തെളിയിക്കുന്നു.ജനത്തെ ഭയക്കുന്ന ജനത്തെ വെറുക്കുന്ന ഉദ്യോഗസ്ഥ ദുഷ്‌പ്രഭു.അതു കൊണ്ടാണ് രാജ്യസഭയെന്ന അടുക്കള വാതിലില്‍ കൂടി കയറി പ്രധാനമന്ത്രി പദത്തില്‍ കഴിഞ്ഞ നാലില്‍ ഏറെ കൊല്ലം അദ്ദേഹം ഞെളിഞ്ഞിരുന്നത്.കോണ്‍ഗ്രസിന്‍ എവിടെയെങ്കിലും നിറുത്തി അദ്ദേഹത്തെ ജയിപ്പിച്ചെടുക്കാന്‍ കഴിയാഞ്ഞിട്ടല്ല.അതിന്റെ ആവശ്യമില്ല എന്ന് ഈ ബ്യൂറോക്രാറ്റ് കരുതുന്നു.ജനത്തോട് ഉത്തരവാദിത്തമില്ലാത്ത ഒരു ബ്യൂറോക്രാറ്റിന് മാത്രമേ ജനാധിപത്യത്തെ ഇങ്ങനെ പുച്ഛിക്കാന്‍ കഴിയൂ.

ഇന്ന് എസ്.പിയുമായു ഉണ്ടാക്കാന്‍ ശ്രമിക്കുന്ന പോലെ ഒരു ക്വിദ്-പ്രോ-ക്വോ (something in return)ഉള്ള ഒരു ബന്ധമായിരുന്നില്ല ഇടതൂപക്ഷവും കോണ്‍ഗ്രസുമായി ഉണ്ടാക്കിയത്.ഒരു പൊതു മിനിമം പരിപാടിയുടെ അടിസ്ഥാനത്തില്‍ യോജിപ്പിന്റെ മേഖലകള്‍ കണ്ടെത്തി അവയില്‍ ഒതുങ്ങി നിന്ന് പ്രവര്‍ത്തിക്കുക എന്നതാണ് മുന്നണി സംവിധാനത്തിലെ തമ്പ് റൂള്‍.ഇത് അറിയാന്‍ സിങ്ങ് കരുണാകരനോട് ഒന്ന് ചോദിച്ചാല്‍ മതിയായിരുന്നു.

മുന്നണിയിലുള്ള വിവിധ കക്ഷികള്‍ക്ക് അവരുടേതായ നയങ്ങളും താല്‍പ്പര്യങ്ങളും പരിപാടികളും ഉണ്ടാകും.അതു കൊണ്ടാണല്ലോ അവ പല പാര്‍ട്ടികളായത്.ഒരു പാര്‍ട്ടിയുടെ നയസമീപനങ്ങള്‍ മറ്റൊരു കൂട്ടര്‍ക്ക് ഡോഗ്മയായി അനുഭവപ്പെടാം.അത്തരം ഘട്ടങ്ങളില്‍ ഇത്തരം ഡോഗ്മകളെ പരസ്പരം കൂട്ടിമുട്ടിക്കാതിരിക്കുക എന്നതാണ് മുന്നണി രാഷ്ട്രീയം മൂന്നോട്ട് കൊണ്ട് പോകാനുള്ള ഏക വഴി.പ്രത്യേകിച്ചും നയസമീപനങ്ങളില്‍ വല്ലാത്ത കടുമ്പിടുത്തമുള്ള ഇടതുപാര്‍ട്ടികളുമായി സഹകരിക്കുമ്പോള്‍.

കേരളത്തില്‍ ഏറെ പരിചിതമായ മുന്നണി സംവിധാനം കോണ്‍ഗ്രസ് നേതൃത്വത്തിന് ഇന്നും വഴങ്ങുന്നില്ല എന്ന് മനസ്സിലാക്കേണ്ടി വരും.ഒരു പക്ഷെ ഇതിലും ഭേദമായി ബിജെപി മുന്നണിയെ മാനേജ് ചെയ്തു.ആര്‍ട്ടിക്കിള്‍ 370,ഏകീകൃത സിവില്‍ കോഡ്,പള്ളി പൊളി,അമ്പലം പണി ഇങ്ങനെ അവരുടെ മാത്രം ഇഷ്ടവിഷയങ്ങളൊട്ടുമിക്കതും പരണത്ത് വെച്ചാണ് അവര്‍ 5 കൊല്ലം ഭരിച്ചത്.ഭരണത്തിന്റെ ഗുണദോഷം വേറെ.ഒന്ന് ആലോചിക്കണം അവര്‍ നടപ്പാക്കാന്‍ ശ്രമിച്ചിരുന്നെങ്കില്‍ കാര്യമായി എതിര്‍ക്കാന്‍ ആ മുന്നണിയില്‍ ഡി.എം.കെ അല്ലാതെ ആരും ഉണ്ടാകില്ലായിരുന്നു.എന്നിട്ട് പോലും അവര്‍ വിവാദവിഷയങ്ങള്‍ കൊടിലു കൊണ്ട് പോലും തൊട്ടില്ല.

പക്ഷെ കോണ്‍ഗ്രസും അതിന്റെ പ്രധാനമന്ത്രിയും പരമാവധി ഇടതുപക്ഷത്തെ പ്രകോപിപ്പിക്കാനാണ് ശ്രമിച്ചത്.തരം കിട്ടിയപ്പോളൊക്കെ പൊതു മിനിമം പരിപാടിയില്‍ നിന്ന് മാറി തരവഴികേട് കാണിക്കാന്‍ മന്‍‌മോഹനും ചിദംബരവും മത്സരിച്ചു.ഇടതുപക്‍ഷത്തിന്റ്റെ കടുത്ത ബി.ജെ.പി വിരുദ്ധത മന്‍‌മോഹനും കൂട്ടരും ഒരു താപ്പായി എടുത്തു.അതിന്റെ പരിണാമമാണ് ഇപ്പോഴത്തെ ഈ വഴി പിരിയല്‍.

രാജ്യത്തിനുള്ളില്‍ പ്രശ്നങ്ങള്‍ക്ക് ഒരു പഞ്ഞവുമില്ലാതിരിക്കിമ്പോഴാണ് സിങ്ങ് പ്രശ്നങ്ങള്‍ അമേരിക്കയില്‍ നിന്നും ഇമ്പോര്‍ട്ട് ചെയ്യുന്നത്.പണപ്പെരുപ്പവും വിലവര്‍ധനയും കൊണ്ട് ജനത്തിന്റെ കളസം കീറി.ദാരിദ്രം,കുട്ടികളുടെ പോഷകാഹാര കുറവ്,പ്രാഥമിക വിദ്യാഭ്യാസ-ആരോഗ്യ വിഷയങ്ങളിലെ ആശങ്ക ജനിപ്പിക്കുന്ന അവസ്ഥ, തകര്‍ന്ന കാര്‍ഷിക വ്യവസ്ഥ,കര്‍ഷക ആത്മഹത്യ- അതൊന്നും മന്‍‌മോഹനെ അലട്ടുന്നില്ല.ബുഷിനുള്ള വാക്ക് പാലിക്കണം.കുടുംബം വിറ്റാണെങ്കിലും പുളികുടി നടത്തണം എന്ന പിടിവാശി.ഈ ഒരു വാശി അടിസ്ഥാന ജനതയുടെ ദുരവസ്ഥ പരിഹര്‍ക്കുന്നതില്‍ അദ്ദേഹത്തിനുണ്ടായിരുന്നെങ്കില്‍.

ചില കുഞ്ചിരാമന്‍‌മാര്‍ ചൈനക്ക് വേണ്ടിയാണ് ഇടതുപക്ഷ നിലപാട് എടുത്തത് എന്ന് പറയുന്നു.ചൈനയോട് ഇടതുപക്‍ഷത്തിനുള്ള സോളിഡാരിറ്റി ഒരു രഹസ്യമല്ല.പക്ഷെ അതിനെ വളച്ചൊടിക്കുന്നവര്‍ ഇടതുപക്‍ഷ നിലപാട് വ്യക്തമായി മനസ്സിലാക്കാത്തവരോ മനസ്സിലയില്ല എന്ന് നടിക്കുന്നവരോ ആണ്.ഞാന്‍ മനസ്സിലാക്കിയ ഇടതു നിലപാട് ഇതാണ്

1. ഇടതു പക്ഷം ആണവ കരാറിന് എതിരല്ല.പക്ഷെ സുതാര്യമായ ചര്‍ച്ചകള്‍ നടത്തണം.പാര്‍ലമെന്റിനെ വിശ്വാസത്തിലെടുക്കണം. ആവശ്യമെങ്കില്‍ ഈ വിഷയത്തില്‍ ഒരു തിരഞ്ഞെടുപ്പിനെയും നേരിടണം.
2. ചൈനക്കെതിരേ ഒരു അച്ചുതണ്ട് വളര്‍ത്താനാണ് അമേരിക്ക ഇന്ത്യയെ ഉപയോഗിക്കുന്നതെങ്കില്‍ അതിനെ ഇടതുപക്ഷം എതിര്‍ക്കും. ലോകത്തെ ഏക റോഗ് രാജ്യവുമായി അത്തരത്തിലുള്ള ഏത് സഖ്യത്തെയും ഇടതുപക്ഷം എതിര്‍ക്കും.അമേരിക്ക ഇന്ത്യയെ ചൈനയെക്കാള്‍ വലിയ ശക്തിയാകാന്‍‍ സഹായ്യിക്കും എന്നൊക്കെയുള്ള വാദങ്ങള്‍ സഹതാപത്തോടെ മാത്രമേ കാണാന്‍ സാ‍ധിക്കൂ

ഒരു പാട് നല്ലകാര്യങ്ങള്‍ ചെയ്യാന്‍ കഴിയുമായിരുന്ന ഒരു കൂട്ടുകെട്ടിനെയാണ് മന്‍‌മോഹന്‍സിങ്ങിന്റെ ദുര്‍വാശിക്ക് വേണ്ടി പട്ടടയിലേക്ക് എടുക്കുന്നത്.ഒരിക്കലും ജയലളിതയെയോ കരുണാനിധിയെയോ പോലെ പ്രാദേശിക താല്‍പ്പര്യങ്ങളുടെയോ വ്യക്തി താല്‍പ്പര്യങ്ങളുടെയോ സമ്മര്‍ദ്ദം ഇടതുപക്‍ഷം ചെലുട്ത്തിയില്ല.ഇടത് സമ്മര്‍ദ്ദം മുഴുവന്‍ ഈ തീവണ്ടിയെ പൊതു മിനിമം പരിപാടി എന്ന പാളത്തില്‍ നിര്‍ത്താനായിരുന്നു.പൊതു മിനിമം പരിപാടിയില്‍ താല്‍പ്പര്യമില്ല എങ്കില്‍ അത് ആദ്യമേ പറയാമായിരുന്നു.ഇത് രാഷ്ട്രീയമായ വിശ്വാസ വഞ്ചനയാണ്.ബുഷിനെ പോലെ ഒരു കാപാലികനു വേണ്ടി ആയിരുന്നു ഈ ചതി എന്നത് ദുഖകരമാണ്.

26 comments:

N.J Joju said...

എന്തിനാ രാധേയാ ഈ വാശി,

പത്തുകൊല്ലം കഴിഞ്ഞോട്ടെ ങ്ങളു തന്നെ പറയുമല്ലോ ആണവക്കരാരാണ് കരാര്‍ എന്ന്. Delete ചെയ്തില്ലെങ്കില്‍ അന്നു പറയാം ബാക്കി.

വിനയന്‍ said...

വിദേശ കോര്‍പറേറ്റുകളുടെ കയില്‍ നിന്നും അച്ചാരം വാണ്‍ഗി,നടക്കുന്ന മന്മോഹനെ പോലുള്ള കോര്‍പറേറ്റ് ചാരന്മാര്‍ ഇതല്ല ഇതിനപ്പുറവും ചെയ്യും എന്ന് ഇടതു പക്ഷം മുന്‍ കൂട്ടി കാണെണ്ടതുണ്ടായിരുന്നു.കാരണം മന്മോഹന്റെ ഇന്നുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ ഇതുമായി ബന്ധപ്പെടുത്തി കാണണം.നരസിംഹറാവു സര്‍ക്കാറില്‍ ധനമന്ത്രിയായിരുന്ന കാലത്തും ഇയാള്‍ കൊണ്ടുവന്ന സ്വതന്ത്ര വ്യാപാര നയങ്ങളുടെ വിപരീത ഫലങ്ങള്‍ ഇന്നും രാജ്യം അനുഭവിക്കുന്നു.

സാധാരണ തമാശയോടേ ഓര്‍ക്കാറുള്ള സര്‍ദ്ദാര്‍ജിമാരെ ഈ സര്‍ദാര്‍ജിയെ രോഷത്തോടെ ഓര്‍ക്കേണ്ട ഗതികേടാണ്.

അനോമണി said...

പ്രിയ രാധേയന്‍‌,

പ്രകാശ് കാരാട്ട് കുറച്ച് കാലങ്ങള്‍ക്ക് മുന്‍‌പ് പറഞ്ഞ ഒരു കാര്യമുണ്ട്... പലരും ശ്രദ്ധിക്കാതെ പോയ ഒരു പ്രസ്താവനയാണെന്നു തോന്നുന്നു. ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഒരിക്കലും CPI(M)ന് ഒരു മാതൃകയല്ല എന്ന്. ഇനി ചൈനീസ് ഭരണകൂടത്തേയാണോ പറഞ്ഞതെന്നും ഓര്‍മ്മയില്ല. ഏതായാലും ഇന്നത്തെ വിവാദങ്ങള്‍ക്ക് ഒരു പരിധിവരെ രണ്ടായാലും ഉത്തരം തന്നെ.
(ലിങ്കില്ല! ലിങ്കുള്ളവ മാത്രമല്ലേ ഈയിടെ വാലിഡായിട്ടുള്ളൂ. അതുകോണ്ടുതന്നെ ലിങ്കാത്തതുമായിവരാന്‍ ചെറിയ ഒരു സങ്കോചമില്ലാതില്ല. ലാപുഡ എന്നോട് തമാശിച്ചത് ഇങ്ങനെയാണ്, സംസ്കൃതത്തിലല്ലാത്തതൊന്നും വിവരമല്ലാ എന്നൊക്കെ ചിലര്‍ പണ്ട് പ്രചരിപ്പിച്ചപോലെ ഇന്നിപ്പോള്‍ ലിങ്കാത്തതൊന്നും വിവരമല്ലാ എന്നായിട്ടുണ്ട്!!! )

ആണവവിഷയവുമായി ബന്ധപ്പെട്ട് കാരാട്ട് നടത്തിയ ഒരു പ്രസംഗം കേള്‍ക്കുകയുണ്ടായി. ചൈനയോടുള്ള കാരട്ടിന്‍‌റെ നിലപാട് ആ പ്രസംഗത്തില്‍നിന്നു മനസ്സിലാക്കാന്‍ അത്ര വിഷമമൊന്നുമില്ല. പ്രസംഗം ഇവിടെ..




(ഇരിക്കട്ടെ ലിങ്ക് തന്നെ! വിവരമില്ലന്ന് പറയരുതല്ലോ?)
ഞാന്‍ ഒരു കാരാട്ട് ഭക്തനൊന്നുമല്ല! പക്ഷേ, കാരാട്ടിന്‍‌റെ ആണവവിഷയത്തിലെ നിലപാടുകള്‍ ആദ്യം മുതല്‍ വീക്ഷിച്ചിരുന്ന ഒരു വ്യക്തി എന്ന നിലയ്ക്ക് ഇപ്പോഴുള്ള ആരോപണങ്ങള്‍ അത്ര കഴമ്പില്ലാത്തതാണെന്നു മനസ്സിലാക്കാന്‍ അത്രയ്ക്കൊന്നും ബുദ്ധിമുട്ടേണ്ടതില്ല എന്നതാണ് എന്‍‌റെ നിലപാട്.

യഥാര്‍ത്ഥത്തില്‍ കാരാട്ടിന്‍‌റെ നിലപാടുകളില്‍ എന്തിനാണ് ഇത്രയധികം കല്ലുകടിക്കപ്പെടുന്നത്? ആണവ കരാര്‍ ഇന്ത്യയ്ക്ക് ഗുണമോ ദോഷമോ എന്ന് ചിന്തിക്കേണ്ടിടത്ത് കാരാട്ടിന്‍‌റെ നിലപാടുകളെ ചര്‍ച്ചയാക്കുന്നത് യഥാര്‍ത്ഥ ചര്‍ച്ചയെ ഹൈജാക്ക് ചെയ്യുന്നതിനാണ്. ചര്‍ച്ചകളെ നിരന്തരം റാഞ്ചുന്നവര്‍ തന്നെ അതുചെയ്യുമ്പോള്‍ സംശയിക്കാനൊന്നുമില്ല. അവ അവഗണിക്കാം. അതായിരിക്കും കൂടുതല്‍ നല്ലത്.


നേരത്തേ ജിം ന്‍‌റെ ബ്ലോഗില്‍ ഇട്ട ഒരു ലിങ്ക് ഇവിടെ ആവര്‍ത്തിക്കട്ടെ.


ഭാഗം-1


ഭാഗം-2


ഭാഗം-3


ഡോ. എ. ഗോപാലകൃഷ്ണന്‍‌റെ ഊര്‍ജ്ജ സുരക്ഷയെ കുറിച്ചുള്ള ഒരു പ്രഭാഷണമാണിത്. വര്‍ധിത ഉപഭോഗത്തില്‍‌പോലും 50 മുതല്‍ 75 വര്‍ഷം വരെ ഉപയോഗിക്കവുന്ന കല്‍ക്കരി നിക്ഷേപം നമുക്കുണ്ട് എന്നദ്ദേഹം വിശദീകരിക്കുന്നു. ഈ ഉപഭോഗത്തെ ശരിയായരീതിയില്‍ നടത്തുന്നതിന് കൂടുതല്‍ സാങ്കേതികമേന്മയുള്ള ദ്രവരൂപത്തിലേക്കു മാറ്റുന്ന സാങ്കേതികവിദ്യ 25ഓളം വര്‍ഷത്തെ ഗവേഷണത്തില്‍ BHEL ഉം NTPC യും വികസിപ്പിച്ചെടുത്ത്, പരീക്ഷണാര്‍ത്ഥം ഉപയോഗിക്കാന്‍ സര്‍ക്കാരിന്‍‌റെ സാമ്പത്തിക സഹായം ചോദിച്ചപ്പോള്‍ നോക്കട്ടെ എന്ന് പ്രധാനമന്ത്രി. ഒരുവര്‍ഷമായി ഇതുവരെ നോക്കികഴിഞ്ഞിട്ടില്ല. പക്ഷേ, 2005 ലെ ഇന്തോ-യു.എസ്. അബ്രല്ലാ എഗ്രിമെന്‍‌റിന്‍‌റെ ഭാഗമായി, അമേരിക്കയില്‍ നടക്കാന്‍ പോകുന്ന(!) കരാര്‍ പ്രകാരം ഇന്ത്യയ്ക്ക് യാതൊരുതരത്തിലും ലാഭകരമല്ലാത്ത ഇതേ വിഷയത്തിലുള്ള ഗവേഷണത്തിന് കോടിക്കണക്കിന് ഡോളര്‍ മുടക്കാന്‍ ശ്രീ മന്‍‌മോഹന്‍ തീരുമാനിച്ചിരിക്കുന്നു.
കൂടാതെ 1991ല്‍ ശ്രീ ശ്രീ മന്‍‌മേഹന്‍‌റെ ആദ്യ ബജറ്റില്‍തന്നെ ഇന്ത്യന്‍ സാങ്കേതികവിദ്യാവികസനത്തിന്‍‌റെ കടയ്ക്കല്‍ കത്തിവെയ്ക്കുന്ന രീതിയില്‍ ഇന്ത്യയില്‍ ലഭ്യമായ യുറേനിയത്തിന്‍‌റെ ഖനനം തടസപ്പെടുത്താനുള്ള നടപടികളെടുത്തതായും ഡോ. ഗോപാലകൃഷ്ണന്‍ എടുത്തുപറയുന്നു. ആണവ ഗവേഷണത്തിന്‍‌റെ ഒരുകാലത്തെ ചുക്കാന്‍ പിടിച്ചിരുന്ന വ്യക്തിതന്നെ ഇത്തരം വസ്തുതകള്‍ വെളിപ്പെടുത്തുമ്പോള്‍ 'ആരോപണക്കാരുടെ' ഭാഷയില്‍ പറഞ്ഞാല്‍ മന്‍‌മോഹന്‍ അമേരിക്കന്‍ ചാരന്‍ തന്നെ!!!
ഇതിലൂടെ കടന്നുപോകുന്ന ഒരാള്‍ക്ക് ആണവകറാര്‍ എങ്ങനെ തനത് ശാസ്ത്ര- സാങ്കേതികവിദ്യാ ഗവേഷണത്തെ ബാധിക്കും എന്ന് വളരെ അധ്വാനിക്കാതെ തന്നെ മനസ്സിലാക്കാം എന്നാണ് തോന്നുന്നത്.

അദ്ദേഹം അമേരിക്കയിലെ ആണവദുരന്ത മുന്‍‌കരുതലുകളെ ഇന്ത്യന്‍ സാഹചര്യവുമായി താരതമ്യം ചെയ്യുന്നതും അതിനെ ഭോപ്പാല്‍ ദുരന്തത്തിലെ സര്‍ക്കാര്‍ നിലപാടുമായി ചേര്‍ത്തുവായിക്കുന്നതും ആരെയും തീര്‍ത്തും ഭയപ്പെടുത്തുകതന്നെ ചെയ്യും.

അദ്ദേഹത്തൊടൊപ്പം ഹോമി ഭാബയുടെ കീഴില്‍ പ്രവര്‍ത്തിച്ചിരുന്ന ഡോ. എ. എന്‍‌. പ്രസാദിന്‍‌റെയും പ്രഭാഷണം ഇവിടെ കാണാം.

ഭാഗം-1


ഭാഗം-2


ഭാഗം-3



ഭാഗം-4




കൂടാതെ ജസ്റ്റിസ് സാവന്തിന്‍‌റെ ഒരു പ്രഭാഷണവും

ഭാഗം-1



ഭാഗം-2



ഭാഗം-3



ഭാഗം-4

ചതുര്‍മാനങ്ങള്‍ said...

മുന്നണി ഭരണത്തെക്കുറീച്ചുള്ള പരാമര്‍ശങ്ങളില്‍ ഒന്നു വിയോജിക്കട്ടേ.

കേരളത്തിലെ മുന്നണി സംവിധാനത്തെയും കേന്ദ്രത്തിലെ മുന്നണി സംവിധാനത്തെയും തമ്മില്‍ താരതമ്യപ്പെടുത്തുന്നതില്‍ ഒരു പിശകുണ്ടു. കേരളത്തിലെ മുന്നണി സംവിധാനം ഒരു പ്രീ-ഇലെക്ഷന്‍ സംവിധാ‍നമാണു. മുന്നണിയിലെ കക്ഷികള്‍ തമ്മില്‍ ഇലെക്ഷനില്‍ ഏറ്റുമുട്ടാറില്ല. പ്രകടന പത്രിക ഇലക്ഷനു മുന്നേ തയ്യാറാക്കുന്നതുമാണു.

കേന്ദ്രത്തിലെ ഇടതുപക്ഷ-UPA മുന്നണി ഒരു പോസ്റ്റ് ഇലെക്ഷന്‍ പ്രതിഭാസമായിരുന്നു. പരസ്പരം മത്സരിച്ച കക്ഷികളാണവര്‍. ഒരു പ്രി-ഇലക്ഷന്‍ പ്രകടന പത്രികയല്ല ഇടതുപക്ഷ-UPA മുന്നണിയുടെ കോമണ്‍ മിനിമം പ്രോഗ്രാം. “കോമണ്‍ മിനിമം പ്രോഗ്രാം“ എന്ന ഉപയോഗത്തില്‍ തന്നെ അതിന്റെ അര്‍ത്ഥം അടങ്ങിയിട്ടൂണ്ടു. ചില ബേസിക് കാര്യങ്ങള്‍ മാത്രമേ അതില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളൂ. അതിലെ കാര്യങ്ങള്‍ പാലിക്കുന്നതില്‍ ഇടതുപക്ഷ-UPA ഗവണ്മെന്റു ഒരു പരാജയമായിരുന്നില്ല. കോമണ്‍ മിനിമം പ്രോഗ്രാമില്‍ ഉള്‍പ്പെടാത്ത ഒരു കാര്യത്തിനാണു ഇടതുപക്ഷ-UPA എന്ന പോസ്റ്റ്-ഇലക്ഷന്‍ സഖ്യം വേര്‍പിരിഞ്ഞതു.

ഒരു പ്രീ-ഇലക്ഷന്‍ സഖ്യം പ്രകടന പത്രികയിലെ ഒരു കാര്യത്തിന്റെ പേരിലാണു തകരുന്നതെങ്കില്‍ അതിലെ മോറാലിറ്റി ചര്‍ച്ച ചെയ്യുന്നതില്‍ ഒരു പോയിന്റു ഉണ്ടു. എന്നാല്‍ ഒരു കോമണ്‍ മിനിമം പ്രോഗ്രാമിനെ അടിസ്ഥാനമാക്കിയുള്ള പോസ്റ്റ് ഇലെക്ഷന്‍ സഖ്യം കോമണ്‍ മിനിമം പ്രോഗ്രാമില്‍ ഇല്ലാത്ത ഒരു കാര്യത്തെച്ചോല്ലി വേര്‍പിരിയുന്നതില്‍ അസ്വാഭാവികത ഇല്ല.


നിയമ നിര്‍മ്മാണ സഭകളെ ചിലപ്പോഴൊക്കെ സാങ്കേതിക കാരണങ്ങളാല്‍ മന്ത്രിസഭകള്‍ ഒഴിവാക്കാറുണ്ടു. ഏറ്റവും കൂടുതല്‍ ഓര്‍ഡിനന്‍സുകള്‍ പാസ്സാക്കുന്ന മന്ത്രിസഭകള്‍ ഏതാണെന്നു ഒന്നു പരിശോധിച്ചാല്‍ ചില ദു:ഖകരമായ സത്യങ്ങള്‍ നാം തിരിച്ചറിയും.


മനോരമയില്‍ ഇപ്പോള്‍ വന്ന ഒരു വാര്‍ത്തയാണു താഴെക്കൊടുത്തിരിക്കുന്നതു.


നിലപാടില്‍ വൈരുധ്യമില്ല: കോണ്‍ഗ്രസ്

വീരപ്പ മൊയ്ലി

ന്യൂഡല്‍ഹി: പാര്‍ലമെന്റില്‍ വിശ്വാസ വോട്ടു നേടിയ ശേഷമേ ആണവ കരാറുമായി രാജ്യാന്തര ആണവോര്‍ജ ഏജന്‍സിയെ സമീപിക്കുകയുള്ളൂ എന്ന പ്രണബ് കുമാര്‍ മുഖര്‍ജിയുടെ നിലപാടില്‍ മാറ്റമില്ലെന്ന് കോണ്‍ഗ്രസ്.

സര്‍ക്കാര്‍ ഇപ്പോള്‍ സമീപിച്ചിരിക്കുന്നത് ബോര്‍ഡ് ഓഫ് ഗവര്‍ണേഴ്സിനെയാണെന്ന് കോണ്‍ഗ്രസ് വക്താവ് വീരപ്പ മൊയ്ലി വാര്‍ത്താ സമ്മേളനത്തില്‍ വിശദീകരിച്ചു. രാജ്യാന്തര ആണവോര്‍ജ ഏജന്‍സിയും ബോര്‍ഡ് ഓഫ് ഗവര്‍ണേഴ്സും തുല്യമല്ല. സര്‍ക്കാര്‍ ഇടതു പാര്‍ട്ടികളെ വഞ്ചിച്ചിട്ടില്ല. വിശ്വാസവോട്ടില്‍ പരാജയപ്പെട്ടാല്‍ സര്‍ക്കാര്‍ കരാറില്‍ നിന്നും പിന്‍മാറും. -വീരപ്പ മൊയ്ലി പറഞ്ഞു.

Roby said...
This comment has been removed by the author.
വേണാടന്‍ said...

ഈ ഇടതു വാദവും ആണവക്കരാറിനെതിരെയുള്ള ആക്രൊശങ്ങളും കാണുമ്പോള്‍ പോത്തിന്റ്റെ ഉപമയാണു രാധേയാ ഓറ്മ്മ വരുന്നത്. കേന്ദ്രമത്രിസഭയെ പുറത്തുനിന്നും പുറംതിരിഞ്ഞു താങ്ങിനിര്‍ത്തുന്ന ഇടതുപാറ്ട്ടി നേതാക്കളോട് ആണവക്കരാറിന്റെ നേട്ടങ്ങളേപ്പറ്റി മന്മോഹനല്ല ആരു പറഞ്ഞാലും കേള്‍ക്കന്‍ ചെവിക്കു പകരം ആസനവുമായിരിക്കുന്ന ഈ ചൈന ഭക്തരെ നമൂക്കു എന്നത്തെയും പോലെ ഇനിയും സഹിക്കാം ജോജൂ.
ജോജൂ പറഞ്ഞപോലെ പത്തുകൊല്ലം കഴിഞ്ഞോട്ടെ,

വേണാടന്‍ said...

ഇനി ഇതു വയിക്കൂ

http://www.keralakaumudi.com/news/071008M/feature.shtml

ramachandran said...

ഇടതു പാര്‍ട്ടികള്‍ ചെയ്തത് തെറ്റയി എന്നു പറയുന ഒരാള്‍ എഴുതിയതൊന്നു വായിക്കുമോ?

For instance, it is hard to imagine that two astute and legally savvy persons than Messrs, Kapil Sibal and Abhishek Singhvi, would have allowed themselves, as government and party spokespersons, to assert repeatedly, one can be sure, to their painful discomfort, that the Hyde Act is a domestic legislation of the US with no application to India and that nothing in the 123 Agreement stops India from conducting a nuclear test.

Both statements are only superficially correct. The Hyde Act is a US domestic legislation no doubt, but it is binding on the organs of the US Government.

It requires the US Administration to enforce, with regular reports from the President to the Congress, the following conditions:

a) Any nuclear power reactor fuel reserve provided to the Government of India for use in safeguarded civilian nuclear facilities should be commensurate with reasonable reactor operating requirements;

b) India must fully and actively participate in US’ and international efforts to dissuade, isolate, and, if necessary, sanction and contain Iran for its efforts to acquire weapons of mass destruction, including a nuclear weapons capability and the capability to enrich uranium or reprocess nuclear fuel and the means to deliver weapons of mass destruction;

c) If India is not assessed to be fully and actively participating in such efforts, the President must submit to the Congress a description of:

the measures the US Government has taken to secure India’s full and active participation in such efforts;

the responses of the Government of India to such measures; and

the measures the US Government plans to take in the coming year to secure India’s full and active participation. (Arm twisting is another name for this)

(d) India must make available to the US full and complete information on its nuclear-elated activities, including such nitty-gritty as an estimate of the amount of uranium mined and milled in India during the previous year; the amount of such uranium that has likely been used or allocated for the production of nuclear explosive devices; and the rate of production in India of fissile material for nuclear explosive devices; an estimate of the amount of electricity India’s nuclear reactors produced for civil purposes during the previous year and the proportion of such production that can be attributed to India’s declared civil reactors; and an analysis as to whether imported uranium has affected the rate of production in India of nuclear explosive devices.

If, after signing the deal, India is pressed for these details by the US from time to time, can it refuse saying that the Hyde Act is the domestic legislation of the US?

Section 106 of the Hyde Act is also categorical that all exemptions and waivers granted under the Act shall cease to be effective if India is found to have detonated a nuclear explosive device after the date of the enactment. If the President does not act on this requirement, he will be liable to impeachment for breach of law.

And if all further flow of fuel, technology and equipment ceases and those already supplied are recalled, can India plead that the Hyde Act is a domestic legislation?

Specious argument


True, the 123 Agreement nowhere says, as has been pointed out by Mr Pranab Mukherjee, that India cannot explode a nuclear device. But it does say that both the US and India shall implement the Agreement in accordance with its ‘respective applicable’ national laws.

The Hyde Act being a US national law, the US is duty-bound to hold India accountable for adhering to its prescriptions. Which means that India can only explode a nuclear device on pain of being subjected to the sanctions under the Act. Yes, India can explode, but in the process, the US-India relations also will explode!

ലേഖനം മുഴുവന്‍ വേണേല്‍
http://www.blonnet.com/2008/07/10/stories/2008071051100800.htm

തറവാടി said...

രാധേയന്‍,

പൊതു താത്പര്യങ്ങളില്‍ പോലും മറ്റുള്ളവരെ അപേക്ഷിച്ച് ഇടതുപക്ഷ രാഷ്ട്രീയത്തില്‍ വിശ്വസിക്കുന്നവര്‍ കാണിക്കുന്ന രാഷ്ട്രീയ അതിപ്പ്രസരം സ്വതന്ത്രമായ ചിന്തകളെ ഹനിക്കുന്നില്ലേ എന്ന് ചിന്തിച്ചിട്ടുണ്ട് പലപ്പോഴും.

ഇടതുപക്ഷ നിലപാട് താങ്കള്‍ പറഞ്ഞതില്‍ ഒന്നാമത്തേതിനോട് യോജിക്കുമ്പോള്‍ തന്നെ , രണ്ടാമത്തേതില്‍ ചൈനക്ക് കൊടുക്കുന്ന അമിത പ്രാധാന്യവും ഇതുതന്നെയല്ലെ കാണിക്കുന്നത്?

ചൈനക്ക് പകരം ഏതയല്‍ രാജ്യവും എന്നായാല്‍ എത്ര നന്നായേനെ എന്നുതോന്നി :)

ചര്‍ച്ച നടക്കട്ടെ :)

( രാധേയന്‍ തിരിച്ച് പറയണമെന്നോ ഒന്നും ഉദ്ദേശിച്ചില്ല , വായനയില്‍ കണ്ടതു പറഞ്ഞു , കരാറിനെപ്പറ്റി , കാലം തെളിയീക്കട്ടെ ;) )

ചില ആളുകളില്‍ സ്വതന്ത്രത പ്രതീക്ഷിക്കുന്നത് തെറ്റല്ലെന്ന് തോന്നുന്നു :)

Nachiketh said...

ചര്‍ച്ചമുന്നേറട്ടെ , കേള്‍വിക്കാരായി ഞങ്ങള്‍ കൂടെയുണ്ട്...

Radheyan said...

I will reply to comments. I am not keeping well.

Radheyan said...

ജോജു,
രാഷ്ട്രീയ നിലപാടുകള്‍ (എടുക്കന്നത് ദൈവങ്ങളല്ലാത്തത് കൊണ്ടും നിലവില്‍ മുന്നിലുള്ള സാഹചര്യങ്ങളെ മുന്‍‌നിര്‍ത്തി ആയതു കൊണ്ടൂം) ഭാവിയില്‍ തെറ്റെന്ന് തോന്നിയാല്‍ അത് ഉറക്കെ പറയാന്‍ സത്യസന്ധത വേണം.തെറ്റ് ചെയ്യാത്തത് കൊണ്ടാണ് കോണ്‍ഗ്രസ് പോലുള്ള കക്ഷികള്‍ ഏറ്റു പറയാത്തതെന്ന് കരുതാന്‍ തീരെ naive ആയവര്‍ക്കേ കഴിയൂ.

ഇനി 10 കൊല്ലം കഴിഞ്ഞ് ഏറ്റു പറയുന്നത് അഞ്ഞൂറോ ആയിരമോ കൊല്ലങ്ങള്‍ക്ക് ശേഷം ഏറ്റു പറയുന്നതിലും ഭേദമല്ലേ? അല്ലെങ്കില്‍ മെയ്നി കുള്‍പ്പ,മെയ്നി കുള്‍പ്പ,മെയ്നി മഗ്ന കുള്‍പ്പ.

വിനയന്‍ അഭിപ്രായത്തിനു നന്ദി.കാലം അദ്ദേഹത്തെയും ഇടതുപക്ഷത്തെയും വിചാരണ ചെയ്യട്ടെ.

അനോമണി,ലിങ്കുകള്‍ക്ക് നന്ദി.സൌകര്യമായ് വായിക്കാം.ഞാന്‍ ആണവ കരാറിന്റെ ഗുണ ദോഷങ്ങളിലേക്ക് തല്‍ക്കാലം കടക്കുന്നില്ല.

ചതുര്‍മാനങ്ങള്‍,
കോമണ്‍ മിനിമം പ്രോഗ്രാം എന്നു പറയുമ്പോള്‍ അതില്‍ ഉള്‍പ്പെടാത്ത വിവാദമായേക്കാവുന്ന സംഗതികള്‍ പരസ്പരധാരണ പ്രകാരമേ നടപ്പാക്കാവൂ എന്ന് കൂടി അര്‍ത്ഥമാക്കുന്നു.മാത്രമല്ല നമ്മുടെ സ്വതന്ത്ര വിദേശനയത്തെ കുറിച്ച് സി.എം.പി പരാമര്‍ശിക്കുന്നുമുണ്ട്.ആണവകരാറില്‍ ഏര്‍പ്പെടുന്നതിനു മുന്‍പ് തന്നെ ഇന്ത്യ-പാക്ക്-ഇറാന്‍ വാതക പൈപ്പ് ലൈനിനെ കുറിച്ച് റൈസും മറ്റും എതിര്‍പ്പ് അറിയിച്ച് കഴിഞ്ഞൂ.വെറും വാ ചവയ്ക്കുന്ന വല്യമ്മ അവല്‍ കണ്ടാല്‍ വിടുമോ?അപ്പോള്‍ സി.എം.പി ലംഘിക്കപ്പെടുന്നില്ല എന്നത്
വെറുതേ.

വേണാടനു രാമചന്ദ്രന്റെ ഉത്തരം ധാരാളം.

തറവാടി,

ഏത് അയല്‍ രാജ്യത്തിനുമെതിരെ (ഇറാനടക്കം) എന്ന് തന്നെയാണ് വേണ്ടത്
ചൈന എന്നത് ഇടതുപക്ഷവിരുദ്ധര്‍ ഉത്തരം മുട്ടുമ്പോള്‍ ഞഞ്ഞപിഞ്ഞാ പറയുന്നതിനപ്പുറം ഒന്നുമല്ല.ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പഴയ റഷ്യന്‍ പാര്‍ട്ടിയെ പോലെ സാര്‍വ്വദേശീയത പിന്‍‌തുടരുന്ന പാര്‍ട്ടിയല്ല.വളരെ ദേശീയതയില്‍ അധിഷ്ടിതമായ ഒരു പാര്‍ട്ടിയാണ് ചൈനീസ് പാര്‍ട്ടി.ചൈന എന്ന രാജ്യം ഇന്ത്യ ഈ കരാറില്‍ ഒപ്പിടുന്നതിന് അനുകൂലമാണെന്ന് ഓര്‍ക്കണം.കാരണം അവര്‍ ആത്യന്തികമായി അതിലെ വാണിജ്യ താല്‍പ്പര്യം മാത്രമേ കാണുന്നുള്ളൂ.അപ്പോള്‍ ചൈനയുടെ താല്‍പ്പര്യം സംരക്ഷിക്കാനാണെങ്കില്‍ ഇന്ത്യ കരാറിനെ ഒപ്പിടുന്നതിനെ ഇടത്പക്ഷംഅനുകൂലിക്കുയല്ലേ വേണ്ടത്.

ഞാന്‍ ഈ ബ്ലോഗില്‍ ചോദ്യം ചെയ്തത് ഇത്തരം ഒരു പ്രതിസന്ധിക്കായി സിങ്ങ് തിരഞ്ഞെടൂത്ത സമയത്തെ ആണ്.രാജ്യം വിലക്കയറ്റവും നാണയപ്പെരുപ്പവും കൊണ്ട് നട്ടം തിരിയുന്ന അവസരത്തില്‍ അത് പരിഹരിക്കുന്നതിലും ജനത്തിന് എന്തെങ്കിലും ആശ്വാസം എത്തിക്കലിലും പ്രധാനം ഒരു നരാധമനു നല്‍കിയ വാക്ക് പാലിക്കുകയാണ് എന്നു കരുതുന്ന തല തിരിഞ്ഞ പ്രയോറിറ്റികള്‍ക്കെതിരേയാണ് എന്റെ ഈ കുറിപ്പ്.

ഇടതുപക്ഷം 4 വര്‍ഷം നല്‍കിയ തത്വാധിഷ്ടിതമായ പിന്തുണ സമാ‌ജ്‌വാദി പാര്‍ട്ടിയുമായി അനില്‍ അമ്പാനി മുഖാന്തരം ഉറപ്പിച്ച കുതിരകച്ചവടത്തിനായി swap ചെയ്ത മന്‍‌മോഹന്‍ സിങ്ങ് ചില ചോദ്യങ്ങള്‍ക്ക് രാജ്യത്തോട് ഉത്തരം പറയണം.

1.ഇന്ത്യ-പാക്ക്-ഇറാന്‍ പൈപ്പ് ലൈനിന് എന്ത് സംഭവിക്കും?
2.വനിതാ സംവരണ ബില്ലിന് എന്ത് സംഭവിക്കും?
3.സി.ബി.ഐ പ്രധാനമന്ത്രിയുടെ ഗുണ്ടാ പട ആകുമോ? മായവതിക്കെതിരെയുള്ള നീക്കങ്ങള്‍ അതല്ലേ കാണിക്കുന്നത്?

അനോമണി said...
This comment has been removed by the author.
ചതുര്‍മാനങ്ങള്‍ said...

കോമണ്‍ മിനിമം പ്രോഗ്രാമിനു താങ്കള്‍ ആദ്യം പറഞ്ഞ പോലെ( “കോമണ്‍ മിനിമം പ്രോഗ്രാം എന്നു പറയുമ്പോള്‍ അതില്‍ ഉള്‍പ്പെടാത്ത വിവാദമായേക്കാവുന്ന സംഗതികള്‍ പരസ്പരധാരണ പ്രകാരമേ നടപ്പാക്കാവൂ എന്ന് കൂടി അര്‍ത്ഥമാക്കുന്നു“)എല്ലാ സംഗതികളും പരസ്പര ധാരണയോടെ മാത്രമേ നടപ്പാക്കാവൂ എന്നൊരര്‍ത്ഥമുണ്ടെങ്കില്‍ ഭരണത്തില്‍ പങ്കാളിയാകാതെ പുറത്തു നിന്നുള്ള പിന്തുണ എന്നതിനു ഒരു അര്‍ത്ഥമില്ലാതായി മാറും. ഭരണത്തില്‍ പങ്കാളിയാകാതെ പുറത്തു നിന്നുള്ള പിന്തുണയെ തന്ത്രപരമായും വ്യക്തമായ രീതിയിലും ഇടതുപക്ഷ്യം ആദ്യം മുതല്‍ തന്നെ വ്യാഖ്യാനിച്ചിട്ടുണ്ടു. ഇടതുപക്ഷത്തിനു പ്രാധാന്യമുള്ളതും യോജിക്കാവുന്നതുമായ മേഖലകളെ കോമണ്‍ മിനിമം പ്രോഗ്രാമില്‍ ഉള്‍പ്പെടുത്തിയിട്ടൂണ്ടു. ബാക്കിയുള്ള കാര്യങ്ങളില്‍ താങ്കള്‍ രണ്ടാമതു പറഞ്ഞപോലെ(“ഇടതുപക്ഷം 4 വര്‍ഷം നല്‍കിയ തത്വാധിഷ്ടിതമായ പിന്തുണ “) പ്രശ്നാധിഷ്ഠിത പിന്തുണ.

ഇതില്‍ ആണവക്കരാറിനെ പ്രശ്നാധിഷ്ഠിത പിന്തുണയുടെ കാര്യത്തില്‍ മാത്രമേ ഉള്‍പ്പെടുത്താന്‍ കഴിയൂ. ഇന്ത്യയൂടെ വിദേശനയത്തില്‍ അമേരിക്കക്കു കൈ കടത്താന്‍ കഴിയുന്ന ഒന്നും ഈ ആണവക്കരാറിലില്ല. പ്രത്യേകിച്ചും ചൈന പോലും ഇതിനെ ഊര്‍ജ്ജാവശ്യത്തിനുള്ള(പ്രതിരോധ ആവശ്യത്തിനല്ലാത്ത) ഒരു വ്യാവസായിക കരാറായി മാത്രം കാണുമ്പോള്‍.

[വഴിയില്‍ കേട്ടതു- അംബാനിമാര്‍ക്കു കേബിള്‍ കുഴിച്ചിടാന്‍ വേണ്ടി ചൈനീസ് തൊഴിലാളികളെ ഇന്ത്യയില്‍ തൊഴില്‍ മേഖലയില്‍ അനുവദിക്കാന്‍ വേണ്ടി ചില പോളിറ്റ് ബ്യൂറൊ മെംബറമാര്‍ ശ്രമിച്ചിരുന്നു എന്ന ഒരു ആരോപണം രണ്ടൂ വര്‍ഷങ്ങള്‍ക്കു മുന്നേ പത്രങ്ങളില്‍ വന്നിരുന്നു.]

അനോമണി said...

രാധേയന്‍,

ഞാന്‍ കണ്ണൂസിന്‍‌റെ ബ്ലൊഗില്‍ പോസ്റ്റുചെയ്യാന്‍ തയ്യാറാക്കിയ കമന്‍‌റ് അവിടെ കമന്‍‌റ് ഡിസേബിള്‍ഡായതിനാല്‍ ഇവിടെ ഇട്ടിരുന്നു. അത് എന്‍‌റെ ശവപ്പറമ്പില്‍ കിടക്കുന്നതായിരിക്കും കൂടുതല്‍ നല്ലത് എന്ന് തോന്നി ഇവിടെനിന്നു നീക്കിയിട്ടുണ്ട്. അനാവശ്യമായി സ്ഥലം മെനക്കെടുത്തിയതിന് ക്ഷമ ചോദിക്കുന്നു.

Inji Pennu said...

ചെ ചെ ചെ! ഈ കോണ്‍‌ഗ്രസ്സിന്റെ ഒരു ദുര്‍വാശി. നന്ദിഗ്രാം നടന്നപ്പോള്‍ ആണ‌വകരാറിനെ കയ്യടിച്ച് പ്രോത്സാഹിപ്പിച്ചവര്‍ ഇപ്പോള്‍ പെട്ടെന്ന് ചുവട് മാറ്റം നടത്തിയത് അയ്യോ പാവങ്ങളായോണ്ടാണ്. ആദര്‍ശം! ആദര്‍ശം! ഇന്ത്യന്‍ ജനതയ്ക്ക് വിവരമുണ്ടായോണ്ട് ഈ സര്‍ക്ക്സ് വിലപ്പോവില്ലാത്തത് ഭാഗ്യം! എന്നിട്ടിന്നും പ്രസ്താവനയുണ്ട്, തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ പിന്നേയും കോണ്‍‌ഗ്രസ്സിനെ തുണക്കും എന്ന്. ഹഹഹ!

എന്തായാലും നിത്യന്റെ ഈ പോസ്റ്റൂടെ ഒന്ന് വായിച്ചേരെ.

Radheyan said...

അനോമണി, അതിന്റെ ആവശ്യം ഇല്ലായിരുന്നു. അത് അവിടെ തന്നെ കിടന്നു കൊള്ളട്ടെ.യൂറ്റൂബ് ബ്ലോക്കായത് കൊണ്ട് പല ലിങ്കും വായിക്കാന്‍ ഒത്തില്ല.

പിന്നെ നന്ദിഗ്രാം അത്ര ആന പ്രശ്നമല്ലേ,അതിന്റെ പേരില്‍ സകല വിമര്‍ശനവും നിര്‍ത്തി വെയ്ക്കാന്‍.ഏത് വലത് വിമര്‍ശനം ഉണ്ടാകുമ്പോഴും സ്വതന്ത്ര നിലപാട് എന്ന മറയില്‍ ചില അടിത്തൂണ്‍ പറ്റിയ അതിവിപ്ലവകാരികളും വിപ്ലവ വാചാടോപങ്ങളീല്‍ അഭിരമിക്കുന്ന കമ്മ്യൂണിസ്റ്റ് വിരുദ്ധര്‍ക്കും കുറേ നാള്‍ കൊണ്ടാടാന്‍ കിട്ടിയ ഒരു കീറ മാറപ്പ് എന്നല്ലാതെ നന്ദിഗ്രാമിന് ഒരു രാഷ്ട്രീയ പ്രസക്തിയുമില്ല.ഇറാക്ക് എന്നോ ഗുജറാത്ത് എന്നോ പറയുമ്പോള്‍ കുരക്കാന്‍ ഒരു എതിര്‍ സ്വരം തേടി നടന്നവര്‍ക്ക് ആശ്വാസത്തിന്റെ കാക്കകാല്‍ എന്നതിനപ്പുറം ഒന്നുമില്ല.

നിത്യന്റെ ലേഖനം വായിച്ചിരുന്നു നേരത്തെ തന്നെ.

ഇടതു പക്ഷം കോണ്‍ഗ്രസിനെ പിന്തുണക്കുന്നതിനെയും പിന്തുണ പിന്‍‌വലിച്ചതിനെയും ഒറ്റശ്വാസത്തില്‍ എതിര്‍ക്കുന്നവരുടെ ലക്‍ഷ്യം എന്താണെന്ന് അറിയാന്‍ വലിയ വിഷമമില്ല.ആത്യന്തികമായി ഇവരുടെ ചങ്കിന്റെ കഴപ്പ് ഇടതുപക്ഷം ഇന്ത്യന്‍ ഭരണ വ്യവസ്ഥിതിയില്‍ നേരിട്ട് സ്വാധീനം ചെലുത്താന്‍ തുടങ്ങിയപ്പോള്‍ തുടങ്ങിയതാണ്.

ഇനിയും ഇടതു പക്ഷം കോണ്‍ഗ്രസിനെ പിന്‍‌തുണച്ചേക്കും.പക്ഷെ അപ്പോഴും ബുഷിന്റെ His masters' Voice ആയി ഒരു പ്രധാനമന്ത്രി വേണൊ എന്ന കാര്യം ഇടതു പക്ഷം പ്രധാനമായി കാണുകയും ചെയ്യും.അത്തരമൊരു മാന്‍ഡേറ്റും നല്‍കി ഇനിയും ഇടതുപക്ഷ എം.പി മാരെ ജനം അയക്കുകയാണെങ്കില്‍ അവര്‍ ആ ജനങ്ങളുടെ ഇംഗിതം ഭംഗിയായി പ്രതിഫലിപ്പിക്കും.മറിച്ച് താനാണ് ശരി എന്ന് തോന്നുന്നെങ്കില്‍ മന്‍‌മോഹന്‍ സിങ്ങ് ജനങ്ങളിലേക്ക് പോകട്ടെ.(ഒരു പഞ്ചായത്ത് വാര്‍ഡില്‍ ജയിക്കാത്ത ഞാനാ... ഇനി ലോക്സഭയിലേക്ക് മത്സരിക്കാന്‍ പോകുന്നത്)

Inji Pennu said...

എന്തായാ‍ലും ആ പറഞ്ഞതൊക്കെ രാധേയന്റെ അത്മാപാലത്തില്‍ തന്നെ വരവു വെച്ചിരിക്കുന്നു.

പക്ഷെ ഒന്നുണ്ട് സ്പേര്‍ അസ് ദ സേര്‍ക്കസ് സാര്‍.

പാവം സോമനാഥ്. മര്‍സ്കിസ്റ്റുകാരാണെങ്കിലും അതില്‍ ചിലര്‍ക്കൊക്കെ വിവരമുണ്ട്.

Radheyan said...

വിവരക്കേടിന്റെ ലേബല്‍ ഞാന്‍ സര്‍വ്വാത്മനാ സ്വീകരിച്ചിരിക്കുന്നു. അത് പതിച്ച് കൊടുക്കുന്നത് അമേരിക്കയിലാണെന്ന് കേട്ടിരുന്നു.ഈ നടയിലാണെന്ന് അറിഞ്ഞില്ല

ലേബലിങ്ങിനെ കുറിച്ച് മാഡം ഇനി ഒരു ഗിരിപ്രഫാഷണം നടത്തുമ്പോള്‍ ഇത് കൂടി കേറ്റാന്‍ മറക്കല്ലേ

Inji Pennu said...

സോറി സര്‍, സര്‍വാത്മനാ സ്വീകരിച്ച ലേബലുകളും ഉത്തരം മുട്ടുമ്പോള്‍ എടുത്ത് ചാര്‍ത്തി തരുന്ന ലേബലുകളും തല്‍ക്കാലം രണ്ടും രണ്ട് കാറ്റഗറിയാണ്. രണ്ടും ഒന്നാക്കാന്‍ അടുത്ത് ചേരുന്ന ലേബല്‍ കോണ്‍സോഷ്യത്തില്‍ ഞാന്‍ ശുപാര്‍ശ ചെയ്ത് നോക്കാം....ഒത്താല്‍ ഒത്തു. അല്ലാതെ വലിയ ശുഭപ്രതീക്ഷയില്ല.

Inji Pennu said...

"പാവം സോമനാഥ്. മര്‍സ്കിസ്റ്റുകാരാണെങ്കിലും അതില്‍ ചിലര്‍ക്കൊക്കെ വിവരമുണ്ട്."

ഒ, ഇതിനെക്കുറിച്ചാണോ? സോറി കത്തിയില്ല. പിന്നെ പോളിറ്റ് ബ്യൂറോയെ മാര്‍ക്സിസ്റ്റ് കാരന്നല്ല്ലാ‍തെ ആര്‍‌എസ്‌എസ് എന്ന് വിളിക്കാന്‍ ഒക്കുമോ? അയ്യ് ഈ രാധേയന്‍ !

ramachandran said...

ആ സര്‍ക്കസ് ഇവിടെ

http://www.ibnlive.com/news/voting-against-govt-wont-be-voting-with-bjp/68797-3.html

CRKB IT SOLUTION PVT LTD said...

i heard about this blog & get actually whatever i was finding. Nice post love to read this blog
GST consultant In Indore
digital marketing consultant In Indore

CRKB IT SOLUTION PVT LTD said...

Always look forward for such nice post & finally I got you. Really very impressive post & glad to read this. Good luck & keep writing such awesome content. Best content & valuable as well. Thanks for sharing this content.
Web Development Company in Greater Noida
Software development company In Greater noida

CMS and ED
CMSED

Homoeopathic treatment for Psoriasis in greater noida

social media marketing said...

As we mentioned before, a snapchat account is very necessary for your business and marketing. One the other hand old snapchat pva account can be used for various purposes. Everyday we have to spend a lot of money to get proper services. But the thing is that most of the websites on the internet don’t provide the quality service especially they generally take the money from the customer but in return they provide very poor services. So to buy a snapchat account , pvanets can be the trusted source because it is reliable and it has dedicated team support.
http://pvaaccountss.com/buy-yahoo-accounts

Hair Fall Treatment said...

Very well post. I hope you will share more information about this topic. This post is very informative. We are Hair Fall Treatment, My blog is all about that Amazing hair transformation | how to choose hairstyle & Hair Transplant before after | Hair Transplant Result | hair fall treatment. To Book Your Service 📞+91-9873152223, +91-9250504810 and be our Happy Client. Click Here for Contact us at Whatsapp no: https://wa.me/919873152223. Address - Vardhman Diamond Plaza, First Floor D.B. Gupta Road Pahar Ganj New Delhi – 110055.