Tuesday, November 20, 2007

മൂക്കിപ്പൊടി മാഹാത്മ്യം (കവിത)

അരയില്‍ നിന്നൊരു ഡപ്പിയെടുത്ത്
ധൂളി മറുകൈവെള്ളയില്‍ പകര്‍ന്ന്
ഇരുവിരലാലതു നുള്ളി സൂക്ഷ്മമായി
ഒന്നു തട്ടികുടഞ്ഞൊട്ട് തലയൊന്ന് ചായ്ച്ച്
പ്രാചീനഗുഹപോല്‍ വിസ്തൃതമയൊരാ
നാസികാന്തരേ നിക്ഷേപിച്ചാഞ്ഞു വലിച്ച്
ഒരുനിമിഷത്തിന്റെ മഹാസമാധി
ജനിമൃതികള്‍ക്കിടയിലെ അര്‍ധവിരാമം
വലിഞ്ഞ തന്ത്രിയുടെ മാത്രാമൌനം

പിന്നെ മസ്തിഷ്ക്കത്തിലെങ്ങോ ഹുംകാര-
മുണര്‍ത്തുന്ന ഭ്രമരത്തെ പുറത്തേക്കെറിയാന്‍
വെമ്പലാര്‍ന്നെന്ന പോല്‍ തലയെറിഞ്ഞൊരു
തുമ്മല്‍,ഹാ മൂക്കിപ്പൊടി മാഹാത്മ്യം

7 comments:

The Common Man | പ്രാരബ്ധം said...

ഹാ...ശ്‌ചീ....!

പതിവു തേങ്ങകള്‍ക്കു പകരം ....വിഷയത്തിനു യോജിച്ചതു....

ഏ.ആര്‍. നജീം said...
This comment has been removed by the author.
ഏ.ആര്‍. നജീം said...

:)

വേണു venu said...

കുട്ടന്‍‍മാഷൊരു ശുദ്ധന്‍‍ തന്നെ,
മൂക്കിപ്പൊടിയൊരു മുപ്പറ വേണം. :)

Sethunath UN said...

:)

ശെഫി said...

വായിച്ചു

Radheyan said...

ഇന്നലെ ഒരാള്‍ നാട്ടില്‍ നിന്നു വരുത്തിയതാണെന്നും പറഞ്ഞ് പൊടി വലിക്കുന്നത് കണ്ടു.അയാളുടെ പരാക്രമം കണ്ടപ്പോള്‍ തോന്നിയ സാധനമാണ്