Thursday, May 31, 2007

ജനയുഗത്തിന്റെ പുനരുത്ഥാനം

മരിച്ച് 3ന് ഉയര്‍ത്തെഴുന്നേറ്റ കര്‍ത്താവിനെയും കടത്തി വെട്ടി മരിച്ച് പതിമൂന്നാം കൊല്ലം ജനയുഗം ഉയര്‍ത്തെഴുന്നേല്‍ക്കുന്നു.1940ലളുടെ അവസാനം ജനിച്ച് ജനയുഗം വാരിക,ബാലയുഗം,സിനിരമ തുടങ്ങിയ എണ്ണം പറഞ്ഞ ചില പ്രസദ്ധീകരണങ്ങളിലൂടെയും കാമ്പിശ്ശേരി തുടങ്ങിയ നല്ല പത്രാധിപരിലൂടെയും ജനശ്രദ്ധ നേടുകയും ദരിദ്ര പാര്‍ട്ടിയുടെ ദാരിദ്ര്യം കൊണ്ട്
മുക്കിയും മൂളിയും ഇഴ്ഞ്ഞു നീങ്ങിയും പിന്നെ 1994ല്‍ ഊര്‍ദ്ധ്വന്‍ വലിച്ച് മരിക്കുകയും ചെയ്ത ജനയുഗത്തിന് മൃതസഞ്ജീവിനി ഓതി വെള്ളം തളിച്ച് പുനര്‍ജീവന്‍ നല്‍കിയ ആധുനിക ശുക്രാചാര്യന്‍ എക്സ് സന്യാസിയായ വെളിയത്താശാനാണ്.

കേരള ജനതയുടെ സ്വാതന്ത്ര്യ വാന്ചയെ ഉയര്‍ത്തി പിടിക്കാന്‍ ജനയുഗത്തിനാകട്ടെ.പഴയ നല്ല കാലം തിരികെ എത്തട്ടെ.കമ്യൂണിസ്റ്റ് ഏകീകരണം എന്ന സി.പി.ഐ. മുദ്രാവാക്യം ജനമനസ്സിലേക്ക് വേര് പിടിപ്പിക്കാന്‍ ജനയുഗത്തിനാവട്ടേ.

അഭിവാദ്യങ്ങള്‍

15 comments:

Radheyan said...

കേരള ജനതയുടെ സ്വാതന്ത്ര്യ വാന്ചയെ ഉയര്‍ത്തി പിടിക്കാന്‍ ജനയുഗത്തിനാകട്ടെ.പഴയ നല്ല കാലം തിരികെ എത്തട്ടെ.കമ്യൂണിസ്റ്റ് ഏകീകരണം എന്ന സി.പി.ഐ. മുദ്രാവാക്യം ജനമനസ്സിലേക്ക് വേര് പിടിപ്പിക്കാന്‍ ജനയുഗത്തിനാവട്ടേ.

അഭിവാദ്യങ്ങള്‍

പൊതുവാള് said...

ജനയുഗം വായിച്ച് വളര്‍ന്ന ഒരു കാലമെനിക്കുമുണ്ടായിരുന്നു അഥവാ വായനയുടെ ലോകത്തേക്കെന്നെ സ്വാഗതം ചെയ്ത ഒരു പ്രസിദ്ധീകരണമാണത്.

അതിന്റെയീ മൃതോത്ഥാനത്തില്‍ ഞാനും സന്തോഷിക്കുന്നു.

വെറുമൊരു പാര്‍ട്ടിപ്പത്രം എന്ന നില വിട്ട് വരും കാലങ്ങളില്‍ സത്യത്തിന് നേരെ പിടിച്ച ഒരു കണ്ണാടിയാകാനതിന് കഴിയട്ടെ എന്നാശംസിക്കുന്നു.

njjoju said...

‘വെറുമൊരു പാര്‍ട്ടിപ്പത്രം എന്ന നില വിട്ട് വരും കാലങ്ങളില്‍ സത്യത്തിന് നേരെ പിടിച്ച ഒരു കണ്ണാടിയാകാനതിന് കഴിയട്ടെ എന്നാശംസിക്കുന്നു’ ഞാനും.

മൂന്നാര്‍ നടപടികള്‍ കുറച്ചു നേരത്തെ തുടങ്ങിയിരുന്നെങ്കില്‍ ഈ ഉയിര്‍ത്തെഴുന്നേല്‍പ്പ് ഉണ്ടാകുമായിരുന്നോ എന്ന സംശയം ബാക്കി.

മൂര്‍ത്തി said...

ജനയുഗത്തിന് ആശംസകള്‍.
ജോജൂ,മൂന്നാരും ജനയുഗത്തിന്റെ പുനരുത്ഥാനവും തമ്മില്‍ എന്തു ബന്ധം?

njjoju said...

"ജോജൂ,മൂന്നാരും ജനയുഗത്തിന്റെ പുനരുത്ഥാനവും തമ്മില്‍ എന്തു ബന്ധം?."

ബന്ധം ഇല്ലെങ്കില്‍ നല്ലത്.

He rejected the allegation that the CPI had accepted money from resort owners in Munnar for re-launching party organ ''Janayugam.''
(netindia123.com, Thiruvananthapuram | Tuesday, May 29 2007)

നിഷേധിച്ചത് വെളിയം ഭാ‍ര്‍ഗ്ഗവനാണ്. അതായത് ആരോപണം ഉണ്ടെന്ന് വെളിയത്തിനും അറിയാം.
ആരോപണത്തിന്റെ സത്യാസത്യങ്ങള്‍ എനിക്കറിയില്ല. എങ്കിലും അങ്ങനെ ഒരു ആരോപണമില്ല എന്നു പറഞ്ഞാല്‍ അത് ‘വാര്‍ത്തകളുടെ തമസ്കരണ’മാവും.

Radheyan said...

ജൊജു,ഇത് സംബന്ധിച്ച് ഞാന്‍ വെളിയം ഭാര്‍ഗ്ഗവന്‍ നിശിതമായ ഒരു കത്ത് അയച്ചിരുന്നു.അതിന് മറുപടിയായി ഇന്നലെ എം.എന്‍ സ്മാരകത്തില്‍ നിന്നും ഓഫീസ് സെക്രട്ടറി സ:ചെല്ലപ്പന്‍ എന്നെ വിളിച്ചിരുന്നു.വെളിയത്തിന് നല്ല ശരീരസുഖമില്ല.അദ്ദേഹം ഓഫീസില്‍ എത്തുമ്പോള്‍ മറുപടി അയക്കാം,അല്ലെങ്കില്‍ വിളിക്കാം എന്ന് പറഞ്ഞു.

എന്നെ അവര്‍ക്ക് ഒരു പരിചയവുമില്ല.എങ്കിലും കത്ത് കിട്ടി ഉടനെ ദുബായിക്ക് വിളിക്കാന്‍ കാട്ടിയ ആ മനസ്സിനെ അഭിനന്ദിക്കാതെ വയ്യ.

സി.പി.ഐ സ്വതവേ അഴിമതി ആരോപണങ്ങളില്‍ നിന്നും വിമുക്തമായ പാര്‍ട്ടിയാണ്.57 മുതല്‍ ഇക്കാ‍ലമത്രയും പാര്‍ട്ടി നേരിട്ടത് പ്രധാനമായും 3 ആരോപണങ്ങളാണ്.

1.57ല്‍ സ: കെ.സി.ജോര്‍ജ്ജിനെതിരേ ഉയര്‍ത്തിയ അരി കുംഭകോണം.അത് പ്രധാനമായും മന്ത്രിക്കെതിരേ അല്ല പാര്‍ട്ടിക്കെതിരേ ആയിരുന്നു.വിവാഹം പോലും കഴിക്കാത്തയാളും മഹാത്യാഗിയുമായ ജോര്‍ജ്ജ് അങ്ങനെ ചെയ്യുമെന്ന് അന്നും ഇന്നും ആരും കരുതുന്നില്ല
2.എം.എന്നോ ടി.വിയോ 69ല്‍ കുറുമുന്നണി ഉണ്ടാക്കി മുഖ്യമന്ത്രി ആകാതിരിക്കാന്‍ സൃഗാലബുദ്ധിയാല്‍ നമ്പൂതിരിപ്പാട് ഉയര്‍ത്തിവിട്ട ചില ആരോപണങ്ങള്‍.അന്വേഷണത്തില്‍ അത് വൈരനിരാതനബുദ്ധിയില്‍ ഉയര്‍ത്തിയതാണെന്ന് തെളിഞ്ഞു
3.ഇസ്മയിലിനെതിരേ ഉയര്‍ന്ന പേര്യ മരം മുറി കേസ്.അല്‍പ്പമെങ്കിലും കഴമ്പുണ്ടെന്ന് തോന്നിയ ഈ കേസ് ആദ്യം അന്വേഷിച്ചത് കര്‍ത്തവ്യനിരതനെങ്കിലും സത്യസന്ധനല്ലാത്തതും അഴിമതി ആരോപണങ്ങള്‍ ഒരുപാട് നേരിട്ടുള്ള ഒരി ഐ.ഏ.എസ് കാരനാണ്.അദ്ദേഹം ചില ക്രമക്കേടുകള്‍ കണ്ടുവെങ്കിലും അത് മന്ത്രിയുടെ അവിഹിതമായ ഇടപെടലിനെ തെളിയിക്കുന്ന ഒന്നുമില്ലായിരുന്നു.ഫയലിന്റെ സൈഡില്‍ വേണ്ടകാര്യങ്ങള്‍ ചെയ്യുക എന്ന ഒരു നോട്ട് മാത്രമായിരുന്നു മന്ത്രി എഴുതിയത്.അത് എങ്ങനെ വേണമെങ്കിലും വ്യാഖ്യാനിക്കാം.പിന്നീട് വിജിലന്‍സ് മുന്‍ സര്‍ക്കാരിന്റെ കാലത്ത് ഇസ്മയിലിനെ ഇതില്‍ നിന്നും ഒഴിവാക്കി.

ഇതൊഴിച്ചാല്‍ അച്ച്യുതമേനോന്‍,എം.എന്‍,ടിവി,പി.കെ.വി,ചന്ദ്രശേഖരന്‍ നായര്‍,വി.വി.രാഘവന്‍,പി.എസ്.ശ്രീനിവാസന്‍.വി.കെ.രാജന്‍ തുടങ്ങി അഴിമതി ഇല്ലാത്ത എന്നാല്‍ കാര്യക്ഷമതയുള്ള ഒരു പറ്റം മന്ത്രിമാരെ കേരളത്തിന് തന്ന പാര്‍ട്ടിയാണ് സി.പി.ഐ.സാമന്യം ഭേദപ്പെട്ട ഒരു നിയന്ത്രണസംവിധാനം പാര്‍ട്ടി മത്രിമാരില്‍ ചെലുത്തുന്നു.അത് ഒരു സുപ്രഭാതത്തില്‍ പാര്‍ട്ടി വേണ്ടെന്നു വെച്ചു എന്നും മറ്റും വിശ്വസിക്കാന്‍ ശകലം ബുദ്ധിമുട്ടാണ്.പ്രതേകിച്ച് ആരോപണം ഉന്നയിക്കുന്നവര്‍ മുരളിയും ജേക്കബും മറ്റും ആവുമ്പോള്‍.അവരുടെ രാഷ്ട്രീയ ദുരക്ക് കനത്ത ആഘാതം ഏല്‍പ്പിച്ചത് സി.പി.ഐയും വെളിയവുമായിരുന്നല്ലോ.

പിന്നെ വെളുത്ത് പശ്ചാത്തലത്തിലെ ചെറിയ കറുത്ത പുള്ളികള്‍ പോലും എടുത്തറിയും എന്നത് സത്യം

ദേവന്‍ said...

ജോജൂ, കഴിഞ്ഞ ഒരുവര്‍ഷത്തില്‍ അധികമായി ജനയുഗം പുനസ്ഥാപിക്കാനുള്ള ഫണ്ടു പിരിവിന്റെ പോസ്റ്ററുകള്‍ കൊല്ലത്തെ മതിലുകളിലെല്ലാം കണ്ടു തുടങ്ങിയിട്ട്. അതിനും 1 വര്‍ഷം മുന്നേ തന്നെ പാര്‍ട്ടി മെംബര്‍മാര്‍ സംഭാവനകള്‍ ശേഖരിക്കാനും തുടങ്ങിയിരുന്നു.
ഒരു വര്‍ഷം മുന്നേ ഇട്ട ഈ ചിത്രം രാധേയന്റെ ഈ പോസ്റ്റിനു സമര്‍പ്പിച്ചു

vimathan said...

രാധേയന്‍, താങ്കള്‍ സി പി ഐയെ ക്കുറിച്ച് പറഞ്ഞത് ഞാനും ശരി വയ്ക്കുന്നു. സ: വി വി രാഘവന്‍ തൃശൂരില്‍ നിന്നും ലോക സഭയിലേക്ക് മത്സരിക്കുന്ന അവസരത്തില്‍, പഴയ ഒരു സഹപ്രവര്‍ത്തകനായിരുന്ന എന്റെ അച്ഛന്‍ തൃശൂരിലെ പാര്‍ട്ടി ഓഫീസ്സില്‍ സ: വി വിയെ കാണാനും, തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് സംഭാവന കൊടുക്കാനും പോയിരുന്നു. പക്ഷെ അന്ന് സ: വി വി യെ കാണാന്‍ സധിക്കാതെ , പൈസ മാത്രം കൊടുത്ത് അച്ഛന് തിരിച്ചു പോരേണ്ടി വന്നു. പിന്നീട് കുറെ നാളുകള്‍ക്ക് ശേഷം സ: വി വിയുടെ നന്ദി കത്തും, തുക കൈപറ്റിയതിനുള്ള രശീതിയും തപാലില്‍ വന്നപ്പോള്‍ ഞാന്‍ ശരിക്കും അത്ഭുതപ്പെട്ടുപോയി, പക്ഷെ അച്ഛന് അത്ഭുതം ഒന്നും അനുഭവപ്പെട്ടതായി തോന്നിയില്ലാ. രാഷ്ട്രീയം എന്നാല്‍ കോണ്‍ഗ്രസ്സും ഉമ്മന്‍ ചാണ്ടിയും, മനോരമ വായനയും, മാത്രം പരിചയിച്ചിട്ടുള്ളവര്‍ക്ക് ഇത് മനസ്സിലാക്കാന്‍ ബുദ്ധിമുട്ടായേക്കാം എന്നത് ശരിയാണ്.

മൂര്‍ത്തി said...

ഹഹഹ.ജോജുവിന്റെ തമസ്കരണം ഒഴിവാക്കാനുള്ള ആ വ്യഗ്രതയും ജാഗ്രതയും ഇഷ്ടപ്പെട്ടു... :)
qw_er_ty

അജി said...

ജനയുഗത്തിന്റെ, ഈ തിരിച്ചുവരവില്‍ ഏറ്റവും കൂടുതല്‍ സന്തോഷിക്കുന്ന ഒരാളാണ് ഞാന്‍,ഒരു വര്‍ഷം ഞാനാ പത്രത്തെ ഉപജീവന മാര്‍ഗ്ഗമായും, പാര്‍ട്ടി പ്രവര്‍ത്തനമായും, കൊണ്ടു നടന്നിട്ടുണ്ട്,ഇന്നും ഞാനൊരു സി.പി.ഐ.ക്കാരനാണന്ന് പറയുന്നതില്‍ വലിയ അഭിമാനമാണ്.
ജനയുഗത്തിന്, ആയിരമായിരം വിപ്ലവാഭിവാദ്യങ്ങള്‍.

Radheyan said...

വിമതന്‍,വി.വി രാഘവന്‍ അനുകരിക്കാന്‍ കഴിയാത്ത ആദര്‍ശരാഷ്ട്രീയത്തിന്റെ ആള്രൂപമാണ്.കേരളചരിത്രത്തിന്റെ ശാപമായ ആ പിതാവിനെയും പുത്രനെയും തോല്‍പ്പിച്ച,കേരളത്തിലെ എണ്ണം പറഞ്ഞ കൃഷിമന്ത്രി.ഒരു മന്ത്രി പുത്രന്‍,അതുമൊരു മുഖ്യമന്ത്രിയുടെ അനിന്തരവന്‍,ആ മഹാനായ അമ്മവന്റെ പേര്‍ വഹിക്കുന്ന അച്യുതന്‍ ‍തൃശൂര്‍ ഠൌണില്‍ ഒരു ഓട്ടോ ഡ്രൈവറാണ്.(സി.അച്യുതമേനോന്റെ സഹോദരിയാണ് വിവിയുടെ ഭാര്യ.ഇ.എം.എസ്സില്‍ നിന്ന് പ്രതീക്ഷിക്കാന്‍ വയ്യാത്തത്,സഹോദരിയെ ഒരു കീഴ്ജാതിക്കാരന് വിവാഹം ചെയ്ത് കൊടുത്തത്).വി.എസ്.അച്യുതാനന്ദന്റെ വീരകഥകളില്‍ പുളകം കൊള്ളുന്നവര്‍ക്ക് ഇടയ്ക്ക് ഒന്നോര്‍ക്കാന്‍ കൊള്ളം നാടിനായി ജീവിച്ചപ്പോള്‍ മക്കള്‍ക്കായി ഒന്നും കരുതാന്‍ മറന്നു പോയ ഈ അച്ഛനെ.
വി.വി കരുണാകരനെ തോല്‍പ്പിച്ചപ്പോള്‍ മലയാളം വാരിക എഴുതി:
ഒരു സായാഹ്നം.ത്രിശൂര്‍ റൌണ്ടിലെ സകല പൊടിയും പറത്തി കരുണാകരന്റെ ബെന്‍സ് പറക്കുന്നു.പൊടി തെല്ലോന്ന് അടങ്ങിയപ്പോള്‍ കാണാം വി.വി കയ്യില്‍ പച്ചക്കറിയും സാധനങ്ങളും നിറച്ച സഞ്ചിയും തൂക്കി പിടിച്ച് വഴിയില്‍ കാണുന്ന സാധാരണക്കാരോട് കുശലമൊക്കെ പറഞ്ഞു അതാ വരുന്നു.സാംസ്ക്കാരിക തലസ്ഥാനത്തിലെ പ്രബുദ്ധജനത തങ്ങളുടെ മനസാക്ഷിയുടെ അംഗീകാരം ഇദ്ദേഹത്തിന് കൊടുത്തതില്‍ ആര്‍ക്ക് അല്‍ഭുതം.

വക്കാരിമഷ്‌ടാ said...

നമുക്കറിയാവുന്ന ഒരു പ്രസ്ഥാനത്തെപ്പറ്റി ആരോപണം വരുമ്പോള്‍ നമ്മള്‍ എത്രമാത്രം സമയമെടുത്താണെങ്കിലും അതിന്റെ കാര്യകാരണങ്ങള്‍ ആള്‍ക്കാര്‍ക്ക് വിശദീകരിച്ചുകൊടുക്കും. ആ ആരോപണങ്ങളില്‍ എത്രമാത്രം സത്യമുണ്ട്, എത്രമാത്രം കള്ളമുണ്ട് എന്നെല്ലാം നമ്മള്‍ മറ്റുള്ളവരെ പറഞ്ഞ് മനസ്സിലാക്കും.

പക്ഷേ നമുക്കെതിര്‍പ്പുള്ള, അല്ലെങ്കില്‍ നമുക്ക് അധികം അറിയാന്‍ വയ്യാത്ത, അല്ലെങ്കില്‍ അറിയാന്‍ ശ്രമിക്കാത്ത ഒരു പ്രസ്ഥാനത്തെയോ വ്യക്തിയെയോ പറ്റി ആരോപണം വരുമ്പോള്‍ അതിനെപ്പറ്റി അറിയാവുന്നവര്‍ മുകളില്‍ നമ്മള്‍ ശ്രമിച്ചതുപോലെ കാര്യങ്ങള്‍ പറയാന്‍ ശ്രമിച്ചാല്‍ കൂടി നമ്മള്‍ ഒന്നുകില്‍ കേട്ട ഭാവം വെക്കില്ല, അല്ലെങ്കില്‍ അതിന് വലിയ പ്രാധാന്യം കൊടുക്കില്ല.

ജനയുഗത്തിന്റെ ഫണ്ട് പിരിവിനെപ്പറ്റിയുള്ള ആരോപണം വെറും ആരോപണം മാത്രമായിരിക്കട്ടെ. അതോടൊപ്പം തന്നെ എതിര്‍‌കക്ഷികളെപ്പറ്റി കേള്‍ക്കുന്ന പല ആരോപണങ്ങളിലും എത്രമാത്രം സത്യം കാണാം എന്ന് ഒരു നിമിഷം ആലോചിച്ചിട്ട് മാത്രം അഭിപ്രായരൂപീകരണം നടത്താന്‍ നമുക്കെല്ലാവര്‍ക്കും സാധിക്കട്ടെ.

(പൊതുവില്‍ പറഞ്ഞത്).

njjoju said...

രാധേയന്,

കരുണാകരനെ ഇപ്പോഴും പുറത്താക്കിയിട്ടില്ല എന്ന് കോണ്‍ഗ്രസ് ആവര്ത്തിച്ചു പറയുമ്പോഴും കരുണാകരെനെ കൂടെകൂട്ടാന്‍ സി.പി.എം ശ്രമിച്ചപ്പോഴും കരുണാകരനെ വേണ്ട എന്നു പറയാന് സി.പി.ഐ കാണിച്ച തന്റേടം എന്തുകൊണ്ടും അഭിനന്ദനാര്ഹമാണ്. പലകാര്യങ്ങളിലും സി.പി.ഐയുടെ നിലപാടുകള്‍ അത്തരത്തിലുള്ളതായിരുന്നു.

എന്നാല്‍ രാധേയനുപോലും സംശയമുണ്ടാക്കത്ത ഒരു സംഭവമാണ് അരങ്ങേറിയതെന്ന നിലയ്ക്ക് പാര്ട്ടിയോട് പ്രത്യേകിച്ചൊരു അനുഭാവം പോലുമില്ലാത്ത ഞാന് അങ്ങനെ ഒരു ആരോപണം നിലവിലുണ്ട് എന്നു പറഞ്ഞതില് തെറ്റൊന്നുമില്ല എന്ന എന്നു കരുതട്ടെ.

ഇതില് കമന്റുചെയ്ത വക്കാരിയൊഴിച്ച് എല്ലാവരും പാര്ട്ടി അനുഭാവികള്(?) ആണെന്നു തോന്നുന്ന സ്ഥിതിയ്ക്ക് എന്റെ ചില സംശയങ്ങള് പങ്കുവയ്ക്കാന് ആഗ്രഹിക്കുന്നു.

1. കേരളത്തിന്റെ ചരിത്രത്തില് ഗുരുതരമായ കുറ്റാരോപണം നേരിട്ട പലരെയും കോടതി വെറുതെവിട്ട ചരിത്രമാണുള്ളത്. അതുകൊണ്ടു കുറ്റാരോപണത്തിന് അടിസ്ഥാനമായ സംഭവം നടന്നിട്ടില്ല എന്നോ കുറ്റാരോപിതര് കുറ്റക്കാരല്ലെന്നോ അര്ത്ഥം ഇല്ല. കോടതി തെളിവുകളുടെ അടിസ്ഥാനത്തില് കുറ്റക്കാരല്ലെന്നു വിധിച്ചു എന്നു മാത്രം. തെളിവുകള് നശിപ്പിക്കപ്പെട്ടതോ കൃത്രിമമായി ഉണ്ടാക്കപ്പെട്ടതോ ആവാം.
2. മുരളിയും ജേക്കബും ആരോപണം ഉന്നയിക്കുന്നതിനു മുന്പുതന്നെ പല മാധ്യമങ്ങളിലും ആരോപണം വന്നിരുന്നില്ലേ? മുരളിയും ജേക്കബും ആരോപണം ആവര്ത്തിച്ചു എന്നതുകൊണ്ട് ആരോപണം അസാധുവാകുമോ?
3. ദേവന് പറഞ്ഞതുപോലെ ജനയുഗം പിരിവ് തുടങ്ങിയിട്ട് രണ്ടു വര്ഷത്തോളം ആയിരിക്കാം.
ഈ കെട്ടിടങ്ങള് അവിടെ ഈയിടെ കെട്ടിയതാണെന്നും കരുതുന്നില്ല. ഇവിടെ രണ്ടൂ തരത്തില് കാര്യങ്ങള് സംഭവിക്കാം 1)കയ്യേറ്റഭൂമിയാണെന്നറിയാതെ പണീതവ 2)കയ്യേറ്റഭൂമിയാണെന്നറിഞ്ഞിട്ടും നിര്മ്മാണാവുമായി മുന്പോട്ടുപോയവ. ഇതിലേതാണ് സംഭവിച്ചതെന്നെ എനിക്കറിയില്ല. ഇതില് എന്തൂസംഭവിച്ചാലും അവിടെ പ്രവര്ത്തിക്കുന്ന പാര്ട്ടികളുടെ പ്രാദേശിക നേതൃത്വം അറിയാതെപോവുമെന്ന് ഞാന്‍ കരുതുന്നില്ല. രണ്ടാമത്തേതാണെങ്കില് ഇതേ പ്രാദേശിക നേതൃത്വത്തിന് പണം എത്തിയിട്ടുണ്ടായിരിക്കുനെന്നും ഏതാണ്ട് ഉറപ്പാണ്. അതുകൊണ്ടുതന്നെ അവിടെ പാര്ട്ടി ഓഫീസുള്ള CPI കയ്യേറ്റം അറിയാതെ പോകുമെന്നോ അവര്ക്ക് പണം ലഭിച്ചിട്ടായെന്നോ വിശ്വസിക്കാന് ബുദ്ധിമുട്ടുണ്ട്. ഇതൊക്കെ പാര്ട്ടിയുടെ സംസ്ഥാനനേതൃത്വം അറിയണമെന്നുമില്ല. ജനയുഗത്തിനുള്ള ഫണ്ടുപിരിവുതുടങ്ങിയതെപ്പോഴാണെങ്കിലും തീര്ന്നത് ഈ അടുത്തകാലത്താണ്. ഫണ്ടുപിരിവിനായി റിസോര്ട്ട് ഉടമകളെയും സമീപിച്ചിരിക്കണമല്ലോ. ഭൂമികയ്യേറ്റത്തിന്റെ പശ്ചാത്തലത്തില് അവര് അറിഞ്ഞു സംഭാവനകൊടുക്കുകയും ചെയ്തിട്ടൂണ്ടായിരിക്കണമല്ലോ. പ്രതീക്ഷിച്ചതില് കൂടുതല് ഫണ്ട് കിട്ടി എന്നറിഞ്ഞതില് നിന്നും പ്രതീക്ഷിക്കാത്ത ചില കേന്ദ്രങ്ങളില് നിന്നോ ചില കേന്ദ്രങ്ങളില് നിന്ന് പ്രതീക്ഷിച്ചതില് കൂടുതലോ കിട്ടിയെന്നും വ്യക്തമാണ്. പത്തോന്പത് മന്ത്രിമാരുള്ള മന്ത്രിസഭയില് നാലുമന്ത്രിമാര് മാത്രമുള്ള CPI യ്ക്ക് ഫണ്ടു കിട്ടീയതത്രയും പാര്ട്ടി പ്രവര്ത്തകരില് നിന്നും അനുഭാവികളില് നിന്നും മാത്രമാണെന്നു ധരിക്കുന്നത് വിഢിത്തമല്ലേ?
4. ആദര്ശ്ശമതികളായ ഒരു കൂട്ടം നേതാക്കളെ വച്ച് ഒരു പാര്ട്ടീയെ മുഴുവനായി അളക്കാന് കഴിയുമോ. പശ്ചാത്തലം വെളുത്തതായതുകൊണ്ടു കറുത്തപുള്ളികളെ അവഗണിക്കണമോ? അഴിമതിരഹിതമായിരുന്ന ഒരു പാര്ട്ടി അഴിമതി രഹിതമായിരിക്കും എന്നു വിശ്വസിക്കണമോ?
5. ഇനി അഴിമതിനടന്നിട്ടുണ്ടെങ്കില് തന്നെ ഉടനെതന്നെ പാര്ട്ടി (അതേതു പാര്ട്ടീ ആയാലും)അത് സമ്മതിച്ചുതരുമെന്നു കരുതുന്നുണോ അതും ഇത്രയേറെ വിവാദമായതും സംസ്ഥാനം മുഴുവന് ഉറ്റുനോക്കുന്നതുമായ ഒരു വിഷയത്തില്‍.

അനിയന്‍കുട്ടി said...

വേറെയും കാര്യങ്ങളുണ്ട്. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളെ കേഡറ്റ് പാര്‍ട്ടികളെന്നു വിശെഷിപ്പിക്കാറുണ്ടല്ലോ. എന്തു കൊണ്ടാണെന്നറിയില്ലേ? അവയ്ക്ക് വ്യക്തമായ ഒരു ചട്ടക്കൂടും മാര്‍ഗ്ഗബോധവും ലക്‌ഷ്യവും ഉള്ളതു കൊണ്ടു തന്നെയാണ്‌. മറ്റു പാര്‍ട്ടികളെപ്പോലെ ഒരു വ്യക്തിയിലധിഷ്ഠിതമല്ല അവയുടെ പ്രവര്‍ത്തനം. അതു കൊണ്ടു തന്നെ, അഴിമതിയും സ്വജനപക്ഷപാതവും വിഭാഗീയതയും വളരെ കുറവായിരിക്കുന്നതും. അതു കൊണ്ടു തന്നെയാണ്‌ പാര്‍ട്ടി മര്യാദകള്‍ ലംഘിച്ച വീയെസ്സിനെയും പിണറായിയെയും സസ്പെന്ഡ് ചെയ്തതു പോലുള്ള നടപടികള്‍ ഉണ്ടായതും. CPI-യെ മാധ്യമങ്ങള്‍ക്ക് പിടിക്കാത്തത് അവരില്‍ നിന്ന് അനാവശ്യവിവാദങ്ങളും ആരോപണങ്ങളും ഉയരാത്തതു കൊണ്ടാണ്‌. പിന്നെ, മുരളിയും ജേക്കബും ഹസ്സനുമൊക്കെ പറയുന്നതിന്‌ ഇപ്പോഴും വില കൊടുക്കുന്നത് എത്ര കണ്ട് ഉപകാരപ്രദമാണെന്ന് എനിക്ക് സംശയമുണ്ട്.
ജോജു, ഞാന്‍ പാര്‍ട്ടി അനുഭാവിയായതു കൊണ്ടല്ല, ജനപക്ഷത്തു നിന്ന് ചിന്തിക്കുന്നതു കൊണ്ടാണ്‌.

ഓ.ടോ. ഹസ്സന്‍ ഏഷ്യാനെറ്റ്-ഇല്‍ ഒരു പരിപാടിയില്‍ പറഞ്ഞു, സാര്‍ ചക്രവര്‍ത്തിമാരുടെ ഭരണമവസാനിപ്പിക്കാനുണ്ടായതല്ലേ കമ്യൂണിസം, ഇന്നതിനു പ്രസക്തിയില്ലല്ലോ, പിരിച്ചു വിട്ടൂടേ എന്ന്.
ആ വിവരക്കേടു കണ്ട് ചിരി വന്നു.

njjoju said...

രാധേയന്‍,

(ഓ.ടോ)
കഴിഞ്ഞ ഞായറാഴ്ച സൂര്യ ടി.വി യിലെ “വര്‍ത്തമാനം” എന്ന പരിപാടിയില്‍ ജോണ്‍ എന്ന പരിസ്ഥിതി പ്രവര്‍ത്തകനുമായി അനില്‍ നമ്പ്യാര്‍ നടത്തിയ അഭിമുഖം കണ്ടു കാണും എന്നു കരുതുന്നു.
ഇല്ലെങ്കില്‍ കാണാന്‍ ശ്രമിയ്ക്കുമല്ലോ(ചാനല്‍ താങ്കള്‍ക്ക് ലഭ്യമാണോ എന്നറിയില്ല). മതികെട്ടാനിലെ ഭൂമി കയ്യേറ്റവും മൂന്നാറിലെ കയ്യേറ്റങ്ങളും പൊതുജനശ്രദ്ധയില്‍ കൊണ്ടുവരുവാന്‍ പ്രയത്നിച്ച വ്യക്തിയാണ്. സി.പി.ഐ യുടെ കയ്യേറ്റത്തെക്കുറിച്ച് അദ്ദേഹം പരാമര്‍ശിയ്ക്കുന്നുണ്ട്. (വിശ്വസനീയയോഗ്യം എന്ന് എനിയ്ക്കു തോന്നി.)