Monday, May 14, 2007

ഹുസൈനും മമ്മൂട്ടിയും പിന്നെ ഉമേഷ് ബാബുവും

രാജാരവിവര്‍മ്മ പുരസ്ക്കാരം ശ്രീ എം.എഫ്.ഹുസൈന് നല്‍കുന്നതിനെതിരേ ബിജെപി പ്രസിഡന്റ് ശ്രീ.പി.കെ കൃഷ്ണദാസിനും കാവി ബുദ്ധിജീവി പി.പരമേശ്വരനും കാവി വികാരജീവി കുമ്മനം രാജശേഖരനും പ്രതിഷേധം.

ഗുജറാത്തിലെ നരഹത്യയെ തടയാന്‍ കഴിയാത്തതിനെക്കുറിച്ച് പറഞ്ഞതിന് ഭരത് മമ്മൂട്ടിക്ക് പോസ്റ്റര്‍ഹാനി,ചാണകാഭിഷേകം.

സാംസ്കാരികമണ്ഠലത്തില്‍ പിണറായിയും പുകാസയുമുണ്ടാക്കുന്ന പുകാറൊന്നും പോരാഞ്ഞിട്ടാണ് കാവിപ്പടയുടെ ഹാലിളക്കം.

നഗ്നത എന്നാണ് ഹിന്ദുത്വവാദികള്‍ക്ക് വര്‍ജ്ജ്യമായതെന്ന് അറിയില്ല.വിക്റ്റോറിയന്‍ സദാചാരങ്ങളുടെ അധിനിവേശങ്ങള്‍ക്ക് മുന്‍പ് നാം നഗ്നതയെ ആരാധിച്ചിരുന്നു,ആസ്വദിച്ചിരുന്നു,ക്ഷേത്രചുമരുകളില്‍ കൊത്തി വെച്ചിരുന്നു.ദിഗംബരന്മാരായ(ദിക്ക് വസ്ത്രമാക്കിയ,തൂണിയില്ലാത്ത എന്ന് പച്ചമലയാളം) സന്യാസികളെ വാരണാസിയിലും മറ്റും ഇന്നും കാണാം.നല്ലതെന്തും ആസ്വദിച്ചിരുന്ന ലിബറല്‍ ഹിന്ദുവിനെ കൊന്ന് അവിടെ നരേന്ദ്രമോഡിയുടെ ജനിറ്റിക്കലി മൂട്ടേറ്റഡ് അക്രമഹിന്ദുവിനെ പ്രതിഷ്ഠിക്കാനാണ് ഈ ശ്രമം എന്ന് തിരിച്ചറിയപ്പെടേണ്ടിയിരിക്കുന്നു

ഹുസൈന്‍ എന്ത് വരക്കണമെന്ന് നാഗ്പ്പൂരിലെ ആര്‍.എസ്.എസ് ആസ്ഥാനത്ത് നിന്നും പറയും,മമ്മൂട്ടി എന്ത് പ്രസംഗിക്കണമെന്നും അവര്‍ കുറിപ്പടിതരും.(ഉമേഷ്ബാബു എന്തെഴുതണമെന്ന് ഏ.കെ.ജി. സെന്ററില്‍ നിന്നും പറയും)

ഫാ‍സിസത്തെ സ്റ്റാലിന്‍ കുഴിച്ച് മൂടിയ കഥ ദേവേട്ടന്റെ ബ്ലോഗില്‍ വായിച്ചു.പക്ഷേ ഫാസിസത്തിന്റെ പ്രേതങ്ങള്‍ ദിക്കെമ്പാടും പല്ലിളിക്കുന്നു.

86 comments:

Radheyan said...

ഹുസൈന്‍ എന്ത് വരക്കണമെന്ന് നാഗ്പ്പൂരിലെ ആര്‍.എസ്.എസ് ആസ്ഥാനത്ത് നിന്നും പറയും,മമ്മൂട്ടി എന്ത് പ്രസംഗിക്കണമെന്നും അവര്‍ കുറിപ്പടിതരും.(ഉമേഷ്ബാബു എന്തെഴുതണമെന്ന് ഏ.കെ.ജി. സെന്ററില്‍ നിന്നും പറയും)

ദേവന്‍ said...
This comment has been removed by the author.
ദേവന്‍ said...

എം എഫ്‌ ഹുസൈനിലെ ചിത്രകാരനെയോ മമ്മൂട്ടിയിലെ സിനിമാതാരത്തെയോ അച്ചുതാനന്ദനിലെ രാഷ്ട്രീയ പ്രവര്‍ത്തകനെയോ യേശുദാസിലെ ഗായകനെയോ കാണാന്‍ കേരളത്തിനാവില്ല. കാണാന്‍ ശ്രമിച്ചാല്‍ പോലും മീഡിയ സമ്മതിക്കില്ല. (കൈപ്പള്ളി യൂണിക്കോഡെന്ന് പറഞ്ഞപ്പോള്‍ മീഡിയ കേട്ടത്‌ ഇസ്ലാം മതക്കാരന്‍ ബൈബിളെഴുതിയെന്നാണ്‌).

വാരികകളിലൊന്നുമുണ്ടായിട്ടല്ല,രണ്ടിനിരിക്കുമ്പോള്‍ എന്തെങ്കിലും കടലാസ്സ്‌ എടുത്തു വായിക്കുന്ന വൃത്തികെട്ട ശീലമുള്ളതുകൊണ്ട്‌ ഒരു കേരളശബ്ദം വാങ്ങി. അതില്‍ ഒരു റിയാസിന്റെ ലേഖനതിലെ ചിത്രം കടലുണ്ടിപ്പുഴയിലെ കടവ്‌ അമുസ്ലീങ്ങള്‍ ഉപയോഗിക്കുന്നത്‌ പള്ളിക്കമ്മിറ്റി നിരോധിച്ചെന്ന സൈന്‍ ബോര്‍ഡ്‌. മലയാളവേദിയില്‍ ജാസ്സി ഗിഫ്റ്റിന്റെ പാട്ട്‌ ഇഷ്ടമല്ലെന്നു ഞാന്‍ പറഞ്ഞതിനു ദളിത സംഗീതത്തെ പുച്ഛിച്ച ഞാന്‍ നരകത്തില്‍ പോകുമെന്ന് ആരാണ്ടൊക്കെ കള്ള ഐഡിയില്‍ കത്തെഴുതി.

സി വി നോവല്‍ ഇന്നാണു എഴുതിയതെങ്കില്‍ അടിയന്‍ ലച്ചിപ്പോം എന്നു പറഞ്ഞു ചാടിവരുന്ന ഭ്രാന്തനു പേരുണ്ടാവില്ല, ഇല്ലെങ്കില്‍ ചാന്നാര്‍ ലഹള നടക്കും.

നായരു പിടിച്ച പുലിവാല്‌ ഇന്നാണു റിലീസ്‌ ചെയ്തതെങ്കില്‍ എന്‍ എസ്‌ എസ്‌ കോടതി കേറും.

എം ടി ഇന്നാണു നിര്‍മ്മാല്യമെടുക്കുന്നതെങ്കില്‍ പി ജെ ആന്റണി നായകനാവില്ലായിരുന്നു. ആണെങ്കില്‍ തന്നെ മുഖത്തൊഴുകുന്ന ചോര വിഗ്രഹത്തിലേക്ക്‌ തുപ്പുന്ന രംഗവും കാണില്ലായിരുന്നു.
ഉണ്ടെങ്കില്‍ തല പോകും.

ശ്രീനാരായണ ഗുരു നേരത്തേ സമാധിയായത്‌ കാര്യമായി, ഇക്കാലത്ത്‌ ഒരു ജാതി ഒരു മതം ഒരു ദൈവമെന്നൊക്കെ പറഞ്ഞാല്‍ വലിയ ആപത്തു വന്നു ചേരും പറയുന്ന ആളിനെന്നല്ലാതെ ഒരു പ്രയോജനവുമില്ല.

ബാക്കിയുള്ള ഫാസിസം കൂനിന്റെ മോളിലെ കുരു പോലെയും.

Kiranz..!! said...

Really pity on those dick headz..!
അതു മാത്രമേയുള്ളു പറയാന്‍..!

evuraan said...

ഒരു കേരളശബ്ദം വാങ്ങി. അതില്‍ ഒരു റിയാസിന്റെ ലേഖനതിലെ ചിത്രം കടലുണ്ടിപ്പുഴയിലെ കടവ്‌ അമുസ്ലീങ്ങള്‍ ഉപയോഗിക്കുന്നത്‌ പള്ളിക്കമ്മിറ്റി നിരോധിച്ചെന്ന സൈന്‍ ബോര്‍ഡ്‌.

ദേവാ, ഇതെന്താണീ പുകില്‍? വള്ളക്കമ്മറ്റി? വിശദീകരിക്കാമോ?

നന്ദി..!

Radheyan said...

ജാസി ഗിഫ്റ്റിന്റേത് ദളിത് സംഗീതമാണോ? അതൊരു പുതിയ അറിവാണ്.അത് ഏതൊ ആഫ്രിക്കന്‍ സാധനം അടിച്ച് മാറ്റിയതല്ലേ.അതീ ഇനി കാപിരികളെയാണോ ദളിതര്‍ എന്ന് ഉദ്ദേശിച്ചത്?

Pramod.KM said...

ഓ.ടോ:ദേവേട്ടാ..
1995 ല്‍ ടിവിയില്‍ നിറ്മാല്യം വന്നപ്പോള്‍ വിഗ്രഹത്തില്‍ കാറ്ക്കിച്ചു തുപ്പിയിരുന്നു വെളിച്ചപ്പാടന്‍.അന്ന് തുപ്പിയ തുപ്പ് എന്റെ ഓറ്മയില്‍ ഉണ്ട് ഇന്നും!എന്നാല്‍ 2004ല്‍ കണ്ടപ്പോള്‍ തുപ്പുന്ന രംഗം എഡിറ്റ് ചെയ്തു.തലവെട്ടിപ്പൊളിക്കുന്ന സ്ഥലത്ത് നിറ്ത്തി നിറ്മാല്യം.!!!

ദേവന്‍ said...

ഇക്കാര്യവും ചിത്രവുമുള്‍ക്കൊള്ളുന്ന പേജ് ദാ സ്കാന്‍ ചെയ്തു എവൂരാനേ. ലേഖനത്തിന്റെ ഒരു പേജ് മാത്രമേയുള്ളെങ്കിലും അതിനി കോപ്പി റൈറ്റ് പുലിവാല്‍ ആകുമോ എന്നു ഭയന്ന് ഫോട്ടോ ബക്കറ്റിലിട്ടിരിക്കുകയാണ്, എങ്ങും എംബെഡ് ചെയ്യുന്നില്ല.

രാധേയാ, അങ്ങോര്‍ എന്തു ജാതിയാണെന്ന് ഒരു പിടിയും എനിക്കില്ല, പേരു കേട്ടിട്ട് മലയാളിയാണെന്നു തന്നെ തോന്നിയില്ല. ഏതു ജാതിക്കാരനാണെങ്കിലും പാട്ട് ഇഷ്ടപ്പെട്ടുമില്ല. ഇനി ആഫ്രിക്കന്‍ ദളിതരുടെ കാര്യമാണോ പറഞ്ഞതെന്ന് എനിക്കു പിടിയില്ല (എഴുതി ചോദിക്കാന്‍ പറ്റില്ലല്ലോ ഊമക്കത്ത് മെയില്‍ ഐഡികള്‍ പ്രതികരിക്കുമോ? )

ദേവന്‍ said...

ആഹാ പ്രമോദേ!!
വെരി ഗുഡ്‌. എന്റെ വിഷന്‍ (ഇന്ത്യാവിഷന്‍ അല്ല) എങ്ങനെ ഉണ്ട്‌? ദൈവം സഹായിച്ച്‌ ഞാന്‍ ടിവി കാണാറേയില്ല, അല്ലെങ്കില്‍ പി ജെ ആന്റണി തുപ്പാത്ത തുപ്പ്‌ ഞാന്‍ ടീവിക്കു നേരേ തുപ്പിയേനെ :(

Pramod.KM said...

ഇപ്പോള്‍ കാറ്ക്കിക്കും എന്നു കരുതി ഞാനും കാറ്ക്കിച്ചതാണ്‍ പൊടുന്നനെ ആണ്‍ അവന്റ്റെ മാതാവിന്റെ ‘ശുഭം’ എന്ന ടൈറ്റില്‍ വന്നത്.പിന്നെ വേറൊരുത്തന്റ്റെ വീട്ടിലായിരുന്നു ഞാന്‍ എന്നതു കാരണം,തുപ്പല്‍ ഇറക്കി.കുറച്ച് വെള്ളവും കുടിച്ചു.;(

chithrakaranചിത്രകാരന്‍ said...

പ്രിയ രാധേയാ...,
കാവിപ്പടയേയും ഫാസിസത്തേയും ഇല്ലായ്മചെയ്തിട്ട്‌ എം എഫ്‌ ഹുസൈന്‍ ചിത്രം വരക്കുന്നതില്‍ ആര്‍ക്കാണു താല്‍പ്പര്യം ! സാമൂഹ്യവിമര്‍ശനത്തിന്‌ ഇറങ്ങി പുറപ്പെടുന്നവര്‍ ഒരു നിയോഗമായാണ്‌ സൃഷ്ടി കര്‍മ്മത്തില്‍ എത്തിപ്പെടുന്നത്‌.അയാള്‍ക്ക്‌ കല്ലേറും , കത്തിക്കുത്തും,ചീമുട്ടയേറും ധാരാളം കിട്ടും. ഭാഗ്യവും, ആയുസുമുണ്ടെങ്കില്‍ കോടികളും , താരങ്ങളും വലംവച്ചു നമിക്കും !!!
(ഇങ്ങനെയും പറയാമെന്നുമാത്രമെ വിവക്ഷിച്ചുള്ളു. രാധേയന്‍ പറഞ്ഞതുതന്നെയാണ്‌ ഞാനും പറഞ്ഞത്‌ ??!! വേറൊരു വീക്ഷണ കോണ്‍.)

ഏറനാടന്‍ said...

ഭാരതീയരാവണമെങ്കിലുള്ള നിയമാവലി പുസ്തകം അച്ചടിയിലാണത്രെ! എന്തെല്ലാം സൂക്ഷിച്ചും നോക്കിയും ജീവിക്കണമെന്നോ!

വക്കാരിമഷ്‌ടാ said...

ഇന്‍ ഹരിഹര്‍ നഗറില്‍ "ഞങ്ങള്‍ ഹിന്ദുക്കളൊക്കെ ചത്തൊടുങ്ങിയിട്ട് മതി നിങ്ങള്‍ നസ്രാണികള്‍..." എന്ന് മുകേഷ് തോമസ് കുട്ടി അശോകനോടും പറയില്ല, ഇക്കാലത്ത്.

മൈനാഗന്‍ said...

പ്രിയ രാധേയാ,

അങ്ങനെതന്നെ ഞാനും പറയും.സമകാലിക സംഭവങ്ങളില്‍ കത്തിക്കയറുന്ന ഈ തീനാവ്‌ ഇനിയും തുടരട്ടെ. ഭ്രാന്തിന്റെ സമുദ്രത്തില്‍ നമ്മള്‍ ചില തുരുത്തുകള്‍ അവശേഷിപ്പിക്കുക.

പി. ശിവപ്രസാദ്‌/മൈനാഗന്‍

Siju | സിജു said...

വിദ്യാഭ്യാസ നിലവാരം കൂടുമ്പോഴും വിശ്വാസങ്ങളിലുണ്ടാകുന്ന അസഹിഷ്ണുത.. കഷ്ടം തന്നെ..

Siju | സിജു said...

ഇവിടെ വേണ്ടാ.. ഇവിടെ വേണ്ടാന്നു പലവട്ടം വിചാരിച്ചിട്ടും വേണ്ടെന്ന് വെക്കാന്‍ പറ്റുന്നില്ല..

വക്കാരീ.. അതു ജഗദീഷാ പറയുന്നത് :-)

പുള്ളി said...

സ്വന്തം ആശയാദര്‍ശങ്ങള്‍ക്ക് എതിരുനില്‍ക്കുന്നവരേയും പ്രസ്ഥാനങ്ങളേയും ഭീഷണിയും തീവ്രവാദവുമുപയോഗിച്ച് ആരും ആത്യന്തികമായി ജയിച്ചിട്ടില്ല. വിശ്വാസങ്ങള്‍ വെറും വിശ്വാസങ്ങള്‍മാത്രമാണെന്ന വസ്തുത ഈ നവഫാസിസ്റ്റുകളെ മനസ്സിലാക്കുന്നതെങ്ങിനെ?

vimathan said...

രാധേയന്‍, ഇവിടെ ഹുസ്സൈനെയും, മമൂട്ടിയെയും, ഉമേഷ്ബാബുവിനെയും താരതമ്യം ചെയ്തത് ശരിയായില്ലാ. ശ്രീ ഹുസ്സൈനും, മമ്മൂട്ടിയും, ചിത്രരചനയിലൂടെയും, പ്രസംഗത്തിലൂടെയും, ഇന്ത്യയിലെ സ്വതന്ത്ര പൌരന്മാര്‍ എന്ന നിലയില്‍ അവര്‍ക്ക് അനുവദിക്കപ്പെട്ടിട്ടുള്ള, അവരുടെ ആവിഷ്കാര സ്വാതന്ത്ര്യവും, അഭിപ്രായ സ്വാതന്ത്ര്യവും വിനിയോഗിച്ചപ്പോള്‍, സംഘപരിവാര്‍, അവരുടെ ആ സ്വാതന്ത്ര്യം തടയാനാണ് ശ്രമിച്ചത്. ഇത് തീര്‍ച്ചയായും അപലപനീയം തന്നെ. ശ്രീ ഉമേഷ് ബാബുവിന്റെ കാര്യത്തില്‍, കവിയുടെ ആവിഷ്ക്കാര സ്വാതന്ത്ര്യം നിഷേധിക്കാന്‍ ആരും ശ്രമിച്ചിട്ടില്ലാ, മറിച്ച്, ഉമേഷ് ബാബു സ്വമേധയാ അംഗമായ ഒരു പാര്‍ട്ടിയും സംഘടനയും, അവരുടെ നിയമാവലിക്കും, അച്ചടക്കത്തിനും, നിരക്കാത്തതെന്ന്, അവര്‍ വിശ്വസിക്കുന്ന ഒരു കാര്യം ശ്രീ ഉമേഷ് ബാബു ചെയ്തുവെന്ന കാരണത്താല്‍, ഉമേഷ് ബാബുവിനെ , സംഘടനയില്‍ നിന്നും പുറത്താക്കുകയാണുണ്ടായത്. ഇവിടെ ശ്രീ ഉമേഷ് ബാബുവിന്റെ ആവിഷ്ക്കാര സ്വാതന്ത്ര്യം ഹനിക്കപ്പെടുന്നില്ല. സംഘടനയില്‍ നിന്നും പുറത്താകപ്പെട്ട സ്ഥിതിക്ക്, ശ്രീ ഉമേഷ് ബാബുവിന് ഇനി എങിനെ വേണമെങ്കിലും എഴുതാന്‍ വിലക്കില്ലല്ലോ.

കണ്ണൂസ്‌ said...

മമ്മൂട്ടിയുടേയും, ഉമേഷ്‌ ബാബുവിന്റേയും കാര്യം പൂര്‍ണ്ണമായി അംഗീകരിക്കുമ്പോഴും, ഹുസൈന്റെ കാര്യത്തില്‍ എനിക്ക്‌ വേറിട്ടൊരു അഭിപ്രായമുണ്ട്‌.

നഗ്‌നത കണ്ടാല്‍ തുള്ളേണ്ട കാര്യമൊന്നുമില്ല സംഘപരിവാറിന്‌ എന്നത്‌ ശരി. പക്ഷേ ഹുസ്സൈന്‍ ചെയ്യുന്നത്‌ അങ്ങിനെയല്ല. ഹൈന്ദവര്‍ പാവനമെന്ന് കരുതുന്ന ദേവീരൂപങ്ങളെ മനഃപൂര്‍വം നഗ്നമായി ചിത്രീകരിക്കുകയാണ്‌. എന്തു രീതിയിലുള്ള സന്ദേശമാണ്‌ അതിലൂടെ അയാള്‍ നല്‍കാന്‍ ആഗ്രഹിക്കുന്നതെന്ന് അയാള്‍ക്ക്‌ പോലും അറിയില്ല.

എത്രയൊക്കെ ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ കാര്യം പറഞ്ഞാലും, കലാകാരന്‌ ഒരു സാമൂഹിക ഉത്തരവാദിത്തം കൂടിയുണ്ട്‌. മതപരമായ അസ്വാസ്ഥ്യങ്ങളോ, കലാപങ്ങളോ ജനിപ്പിക്കുന്ന സൃഷ്ടികളില്‍ നിന്ന് അയാള്‍ ഒഴിഞ്ഞു നില്‍ക്കണം എന്നാണ്‌ എന്റെ വ്യക്തിപരമായ അഭിപ്രായം.

പിന്നെ ഹുസ്സൈന്‍ എന്ന തറ ചിത്രകാരന്‌ രാജാ രവിവര്‍മ്മയുടെ പേരിലുള്ള പുരസ്കാരം കൊടുത്തതിനും ഞാന്‍ എതിര്‌ :-)

-സു‍-|Sunil said...

കണ്ണൂസ് കൊട്‌ കൈ, ഇതുപറഞതിന് -“ഹുസ്സൈന്‍ എന്ന തറ ചിത്രകാരന്‌ “
ഊതിവീര്‍പ്പിച്ച് വ്യക്തികളില്‍ ഒരുത്തന്‍ കൂടി -അതാണ് ഹുസ്സൈന്‍.
എ.രാമചന്ദ്രന്‍ ഇത്തരം പുരസ്കാരങ്ങളൊന്നും സ്വീകരിക്കില്ലായിരിക്കും! അതോ കൊടുത്തോ‍ാ! അറിയില്ല. അല്ലെങ്കിലും മുറ്റത്തെ മുല്ലക്ക് മണം കമ്മിയാ... -സു-

ദേവന്‍ said...

കണ്ണൂസേ എം എഫ് ഹുസൈന്‍ രവിവര്‍മ്മ പുരസ്കാരത്തിനു അര്‍ഹനാണെന്നല്ല പറഞ്ഞത് (അല്ലയോ എന്നും എനിക്കറിയില്ല, ചിത്രകല എനിക്കു വലിയ പിടിപാടില്ല). മുണ്ടില്ലാത്ത സരസ്വതിയെയും ഹനുമാനെയും വരച്ചത് അയാള്‍ ജനശ്രദ്ധ ആകര്‍ഷിക്കാന്‍ തന്നെയാണെന്നും കരുതാം. ആര്‍ എസ് എസ്സ് ആണോ ആരു എന്തു വരയ്ക്കണമെന്ന് തീരുമാനിക്കുന്നത്?

::സിയ↔Ziya said...

കുറിപ്പ് കൊള്ളാമെങ്കിലും ഈ വക ചിന്തകള്‍ക്ക് ഇക്കാലത്ത് ഒട്ടും പ്രസക്തി ഇല്ലല്ലോ?
നിര്‍മ്മാല്യത്തെ സംബന്ധിച്ച ദേവേട്ടന്റെ ‘വിഷന്‍’ നിരവധി തവണ എവിടെയൊക്കെയോ വായിച്ചതാണ്...
നിസ്സംഗതയാണ് മാഷമ്മാരേ, ഫുള്ളി നിസ്സംഗത

Anonymous said...

ഓ.ടോ.

ദേവേട്ടാ,
ഇതുകൂടി വായിക്കണേ

Inji Pennu said...

കണ്ണൂസേട്ടാ, കൊടുകൈ!
ആ മലമ്പുഴേലെ യക്ഷിയേയും ഒന്നും ആരും അങ്ങിനെ കൊത്തിവെക്കരുത്! അതെന്ത് വൃത്തികേടാണത്!!! തിരുവനന്തപുരം ടെക്നോപ്പാര്‍ക്കിലും ഉണ്ട് അങ്ങിനെയൊരു വൃത്തികെട്ട ശില്പം. പണ്ടൊക്കെ ഉണ്ടക്കിയത് പോട്ടെ അന്നൊക്കെ അങ്ങിനെയായിരുന്നല്ലൊ, ഇപ്പൊ ഉണ്ടാക്കണത് എന്തിനു? അതൊക്കെ തറയാണ്! ദേവന്മാര്‍ മാത്രമല്ല, സ്ത്രീകളെയും അപമാനിക്കാന്‍ പാടില്ല! ഇത് സാഹിത്യത്തിലും ചിത്രരചനയിലും ശില്പങ്ങളിലും ഒക്കെ ഈ സെന്‍സറിങ്ങ് കൊണ്ട് വരണം.

ഉണ്ണിക്കുട്ടന്‍ said...

വളരെ വളരെ തരം താണു പോയി ഇഞ്ചീ ആ കമന്റ്. കാണുന്നവരുടെ മനസ്സു ശുദ്ധമല്ലെങ്കില്‍ എല്ലാ ചിത്രവും വൃത്തികേടാക്കാം . ചിത്രകലയെക്കുറിച്ചുള്ള പുസ്തകങ്ങള്‍ ഞാന്‍ വായിച്ചിട്ടുണ്ട്. 'ന്യൂഡ്' എന്നാല്‍ കലയുടെ ഭാഗമാണ്. സൌന്ദര്യത്തിന്റെ മറ്റൊരു മുഖം . "നെയ്ക്കെഡ്" ആണ്‌ ഇഞ്ചി പറഞ്ഞ വൃത്തികേട്. കാനായി കുഞ്ഞി രാമന്‍ എന്ന മഹത്തായ കലാകാരന്റെ മഹത്തായ ഒരു ശില്പം കണ്ടപ്പോള്‍ ഇഞ്ചിക്കു തോന്നിയത് ഒരു പെണ്ണു ഉടുതുണീ ഇല്ലാതെ കിടക്കുന്നു എന്ന്!! കഷ്ടം !!

പൊന്നപ്പന്‍ - the Alien said...

നിയമപ്രകാരമുള്ള മുന്‍‌കൂര്‍ മാപ്പ് രേഖപ്പെടുത്തിക്കൊള്ളുന്നു.

ഇനി ഓഫ് :

ഇഞ്ച്യേച്ചി ടെക്‌നോപാര്‍ക്കിലെ ശില്പം വൃത്തികെട്ടതാണെന്ന പ്രയോഗം പിന്‍‌വലിക്കണം.
അങ്ങ് 'ഭവാനി'യുടെ മുന്‍പില് ഒരു ജെന്‍ഡറില്ലാത്ത ചെറുക്കന്‍ മഴയെന്നും വെയിലെന്നും ഇല്ലാതെ പടിഞ്ഞാറേക്ക് നോക്കി അന്തം വിട്ടിരിക്കാന്‍ തുടങ്ങിയിട്ട് കൊല്ലങ്ങളായിരുന്നു. (ശ്ശോ.. ഇതിലെ ഓരോ കണ്‍സെപ്റ്റിനും എന്നാ മൂല്യമാ.. ജെന്‍ഡറില്ല.. പടിഞ്ഞാറേക്കു നോക്കുന്നു.. അവിടെയാണേല്‍ കടലു കിടക്കുന്നു... )
പുള്ളിക്കൊരു കൂട്ടായിക്കോട്ടേ എന്നും പറഞ്ഞാ മറ്റേ ചേച്ചിയെ മെയിന്‍ ഗേറ്റിന്റെ മുന്നില്‍ നിര്‍ത്തിയിരിക്കുന്നേ.. ചെക്കനെ കടലും നോക്കിയിരിക്കാതെ ജീവിതത്തിലേക്കു തിരിച്ചു കൊണ്ടു വരാന്‍ ഒരു പരിശ്രമം. ഈ വിശ്വാമിത്രന്‍/മേനക കഥയുടെ ഒരു ഹൈടെക്ക് ഇം‌പ്ലിമെന്റേഷന്‍. അത്രേയുള്ളൂ.. അല്ലാതെ സദാചാരം ഇടിച്ചു പൊളിക്കാനൊന്നുമല്ല..
വൃത്തികെട്ടതാണത്രേ.. വൃത്തികെട്ടത്.. ഹും !!!

Inji Pennu said...

പൊന്നപ്പന്‍സ് :) എന്റെ കമന്റിലെ സര്‍ക്കാസം അങ്ങ് കാണുമാറേകേണം ;)

Dinkan-ഡിങ്കന്‍ said...

കണ്ണൂസേ,
നഗ്നതയും രതിയും ഒക്കെ മതത്തിലും ബക്തിയിലും സന്നിവേശിപ്പിച്ച രീതിയാണ് ഹൈന്ദവതയുടേ. ഹിന്ദു എന്നാല്‍ കുമ്മനം രാജശേഖരനും ,പ്രവീണ്‍ തൊഗാഡിയയും , വി എച്പിയും ആണെന്ന മുന്‍‌ധാരണ ഉണ്ടെങ്കില്‍ ഞാന്‍ ഒന്നും പറയുന്നില്ല. ഇല്ലെങ്കില്‍ ചിലത് പറയട്ടെ. നഗ്നമായ ദേവീ വിഗ്രഹങ്ങളും, ലിം‌ഗങ്ങളും, മൈഥുനബിം‌ബങ്ങളും നിറഞ്ഞതായിരുന്നല്ലോ ആദികാല ക്ഷേത്രങ്ങള്‍. അവിടേ എന്താ ഇവര്‍ ഒന്നും മിണ്ടാത്തത്? അങ്ങിനാണേല്‍ ഖജുരാവോ ഒക്കെ തല്ലിപ്പോളിച്ച് കളയണ്ടേ. ഹുസൈന്‍ നഗ്നത മാത്രമല്ല മറ്റ് പല നല്ല ചിത്രങ്ങളും വരച്ചിട്ടുണ്ട് (അറ്റ്ലീസ്റ്റ് മാധുരി ദീക്ഷിത്തിനെ വച്ചുള്ളതെങ്കിലും അറിയാമല്ലോ അല്ലെ?). പിന്നെ ആവിഷ്കാരം കലാകാരനുള്ളതാണ്. സാമൂഹിക സന്ദേശം നല്‍കാന്‍ അയാള്‍ തുനിഞ്ഞിറങ്ങണം എന്നില്ല, നിലവിലുള്ള മിഥ്യാ സങ്കല്‍പ്പങ്ങളെ ശിഥിലീകരിക്കുന്ന (ന്റമ്മോ എവിടുന്നാണാവോ എനിക്കീ വാക്കോളൊക്കെ കിട്ടണത്, എന്നെ സമ്മതിക്കണം) സൃഷ്ടികള്‍ നടത്തിയാലും മതി. ദേവദാസിപ്പുരകള്‍ ഒഴിയാത്ത ക്ഷേത്രങ്ങളില്‍ ഉള്‍നാടന്‍ സൌത്ത് ഇന്ത്യയിലും , നൊര്‍ത്ത് ഇന്ത്യയിലും ഇല്ലേ?

പിന്നെ മലമ്പുഴ യക്ഷിയെ കണ്ട് ഛര്‍ദ്ദിക്കണവര്‍ക്ക് “പരസ്യപ്പലകയില്‍” മന്ദിരാ ബേഡീം, മലായ്ക്കയും, നവൊമി കാമെബ്ല്ലും തുണീം കോണോം ഇല്ലാതെ നില്‍ക്കണ കണ്ട് ഒന്നും തോന്നണില്ലേ ആവോ? അതൊന്നും സ്ത്രീകളെ അപമാനിക്കണതല്ല, കാരണം അത് സ്ത്രീകള്‍ തന്നെ ഉരിയണതാണല്ലോ അല്ലെ? അതേ സാഹിത്യത്തിലും രചനയിലും ഒക്കെ സെന്‍സറിങ്ങ് വരണം. തസ്ലീമാ നസ്രീന് വധശിക്ഷ തന്നെ കിട്ടണം, കല്ലെറിഞ്ഞ് തന്നെ കൊല്ലണം. സഫ്ദര്‍ ഹാശ്മിമാര്‍ ഇനിയും ആവര്‍ത്തിക്കണം. ഒരുവന്‍ രചന നറ്റത്തും മുന്നേ സമൂഹത്തിനു വോട്ടിനിടണം. എന്നിട്ട് സ്വന്തം മൊബൈലില്‍ xxx ത്രീ ജി.പി വീഡിയോ കൊണ്ട് നടക്കണ സമൂഹം “സദാചാര പ്രസം‌ഗം” നടത്തി അവനെ കൊല്ലണം. അപ്പോള്‍ എല്ലാം ശാന്തം.

ആകെ ലൈം‌ഗിക അരാജകത്വം അഴിച്ച് വിടണം എന്നല്ല പറഞ്ഞത്. “ലിബിഡോ” ഒരു സത്യമാണ്. കലയിലും കലാകാരനിലും അതൊരു രാസത്വരഗമാണ്.

(ഡേയ് ഇത് പറഞ്ഞതിന് എന്നെ ബാച്ചീസ് ക്ലബിന്ന് പേര്‍ വെട്ടാന്‍ ഇപ്പോള്‍ ഉണ്ണിക്കുട്ടന്‍ , മനു, കുട്ടിച്ചാത്തന്‍ ടീംസ് ഇപ്പോള്‍ വരും. ഞാന്‍ ഓടി)

സുരലോഗം || suralogam said...

ഒരിക്കല്‍ ഒരു നിയമസഭാംഗം മാര്‍ക്സിന്റെ സ്വകാര്യജീവിതത്തെ പരാമര്‍ശിച്ചതിന് കമ്യൂണിസ്റ്റ് പാര്‍ട്ടിക്കാര്‍ ആകെ ഇളകിവശായി.പ്രബുദ്ധരായവരുടെ നില ഇങ്ങനെയെങ്കില്‍ സാദാ വിശ്വാസികള്‍ യുക്തിസഹമായി(ദൈവങ്ങളുടെ നഗ്നചിത്രീകണത്തിന്റെ കാര്യത്തില്‍) പ്രതികരിക്കും എന്നു കരുതാമോ?
കലാകാരന്‍മാര്‍ ഇക്കാര്യങ്ങളില്‍ വിവേചനബുദ്ധി കാണിക്കുന്നത് നന്നായിക്കും എന്നു തോന്നുന്നു.

കുട്ടന്‍സ്‌ said...

പര്‍ദ്ദയിട്ട ‘യക്ഷി‘ യുടെ ശില്‍പ്പം കണ്ട് വീട്ടിലെത്തിയ ഞാന്‍ കാണുന്നത് അകത്തു സൂക്ഷിക്കേണ്ടവ പുറത്ത് കാണിച്ച് ഡാന്‍സ് കളിക്കുന്ന ബോളിവുഡ് സുന്ദരിമാര്‍...
സംഭാഷണങ്ങളിലും, ഉള്ളടക്കത്തിലും അവിഹിതം നിറയുന്ന സോപ് സീരിയലുകള്‍..കൊള്ളാം...

ഒ.ടൊ ആണെങ്കില്‍ ക്ഷമിക്കുക

പൊന്നപ്പന്‍ - the Alien said...

ഇഞ്ചിപ്പെണ്‍സ്, എന്റെ കമന്റിലെ സര്‍ക്കസ്സ് കളി അങ്ങും കാണുമാറാകണം.

ഉണ്ണിക്കുട്ടന്‍ said...

പൊന്നപ്പാ ഒരു മാപ്പ് ഇവിടേം ..

കൊട് കൈ ഡിങ്കാ.. നിന്നെ ക്ലബിലെ സ്ഥിരാംഗത്വം തന്ന് ആദിരിക്കാനാ തീരുമാനം ..
നോക്കുന്നവരുടെ കണ്ണിലാണ്‌ കല എന്നാരോ പറഞിട്ടില്ലേ..ഇല്ലെങ്കില്‍ ഇതാ ഞാന്‍ പറഞ്ഞിരിക്കുന്നു.

Radheyan said...

വിമതന്‍,പുകാസാ സി.പി.എം അനുഭാവമുള്ള ഒരു സാഹിത്യപ്രസ്ഥാനമാണ്.അത് വെറുഒ പോഷക സംഘടനയോ വര്‍ഗ്ഗബഹുജന സംഘടനയോ അല്ല.പിന്നെ ഉമേഷ് ഏതോ ഒരു പാര്‍ട്ടിയുടെ നേതാക്കള്‍ക്കുണ്ടാകുന്ന ഭയത്തെ കുറിച്ച് കവിതയെഴുതി.അത് തങ്ങളെ കുറിച്ചാണ് എന്ന് പിണറായി & കോ എങ്ങനെ മനസ്സിലാക്കി.(ഒരു തരം വളിക്ക് വിളി കേള്‍ക്കല്‍).

കണ്ണൂസ്,ഹുസൈന്റെ നിലവാരം അളക്കാനുള്ള അടിസ്ഥാന യോഗ്യത എനിക്കില്ല.മാ.മാ.ശ്രീ.കുമ്മനം,പി.പരമേശ്വരന്‍, കൃഷ്ണദാസ് തുടങ്ങിയവറ്ക്കും ഇല്ല എന്നാണ് എനിക്ക് തോന്നുന്നത്.
അനേകം ക്ഷേത്രങ്ങളില്‍ ശിവപാര്‍വതി സംയോഗവും രാധകൃഷ്ണലീലയും മറ്റും കൊത്തി വെച്ചിട്ടുണ്ട്. നഗ്നതയുടെ ആവിഷ്ക്കാരം ഹിന്ദു സമൂഹത്തിന് അന്യമല്ല.മാത്രമല്ല ലിംഗത്തെ ആരാധിക്കുന്ന ഒരു സമൂഹമാണ് അത്.അപ്പോള്‍ നഗ്നതയല്ല അത് വരച്ച ആളിന്റെ മതമാണ് പ്രശ്നം.അവിടെയാണ് പ്രശ്നം.നിര്‍മ്മാല്യം എം.ടി യുടെ ആയത് കൊണ്ട് കുഴപ്പമില്ല,പക്ഷെ ഒരു ഭഗവത്ഗീതയും കുറേ മുലകളും ബഷീറിന്റെ ആയത് കൊണ്ട് മോശം എന്ന് വരുന്നത് കഷ്ടമല്ലേ.
സൃഷ്ടികളെ അതിനെ നിലവാരമനുസരിച്ച് വിമര്‍ശിക്കാം.അല്ലാതെ സൃഷ്ടിച്ചവന്റെ കുലം നോക്കി വിമര്‍ശിക്കരുത്

Dinkan-ഡിങ്കന്‍ said...

രാധേയാ ബഷീര്‍ നിലവിലുള്ള സങ്കല്‍പ്പങ്ങളെ തള്ളീക്കളഞ്ഞ് “ന്റുപ്പാപ്പാക്കൊരാനേണ്ടാര്‍ന്ന്” “ഭഗവത് ഗീതയും കുറേ മുലകളും“ എന്നൊക്കെ പേരിട്ടു. എന്നാല്‍ സമകാലീനരാ ചിലര്‍ പഴയ ശൈലി തന്നെ തുടര്‍ന്നു. “ന്റുപ്പാപ്പാക്കൊരാനേണ്ടാര്‍ന്ന്” എന്നത് വന്ന അറ്റേഃ സമയത്ത് തകഴി എഴുതിയ കഥയുടെ പേര് “പതിത പങ്കജം” എന്നായിരുന്നു. (എത്ര പേര് അത് വായിച്ചിട്ടുണ്ട് എന്നറിയില്ല). അപ്പോള്‍ നിലവിലുള്ളതിനെ ചോദ്യം ചെയ്തവരൊക്കെ സ്വയം ചോദിച്ച് പണിവാങ്ങീട്ടുണ്ട്. ഇല്ലെങ്കില്‍ നമ്മള്‍ അവര്‍ക്ക് കൊടുത്തിട്ടുണ്ട്. ബൌദ്ധികജഢത്വം നാം കാത്ത് സൂക്ഷിക്കണം, മാറ്റം വരാന്‍ പാടില്ല, കാ‍രണം പ്രളയം വരും.
വിട. ഇനി ഇവിടേ ഓഫടിക്കില്ല

Manu said...

ഓഫ്. ഡിങ്കോ ഞാന്‍ ഫാനായി :)

ഉണ്ണിക്കുട്ടന്‍ said...

പ്ലീസ് ഒരോഫും കൂടെ...

ഈ പോസില്‍ കാട്ടിയ പരാക്രമങ്ങള്‍ക്ക് ഡിങ്കനെ ആദരിക്കുന്നതിനും സ്ഥിരാംഗമായി വാഴിക്കുന്നതിനുമായി നാളെ രാവിലെ 10ന്‌ ബാച്ചി ക്ലബില്‍ ഒരു സമ്മേളനം ഉണ്ടായിരിക്കുന്നതാണ്. ചെന്നൈക്കരെ പറ്റിച്ച ദില്ബന്റെ ചീട്ടു കീറണോ വെണ്ടയോ എന്ന വിഷയത്തില്‍ ചര്‍ച്ചയും ഉണ്ടായിര്ക്കും . പ്രൊഫ: സാന്റോസിന്റെ "വെള്ളമടിയും കുത്തിടലും " എന്ന ക്ലാസ്സും ഉണ്ടായിരിക്കും .മലമ്പുഴ യക്ഷിയെ വൃത്തികേട് എന്നു പറഞ്ഞതില്‍ പ്രതിഷേധിച്ച് കോലം കത്തിക്കലും ഉണ്ടായിരിക്കും . വിവാഹിതര്‍ ഒളിഞ്ഞു നോക്കന്‍ പാടുള്ളതല്ല.

chithrakaranചിത്രകാരന്‍ said...

ഇഞ്ചി... കലക്ക്‌ ഉടുതുണിയില്ല. ചിത്ര-ശില്‍പ കലയുമായി ബന്ദപ്പെടുന്നവര്‍ക്ക്‌ ചിന്തക്കോ കലാപ്രവര്‍ത്തിക്കോ അരുതായ്മകള്‍ ഒന്നുമില്ല.
കാനായി വിദേശഗവണ്മെന്റുകളുടെ സ്കോളര്‍ഷിപ്പോടെ യൂറോപ്യന്‍ രാജ്യങ്ങളെല്ലാം കറങ്ങി കേരളത്തില്‍ തിരിച്ചെത്തിയകാലത്ത്‌ കേരളത്തിലെ പൊങ്ങച്ച സമൂഹത്തില്‍ സാംസ്കാരികമായ ഒരു ഞെട്ടലുണ്ടാക്കനായി മനപ്പൂര്‍വം നിര്‍മ്മിച്ച ശില്‍പ്പമാണ്‌ യക്ഷി.
അദ്ദേഹത്തിന്റെ മുക്കോലപ്പെരുമാളും,ശംഖുമുഖത്തെ സാകര കന്യകയും, വേളിയിലെ ശില്‍പ്പങ്ങളുമൊന്നും യക്ഷിയോളം വരില്ല.മാത്രമല്ല കേരളത്തിലെ ആദ്യ ഔട്ട്ഡോര്‍ ശില്‍പ്പം എന്ന പ്രത്യേകതക്കു പുറമെ കേരളത്തില്‍ ശില്‍പ്പകലക്കു ജനപ്രീതിയുണ്ടാക്കിയ- വിലാസമുണ്ടാക്കിയ ശില്‍പ്പംകൂടിയാണ്‌ യക്ഷി.

ആ നഗ്ന ശില്‍പ്പത്തില്‍ ഒരു കലാകാരന്റെ സാംസ്കാരികമായ ഊര്‍ജ്യം മുഴുവന്‍ അടക്കം ചെയ്തിട്ടുണ്ട്‌.ആ ഊര്‍ജ്യമാണ്‌ നമ്മളിലെ കാപട്യക്കാരെ ലജ്ജിപ്പിക്കുന്നതും, ഈര്‍ഷ്യം കൊള്ളിക്കുന്നതും.
ശില്‍പ്പി കോണ്‍ക്രീറ്റിനെ ഒരു സൌന്ദര്യാനുഭൂതിയാക്കുംബോള്‍, മനുഷ്യശരീരത്തിലെ മാംസത്തെ കോണ്‍ക്രീറ്റില്‍ കണ്ട്‌ ഹാലിളകുന്ന നമ്മുടെ അധമ മനസ്സിനെ ശില്‍പ്പി ക്രൂരമായി പരിഹസിക്കാന്‍ ധൈര്യം കാണിക്കുകയാണ്‌.
ഒരു കലാകാരനെ മഹാനാക്കുന്നത്‌ സമൂഹത്തിലേക്ക്‌ പ്രസരിപ്പിക്കാന്‍ തയ്യാറാകുന്ന ആ ധൈര്യമാണ്‌.

എം എഫ്‌ ഹുസൈന്‌ രവിവമാപുരസ്കാരം കൊടുത്തതിനു പിന്നില്‍ ... ഒരു ഹിന്ദു ദൈവത്തിന്റെ നഗ്നചിത്രമൊന്നുമല്ല.. എം എഫ്‌ ഹുസൈന്‍ അമിതാബ്‌ ബച്ചനെപ്പോലെ താരമൂല്യമുള്ള വ്യക്തിപ്രഭാവമാണ്‌. അതിന്റെ സാമീപ്യം കെവലം ഒരു പൊര്‍റ്റ്രൈറ്റ്‌ പെയ്ന്ററായിരുന്ന രവിവര്‍മയുടെ പേരില്‍ ലളിതകലാ അക്കാദമി ഏര്‍പ്പെടുത്തിയ അവാര്‍ഡിനേയും പരിസരത്തേയും നിലാവില്‍ കുളിപ്പിക്കുക എന്ന ലക്ഷ്യമാകുന്നു.

(കേരള സര്‍ക്കാരിന്റെ ഒരു ലക്ഷം രൂപയുടെ ഈ അവാര്‍ഡ്‌ കേരളത്തിലെ കലാകാരന്മാരെ ഉദ്ധേശിച്ച്‌ ഏര്‍പ്പെടുത്തിയതാണെങ്കിലും ഡിഫി സമ്മേളനത്തിന്‌ മമ്മുട്ടിയെ അവതരിപ്പിച്ചതുപോലെ, താരപ്രഭയില്‍ ജനത്തെ മയക്കാനായി തന്നെയാണ്‌ എം എഫ്‌ ഹുസൈനെ കൊണ്ടുവരുന്നത്‌.)

ഡാലി said...

വളരെ സീരിയസ്സ് ആയ ലേഖനം. രാധേയനോട് യോജിക്കുന്നു. നാളും, പേരും, കുലവും നോക്കി കലാ സംസ്കാരിക രംഗത്തെ വേര്‍ത്തിരിക്കുന്നിടത്ത് ഫാസിസത്തിന്റെ പ്രേതങ്ങളെ തന്നെയാണ് കാണാന്‍ കഴിയുക.
ഹുസൈന്‍ ഒരു ചവറ് വരക്കാരനാണൊ കഴിവുള്ളവനാണോ എന്നതിലുള്ള തര്‍ക്കമല്ല, പുരസ്കാരം കൊടുക്കാതിരിക്കാന്‍, അങ്ങേക്കെതിരെയുള്ള ആരോപണം പടം വരച്ച് ഹിന്ദുക്കളെ അപമാനിച്ചു എന്നാവുന്നതാണ് പ്രശ്നം.
മമ്മൂട്ടി എന്ന സംസ്കാരിക രംഗത്ത് പ്രവര്‍ത്തിക്കുന്ന നടനെ കാണാതെ മമ്മൂട്ടി എന്ന മുസ്ലീം ഗുജറാത്തിനെ കുറിച്ച് പറഞ്ഞപ്പോള്‍ ചാണാകഭിഷേകം നടത്തുന്നതാണ് പ്രശ്നം.
നേതാക്കള്‍ക്കെതിരെ എന്ന് തോന്നുന്ന എന്തിനേയും, അത് കവിതയായാല്‍ കൂടി, നേരിട്ട് ബന്ധമില്ലെങ്കില്‍ കൂടി, അച്ചടക്ക ലംഘനത്തിനെ പേരില്‍ അടിച്ചമര്‍ത്തുന്നതും ഫാസിസത്തിന്റെ മുഖം തന്നെയാണ്.
തുളസിയിട്ട ലിങ്ക് കണ്ട് ഇതോ ഇന്ത്യന്‍ സ്വാതന്ത്രം, മതേതരത്വം എന്ന് ചോദിച്ച് പോകുന്നില്ലേ?

nalan::നളന്‍ said...

പിന്നെ ഹുസ്സൈന്‍ എന്ന തറ ചിത്രകാരന്‌ രാജാ രവിവര്‍മ്മയുടെ പേരിലുള്ള പുരസ്കാരം കൊടുത്തതിനും ഞാന്‍ എതിര്‌ :-)

കണ്ണൂസേ കോടു കൈ....(എന്റമ്മോ എന്തൊരു ബു. ജി. യാ ഞാന്‍)
ഈ തറ ചിത്രകാരെനെന്ന വിശേഷണം ഹുസൈന്റെ പേരു മാറ്റി വേറെ ഏഅതൊരു ചിത്രകാരന്റേതാക്കിയാ‍ലും വ്യത്യാസമുണ്ടാവുകയില്ലല്ലോ..

നടുറോടില്‍ ഉടുതുണിയില്ലാതെ നടക്കുന്നതും വീട്ടിനുള്ളില്‍ ഉടുതുണിയില്ലാതെ നടക്കുന്നതും ഒന്നാണോ കണ്ണൂസേ ?, ഹുസൈന്‍ തന്റെ പടം നടുറോഡിലൊന്നമല്ലല്ലോ പ്രദര്‍ശിപ്പിച്ചത്..

പിന്നെ രാധേയാ, വിമതന്‍ പറഞ്ഞ പോലെ ഉമേഷ് ബാബുവിന്റെ വാ പൊത്തിപിടിച്ചതൊന്നുമില്ലല്ലോ അല്ലേ ?

നിഷ്പക്ഷതയുടെ സ്വീകാര്യത മനസ്സിലാകുന്നു!!
അരാഷ്ട്രീയത്തിനെന്തൊരു മധുരം !! സ്വീകാര്യതയുടെ മാധുര്യം, നടക്കട്ടെ!

Radheyan said...

നളന്‍, എന്നെ വേണേല്‍ 4 തെറി വിളിച്ചോ,പക്ഷേ അരാഷ്ട്രീയന്‍ എന്ന് മാത്രം വിളിക്കരുത്.പോലീസിന്റെ ലാത്തിയുടെ ചൂട് ഇന്നും എന്റെ പുറത്തുണ്ട്.പിന്നെ പീണറായിയെ പിന്തുണക്കുന്ന ഒരാള്‍ക്ക് മാത്രമേ രാഷ്ട്രീയവാദിയാകാനോ കമ്മ്യൂണിസ്റ്റാ‍കാനോ കഴിയൂ എന്ന് ഞാന്‍ കരുതുന്നില്ല.

ആരും ആരുടെയും വാ പൊത്തിപ്പിടിക്കുന്നില്ല.അത് നമ്മുടെ ഭരണഘടനയുടെ അല്‍പ്പമായെങ്കിലും നിലനില്‍ക്കുന്ന ജനാധിപത്യത്തിന്റെ ഗുണം.പക്ഷെ എതിര്‍സ്വരങ്ങളോടുള്ള ചൊറിച്ചിലുണ്ടല്ലോ,അതിനെക്കുറിച്ച് മാത്രമാണ് ഞാന്‍ പറഞ്ഞത്.

sandoz said...

മൊത്തത്തില്‍ ഒരു ഓഫ്‌...
ഹ.ഹ.ഹ...എനിക്ക്‌ വയ്യ...
മലമ്പുഴയിലെ യക്ഷിശില്‍പം തകര്‍ക്കുക......
കാനായി കുഞ്ഞിരാമനെ കല്ലെറിയുക........
മാഡം ഷക്കീലയെ സാംസ്കാരിക കേരളത്തിന്റെ അംബാസഡര്‍ അക്കുക......
ഡിസ്കോ ശാന്തിയെ സാംസ്കാരിക വകുപ്പ്‌ ഏല്‍പ്പിച്ച്‌ തുറന്ന് പ്രവര്‍ത്തിക്കാന്‍ വിടുക.......
പമ്മനു സാഹിത്യാക്കാദമി വിശിഷ്ടാംഗത്വം നല്‍കുക....

ഈ മഹത്തായ ആവശ്യങ്ങള്‍ ഉന്നയിച്ച്‌ ചില പ്രബുദ്ധരായ ബ്ലോഗേഴ്സ്‌ നയിക്കുന്ന മലമ്പുഴ ധര്‍ണ്ണ നാളെ കൃത്യം..
സൗകര്യമുള്ളപ്പോള്‍.....

parajithan said...

ശക്തമായ കുറിപ്പ്‌.

രാധേയാ, ടോപികില്‍ നിന്ന് അകന്നു പോകുന്നുണ്ടെങ്കില്‍ ക്ഷമിക്കണേ.

കണ്ണൂസെ, ഹുസൈനെ തറച്ചിത്രകാരനെന്നു വിളിച്ചത്‌ അദ്ദേഹത്തിന്റെ കലാസൃഷ്ടികളുടെ നിലവാരമില്ലായ്മയെ ലക്ഷ്യമാക്കിയാണോ? അതോ ലൈംലൈറ്റില്‍ നില്‌ക്കാനായി കാണിച്ചിട്ടുള്ളതെന്നാരോപിക്കപ്പെടുന്ന പ്രവൃത്തികളുടെ പേരിലോ? ആദ്യത്തേതാണെങ്കില്‍ ഒരാളുടെ ചിത്രങ്ങളെക്കുറിച്ചുള്ള സ്വന്തം വിലയിരുത്തലനുസരിച്ച്‌ തറയെന്നോ മികച്ചതെന്നോ വിളിക്കുന്നതില്‍ യാതൊരു തെറ്റുമില്ല. രണ്ടാമത്തേതാണെങ്കില്‍, ഹുസൈന്‍ ചെയ്യുന്നതു പോലുള്ള 'സൂത്രപ്പണികള്‍' പുകള്‍പെറ്റ പല കലാകാരന്മാരും ചെയ്തിട്ടുണ്ട്‌, ഏതെങ്കിലുമൊക്കെ തരത്തില്‍.

പക്ഷേ ഒന്നുണ്ട്‌. ഇന്ത്യയില്‍ വലിയൊരു ചിത്രകലാ വിപണിയുണ്ടാക്കിയതിലും വിദേശഗ്യാലറികളിലടക്കം ഇന്ത്യയില്‍ നിന്നുള്ള ചിത്രങ്ങളെ ശ്രദ്ധേയങ്ങളാക്കിയതിലും ഹുസൈനുള്ള പങ്ക്‌ അവഗണിക്കാവുന്നതല്ല. കലാകാരന്‍ കള്ളും കഞ്ചാവുമടിച്ച്‌ മുഷിഞ്ഞ ഉടുപ്പുമിട്ട്‌ അലഞ്ഞുനടക്കേണ്ടവനാണെന്നു കരുതിയിരുന്ന ഇന്ത്യന്‍ സമൂഹത്തില്‍ അത്തരമൊരു മാറ്റത്തിലെ പ്രേരകശക്തികളിലൊന്നായി പ്രവര്‍ത്തിച്ചത്‌ അഭിനന്ദനീയം തന്നെയാണ്‌. അതും റോഡില്‍ സിനിമാകട്ടൗട്ടുകള്‍ വരച്ചു നടന്ന സ്ഥിതിയില്‍ നിന്നും ലോകം ശ്രദ്ധിക്കുന്ന കലാകാരനെന്ന നിലയിലേയ്ക്ക്‌ സ്വപ്രയത്നം കൊണ്ട്‌ വളര്‍ന്നയാളെന്ന കാര്യം കൂടി പരിഗണിക്കുമ്പോള്‍.

ഹുസൈന്റെ കലയെപ്പറ്റി പറഞ്ഞാല്‍, അദ്ദേഹം ലോകോത്തരപ്രതിഭയോ 'ഹൃദയത്തില്‍ ഹരിചന്ദനമെഴുതിയ ഒരാളോ' (കട: വിജു വി.നായര്‍) സുനില്‍ ഇവിടെ സൂചിപ്പിച്ച പോലെ എ.രാമചന്ദ്രനൊപ്പം നില്‌ക്കുന്ന കലാകാരനോ അല്ലായിരിക്കാം. പക്ഷേ കേരളത്തില്‍ കൊട്ടിഘോഷിക്കപ്പെടുന്ന സി.എന്‍. കരുണാകരനെക്കാളൊക്കെ പതിന്മടങ്ങ്‌ മികവുള്ള ചിത്രകാരനാണ്‌ ഹുസൈനെന്നാണ്‌ എന്റെ തോന്നല്‍. എന്തായാലും ഇവിടെ പലരും പറഞ്ഞ പോലെ ഹുസൈന്‍ എന്തു വരയ്ക്കണമെന്നു തീരുമാനിക്കേണ്ടത്‌ കാവിപ്പടയല്ല തന്നെ.

ഉമേഷ്‌ ബാബുവിന്റെ കാര്യത്തില്‍ അല്‌പം സന്ദേഹമുണ്ട്‌. സിപിയെം പോലുള്ള, പാര്‍ട്ടിയുടെ താല്‌പര്യങ്ങള്‍ക്കു വിരുദ്ധമായ കാര്യങ്ങള്‍ (ബൗദ്ധികമായാലും അല്ലാത്തതായാലും) അതുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നവര്‍ പരസ്യമായി പറയാന്‍ പാടില്ലെന്നു ശഠിക്കുന്ന ഒരു പ്രസ്ഥാനം (അങ്ങനെ ശാഠ്യമില്ലാത്ത ഏതു രാഷ്ട്രീയപ്പാര്‍ട്ടിയുണ്ട്‌?) അത്തരമൊരു പുറത്താക്കല്‍ നടപടിയെടുത്തതില്‍ യാതൊരത്ഭുതവുമില്ല. പുറത്താക്കിയിട്ട്‌, ഹുസൈനോട്‌ ചെയ്ത ലൈനില്‍ വീട്ടില്‍ കയറിയടി, ഗ്യാലറിയില്‍ കയറിയടി എന്നാണ്‌ കാര്യങ്ങളുടെ പോക്കെങ്കില്‍ സംഗതി വേറെ. ഇതിപ്പോള്‍ സിപിയെം കാരോട്‌ "ഇപ്പോഴും നിങ്ങളൊക്കെ പഴയ ലൈനീന്ന് മാറീല്ലേ? സംസാരിച്ചു തീര്‍ക്കാമായിരുന്ന കേസല്ലേയുള്ളൂ? അതിനു പകരം ഇങ്ങനൊരു വടിയെടുത്ത്‌ മറ്റുള്ളവരുടെ കൈയില്‍ കൊടുക്കണമായിരുന്നോ?" എന്നൊക്കെ ചോദിക്കാമെന്നല്ലാതെ ഹുസൈന്‍പ്രശ്നവും ചാണകപ്രയോഗവുമൊക്കെയായി താരതമ്യം ചെയ്യാന്‍ കഴിയുമോ എന്നു സംശയമുണ്ട്‌.

(ചിത്രകാരന്റെ കമന്റിന്‌ ഒരു അഭിനന്ദനം. കാര്യങ്ങള്‍ വളരെ നന്നായി പറഞ്ഞിരിക്കുന്നു. മലമ്പുഴ ഉദ്യാനത്തില്‍ ശില്‌പം ചെയ്യുന്നതിന്‌ കാനായിക്കും കൂട്ടര്‍ക്കും ഇന്ത്യന്‍ ചിത്രകലയിലെ കുലപതിയായിരുന്ന കെ.സി.എസ്‌. പണിക്കരുടെ അനുഗ്രഹാശിസ്സുകളും മാര്‍ഗ്ഗനിര്‍ദ്ദേശവുമുണ്ടായിരുന്നെന്ന് കാനായിയോടൊപ്പം അവിടെ ശില്‌പങ്ങള്‍ ചെയ്യുവാനുണ്ടായിരുന്ന ശ്രീ. ജയപാലപ്പണിക്കര്‍ പറഞ്ഞുകേട്ടിട്ടുണ്ട്‌.)

vimathan said...

രാധേയന്‍, താങ്കള്‍ ഇങിനെ എഴുതി “പുകാസാ സി.പി.എം അനുഭാവമുള്ള ഒരു സാഹിത്യപ്രസ്ഥാനമാണ്.അത് വെറുഒ പോഷക സംഘടനയോ വര്‍ഗ്ഗബഹുജന സംഘടനയോ അല്ല.പിന്നെ ഉമേഷ് ഏതോ ഒരു പാര്‍ട്ടിയുടെ നേതാക്കള്‍ക്കുണ്ടാകുന്ന ഭയത്തെ കുറിച്ച് കവിതയെഴുതി.അത് തങ്ങളെ കുറിച്ചാണ് എന്ന് പിണറായി & കോ എങ്ങനെ മനസ്സിലാക്കി.”
പു ക സ, സി പി എമ്മിന്റെ നേതൃത്വത്തില്‍ സംഘടിക്കപ്പെട്ടിട്ടുള്ള, പു ക സയിലെ തന്നെ സി പി എം ഫ്രാക്ഷനുകളാല്‍ നിയന്ത്രിക്കപ്പെടുന്ന ഒരു സംഘടനയാണ് എന്ന് താങ്കള്‍ക്ക് അറിവില്ലാ എന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. ഈ കവിതയെഴുതിയ ശ്രീ ഉമേഷ് ബാബു, പു ക സയിലെ സി പി എം ഫ്രാക്ഷന്‍ അംഗവുമായിരുന്നു. അങിനെ സി പി എം അംഗമായ ഉമേഷ് ബാബു, സി പി എമ്മില്‍ നിന്നും പുറത്താക്കിയവര്‍ ചേര്‍ന്ന് രൂപീകരിച്ച, ഒരു സി പി എം വിരുദ്ധ പ്രസിദ്ധീകരണത്തില്‍ കവിത പ്രസിദ്ധീകരിച്ചതാണ്, ഉമേഷ് ബാബുവിന് എതിരെ നടപടി വരാന്‍ കാരണം.(ഈ കവിത പ്രസിദ്ധീകരിച്ചത് എത് മാസികയിലാണ് എന്നുള്ളതാണ്, ഒരു പക്ഷെ കവിതയുടെ ഉള്ളടക്കത്തെക്കാള്‍ സി പി എം നേതൃത്വത്തെ പ്രകോപിപ്പിച്ചുണ്ടാവുക) പരാജിതന്‍ ചൂണ്ടികാട്ടിയ പോലെ പുറത്താകിയതിനു ശെഷം ശ്രീ ഉമേഷ് ബാബുവിന്റെ ആവിഷ്ക്കാര സ്വാതന്ത്ര്യത്തിനെതിരെ സി പി എം പ്രവര്‍ത്തിച്ചിട്ടില്ലാ എന്നും കാണാം.

chithrakaranചിത്രകാരന്‍ said...

കല എന്തുകൊണ്ടു നഗ്നമാകുന്നു എന്നറിയാന്‍, കലാകാരന്‍ എന്തുകോണ്ട്‌, ആര്‍ക്കുവേണ്ടി പ്രതികരിക്കുന്നു എന്നു മനസ്സിലാക്കാന്‍ തീര്‍ച്ചയായും ഈ ബ്ലൊഗ്‌ വായിക്കുക. ലിങ്ക്‌:

http://absolutevoid.blogspot.com/2007/05/blog-post.html (സ്വാതന്ത്ര്യവും ഔചിത്യവും)

വിഷ്ണു പ്രസാദ് said...

ദേശാഭിമാനിയിലല്ലാതെ കവിതയെഴുതില്ല എന്നു പറഞ്ഞിരുന്ന ആളാണ് ഉമേഷ് ബാബു.എന്നിട്ടിപ്പോ എന്തായി...?(പറഞ്ഞത് നല്ല ഓര്‍മയുണ്ട്,മാനന്തവാടിയിലെ ഒരു കവിതാക്യാമ്പില്‍ വെച്ച്)
എം.എഫ് ഹുസൈന്‍ തറച്ചിത്രകാരനാണെങ്കില്‍ രാജാരവിവര്‍മയും തറച്ചിത്രകാരന്‍ തന്നെ...:)

ദേവന്‍ said...

തുളസീ, ചിത്രകാരാ, രണ്ടു ലിങ്കിനും നന്ദി.

കണ്ണൂസ്‌ said...

നാലു ചീത്തയും പരിഹാസവും കേള്‍ക്കാന്‍ സാധ്യതയുണ്ടെന്നറിഞ്ഞു തന്നെയാണ്‌ ഞാന്‍ ഹുസ്സൈനെപ്പറ്റിയുള്ള ആ കമന്റ്‌ ഇട്ടത്‌. എന്തു കൊണ്ട്‌ എന്ന് ഒന്നു വിശദീകരിക്കാന്‍ ശ്രമിക്കട്ടെ.

1. "ഭക്തരതി" (കട : പ്രാദേശികവാര്‍ത്തകള്‍) ഹിന്ദു സമൂഹത്തിന്‌ അന്യമൊന്നുമല്ല. വളരെ ശരി. പക്ഷേ, ഭക്തി മാര്‍ഗത്തിലും, സമൂഹത്തിന്റെ മുഖ്യധാരയിലും രതി ശില്‍പ്പങ്ങള്‍ പ്രത്യക്ഷപ്പെട്ടിരുന്നതിന്‌ ഒരു പശ്ചാത്തലമുണ്ട്‌. ശാക്തിക കാലഘട്ടത്തില്‍ നിര്‍മ്മിക്കപ്പെട്ട ക്ഷേത്രങ്ങളിലാണ്‌ രതിശില്‍പ്പങ്ങളുള്ളത്‌ എന്നാണ്‌ കണക്കാക്കപ്പെടുന്നത്‌. അതും, എന്റെ അറിവ്‌ ശരിയാണെങ്കില്‍ ഖജുരാഹോയിലും മറ്റും ക്ഷേത്രത്തിന്‌ വെളിയിലാണ്‌ ശില്‍പ്പങ്ങള്‍ ഉള്ളത്‌.

മറ്റൊന്ന്, രാധേയന്‍ പറഞ്ഞതു പോലെ കൃഷ്ണ-രാധാ, ശിവ-പാര്‍വതീ സങ്കല്‍പ്പങ്ങള്‍ക്ക്‌ ചുറ്റുമാണ്‌ പലപ്പോഴും "ഭക്തരതി" ശില്‍പ്പങ്ങള്‍ നിര്‍മ്മിക്കപ്പെട്ടിട്ടുള്ളത്‌. ഇതിന്റെ പ്രധാന കാരണം കൃഷ്ണനും ശിവനും (ശാക്തിക കാലഘട്ടത്തിലെ വിരുദ്ധ ചേരിയിലുള്ള രണ്ട്‌ ദേവന്മാര്‍) വിവിധ ഭാവങ്ങളില്‍ ആരാധിക്കപ്പെട്ടിരുന്നു എന്നുള്ളതാണ്‌. അതില്‍ ശൃംഗാരഭാവത്തെ ദ്യോതിപ്പിക്കുന്നതാണ്‌ ഈ ശില്‍പ്പങ്ങളും ചില ചുവര്‍ ചിത്രങ്ങളും ഗോപാലകൃഷ്ണന്റേയും കല്ല്യാണ കൃഷ്ണന്റേയും പ്രതിഷ്ഠയുള്ള ക്ഷേത്രങ്ങളില്‍ നിലനില്‍ക്കുന്ന സോപാന സംഗീതവും മറ്റും. പക്ഷേ, ദേവീ രൂപത്തിലെ ചില ഭാവങ്ങളില്‍ പെട്ട സരസ്വതി, ദുര്‍ഗാ സങ്കല്‍പ്പങ്ങള്‍ക്ക്‌ പുരാണങ്ങളില്‍ ആരും നഗ്നത കൊടുത്തു കണ്ടിട്ടില്ല.

2. ശരി, ഇനി ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പേരില്‍ ഹുസ്സൈന്‍ അങ്ങിനെ ചെയ്യുന്നതില്‍ തെറ്റില്ല എന്നും സമൂഹ മനസാക്ഷിയാണ്‌ വളരേണ്ടതെന്നും അംഗീകരിക്കുന്നു എന്ന് വെക്കുക. അപ്പോഴും ഓരോ കലാസൃഷ്ടിക്കും അതിന്റേതായ ഒരു പാശ്ചാത്തലം, സന്ദേശം, ഉദ്ദേശം ഒക്കെ ഉണ്ട്‌. നിര്‍മ്മാല്ല്യത്തിന്‌ ആ ദേവീവിഗ്രഹത്തില്‍ തുപ്പുന്നതു പോലെ സ്വാഭാവികമായ വേറെ ഒരു അവസാനം ചിന്തിക്കാന്‍ വയ്യ. പഞ്ചവടിയില്‍ സീത കുളിക്കാനിറങ്ങുമ്പോള്‍ മായപ്പൊന്‍മാനെ കാണുന്ന രംഗം വരക്കുന്ന ചിത്രകാരന്‍ സീതയെ അര്‍ദ്ധനഗ്നയാക്കുന്നതില്‍ തെറ്റൊന്നുമില്ല. എന്തിന്‌ ഹുസ്സൈന്റെ ഹനുമാന്‍ സീരിസില്‍ത്തന്നെ, ഹനുമാനേയും സീതയേയും നഗ്നരായും രാമനെ തുണി ഉടുപ്പിച്ചും വരച്ചതിന്‌ ഹുസ്സൈന്‌ ഒരു ന്യായമുണ്ടായിരുന്നു. ഹനുമാന്‍ ശക്തിയുടേയും സീത ദൌര്‍ബല്യത്തിന്റേയും പ്രതീകമാണെന്നെന്തോ മറ്റോ. പക്ഷേ സരസ്വതി, ദുര്‍ഗ വരകളെപ്പറ്റി അദ്ദേഹത്തിന്‌ ഒന്നും പറയാന്‍ ഉണ്ടായിരുന്നില്ല. 1970-ഇല്‍ അദ്ദേഹം വരക്കാന്‍ തുടങ്ങി എന്ന് പറയപ്പെടുന്ന ഹനുമാന്‍ സീരിസ്‌, 1994-ഇല്‍ സരസ്വതി/ദുര്‍ഗ ചിത്രങ്ങള്‍ വിവാദമാവുന്നതു വരെ കാര്യമായ പ്രതിഷേധമൊന്നുമുണ്ടാക്കിയിരുന്നില്ല എന്ന് കൂടി ഓര്‍ക്കുക. വെറുതേ വീണയും പിടിച്ച്‌ താമരയില്‍ ഇരിക്കുന്ന ഒരു നഗ്നരൂപം വരച്ചിട്ട്‌, അതിനു താഴെ സരസ്വതി എന്ന് എഴുതി വെക്കുന്നതിന്‌, മൂത്രപ്പുരയുടെ ചുമരില്‍ നഗ്നസ്ത്രീരൂപം വരച്ചിട്ട്‌ ഷീബ.K.C.,X C എന്നെഴുതുന്ന ഗ്രാഫിറ്റിയുടെ മൂല്യമേ ഉള്ളു എന്നെന്റെ വിശ്വാസം.

സരസ്വതി / ദുര്‍ഗ ചിത്രങ്ങളുടെ ടൈമിംഗ്‌, ഡെല്‍ഹി ഹൈക്കോടതിയുടെ വിമര്‍ശനത്തിനും പാത്രമായിരുന്നതാണ്‌. ബാബ്‌രി മസ്‌ജിദ്‌ തകര്‍ക്കപ്പെട്ട വിവാദം അണയാതെ നില്‍ക്കുമ്പോഴാണ്‌ അവ പ്രസിദ്ധീകരിക്കപ്പെട്ടത്‌.

3. കുതിര സീരിസും രാമായണം / ഹനുമാന്‍ സീരിസും , മാധുരി സീരിസും ഗജഗാമിനിയും മീനാക്ഷിയും കണ്ടിട്ടും ഹുസ്സൈന്‍ എന്ന കലാകാരനെപ്പറ്റിയുള്ള എന്റെ അഭിപ്രായത്തിന്‌ മാറ്റമില്ല. അദ്ദേഹം ഇത്ര കൊട്ടിഘോഷിക്കപ്പെടാന്‍ മാത്രമൊന്നുമുള്ള ആളല്ല.

ഇത്‌ എന്റെ നിലവാരത്തില്‍ നിന്നുള്ള എന്റെ മാത്രം അഭിപ്രായം.

4. ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്‌ അതിരുകള്‍ പാടില്ല എന്ന വാദത്തിനോട്‌ യോജിക്കാന്‍ വയ്യ. "എന്റെ മൂക്കിന്‌ ഒരിഞ്ചടുത്തു വരെ നീളാനേ നിന്റെ കൈക്ക്‌ സ്വാതന്ത്ര്യമുള്ളു" എന്ന നയം ഇവിടേയും ബാധകം തന്നെ. ഹുസ്സൈന്‍ കേസില്‍ ഡെല്‍ഹി ഹൈക്കോടതി വിധിയിലും ഈ കാര്യം വ്യക്തമായി പറയുന്നുണ്ട്‌. പ്രസക്ത ഭാഗങ്ങള്‍ ചുവടെ.

"If one has been granted unlimited freedom, one is required or expected to use it for good purpose and not with malicious intention, to defame or degrade religious deities may be mythological, as these immortals are held in highest esteem and over a period become part of one's day to day religious life to such an extent that anything adverse said or printed or painted hurts the religious feelings immensely.

Any objectionable, demeaning caricature or painting of religious deities or gods or goddesses of any particular religion creates disharmony and ill will amongst different communities. Even if it is presumed that such a painting is a piece of art still one cannot be oblivious of the fact that depiction of these deities or goddesses in full nudity comes within the mischief of deliberate and malicious act intended to outrage religious feelings of concerned religion as these goddesses are worshiped by crores of people. .... Under the garb of freedom of expression no person can be allowed to hurt the religious feelings of any class of people. This should be known more to the petitioner who belongs to a different religion. If the petitioner wants to gauge the depth and the unflinching nature of religious feelings he may venture and try his hand at his own or any other religion and see how sensitive religious feelings and beliefs are. Such acts promote enmity between different groups on grounds of religion and arc prejudicial to maintenance of harmony. It is the effect that is guiding and determining criteria."


ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്‌ പ്രശസ്തമായ ലണ്ടന്‍ സ്പീകേര്‍സ്‌ കോര്‍ണ്ണറിലെ അലിഖിത നിയമങ്ങളില്‍ പെടും വാക്കുകളാല്‍ പോലും ഒരു കലാപത്തിനുള്ള സാധ്യത സൃഷ്ടിക്കരുത്‌ എന്നത്‌. ഇത്തരം കാര്യങ്ങളില്‍ കുറേക്കൂടി വിശാലമായ സമീപനമുള്ള പാശ്ചാത്യ രാജ്യങ്ങളില്‍ പോലും അവര്‍ ശ്രദ്ധാലുക്കള്‍ ആണ്‌ എന്നിരിക്കേ, ഇന്ത്യ പോലൊരു ഹൈപ്പര്‍ സെന്‍സിറ്റീവ്‌ ആയ രാജ്യത്ത്‌ ഇത്തരം സൃഷ്ടികളില്‍ നിന്ന് സ്വയം ഒഴിഞ്ഞു നില്‍ക്കുകയാണ്‌ തലനരച്ചവര്‍ ചെയ്യേണ്ടത്‌.

5. കുറേ അപലപനീയമായ ചിത്രങ്ങള്‍ വരച്ചു എന്ന പേരില്‍ ഫാസിസ്റ്റ്‌ സംഘടനകള്‍ ഹുസ്സൈനെതിരെ നടത്തുന്ന പ്രചരണങ്ങളോട്‌ തീരെ യോജിക്കുന്നില്ല. അദ്ദേഹത്തിന്‌ ആ കാരണം കൊണ്ട്‌ അവാര്‍ഡുകള്‍ നിഷേധിക്കണം എന്ന് പറയുന്നതിനോടും യോജിപ്പില്ല. ഗാലറി തകര്‍ക്കല്‍, വീടു കേറി ആക്രമിക്കല്‍ തുടങ്ങിയ പരിപാടികളൊക്കെ സാംസ്കാരിക ഫാസിസത്തിന്റെ മുഖം തന്നെയായി കരുതുന്നു. പക്ഷേ, ഇതു കൊണ്ടൊക്കെ ഹുസ്സൈന്‍ ഒരു രക്തസാക്ഷിയായി ചിത്രീകരിക്കപ്പെടരുത്‌ എന്നുള്ളതു കൊണ്ടാണ്‌ ഇത്രയും പറഞ്ഞത്‌. മോങ്ങാനിരുന്ന നായുടെ തലയില്‍ തേങ്ങ കൊണ്ടെറിഞ്ഞത്‌ അദ്ദേഹം തന്നെ.

6. ഈ പ്രശ്നത്തെ നഗ്നത-അശ്ലീല പ്രദര്‍ശനം എന്നിവയുമായി ബന്ധപ്പെടുത്താതിരിക്കുക. യക്ഷിയേയും മല്ലികാ ഷെറാവത്തിനേയും ഒക്കെ നോക്കി വെള്ളമിറക്കുന്ന ആളാണ്‌ ഞാനും. പ്രശ്‌നം സമൂഹത്തിന്റെ സുരക്ഷയാണ്‌. ഒരു ചിത്രം കൊണ്ട്‌ ആയിരം പേര്‍ കൊല്ലപ്പെടുന്ന ഒരവസ്ഥ സംജാതമാവുമെങ്കില്‍, ആ ചിത്രം ലോകം കാണാതിരിക്കുന്നതാണ്‌ നല്ലത്‌.

ഹുസ്സൈന്റെ ചില ചിത്രങ്ങള്‍ക്കുള്ള ലിങ്കുകള്‍ താഴെക്കൊടുത്തിട്ടുണ്ട്‌. നോക്കി നോക്കുക.

http://mfhussain.com/modules.php?name=coppermine

http://www.geocities.com/motorcity/3506/madpaint.html

chithrakaranചിത്രകാരന്‍ said...

എം എഫ്‌ ഹുസൈന്റെ വിവാദ ചിത്രങ്ങള്‍ താങ്കള്‍ നല്‍കിയ ലിങ്കിലൂടെ കണ്ടു.
വളരെ നല്ല ചിത്രങ്ങളാണവ എന്നുതന്നെയാണ്‌ എനിക്കു പറയാനുള്ളത്‌.
യഥാര്‍ത്ഥത്തില്‍ രാജരവിവര്‍മ്മ ചെയ്ത വിവരക്കേടാണ്‌ ഹിന്ദുദൈവങ്ങളെ ചേലയുടുപ്പിച്ച്‌ ബൊമ്മകളാക്കുക എന്ന നികൃഷ്ട കര്‍മ്മം. ഇനി ഉടുത്തതെല്ലാം ആര്‍ അഴിപ്പിച്ചാലും ഹിന്ദു വികാരം വൃണപ്പെടും.

എം എഫ്‌ ഹുസൈന്‍ കലയോടും സമൂഹത്തോടും ആകെ ചെയ്ത തെറ്റ്‌ അദ്ധേഹത്തിന്‌ ഇസ്ലാം മതത്തോട്‌ തന്റെ ക്രിയാത്മകതയുടെ ആണത്തം കാണിക്കാന്‍ കഴിയുന്നില്ല എന്ന ധൈര്യക്കുറവ്‌ അനുഭവപ്പെടുന്നു എന്നതാണ്‌(ഷണ്ഡത്വം).
ഇത്‌ കലാകാരനെ സംബന്ധിച്ച ഗുരുതരമായ ഒരു പോരായ്മ തന്നെയാണ്‌.
തോണ്ണൂറ്റിമൂന്നാം വയസ്സിലോ മറ്റോ ഒരു ചെറിയ പെണ്‍കിടാവിനെ കെട്ടി(?) രതിസുഖത്തിന്റെ കിഴവന്‍ സാദ്ധ്യതകള്‍ പരീക്ഷിക്കുന്ന ഇസ്ലാമികതയുടെ ഇരുട്ടിലേക്ക്‌ ബ്രഷ്‌ ചലിപ്പിക്കാന്‍ ദൈര്യമില്ലതിരിക്കുന്ന ഹുസൈന്‍ സത്യസന്ധത പുലര്‍ത്തുന്നില്ലെന്ന് ശരിയാണ്‌.കണ്ണും മൂക്കുമില്ലാത്ത ഇസ്ലാമികതയെ ഭയന്നുകൊണ്ട്‌, ഇന്ത്യന്‍ സാംസ്കാരിക ബലഹീനതകളെ ഹുസൈന്‍ ചൂഷണം ചെയ്യുന്നു.
ഇത്രയും പറഞ്ഞതുകൊണ്ട്‌ ഹുസൈന്റെ മേല്‍പ്പറഞ്ഞ ചിത്രങ്ങള്‍ മോശമാണെന്നുവരുന്നില്ല. അതു മഹത്തരം തന്നെയാണ്‌. അതില്‍ അശ്ലീലം കാണാന്‍ പാടില്ലാത്ത ഹൈന്ദവര്‍ അസ്ലീലം കാണുംബോള്‍ ഹുസന്റെ വിപണന ബുദ്ധി വിജയിക്കുന്നു എന്ന തിരിച്ചറിവ്‌ ഹൈന്ദവ സംഘടനകള്‍ക്ക്‌ ഇല്ലാത്തതാണ്‌ ഈ വിവാദങ്ങളുടെ കാതലും, ഹുസൈന്റെ പ്രചോദനവും. സത്യത്തില്‍ ഹൈന്ദവ സംഘടനകളുടെ പ്രചോദനമില്ലെങ്കില്‍ ഹുസൈന്‍ മാധുരീ ധീഷിതുമാരുടെ സ്തനങ്ങളും നിതംബവും വരച്ച്‌ സായൂജ്യമടഞ്ഞേനെ.
qw_er_ty

കുതിരവട്ടന്‍ | kuthiravattan said...

ഹുസൈന്റെ ചിത്രങ്ങളോടു മാത്രമല്ല ഈ അസഹിഷ്ണുത. കേരളത്തിന്റെ പ്രിയപ്പെട്ട ഷക്കീലച്ചേച്ചിയുടെയും മറിയച്ചേച്ചിയുടെയും സിനിമാ പോസ്റ്ററുകളോടുമുണ്ട് ഈ അസഹിഷ്ണുത. ഒരിടക്ക് ഇവരുടെ പോസ്റ്റര്‍ കീറുകയായിരുന്നു ഫാഷന്‍. ഇനി പോസ്റ്റര്‍ ഒട്ടിക്കുകയാണെങ്കില്‍ തന്നെ പ്രധാനഭാഗത്തൊക്കെ കറുത്ത പെയിന്റ് അടിച്ചിട്ടു വേണമത്രേ ഒട്ടിക്കാന്‍.

പാവങ്ങള്‍ക്ക് വേണ്ടി ചോദിക്കാനും പറയാനും ആരും ഇല്ലാ എന്നാണോ. കേരളത്തില്‍ ഹുസൈനേക്കാള്‍ നാലു പേര്‍ കൂടുതല്‍ അറിയുന്നത് ഇവരെയൊക്കെയാ. മാത്രമല്ലാ ഇവര്‍ മറ്റുള്ളോരുടെ തുണി പൊക്കുന്നുമില്ലല്ലോ. എന്നിട്ടും ഇവരോടുമാത്രം എന്താ?

ഇതു പോലെ തന്നെ നിരോധിക്കേണ്ട ഒരു സാധനമാണ് സിനിമയുടെ സെന്‍സറിങ്ങ്. ഇഷ്ടമുള്ളവര്‍ കണ്ടാല്‍ മതിയെന്നേ.

മോര്‍ഫിങ്ങ് പോലുള്ള കലകളെ യഥാര്‍ത്ഥത്തില്‍ നമുക്ക് കൂടുതല്‍ ജനകീയമാക്കാന്‍ പറ്റും. അടുത്ത വീട്ടിലെ കാണാന്‍ കൊള്ളുന്ന പെങ്കൊച്ചിന്റെ ഉടലും പിന്നെ വല്ല ഹോളിവുഡ് റാണിമാരുടെ ഉടലും.. എന്താ തല വെട്ടി ഒട്ടിക്കല്‍ കല അല്ലേ. അതിന്റെ താഴെ അവരുടെ പേരും അഡ്രസ്സും കൂടി ഇട്ടാല്‍ സംഗതി ഉഷാര്‍.

അടുത്ത വീട്ടിലെ പെങ്കൊച്ചിനു പകരം സമൂഹത്തില്‍ സല്‍പ്പേരുള്ള കൊള്ളാവുന്ന കുടുംബത്തിലെ പെമ്പിള്ളേരുടെ ഫോട്ടൊയാണ് ഉണ്ടാക്കുന്നതില്‍ പേരും പ്രശസ്തിയും ധാരാളം ചുളുവില്‍ സമ്പാദിക്കുകയും ചെയ്യാം.

chithrakaranചിത്രകാരന്‍ said...

എം എഫ്‌ ഹുസൈന്റെ മാര്‍ക്കറ്റിംഗ്‌ ഡിവിഷന്റെ 'ചുമതല വഹിക്കുന്ന' ഹിന്ദു സനാതനികളുടെ ബുദ്ധിശൂന്യതയോളം ഹിന്ദുക്കള്‍ക്ക്‌ ഇന്ത്യയില്‍ അപമാനകരമായി മറ്റൊന്നുമില്ല. അവരുടെ വെബ്സൈറ്റിലാണ്‌ അപമാനകരമെന്നു പറയപ്പെടുന്ന ചിത്രങ്ങളുടെ ശേഖരമുള്ളത്‌:
http://www.sanatan.org/hussaincampaign/painting2.php

nalan::നളന്‍ said...

രാധേയാ,
അങ്ങിനെ പറയണമെന്നാഗ്രഹമുണ്ടായിട്ടല്ല.
ഉമേഷബാബുവിന്റെ കാര്യം ഇതിനോടു കൂടെയുള്ള രണ്ടിനോടുംകൂടി ചേര്‍ത്തു വയ്ക്കാവുന്ന ഒന്നാണോയെന്നു ഞാന്‍ ബഹുമാനിക്കുന്ന രാധേയനറിയാതിരിക്കാന്‍ തരമില്ല. തീര്‍ച്ചയായും പ്രതികരിക്കേണ്ട വിഷയം തന്നെ, പക്ഷെ രണ്ടുംകൂടി ഇങ്ങനെ ചേര്‍ത്തു വയ്ക്കുന്നതിലെ പ്രതിലോമത ബ്ലോഗ് പോലുള്ളയൊരു മാധ്യമത്തില്‍ രാധേയനില്‍ നിന്നും പ്രതീക്ഷിച്ചതല്ല.
ജനാധിപത്യവിരുദ്ധപ്രവണതകളെ, അതും ഇടതു പാര്‍ട്ടികളില്‍ നിന്നാകുമ്പോള്‍ കൂടുതല്‍ ശക്തമായി തന്നെ വേണം പ്രതികരിക്കേണ്ടത്. പക്ഷ ഇങ്ങിനെ ബാലന്‍സിനുവേണ്ടി (സ്വീകാര്യത) കാവിപ്പടയുടെ പകയുടെ രാഷ്ട്രീയത്തോടു ചേര്‍ത്തുവച്ചതു അനൌചിത്യമായിപ്പോയെന്നു പറയാതെ വയ്യ.

പിന്നെ പിണറായിയെ പിന്തുണയ്ക്കണമെന്ന ആശയം രാധേയനെവിടുന്നു കിട്ടി? രാധേയന്‍ തന്നെ പറഞ്ഞ പോലെ എന്നെ വേണേല്‍ നാലു തെറി വിളിച്ചോ, എന്നാലും... :)

ദേവന്‍ said...
This comment has been removed by the author.
ദേവന്‍ said...

കണ്ണൂസിന്റെ കമന്റ് കണ്ടപ്പോള്‍ മറ്റാരു ചിന്തിച്ചാലും കണ്ണൂസ് അങ്ങനെ ചിന്തിച്ചല്ലോ എന്ന് വിഷമം തോന്നിയിരുന്നു. ഇന്ന് ഹുസ്സൈന്‍ എക്സ്പ്രസ്സ് മിഡില്‍ ഈസ്റ്റിനു കൊടുത്ത ഇന്റര്‍വ്യൂ
http://www.xpress4me.com/news/uae/dubai/20000998.html
വായിച്ചപ്പോള്‍ ഇദ്ദേഹത്തിന്റെ വാക്കുകള്‍ ഇന്റര്‍വ്യൂവര്‍ വളച്ചൊടിച്ചിട്ടില്ലെങ്കില്‍ ഞാന് കണ്ണൂസ് പറയുന്നതാണ് ശരിയെന്ന് അംഗീകരിക്കുന്നു.
നാസി ജര്‍മ്മനി കലാകാരന്മാരെ പീഡിപ്പിച്ചതിനെക്കാള്‍ ഹുസ്സൈന്‍ ഇന്ത്യയില്‍ അനുഭവിക്കുന്നു, ഭീകരവാദികളുടെ രോഷത്തെക്കാള്‍ അറിവുള്ളവരുടെ മൌനം വേദനിപ്പിക്കുന്നു , ഇന്ത്യന്‍ ഗവണ്മെന്റിനു കലയുടെ വിലയറിയില്ല, മുസ്ലീമായതുകൊണ്ട് താന്‍ ഇന്ത്യയില്‍ പീഡിപ്പിക്കപ്പെടുന്നു, ഇന്ത്യന്‍ സര്‍ക്കാര്‍ എന്നെ പിശാചിനെപ്പോലെ വേട്ടയാടുന്നു എന്നൊക്കെ പറഞ്ഞ് ദുബായില്‍ ഫ്ലാറ്റു വാങ്ങിയ ഈ മനുഷ്യന്‍ ഇപ്പോള്‍ തന്നെ ഒരു പരുവമായി കിടക്കുന്ന മത സഹിഷ്ണുതയെ എടുത്തു കളിക്കുകയാണെന്ന് എനിക്കും തോന്നി തുടങ്ങി.

chithrakaranചിത്രകാരന്‍ said...

ദേവന്റെ ലിംങ്കിലൂടെ എം എഫ് ഹുസൈന്‍ ഇസ്ലാം മതത്തിന്റെ ചിറകിനടിയില്‍ കയറി ഇന്ത്യന്‍ സംസ്കാരത്തെ വിമര്‍ശിക്കുന്ന ഒളിപ്പൊരു ശൈലി അവലംബിച്ചതായി അറിയുന്നു. ഒരു കലാകാരന്റെ അധപ്പതനമെന്നേ ഇതിനെ വിശേഷിപ്പിക്കാനാകു.(വാര്‍ത്ത ശരിയാണെങ്കില്‍). ദാവൂദ് ഇബ്രാഹീമും, എം എഫ് ഹുസൈനും ഇനി എന്തു വ്യത്യാസം !! മുഹമ്മദു നബിയെക്കുറിച്ചോ ഇസ്ലാം മതത്തെക്കുറിച്ചോ ഒരു നഗ്ന പൈന്റിങ് സീരീസ് അദ്ധേഹം ആരംഭിച്ചാല്‍ ഇസ്ലാമിക വര്‍ഗീയതക്ക് കുറച്ചു ശമനം ഉണ്ടായെനെ.

ബയാന്‍ said...

എങ്കില്‍ ഇരുട്ടില്‍ പൂച്ചയെകാണുന്ന പോലെയുള്ള സ്തീ രൂപം കാണാന്‍ പറ്റിയേക്കും.

ബയാന്‍ said...

വര്‍ഗ്ഗീയതയ്ക്കു തൂക്കമൊപ്പിക്കാന്‍ -മുഹമ്മദ് നബി- ചിത്രകാരാ - നിങ്ങളിലെ പൂച്ച പുറത്തു ചാടി- എം. എഫ് . ഹുസൈനും ഇസ്ലാമും; മുഹമ്മദ് നബിയും തമ്മിലുള്ള ബന്ധം ഒന്നറിഞ്ഞാല്‍ കൊള്ളാമായിരുന്നു - ഹൈപര്‍ സെന്‍സിറ്റീവ് സാമൂഹ്യ ഘടനയില്‍ ഇത്തരം കലകള്‍ സ്വയം കുത്തിച്ചാവുന്നതാ നല്ലത് - വയ്യ കുഞ്ഞുങ്ങളുടെ നിലവിളി കേള്‍ക്കാന്‍.

parajithan said...

“..ഇന്ത്യന്‍ സര്‍ക്കാര്‍ എന്നെ പിശാചിനെപ്പോലെ വേട്ടയാടുന്നു ..”
എന്നാണോ ദേവാ, ഹുസൈന്‍ പറഞ്ഞിരിക്കുന്നത്‌?

അഭിമുഖം വായിച്ചു. അദ്ദേഹം പറഞ്ഞിരിക്കുന്ന കാര്യങ്ങളില്‍ അതിശയോക്തിയോ അസത്യമോ ഉള്ളതായി തോന്നിയുമില്ല.

നഗ്നത എന്നു കേള്‍ക്കുന്നയുടനേ പോണ്‍ഫിലിം ലൈനില്‍ കാര്യങ്ങള്‍ കാണുന്നതാണ്‌ ജനത്തിന്റെ പ്രശ്നം. അതാണ്‌ മതരാഷ്ട്രീയക്കാര്‍ മുതലെടുക്കുന്നതും. ചിത്രകലയിലെ നഗ്നത അതല്ലെന്നറിയാവുന്നവര്‍ കൂടി അത്തരത്തില്‍ പ്രതികരിക്കുന്നത്‌ കാണുമ്പോള്‍ വിഷമം തോന്നുന്നുണ്ട്‌.

"വെണ്ണ തോല്‍ക്കുമുടലില്‍ സുഗന്ധിയാ-
മെണ്ണ തേ,ച്ചരയിലൊറ്റ മുണ്ടുമായ്‌
തിണ്ണ മേലരുളുമാ നതാംഗി..."
എന്ന വരികളിലുള്ളതിന്റെ പത്തിലൊന്നു പോലും വൈഷയികത്വമില്ല, ഹുസൈന്റെ 'നഗ്ന'ചിത്രങ്ങളില്‍. ദിമാനപ്രതീതി മാത്രമുള്ള ചിത്രങ്ങളാണ്‌ ഹുസൈന്റേത്‌. വിശദാംശങ്ങള്‍ വളരെ കുറവ്‌. നിറവിന്യാസം ഒട്ടുമേ 'റിയലിസ്റ്റിക്‌' അല്ലാത്തത്‌. വരകളാണെങ്കില്‍ സാധാരണ ഇല്ലസ്ട്രേഷനുകളിലുള്ളതിനേക്കാള്‍ തീരെ കുറവ്‌. ഇതിനാലൊക്കെ തന്നെ വൈഷയികത്വം തൊട്ടു തീണ്ടിയിട്ടില്ലാത്തവയാണ്‌ ആ ചിത്രങ്ങള്‍. നഗ്നതയുടെ സ്പഷ്ടമായ സൂചനകളുണ്ടെന്നതു മാത്രം മുന്‍നിര്‍ത്തി, മനുഷ്യശരീരത്തിന്റെ കേവലനഗ്നതയെ അപ്പടി ചിത്രീകരിച്ചു വച്ചിട്ട്‌ ദേവീനാമം കൊടുത്ത്‌ മതവികാരം വ്രണപ്പെടുത്തിയെന്ന ലൈനില്‍ പ്രചരിപ്പിച്ചാല്‍ അതിന്‌ തലകുലുക്കിക്കൊടുക്കേണ്ടതുണ്ടോ?

ഹുസൈന്റെ ചിത്രങ്ങളിലെ നഗ്നത ഒരു 'ഡെക്കറേറ്റീവ്‌ എലിമെ'ന്റാണ്‌. ആഭരണങ്ങളോ സവിശേഷരീതിയിലുള്ള ഉടയാടകളോ വരച്ചു ചേര്‍ത്ത്‌ ചിത്രത്തിന്റെ ആകര്‍ഷണീയതയെ പൊലിപ്പിക്കുന്നതിനു പകരം ഉടലിന്റെ അതിര്‍രേഖകളും മറ്റും ഒരു സവിശേഷരീതിയില്‍ വരച്ച്‌ വേറൊരു തരം ആലങ്കാരികത കൊടുക്കുകയാണ്‌ 'ചിത്രം വരയ്ക്കുന്ന' ഹുസൈന്‍ (മാര്‍ക്കറ്റിംഗ്‌ വിദ്വാനായ ഹുസൈനല്ല) ചെയ്തിരിക്കുന്നത്‌. അതിനെ, 'അശ്ലീലം', 'നഗ്നത' (ജനത്തിന്റെ കാഴ്ചപ്പാടിലുള്ളത്‌) എന്നൊക്കെ വ്യാഖ്യാനിച്ച്‌ കുളം കലക്കി മീന്‍ പിടിക്കാന്‍ ചിലരിറങ്ങുമ്പോള്‍ വിവേചനശേഷിയുള്ളവരും ഏതെങ്കിലുമൊരു തരത്തില്‍ കൂടെ കൂടുന്നതിനെക്കുറിച്ച്‌ എന്തു പറയാന്‍! ചിത്രകലാനിരൂപകരുടെയും ശരിക്കുള്ള ആസ്വാദകരുടെയും മാത്രം ചര്‍ച്ചാവിഷയമാകേണ്ടിയിരുന്ന ഒരു സംഗതി മതരാഷ്ട്രീയവിശാരദന്മാരെടുത്ത്‌ അമ്മാനമാടിയാല്‍ ഇതും ഇതിലപ്പുറവും സംഭവിക്കും.

വേറൊന്ന്, മിത്തുകളും ഐതിഹ്യങ്ങളും അവയിലെ കഥാപാത്രങ്ങളുമൊക്കെ ഒരു പ്രത്യേകവിഭാഗത്തിന്റെ സ്വകാര്യസ്വത്താണോ? അവര്‍ പറയുന്നതു പോലെ മാത്രമേ അവയെ വായിക്കാനും ചിത്രീകരിക്കാനും പാടുള്ളുവെന്നുണ്ടോ? അറിയില്ല.

(ഹിന്ദുമതത്തിന്റെയും ദേവീദേവിമാരുറ്റെയും പ്രഖ്യാപിതസംരക്ഷകരുടെ ശ്രദ്ധയ്ക്ക്‌: നിങ്ങള്‍ അവശ്യം പിടി കൂടേണ്ടിയിരിക്കുന്ന മുസ്ലീമല്ലാത്ത ഒരാള്‍ കേരളത്തിലുണ്ട്‌.
"..നിന്റെ കരിന്തുടയിടയില്‍ കാനന-
മത്തഗജങ്ങള്‍ മദിക്കുന്നു.." വെന്ന് കാളിയെക്കുറിച്ച്‌ 'അശ്ലീല'മെഴുതിയ സാക്ഷാല്‍ കടമ്മനിട്ട. ഓ, സോറി! വരച്ചാലേ കുഴപ്പമുള്ളു, എഴുതുന്നതിന്‌ പ്രശ്നമില്ല എന്ന കാര്യമോര്‍ത്തില്ല. അതോ, ഇതേ വരികള്‍ ഒരു മുസ്ലീമെഴുതിയാല്‍ അയാളെ കൈകാര്യം ചെയ്യുമെന്നാണോ?)

വിചാരം said...

ദേവാട്ടാ ആ ലിങ്കിലൂടെ കടലുണ്ടി പുഴയോരത്ത് കണ്ണികണ്ട എരണം കെട്ട ചില തെണ്ടികള്‍ (ബൂലോകരെ ക്ഷമിക്കുക) സ്ഥാപിച്ച ബോര്‍ഡും വാര്‍ത്തയും കണ്ടു ... ലജ്ജാവഹം
ദേവേട്ടാ ഒരു സംശയം ഹുസൈന്‍ ചിത്രങ്ങളില്‍ ദൈവങ്ങളെ നഗ്നരാക്കി ചിത്രീകരിച്ചത് തെറ്റെങ്കില്‍ ഈ ശിവ ക്ഷേത്രങ്ങളൊക്കെ പൊളിച്ച് നീക്കേണ്ടി വരുമല്ലോ (എനിക്കറിയില്ല ഈ ശിവലിംഗം എന്നുവെച്ചാ എന്താ ??? )
പ്രശസ്തരായവരുടെ പിന്നാലെ കൂടിയാല്ലല്ലേ ആരുമറിയാത്തവനും പ്രശസ്തരാവൂ
:) :) :)

Inji Pennu said...

ദേവേട്ടാ
ആ ഇന്റര്‍വ്യൂവില്‍ അയാള്‍ പറഞ്ഞിരിക്കുന്നതില്‍ എന്തെങ്കിലും സത്യമല്ലാതെയുണ്ടൊ? അതോ എന്നെ അവര്‍ ഉപദ്രവിക്കുന്നു എന്ന് പറയുന്നത് ഈ കാലത്ത് മതവികാരം വ്രണപ്പെടുത്തുമോ? അദ്ദേഹത്തിനെ ഉപദ്രവിക്കുന്നതാണൊ അത് ചെയ്യുക അതൊ അതിനെക്കുറിച്ച് സംസാരിക്കുന്നതൊ? അങ്ങിനെയാണെങ്കില്‍ തസ്ലീമാ നസറീനും മതവികാരം വ്രണപ്പെടുത്തി കാണണമല്ലൊ...അവര്‍ മാത്രമല്ല, അനേകം പേര്‍ സ്വന്തം രാജ്യങ്ങളില്‍ നിന്ന് ഇതുപോലെ ഭയന്ന് വിട്ട് പോവേണ്ടി വന്നവര്‍...അദ്ദേഹം പറഞ്ഞത് എത്ര ശരി...വിവരമുള്ള ആളുകളുടെ നിശ്ശബ്ദതാണ് എനിക്കും ഏറ്റവും കൂടുതല്‍ അരോചകവും വേദനാജനകവുമായി പലപ്പോഴും തോന്നിയിട്ടുള്ളത്....

അദ്ദേഹം ചോദ്യങ്ങള്‍ക്ക് നന്നായി തന്നെയാ‍ണല്ലൊ ഉത്തരം കൊടുത്തിരിക്കുന്നത്? എനിക്കൊന്നും തന്നെ തോന്നിയില്ല. ഇതെന്താ എനിക്കെന്തോ പ്രശ്നമുണ്ടെന്ന് തന്നെ തോന്നുന്നു, പത്മനാഭന്‍ മാഷിന്റെ ലേഖനത്തിനും എനിക്കൊന്നും തോന്നിയില്ല, ഇവിടേം തോന്നണില്ല, ബാക്കിയെല്ലാവര്‍ക്കും തോന്നേം ചെയ്യുന്നു...

ഫോര്‍ ദ റിക്കോര്‍ഡ്: എനിക്ക് എം എഫ് ഹുസൈന്റെ ചിത്രങ്ങളൊന്നും വലിയ മതിപ്പില്ല.

ദേവന്‍ said...

ഹരീ,
ഹുസ്സൈന്‍ എന്തു വരച്ചാലും എനിക്കൊന്നുമില്ല. ഒരു ആര്‍ട്ട്‌ ആസ്വാദകന്‍ കൂടി അല്ലാത്ത എനിക്ക്‌ താല്‍പ്പര്യം പോലുമില്ല, കലയറിയുന്നവര്‍ എല്ലാവരും അദ്ദേഹം മഹാനായ കലാകാരനെന്നു പറയുന്നു, കേള്‍ക്കുമ്പോള്‍ സന്തോഷവുമുണ്ട്‌.
എക്സ്പ്രസ്സ്‌ മിഡില്‍ ഈസ്റ്റ്‌ എന്ന ചെറു പത്രം ഞാന്‍ വായിക്കാറേ ഇല്ല. എന്നിട്ടും ഇത്‌ കണ്ടതെങ്ങനെ എന്നു വച്ചാല്‍ ഇവിടത്തെ വന്‍ പത്രങ്ങള്‍ ഇത്‌ ആഘോഷിക്കുക്കയാണ്‌. ഗള്‍ഫ്‌ ന്യൂസ്‌ ഇത്‌ മുന്‍ പേജില്‍ ട്രൈലര്‍ ആയി കൊടുത്ത്‌ ടാബ്ലോയിഡില്‍ ലേഖനവും എഴുതി. അങ്ങനെ ആണ്‌ ഞാന്‍ ഇതറിഞ്ഞത്‌ (ടാബ്ലോയിഡ്‌ ഓണ്‍ ലൈന്‍ എഡിഷനില്‍ ഇല്ല).

രണ്ടു മക്കളും ദുബായില്‍ സെറ്റില്‍ ചെയ്തിരിക്കുന്ന ഹുസ്സൈനു ഇവിടത്തെ പത്രങ്ങളെ തീര്‍ച്ചയായും അറിയാമായിരിക്കുമല്ലോ? അവര്‍ എന്തെഴുതി എങ്ങനെ ആഘോഷിക്കുമെന്നും.

ഈ ലേഖനം വായിച്ചാല്‍ മദര്‍ ഇന്ത്യയുടെ കാര്‍ട്ടൂന്‍ വരച്ചതിന്റെ പേരില്‍ ഹുസ്സൈന്‍ ദുബായിലേക്ക്‌ പാലായനം ചെയ്തെന്ന് തോന്നുണ്ടോ? അതു തരുന്ന ഫീലിംഗ്‌ ഇന്ത്യയിലെ ഭൂരിപക്ഷവും (ഗവണ്മെന്റും) ഹുസ്സൈന്‍ മരിച്ചു കാണാന്‍ ഇഷ്ടപ്പെടുന്നു എന്ന് തോന്നുന്നുണ്ടോ? ഹിന്ദുക്കളാണ്‌ ഹുസ്സൈനെതിരേ ശബ്ദമുയര്‍ത്തുന്ന ഏക ജാതിയെന്നും തോന്നുന്നുണ്ടോ? സര്‍ക്കാര്‍ അവര്‍ക്ക്‌ കൂട്ടു നില്‍ക്കുകയാണെന്നും തോന്നുന്നുണ്ടോ? ഇന്ത്യക്കാരന്‍ അല്ലാത്ത ആരു വായിച്ചാലും അതു തോന്നും. ഒരു ഇസ്ലാമിക നാട്ടില്‍ ഇരുന്ന് അത്‌ പറഞ്ഞാല്‍ നല്ലൊരു ശതമാനത്തിനും
ഇന്ത്യന്‍ മുസ്ലീങ്ങളാകെ ഹിന്ദുക്കളാല്‍ പീഡിപ്പിക്കപ്പെടുകയാണെന്നും ഫീല്‍ ചെയ്യും. ഇവിടം വളരെ വര്‍ഷങ്ങളായി അറിയാവുന്ന ഹുസ്സൈന്‌ ഇതൊന്നും മനസ്സിലാവാത്ത കാര്യമല്ലല്ലോ.

പ്രതിഷേധകരനായി എനിക്കു തോന്നിയത്‌

1. ഇവിടെ ഒരു 99 ചിത്രത്തിന്റെ ഓര്‍ഡര്‍ കിട്ടിയ സമയത്ത്‌ ഇത്രയും കാലം മിണ്ടാതിരുന്ന ഹുസ്സൈന്‍ ഇവിടിരുന്നു മിണ്ടി തുടങ്ങിയതാണ്‌. ഇദ്ദേഹം ഖത്തറിന്റെ പാര്യമ്പര്യം 99 പടം കൊണ്ട്‌ വരയ്ക്കുമ്പോള്‍ അടിമക്കച്ചവടക്കാരെയും കടല്‍ക്കൊള്ളക്കാരെയും വരയ്ക്കുമോന്നു കണ്ടു തന്നെ അറിയണം, അതും ഒരുകാലത്തെ അവരുടെ ചരിത്രം, കാരണം ഇന്ത്യയില്‍ വിവാദത്തിനു കാശു കിട്ടും, ഇവിടെ വിവാദമുണ്ടാക്കിയാല്‍ ചാട്ടക്‌ അടി കിട്ടും.

2. കോടതി പീഡിപ്പിക്കുന്നു (ഈ നാട്ടില്‍ ജനാധിപത്യമില്ലാത്തതുകൊണ്ട്‌ ഇവര്‍ക്ക്‌ അത്‌ പ്രസിഡന്റ്‌/ പ്രധാനമന്ത്രി പീഡിപിക്കുന്നു എന്നാണ്‌ മനസ്സിലാവുക) എന്നതും പ്രതിഷേധാര്‍ഹമാണ്‌. കോടതിയെ സമീപിക്കാന്‍ ഹുസൈനും എനിക്കും ഹരിക്കും മതഭ്രാന്തനും മതനിഷേധിക്കും എല്ലാവര്‍ക്കും അവകാശമുണ്ട്‌, നിയമത്തിന്റെ വഴി അതാണ്‌.

3. ആരും തനിക്കു വേണ്ടി മിണ്ടുന്നില്ല എന്നു പറഞ്ഞത്‌ ഇത്രയും കാലം അദ്ദേഹത്തിന്റെ സംരക്ഷണത്തിനു വേണ്ടി ബഹളം വയ്ച്ചവരെ കൊച്ചാക്കി കാണലാണ്‌

4. ഹിന്ദുത്വ ഭ്രാന്തന്‍ മാത്രമല്ല, അക്തര്‍ ബൈഗിനെ പോലെ ഉള്ള ഇസ്ലാമികരും " ആ ഹുസ്സൈനെയും
പ്രവാചകന്റെ കാര്‍ട്ടൂണ്‍ വരച്ചവനെയും പിടിച്ചു കൈ വെട്ടിയാല്‍" 11 കോടി തരാം, മതവികാരം വ്രണപ്പെടുത്തി പ്രശസ്തി നേടുന്നവര്‍ സമൂഹത്തില്‍ കലാപത്തിനും കൊലയ്ക്കും പ്രചോദനമാവുകയേ ഉള്ളു എന്നു പ്രഖ്യാപിച്ചിട്ടുണ്ട്‌. അതിന്റെ ഫീല്‍ ഈ ലേഖനത്തില്‍ കിട്ടുന്നുണ്ടോ? (ഇപ്പോ വക്കാരിയും പൊന്നപ്പനും റെഫറന്‍സിനു വരും http://in.rediff.com/news/2006/feb/23mf.htm ഹിന്ദുക്കളുടെ 51 കോടിയും അക്തറിന്റെ 11 കോടിയും അവിടെയുണ്ട്‌)

5. മീനാക്ഷി ശേഷാദ്രിയെ പ്രകീര്‍ത്തിച്ച്‌ ഉള്ള സിനിമയില്‍ ഖുറാനിലെ വരികള്‍ പാടിയതിനു ജമാ അത്തെ ഇസ്ലാമിയും മട്ടു മിക്ക മുസ്ലീം സംഘടനകളും വധ ഭീഷണിയും കോടതിയും ഒക്കെയായി ഇയാള്‍ക്കെതിരേ തിരിഞ്ഞെന്നു പറയുമോ? ഇല്ല. കാരാണം ദുബായില്‍ ഇരുന്നു അതു പറഞ്ഞാല്‍ ആ നിമിഷം ഡീ പോര്‍ട്ട്‌ ചെയ്യും!

ഖുറാനിലെ വരികള്‍ സിനിമയില്‍ കേട്ട്‌ മുസ്ലീം മത വികാരം വ്രണപ്പെട്ടപ്പോള്‍ ചിത്രം പ്രദര്‍ശനം നിര്‍ത്തി തിരിച്ചു വിളിക്കാന്‍ ഹുസ്സൈനും ദുബായി വാസി ആയ മകനും തീരുമാനിച്ചെന്ന് (ദാ വക്കാരിക്കും പൊന്നപ്പനും http://www.tribuneindia.com/2004/20040417/nation.htm#8 ഇയാളു സൂചിപ്പിക്കുകയെങ്കിലും ചെയ്തോ?

അവസരത്തിനൊത്ത്‌ എന്തും ചെയ്യും, കാശിനു വേണ്ടി എന്നാണോ? അറബിയുടെ ഓഡര്‍ തീര്‍ന്ന് നാളെ ബജ്‌ റം ഗ്‌ ദള്‍ 100 ചിത്രം വരയ്ക്കാന്‍ പറഞ്ഞാല്‍ ഇതെല്ലാം തിരിച്ചു
പറയുമെന്നാണു തോന്നുന്നത്‌.

വിചാരം,
ശിവലിംഗം ശിവന്റെ ലിംഗം അടര്‍ന്ന് നിലത്തു വീണ്‌ ശിലയായതാണെന്നാണു ഹിന്ദു സങ്കല്‍പ്പം. പുരാണങ്ങളൊന്നും ഏറെ വായിച്ചിട്ടില്ല, വെട്ടം മാണി എഴുതിയ പുരാണിക്ക്‌ എന്‍സൈക്കിളോപീഡിയ അനുസരിച്ച്‌ മഹാഭാരതത്തില്‍ സൃഷ്ടിയുടെ കണക്കുകള്‍ എന്തോ പിശകി ബ്രഹ്മാവുമായി കോപിച്ച ശിവന്‍ സൃഷ്ടി എന്നതിനെ പ്രതീകമായ ലിംഗം സ്വയം പറിച്ച്‌ എറിഞ്ഞെന്നും അത്‌ പാറയായെന്നും മറ്റെന്തോ പുരാണത്തില്‍ ഏതോ ശക്തിമാനായ വ്യക്തി തപസ്സു ചെയ്യുന്നതിനു ശിവപാര്‍വതി മാര്‍ നൃത്തം ചെയ്യുന്നത്‌ ഡിസ്റ്റ്രാക്ഷനായി തോന്നി നിന്റെ ലിംഗം അടര്‍ന്നു വീണു പോട്ടെ എന്നു ശപിച്ചെന്ന കഥയും ഉണ്ടെന്നു പറയുന്നു.

എന്തായാലും കോപത്തോടെ എറിഞ്ഞ ലിംഗം വന്നു വീണ്‌ പാതാളത്തോളം താഴ്ന്നു ഭൂകമ്പമോ അങ്ങി പര്‍വ്വതമോ എന്തൊക്കെയോ ഉണ്ടാകാന്‍ തുടങ്ങിയപ്പോള്‍ ദേവന്മാരും മനുഷ്യരുമൊക്കെ ചേര്‍ന്ന് അതിനു ചുറ്റും ഇരുന്നു പ്രാര്‍ത്ഥിച്ചു മാപ്പിനപേക്ഷിച്ചെന്നും ഒടുവില്‍ ശിവന്‍ എല്ലാറ്റിനും മാപ്പു കൊടുത്തെന്നും ആണ്‌ കഥ തീരുന്നതെന്നും അങ്ങനെ അതൊരു ആചാരമായെന്നും ആണു വായിച്ചത്‌.

പൊളിച്ചു കളയുകയോ കൂടുതല്‍ എണ്ണം കെട്ടുകയോ എന്തരോ ചെയ്യട്ട്‌, അതൊക്കീ വേറൊരു പണിയുമില്ലാതെ അതിനു വേണ്ടി സമയം മിനക്കെടുത്തി അതിന്റെ പിന്നാലെ പോകുന്നവരുടെ കാര്യം. രണ്ടായാലും എനിക്കൊന്നുമില്ല,
അത്ര തന്നെ.

ദേവന്‍ said...

ഇഞ്ചീ,
അദ്ദേഹം പറഞ്ഞ കാര്യങ്ങള്‍ അതുപോലെ ആണോ പത്രം അടിച്ചതെന്ന് ഉറപ്പില്ല, ചക്കയെന്നു പറഞ്ഞാല്‍ മാങ്ങയെന്ന് എഴുതുന്നവരാണ്‌ മാദ്ധ്യമക്കാര്‍.

[എന്നോടാണോ ചിത്രങളെ പറ്റി അഭിപ്രായം ചൊദ്ദിച്ചത് ? ഹ ഹ ഹ. ചിത്രങ്ങള്‍, കവിത, ശില്‍പ്പം തുടങ്ങിയ കാര്യങ്ങളില്‍ എന്നോട്‌ അഭിപ്രായ, ചോദിക്കല്ലേ പൊന്നിഞ്ചീ. സുകുമാരകലകള്‍ എഴയലത്തു കൂടി പോയിട്ടില്ലാത്ത ഒരുത്തനാ ഞാന്‍. പ്രശസ്തി ഒക്കെ കണ്ടിട്ട്‌ അദ്ദേഹം വലിയ ചിത്രകാരനാണെന്ന് അനുമാനിക്കാനേ എനിക്കു പറ്റൂ]

ഇതുവരെ മിണ്ടാതെ ഇരുന്ന അദ്ദേഹം അതു പറഞ്ഞ സ്ഥലം, സമയം, വിട്ടു കളഞ്ഞ കാര്യങ്ങള്‍ എന്നിവയാണ്‌ എനിക്ക്‌ bad intention ഫീല്‍ ചെയ്യാന്‍ കാര്യം, അറബിക്ക്‌ ചിത്രങ്ങള്‍ നൂറെണ്ണം വരയ്ക്കാന്‍ നേരം ഒരു ഹിന്ദു പീഡിത മുസ്ലീം ഇമേജ്‌ ഇവിടെ അറബി നാട്ടില്‍ കൊടുക്കണം എന്ന ഉദ്ദേശം ആണ്‌ ഈ എനിക്കാരുമില്ല കോടതി പോലുമില്ല സര്‍ക്കാരുമില്ല എന്നൊക്കെ പറയുന്നതില്‍ എനിക്കു കിട്ടിയ മെസ്സേജ്‌. അത്ര വലിയ സാറാണെങ്കില്‍ ഖുറാനിലെ വരികള്‍ സിനിമാപ്പാട്ടാക്കിയതിന്റെ പേരില്‍ ഇന്ത്യയില്‍ വധ ഭീഷണിയും കോടതിയില്‍ കേസും എത്ര കിടപ്പുണ്ടെന്നും അതു വന്നപ്പോള്‍ റിലീസിനിട്ട പടത്തിന്റെ പെട്ടും പൊക്കി തീയറ്ററില്‍ നിന്നും ഓടിയെന്നും ഇവിടെ, ഈ നാട്ടില്‍ ഇരുന്നു പറഞ്ഞിട്ടു അറബിക്ക്‌ ഹെറിറ്റേജ്‌ വരയ്ക്കട്ട്‌, കിട്ടും ഓര്‍ഡര്‍, പടത്തിനല്ല, ഡീപ്പോര്‍ട്ടേഷനുള്ള ഓര്‍ഡര്‍.

chithrakaranചിത്രകാരന്‍ said...

പ്രിയ ബയാന്‍, ഇതെല്ലാം ചര്‍ച്ചചെയ്തു തീര്‍ക്കേണ്ടതായ വിഷയങ്ങള്‍ തന്നെയാണ്‌.
ആവിഷ്കാരസ്വാതന്ത്ര്യം, കലയുടെ സൌന്ദര്യ ശാസ്ത്രം എന്നിവയുടെ തണലില്‍ നിന്നു കൊണ്ടുതന്നെ മാനവികമായി .... അയാള്‍ നേരിടുന്ന നീചമായ ഇന്ത്യന്‍ സവര്‍ണ വര്‍ഗീയതയെ ജയിക്കാമായിരുന്നു. കാരണം, അദ്ദേഹത്തിന്റെ ചിത്രങ്ങളില്‍ അസ്ലീലതയോ, നഗ്നതയോ ഉണ്ടെന്നു സ്ഥാപിക്കാന്‍ ഇന്ത്യയിലെ കോടതികള്‍ക്കു കഴിയില്ല.(ഇന്ത്യയില്‍ ഇസ്ലാമിക ഭരണം നിലവില്‍ വന്നിട്ടില്ലാത്തതിനാല്‍). നമ്മുടെ കോടതികള്‍ ബ്രിട്ടീഷുകാര്‍ സ്ഥപിച്ചതായതിനാല്‍ കുറച്ചു മനുഷ്യത്വവും മര്യാദയും നിലനില്‍ക്കുന്നുണ്ട്‌.
ഈ സാഹചര്യത്തില്‍, ആപേക്ഷികമായി ഇന്ത്യയില്‍ കൂടുതലുള്ള വര്‍ഗീയരഹിതമായ സമൂഹത്തെ മുഖവിലക്കെടുക്കാതെ അവരെക്കൂടി നീചവര്‍ഗീയഫാസിസ്റ്റുകളും നാസിസത്തേക്കാള്‍ അസഹിഷ്ണുക്കളുമാണെന്ന്‌ അധിക്ഷേപിച്ച്‌ ആവിഷ്കാര സ്വാതന്ത്ര്യത്തിന്‌ പുല്ലുവിലയില്ലാത്ത ഒരു ഇസ്ലാമികരാജ്യത്തേക്ക്‌ തന്റെ മുസ്ലിം പേരിലെ മതത്തിന്റെ ആനുകൂല്യം അനുഭവിക്കാനായി പാലായനം ചെയ്ത ഒരാളെ ആവിഷ്കാര സ്വാതന്ത്യത്തിന്റെ പേരിലോ,സൌന്ദര്യ ശാസ്ത്രത്തിന്റെ പേരിലോ ന്യായികരിക്കാന്‍ നില്‍ക്കുന്നത്‌ ലജ്ജാവഹമാണ്‌. കാരണം, സൌന്ദര്യശാസ്ത്രത്തിനേക്കാളും, തന്റെ ഇതുവരെയുള്ള കലസൃഷ്ടികളെക്കാളും , മഹത്തരമാണ്‌ ലോക ഇസ്ലാമിക രാജ്യങ്ങളുടെ സാമ്പത്തിക-ധാര്‍മിക പിന്തുണ എന്നു വിശ്വസിക്കുന്ന എം എഫ്‌ ഹുസൈന്‌ എന്തിനാണ്‌ നമ്മുടെ മനവിക സ്വപ്നങ്ങളുടെ ശുഷ്ക്കിച്ച സൌന്ദര്യശാസ്ത്രം !!

എം എഫ്‌ ഹുസൈന്‍ ഒരു ഇസ്ലാമിക ചിത്രകാരനായി സ്വയം ചുരുങ്ങുംബോള്‍ കൂടെ ചുരുങ്ങാന്‍ ഇന്ത്യക്കാരനാണെന്ന് അഭിമാനിക്കുന്ന ആര്‍ക്കാണുകഴിയുക.

എം എഫ്‌ ഹുസൈന്‍ ആരോപിക്കുന്നതുപോലെ ഇന്ത്യ നാസിഫാസിസത്തേക്കാള്‍ നിലവാരം കുറഞ്ഞ സ്ഥിതിയിലെത്തിയിരുന്നെങ്കില്‍ കേരള ഗവണ്‍മന്റ്‌ രവിവര്‍മ്മ പുരസ്കാരം നല്‍കി ആദരിക്കുമായിരുന്നോ ?
എം എഫ്‌ ഹുസൈന്റെ അതേ പ്രതിസന്ധിയുടെ പേരില്‍ ഇന്ത്യയിലെ പ്രശസ്തമായ കലാവിദ്യാലയത്തില്‍ കേരളീയനായ കലാദ്യാപകന്‌ ജോലി നഷ്ടപ്പെടുകയും, വിദ്ധ്യാര്‍ത്ഥികള്‍ക്ക്‌ പീഠനം ഏല്‍ക്കേണ്ടിവരികയും ചെയ്തുകോണ്ടിരിക്കുന്നുണ്ട്‌. അവരെല്ലാം മുസ്ലീങ്ങളായതുകൊണ്ടല്ല പീഠനമെല്‍ക്കുന്നത്‌.
തിരുത്തപ്പെടേണ്ട സാമൂഹ്യ ജീര്‍ണതകള്‍ പീഠനം ഏറ്റുവാങ്ങി തിരുത്തുക എന്നത്‌ കലാകാരന്റേയും,തത്വശാസ്ത്രക്കാരന്റേയും സാധാരണ ജീവിതരീതിയാണ്‌. സംബന്നനായതിനാല്‍ അത്തരം ത്യാഗത്തിനൊന്നും നില്‍ക്കാതെ അറബിപ്പണത്തിന്റെ ഏസീകരിച്ച ഇസ്ലാമിക മളത്തിലേക്ക്‌ വലിഞ്ഞ ഹുസൈന്റെ അധപ്പതനത്തില്‍ സഹതപിക്കാം.
ഹുസനെക്കാള്‍ തീഷ്ണമായ രീതിയില്‍ ഇന്ത്യന്‍ സവര്‍ണ വര്‍ഗീയതയോടു പൊരുതുന്ന ഇന്ത്യന്‍ കലാകാരന്മാരെ കുറിച്ച്‌ അറിയാന്‍ ഓപ്പണ്‍ ഹൌസ്‌ ദയവായി വായിക്കുക.(http://absolutevoid.blogspot.com/2007/05/blog-post.html (സ്വാതന്ത്ര്യവും ഔചിത്യവും)
സത്യത്തില്‍ ആ സമരത്തിനു നേത്രുത്വം കൊടുക്കേണ്ടിയിരുന്ന ഹുസൈനാണ്‌ വ്യക്തിപരമായ ഒരു പ്രശ്നമുണ്ടായപ്പോള്‍ ആസറുദ്ദീന്‍ പറഞ്ഞതുപോലെ മുസ്ലീമായതുകൊണ്ട്‌ വേട്ടയാടപ്പെടുന്നു എന്ന് വിലപിക്കുന്നത്‌.

ബയാന്‍ said...
This comment has been removed by the author.
ബയാന്‍ said...

ചിത്രകാരാ : കച്ചവട തന്ത്രങള്‍ക്ക് കുരുക്കുവീഴുമ്പോള്‍ ചേരിനിവാസികളായ ഭാരത്തതിലെ മുസ്ലിംകളുടെ എല്ലിന്റെ ബലത്തില്‍ പുതിയ തന്ത്രങള്‍ മെനയുന്നവരാണീക്കൂട്ടര്‍; മുഹമ്മദ് നബി ജീവിച്ചതും ജീവിക്കുന്നതും ചേരിനിവാസികളുടെ കൂടെയാണ്;അതിജീവനത്തിന്റെ പുതിയ വഴികളില്‍ മുഹമ്മദ് നബിയുടെ ചിത്രവും ഹുസൈന്റെ കാന്‍‌വാസില്‍ തെളിഞ്ഞേക്കാം;

പിന്നെ; വയസ്സുകാലത്തു മക്കളുടെ കയ്യും പിടിച്ചു നടക്കാതെ; എന്തിനാ വെറുതെ ഹുസ്സൈന്‍; അബ്ദുല്‍ നാസര്‍ മദനിയെ സ്വപ്നം കാണുന്നേ ? ബൊംബെയില്‍ നിന്നു അദ്ദേഹത്തിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ നോട്ടിസ് പതിച്ചു കഴിഞ്ഞു.

parajithan said...

ദേവാ, എന്റെ കമന്റ്‌ ദേവന്‍ തെറ്റായി വായിച്ചുവോ എന്നൊരു സംശയം. ഹുസൈന്റെ കല മഹത്താണോ അല്ലയോ എന്നതോ അദ്ദേഹം അവസരവാദിയാണോ എന്നതോ അല്ല ഞാന്‍ ചര്‍ച്ച ചെയ്തത്‌.

ലേഖനത്തില്‍ നിന്ന് ദേവന്‍ എടുത്തെഴുതിയിരിക്കുന്ന വാചകത്തില്‍ ഗുരുതരമായ തെറ്റുണ്ട്‌, അഥവാ തെറ്റായ വ്യാഖ്യാനമുണ്ട്‌. സര്‍ക്കാര്‍ തന്നെ വേട്ടയാടുന്നുവെന്ന് ഹുസൈന്‍ പറയുന്നില്ല. വലതുശക്തികള്‍ നടത്തുന്ന വേട്ടയെ ഗവണ്‍മെന്റ്‌ നിശ്ശബ്ദമായി നോക്കിനില്‌ക്കുന്നുവെന്നാണല്ലോ ആളിന്റെ ഡയലോഗ്‌. അത്‌ വളച്ചൊടിക്കേണ്ട ആവശ്യം ദേവനില്ലെന്ന് ദേവനേക്കാള്‍ നന്നായി എനിക്കറിയാം. അശ്രദ്ധ മൂലം പറ്റിയ നിസ്സാരമല്ലാത്ത ഒരു തെറ്റ്‌ ഒന്നു ചൂണ്ടിക്കാണിച്ചെന്നു മാത്രം.

ഹുസൈന്റെ കലയുടെ നിലവാരം ഇവിടെ ചര്‍ച്ച ചെയ്യേണ്ടതാണെന്നു തൊന്നുന്നില്ല. നഗ്നത എന്ന പൊതുവിവക്ഷയില്‍ തൂങ്ങി ഹുസൈന്റെ ചിത്രങ്ങളെ ആക്രമിക്കുന്നതിലെ അസാംഗത്യവും യുക്തിയില്ലായ്മയുമാണ്‌ ഇവിടെ പ്രസക്തം. അതാണ്‌ ഞാന്‍ കമന്റില്‍ പറഞ്ഞതും. എല്ലാവരും അവഗണിക്കുന്നതും പ്രാഥമികപ്രാധാന്യമുള്ളതുമായ കാര്യം അതാണ്‌. "നഗ്നത വരച്ചു." എന്നു പറയുമ്പോള്‍ "എങ്ങനെ വരച്ചു" എന്നതിന്‌ ഈ കലയില്‍ വളരെ പ്രാധാന്യമുണ്ട്‌. അത്‌ കാണാന്‍ കഴിയാത്തവര്‍ക്ക്‌ വാളെടുക്കാന്‍ അര്‍ഹതയില്ല തന്നെ. (അല്ലെങ്കില്‍ നമ്മുടെ രാജ്യം മിഡില്‍ ഈസ്റ്റിലോ മറ്റോ ആയിരിക്കണം.)

ഹുസൈന്‌ മിഡില്‍ ഈസ്റ്റില്‍ നിന്നും കിട്ടുന്ന പണത്തില്‍ കണ്ണുണ്ടായിരിക്കാം. പക്ഷേ കോടിക്കണക്കിന്‌ രൂപയ്ക്ക്‌ ലേലത്തില്‍ പോകുന്നതാണ്‌ അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ എന്നിരിക്കെ ദുബായില്‍ നിന്നോ ഖത്തറില്‍ നിന്നോ കിട്ടാന്‍ പോകുന്ന പണം മാത്രമായിരിക്കും ഹുസൈന്റെ ലക്ഷ്യം എന്നു കരുതുന്നതില്‍ അല്‌പം അബദ്ധമില്ലേ? പലായനം ചെയ്യേണ്ട അവസ്ഥ വന്നാല്‍ പലായനം ചെയ്യുകയെന്നതേ നിവൃത്തിയുള്ളൂ, ആരായാലും.

അതു പോലെ, ഇന്ത്യന്‍ മുസ്ലീങ്ങളാകെ ഹിന്ദുക്കളാല്‍ പീഡിപ്പിക്കപ്പെടുകയാണെന്ന ധ്വനി ഹുസൈന്റെ വാക്കുകളിലുണ്ടോ? ഇന്ത്യയിലെ ചില വലതുശക്തികള്‍ തന്നെ ദ്രോഹിക്കാന്‍ ശ്രമിക്കുന്നുവെന്നും കലയുടെ മൂല്യം അറിയാത്തവരാണ്‌ അവരെന്നുമല്ലേ അദ്ദേഹം പറയുന്നത്‌? യു.എ.ഇ.യിലെ പത്രങ്ങള്‍ അത്‌ തന്നിഷ്ടപ്രകാരം വ്യാഖ്യാനിച്ചു പ്രചരിപ്പിക്കുമായിരിക്കും. അത്‌ ഹുസൈന്റെ തെറ്റാകുമോ എന്ന കാര്യത്തില്‍ സംശയമുണ്ട്‌.

പിന്നെ, ഇസ്ലാമികസംഘടനകളെപ്പറ്റി പറയാതിരുന്നത്‌ ഭീരുത്വമായിരിക്കാം. പക്ഷേ അതു കൊണ്ട്‌ ഹിന്ദുത്വവാദികള്‍ നടത്തുന്ന ഭീകരമായ മോറല്‍ പൊലീസിംഗിനെപ്പറ്റി പറയാന്‍ പാടില്ലെന്നുണ്ടോ?

അറബിയ്ക്കു വേണ്ടിയോ ബജ്‌റംഗ്‌ ദളിനു വേണ്ടിയോ ഹുസൈന്‍ വരയ്ക്കും അല്ലെങ്കില്‍ ഇല്ല എന്നതാണോ ദേവാ ഇവിടെ പ്രശ്നം?

(ഇത്രയും പറഞ്ഞ സ്ഥിതിയ്ക്ക്‌ ഹുസൈന്റെ ചിത്രങ്ങളെപ്പറ്റി എനിക്കുള്ള അഭിപ്രായവും പറഞ്ഞേക്കാം. ഹുസൈന്റെ സരസ്വതി, ദുര്‍ഗ്ഗ, ഹനുമാന്‍, സീത ചിത്രങ്ങളെല്ലാം കൂടി ഒരു ഗ്യാലറിയിലും മലയാളിയായ ഡി. അലക്സാണ്ടറിന്റെ 'സസ്‌പെന്റഡ്‌ ഇമേജസ്‌' എന്ന ചിത്രപരമ്പര അടുത്തുള്ള മറ്റൊരു ഗ്യാലറിയിലും പ്രദര്‍ശിപ്പിക്കുന്നുവെന്നു കേട്ടാല്‍, ഞാന്‍ രണ്ടാമതൊന്നാലോചിക്കാതെ അലക്സാണ്ടറിന്റെ ഗ്യാലറിയിലേക്ക്‌ പോകും.)

ദേവന്‍ said...

പരാജിതാ, വിവര്‍ത്തനത്തില്‍ തെറ്റുപറ്റി ഞാന്‍ അതു വായിച്ച് ഒരു ഭയങ്കര ഡിസപ്പോയിന്റ്മെന്റില്‍ അടിച്ചതാണ്‍ (ലിങ്ക് കൊടുത്തത് കാര്യമായി ഇല്ലെങ്കില്‍ ഞാന്‍ വസ്തുതാപരമായി തെറ്റിദ്ധരിപ്പിച്ചതാണെന്ന് കരുതിയേനേ‌)
"How long will the Indian government at the centre continue to remain a mute spectator to this witch hunting? " (ഞാന്‍ വേട്ടയാടപ്പെടുന്നത് നോക്കി എത്രകാലം ഇന്ത്യന്‍ സര്‍ക്കാര്‍ വെറുതേയിരിക്കും) എന്നാണ് അദ്ദേഹം ചോദിച്ചത്.

കണ്ണൂസ് ഒരു സന്ദേശവുമില്ലാത്ത വിവാദം സൃഷ്ടിക്കുന്ന ചിത്രങ്ങള്‍ രചിക്കുന്നതില്‍ നിന്നും അദ്ദേഹം മാറി നില്‍ക്കണം എന്ന് ഏട്ടവും മുകളിലത്തെ കമന്റ് എഴുതിയപ്പോള്‍ ഞാന്‍ പ്രതിഷേധിച്ചിരുന്നു. എട്ടു വര്‍ഷമായി ഞാന്‍ വായിക്കുന്ന 10 വര്‍ഷം മുന്നേ ചാറ്റ് ചെയ്ത കണ്ണൂസ് അല്ല ഒരു മനുഷ്യന്റെ ആവിഷ്കാര സ്വാതന്ത്ര്യത്തെ ചെറുതാക്കി കണ്ട കണ്ണൂസ് എന്ന് എനിക്കു തോന്നിയതുകൊണ്ടാണത്.

ഈ ഇന്റര്‍വ്യൂ എത്രമാത്രം ശരിയാണെന്ന് അറിയില്ല, ശരിയാണെങ്കില്‍ ഹുസ്സൈന്‍ പറയുന്നത്, പറഞ കോണ്ടക്സ്റ്റ് തെറ്റാണ്. വര്‍ഗ്ഗീയ ഭ്രാന്ത് ഇളക്കി വിട്ടാല്‍ ഹുസ്സൈനല്ല ബാബറി മസ്ജിദ് പോലും അടിച്ചു നിലത്തിടും ഇന്ത്യക്കാരന്‍ (അതില്‍ ഹിന്ദുവും മുസല്‍മാനും ഒക്കെ മത സ്പര്‍ദ്ധ ഇളക്കി വിട്ടാല്‍ എളുപ്പം വയലന്റ് ആകും ) തീര്‍ച്ചയായും ഹുസ്സൈനു സര്‍ക്കാരിന്റെ സംരക്ഷണം ഉണ്ടായിരുന്നു. നിയമത്തിന്റെ സംരക്ഷണവും ഉണ്ടായിരുന്നു, ഇദ്ദേഹത്തിനെതിരേ കേസുകള്‍ സ്വീകരിക്കുകയും തള്ളിക്കളയുകയും ഒക്കെ നേരത്തേ ചെയ്തതാണ്.

ഇപ്പോള്‍ ഉള്ള കണ്ടമാനം കേസുകളെ നേരിടാനും ഒരെണ്ണത്തില്‍ കോടതിയില്‍ ഹാജരായി വിടുതല്‍ വാങ്ങിയ്യിട്ട് അതിന്റെ അടിസ്ഥാനത്തില്‍ മറ്റെല്ലാ കേസുകളും തള്ളിക്കളയാന്‍ അപേക്ഷ കൊടുത്താല്‍ മതി. നിയമത്തിനു അതിന്റേതായ വഴിയുണ്ട്. അതിന്റെ മുന്നില്‍ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും ഒക്കെ പ്രതിക്കൂട്ടില്‍ നിന്നിട്ടുണ്ട് എന്നറിയാത്ത ഒരു നാട്ടിലാണ് ഇദ്ദേഹം സര്‍ക്കാര്‍ മൌനിയായി, ഉത്തരവാദീത്വമുള്ളവര്‍ തുണച്ചില്ല എന്നൊക്കെ പറയുന്നത്. ഹാജരാകാന്‍ നോട്ടീസ് അയച്ചിട്ട് വന്നില്ലെങ്കില്‍ സ്വത്തുക്കള്‍ കണ്ടു കെട്ടാന്‍ കോടതി ഉത്തരവിടും ഓര്‍മ്മ ശരിയാണെകില്‍ സര്‍ സ്വരാജ് പോളിന്റെ നേര്‍ക്കും (എസ്കോറ്ട്ട്സ് കേസില്‍‌)കോടതി ഉത്തരവൊന്നിട്ടതാണ്.

ഇദ്ദേഹം നിയമത്തിന്റെ മുന്നില്‍ അബ്സോണ്ടിങ് ആയിരിക്കുന്ന സമയത്തല്ലേ മുംബൈ പോലീസ് മഹാരാഷ്ട്രയില്‍ മത സൌഹാര്‍ദ്ദം വളര്‍ത്താന്‍ ഒരു ചിത്രം വേണമെന്നു പറഞ്ഞതും മദര്‍ ഇന്ത്യയെ ഇദ്ദേഹം വരച്ചതും? (മത സൌഹാര്‍ദ്ദം തുണിയില്ലാത്ത ഭാരത മാതാവിനെ വര്‍ച്ചാല്‍ വളര്‍ന്നോളുമെന്ന് ഹുസ്സൈന്‍ വിശ്വസിച്ചിരുന്നെന്ന് ത്അന്നെവയ്ക്കാം)അപ്പോള്‍ ആ പോലീസ് മേധാവിയും കുറ്റവാളിയായി നിയമത്തിന്റെ മുന്നില്‍, അബ്സ്കോണ്ടിങ് ആയിട്ടുള്ള ആളിന്റ്റെ കോണ്ടാക്റ്റ് വിവരങ്ങള്‍ അറിയാവുന്നവര്‍ കോടതിയെ ഏല്‍പ്പിക്കേണ്ടതാണ്, ഇദ്ദേഹം അതറിഞിട്ടല്ലേ വിളിച്ചത്? മന്ത്രി ബേബി ഫോണ്‍ ചെയ്തു സംസാരിച്ചില്ലേ? പറഞ്ഞത്, ഒരു കലാകാരന്‍ എന്ന നിലയ്ക്ക് സര്‍ക്കാര്‍ തീര്‍ച്ചയായും പരിഗണനയും സംരക്ഷണവും കൊടുക്കുന്നുണ്ട്, അത് തള്ളി പറയാന്‍ പാടില്ലായിരുന്നു. ഇന്ത്യയും യൂ ഏ ഈയും തമ്മില്‍ എക്സ്ച്ചേഞ്ച് ട്രീറ്റി ഒപ്പിട്ടിരിക്കുകയാണ്, ഗവര്‍ണ്‍മ്മെന്റിനോ കോടതിക്കോ ഇപ്പറയുന്ന അനുഭാവപൂര്‍വ്വമായ പരിഗണന ഇല്ലെങ്കില്‍ കുറ്റവാളിയെ കൈമാറാന്‍ ഒരു കടലാസ്സ് ഇന്ത്യയിലെ യൂ ഏ ഈ എംബസ്സിക്ക് ഏതെങ്കിലും ഒരു കോടതി നോട്ടീസ് അയച്ചാല്‍ ആള്‍ ഇവിടെ അറസ്റ്റ് ചെയ്യപ്പെട്ട് നാട്ടിലെത്തും. മത ഭ്രാന്തന്‍ പാര്‍ട്ടികളില്‍ ചിലര്‍ (മൊത്തം ഉണ്ടാവില്ല, ഉണ്ടെങ്കില്‍ അടുത്ത ലഹളയും തീവയ്പ്പും കെട്ടിടം പൊളിക്കലും ഒക്കെ തുടങ്ങിയേനേ ഇവന്മാര്‍) ഹുസ്സൈനെ ഭീഷണിപ്പെടുത്തുകയും ഗ്യാലറി കൈയ്യേറുകയും ചെയ്തു എന്നതല്ലാതെ

“Faced with death threats, Husain sought refuge in Dubai.

But his peace was short-lived. Early this month a district court in India declared him absconding and ordered the police to attach his property when he failed to respond to summons.“ എന്നു വച്ചാല്‍ എന്താണ് ഉദ്ദേശം? കോടതി ഹാജരാവാന്‍ ഉത്തരവിട്ടത് വിദേശത്തും ഇയാള്‍ക്ക് സ്വൈരം കൊടുക്കരുതെന്ന് വച്ചാണെന്നോ?

ഇതൊക്കെയാണ് (മുകളിലെ കമന്റില്‍ പറഞ്ഞ കാര്യങ്ങള്‍ക്കു പുറമേ) കണ്ണൂസിന്റെ പ്രസ്താവനയോടുള്ള എന്റെ പ്രതിഷേധം രേഖപ്പെടുത്തിയത് ഞാന്‍ പിന്‍ വലിച്ചെന്നു പറയാന്‍ കാരണം.

ദേവന്‍ said...

ഒന്നു പറയാന്‍ വിട്ടു. ഇദ്ദേഹത്തിന്റെ ചിത്രങ്ങള്‍ ഉപയോഗിച്ച് ഹിന്ദുത്വ ഭീകരന്മാര്‍ വര്‍ഗ്ഗീയ വികാരം സാധാരണക്കാരന്റെ മനസ്സില്‍ കുത്തിവയ്ക്കുന്നതെങ്ങനെ എന്നത് ഹരിക്ക് സ്വപ്നം കാണാന്‍ പറ്റുന്നതിലും അപ്പുറമാണ് . പൊതുസഭയില്‍ അത് കാണിക്കാന്‍ പറ്റുന്ന കാര്യമല്ല, ഞാന്‍ മെയിലില്‍ അയച്ചു തരുന്നു.

nalan::നളന്‍ said...

ഹുസൈന്‍ പറഞ്ഞതിനെയിങ്ങനെ വായിക്കണമെന്നു തോന്നുന്നില്ല ദേവാ..
സര്‍ക്കാരുകളുടെ മൌനം നമ്മള്‍ നേരിട്ടു തന്നെ കാണുന്നുണ്ടല്ലോ, ദിനവും പത്രവാര്‍ത്തകളിലൂടെ. ഇതു തികച്ചും കുറ്റകരമായ മൌനം തന്നെയാണു. കണ്ടവനൊക്കെ വസ്ത്രക്രമങ്ങള്‍ അടിച്ചേല്പിക്കാം, മതത്തിന്റെയും സദാചാരത്തിന്റേയും പേരില്‍, ഫറ്റ്വ പുറപ്പെടുവിക്കാം, ഹുസൈനെ തട്ടിയാല്‍ സമ്മാനം, തസ്ലിമ നസ്രീനെ തട്ടിയാല്‍ സമ്മാനം എല്ലാം മതത്തിന്റെ പേരില്‍. ആര്‍ക്കും എന്തിനും ഏതിനും (തോന്നിവാസത്തിനും) എടുത്തു കാച്ചാവുന്ന ഒരു സാധനമായി മാറിയിരിക്കുകയാണു മതവികാരം.

ഇങ്ങനൊരു സമാന്തര ഭരണമാണു മതഭ്രാന്തര്‍ നടത്തുന്നത്. (നമ്മളൊക്കെ പാടുപെട്ട് വോട്ടു ചെയ്യുന്നത് വെറുതേ!!.) സര്‍ക്കാര്‍ നോക്കുകുത്തിയും. ഈ പച്ഛാത്തലത്തില്‍ ഹുസൈനങ്ങിനെ പറഞ്ഞതില്‍ തെറ്റൊന്നും കാണാനാകുന്നില്ല. ഇതു വരെ ഒരു സര്‍ക്കരു പോലും ഇത്തരം സമാന്തര ഭരണങ്ങളെ നിരോധിക്കാനോ പ്രതിരോധിക്കുവാനോ ഉള്ള ചങ്കൂറ്റം കാണിച്ചിട്ടില്ല. ഇങ്ങനെയുള്ള നട്ടെല്ലില്ലാത്ത സര്‍ക്കാരുകളും, ജൂഡിഷ്യല്‍ സംവിധാനവും ഉള്ളപ്പോള്‍ ഹുസൈന്മാര്‍ നാടുവിടുന്നതില്‍ അതിശയോക്തിയൊന്നുമില്ല.

സര്‍ക്കാരുകളും ജൂഡിഷ്യറിയും പ്രൊആക്ടീവായി ഇടപടേണ്ടതിനു പകരം നിസ്സംഗതയോടെ പ്രവര്‍ത്തിക്കുന്നത് തീര്‍ത്തും കുറ്റകരമായ അനാസ്ഥയാണു. നഗ്നതയുടെ കാര്യം വിടുന്നു (അതു ഓഫല്ലേ)

nalan::നളന്‍ said...

പിന്നെ ഹുസൈന്‍ വരച്ചതൊക്കെ പബ്ലിക്ക് റോഡിലൊന്നുമല്ലല്ലോ പ്രദര്‍ശിപ്പിച്ചിട്ടുള്ളത്. ആരേയും അടിച്ചേല്‍പ്പിച്ചിട്ടുമില്ല. ഹുസൈന്റെ കലയെന്നറിഞ്ഞുകൊണ്ടുതന്നെയാണു സന്ദര്‍ശകര്‍ അതു കാണാന്‍ പോകുന്നതും. അതു ആ കലയില്‍ താല്പര്യമുള്ളവരാകുമ്പോള്‍ പ്രതികരണം മറ്റേ ഫാസിസ്റ്റ് രീതിയിലായിരിക്കില്ല. ഈ വ്യത്യാസം കണ്ടില്ലെന്നു നടിച്ചുള്ള കണ്ണൂസിന്റെ അനവസര പ്രതികരണത്തില്‍ ഞാന്‍ പ്രതിഷേധിക്കുന്നു.

ഈ മതവികാരം വൃണപ്പെട്ടെന്നു മുറവിളി കൂട്ടുന്നവരൊന്നും ഹുസൈന്റെ പെയിന്റിങ്ങുകള്‍ കണ്ടു മതവികാരം വൃണപ്പെട്ടവരൊന്നുമല്ല. ആരൊക്കെയോ പറഞ്ഞും കേട്ടും സ്വയും വൃണപ്പെടുത്തുന്നവരാണു താനും. ഇതില്‍ അസഹിഷ്ണുതയല്ലാതെ വേറൊന്നുമില്ല.
രാധേയന്റെ പോസ്റ്റും അതിനെപ്പറ്റിയാണെന്നാണു എനിക്കു മനസ്സിലായിട്ടുള്ളത്.

വിചാരം said...

ചിത്രക്കാരാ എത്ര ശരിയാണീവരികള്‍
നീചവര്‍ഗീയഫാസിസ്റ്റുകളും നാസിസത്തേക്കാള്‍ അസഹിഷ്ണുക്കളുമാണെന്ന്‌ അധിക്ഷേപിച്ച്‌ ആവിഷ്കാര സ്വാതന്ത്ര്യത്തിന്‌ പുല്ലുവിലയില്ലാത്ത ഒരു ഇസ്ലാമികരാജ്യത്തേക്ക്‌ തന്റെ മുസ്ലിം പേരിലെ മതത്തിന്റെ ആനുകൂല്യം അനുഭവിക്കാനായി പാലായനം ചെയ്ത ഒരാളെ ആവിഷ്കാര സ്വാതന്ത്യത്തിന്റെ പേരിലോ,സൌന്ദര്യ ശാസ്ത്രത്തിന്റെ പേരിലോ ന്യായികരിക്കാന്‍ നില്‍ക്കുന്നത്‌ ലജ്ജാവഹമാണ്‌. കാരണം, സൌന്ദര്യശാസ്ത്രത്തിനേക്കാളും, തന്റെ ഇതുവരെയുള്ള കലസൃഷ്ടികളെക്കാളും , മഹത്തരമാണ്‌ ലോക ഇസ്ലാമിക രാജ്യങ്ങളുടെ സാമ്പത്തിക-ധാര്‍മിക പിന്തുണ എന്നു വിശ്വസിക്കുന്ന എം എഫ്‌ ഹുസൈന്‌ എന്തിനാണ്‌ നമ്മുടെ മനവിക സ്വപ്നങ്ങളുടെ ശുഷ്ക്കിച്ച സൌന്ദര്യശാസ്ത്രം !!

മുസ്ലിങ്ങള്‍ക്ക് അവരുടെ ജുമ‌അ കുത്തുബ (പ്രസംഗം)ക്ക് എന്തു പ്രസംഗിക്കണമെന്ന് ഗള്‍ഫ്(എനിക്കറിയാവുന്നത് കുവൈത്ത്)നാടുകളില്‍ അവിടത്തെ ഭരണാധികാരികളാണ് നിശ്ചയിക്കുക അതിര് വിട്ട് വല്ലതും പറഞ്ഞാല്‍ പിറ്റത്തെ ആഴ്ച്ച ജുമുഅ കുത്തുബ നിര്‍വ്വഹിക്കുക മറ്റാരെങ്കിലുമായിരിക്കും അതവിടത്തെ സ്വദേശിയായാലും വിദേശിയായാലും സ്വന്തം മതവിശ്വാസം പോലും ശരിയാവണ്ണം നിര്‍വ്വഹിക്കാന്‍ അനുവധിക്കാത്ത രാഷ്ട്രങ്ങളാന് മുസ്ലിം രാഷ്ട്രങ്ങള്‍
ലാല്‍ സലാം

കണ്ണൂസ്‌ said...

നളന്‍, പരാജിതന്‍

ഹുസ്സൈന്റെ ചിത്രങ്ങള്‍ കണ്ട്‌ അരുതായ്‌ക തോന്നുന്നവരൊക്കെ ഫാസിസ്റ്റുകളോ മതഭ്രാന്തന്‍മാരോ ആയിരിക്കുമെന്നത്‌ ഒരു മുന്‍വിധിയാണെന്ന് തോന്നുന്നു. അതു പോലെ തന്നെയാണ്‌ സാധാരണക്കാര്‍ ഹുസ്സൈന്റെ ചിത്രം കാണാന്‍ പോവില്ല എന്ന രീതിയിലുള്ള നിരീക്ഷണവും. ഒരു ഫാസിസ്റ്റ്‌ സംഘടനയായ സംഘ്‌പരിവാര്‍ ഈ കാര്യത്തില്‍ ഊര്‍ജ്ജിതമായി ഇടപെട്ടു എന്നതു കൊണ്ട്‌ എല്ലാ പ്രതികരണങ്ങള്‍ക്കും ഫാസിസ്റ്റ്‌ മുദ്ര ചാര്‍ത്തേണ്ടതുണ്ടോ?

ഈ ലിങ്ക്‌ നോക്കൂ. നേരത്തെ ഞാന്‍ ഉദ്ധരിച്ച ഡല്‍ഹി ഹൈക്കോടതി വിധി പോലെ തന്നെ, ഇവിടെ പ്രതികരിച്ചരിക്കുന്ന കലാകാര കുടുംബത്തിലുള്ളവര്‍ പോലും സൃഷ്ടിയില്‍ സമൂഹത്തിനനുസരിച്ചുള്ള മിതത്വം പാലിക്കേണ്ടത്‌ കലാകാരന്റെ കര്‍ത്തവ്യമാണ്‌ എന്ന അഭിപ്രായമുള്ളവരാണ്‌.

സമൂഹത്തിന്റെ വീക്ഷണം കൂടുതല്‍ വിശാലമാവേണ്ടതില്ല എന്നല്ല ഇതുകൊണ്ട്‌ അര്‍ത്ഥമാക്കുന്നത്‌. ചെരുപ്പിനനുസരിച്ച്‌ കാല്‍ മുറിക്കാന്‍ വാശി പിടിക്കരുത്‌ എന്ന് മാത്രമാണ്‌. "കാലത്തിന്‌ മുന്‍പേ നടക്കുന്നവര്‍" എന്ന വിവക്ഷ ചിലപ്പോഴെങ്കിലും ഇരുതല മൂര്‍ച്ചയുള്ള വാളാണ്‌.

ഹുസ്സൈന്റെ അഭിമുഖം വായിച്ചിട്ടില്ല. എങ്കിലും, എന്റെ അഭിപ്രായങ്ങള്‍ ദേവന്റേതിനോട്‌ ചേര്‍ന്ന് പോവുന്നു. തസ്‌ലീമ നസ്‌റീനോ, സല്‍മാന്‍ റുഷ്‌ദിയോ നേരിട്ട പോലൊരു സാഹചര്യം ഹുസ്സൈന്‍ ഇന്ത്യയില്‍ നേരിട്ടുവെന്ന് വിശ്വസിക്കാന്‍ പ്രയാസം. ദേവന്‍ പറഞ്ഞ പോലെ, സര്‍ക്കാരും കോടതിയും ( ഒരു മാപ്പപേക്ഷയെ തുടര്‍ന്ന് സുപ്രീം കോടതി ഹുസ്സൈന്റെ പേരിലുള്ള 11 കേസുകളാണ്‌ കേള്‍വിക്കു പോലും എടുക്കാതെ തള്ളിയത്‌) കുറേ ബഹുജനങ്ങളും അദ്ദേഹത്തെ പിന്തുണച്ചിരുന്നു. എന്നിട്ടും, വേട്ടയാടപ്പെടുന്നു എന്ന രീതിയിലുള്ള പ്രസ്താവനകള്‍ തെറ്റിദ്ധരിപ്പിക്കുന്നവയാണ്‌. (2006-ഇല്‍ ഇറങ്ങിയ, ഹൈദരബാദിലും ജൈസാല്‍മറിലും ചിത്രീകരിച്ച മീനാക്ഷിയുടെ ഷൂടിംഗിന്‌ ഇദ്ദേഹം ഇന്ത്യയില്‍ വന്നിട്ട്‌ എന്തെങ്കിലും സംഭവിച്ചോ?)

ചില നേരത്ത്.. said...

മതവികാരം വ്രണപ്പെടുത്തുന്ന കലാസൃഷ്ടികള്‍ നിയന്ത്രിക്കപ്പെടേണ്ടതും
അത്തരം കലാകാരന്മാരോട് വിരോധം പ്രകടിപ്പിക്കേണ്ടതും സമൂഹത്തിന്റെ
ആരോഗ്യകരമായ നിലനില്‍പ്പിനാവശ്യമാണ്. മതം ഒരാശ്വാസമാകുന്ന സമൂഹത്തില്‍ പ്രത്യേകിച്ചും.
പ്രവാചകന്റെ കാര്‍ട്ടൂണുകള്‍ പ്രദര്‍ശിപ്പിച്ചപ്പോഴുണ്ടായ അതേ വികാരത്തോടെ തന്നെ ഈ അവഹേളനത്തോടും
പ്രതിഷേധിക്കുന്നു. തീവ്രവാദികള്‍ കാര്യങ്ങള്‍ ഏറ്റെടുക്കുന്നത് മിതവാദികള്‍ മൌനത്തിലേക്ക് ചുരുങ്ങുമ്പോഴാണ്.
ചിത്രകാരാ, (എം എഫ്‌ ഹുസൈന്‍ ഒരു ഇസ്ലാമിക ചിത്രകാരനായി സ്വയം ചുരുങ്ങുംബോള്‍ കൂടെ ചുരുങ്ങാന്‍
ഇന്ത്യക്കാരനാണെന്ന് അഭിമാനിക്കുന്ന ആര്‍ക്കാണുകഴിയുക.)എന്നൊക്കെ പറഞ്ഞ്,
ഹുസൈനെ ഒരു മതത്തോളവും ഒരു ഉത്തമകലാകാരനോളവും ഉപമിക്കാതിരിക്കൂ. ഇസ്ലാമിക ചിത്രകല ഹുസൈനിലേക്കും ചുരുങ്ങുന്നില്ല.
ചിത്രകലയുടെ മതം നിശ്ചയിച്ചത് അഭംഗിയായി.

Haree | ഹരീ said...

ഇവിടെ നല്‍കിയിരുന്ന വിവിധ ലിങ്കുകളില്‍ നിന്നും ഹുസൈന്റെ ചിത്രങ്ങളൊക്കെ കണ്ടു. എനിക്കത്രയ്ക്ക് മതിപ്പുള്ള ചിത്രകാരനല്ല അദ്ദേഹം. പക്ഷെ, ആ ചിത്രങ്ങള്‍ കണ്ടിട്ട് എനിക്ക് പ്രതേകിച്ച് ഒന്നും തോന്നിയില്ല, എന്റെയൊരു വികാരവും വ്രണപ്പെട്ടുമില്ല... (ഞാനൊരു അവിശ്വാസിയാണോ ഇനി!). ഹുസൈന്റെ ചിത്രങ്ങള്‍ ഒരു സ്റ്റാറ്റസ് ചിഹ്നമായി ആഡംബരസമൂഹത്തില്‍ മാറിയതാണ്, അദ്ദേഹത്തിന്റെ ഉയര്‍ച്ചയ്ക്ക് അദ്ദേഹത്തിന്റെ കലാപരമായ കഴിവുകളേക്കാള്‍ കാരണമായത് എന്നാണ് എനിക്ക് പലപ്പോഴും തോന്നിയിട്ടുള്ളത്... കലാകാരന്മാരുടെ ആവിഷ്കാരസ്വാതന്ത്ര്യം അംഗീകരിക്കുന്ന ഒരു സമൂഹം തന്നെയാണ് ഇന്ത്യ എന്നാണ് ഞാനിപ്പോഴും കരുതുന്നത്. ഒന്നുമില്ലെങ്കിലും സര്‍ക്കാരിനേയും കോടതിയേയും ഇത്രയൊക്കെ വിമര്‍ശിക്കുവാനെങ്കിലും നമുക്ക് അവസരമുണ്ടല്ലോ!

അവസാനമായി, അദ്ദേഹം ‘സരസ്വതി’ എന്നു പേരു നല്‍കിയിരിക്കുന്ന ചിത്രമാണ് കൂട്ടത്തില്‍ എനിക്ക് ഇഷ്ടമായത്. പക്ഷെ, ഒരു സംശയം; വീണയുമായിരിക്കുന്ന ഏതൊരു സ്ത്രീയുടെ ചിത്രവും ദേവി സങ്കല്പത്തിലുള്ള സരസ്വതിയാവുമോ?
--

പെരിങ്ങോടന്‍ said...

ഹോട്ടലില്‍ മുറിയടച്ചിരുന്നു വ്യഭിചരിക്കുന്നതിനെയാണ് ഇമ്മോറല്‍ ട്രാഫിക്കെന്ന പേരില്‍ ഭരണകൂടം പ്രതികരിക്കുന്നത്, അല്ലാതെ നടുറോഡിലോ ബസ് സ്റ്റാന്‍ഡിലോ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നതിനെയല്ല. നളന്റെ വാദപ്രകാരം പൊതുറോഡില്‍ പ്രദര്‍ശിപ്പിക്കാത്ത കല സമൂഹത്തില്‍ പ്രശ്നമൊന്നും ഉണ്ടാക്കില്ലായിരിക്കും, മേല്‍പ്പറഞ്ഞ സംഭവവും അങ്ങിനെയാകണമല്ലോ അപ്പോള്‍. എന്തായാലും സ്വന്തം പാത്രത്തിലെ ഓട്ടയടയ്ക്കുവാന്‍ ചിലര്‍ക്കൊക്കെ നല്ല ലോജിക്കാണ് (ഉമേഷ് ബാബു കാര്യത്തിലെ വാദങ്ങള്‍ ബഹുസുന്ദരം, മറ്റു പാത്രങ്ങളിലെ ഓട്ടയെ കുറിച്ചൂ പറയുമ്പോഴേ പിശകു പറ്റുന്നുള്ളൂ)

പരാജിതാ, സ്കൂളില്‍ പഠിച്ച കാലത്ത് ബോര്‍ഡില്‍ ഒരു പൂജ്യവും നാലഞ്ചു വരയും വായയുടെ ഭാഗത്ത് വലിയൊരു തുരങ്കവും വരച്ചു വച്ചിട്ട് ഇത് ഹെഡ്‌മാഷ് എന്നെഴുതി വച്ചിട്ടുണ്ടോ? അതില്ലാത്തതാവാം താങ്കളുടെ അവസാന കമന്റിനു പുറകിലെ ചേതോവികാരം ;)

കണ്ണൂസേ ദേവാ വെല്‍ സെഡ്. എന്റെ അഭിപ്രായം സെബിന്റെ പോസ്റ്റില്‍ പറഞ്ഞിരുന്നത് തന്നെ.

ദേവന്‍ said...

സ്വകാര്യതയുടെ കാര്യവും ശരിയാവുന്നില്ല നളാ. പത്തു മുപ്പതു കൊല്ലം തുണിയില്ല മത വികാരം വ്രണപ്പെട്ടെന്നു പറഞ്ഞ്‌ ഹിന്ദുത്വക്കാരന്‍ ചാടുന്നത്‌ അറിഞ്ഞുകൊണ്ടാണ്‌ ഇദ്ദേഹം മതസൌഹാര്‍ദ്ദ കട്ട്‌ ഔട്ട്‌ ആയി മുംബൈ പോലീസിനു തെരുവില്‍ പ്രദര്‍ശിപ്പിക്കാന്‍ കോണകമില്ലാത്ത സ്ത്രീയെ വരച്ചത്‌ .

അത്‌ പോകട്ടെ, ചിത്രം ഇറങ്ങി വ്രണമുള്ളവര്‍ പ്രതിഷേധം തുടങ്ങിയപ്പോള്‍ "മാപ്പു പറയുന്നു, ഇത്‌ വേദനിപ്പിക്കുമെന്ന് അറിഞ്ഞില്ല, ചിത്രം ദാ പിന്‍ വലിച്ചു" എന്നു പറഞ്ഞ്‌ എടുത്തുകൊണ്ട്‌ പോയതിനു ശേഷം ഇത്‌ അദ്ദേഹം സ്വന്തം വെബ്‌ സൈറ്റില്‍ പൊതുജനസമക്ഷം പബ്ലിഷ്‌ ചെയ്തു (രെജിസ്റ്റേര്‍ഡ്‌ യൂസര്‍ ആകേണ്ട കാര്യമില്ല അവിടെ).

മതദ്വേഷം ഇളക്കി വിട്ട്‌ ലാല്‍ കൃഷ്ണ അഡ്വാനി മന്ത്രിയായി. മതദ്വേഷം ഇളക്കി വിട്ട്‌ കുഞ്ഞാലിക്കുട്ടി അണികളുടെ പിന്തുണ പിടിച്ചു പറ്റി, മതദ്വേഷം ഇളക്കി വിട്ട്‌ ഹുസ്സൈന്‍ പ്രശസ്തി എന്നും മാദ്ധ്യമങ്ങളില്‍ നില നിര്‍ത്തുന്നു. ഇവര്‍ തമ്മില്‍ എന്താണു വത്യാസം? കലാകാരനും രാഷ്ട്രീയക്കാരനും ബിസിനസ്സുകാരനും ഒന്നും ചെയ്യാത്തവനും എല്ലാം ഭരണഘടന മൌലിക ചുമതല നംബര്‍ 5 - മത, ഭാഷാ, പ്രാദേശിക വെറുപ്പുകള്‍ ഇല്ലാതാക്കി എല്ലാവരിലും സാഹോദരം വളര്‍ത്തുക എന്നത്‌ ബാധകമാണ്‌ (ഭരണഘടനയിലെ മൌലികാവകാശങ്ങള്‍ എല്ലാ രാഷ്ട്രീയക്കാരനു വരെ കാണാപ്പാഠമാണെങ്കിലും 10 മൌലിക
ചുമതല കൂടി ബാധകമാക്കിയാണ്‌ ഇന്ത്യ പൌരത്വം കൊടുക്കുന്നതെന്ന് ആരും ആലോചിക്കാറില്ല, ശരാശരി ഇന്ത്യനു മണലു വാരാനും ജാതി പറനു വെറുക്കാനും കൈക്കൂലി കൊടുക്കാനും ഒരു ഉളുപ്പുമില്ലാതെ ആയതും അതുകൊണ്ടാണ്‌)


എന്റെ മറുപടിയോ മറ്റോ ഇനി ഏതെങ്കിലും ഹിന്ദുത്വക്കാരനു ലിങ്ക്‌ ആവേണ്ടെന്നു വച്ച്‌ ഞാന്‍ ഈ വിഷയം പൊതു സ്ഥലത്ത്‌ എഴുതുന്നത്‌ നിറുത്തുകയാണ്‌. (ഹുസ്സൈന്‌ ജനത്തോട്‌ ഉത്തരവാദിത്വം വേണ്ടായിരിക്കും, പക്ഷേ എനിക്കു വേണം). ഇനി എന്തെങ്കിലും ഉണ്ടെങ്കില്‍ എനിക്കു വ്യക്തിപരമായി അറിയാവുന്നവരോട്‌ മാത്രം ഈ-മെയില്‍ വഴി പ്രതികരിക്കുകയേയുള്ളൂ.

വക്കാരിമഷ്‌ടാ said...

ആരാണ് കൂടുതല്‍ ഫാസിസ്റ്റ്- ഹുസൈനെപ്പോലുള്ളവര്‍ എന്ത് വരയ്ക്കണമെന്ന് തീരുമാനിക്കുന്നവരോ, ഹുസൈനെപ്പോലുള്ളവര്‍ എന്ത് വരച്ചാലും അതിനെതിരെ പ്രതികരിക്കുന്നവരെല്ലാം ഫാസിസ്റ്റുകളാണെന്ന് പറയുന്നവരോ?

ഹുസൈന്റെ ചിത്രങ്ങള്‍ കണ്ടിട്ട് ഒന്നും തോന്നാത്തവര്‍ക്കും എന്തും തോന്നുന്നവര്‍ക്കും ഇടയിലൊരു വിഭാഗമുണ്ട്-ഇതെല്ലാം കണ്ടിട്ടും അറിഞ്ഞിട്ടും പ്രതിഷേധമുണ്ടായിട്ടും വലിയ ഒച്ചയും ബഹളവുമുണ്ടാക്കാത്ത ഒരു കൂട്ടര്‍. അവരുടെ വികാരങ്ങളും കൂടി നോക്കിയിട്ടായിരിക്കും, സംഘപരിവാറിനോട് യാതൊരു ആഭിമുഖ്യവും കാണിക്കാത്ത സര്‍ക്കാര്‍ വരെ മൌനം പാലിക്കുന്നത്, ഇക്കാര്യത്തില്‍. സര്‍ക്കാരിന്റെ മൌനം കണ്ട് പേടിക്കുമ്പോള്‍ എന്തായിരിക്കാം ആ മൌനത്തിന് കാരണമെന്നും കൂടി അന്വേഷിക്കണമെന്ന് തോന്നുന്നു. ആവിഷ്‌കാര സ്വാതന്ത്ര്യമെന്നാല്‍ എന്തും കാണിക്കാനുള്ള സ്വാതന്ത്ര്യമാണെന്ന് ഹുസൈന്‍ പോലും പറയും എന്ന് തോന്നുന്നില്ല-പ്രത്യേകിച്ചും മതത്തിന്റെ പേരിലുള്ള മുതലെടുപ്പുകള്‍ എല്ലാ മതങ്ങളിലും വളരെ ശക്തമായ ഇക്കാലത്ത്. ആവിഷ്‌കാര സ്വാതന്ത്ര്യത്തോടൊപ്പം ഹുസൈന് വേണ്ട വേറൊരു കാര്യമാണല്ലോ സമൂഹത്തിനോടുള്ള കടമ.

എനിക്കൊന്നും തോന്നുന്നില്ലല്ലോ, പിന്നെ നിനക്കെന്തേ തോന്നാന്‍ എന്ന ലോജിക്ക് കൊള്ളാം.

കാലം മാറിയ കൂട്ടത്തില്‍ പഴയ സഹിഷ്ണുവായ ഹിന്ദുവും കുറയൊക്കെ മാറി എന്ന് തോന്നുന്നു. ഇക്കാലത്ത് അവന്‍ അപ്പുറത്തോടെങ്ങിനെയാണെന്നായിരിക്കും ആദ്യം നോക്കുന്നത്. പ്രവാചകനെപ്പറ്റി കാര്‍ട്ടൂണ്‍ വരച്ചവരോട് ശക്തിയായി പ്രതിഷേധിക്കുകയും ഡാവിഞ്ചി കോഡ് കൃസ്ത്യാനികളുടെ മതവികാരം വൃണപ്പെടുത്തുമോ എന്ന് മന്ത്രി തന്നെ നേരിട്ട് സിനിമ കണ്ട് തീരുമാനിക്കുകയും ചെയ്യുമ്പോള്‍ ഹിന്ദു ദൈവങ്ങളെ ഹുസൈന്‍ എങ്ങിനെ ചിത്രീകരിച്ചാലും ഹിന്ദുക്കള്‍ സഹിഷ്ണുത കാണിക്കണം എന്ന് പറഞ്ഞാല്‍ അത് നല്ലൊരു മാതൃകയാണെങ്കിലും, ചാണകവെള്ളം തളിക്കാന്‍ പോകുന്നവനെ അക്കാര്യം പറഞ്ഞ് മനസ്സിലാക്കിക്കാന്‍ പറ്റിയാല്‍ ശരി-പക്ഷേ പറ്റുമോ എന്നതാണ് ചോദ്യം. അവനോട് പ്രതിലോമവാദത്തെപ്പറ്റിയും പ്രതിക്രിയാവാതകത്തെപ്പറ്റിയുമൊക്കെ പറയാന്‍ നോക്കിയാല്‍ മിക്കവാറും നമ്മുടെ തലയിലേക്കായിരിക്കും ചാണകവെള്ളം കമഴ്‌ത്തുന്നത്.

അപ്പുറത്ത് സംഘപരിവാറാണെങ്കില്‍ പിന്നെ കണ്ണടച്ച് ഇപ്പുറത്തിനെ പിന്‍‌താങ്ങിക്കൊള്ളുക എന്നതാണ് നയമെങ്കില്‍ സംഘപരിവാറിന് വേണ്ടതും ആ പോളറൈസേഷന്‍ തന്നെയല്ലേ. ഒരു ന്യൂനപക്ഷമായ സംഘപരിവാറിനുമപ്പുറമുള്ള ആള്‍ക്കാര്‍ എങ്ങിനെയൊക്കെയാണ് ഇക്കാര്യത്തില്‍ ചിന്തിക്കുന്നതെന്നും എന്തായിരിക്കും അവരുടെ വികാരമെന്നും മനസ്സിലാക്കാത്തതാണ് ഇത്തരം പല പ്രശ്‌നങ്ങളും പിന്നെയും പിന്നെയും ഉണ്ടാകുന്നതെന്നാണ് എനിക്ക് തോന്നുന്നത്.

Manu said...

ദേവേട്ടന്റെ അവസാന കമന്റില്‍ സൂചിപ്പിച്ച ആവലാതികൊണ്ട് പലവിഷയങ്ങളിലും പ്രതികരിക്കാതിരുന്നിട്ടുണ്ട്. എളുപ്പത്തില്‍ ആര്‍ക്കും കയറിചൊറിയാനും അതുവഴി പ്രശസ്തിയും വോട്ടൂം നേടാനും ഉള്ള വഴിയായിട്ടുണ്ട് മതവികാരം. ഈ കൌശലത്തിനെതിരെ ആരെങ്കിലും പ്രതികരിച്ചാല്‍ വിപ്ലവകാരികളുടെ മുന്നില്‍ അയാള്‍ പ്രതിലോമവാദിയാവും; അല്ലെങ്കില്‍ മതമൌലികവാദികള്‍ക്ക് എടുത്താര്‍ക്കാന്‍ അടുത്ത ആയുധമാവും.

തസ്ലീമ നസ്രീന്‍ എന്ന് പ്രതിഭവറ്റിയ എഴുത്തുകാരിയും എം എഫ് ഹുസൈന്‍ എന്ന ഊതിവീര്‍പ്പിച്ച കലാകാരനും (ആരൊക്കെയോ ലയാളെ അങ്ങ് പിക്കാസോയുമായിട്ടൊക്കെ കണക്റ്റ് ചെയ്തുകണ്ടിട്ടോണ്ടായ രോമാഞ്ചം കാരണം ഈയൊള്ളവന്റെ ഉടുപ്പെല്ലാം കീറി... കലിപ്പ് തീരണില്ലണ്ണാ...)കയ്യിലെകാശുതീരുമ്പോള്‍ ഇന്ദിരാഗാന്ധിമുതല്‍ പടച്ചതമ്പുരാന്‍ വരെ ഏതെങ്കിലും വിശുദ്ധപശുവിനെ ചെളിവാരിത്തേച്ച് കീശവീര്‍പ്പിക്കുന്ന സല്‍മാന്‍ റുഷ്ദീയും..... അങ്ങനെ അങ്ങനെ രാമനെ വിറ്റ് വോട്ടാക്കിയ കാക്കിനിക്കര്‍ പരിവാരങ്ങളും വെളിക്കുപോവുമ്പം വെരുന്ന വെളിപാടൊക്കെ വിളിച്ചുകൂവി മിടുക്കന്മാരാവുന്ന രണ്ട് സംസ്ഥാന മന്ത്രിപൂംഗവന്മാര്‍ വരെ ഈ കൌശലം നന്നായിട്ടുപയോഗിച്ചിട്ടുണ്ട്. തരം പോലെ ഓരോ രാഷ്ട്രീയപ്പാര്‍ട്ടിയും ഇവനെയൊക്കെ ചുമന്ന്നടന്നിട്ടുമുണ്ട്...

ഇവിടെയൊന്നും അഭിപ്രായസ്വാതന്ത്ര്യമോ അനാചാരമോ ക്ഷേത്രപ്രവേശനമോ ഒന്നും അല്ല വിഷയം... ഔചിത്യം മാത്രമാണ്. സമൂഹത്തിന്റെയും രാഷ്ട്രത്തിന്റെയും ഘടനാപരമായ കെട്ടുറപ്പിന് ഉചിതമല്ലാത്ത.. മനഃപൂര്‍വ്വം അവയ്ക്ക് തുരങ്കം വച്ചുമുതലെടുപ്പു നടത്തുന്ന ഏത് അഭിപ്രായത്തെയും ‘കല’യെയും അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയാന്‍ നാം ശീലിക്കണം. ഇത്തരത്തിലുള്ള വിവാദക്കച്ചവടക്കാര്‍ എടുത്തുകാട്ടുന്ന ആശയങ്ങളില്‍ എന്തെങ്കിലും നന്മയുണ്ടെന്ന് കണ്ടാല്‍ ആ ആശയങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ ഉചിതമായ വേദിയും വഴിയും വേറേ തേടുകയാണ് വേണ്ടത്. അല്ലാതെ ഈ തന്‍‌കാര്യ പ്രമാണികളുടെ പിന്നാലെ നടന്ന് നാറുകയല്ല.

(പ്രധാന പോസ്റ്റില്‍ നിന്ന് മാറി എന്നറിയാം. ഹുസൈന്‍ എന്ന ‘മഹാപ്രതിഭ‘യെക്കുറിച്ച് വന്ന് കമന്റുകളോട് ചേര്‍ത്ത് മാത്രം ഇതു കണക്കാക്കുക. )

parajithan said...

ഹുസൈന്റെ ചിത്രങ്ങള്‍ മതവികാരത്തെ വ്രണപ്പെടുത്തി സമൂഹത്തില്‍ വിനാശം വിതയ്ക്കും എന്നൊക്കെ പറയുന്നത്‌ ഇവിടെ കമന്റിട്ടിരിക്കുന്ന ബാച്ചികളായ ഹരീയോ പെരിങ്ങോടനോ നാളെ ഒരു മുസ്ലീം പെണ്ണിനെ കെട്ടിയാല്‍ അവര്‍ സമൂഹത്തെ ദ്രോഹിക്കുകയാണെന്നു പറയുന്ന പോലെയാണ്‌. ഇവിടെ മതവികാരം തനിയേ വ്രണപ്പെട്ടതല്ലെന്നും ബോധപൂര്‍വ്വമുള്ള നുണപ്രചരണത്തിലൂടെയും അതിശയോക്തി കലര്‍ന്ന ആരോപണങ്ങളിലൂടെയും വ്രണപ്പെടുത്തിയതാണെന്നത്‌ നമ്മള്‍ ബോധപൂര്‍വം മറക്കുന്നത്‌ ആര്‍ക്കു വേണ്ടിയാണ്‌?

വേറൊന്ന്, ഹുസൈന്റെ ആര്‍ജ്ജവമോ അയാള്‍ നില്‌ക്കക്കള്ളിയില്ലാതെയായപ്പോള്‍ എങ്ങനെ പെരുമാറുന്നുവെന്നതോ അല്ല ഇവിടുത്തെ പ്രശ്നം. ഇത്‌ പല തവണ പറഞ്ഞു കഴിഞ്ഞു; ആര്‌ കേള്‍ക്കാന്‍! നമ്മുടെ സമൂഹത്തെക്കുറിച്ച്‌ നമ്മള്‍ ഊറ്റം കൊണ്ടിരുന്ന, കൊള്ളുന്ന പലതും യാഥാര്‍ത്ഥ്യമല്ല എന്ന കാര്യം നമ്മള്‍ അംഗീകരിക്കുമോ ഇല്ലയോ എന്നതാണ്‌ കാതലായ പ്രശ്നം. സാംസ്കാരികരംഗത്തും മറ്റും നടക്കുന്ന ഏതൊരു സംഗതിയെയും സ്വന്തം ഇഷ്ടപ്രകാരം വ്യാഖ്യാനിച്ച്‌, മാസ്സ്‌ ബ്രയിന്‍ വാഷ്‌ നടത്തി, തങ്ങളുടെ ഇച്ഛയ്ക്കനുസരിച്ചു മാത്രം കാര്യങ്ങള്‍ മുന്നോട്ട്‌ കൊണ്ട്‌ പോകാന്‍ കഴിവുള്ള ഒരു ദൂഷിതവലയം ഇവിടെയുണ്ട്‌. സര്‍ക്കാരും ജുഡീഷ്യറിയുമൊന്നും വിചാരിച്ചാല്‍ അവരെ തടയാന്‍ പറ്റില്ലെന്നതു ഏതാണ്ട്‌ തെളിയിക്കപ്പെട്ടും കഴിഞ്ഞു. ഈ സത്യം നമ്മള്‍ അംഗീകരിച്ചാല്‍ മാത്രം മതി. ഇല്ലാത്ത കാര്യം പറഞ്ഞ്‌ മേനി നടിക്കുന്നതിലും എത്രയോ നല്ലതാണ്‌ അത്‌.

അതിനു പകരം 'പാകിസ്ഥാനെ നോക്ക്‌, മുസ്ലീം രാജ്യങ്ങളെ നോക്ക്‌, തസ്ലീമ നസ്രീന്‍, സല്‍മാന്‍ റുഷ്ദി എന്നിവരുടെ അവസ്ഥ നോക്ക്‌' എന്നൊക്കെ പറയുന്നത്‌, "അടുത്ത വീട്ടിലെ കുടിയന്‍ ദിവസവും രാത്രി അടിച്ചു കോണ്‍തിരിഞ്ഞു വന്ന് ഭാര്യയുടെ മുതുകിനിട്ടു പടക്കം പൊട്ടിക്കും. അക്കണക്കിന്‌ ഞാനെന്റെ പൊണ്ടാട്ടീടെ കരണക്കുറ്റിക്ക്‌ രണ്ടെണ്ണം വച്ചു കൊടുക്കുന്നത്‌ അത്ര വലിയ തെറ്റാണോ?" എന്നു ചോദിക്കുന്ന പോലാകും.

ചിത്രകലയിലെ നഗ്നതയെ കേവലനഗ്നതയെന്ന ലൈനില്‍ വ്യാഖ്യാനിക്കുന്നതിനെക്കുറിച്ചൊക്കെ മുമ്പുള്ള കമന്റുകളില്‍ പരാമര്‍ശിച്ചതിനാല്‍ 'മുണ്ടില്ലാതെ വരച്ചു' എന്നൊക്കെ വീണ്ടും പറയുന്നതിനോട്‌ പ്രതികരിക്കാന്‍ വയ്യ.

സര്‍ക്കാരും ജുഡീഷ്യറിയുമൊക്കെ നാളിതുവരെ ഹുസൈനോട്‌ ഒട്ടൊക്കെ അനുഭാവത്തോടെ പെരുമാറിയെന്നത്‌ സത്യം. പക്ഷേ, അങ്ങനെയല്ലെങ്കില്‍ അത്‌ സാംസ്കാരികവൃത്തങ്ങളില്‍ ഉണ്ടാക്കിയേക്കുമായിരുന്ന പ്രത്യാഘാതങ്ങളെപ്പറ്റി നമ്മള്‍ ആലോചിക്കാതിരുന്നു കൂടാ. ഇമേജിനു കോട്ടം തട്ടാതിരിക്കുക എന്ന താല്‌പര്യത്തിന്‌ വളരെ പ്രസക്തിയുണ്ട്‌, ഇത്തരം കാര്യങ്ങളില്‍. ഇനിയുള്ള കാലം നമ്മുടെ സമൂഹത്തില്‍ നടക്കുന്ന ആപത്‌കരമായ മാറ്റങ്ങള്‍ സര്‍ക്കാരിലും ജുഡീഷ്യറിയിലുമൊക്കെ പ്രതിഫലിക്കുക തന്നെ ചെയ്യും. ബാബ്‌റി മസ്‌ജിദ്‌ കേസിലും മറ്റും അത്‌ സംഭവിച്ചതാണല്ലോ. ഇത്‌ പോലൊരു ബ്ലോഗ്‌ പോസ്റ്റും ഇത്തരം കമന്റുകളും ഭാവനയില്‍ പോലും കാണാന്‍ പറ്റാതെയാകും. അംബി പുതിയകാവിലെ പൊങ്കാലയെപ്പറ്റിയിട്ട പോസ്റ്റ്‌ പോലൊന്നില്‍ ദേവനോ ഞാനോ പോലും കമന്റിടാതെയാകും. എന്നിട്ട്‌ സമൂഹത്തിന്റെ നന്മയെക്കരുതിയെന്ന് നമ്മള്‍ സമാശ്വസിക്കും, അതേപ്പറ്റി.

ആ നല്ല കാലം എത്രയും പെട്ടെന്ന് സമാഗതമാകട്ടെ!

(പെരിങ്ങോടാ, താങ്കളുടെ കമന്റില്‍ എന്നോട്‌ പറഞ്ഞിരിക്കുന്ന കാര്യം മറുപടിയര്‍ഹിക്കുന്നില്ലെന്ന് പ്രത്യേകം പറയേണ്ടല്ലോ! :) )

Glocalindia said...

വക്കാരിയേ, സത്യത്തില്‍ ഡാവിഞ്ചി കോഡ് ക്രിസ്ത്യന്‍ തത്വചിന്തയ്ക്ക് ഈടും ഉറപ്പും നല്‍‌കുന്ന കൃതിയാണെന്ന് ആവേശം കൊണ്ട് മറന്നുപോവരുത്... ഉപനിഷത്തും വേദങ്ങളും എന്ന് പറഞ്ഞ് മതതീവ്രവാദികള്‍ പേടിപ്പിക്കുന്ന അതേ സംഭവം തന്നെയാണ് ആധുനിക ജീവിത പശ്ചാത്തലത്തില്‍ ഡാന്‍ ബ്രൌണ്‍ ഒണ്ടാക്കിവിട്ടിട്ടുള്ളത്. ഇഷ്ടം പോലെ ഗ്യാപ്പ്.. ആര്‍ക്കും ഒരു മുങ്ങാങ്കുഴി ഇടാം...

കൊട്രവൈ, കാളി തൊട്ട് അമൃദാനന്ദമയി വരെ സകല അമ്മകളെയും ഡാവിഞ്ചി കോഡില്‍ നിന്ന് ചൂണ്ടിയെടുത്ത് ഫ്രെയിമില്‍ വയ്ക്കാം.

പിന്നെ ഹുസ്സൈന്‍... ഈ മനുഷ്യന്‍ എങ്ങനെ മാര്‍ക്കറ്റില്‍ മുതലീടാവുന്നു എന്ന് എനിക്കെത്ര ആലോചിച്ചിട്ടും മനസ്സിലാവുന്നില്ല!! അഞ്ചുപൈസക്ക് ബുദ്ധിയുള്ള ചിത്രങ്ങള്‍ ഹുസ്സൈന്‍ വരച്ചതായി ഞാന്‍ കണ്ടിട്ടില്ല. ഹം... എന്റെ കലാപരമായ അന്ധതയാവും....

വക്കാരിമഷ്‌ടാ said...

തന്നെ തന്നെ ഗ്ലോക്കാലിന്ത്യേ. നമുക്ക് നാലുമണിക്കൂര്‍ വിശകലനം ചെയ്ത് ഉമേഷ്‌ ബാബുവിന്റെ പ്രശ്‌നവും ഹുസൈന്റെ പ്രശ്‌നവും എങ്ങിനെ വ്യത്യാസപ്പെട്ടിരിക്കുന്നു, ഹുസൈന്റെ ചിത്രം യഥാര്‍ത്ഥത്തില്‍ എന്താണ്, ഡാവിഞ്ചി കോഡില്‍ മുങ്ങാങ്കുഴിയിട്ട് എന്തൊക്കെ ഫ്രെയിമില്‍ വെക്കാം എന്നൊക്കെ തെളിയിക്കാം. പക്ഷേ അടിച്ച് തകര്‍ക്കാന്‍ പോകുന്നവനും ചാണകം പൂശാന്‍ പോകുന്നവനും അതിനുള്ള ക്ഷമയുണ്ടാവില്ലല്ലോ. അവനെ പെട്ടെന്ന് പറഞ്ഞ് മനസ്സിലാക്കാന്‍ പറ്റിയ എന്തെങ്കിലും കാരണമുണ്ടെങ്കില്‍ ഇത്തരം കോലാഹലങ്ങള്‍ ഇനിയെങ്കിലും ഇല്ലാതാക്കാം- അതാണ് ഞാന്‍ ഉദ്ദേശിച്ചത്.

അവന്‍ അപ്പുറത്തും ഇപ്പുറത്തും എങ്ങിനെയാണെന്നായിരിക്കും ഇക്കാലത്ത് ആദ്യം നോക്കുന്നത്. വര്‍ഗ്ഗീയവാദികളും തീവ്രവാദികളും മുതലെടുപ്പിനായി ആദ്യം ചൂണ്ടിക്കാണിക്കുന്നത് വിവേചനം എന്ന കാര്യമായിരിക്കും (എന്റെ നിഗമനം). “കണ്ടോ അപ്പുറത്ത് ക്രിസ്ത്യാനികള്‍ ഡാവിഞ്ചി കോഡ് നിരോധിക്കണമെന്ന് പറഞ്ഞു- കേട്ട മാത്രയില്‍ മന്ത്രി തന്നെ വന്നിരുന്ന് സിനിമ കണ്ടു (അതുകഴിഞ്ഞ് അത് നിരോധിച്ചൊന്നുമില്ല എന്ന കാര്യം അവരൊട്ട് മിണ്ടുകയുമില്ല), പക്ഷേ നമ്മുടെ കാര്യത്തില്‍ കണ്ടോ, എല്ലാവനും ആവിഷ്കാര സ്വാതന്ത്യത്തെപ്പറ്റിയാണ് സംസാരിക്കുന്നത്. നമ്മുക്കൊരു പ്രശ്‌നം വന്നാല്‍ ആരുമില്ല പറയാന്‍“- ഇതേ ലൈനിലായിരിക്കും പല മുതലെടുപ്പുകളും നടത്തുന്നത്. ആ മുതലെടുപ്പിനുള്ള അവസരം ഇല്ലാതായാല്‍, ഇപ്പുറത്ത് സംഘപരിവാറാണെങ്കില്‍ കണ്ണടച്ച് അപ്പുറത്ത് തന്നെ എന്നൊക്കെയുള്ള ലൈന്‍ ഒന്ന് മാറ്റിയാല്‍, ചിലപ്പോള്‍ കാര്യങ്ങള്‍ ശരിയാവുമായിരിക്കും (എന്റെ തോന്നല്‍).

പക്ഷേ നമുക്ക് വിശകലനങ്ങളും രോഷം കൊള്ളലും മാത്രം മതിയെങ്കില്‍ ഈ രീതിയിലൊക്കെ പോയാലും മതിയെന്നും തോന്നുന്നു.

കരീം മാഷ്‌ said...

തോന്ന്യാസങ്ങള്‍ ചെയ്തിട്ടു തല്ലു മുതുകിലു വീഴാന്‍ നേരം പള്ളികളിലേക്കു ഓടിക്കയറുക പോക്കിരിക്കുഞ്ഞാലിയുടെ അടവായിരുന്നു.
കാക്കരക്കാളിക്കു വന്ന ഏതെങ്കിലും കാണാന്‍ ചന്തമുള്ള പെണ്ണിനെ കേറിപിടിച്ചിട്ടോ, കച്ചവടക്കാരുടെ കാശുപെട്ടി കട്ടോണ്ടോടീട്ടോ പിറകെ നാലാളു വടീം കൊണ്ടു വരുമ്പോള്‍ നിക്കക്കള്ളിയില്ലാതെ തൊട്ടടുത്ത പള്ളിക്കേറി അവന്‍ ഉള്ളാക്കിടും.
"കാഫിരീറ്റങ്ങളിതാ പള്ളി പൊളിക്കാന്‍ വരണേന്ന്"
ഒന്നു രണ്ടു തവണ ചതി പറ്റിയപ്പോള്‍ വല്ല്യമോല്ല്യാരു കോളറു പിടിച്ചു വലിച്ചവനെ അകത്തെ പള്ളിയില്‍ നിന്നു മുറ്റത്തേക്കു കൊണ്ടു വന്നിട്ടു പറഞ്ഞു.
"ഇവനെ കൊണ്ടു നടന്നതും തലയിലേറ്റിയതും നിങ്ങള്‍, ഇനി കൊണ്ടു പോയ്‌ കൊല്ലാമെങ്കിലായിക്കോ?" വെറുതെ പള്ളിക്കുള്ളില്‍ തീട്ടം പുരട്ടണ്ടാ"

ഈ സംഭവം തന്നെയാണ്‌
ഹുസൈന്‍ പ്രശ്നത്തിലും,സല്‍മാന്‍ ഖാന്‍ പ്രശ്നത്തിലും, അസറുദ്ദീന്‍ പ്രശ്നത്തിലും പുനത്തില്‍ പ്രശ്നത്തിലും ഒക്കെ സംഭവിക്കുന്നത്‌.

ഹുസൈന്‍ എന്തെങ്കിലും സംഭാവന ചെയ്തിട്ടുണ്ടെങ്കില്‍ അതു ചിത്രകലക്കാണ്‌ ( എനിക്കയാളൂടെ ചിത്രങ്ങളെക്കാള്‍ ഇഷ്ടം പീടികച്ചുമരുകളില്‍ കരിക്കട്ടയും ഇഷ്ടികപ്പൊടിയും പച്ചിലയും കൊണ്ടു ചിത്രം വരച്ചിരുന്ന "കൊല്ലം ബേബി"മാരുടേതാണ്‌)അല്ലാതെ ഇസ്ലാം മതത്തിനല്ല.
അസറുദ്ദീന്‍ വാതുവെപ്പിനു പങ്കാളിയാകുക വഴി നേടിയ സുഖം വീട്ടില്‍ കയറ്റാന്‍ പറ്റില്ലന്നു ബാപ്പ പറഞ്ഞപ്പോള്‍ കെട്ടിയ പെണ്ണിനെയും കുട്ടിയേയും ഉപേക്ഷിച്ചു ആ സുഖത്തിന്റെ കൂടെ ശയിക്കാന്‍ തീരുമാനിച്ചപ്പോള്‍ അയാള്‍ ഇസ്ലാമിനൊന്നും നേടികൊടുത്തില്ല. പകരം വാതുവെപ്പു കേസ്സില്‍ പിടിക്കപ്പെട്ടപ്പോള്‍ അയാളും ഓടിക്കേറിയതു അകത്തെ പള്ളീയിലേക്കായിരുന്നു.

സല്‍മാന്‍ ഖാന്‍ ചെയ്തതും മറ്റൊന്നല്ല മദ്യലഹരിയില്‍ വണ്ടിയോടിച്ച്‌ കടത്തിണ്ണയിലുറങ്ങുന്ന ഒരുത്തനെ കൊന്നു പോലീസു പിടിക്കുമെന്ന അവസ്ഥവന്നപ്പ്പ്പോള്‍ തൊപ്പിയിട്ടു പള്ളിയില്‍ കയരുന്ന (ജീവിതത്തിലാദ്യമായി) ചിത്രം അന്നിറങ്ങുന്ന വര്‍ത്തമാന പത്രങ്ങളില്‍ വരുത്തിച്ചതിന്റെ ഉദ്ദ്യേശ്യവും മറ്റൊന്നായിരുന്നില്ല.
പുനത്തില്‍ കുഞ്ഞബ്ദുള്ളക്കു കേന്ദ്ര സാഹിത്യ അക്കാഡമി അവാര്‍ഡു മുസ്ലിമായതു കാരണം നഷ്ടപെട്ടത്രേ! കന്യാവനങ്ങളിലെ ടാഗോര്‍ വരികളുടെ മോഷണ 'ഇമേജു' കളയാന്‍ അകത്തെ പള്ളിയിലെ അത്തരു ഭരണിയില്‍ നിന്നു ഇനി ഒരിറ്റും നിങ്ങള്‍ക്കു കിട്ടില്ല.

ഒരമ്മ പരസ്യമായി നഗ്നയാക്കപെട്ടപ്പോള്‍ അതു ചെയ്തവന്റെ അതേ പേരുള്ള മറ്റൊരുത്തന്റെ അമ്മയെ കൊണ്ടു വന്നു പൊതു ജനമദ്ധ്യത്തില്‍ നഗ്നയാക്കിയാല്‍ എന്റെ പ്രതികാരം തീര്‍ന്നു എന്ന സ്വരത്തിലുള്ള ഈ പ്രതികരണങ്ങള്‍ ഇത്തിരി ദേശസ്നേഹവും,മതനിരപേക്ഷതയും ബാക്കി നില്‍ക്കുന്ന ബാക്കിയുള്ളവരെപ്പോലും തീവ്രവാദത്തിലേക്കും മതസങ്കുചിത മനോഭാവത്തിലേക്കും നയിക്കാനേ ഉതകൂ എന്നാണെന്റെ വിനീതമായ അഭിപ്രായം.

കണ്ണൂസ്‌ said...

ഒരു ചെറിയ കാര്യം കൂടി പറഞ്ഞിട്ട്‌ ഞാനും വിരമിക്കട്ടെ.

പരാജിതനോട്‌:

വിഷയങ്ങളെ അതിന്റെ സെന്‍സിറ്റിവിറ്റി അനുസരിച്ച്‌ സമീപിക്കണം എന്ന് മാത്രമാണ്‌ പറയുന്നത്‌. ബാബ്‌രി മസ്‌ജിദിലോ, ഗുജറാത്ത്‌ കലാപത്തിലോ, ആള്‍ദൈവങ്ങളുടെ കാര്യത്തിലോ, കാവിയുടുത്ത ഏതു ഫ്രോഡിനേയും ചുമന്നു നടക്കുന്ന കാര്യത്തിലോ സംഘ്‌പരിവാറോ സമാനമായ കാര്യങ്ങളില്‍ മുസ്ലീം സംഘടനകളോ എടുക്കുന്ന നയങ്ങള്‍ കണ്ട്‌ മിണ്ടാതിരിക്കണം എന്നല്ല. സാംസ്‌കാരികമായോ സാമൂഹ്യമായോ ഒരു മാസ്സ്‌ ഹൈജാക്കിംഗ്‌ ഒന്നും സംഘ്‌പരിവാര്‍ അല്ല, അതിന്റെ അപ്പുറത്തുള്ളവര്‍ വിചാരിച്ചാലും നടക്കില്ല എന്നാണ്‌ എനിക്ക്‌ തോന്നുന്നത്‌. എങ്കില്‍ ആനന്ദ്‌ പട്‌വര്‍ദ്ധനേയും, രാഹുല്‍ ധൊലാകിയയേയും പോലുള്ളവര്‍ ഇവിടെ ഉണ്ടാവില്ലായിരുന്നു. അത്തരം ഒരു മൂവ്‌മെന്റിനോട്‌ ഹുസ്സൈന്‍ "സ്വാഭാവികമായി" ബന്ധപ്പെടുത്തപ്പെടുന്നതിലുള്ള പൊള്ളത്തരമാണ്‌ ഞാന്‍ എടുത്തു കാണിക്കാന്‍ ശ്രമിക്കുന്നത്‌.

parajithan said...

കണ്ണൂസ്‌, സംഘപരിവാരങ്ങള്‍ വിഭാവനം ചെയ്യുന്ന വിശുദ്ധപ്രബുദ്ധഭാരതത്തിന്‌ ആശംസ നേരുക വഴി പരോക്ഷമായി ഇവിടുന്ന് ഒരു വിട വാങ്ങല്‍ തന്നെയാണ്‌ ഞാനും ഉദ്ദേശിച്ചത്‌. പക്ഷേ താങ്കള്‍ക്ക്‌ മറുപടി പറയാതിരിക്കുന്നത്‌ അന്യായമായിപ്പോകും.

നമ്മള്‍ സെന്‍സിറ്റീവ്‌ എന്നു വിവക്ഷിക്കുമ്പോള്‍ എങ്ങനെ ഇതൊക്കെ സെന്‍സിറ്റീവ്‌ ആയി മാറി എന്ന കാര്യത്തിന്‌ യാതൊരു പ്രാധാന്യവുമില്ലേ? ഒരു സവിശേഷമേഖലയില്‍ മാത്രം ഒതുങ്ങേണ്ടിയിരുന്ന ഒരു സംഗതിയെ രൂക്ഷമായ ഒരു പരിവേഷം കൊടുത്ത്‌ ജനത്തെ ഇളക്കുന്ന കലാപരിപാടിയെ കണ്ടില്ലെന്നു നടിച്ചുകൊണ്ട്‌ വേണോ സെന്‍സിറ്റീവിറ്റിയെപ്പറ്റി സംസാരിക്കാന്‍? ജനത്തിന്‌ ഹാലിളകാന്‍ പോന്ന തരത്തിലുള്ള 'അശ്ലീല'മോ മറ്റോ ഹുസൈന്റെ ചിത്രങ്ങളിലില്ല എന്നതാണ്‌ വസ്തുതയെന്നിരിക്കേ അന്ധമായ എതിര്‍പ്പും വെബ്‌സൈറ്റില്‍ കയറി 'തള്ളയ്ക്കു വിളി'യുമൊക്കെ നടത്തുന്നവരെ വെറും 'സെന്‍സിറ്റീവ്‌' ജനം എന്നു വിളിക്കാന്‍ കഴിയുമോ? അതിന്‌ കഴിയുമെങ്കില്‍ നമ്മുടെ സമൂഹത്തെപ്പറ്റിയുള്ള വമ്പന്‍ നാട്യങ്ങള്‍ ഉപേക്ഷിക്കുകയും വേണം.

അതു പോലെ, ഹുസൈനെയും പട്‌വര്‍ദ്ധനെയുമൊക്കെ ഒരേ തലത്തില്‍ കാണാന്‍ ആരാണ്‌ ശ്രമിച്ചത്‌? ഞാനല്ല, എന്തായാലും. അത്തരമൊരു താരതമ്യത്തിന്റെ ആവശ്യമേ ഇല്ല. പിന്നെ, മാസ്സ്‌ ഹൈജാക്കിങ്ങിന്റെ കാര്യത്തില്‍ കണ്ണൂസിനുള്ള ശുഭാപ്തിവിശ്വാസം നല്ലത്‌ തന്നെ. പക്ഷേ, അബു എബ്രഹാമെഴുതിയ പോലെ, യൂസഫലി രചിച്ച്‌ നൗഷാദ്‌ ഈണം കൊടുത്ത രാമനെക്കുറിച്ചുള്ള ഭജന്‍ കേട്ട്‌ ആനന്ദിക്കുന്ന മലയാളിയടക്കം രാജ്യത്തെമ്പാടും നിന്ന് ജനത്തെ തടുത്തുകൂട്ടി പള്ളി തകര്‍ക്കാന്‍ കൊണ്ടു പോയതിനെ എന്തു പേരിട്ടു വിളിക്കും? അത്‌ പോലുള്ള കാര്യങ്ങള്‍ ഇനിയും നടക്കില്ലെന്നും ജനപിന്തുണ നേടില്ലെന്നും കണ്ണൂസ്‌ കരുതുന്നുണ്ടോ? നല്ലത്‌. പട്‌വര്‍ദ്ധനും അരുന്തതി റോയിയുമൊക്കെ ഒറ്റപ്പെട്ട ശബ്ദങ്ങള്‍ മാത്രമല്ലേ? തന്നെയുമല്ല, അവരെപ്പോലുള്ളവരൊക്കെ കാര്യവിവരമില്ലാത്ത വെറും ബുജികളാണെന്ന് പ്രഖ്യാപിക്കാന്‍ എല്ലാ ഭാഗത്തുനിന്നും ഊര്‍ജ്ജിതമായ ശ്രമങ്ങള്‍ നടക്കുന്നില്ലേ? നാടൊട്ടുക്ക്‌ 'രാം കേ നാം' പ്രദര്‍ശിപ്പിച്ചിട്ടെന്തുണ്ടായി?

എല്ലാം നല്ലതിന്‌ തന്നെയായിരിക്കും; സംശയമില്ല.

chithrakaranചിത്രകാരന്‍ said...

കരീം മാഷ്‌,
വളരെ നന്നായിരിക്കുന്നു താങ്കളുടെ അഭിപ്രായം.കാര്യം അത്രേള്ളു !! വളരെ മനോഹരമായി, ലളിതമായി,പച്ചയായി സത്യത്തെ തിരിച്ചറിഞ്ഞ്‌ അതു തുറന്നു പറഞ്ഞ താങ്കളോട്‌ ബഹുമാനമുണ്ട്‌.

കലാപ്രവര്‍ത്തനം നടത്തുന്നവരായാലും,കലാപം നടത്തുന്നവരായാലും അവര്‍ ഏതുമതത്തില്‍ പെട്ടവരായാലും മതങ്ങളുടെ മസ്സിലിനുപിന്നിലോളിക്കുന്നത്‌ സ്വന്തം കഴിവുകേടുകൊണ്ടോ, ദുരുദ്ദേശങ്ങള്‍കൊണ്ടോ ആണ്‌.,അവരെ പിടിച്ചു പുറത്തിടുകതന്നെവേണം.

nalan::നളന്‍ said...

ഉപമ കൊള്ളാം പെരിങ്സേ, പോസ്റ്റ് മാറിപ്പോയെന്നുമാത്രം...

ഞാനെന്റെ ഭാര്യയുമായി ഒരുമിച്ചു കിടക്കരുതെന്നു പറഞ്ഞില്ലല്ലോ, ഹാവൂ.

ഹുസ്സൈന്റെ ചിത്രങ്ങള്‍ കണ്ട്‌ അരുതായ്‌ക
തോന്നുന്നവരൊക്കെ ഫാസിസ്റ്റുകളോ മതഭ്രാന്തന്‍മാരോ ആയിരിക്കുമെന്നത്‌ ഒരു മുന്‍വിധിയാണെന്ന് തോന്നുന്നു. അതു പോലെ തന്നെയാണ്‌ സാധാരണക്കാര്‍ ഹുസ്സൈന്റെ ചിത്രം കാണാന്‍ പോവില്ല എന്ന രീതിയിലുള്ള നിരീക്ഷണവും. ഒരു ഫാസിസ്റ്റ്‌ സംഘടനയായ സംഘ്‌പരിവാര്‍ ഈ കാര്യത്തില്‍ ഊര്‍ജ്ജിതമായി ഇടപെട്ടു എന്നതു കൊണ്ട്‌ എല്ലാ പ്രതികരണങ്ങള്‍ക്കും ഫാസിസ്റ്റ്‌ മുദ്ര ചാര്‍ത്തേണ്ടതുണ്ടോ?


അതല്ലല്ലോ ഞാന്‍ പറഞ്ഞതെന്നു കണ്ണൂസിനു
മനസ്സിയില്ലെന്നു വിശ്വസിക്കാന്‍ പ്രയാസം.
അതായിരുന്നില്ലല്ലോ വിഷയവും. സാധാരണക്കാരന്‍ ഹുസൈന്റെ ചിത്രങ്ങള്‍ കാണാന്‍ പോകില്ലെന്നും ഞാന്‍ പറഞ്ഞിട്ടില്ല. മുകളിലെ കമന്റ് അല്പം കടന്നുപോയി.

പറയാത്ത കാര്യങ്ങള്‍ ഞാന്‍ പറഞ്ഞതായി
ധ്വനിപ്പിക്കുന്നുവെന്നു മാത്രമല്ല പറഞ്ഞുകൊണ്ടിരിക്കുന്ന കാര്യങ്ങള്‍ അവഗണിക്കുകയും ചെയ്യുന്നു.

റുഷ്ദിയോ, നസ്രീനോ നേരിട്ടതുപോലൊരു സാഹചര്യം ഹുസൈന്‍ നേരിട്ടിട്ടില്ലെന്നു വാദത്തിനുവേണ്ടി സമ്മതിച്ചാലും ഇങ്ങനെയുള്ള പ്രതികരണങ്ങള്‍ ആ വഴിക്കുള്ള പോക്കിനെയാണു സൂചിപ്പിക്കുന്നത്.

പ്രതികരിക്കുന്നവരെയെല്ലാം ഫാസിസ്റ്റാക്കിയെന്നാരോപണം
കണ്ണൂസില്‍ നിന്നോട്ടും പ്രതീക്ഷിച്ചില്ല.
മതിയായി.. ലാല്‍ സലാം


ജൂഡീഷ്യറിയുടെ കാര്യം ഞാന്‍ പറഞ്ഞുതരണോ ദേവാ.. അഫ്സല്‍ ഗുരുവിന്റെ കേസു മറന്നിട്ടൊന്നുമില്ലല്ലോ ? ജൂഡിഷ്യറിയുടെ നട്ടെല്ലു കണ്ടതല്ലേ. സര്‍ക്കാരും ജൂഡിഷ്യറിയും ഔചിത്യത്തോടെയാണു പ്രവര്‍ത്തിക്കുന്നതെന്നു വിശ്വസികാന്‍ പ്രയാസം,

ഈ മതവികാരം വൃണപ്പെടുന്നതു പരാജിതന്‍ പറഞ്ഞ്പോലെ ഊതിവീര്‍പ്പിച്ചവ തന്നെ, അസഹിഷ്ണുതയുടെ പ്രചാരകരുടെ ആയുധം മാത്രമായിട്ടുണ്ടത്. പിന്നെ ഹുസൈന്‍ ചിത്രങ്ങള്‍
കാണാതെപോലും മതവികാരം വൃണപ്പെടുമ്പോഴെന്തു പറയാന്‍.

അസഹിഷ്ണുതയുടെ ഭീകരത കണ്ടില്ലെന്നു നടിച്ചു കലാകാരന്റെ ഔചിത്യത്തെ പറ്റി
സംസാരിക്കേണ്ടതുണ്ടെന്നു തോന്നുന്നില്ല.

കലാകാരന്‍ ഔചിത്യബോധത്തോടെ വരയ്ക്കണോ വേണ്ടയോ എന്നല്ലിവിടെ വിഷയം, വിഷയം അസഹിഷ്ണുത തന്നെയെന്നു വീണ്ടുമോര്‍മ്മിപ്പിച്ചോട്ടെ.

ഹുസൈന്‍ മണ്ണാങ്കട്ട (അയാള്‍ പോലുമല്ല വിഷയം)

FREE DESI PORNO said...

Indian College Girls Pissing Hidden Cam Video in College Hostel Toilets


Sexy Indian Slut Arpana Sucks And Fucks Some Cock Video


Indian 3D Girl Night Club Sex Party Group Sex


Desi Indian Couple Fuck in Hotel Full Hidden Cam Sex Scandal


Very Beautiful Desi School Girl Nude Image

Indian Boy Lucky Blowjob By Mature Aunty

Indian Porn Star Priya Anjali Rai Group Sex With Son & Son Friends

Drunks Desi Girl Raped By Bigger-man

Kolkata Bengali Bhabhi Juicy Boobs Share

Mallu Indian Bhabhi Big Boobs Fuck Video

Indian Mom & Daughter Forced Raped By RobberIndian College Girls Pissing Hidden Cam Video in College Hostel Toilets


Sexy Indian Slut Arpana Sucks And Fucks Some Cock Video


Indian Girl Night Club Sex Party Group Sex


Desi Indian Couple Fuck in Hotel Full Hidden Cam Sex Scandal


Very Beautiful Desi School Girl Nude Image

Indian Boy Lucky Blowjob By Mature Aunty

Indian Porn Star Priya Anjali Rai Group Sex With Son & Son Friends

Drunks Desi Girl Raped By Bigger-man

Kolkata Bengali Bhabhi Juicy Boobs Share

Mallu Indian Bhabhi Big Boobs Fuck Video

Indian Mom & Daughter Forced Raped By Robber

Sunny Leone Nude Wallpapers & Sex Video Download

Cute Japanese School Girl Punished Fuck By Teacher

South Indian Busty Porn-star Manali Ghosh Double Penetration Sex For Money

Tamil Mallu Housewife Bhabhi Big Dirty Ass Ready For Best Fuck

Bengali Actress Rituparna Sengupta Leaked Nude Photos

Grogeous Desi Pussy Want Big Dick For Great Sex

Desi Indian Aunty Ass Fuck By Devar

Desi College Girl Laila Fucked By Her Cousin

Indian Desi College Girl Homemade Sex Clip Leaked MMS

………… /´¯/)
……….,/¯../ /
………/…./ /
…./´¯/’…’/´¯¯.`•¸
/’/…/…./…..:^.¨¯\
(‘(…´…´…. ¯_/’…’/
\……………..’…../
..\’…\………. _.•´
…\…………..(
….\…………..\.