2009ലെ ഓസ്ക്കാറിനു മുന്‍പ്
ഇന്ത്യന്‍ മുസ്ലിം - ഏ.പി.ജെ.അബ്ദുള്‍ കലാം = പാക്കിസ്താനി മുസ്ലിം
പാക്കിസ്താനി മുസ്ലിം = തീവ്രവാദി
.
. . ഇന്ത്യന്‍ മുസ്ലിം - ഏ.പി.ജെ.അബ്ദുള്‍ കലാം = തീവ്രവാദി
2009ലെ ഓസ്ക്കാറിനു ശേഷം
ഇന്ത്യന്‍ മുസ്ലിം - (അബ്ദുള്‍ കലാം+റസൂല്‍ പൂക്കുട്ടി+റഹ്മാന്) = പാക്കിസ്താനി മുസ്ലിം
പാക്കിസ്താനി മുസ്ലിം = തീവ്രവാദി
.
. . ഇന്ത്യന്‍ മുസ്ലിം - (അബ്ദുള്‍ കലാം+റസൂല്‍ പൂക്കുട്ടി+റഹ്മാന്) = തീവ്രവാദി
ഇതൊക്കെയല്ലേ ഓസ്ക്കാര്‍ മനസ്സിലെ ഇക്വേഷനുകളോട് ചെയ്യുന്നത്. (ആഘോഷസമയത്തെ ഒരു സിനിക്ക് കഥ)
Subscribe to:
Post Comments (Atom)
19 comments:
ആഘോഷസമയത്തെ ഒരു സിനിക്ക് കഥ
ഹ ഹ.. സിനിസിസം കുറച്ചു കൂടിയോ ന്ന് ഒരു സംശയം ?
Radheyan കണക്കില്‍ പണ്ടേ മോശമാ അല്ലെ?
:)
ശകലം കൂടുതല്‍ കിടക്കട്ടെ എന്ന് കരുതി തന്നെയാണ്.
പാമ്പിനെ അടിക്കുമ്പോള്‍ നെറുന്തലക്ക് തന്നെ അടിക്കേണ്ടേ,അല്ലേല്‍ അടിക്കുന്നവന് എപ്പോള്‍ ഫ്യൂസായി എന്ന് ചോദിച്ചാല്‍ മതി.
ഇന്ത്യന്‍ പൊതുമനസ്സിലെ അശ്ലീല ചിന്തയാണിതെന്ന് ഞാന്‍ പറയില്ല.പക്ഷെ സ്വകാര്യ നിമിഷങ്ങളില്‍ പലര്‍ക്കും ഇത്തരമൊരു ഡയേറിയ പിടിച്ചു നിര്‍ത്താനാവതെ ബഹിര്‍ഗമിപ്പിക്കുന്നത് കണ്ടിട്ടുണ്ട്.
പകല്‍ക്കിനാവാ,
അതെ, എങ്ങെനെ പുരിഞ്ചു, കണക്കില്‍ മോശമായ ഞാന്‍ എങ്ങനെ കണകപ്പിള്ളയായി (ചാര്‍ട്ടേര്‍ഡ് അക്കൌണ്ടന്റ്) എന്നത് ഇന്നും ഒരു പ്രഹേളികയാണ്. ഹ്
നല്ല ചിന്തകള്‍. ഇതേപ്പറ്റി ഞാനും ഓര്‍ത്തിരുന്നു..
മാഷിന്റെ ആദ്യത്തെ axiom തന്നെ തെറ്റാണല്ലോ. അസിം പ്രേംജിയെ മറന്നുപോയോ?
ഇത്തരം രാഷ്ട്രീയ വ്യാമോഹങ്ങള്‍ (വെടക്കാക്കി തനിക്കാക്കുക) വച്ചുപുലര്ത്തൂന്നവര്ക്ക് ചെറിയൊരു അടി കൂടിയായിരുന്നു ഓസ്ക്കര്‍ അവാര്‍ഡ് ഏറ്റുവാങ്ങി പൂക്കുട്ടി നടത്തിയ ചില പരാമര്‍ശങ്ങള്‍!
ഗുണപാഠം: സി.എ.ക്കാര് കണക്കുനോക്കുക; കണക്കു പഠിച്ചവര്‍ പ്രൂഫെഴുതട്ടെ :-)
ന്റെ പടച്ച റബ്ബേ...ചിരിച്ച് ചിരിച്ച് തല പുണ്ണാക്കായി. രാധേയന് കുട്ട്യേ ങ്ങള് പറഞ്ഞത് മുയുമന്‍ ശരി. ഒരു പൊറ്റിക്കോ , അല്ല്നെകില്‍ പിശാരടി , മൂര്‍ത്തി, റായ്, അങ്ങനെ വല്ല റഹ്മാന് മൂര്‍ത്തി, റസൂല്‍ നമൂതിരി പ്പാട് എന്നൊകെയായിരുന്നെങ്കില് ഈ അവാറ്ഡിനൊക്കെ ഒരു തിളക്കം വന്നേനെ എന്ന് ഞമ്മകും തോന്നി. പാര്‍വ്വതി ഓമനക്കുട്ടന്റെ അത്ര ഒരു ആഘോഷം ങ്ങട്റ്റ് പോരണില്ല ത് കൊണ്ട് പറഞ്ഞതാണെ കുട്യേ ജ്ജ് പൊറുത്താള..
ഓന് റഹ്മാന് മാപ്ല അല്ലല്ലോ പണ്ട്. റസൂലാണെങ്കില്‍ ഓന്റെ ബാപ്പെം ഉമ്മ്മ്മഏ കമ്യൂണിസ്റ്റ്കാരാ. പക്കേങ്കില് ഓലൊക്കെ പേര് അറബിയല്ലെ സെയ്ത്താനെ. അങ്ങനെ യായാല്‍ പിന്നെ ഓന് മുസ്ലീമല്ലെ.
സത്യം പറഞ്ഞ അനക്ക് ഇന്നാ പുടിച്ചോ 100 മാര്‍ക്ക്.
പെരുത്ത ഒരു വര്‍ഗ്ഗീയവാദി
താടിവെച്ച തീവ്രവാദി
കയ്യൊപ്പ് (ഉസ്കൂളില് പോവാത്തിനെ കൊണ്ട് കയ്യൊപ്പേ ഒള്ള്)
പ്രേംജിയെ അങ്ങനെ ആരും അംഗീകരിച്ചതായി തോന്നുന്നില്ല.
പ്രേംജി പാഴ്സിയാണോ മുസ്ലീമാണോ എന്ന സംശയം എന്റെ കൂടെ വിപ്രോ ഓഡിറ്റ് ചെയ്യുന്ന ടീമില്‍ പലര്‍ക്കും ഉണ്ടായിരുന്നു (അറിഞ്ഞിട്ട് വേണം സ്നേഹിക്കണോ വെറുക്കണോ എന്ന് തീരുമാനിക്കാന്‍).
നാം മറന്ന പലതുമുണ്ട്,മൌലാനാ ആസാദും അതിര്‍ത്തി ഗാന്ധിയും ഇന്ത്യന്‍ സമരത്തില്‍ പങ്കെടുത്ത മഹാന്മാരായ ദേശീയവാദികളായിരുന്നു എന്ന്.കേശവ ബലിറാം ഹെഡ്ഗേവാറോ ഗോള്‍വര്‍ക്കറോ ഇന്ത്യന്‍ സമരത്തിന്റെ ഒരു ഘട്ടത്തിലും പങ്കെടുത്തിട്ടില്ല എന്നത്.കൂമര്‍ നാരയണന് എന്ന പാക്കിസ്ഥാന് ചാരന് മുസ്ലീമല്ല എന്നത്.ഗാന്ധിജിയെ വധിച്ചത് ഒരു ഹിന്ദുവാണ് എന്ന് റേഡിയോയിലൂടെ നെഹ്രുവിന് ആവര്‍ത്തിച്ച് പറയ്യേണ്ടി വന്നു എന്നത്.അതൊന്നും പോസ്റ്റ് ബാബറി കാലത്തെ ഈ axiom തെറ്റാക്കുന്നില്ല.
പൂക്കുട്ടിയുടെ വാക്കുകള്‍ക്ക് ശബ്ദസംബന്ധിയായ ഒരു വ്യാഖ്യാനമല്ലേ തൊമ്മേട്ടാ നല്ലത്.ഒരു നാദത്തെയും അതിനു മുന്നിലും പിന്നിലുമുള്ള സൈലന്സിനെയും കുറിച്ച് പറഞ്ഞ വാക്കുകളെ അത്ര അങ്ങ് നാഗപ്പൂര്‍ ഡിക്ഷണറി വെച്ച് വ്യാഖ്യാനിക്കണോ?(അതോ തൊമ്മേട്ടന്റെ ഡിക്ഷണറി ബൈ ഡിഫോള്‍ട്ട് നാഗ്പ്പൂരെയാണോ :-),കിടക്കട്ടെ എന്റെ വഹ ഒരു ബ്രാന്‍ഡി, സോറി ബ്രാന്‍ഡിങ്ങ്
അസറുദീന്‍ ഇസ്മായില്‍ + റുബീന അലി =
ഇതുകൂടികൂട്ടണ്ടേ രധേയാ?
ഈ ഓസ്കാറുകള്‍ ലഭിച്ചതിനെ, കുറച്ചു വര്‍ഷങ്ങള്‍ക്ക് മുമ്പ് മിസ്സ് യൂണിവേഴ്സും മിസ് വേള്‍ഡും ഇന്ത്യയിലേക്ക് വന്നതിനെയും ഒന്നു കൂട്ടിവായിക്കുക. ആ അവാര്‍ഡിനു ശേഷമാണ് കോസ്മെറ്റിക് കമ്പനികളുടെ ഇന്ത്യയിലേക്കുള്ള രംഗ പ്രവേശം, അതായത് ഇന്ത്യന്‍ മാര്‍ക്കറ്റിനെ കച്ചവടത്തിന് പരുവപ്പെടുത്തിയെടുക്കലായിരുന്നു ആ അവാര്‍ഡിന്റെ ഉന്നം. അമെരിക്കന്‍ കമ്പനികള്‍ക്ക് ഇപ്പൊള്‍ ബോളിവുഡ്ഡിലുള്ള കചവടകണ്ണും സമാനമാണെന്നു തോന്നുന്ന്നു. റസ്സൂല്‍ പൂക്കുട്ടിയുടെ ശബ്ദമിശ്രണം അവാര്‍ഡിനര്‍ഹം തന്നെ, പക്ഷേ ഏ ആര് റഹ്മാന്റെയും ഗുല്‍സാറിന്റെയും ഏറ്റവും മികച്ച വര്‍ക്കുകള്‍ ഇതല്ല.
ഇന്ത്യാക്കാര്‍ എന്ന സമൂഹം പാമ്പാട്ടികളും മന്ത്രവാദികളും ഒക്കെ നിറഞ്ഞതാണെന്ന പാശ്ഛത്യരുടെ മുന്‍ധാരണ ഒന്നുകൂടി ശക്തമാക്കാന്‍ ഈ അവാര്‍ഡുകള്‍ സഹായിച്ചേക്കും.
കച്ചോടം, അത് ഏത് ആംഗിളിലൂടെയായാലും, പൊടിപൊടിക്കട്ടെ!
no comments :)
ആദ്യത്തെ ഇക്വേഷന് ഉണ്ടാക്കിയ ഗണിതശാസ്ത്രകാരന് ഈ ഇക്വേഷന് ഇങ്ങനെ മാറ്റേണ്ടിവരുന്നത് ഇഷ്ടപ്പെടുന്നില്ല. എന്താ ഒരു സൊല്യൂഷന്?
പ്രേംജി ഇസ്ലാം മതത്തിൽ വിശ്വസിക്കുന്നവനാൺ രാധേയാ. സംശയം വേണ്ട. ഇവിടെ സൌദിയിൽ ഇടക്കിടക്ക് വരാറൂണ്ട് മക്കയിൽ പോകാറുമുണ്ട്.
-സു-
I have no doubts, sunil.
kalakki!
നാം മറന്ന വേറെയും പലരുമുണ്ട് രാധേയന്. മൌലാനാ ആസാദിനെയും ഗാഫര്‍ ഖാനെയും(പ്രശസ്ത ‘ദേശീയമുസ്ലിം’വാദികളില്‍ മിക്കവരെയും) മഹാന്മാരാക്കുന്ന ആ ദേശീയ മാനവികവാദത്തില്‍ അവരോളം ചരിത്രപ്രാധാന്യം അര്‍ഹിക്കുന്നതും അവരില്‍ നിന്നെല്ലം ദൂരെ, ഗാന്ധിജിയുടെ ജനനിബിഡമായ എകാന്തതയില്‍ നിന്നും ഒരുപാടു ദൂരെ, മലബാറിലെ ഒരു നാട്ടുതൊടിയില് ദേശീയത തൊണ്ടയില്‍ കുടുങ്ങി മരിച്ചുവീണ ഒരാളുണ്ടായിരുന്നു - മുഹമ്മദ് അബ്ദുല്‍ റഹിമാന്‍ സാഹിബ് എന്ന മുസിരിസ്സുകാരന്...
സാഹിബിനെക്കുറിച്ച് ഇടശ്ശേരിയുടെ ഒരു കവിതയ്ണ്ട്.ഏതെങ്കിലും മാപ്പിളപ്പാട്ടു
സീഡിയില്‍ അതൊന്നു ട്യൂണ്‍ ചെയ്തു ചേര്‍ക്കുകയോ മറ്റോ ചെയ്താല്‍ ചെറുകിട യശസ്സ് ഭാവിയില്‍ അദ്ദേഹത്തിനും കിടച്ചേക്കാം. ആര്‍ക്കറിയാം....
Post a Comment