Monday, December 29, 2008

മോഡിയെ വിശുദ്ധവല്‍ക്കരിക്കുമ്പോള്‍

കഴിഞ്ഞതിന് മുന്‍പത്തെ തെരെഞ്ഞെടുപ്പില്‍ സി.പി.എമ്മിന്റെ അത്ഭുത കുട്ടിയായിരുന്നു കണ്ണൂര്‍ എം‌പി അബ്ദുള്ളകുട്ടി.ഇന്നലെ മുതല്‍ മനോരമയുടെ ഓണ്‍‌ലൈന്‍ പ്രതികരണക്കാരുടെ കണക്കില്‍ അദ്ദേഹം അതിബുദ്ധിയുള്ള കുട്ടി കൂടിയാണ്.


ഇന്നലെ രാത്രിയിലെ മനോരമ ന്യൂസിലാണ് വികസനത്തിന്റെ കാര്യത്തില്‍ അദ്ദേഹം തന്റെ ബുദ്ധിവികാസം വെളിവാക്കിയത്.ഫാസിസം ഒഴിവാക്കി നിര്‍ത്തിയാല്‍ നരേന്ദ്ര മോഡിയാണ് വികസനകാര്യത്തില്‍ റോള്‍ മോഡല്‍ എന്നായിരുന്നു വെളിപാടിന്റെ ചരണം.കൂടാതെ ഹര്‍ത്താലുകള്‍ക്കും ബന്ദുകള്‍ക്കും എതിരേയുള്ള പതിവ് വിമര്‍ശനങ്ങളും.ചുരുക്കി പറഞ്ഞാല്‍ മനോരമ കല്‍പ്പാന്തകാലത്തോളം മുഖപ്രസംഗത്തില്‍ പറഞ്ഞു കൊണ്ടിരുന്ന ചില സംഗതികള്‍ക്ക് അടിവരയിടുകയാണ് ഈ അത്ഭുത കുട്ടി.അതിന്റെ വള്ളി പുള്ളി വിസര്‍ഗ്ഗങ്ങളെന്തായാലും അര്‍ത്ഥം ഒന്നു മാത്രം- ഇടതുപക്ഷമാണ് വികസന വിരോധികള്‍, അവരാണ് വികസനം തടയുന്നവര്‍.

കഴിഞ്ഞ കുറച്ചുകാലമായി പാര്‍ട്ടി നേതൃത്വത്തിനെ പ്രകോപിപ്പിക്കാന്‍ പരമാവധി ശ്രമിച്ചു വരികയാണ് അബ്ദുള്ളക്കുട്ടി.അതിന്റെ ഭാഗമായി പെരുന്നാളിനുള്ള പരസ്യ നിസ്ക്കാരവും പരസ്യമായ ഉം‌റ നിര്‍വ്വഹണവും മറ്റും നടത്തി.അതിന്റെ പേരില്‍ നടപടിയെടുത്ത് പാടുപെട്ട് അടിച്ചെടുത്ത മുസ്ലീം വോട്ട് കളയാന്‍ പാര്‍ട്ടി തയ്യാറല്ല.അതു കൊണ്ട് മറ്റ് അല്‍ഭുതങ്ങള്‍ പാര്‍ട്ടിക്കുള്ളില്‍ നിന്നു പ്രവര്‍ത്തിക്കാന്‍ അദ്ദേഹത്തിന് സ്പേസ് കിട്ടി.(അന്ന് അബ്ദുള്ളക്കുട്ടിയെ ഒരു പരിധി വരെ അനുകൂലിച്ച മാധ്യമം പോലുള്ള പത്രങ്ങള്‍ മോഡിയെ വിശുദ്ധീകരിക്കുന്ന ഈ അല്‍ഭുത പ്രവര്‍ത്തിക്ക് എങ്ങനെ സാ‍ക്‍ഷ്യം പറയുമെന്നുള്ളത് രസകരമായ സസ്പെന്‍സ്).ഇതു കൊണ്ടും നടന്നില്ലെങ്കില്‍ പിണറായിയുടെ തന്തക്ക് വിളിക്കുക,പ്രകാശ് കാരാട്ടിനെ തുണി പൊക്കി കാണിക്കുക തുടങ്ങി എന്തെങ്കിലും അല്‍ഭുത പ്രവര്‍ത്തിയിലൂടെ ആ പുറത്താക്കല്‍ അബ്ദുള്ളക്കുട്ടി ഉടന്‍ തന്നെ നേടിയെടുക്കുമെന്ന് പ്രതീക്ഷിക്കാം.

പാര്‍ട്ടിയെ അദ്ദേഹം എന്ത് പറഞ്ഞ് ബോധ്യപ്പെടുത്തിയാലും ഇല്ലെങ്കിലും ജനം അറിയാന്‍ ആഗ്രഹിക്കുന്ന,അബ്ദുള്ളക്കുട്ടി വിശദീകരിക്കേണ്ട ചില സംഗതികളുണ്ട്.

എന്താണ് അദ്ദേഹം വികസനം കൊണ്ട് ഉദ്ദേശിക്കുന്നത്?
അത് പുരോഗതിക്ക് പകരം ഉപയോഗിക്കാവുന്ന വാക്കാണോ? ആണെങ്കില്‍, പുരോഗതിയെന്നാല്‍ മെച്ചപ്പെട്ട ഒരു സിവില്‍ സൊസൈറ്റി എന്നു കൂടിയല്ലേ അര്‍ത്ഥം?
അവിടെ നീതിനിര്‍വ്വഹണത്തില്‍ പക്ഷപാതിത്വമുണ്ടാകുമോ?
അവിടെ പോലീസ് ഒരു മതവിഭാഗത്തിന്റെ പരാതികള്‍ ചവിട്ടികൊട്ടയില്‍ തട്ടുമോ?
അവിടെ ഇരയായ സാക്ഷികള്‍ പണത്തിന്റെയും അധികാരത്തിന്റെയും മുഷ്ക്കില്‍ നിശ്ബ്ദരാക്കപ്പെടുമോ?
അവിടെ പ്രോസിക്യൂഷന്‍ പ്രതിഭാഗത്തിന്റെ വക്കാലത്തെടുക്കുമോ?
അവിടുത്തെ നീതിനിര്‍വ്വഹണ പ്രക്രിയയില്‍ പരമോന്നതകോടതിക്ക് സംശയമുണ്ടാകുമോ, അതിനാല്‍ പ്രോസിക്യൂഷന്‍ മറ്റൊരു സംസ്ഥാനത്തേക്ക് മാറ്റപ്പെടുമോ?
ഇനി ഇതെല്ലാം സംഭവിച്ചെങ്കില്‍ അത് ഒരു മെച്ചപ്പെട്ട സിവില്‍ സൊസൈറ്റിയാകുമോ?മെച്ചപ്പെട്ട സിവില്‍ സൊസൈറ്റി സൃഷ്ടിക്കാത്ത പുരോഗതിയെയാണോ വികസനം എന്ന് അബ്ദുള്ളക്കുട്ടി കരുതുന്നത്?


ചോദ്യങ്ങള്‍ തീരുന്നില്ല,എന്താണ് അച്ചുതാനന്ദന്‍ മോഡിയില്‍ നിന്നും (കേരളം ഗുജറാത്തില്‍ നിന്നും) പഠിക്കേണ്ടത്? ഫോര്‍ക്കില്‍ ന്യൂഡിത്സ് കൊരുക്കുന്ന ലാഘവത്തില്‍ ഒരു മുസ്ലീം സ്ത്രീയുടെ വയറ്റില്‍ നിന്നും ഭ്രൂണം ത്രിശൂലത്തില്‍ കുത്തിയെടുക്കുന്ന വിദ്യയോ? അതോ ജനസംഖ്യാ നിയന്ത്രണത്തിന് ഉതകുന്ന ജെനോസൈഡിന്റെ പുത്തന്‍ അഭ്യാസങ്ങളോ? അതോ വൃദ്ധനായ ഒരു എം.പിയെയും കുടുംബത്തെയും ജീവനോടെ എരിച്ച മതഭ്രാന്തിന്റെ അപസ്മാര നൃത്തനൃത്യങ്ങളോ?

ഫാസിസം ഒഴിവാക്കിയാല്‍ പിന്നെ എന്ത് മോഡി? അടിമുടി ഫാസിസം കൊണ്ട് നിര്‍മ്മിക്കപ്പെട്ട ഒന്നാണ് മോഡി.അവയില്‍ അബ്ദുള്ളകുട്ടി വിചാരിച്ചാല്‍ തിരുത്തിയെഴുത്തോ പൊളിച്ച് മാറ്റലോ സാധ്യമല്ല.മോഡിയെ കുറിച്ച് ചര്‍ച്ച ചെയ്യുന്ന ഓരോ അവസരത്തിലും ഗുജറാത്ത് എന്ന മാനക്കേട് ചര്‍ച്ച ചെയ്യപ്പെടണം.അത് ഇന്ത്യന്‍ മതനിരപേക്ഷതക്ക് ഏല്‍പ്പിച്ച മുറിവുകള്‍ ചര്‍ച്ച ചെയ്യപ്പെടേണം.അത്തരം മുറിവായകളില്‍ നിന്നും ഉതിരുന്ന ഗുജറാത്തിയായ ഒരു മഹാവൃദ്ധന്റെ “ഹേ റാം” വിലാപങ്ങള്‍ക്ക് ഇനിയും കാതോര്‍ക്കാന്‍ നാം മറന്ന് പോകരുത്.

ഇപ്പോള്‍ വിശുദ്ധരാക്കുന്ന സീസണാണല്ലോ.സാധാരണ അല്‍ഭുത പ്രവര്‍ത്തികള്‍ കാട്ടുന്നവരെയാണ് വിശുദ്ധരാക്കുന്നത്.മോഡിയെ വിശുദ്ധനാക്കുന്നതില്‍ പരം (ലൂസിഫറിനെ ദൈവമാക്കുന്നതോളം പോന്ന) ഒരു അല്‍ഭുതം ഇനി സംഭവിക്കാനിരിക്കുന്നതേയുള്ളൂ.അത്തരം ഒരു അല്‍ഭുതം പ്രവര്‍ത്തിച്ച അബ്ദുള്ളക്കുട്ടിയെയും അതിന് മാധ്യസ്ഥം പറഞ്ഞ മാത്തുക്കുട്ടിച്ചായനെയും കൂടി മോഡിയോടൊപ്പം വിശുദ്ധരാക്കാണം,കിടക്കട്ടെ ഒരു സര്‍വ്വമത സര്‍വ്വ രാഷ്ട്രീയ സമഭാവന.

ആത്മാവ് നഷ്ടപ്പെട്ട് നാം ഭൌതികമായി എന്ത് നേടിയിട്ട് എന്ത് പ്രയോജനം-(പള്ളിച്ചുമരുകളില്‍ മൂത്രച്ചൂരില്‍ ബോധം കെട്ടു കിടക്കുന്ന ഒരു ബൈബില്‍ വചനം)

15 comments:

Radheyan said...

ഇപ്പോള്‍ വിശുദ്ധരാക്കുന്ന സീസണാണല്ലോ.സാധാരണ അല്‍ഭുത പ്രവര്‍ത്തികള്‍ കാട്ടുന്നവരെയാണ് വിശുദ്ധരാക്കുന്നത്.മോഡിയെ വിശുദ്ധനാക്കുന്നതില്‍ പരം (ലൂസിഫറിനെ ദൈവമാക്കുന്നതോളം പോന്ന) ഒരു അല്‍ഭുതം ഇനി സംഭവിക്കാനിരിക്കുന്നതേയുള്ളൂ.അത്തരം ഒരു അല്‍ഭുതം പ്രവര്‍ത്തിച്ച അബ്ദുള്ളക്കുട്ടിയെയും അതിന് മാധ്യസ്ഥം പറഞ്ഞ മാത്തുക്കുട്ടിച്ചായനെയും കൂടി മോഡിയോടൊപ്പം വിശുദ്ധരാക്കാണം,കിടക്കട്ടെ ഒരു സര്‍വ്വമത സര്‍വ്വ രാഷ്ട്രീയ സമഭാവന.

ആത്മാവ് നഷ്ടപ്പെട്ട് നാം ഭൌതികമായി എന്ത് നേടിയിട്ട് എന്ത് പ്രയോജനം-(പള്ളിച്ചുമരുകളില്‍ മൂത്രച്ചൂരില്‍ ബോധം കെട്ടു കിടക്കുന്ന ഒരു ബൈബില്‍ വചനം)

Unknown said...
This comment has been removed by the author.
Unknown said...

പരട്ടകള്‍ക്ക് ചെരട്ട. വികസനം അറബിക്കടലില്‍. ഇനി ചെവിയില്‍ നുള്ളുക, തെറി വിളിക്കുക.

പാരടികള്‍ മറ്റിയെഴുതാന്‍ സമയമായി..

നമുക്കു മായാവതിക്കു പഠിക്കാം..
മോഡി ഫൂ ...
വികസനം ....ആസനത്തില്‍...

ചങ്കരന്‍ said...
This comment has been removed by the author.
M.A Bakar said...

ഇനി ഗുജറാത്തില്‍ നിന്ന് 'മഹാത്മാ' മോഡിയും !!!

തറവാടി said...

എന്‍‌റ്റെ ഈ വിഷയത്തിലെ അറിവപൂര്‍ണ്ണം.

വിദേശ നിക്ഷേപകരോടുള്ള നിലപാടുകളില്‍ മോഡിയെയാണ് പിന്‍‌പറ്റേണ്ടത് എന്ന അര്‍ത്ഥത്തിലല്ലെ ആ പ്രസ്ഥാവന, അതും ഗള്‍ഫില്‍ വെച്ചുണ്ടായത്? അങ്ങിനെയാണെങ്കില്‍ അത്ര വലിയതെറ്റായി കാണാമോ?

ഏറ്റവും ക്രൂരനായ ഒരാള്‍ക്ക് ഏറ്റവും നന്നായി പാടാനറിയാമെങ്കില്‍ , പാടുകയാണെങ്കില്‍ അയാളെപ്പോലെയാവണം എന്നുപറയുന്നതില്‍ തെറ്റുണ്ടോ?

Editor said...

ഇപ്പോ കാരാട്ട് വിശുദ്ദരായി പ്രഖ്യാപിച്ച രണ്ട് വിശുദ്ദരാണല്ലോ ജയലളിതയും,മായാവതിയും അക്കൂട്ടത്തില്‍ അബ്ദുള്ളക്കുട്ടിയും ഒരാളെ വിശുദ്ദനാക്കി...ഇനി മോഡിയുടെ ചിത്രവും സമ്മേളനപോസ്റ്ററുകളില്‍ അടിച്ചുവരില്ലെന്നാരുകണ്ടു..അതാണല്ലോ ചരിത്രവും

പകല്‍കിനാവന്‍ | daYdreaMer said...

പ്രിയ സുഹൃത്തേ..
താങ്കള്‍ക്കും കുടുംബത്തിനും പുതുവത്സരാശംസകള്‍....!!

Kiranz..!! said...

നരേന്ദ്രമോഡിയുടെ ന്യൂനപക്ഷവിരോധവും ഫാസിസ്റ്റ് മുഖവും ഒഴിച്ചു നിർത്തിയാൽ വ്യവസായ സംരംഭങ്ങൾക്ക് അയാൾ നൽകുന്ന പിന്തുണ കണ്ടു പഠിക്കണമെന്നായിരുന്നു ഉദ്ദേശിച്ചതെന്ന് അബ്ദുള്ളക്കുട്ടി തന്നെ വിശദീകരിച്ചു പറയുന്നത് കേൾക്കാൻ ഇടയായി.ഒരു പരിധി വരെ ശരിയല്ലേ രാധേയാ ? ഇടതും വലതും സർക്കാർ മാറിമാറി ഭരിച്ചിട്ടും നേടാനാവാത്ത വ്യാവസായിക പുരോഗതി നേടുവാൻ മറ്റ് സംസ്ഥാനങ്ങളെ കേരളം മാതൃകയാക്കണം എന്നു പറയൂന്നതിൽ നമ്മൾ അസഹിഷ്ണുത കാണിക്കേണ്ടതുണ്ടോ ?

ഇവിടെ വർഷങ്ങളോളം ചുവപ്പു നാടയിൽ കുരുങ്ങി ഓരോ സംരംഭങ്ങളും മൃതിയടയുമ്പോൾ ഒരു ചെറിയ പ്രോജ്ക്ട് ആണെങ്കിൽ കൂടി, ആ പ്രോജ്ക്റ്റ് തുടങ്ങുമ്പോൾ മുതൽ അത് ഭംഗിയായിത്തീരുന്നതു വരെ ഒരു ഐ എ എസ് ഓഫീസറെപ്പോലും വിട്ടുകൊടുക്കുന്ന ഒരു ഗവണ്മെന്റ് നയം തീർച്ചയായും അഭിനന്ദനീയം എന്നു പറയുന്നതിൽ പാർട്ടിയുടെ കേഡറിസം വിലങ്ങു തടിയാവുന്നെങ്കിൽ ആ പാർട്ടി ജനങ്ങളിൽ നിന്നും അകലെയാണെന്നു പറയാതെ വയ്യ..!

ജിവി/JiVi said...

അബ്ദുള്ളക്കുട്ടിയോട് വികസനകാഴ്ചപ്പാടൊക്കെ ചോദിക്കുന്നത് മണ്ടത്തരമല്ലേ രാധേയാ. രാധേയന്‍ തന്നെ പറഞ്ഞപോലെ നിസ്കരിച്ച് പുറത്താകാന്‍ നോക്കിയത് വിപരീതഫലമാണ് ചെയ്തത്. അപ്പോള്‍ നേരെ വിപരീത ദിശ - നരേന്ദ്രമോഡിക്ക് സര്‍ട്ടീക്കറ്റ്. ഇനി സി പി എംന് കാര്യങ്ങള്‍ എളുപ്പമായില്ലേ.

കഴിഞ്ഞ വെള്ളിയാഴ്ച ഈ അദ്ഭുതക്കുട്ടി പങ്കെടുത്ത ഒരു ‘വികസന സെമിനാറി‘ല്‍ അബദ്ധവശാല്‍ എത്തിപ്പെട്ടു. അവിടെയുണ്ടായിരുന്ന മറ്റ് രണ്ട് രാഷ്ട്രീയക്കാര്‍ എം കെ മുനീറും കെ സി വേണുഗോപാലും. അവര്‍ രണ്ട് പേര്‍ക്കും സി പി എം നെതിരെയുള്ള പരിഹാസോക്തികള്‍ വിളമ്പാന്‍ നമ്മുടെ കുട്ടി ഇലയിട്ടുകൊടുത്തു എന്നാണ് എനിക്ക് തോന്നിയത്.

മുക്കുവന്‍ said...

I would agree with Tharavadi.

ഗുപ്തന്‍ said...

എനിക്ക് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കേഡര്‍ സ്വഭാവം എന്ന ഓമനപ്പേരിട്ടു വിളിക്കുന്ന ബൌദ്ധിക സമഗ്രാധിപത്യത്തെ വെറുപ്പാണ്. (അത് ബ്ലോഗില്‍ എന്നെഅറിയുന്ന മിക്കവര്‍ക്കും അറിയാം). ചില വിശാല സോഷ്യലിസ്റ്റ് നയങ്ങളൊഴികെ കമ്യൂണിസ്റ്റ് ആശയങ്ങളോടും അടുപ്പം കുറവാണ്.

പക്ഷെ വികസനം മാത്രം മാനദണ്ഡമാക്കി ഒരു ഭരണാധികാരിയുടെ മികവിനെ അളക്കുകയും അയാളെ നാടിന്റെ രക്ഷകനായി കൊണ്ടാടുകയും ചെയ്യുന്ന (കഴിഞ്ഞ രണ്ട് അസംബ്ലി ഇലക്ഷനില്‍ ഗുജറാത്തില്‍ കണ്ടുകൊണ്ടീരിക്കുന്ന) രാഷ്ട്രീയ വിഡ്ഡിത്തം രാജ്യത്തിന് അപകടമാണെന്ന് ഞാന്‍ ഉറപ്പിച്ചു പറയും. അതുകൊണ്ടുതന്നെ അബ്ദുള്ളക്കുട്ടി മോഡിയെ ഹീറോയാക്കാന്‍ -അത് വലിയ മാര്‍ജിനിട്ടിട്ടായാലും- ശ്രമിച്ചെങ്കില്‍ അതു രാഷ്ട്രീയമായ തിരിച്ചറീവ് നഷ്ടപ്പെട്ടതിന്റെ അടയാളമാണ്.

ഇറ്റലി എന്ന രാജ്യത്തിന്റെ ആധുനിക മുഖം മുഴുവന്‍ മുസ്സോളിനി എന്ന ഒറ്റമനുഷ്യന്‍ കെട്ടിപ്പൊക്കിയതാണ്. ജര്‍മനിയുടെ വികസനത്തില്‍ ഹിറ്റ്ലറും റഷ്യയെ അമേരിക്കക്ക് കിടനില്‍ക്കുന്ന സൈനിക ശക്തിയാക്കുന്നതില്‍ സ്റ്റാലിനും അനുയായികളും നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ട്. അവര്‍ ചെയ്ത ദോഷങ്ങളെഒഴിച്ചു നിറ്ത്തി അവരുടെ വികസന പ്രവര്‍ത്തനങ്ങളെ പാടിപ്പുകഴ്ത്തുന്നത് അരാഷ്ട്രിയതയുടെ അധമമുഖം മാത്രമാണ്.

ഇടുങ്ങിയ ദേശീയതയിലേക്ക് ജനങ്ങളെ അടുപ്പിക്കാന്‍ ഏറ്റവും എളുപ്പമുള്ള വഴി വികസന അജണ്ടയാണെന്ന തിരിച്ചറിവില്‍നിന്നാണ് മോഡിയുടെയും മുസ്സോളിനിയുടെയും നവനഗരനിര്‍മാണങ്ങള്‍ ഉണ്ടായി വരുന്നത്. പൊഖ്രാനില്‍ നടത്തിയ അണുപരീക്ഷണത്തില്‍ പോലും അധോമുഖമായ ദേശ്ശീയതയൂടെ ആഘോഷമുണ്ടെന്ന് എത്രപേര്‍ ഓര്‍ത്തു?

കുപ്പിയില്‍ നിറച്ച് ലേബല്‍ ഒട്ടിച്ചുവച്ചിരിക്കുന്ന വിഷം ഉണ്ട്. അത് ബോധമുള്ളവര്‍ക്ക് തിരിച്ചറിയാം. പക്ഷേ മധുരത്തില്‍ കലര്‍ത്തിത്തരുന്ന വിഷം കൂടുതല്‍ അപകടമാണ്. അതാണ് മോഡിയുടെ വികസന പദ്ധതിയുടെ പ്രശ്നവും.

പിന്നെ അബ്ധുള്ളക്കുട്ടി പള്ളീല്‍ പോയതിനൊക്കെ ഇത്രപറയാനുണ്ടോ രാധേയാ? കേരളത്തിനും ബംഗാളിനും പുറത്ത് ഇതല്ലേ
സി പി എമ്മിന്റെ ചിത്രം ?

Radheyan said...

കമന്റുകള്‍ക്ക് നന്ദി.മറുപടി വൈകിയതില്‍ ക്ഷമ ചോദിക്കുന്നു.

ഒരു പക്ഷെ മുന്‍പ് പലപ്പോഴും വിശദീകരിച്ചിട്ടുള്ള എന്റെ വികസനത്തെ കുറിച്ചുള്ള കാഴ്ച്ചപ്പാടിലെ വ്യത്യാസമാകാം ചിലര്‍ക്കെങ്കിലും എന്റെ അഭിപ്രായത്തോട് ചേരാന്‍ കഴിയാതെ വരുന്നത്.

ഒരു പ്രദേശത്ത് ഒരു വ്യവസായ ശാല തുടങ്ങാന്‍ ആര്‍ക്കെങ്കിലും ഒത്താശ/സജ്ജീകരണങ്ങള്‍ ചെയ്തു കൊടുക്കുന്നത് കൊണ്ട് മാത്രം ഒരാള്‍ വികസനത്തിന്റ്റെ വക്താവാകുമെന്ന് എനിക്ക് തോന്നുന്നില്ല.വ്യവസായ വികസനം സമൂഹത്തിന്റെ പരക്കെയുള്ള വികസനത്തിന് നിദാനമാകുമ്പോള്‍ മാത്രമേ അത്തരമൊരു വികസിത സമൂഹം അവിടെ ഉയിര്‍ കൊള്ളുകയുള്ളൂ.അത്തരമൊരു സാഹചര്യം അവിടെ സൃഷ്ടിക്കാന്‍ മോഡിക്ക് സാധിച്ചിട്ടില്ല എന്ന മാത്രമല്ല സമൂഹത്തെ വിവിധ കള്ളിയില്‍ തിരിച്ച് അവയെ തമ്മിലടിപ്പിക്കുന്ന വെറുപ്പിന്റെ സിദ്ധാന്തമാണ് ഗുജറാത്തില്‍ പ്രയോഗവല്‍ക്കരിക്കപ്പെട്ടത്.അടിസ്ഥാനപരമായി വര്‍ഗ്ഗീയത വളരെ കൂടുതലുള്ള ഗുജറാത്തി ഹിന്ദുക്കളില്‍ രണോത്സുകത കൂടി കുത്തി വെച്ച് ഇത്തരം പരീക്ഷണണങ്ങള്‍ താരതമ്യേനേ എളുപ്പമായിരുന്നു.വ്യവസായമോ വികസനമോ അല്ല, മദം മുറ്റി നില്‍ക്കുന്ന വര്‍ഗ്ഗീയതയും അവ സൃഷ്ടിച്ച ശക്തമായ ചേരി തിരിവുകളുമാണ് മോഡിയെ വീണ്ടും വീണ്ടും അധികാരത്തിലെത്തിക്കുന്നത്.മുതലാളിത്തത്തിന്റെ ചില വികസന പരികല്‍പ്പനകള്‍ അതിനു നല്ല മറയാണെന്ന് മാത്രം.

മാത്രമല്ല ഡിസിഡന്റ്റ് വോയിസുകള്‍ അധികമില്ലാത്ത ഒരു ഒംനിപ്പൊട്ടന്റ് ഭരണകൂടമാണ് മോഡിയുടെ ബലം.എങ്ങനെ എതിര്‍പ്പിന്റെ പ്രതിപക്ഷത്തിന്റെ ശബ്ദമില്ലാതെ ആയി എന്നതും ഈ ഘട്ടത്തില്‍ പരിശോധിക്കപ്പെടണം.ആദ്യം കടുത്ത വര്‍ഗ്ഗീയത ഇളക്കി വിട്ട് ഭൂരിപക്ഷമത സമൂഹത്തെ തനിക്കനുകൂലമാക്കി,അതുപയോഗിച്ച് രാഷ്ട്രീയധ്രുവീകരണം നടത്തിയാണ് അദ്ദേഹം ഈ ഓംനിപ്പോട്ടന്‍സി സൃഷ്ടിച്ചെടുത്തത്.രാഷ്ട്രീയപരമായി ഇതിനെ വിജയമെന്ന വ്യാഖ്യാനിക്കാമെങ്കിലും എതിര്‍സ്വരങ്ങളുടെ സര്‍വ്വനാശം ജനാധിപത്യത്തിന്റെ നാ‍ശംകൂടിയാണ്.അതിന് പ്രയോഗിക്കപ്പെട്ട മാര്‍ഗ്ഗങ്ങള്‍ ഏത് അത്ഭുതകുട്ടിയുടെ ശിപാര്‍ശയിലും സ്വീകരിക്കാനാവാത്തതും.

മുന്‍പ് പറഞ്ഞ ഏകാധിപത്യ സ്വഭാവം ചില ഘട്ടങ്ങളില്‍ ക്യാപിറ്റലിന്റ്റ്റെ വികസനത്തിന് വളരെ സഹായകരമാണ്.ഗുജറാത്തിലെ ഉദാഹരണമെടുത്താല്‍ നാനോ കാറിനായി സ്ഥലം മോഡീ അനുവദിച്ചപ്പോള്‍ കര്‍ഷകര്‍ എതിര്‍ത്തു.പക്ഷെ പൂറം ലോകത്തേക്ക് ആ എതിര്‍പ്പ് എത്തിയില്ല,അഥവാ ഭരണകൂടത്തിന്റെ പല്‍ചക്രങ്ങളില്‍ ആ എതിര്‍പ്പ് അരഞ്ഞു തീര്‍ന്നു.എന്നാല്‍ എന്തായിരുന്നു ബംഗാളിലെ അവസ്ഥ.അവിടെ എതിര്‍പ്പിന്റെ സ്വരം ഉയര്‍ത്തി കൊണ്ടുവരാന്‍ ജമാ അത്തെ ഇസ്ലാമി പോലുള്ള മത സംഘടനകളുണ്ടായി,തൃണമൂലും ബിജെപിയും പോലുള്ള രാഷ്ട്രീയ സംഘടനകളുണ്ടായി,എന്തിന് അനേകം എന്‍.ജി.ഒകളുമുണ്ടായി.ഗുജറാത്തില്‍ പരാജയപ്പെട്ടു പോയ നര്‍മ്മദ സമരവും ഇവിടെ പരിഗണിക്കാവുന്നതാണ്.കുറേ കൂടി ജനാധിപത്യക്രമത്തിലുള്ള ഒരു സംസ്ഥാനത്തായിരുന്നെങ്കില്‍ നര്‍മ്മദാ ബച്ചാവോ ആന്ദോളന്‍ ഇങ്ങനെ ഒരു ആന്ദോളനവും സൃഷ്ടിക്കാതെ പോവില്ലായിരുന്നു.ചുരുക്കത്തില്‍ ഇത്തരം ഏകാധിപത്യ പ്രവണതകളുള്ള ഭരണകൂടം വ്യവസായികളെ സംബന്ധിച്ച് ഗുണകരമാകും.(ചുരുങ്ങിയ ജനാധിപത്യമുള്ള ചില ഗള്‍ഫ് രാജ്യങ്ങളും മറ്റും ഇതിനു നല്ല ഉദാഹരണങ്ങളാണ്)അത് അനുകരിക്കാവുന്ന മാതൃകയാണെന്ന് പറയുകവയ്യ.

ഗുപ്തന്,

താങ്കളുടെ നിരീക്ഷണങ്ങളോട് യോജിപ്പ്.അബ്ദുള്ളക്കുട്ടി പള്ളിയില്‍ പോയതിനെ കുറിച്ച് ഞാന്‍ ഒന്നും പറഞ്ഞില്ലല്ലോ.അന്ന് പുറത്താക്കാത്തത് പാര്‍ട്ടി കുറേ കാലം കൊണ്ട് സംഘടിപ്പിച്ച് വെച്ച വോട്ട് കളയണ്ടെ എന്നത് കൊണ്ടാണെന്ന് പരാമര്‍ശിച്ചു എന്നു മാത്രം.

പാര്‍ട്ടിക്കാര്‍ വിശ്വാസികളാകുന്നത് കൊണ്ടോ വിശ്വാസികള്‍ പാര്‍ട്ടിക്കാര്‍ ആകുന്നത് കൊണ്ടോ എന്തെങ്കിലും കുഴപ്പമുണ്ടാകുമെന്ന് ഞാന്‍ വിചാരിക്കുന്നില്ല.ഒരു ബാലറ്റ് ജനാധിപത്യത്തില്‍ വര്‍ത്തിക്കുന്ന പാര്‍ട്ടി,ഇനി അതെത്ര കേഡര്‍ സ്വഭാവം ആഗ്രഹിച്ചാല്‍ പോലും ഇത്തരം വിഷയങ്ങളില്‍ കൂടുതല്‍ അയഞ്ഞ ഒരു സമീപനം ആവശ്യമായി വരുമെന്ന് ഞാന്‍ കരുതുന്നു.പ്രത്യേകിച്ചും വിശ്വാസം ജീവിതവുമായി കെട്ടുപിണഞ്ഞു കിടക്കുന്ന ഇന്ത്യന്‍ സാഹചര്യങ്ങളില്‍.

മായാവി.. said...

അബ്ദുള്ളക്കുട്ടി പറയുംമുമ്പ്, മ്മടെ ആഭ്യന്തരന്‍ അമെരിക്കേന്ന് വന്ന് ഉടന്‍ എയര്‍പോര്‍ട്ടില്‍ വച്ചാണെന്നു തോന്നുനു ടിവിക്കാരുമായുള്ള അഭിമുഖത്തില്‍, വിദേശനിക്ഷേപങ്ങള്‍ ശരിയാം വണ്ണം ഉപയോഗിക്കുന്നത് ഗുജറാത്താണെന്ന് പറഞ്ഞിരുന്നല്ലോ?.. സത്യം അംഗീകരിക്കാതിരിക്കാനാവുമൊ എല്ലായ്പ്പോഴുമ്?.. അബ്ദുള്ലക്കുട്ടി പറയേണ്ടിയിരുന്നത് ഇങ്ങനെയായിരുന്നു, കേരളം കണ്ണൂര്‍ ജില്ലയിലെ പാര്‍ട്ടിഗ്രാമങ്ങളെയാണ്‍ മാതൃകയാക്കേണ്ടത്, പാര്ട്ടിയെ എതിര്ക്കുന്നവനെ കേരളത്തിലെല്ലായിടത്തും വെട്ടിക്കൊല്ലണം, രാധേയന്‍ എന്നൊരു ബ്ലോഗറുണ്ട് അന്താരാഷ്ട്റ കുത്തകക്ക് ഏണ്ടി സമരം ചെയ്യും വള വളാന്നെഴുതും പക്ഷെ അവര്ക്ക് വേണ്ടിയാണ്‍ പണിയേടുക്കുന്നത്, അമ്മാതിരിതൊലിക്കട്ടി കേരളീയരുണ്ടാക്ക്റ്റണം.ഇതാ, http://oliyambukal.blogspot.com/2008/12/lashkar-e-taiba-hafiz-mohammed-saeed.html ഇതിലെ നായകനും (hafiz),രാധേയനും cpm/cpiനേതാക്കളുമൊരുപോലെ.

Radheyan said...

ഞാന്‍ ഒരു കുത്തകയ്ക് വേണ്ടി പണിയെടുക്കണം എന്ന് കുറേ കാലമായി ആഗ്രഹിക്കുന്നു, നടക്കുന്നില്ല.

വ്യക്തി വിരോധം തീര്‍ക്കാനെന്ന മട്ടിലുള്ള പുലയാട്ടുകളെ ഞാന്‍ കമന്റായി കൂട്ടാറില്ല.അത്തരത്തില്‍ ഞാന്‍ ആരോടും ഒരിക്കലും പ്രതികരിക്കാറുമില്ല.അത് ഓരോരുത്തരുടെ സംസ്ക്കാരത്തിനു വിട്ടിരിക്കുന്നു.