എനിക്ക് ഈ-മെയിലില്‍ കിട്ടിയ ചില വിവരങ്ങള്‍ അടിസ്ഥാനപ്പെടുത്തിയാണ് ഈ പോസ്റ്റ്. ഇതത്ര വലിയ സംഭവമാണോ എന്ന് ചോദിച്ചാല്‍ അല്ല.എങ്കിലും ഒരു മതേതര ഗവണ്‍മെന്റ്,അതും ഒരു ഇടതുപക്ഷ ഗവണ്‍-മ്മെന്റ് അടിസ്ഥാനപരമായ മതേതര സ്വഭാവത്തില്‍ നിന്നും അകന്നു പോകുന്നത് കാണുമ്പോള്‍ തോന്നുന്ന ഒരു അല്ലല്‍ മാത്രമാണ് ഈ പോസ്റ്റിന് നിദാനം.
(ഈ സംഭവം ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ടാണ്.ഇനി ഇത് ഹജ്ജുമായി ബന്ധപ്പെട്ടാണെങ്കിലും മലയാറ്റൂര്‍ തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ടാണെങ്കിലും എന്റെ പോസ്റ്റ് മാറുന്നില്ല.ഇത്തരമൊരു ബാലന്‍സിംഗ് കമന്റ് ഇടാന്‍ ആഗ്രഹമുണ്ടായിട്ടല്ല,വെറുതേ അത്തരം കോലാഹലം ഒഴിവാക്കാമെങ്കില്‍ അങ്ങനെ)
സംഭവം ഇങ്ങനെ.ആലപ്പുഴ ജില്ലാ സഹരണ ബാങ്കില്‍ നിന്നും 16 ജീവനക്കാരെ 60 ദിവസത്തേക്ക് ചെങ്ങന്നൂരിലെ അയ്യപ്പ സേവന കേന്ദ്രത്തിലേക്ക് സേവനത്തിനായി അയക്കാന്‍ ബാങ്കിന്റെ ഇടതുപക്ഷം ഭരിക്കുന്ന ബോര്‍ഡ് തീരുമാനിക്കുന്നു.ഇതിന് ഒരേ ഒരു കാരണം 2 വകുപ്പും ഭരിക്കുന്നത് ഒരു മന്ത്രി എന്നത് മാത്രം.(ദേവസ്വം കൂടാതെ അദ്ദേഹത്തിന് മൃഗശാലഭരണം കിട്ടാഞ്ഞത് ഭാഗ്യം ,അല്ലെങ്കില്‍ കുരങ്ങന്‍മാരെ കൊണ്ട് അന്നദാനം നടത്തിച്ചേനെ എന്ന് കുബുദ്ധികള്‍).
ആലപ്പുഴ സഹകരണ ബാങ്ക് 7 കോടിയോളം നഷ്ടത്തിലാണ്.അപ്പോഴാണ് 960 മനുഷ്യ ദിനങ്ങള്‍ ഇങ്ങനെ ആത്മീയകാര്യത്തിനായി പാഴാക്കി കളയുന്നത്.കിട്ടാകടങ്ങള്‍ ധാരാളം.സാധാരണ കിട്ടാകടങ്ങള്‍ ഊര്‍ജ്ജിതമായി പിരിക്കുന്ന സമയമാണ് ഡിസംബര്‍-ജനുവരി മാസങ്ങള്‍.ആ സമയത്ത് ഇത്തരം ഒരു വൃഥാവ്യായമത്തിനായി സര്‍ക്കാര്‍ മെഷിണറി ദുര്യുപയോഗം ചെയ്യുന്നത് നമ്മുടെ അടിസ്ഥാന മതേതര സങ്കല്‍പ്പത്തിനു തന്നെ എതിരാണ്.
ശബരിമലയിലെത്തുന്ന ഭക്തരെ സഹായിക്കുന്നതിന് ബന്ധപ്പെട്ട വകുപ്പകളെ ഉപയോഗിക്കുന്നതിനെ ആരും എതിര്‍ക്കുമെന്ന് തോന്നുന്നില്ല.അതു കൊണ്ട് തന്നെ പൊലീസ്,വനം,മരാമത്ത്,ജലസേചനം,വൈദ്യുതി,ഫയര്‍ ഫോഴ്സ് തുടങ്ങിയ വകുപ്പുകള്‍ അവിടെ നല്‍കുന്ന സേവനങ്ങള്‍ സര്‍ക്കാരിന്റെ കടമയാണ്..ദേവസ്വത്തിന്റെ അക്കൌണ്ടുകള്‍ കൈകാര്യം ചെയ്യുന്ന എസ്.ബി.റ്റി,ധനലക്ഷ്മി ബാങ്കുകള്‍ അവിടെ സേവനത്തിനെത്തിയാലും കുറ്റം പറയാനാവില്ല.നല്ല കസ്റ്റമര്‍ സര്‍വീസ് എന്നേ പറയാനാകൂ.അതു പോലെയല്ല സഹകരണ ബാങ്ക്,ദേവസ്വത്തിനെ കൊണ്ട് ബാങ്കിനോ അതിന്റെ സേവന പരിധിയില്‍ വരുന്ന കര്‍ഷകര്‍ കൃഷിക്കാര്‍ എന്നിവര്‍ക്ക് യാതൊരു പ്രയോജനവിമില്ലന്നിരിക്കെ,എന്തിന് സ്വയം നഷ്ടം വരുത്തി ബാങ്ക് ഇത്തരം ആത്മീയ പുണ്യം നേടണം?
രാഷ്ട്രീയ നേതാക്കന്മാരെ പുനരധിവസിപ്പിക്കാനുള്ള ഇടങ്ങള്‍ മാത്രമല്ല് സഹകരണ പ്രസ്ഥാനങ്ങള്‍.സഹകരണ ബാങ്കുകള്‍ തകര്‍ന്നാല്‍ നിക്കക്കള്ളി ഇല്ലാതാവുന്ന ഒരു വലിയ വിഭാഗം ജനങ്ങള്‍ കേരളത്തിലുണ്ട്.സഹകരണ മന്ത്രി അവരുടെ താല്‍പ്പര്യങ്ങള്‍ ഈ അമ്പലപ്പൂരങ്ങള്‍ക്കിടയില്‍ മറന്ന് പോകരുത്.
Subscribe to:
Post Comments (Atom)
7 comments:
വായിച്ചു.
ഗവര്‍മെന്റിന്റെ മതേതരത്വവുമായി കൂടീക്കുഴയ്ക്കാനാവുന്ന വിഷയമാണെന്നു തോന്നുന്നില്ല. പക്ഷേ സഹകരണ ബാങ്കില്‍ നിന്നും അയ്യപ്പസേവന കേന്ദ്രത്തിലേയ്ക്ക് ജീവനക്കാരെ അയയ്ക്കുന്നതില്‍ കാര്യമായ തകരാറുണ്ട്.
tHERE IS SOME PLOY IN IT. tHESE PEOPLE ARE SURELY NOT GOING THERE TO SERVE THE DEVOTEES. tHEY MUST HAVE BEEN SENT THERE TO SIPHON OUT SOMETHING OR ATLEAST TO DEMAND SOME HUGE WAGES FOR THEIR UNWANTED DUTIES.bANK WILL SAVE THEIR SALARY.
iT IS NOT rADHEYAN WHO SHOULD OPPOSE IT; hINDUS/DEVOTEES/AND THOSE WHO REALLY OOFER THEIR SINCERE SERVICE TO DEVOTEES SHOULD OPPOSE THIS CALCULATED MOVE OF THE DIRTIEST POLITICIAN, sUDHAKARAN.
madhuraj is correct. all are looting ayyappa's money. Discrimination is part and parcel politician now a days. They are baffons in circus ring to mocking the ring master.
ഇത് ഒരു സര്‍ക്കാരിന്റെ കൂട്ടുത്തരവാദിത്തത്തിലുള്ള തീരുമനമാവാന്‍ വഴിയില്ല. മന്ത്രിയുടെ താല്പര്യമാവാം. ദോഷകരമായ ഫലം ഉളവാക്കുന്ന ഇത്തരം കാര്യങ്ങള്‍ ഒഴിവാക്കപ്പെടെണ്ടുന്നതാണ്.
ഇതുമായി അല്പം ബന്ധമുള്ള വിഷയം എഴുതിയപ്പോൾ അതിൽ ഞാൻ എഴുതിയ ഒരു comment ഇവിടെയും ഇടുന്നു.
Secularism in its purest definition is the complete and absolute separation of state from the influence of religion(s) . By virtue of its culture and tradition India cannot disassociate itself from spirituality. The dominance of religion in everyday life is evident by the ridiculous number of religious holidays enjoyed by the population. The state actively encourages religious institutions in anticipation of seasonal tax revenues. State leaders visit their respective places of worship on tax payers time and money. They sponsor and fund the construction of religious institutions. Indian secularism should be better understood as a state that includes and encourages all and sundry religions.
I do not want to further re-define the Indian version of secularism. Secularism in India can at best be defined as a joke.
ക്ഷമ ചോദിച്ചുകൊണ്ടുതന്നെ
Original postന്റെ link ഇവിടെ ഇടുന്നു.
ഇതൊന്നും പത്രങ്ങളിൽ കണ്ടതായിട്ടോർക്കുന്നതേയില്ലല്ലൊ.
ചുരുങ്ങിയ പക്ഷം മനോരമയെങ്കിലും... :-)
Post a Comment