കാലമെത്തിയ വേര്‍പാടിതെങ്കിലും
കാവ്യസൂര്യാ നീ അസ്തമിച്ചീടുമ്പോള്‍
ഒട്ടു കേഴുന്നെന്‍ മനോവീണ നിന്‍
പട്ടുനൂലിഴയിട്ട മൌനസംഗീതത്തില്‍
ആരെയൊക്കെ ഭവാന്‍ നാകവീഥിയില്‍
ആനന്ദഹര്‍ഷത്തിന്‍ സ്വര്‍ണതേരേറ്റി
ആര്‍ദ്രമാം പ്രണയമാനസങ്ങളെ,
പച്ചിരുമ്പിനെ നെഞ്ചാല്‍ തടുത്തൊരാ
തച്ചുടക്കാനാവാത്ത വിപ്ലവസ്മരണയെ,
അമ്മിഞ്ഞയിറ്റുന്ന മാതൃഭാവങ്ങളെ,
ആദ്യമുകുളം വിരിയുന്നത് കാത്തോരാ
അച്ഛന്റെ ഉള്‍പുളകങ്ങളെ,
പെറ്റമ്മെയേ, പിച്ച നടന്നു പഠിച്ചോരീ
പെറ്റനാടിന്റെ സ്വാതന്ത്ര്യവാഞ്ചകളെ.
ഇന്നിവിടെ മൌനസാഗരക്കരയില്‍ നില്‍ക്കേ
ആയിരം കവിതകള്‍ തീരം തഴുകവേ
എന്‍ മനം മെല്ലെ ചൊല്ലീടുന്നിങ്ങനെ
നശ്വരമായെതെന്തും തകരിലും
ഉജ്ജ്വലമായ കാവ്യരശ്മിയാല്‍
നിത്യവുമീമണ്ണിനെ തഴുകും
ബാലഭാസ്കരശോഭയാകുന്നു നീ
Subscribe to:
Post Comments (Atom)
15 comments:
കാലമെത്തിയ വേര്‍പാടിതെങ്കിലും
കാവ്യസൂര്യാ നീ അസ്തമിച്ചീടുമ്പോള്‍
ഒട്ടു കേഴുന്നെന്‍ മനോവീണ നിന്‍
പട്ടുനൂലിഴയിട്ട മൌനസംഗീതത്തില്‍
നന്നായിട്ടുണ്ട് രാധേയാ...ഇനിയും നല്ല നല്ല കവിതകള്‍ പ്രതീക്ഷിയ്ക്കുന്നു..
വായിച്ചു, നല്ല വരികള്‍
ഭാസ്കരന്‍ മാഷെന്ന കാവ്യസൂര്യന്‍ ഒരിയ്ക്കലും അസ്തമിയ്ക്കാതിരിക്കട്ടെ!!!
എനിക്കിഷ്ടപെട്ട കവിത്.
വായിക്കാനും, രസിക്കാനും, മനസിലാക്കാനും കഴിഞ്ഞു.
ഇത് കവിത. എന്നെ പോലുള്ള പരിമിതമായ ഭാഷ അറിയാവുന്നവന്‍ മനസിലാവുന്ന കവിത ഇതാണു.
നീ കവി.
വളരെ നല്ല വരികള്‍. ഭാസ്കരന്മാഷിന് ആദരാഞ്ജലികള്‍...
എന്തൊരു തീരാത്ത തീരാത്ത ശോകം...
രാധേയാ, നമ്മള്‍ തമ്മിലറിയാന്‍ വഴിയുണ്ടോ?
ഉണ്ടെന്ന് എന്റെ മനസ്സ് പറയുന്നു.ഞാനിപ്പോഴാ രാധേയന്റെ വ്യക്തിഗത കുറിപ്പ് കണ്ടത്.
ഒന്നു മെയിലാമൊ?
qw_er_ty
രാധേയന്‍ ചേട്ടാ,
കവിത മനോഹരം!
നല്ലവാക്കുകള്‍ക്ക് നന്ദി എല്ലാവര്‍ക്കും.കൈപ്പള്ളിയുടെ വാക്കുകള്‍ക്ക് പ്രത്യേകിച്ചും.(ഇത്തരമൊന്നു അവിടുന്ന് കിട്ടാന്‍ പാടാണ് എന്ന് അറിയാം,ഇനി ഇതു പോലെ ഒന്നു കിട്ടുമെന്ന് പ്രതീക്ഷയുമില്ല,nothing taken for granted from you)
ഭാവനയും കല്‍പ്പനയും(സിനിമാനടിമാരല്ല) ഇല്ലാത്ത ഉത്തരാധുനിക കവിത എഴുതാന്‍/ആസ്വദിക്കാന്‍ താല്‍പ്പര്യമില്ല.അല്ലെങ്കില്‍ അറിയില്ല.അങ്ങനെയൊന്ന് തോന്നുംവരെ മിണ്ടാതിരിക്കാനാണിഷ്ടം.എന്റെ സമയവും നിങ്ങളുടെ സമയവും വിലപ്പെട്ടതാണ്.ബഷീര്‍ പറഞ്ഞ പോലെ അനന്തമായ സമയത്തിനധിപന്‍ “അവന്‍”(അള്ളാഹു) മാത്രമല്ലേ
ദുഖം എന്ന ഭാവത്തെയല്ല ഖേദം എന്ന ഭാവത്തെയാണ് ഭാസ്കരന്മാഷ് എന്നും വരച്ചിട്ടത്.അത് ഞാനെന്നും നന്നായി ആസ്വദിച്ചിരുന്നു.
ഉഡുരാജകുമാരന് നല്‍കാന്‍ പുല്‍ക്കൊടിതുമ്പിനെന്താണുള്ളത്ത്
ഉരുണ്ടുകൂടും ജലകണമല്ലാതെ.
അനംഗാരി പ്രൊഫൈലില്‍ മെയില്‍ id കണ്ടില്ല.ഞാനിട്ടിട്ടുണ്ട്.ഒരു മെയില്‍ അയച്ചാല്‍ മറുപടി അയക്കാം.
ഭാസ്കരന്‍ മാഷെക്കുറിച്ച് എഴുതിയ വരികള്‍ നന്നായിട്ടുണ്ട്.
ഭാസ്കരന്‍മാഷിന് കൊടുക്കാന്‍ പറ്റിയ സമ്മാനം.
ഭാസ്ക്കരന്‍ മാഷിനു നല്‍കിയ ആദരാജ്ഞലി നന്നായിരിക്കുന്നു.ഭാസ്കരന്‍ മാഷു് തന്‍റെ കവിതകളിലൂടെ മലയാള ഭാഷയില്‍ എന്നെന്നും അസ്തമിക്കാതെ നില്‍ക്കും.
ദൈവത്തോടടുക്കുമ്പോള്‍ മനുഷ്യന്‍ മനുഷ്യനില്‍നിന്നു അകലുമെന്ന് ഭാസ്ക്കരന്‍ മാഷ് പണ്ടൊരിക്കല്‍ പറഞ്ഞിരുന്നു. പിന്നീട് അടുത്ത കാലത്ത്, പ്രായാധിക്യത്തിന്റെ അവശതയില്‍ അദ്ദേഹം തന്നെ അത് തിരുത്തിയിരുന്നു. മലയാളത്തിലെ എക്കാലത്തെയും മഹാനായ വിപ്ലവകവിയും,ഭാവഗായകനുമായിരുന്നു ഭാസ്ക്കരന്‍ മാഷ് ! ഹൃദയസ്പര്‍ശിയായ ഈ കവിത നമുക്കെല്ലാം വേണ്ടി രാധേയന്‍ എഴുതിയ ആദരാഞ്ജലിയാണ് ..... !!
sorry redheyan...4 ot.
ചിത്രകാരന് ഫോണ്‍ഭീഷണി !!
http://chithrakaran.blogspot.com/2007/03/blog-post_19.html
Post a Comment