Sunday, December 24, 2006

ദൈവം

എന്റെ ഈ പോസ്റ്റ് മതവുമായി യാതൊരു ബന്ധവുമില്ലാത്തതാണ്.അല്ലെങ്കില്‍ മതങ്ങളുടെ കരിങ്കല്‍ തടവറയിലുള്ള ദൈവത്തെ കുറിച്ചല്ല എന്റെ ഈ വരികള്‍.

ഗോഡ് ഡെല്യൂഷന്‍ എഴുതിയ റിച്ചാര്‍ഡ് ഡാക്കിന്‍സിനെ എനിക്കിഷ്ടമാണ്.Unweaving the rainbow എന്ന ഒറ്റ തലക്കെട്ട് കൊണ്ട് അദ്ദേഹം എന്റെ ആരാധന നേടി.മഴവില്ലിന്റെ ഇഴ പിരിക്കുന്നപോലെ സത്യത്തിന്റെ ഇഴകള്‍ പിരിക്കുക .എത്ര മനോഹരമായിരിക്കും അത്.അത് പോലെ തന്നെ എനിക്കിഷ്ടമാണ് കോവൂറിനെ; ശാസ്ത്രബോധം ജനങ്ങളിലെത്തിക്കാന്‍ അദ്ദേഹം നടത്തിയ വിപ്ലവയജ്ഞങ്ങളെ,മാര്‍ക്സിനെ,ലെനിനെ,കൃഷ്ണപിള്ളയെ,എ.കെ.ജിയെ അവരുടെ മാനവികതയില്‍ ഊന്നിയ ആത്മത്യാഗങ്ങളെ.

അത് പോലെ തന്നെ എനിക്കിഷ്ടമാണ് (ദൈവ)സ്നേഹത്തെ അനുഭൂതിയാക്കിയ ഖലീല്‍ ജിബ്രാനേ,ബൈബിളിലെ സോളമന്റെ ഉത്തമഗീതങ്ങളെ,അല്ല്ലാഹുവിന്റെ പക്കലുള്ള അനന്തമായ സമയത്തെക്കുറിച്ച് പറഞ്ഞ ബഷീറിനെ,ബിസ്മില്ലാഖാന്റെ ഷഹനായിയെ,കബീറിന്റെ കവിതയെ,മഹാരാജപുരം സന്താനത്തിന്റെ നിരവലുകളെ....

ഞാന്‍ വിശ്വാസിയോ അവിശ്വാസിയോ അതോ agnostic എന്ന അറിവില്ലാപൈതലോ.

വിശ്വാസം എന്നെ എന്നും കുരുക്കിയ പ്രശ്നമായിരുന്നു.ഭൌതിക സമസ്യകളില്‍ ആടിപോകുന്ന കപടനിരീശ്വരവാദി ആണ് ഞാന്‍ എന്ന് പലപ്പോഴും എനിക്ക് തോന്നിയിട്ടുണ്ട്. സി.എ.പരീക്ഷയുടെ കാഠിന്യങ്ങളില്‍,വേണ്ടപ്പെട്ടവരുടെ ദുരിതങ്ങളില്‍, എന്തിന് അച്ഛന്‍ രാത്രി വീട്ടിലെത്താന്‍ വൈകുമ്പോള്‍ പോലും എനിക്ക് ഈ ചാഞ്ചാട്ടം ഉണ്ടായിട്ടുണ്ട്.അല്‍പ്പം കഴിയുമ്പോല്‍ യുക്തിക്ക് ഞാ‍ന്‍ കീഴ്പ്പെടുമെങ്കിലും.

ദൈവവുമായി ബന്ധപ്പെട്ട് ചിന്തിക്കുമ്പോള്‍ ആദ്യം മനസ്സില്‍ വരുന്ന ചോദ്യം ഉല്‍പ്പത്തിയെക്കുറിച്ചാണ്.അതില്‍ ഏറ്റവും വിശ്വാസയോഗ്യം ഡാര്‍വിന്‍ തന്നെയാണ് എന്ന് തന്നെയാണ് എനിക്ക് തോന്നുന്നത്.മതമൌലികവാദം ദൃംഷ്ടങ്ങളുമായി തിരിച്ച് വരുന്ന ഈ കാലത്ത് ആദമിനും ഹവ്വക്കും പുതിയ പ്രാധാന്യം സിദ്ധിക്കുന്നുണ്ടെങ്കിലും ജനിതകശാസ്ത്രം കൈവരിച്ച അമ്പരപ്പിക്കുന്ന നേട്ടങ്ങള്‍ കെട്ടുകഥകളെ കെട്ടുകഥകളായി കാണാന്‍ നമ്മെ സഹായിക്കുന്നു.

എങ്കിലും ആദികാരണമായി ഒരു സൃഷ്ടാവുണ്ടാവുമോ?അദ്ദേഹം ക്ഷിപ്രപ്രസാദിയും ക്ഷിപ്രകോപിയുമാണോ?അദ്ദേഹം സ്തുതികളില്‍ സംപ്രീതനാകുന്നവനാണോ?അദ്ദേഹം രജനീകാന്തിനെ പോലെ ഫാന്‍സ് അസോസിയേഷനുകളെ പ്രോത്സാഹിപ്പിക്കുന്ന ആളാണോ?മറ്റ് താരങ്ങളുടെ പോസ്റ്റ്റുകളില്‍ സ്വന്തം ആളുകളെ കൊണ്ട് ചാണകം എറിയിക്കാറുണ്ടോ?അദ്ദേഹം പരീക്ഷാ ഭവനെ പോലെയോ പി.എസ്.സിയെ പോലെയോ ഭക്തരെ സ്ഥിരം പരീക്ഷകളില്‍ ഏര്‍പ്പെടുത്താറുണ്ടോ? അദ്ദേഹം വഴിപാടുകളില്‍ വീഴുന്നവനാണോ? ഇത്തരം കാര്യങ്ങള്‍ ചെയ്യുന്ന ആളാണെങ്കില്‍ ഒരു ലൌകികനുമായി അദ്ദേഹത്തിന്റെ വ്യത്യാസമെന്താണ്?

ഇനി ആദിയും അന്തവുമില്ലാത്ത ഊര്‍ജ്ജത്തെയാ‍ണോ ദൈവമെന്നു വിളിക്കുന്നത്.ഊര്‍ജ്ജം മാത്രമല്ലേ സൃഷ്ടിക്കാനും നശിപ്പിക്കാനും ആവാത്തതായി ശാസ്ത്രം പറയുന്നത്?ഊര്‍ജ്ജമല്ലേ നിരന്തരമായി രൂപപരിണാമങ്ങളിലൂടെ (അവതാരങ്ങളിലൂടെ) ആദിയും അന്തവുമില്ലാതെ തുടരുന്നത്?
ആദിയില്‍ വചനമുണ്ടായി എന്ന് സെമറ്റിക്ക് വിശ്വാസം, ഓംകാരമുണ്ടായി എന്ന് ഹിന്ദു വിശ്വാസം; ശബ്ദം ഊര്‍ജ്ജത്തിന്റെ രൂ‍പാന്തരമാണോ?

സത്യം,നന്മ,ദയ,സ്നേഹം തുടങ്ങിയ സല്‍ഗുണങ്ങള്‍ ആചരിക്കുമ്പോള്‍ കിട്ടുന്ന ആത്മസുഖം ആരാണ് പ്രദാനം ചെയ്യുന്നത്? തെറ്റുകള്‍ ചെയ്യാന്‍ ഒരുങ്ങുമ്പോള്‍ നമ്മെ തടയുന്ന ആന്തരിക ശക്തി ഏതാണ്?
അന്യനുവേണ്ടി നിര്‍മ്മലമായി വാര്‍ക്കപ്പെടുന്ന കണ്ണീരില്‍ പ്രതിഫലിക്കുന്ന സൂര്യകിരണമേതാണ്?

ഉത്തരങ്ങളില്ലാത്ത ചോദ്യങ്ങളല്ല ഇതൊന്നും.എങ്കിലും എല്ലാവരും അംഗീകരിക്കുന്ന ഉത്തരങ്ങളാവില്ല അതൊന്നും.എങ്കിലും ഫാസിസത്തിന്റെ മഞ്ഞ കണ്ണാടി വെക്കാത്തരുടെ അഭിപ്രായങ്ങള്‍ കേള്‍ക്കുക രസകരവും അനുഭൂതിദായകവുമായിരിക്കും.

14 comments:

Radheyan said...

എങ്കിലും ആദികാരണമായി ഒരു സൃഷ്ടാവുണ്ടാവുമോ?അദ്ദേഹം ക്ഷിപ്രപ്രസാദിയും ക്ഷിപ്രകോപിയുമാണോ?അദ്ദേഹം സ്തുതികളില്‍ സംപ്രീതനാകുന്നവനാണോ?അദ്ദേഹം രജനീകാന്തിനെ പോലെ ഫാന്‍സ് അസോസിയേഷനുകളെ പ്രോത്സാഹിപ്പിക്കുന്ന ആളാണോ?മറ്റ് താരങ്ങളുടെ പോസ്റ്റ്റുകളില്‍ സ്വന്തം ആളുകളെ കൊണ്ട് ചാണകം എറിയിക്കാറുണ്ടോ?അദ്ദേഹം പരീക്ഷാ ഭവനെ പോലെയോ പി.എസ്.സിയെ പോലെയോ ഭക്തരെ സ്ഥിരം പരീക്ഷകളില്‍ ഏര്‍പ്പെടുത്താറുണ്ടോ? അദ്ദേഹം വഴിപാടുകളില്‍ വീഴുന്നവനാണോ? ഇത്തരം കാര്യങ്ങള്‍ ചെയ്യുന്ന ആളാണെങ്കില്‍ ഒരു ലൌകികനുമായി അദ്ദേഹത്തിന്റെ വ്യത്യാസമെന്താണ്?

Unknown said...

സൃഷ്ടിയെ കുറിച്ച് തീര്‍ച്ചയില്ലെങ്കിലും പ്രപഞ്ചം പരിപാലിക്കപ്പെടുന്നുണ്ട് തീര്‍ച്ച. സ്വയം പരിപാലിക്കുന്നതാവുമോ അതോ ആരെങ്കിലും പരിപാലിക്കുന്നതോ? പ്രപഞ്ച നിയമങ്ങളാല്‍ ബന്ധിതമാണ് എല്ലാം. ഊര്‍ജ്ജത്താല്‍ എല്ലാം നിര്‍മ്മിയ്ക്കപ്പെടുന്നു. എല്ലാം തിരിച്ച് ഊര്‍ജ്ജം തന്നെയായിത്തീരുന്നു അഥവാ പരമാത്മാവില്‍ വിലയം പ്രാപിയ്ക്കുന്നു. രാധേയന്‍ ചേട്ടാ, it makes sense. :-)

Radheyan said...

തീര്‍ച്ചയായും ദില്‍ബു, താളലയബദ്ധമാണ് പ്രപഞ്ചം.ഓരോ ചലനവും മറുചലനത്താല്‍ ബാലന്‍സ് ചെയപ്പെട്ടിരിക്കുന്നു.

അഴിയും തോറും മുറുകുന്ന കുരുക്ക്,അറിയും തോറും സങ്കീര്‍ണ്ണമാകുന്ന പ്രഹേളിക ഇതൊക്കെയല്ലേ പ്രപഞ്ചം.അതോ ഇതൊക്കെ എനിക്ക് മാത്രം തോന്നുന്ന മായയോ.ഞാനിങ്ങനെ ഒരു ബ്ലോഗ് എഴുതിയിട്ടുണ്ടോ,ദില്‍ബു അതിനൊരു മറുകുറിയിട്ടിണ്ടോ?

സമഗ്രമെന്നും സമ്പൂര്‍ണ്ണ സത്യമെന്നും കരുതുന്ന പല വിശ്വാസങ്ങളെയും ഗ്രന്ഥങ്ങളെയും കാലം (ശാസ്ത്രം) തന്നെ തിരുത്തിയേക്കാം.അപ്പോഴും മതങ്ങള്‍ പറയും ഇതൊക്കെ നമ്മുടെ പുസ്തകത്തില്‍ പണ്ടേ ഉള്ളതാണെന്ന്.അതിന് പറ്റിയ ഒരു ശ്ലോകവും ചൊല്ലും.റ്റെസ്ട്ട്യൂബ് ശിശുവിനെ കണ്ടു പിടിച്ചത് വ്യാസനാണെന്ന് പറയും പോലെ.

Unknown said...

സുഹൃത്തെ രാധേയാ,
നിങ്ങളുടെ കുറിപ്പിലൂടെ കടന്നു പോയപ്പോള്‍ മനസ്സില്‍ വന്ന ചിലതെല്ലാം കുറിക്കണമെന്നുണ്ടായിരുന്നു.ദില്‍ബുവിനു കൊടുത്ത മറു കുറിപ്പിലൂടെ നിങ്ങളതിനെ തടയിട്ടതിനാല്‍ അതൊന്നും ഇവിടെ നിര്‍വാഹമില്ല.

ശ്ലോകങ്ങളിലാണെങ്കിലും മുന്‍‌തലമുറ ഈ സമസ്യയ്‌ക്കെന്തെങ്കിലും ഉത്തരം എഴുതി വെച്ചിട്ടുണ്ടെങ്കില്‍, ശ്ലോകമായിപ്പോയതിനാല്‍ മാത്രം അതിന് സാധുതയില്ല എന്നു കരുതുന്ന താങ്കള്‍ക്കു മുന്നില്‍ ആംഗലത്തില്‍ നിന്നും ഉദ്ധരിച്ച് പറയാന്‍ മാത്രം ഞാന്‍ വളര്‍ന്നിട്ടില്ല .

“റ്റെസ്ട്ട്യൂബ് ശിശുവിനെ കണ്ടു പിടിച്ചത് വ്യാസനാണെന്ന് പറയും പോലെ. “

ഇപ്പറഞ്ഞ വ്യാസന്‍ ഒരു സായ്പും മഹാഭാരതം ഒരിംഗ്ലീഷ് കൃതിയുമായിരുന്നെങ്കില്‍ തീര്‍ച്ചയായും അതു മുഴുവന്‍ വായിച്ച് ലോകോത്തമ കൃതിയെന്നും അദ്ദേഹത്തിന്റെ വിചാരധാരകള്‍ പില്‍ക്കാലത്ത് ശാസ്ത്രസത്യങ്ങളായി ഭവിച്ചു എന്നും ഘോരഘോരം വാദിക്കുന്നവരുടെ മുന്‍‌നിരയില്‍ താങ്കളെയും കണ്ടുമുട്ടാനെനിക്കു ഭാഗ്യമുണ്ടാകുമായിരുന്നു.
നിര്‍ഭാഗ്യവശാല്‍ അങ്ങനെയല്ലാത്തതിനാല്‍ ഒരു സാധാ സാഹിത്യകൃതിക്കു കൊടുക്കുന്ന പരിഗണന പോലും നല്‍കി അതു വായിക്കാന്‍ തയ്യാറാകുന്നില്ലല്ലോ എന്ന വിഷമമേയുള്ളൂ.മത ഗ്രന്ഥമായിക്കാണാതെ ഒരു സംസ്കാരത്തിന്റെ ബാക്കി പത്രമായെങ്കിലും കരുതി ഇതൊക്കെ വായിക്കാനും മനസ്സിലാക്കാനും തയ്യാറായാല്‍ മാത്രമല്ലെ മറ്റുള്ളവര്‍ പറയുന്നതില്‍ എന്തെങ്കിലും കാര്യങ്ങളുണ്ടൊ എന്നു പറയാനൊക്കൂ. എനിക്കറിയാത്തതൊന്നും ഉള്ളതല്ല എന്ന നിലപാട് ശരിയാണെന്നെനിക്കു തോന്നുന്നില്ല.

myexperimentsandme said...

ഇതിനെയൊക്കെ മുന്‍‌വിധിയോടെയല്ലാതെയൊന്ന് നോക്കി:

രാമായണത്തില്‍ പുഷ്പകവിമാനത്തെപ്പറ്റി പറയുന്നു- അത് വിമാനത്തെപ്പറ്റി മനുഷ്യന്‍ ചിന്തിക്കുന്നതിനും മുന്‍പ് രാമായണത്തില്‍ എഴുതപ്പെട്ടതാണോ? ആണെങ്കില്‍ എന്തായിരിക്കും അതിന്റെ പ്രചോദനം? (ഭാവന മാത്രമായിരിക്കും- പക്ഷേ ഇപ്പോഴും വലിയ കണ്ടുപിടുത്തങ്ങളുടെ ആരംഭം ഭാവനയില്‍ നിന്നൊക്കെത്തന്നെയല്ലേ) എന്നൊക്കെയുള്ള രീതിയില്‍ ചിന്തിക്കുന്നതും അതിനെപ്പറ്റി അന്വേഷിക്കുന്നതും പരിഹസിക്കപ്പെടേണ്ടതാണോ?

ടെസ്റ്റ് റ്റ്യൂബ് ശിശുവിന്റെ കാര്യം. അങ്ങിനെയൊരു കാര്യം മഹാഭാരതത്തില്‍ പരാമര്‍ശിക്കപ്പെടുന്നുണ്ടോ (വെറുതെ ഭാവന മാത്രമാണെങ്കില്‍ കൂടി)- എന്തായിരിക്കും അങ്ങിനത്തെ ഭാവനയുടെ കാരണം? ആ ഭാവനയും ഇപ്പോഴത്തെ ടെസ്റ്റ് ട്യൂബ് ശിശുക്കളും തമ്മില്‍ ബന്ധപ്പെട്ടിട്ടുണ്ടോ എന്നൊക്കെ ചിന്തിക്കുന്നത് പരിഹാസ്യമായ കാര്യമാണോ? ടെസ്റ്റ് ട്യൂബ് ശിശു കണ്ടുപിടിച്ചത് വ്യാസനാണെന്ന് പറയേണ്ടെങ്കിലും.

അതോ ഇതൊക്കെ അതിനുശേഷം ഈ ഗ്രന്ഥങ്ങളില്‍ എഴുതി ചേര്‍ക്കപ്പെട്ടതാണോ?

മുന്‍‌വിധികളും അവരങ്ങിനെ പറഞ്ഞു അതുകൊണ്ട് ഇനി അതിനെപ്പറ്റിയെങ്ങാനും ചിന്തിച്ചാല്‍ അവരെ അനുകൂലിക്കലാവും എന്നൊക്കെയുള്ള ചിന്തകളും മാറ്റി വെച്ചിട്ട് എന്തായിരിക്കും ആ രീതിയിലുള്ള പരാമര്‍ശങ്ങളുടെ ഉത്ഭവം ഒന്ന് ചിന്തിക്കുന്നതുകൊണ്ട് കുഴപ്പമുണ്ടോ? ഇപ്പോള്‍ നമ്മള്‍ ചിന്തിക്കുന്നതിലും അപ്പുറമായിട്ട് പണ്ടത്തെ ആള്‍ക്കാര്‍ ഭാരതത്തില്‍ ചിന്തിച്ചിരുന്നോ? കുറഞ്ഞ പക്ഷം ഭാവനയെന്കിലുമുണ്ടായിരുന്നോ?

അതോ അങ്ങിനെയൊരു ബന്ധപ്പെടുത്തലും ചിന്തകളും വേണ്ടേ വേണ്ട- രണ്ടും പൂര്‍ണ്ണമായും രണ്ട് എന്നാണോ?

ഇനി ഈ രീതിയിലുള്ള പരാമര്‍ശങ്ങള്‍ പാശ്ചാത്യരുടെ പുരാണങ്ങളിലുണ്ട് എന്ന് പാശ്ചാത്യര്‍ പറയുമ്പോള്‍ എന്തായിരിക്കും നമ്മളുടെ പ്രതികരണം. അവിടെയും ഇതേ നിലപാടായിരിക്കുമോ നമ്മുടേത്?

ഇനി നമ്മള്‍ പറയുന്നത് നോക്കേണ്ട, പാശ്ചാത്യര്‍ നമ്മുടെ പുരാണങ്ങളെപ്പറ്റി ഇങ്ങിനെയെങ്ങാനും പറഞ്ഞാല്‍ അപ്പോള്‍ എന്തായിരിക്കും നമ്മുടെ നിലപാട്?

വെറുതെ ഒന്നറിയാന്‍ മാത്രം.

Shiju said...

ഈ വക്കാരിയുടെ ഓരോ സംശയങ്ങളേ? ഇങ്ങനെനത്തെ സംശയം ഒക്കെ എങ്ങനെ ഉണ്ടാക്കുന്നു എന്റെ വക്കാരിയേ?

Radheyan said...

ഭാവന കൊണ്ടെന്നല്ല എല്ലാ ഭാവങ്ങള്‍ കൊണ്ടും മഹാഭാരതത്തെ വെല്ലാന്‍ ഒരു ക്ലാസിക്കില്ല.ഇനി ഉണ്ടാവുമോ എന്നും സംശയമാണ്.എഴുത്തുകാരന്‍ തന്നെ കഥാപാത്രമാകുന്ന പോസ്റ്റ് മോഡേണ്‍ രീതി വരെ അതില്‍ ഉപയോഗിച്ചിരിക്കുന്നു.അത് പോലെ കര്‍ണ്ണന് തുല്യമായി ഒരു പാത്രസൃഷ്ടി ഹോമറിനോ ഷേക്ക്സ്പിയറിനോ സാധിച്ചിട്ടില്ല എന്നതും സത്യം.

പക്ഷേ ശാസ്ത്രത്തിന്റെ കണ്ടുപിടുത്തങ്ങളുടെ പിതൃത്വം ഏല്‍ക്കാന്‍ ഭാവന മാത്രം മതിയോ.ഗള്‍ഫില്‍ ഒരു മതത്തിന്റെ സ്നേഹസംവാദത്തില്‍ പങ്കെടുത്തപ്പോള്‍ കേള്‍ക്കുകയുണ്ടായി:ക്ലോണിങ്ങിനെ കുറിച്ച് അവരുടെ മതഗ്രന്ഥം നേരത്തെ പറയുന്നണ്ടത്രേ.ഇത്തരം വാദങ്ങള്‍ സര്‍വ്വസാധാരണമായിരിക്കുന്നു.പരിണാമസിദ്ധാന്തത്തില്‍ അധിഷ്ഠിതമായ ജനിതകശാസ്ത്രത്തെ അംഗീകരിക്കുന്നുവെങ്കില്‍ അതിനര്‍ഥം ആദവും ഹവ്വയും മറ്റും കെട്ടുകഥയെന്നുതന്നെ അല്ലേ.പരിണാമസിദ്ധാന്തത്തെ അംഗീകരിക്കാതെ ക്ലോണിങ്ങിനെ മാത്രം എങ്ങനെ അംഗീകരിക്കും

പുള്ളി said...

നല്ല ചിന്തകള്‍ രാധേയാ.
എനിയ്ക്കും പലപ്പോഴും തോന്നിയിട്ടുണ്ട്‌ - ഊര്‍ജ്ജത്തിനെ ദ്രവ്യമായും ദ്രവ്യത്തെ ഊര്‍ജ്ജമായും മാറ്റാന്‍ കഴിവുള്ളതും, chaos theory പോലുള്ള കുറച്ചുമാത്രമറിയുന്നവയും, ഇനിയുമറിയാത്തവയുമായുള്ള മറ്റുപലതിനേയും കണക്കിലെടുത്തുകോണ്ടുള്ളതും സൃഷ്ടിയും പരിപാലനവും സംഹാരവും (ഇതില്‍ സൃഷ്ടിയും സംഹാരവും transformationന്റെ രണ്ടു വശങ്ങള്‍ മാത്രം) അനുസരിച്ചുപോരുന്നതുമായ - ആത്യന്തികമായൊരു ഫോര്‍മുല ആണോ ദൈവം?

paarppidam said...

മൂര്‍ച്ചയുള്ള ചിന്തകള്‍. കൊള്ളാം പക്ഷെ ഒത്തിരിപുറകോട്ടുപോകുമ്പോള്‍ ഏറ്റവും ആദ്യത്തെ സൃഷ്ടിയെക്കുറിച്ചും അതിന്റെ തുടക്കത്തെക്കുറിച്ചും ഡാര്‍വിനു കണ്ടെത്താനായിട്ടില്ലല്ലൊ?

വേണു venu said...

രാധേയന്‍,
താളലയബദ്ധമാണ് പ്രപഞ്ചം.ഓരോ ചലനവും മറുചലനത്താല്‍ ബാലന്‍സ് ചെയപ്പെട്ടിരിക്കുന്നു.
അഴിയും തോറും മുറുകുന്ന കുരുക്ക്,അറിയും തോറും സങ്കീര്‍ണ്ണമാകുന്ന പ്രഹേളിക ഇതൊക്കെയല്ലേ പ്രപഞ്ചം.
ഈ എഴുതിയ വരികളും, രാധേയനു തോന്നുന്നതിനു മുന്‍പു തോന്നിയ ഭാരതീയ ചിന്തകളില്‍ എഴുതപ്പെട്ടവ തന്നെയാണു്, എന്നു ഞാന്‍ പറഞ്ഞാല്‍ അവിടെയും
രാധേയന്‍റെ ഈ ഉത്തരം ഞാന്‍ പ്രതീക്ഷിക്കുന്നു.
“അതിന് പറ്റിയ ഒരു ശ്ലോകവും ചൊല്ലും.”
വക്കാരിജി എഴുതിയതിനോടു പൂര്‍ണ്ണമായിയോജിച്ചു കൊണ്ടു ഞാനും‍ പറയുന്നു, ഇതിനെയൊക്കെ മുന്‍‌വിധിയോടെയല്ലാതെയൊന്ന് നോക്കാന്‍ ശ്രമിക്കാമെന്നു തോന്നുന്നു.

ബയാന്‍ said...

ഇമെയിലിലൂടെ പ്രചരിക്കപ്പെട്ട ഒരു കെട്ടുകഥയാണിതു ഈ വിഷയവുമായി ബന്ധമുള്ളതിനാല്‍ ഇവിടെ ബന്ദിക്കട്ടെ, പോസ്റ്റിനു അരോചകമാവുന്നുണ്ടെങ്കില്‍ delete ചെയ്യുക. ഓരോ മതക്കാരും അവരുടെ മതത്തിന്റെ മേല്‍ ചാര്‍ത്തിയാണു ഈ ഇമെയില്‍ പ്രചരിച്ചിട്ടുള്ളതു, ദൈവവിശ്വാസികലെല്ലാരും ഒരു മതക്കാരല്ല എന്നതിനാല്‍ മതത്തിന്റെ കോണി ഞാന്‍ എടുത്തു മാറ്റിയിട്ടുണ്ടു.

Subject: Atheist Professor says - God doesn't exist !!!
INTERESTING CONVERSATION
An atheist professor of philosophy speaks to his class on the problem science has with God, The Almighty.

Prof: So you believe in God?

Student : Absolutely, sir.

Prof: Is God good?

Student : Sure.

Prof: Is God all-powerful?

Student : Yes.

Prof: My brother died of cancer even though he prayed to God to heal him. Most of us would attempt to help others who are ill. But God didn't. How is this God good then? Hmm?
(Student is silent.)

Prof: You can't answer, can you? Let's start again, young fella. Is God good?

Student :Yes.

Prof: Is Satan good?

Student : No.

Prof: Where does Satan come from?

Student : From...God...

Prof: That's right. Tell me son, is there evil in this world?

Student : Yes.

Prof: Evil is everywhere, isn't it? And God did make everything. Correct?

Student : Yes.

Prof: So who created evil? (Student does not answer.)

Prof: Is there sickness? Immorality? Hatred? Ugliness? All these terrible things exist in the world, don't they?

Student :Yes, sir.

Prof: So, who created them? (Student has no answer.)

Prof: Science says you have 5 senses you use to identify and observe the world around you. Tell me, son...Have you ever seen God?

Student: No, sir.

Prof: Tell us if you have ever heard your God?

Student : No , sir.

Prof: Have you ever felt your God, tasted your God, smelt your God? Have you ever had any sensory perception of God for that matter?

Student : No, sir. I'm afraid I haven't.

Prof: Yet you still believe in Him?

Student : Yes.

Prof: According to empirical, testable, demonstrable protocol, science says your GOD doesn't exist. What do you say to that, son?

Student : Nothing. I only have my faith.

Prof: Yes. Faith. And that is the problem science has.

Student : Professor, is there such a thing as heat?

Prof: Yes.

Student : And is there such a thing as cold?

Prof: Yes.

Student : No sir. There isn't.

(The lecture theatre becomes very quiet with this turn of events.)

Student : Sir, you can have lots of heat, even more heat, superheat, mega heat, white heat, a little heat or no heat. But we don't have anything called cold. We can hit 458 degrees below zero which is no heat, but we can't go any further after that. There is no such thing as cold. Cold is only a word we use to describe the absence of heat. We cannot measure cold. Heat is energy. Cold is not the opposite of heat, sir, just the absence of it.

(There is pin-drop silence in the lecture theatre.)

Student : What about darkness, Professor? Is there such a thing as darkness?

Prof: Yes. What is night if there isn't darkness?

Student : You're wrong again, sir. Darkness is the absence of something. You can have low light, normal light, bright light, flashing light....But if you have no light constantly, you have nothing and it's called darkness, isn't it? In reality, darkness isn't. If it were you would be able to make darkness darker, wouldn't you?

Prof: So what is the point you are making, young man?

Student : Sir, my point is your philosophical premise is flawed.

Prof: Flawed? Can you explain how?

Student : Sir, you are working on the premise of duality. You argue there is life and then there is death, a good God and a bad God. You are viewing the concept of God as something finite, something we can measure. Sir, science can't even explain a thought. It uses electricity and magnetism, but has never seen, much less fully understood either one. To view death as the opposite of life is to be ignorant of the fact that death cannot exist as a substantive thing. Death is not the opposite of life: just the absence of it. Now tell me, Professor. Do you teach your students that they evolved from a monkey?

Prof: If you are referring to the natural evolutionary process, yes, of course, I do.

Student : Have you ever observed evolution with your own eyes, sir?

(The Professor shakes his head with a smile, beginning to realize where the
argument is going.)

Student : Since no one has ever observed the process of evolution at work and
cannot even prove that this process is an on-going endeavour, are you not teaching your opinion, sir? Are you not a scientist but a preacher?

(The class is in uproar.)

Student : Is there anyone in the class who has ever seen the Professor's brain?
(The class breaks out into laughter.)

Student : Is there anyone here who has ever heard the Professor's brain, felt it,
touched or smelt it?.....No one appears to have done so. So, according to the established rules of empirical, stable, demonstrable protocol, science says that you have no brain, sir. With all due respect, sir, how do we then trust your lectures, sir?
(The room is silent. The professor stares at the student, his face unfathomable.)

Prof: I guess you'll have to take them on faith, son.

Student : That is it sir.. The link between man & god is FAITH. That is all that keeps things moving & alive.

Radheyan said...

വേണുജി,ഭാരതീയ തത്വചിന്തയോട് എനിക്ക് ഒരു എതിര്‍പ്പുമില്ല,എന്നു മാത്രമല്ല അത് ലോകത്തേക്കും വച്ച് ലിബറ്ല് ആണെന്നും അതിന്റെ പ്ലാറ്റ്ഫോമില്‍ നിന്നാണ് എന്റെ എല്ലാ തോന്നിവാസങ്ങളെന്നും എനിക്ക് നന്നായി അറിയാം.

ഞാന്‍ പറഞ്ഞത് ആധുനിക ശാസ്ത്രത്തെ തൃണവല്‍ഗണിക്കാന്‍ ചില മത പ്രബോധകര്‍ എല്ലാം പണ്ടേ നമ്മുടെ പുസ്തകത്തില്‍ പറഞ്ഞതാണ് എന്ന വാദത്തെയാണ്.

പിന്നെ ബയാന്‍ പറഞ്ഞപോലെതന്നെ അ മെയില്‍ ഒരു വിതണ്ഡവാദമല്ലേ.തലക്കകത്തീരിക്കുന്നത് കൊണ്ട് തലച്ചോര്‍ കാണുന്നില്ല എന്നത് കൊണ്ട് തലച്ചോറില്ല എന്ന് വാദിക്കാമോ?സംശയമുണ്ടേല്‍ തല തുറന്ന് നോക്കിയാല്‍ പോരെ.അത് പോലെ തന്നെ പരിണാമം അനുഭവനിവേദ്യമായ തെളിവുകള്‍ പിന്നിലുപേക്ഷിച്ച് തന്നെയാണ് മുന്നോട്ട് പോകുന്നത് എന്നാണ് എന്റെ അറിവ്.

ബയാന്‍ said...

രാധേയന്‍, തല തുറന്നു നോക്കിയാല്‍ തലച്ചോറു കാണും പക്ഷെ അത്‌ എങ്ങിനെ ചിന്തിക്കുന്നു എന്നും, ആ ചിന്തകള്‍ അപരനു program ചെയ്യാനും സാധിച്ചിരുന്നെങ്കില്‍ വേണുവും രാധേയനെയും ഒരേ പാളയത്തില്‍ തലച്ചിടാന്‍ പറ്റിയേനെ, വിശേഷബുദ്ധി, ചിന്താശക്തി, സ്വത്വം അന്വേഷിച്ചുള്ള ഈ പ്രയാണം, ഇതെല്ലാം, മനുഷ്യനു മാത്രമോ, അതോ മറ്റു ജന്തു ജാലകങ്ങള്‍കും ഉണ്ടോ, എങ്കില്‍ നമുക്കു ആടിന്റെയും തവളയുടെയും തലച്ചോര്‍ ഒന്നു തുറന്നു നോക്കിയലോ., കാട്ടിലെ രാജാവായ സിംഹം, ഈയിടെ പരിതപിക്കുന്നതു കണ്ടു, കാട്ടിലെ രാജാവ്‌ എന്നൊക്കെ പറഞ്ഞിട്ടെന്താ..ഒരു മുറിവുപറ്റിയാല്‍ ഒന്നു മുറികെട്ടാന്‍ പോലും പറ്റുന്നില്ലല്ലോ...ഈ മനുഷ്യനു വേണ്ടി എന്നെയടക്കം ഈലോകം മുഴുവനും തീറെഴുതിക്കൊടുത്തിരിക്കുന്നു, ഇതെന്തൊരു കാട്ടു നീതിയാ...

വിചാരം said...

എല്ലാ ബ്ലോഗേര്‍സ്സിനും കുടുംബാംഗങ്ങള്‍ക്കും
സ്നേഹവും സന്തോഷവും
കരുണയും ദയയും
നന്മ നിറഞ്ഞ വിചാരങ്ങളും നിറഞ്ഞ
പുതുവത്സരാശംസകള്‍
നേരുന്നു