Tuesday, November 03, 2009

ബിജെപിയിലെ ബെല്ലാരി രാജാ ഇഫക്റ്റ്

ഏറ്റവും അധികം കോടീശ്വരന്‍‌മാരെ പാര്‍ലമെന്റ് അംഗങ്ങളാക്കിയ തിരഞ്ഞെടുപ്പാണ് കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ്. കോടീശ്വരന്‍‌മാര്‍ ജനസംഖ്യയില്‍ 70% ത്തിലധികം വരുന്ന 20 രൂപാ വരുമാനക്കാരായ ദരിദ്രവാസികള്‍ക്കായി നിയമം നിര്‍മ്മിക്കുന്നു എന്നതാണ് നമ്മുടെ ജനാധിപത്യത്തിന്റെ പുതിയ ദുര്യോഗം എന്ന് നിരീക്ഷിച്ചത് പ്രഗത്ഭ പാര്‍ലമെന്റേറിയനായ സി.കെ.ചന്ദ്രപ്പനാണ്.

അതിലെന്താണ് കുഴപ്പം എന്ന ചോദ്യം സംശയതോമാമാരില്‍ നിന്ന് ഉയരും എന്നറിയാം. ജനം ജയിപ്പിച്ചിട്ടല്ലേ എന്ന ചോദ്യം. പക്ഷെ ആ ജയം എത്ര തന്നെ ജനാധിപത്യപരമാണെന്ന് അന്വേഷിക്കാന്‍ ആരെങ്കിലും മെനക്കെട്ടു എന്നു തോന്നുന്നില്ല.കഴിഞ്ഞ കുറച്ചു കാലം വരെ വന്‍‌വ്യവസായികള്‍ നേരിട്ട് രാഷ്ട്രീയത്തില്‍ ഇടപെടാന്‍ ശ്രമിച്ചിരുന്നില്ല. കോണ്‍‌ഗ്രസ്, ബിജെപി, സമാജ്‌വാദി തുടങ്ങിയ കക്ഷികളില്‍ കൂടി തങ്ങളുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുകയായിരുന്നു പതിവ്. (ശമ്പളത്തില്‍ നിന്ന് ലെവി അടക്കേണ്ടി വന്ന ഏത് ഹതഭാഗ്യനായ കുട്ടിയുടെയും വായില്‍ വെള്ളമുറിക്കുന്ന പ്രലോഭനങ്ങള്‍, ആരും മറു കണ്ടം ചാടി പോകും). ഇപ്പോളും അമ്പാനി, റ്റാറ്റ തുടങ്ങിയവര്‍ പ്രോക്സി ഗേമില്‍ വിശ്വസിക്കുന്നവരാണ്.

കാലക്രമേണേ വ്യവസായികള്‍ക്ക് തങ്ങളുടെ പ്രോക്സികളെ വിശ്വാസമില്ലാഞ്ഞിട്ടോ എന്തോ രാഷ്ട്രീയത്തില്‍ നേരിട്ടിറങ്ങാന്‍ തുടങ്ങി.മണിക്ക് സുബ്ബ എന്ന ഓണ്‍‌‌ ലൈന്‍ ലോട്ടറി രാജാവിനെ ഇത്തരത്തില്‍ ആസാമില്‍ നിന്നും കോണ്‍ഗ്രസ് ജയിപ്പിച്ചെടുത്തതാണ്.ആള് തരികിടയാണെന്നും നേപ്പാളി പൊരന്‍ ആണെന്നും ധാരാളം ക്രിമിനല്‍ കേസ് സ്വന്തമായി ഉള്ളവനാനെന്നും സ്വന്താമായി ഇഷ്ടാനുസാരം പാസ്പോര്‍ട്ട് നിര്‍മ്മിക്കുന്നവനാണെന്നും പരക്കെ പറയപ്പെടുന്നു. ലാന്‍‌കോ കൊണ്ടപ്പള്ളിയുടെ മുതലാളിയും ആന്ധ്രയില്‍ നിന്നു കോണ്‍ഗ്രസ് ടിക്കറ്റില്‍ ജയിച്ചതാണ്. രാഷ്ട്രീയം കൊണ്ട് 10 വര്‍ഷം കൊണ്ട് 6000 കോടിയോളം ആസ്തിയുണ്ടാക്കിയ ജഗ്‌മോഹന്‍ റഡ്ഡിയും ആന്ധ്രാക്കാരന്‍ തന്നെ.ബിജെപിക്കും ഉണ്ട് കോടിപതികള്‍ ധാരാളം.അവയിലൊരാള്‍ ബെല്ലാ‍രിയിലെ ഖനി രാജാ കരുണാകര റെഡ്ഡി.

ബെല്ലാരി-കോണ്‍ഗ്രസിന്റെ 5 കുത്തക മണ്ഡലങ്ങളിലൊന്നായിരുന്നു ഈയടുത്ത കാലം വരെ. സോണിയ തന്റെ കന്നി അംഗത്തിനു തിരഞ്ഞെടുത്ത മണ്ഡലം. 77ലെ തകര്‍ച്ചയിലും ഹെഗ്ഡേ തരംഗത്തില്‍ പോലും കോണ്‍ഗ്രസിനെ കൈവിടാത്ത ദുര്‍ഗ്ഗം.കഴിഞ്ഞ 2 പ്രാവശ്യമായി ബിജെപിക്കാരന്‍ കരുണാകര റെഡ്ഡി അവിടെ ജയിക്കണമെങ്കില്‍ അവിടെ ഇപ്പൊള്‍ ജനാധിപത്യം പൂത്തുലയുകയായിരിക്കണം.അയാള്‍ക്ക് ടിക്കറ്റെങ്ങനെ കിട്ടി എന്നത് എന്നെ അത്ഭുതപ്പെടുത്തുന്നില്ല.പക്ഷെ ഒരു മണ്ഡലം മൊത്തത്തില്‍ എങ്ങനെ പര്‍ച്ചേസ് ചെയ്തു എന്നത് അത്ഭുതം തന്നെ.

കഴിഞ്ഞ നിയമസഭാ ഇലക്ഷനില്‍ ബിജെപിയെ ജയിപ്പിക്കാന്‍ റെഡ്ഡികള്‍ കോടികള്‍ ഒഴുക്കി എന്ന് ആരോപിച്ചത് കോണ്‍‌ഗ്രസ് കര്‍ണ്ണാടക നേതൃത്വമാണ്

ഇപ്പോള്‍ റെഡ്ഡി സഹോദരന്മാര്‍ ബീജെപിയുടെ കഴുത്തില്‍ ചുറ്റിയ പാമ്പായിരിക്കുന്നു. എത്ര നാണമില്ലാതെയാണ് ആ പാര്‍ട്ടിയുടെ അദ്ധ്യക്ഷന്‍ ഇവരുമായി വില പേശുന്നത്. റെഡ്ഡി സഹോദരന്‍‌മാരുടെ ആവശ്യം സിമ്പിള്‍ ആണ്.മംഗളം റിപ്പോര്‍ട്ട് കാണുക
1. ആഭ്യന്തര വകുപ്പ് അവരുടെ നിയന്ത്രണത്തില്‍ വേണം
2. അവരുടെ ക്രിമിനല്‍ കേസുകള്‍ എല്ലാം പിന്‍‌വലിക്കണം
3. അവരില്‍ ഒരാളെ മന്ത്രി ആക്കണം
4. അവരുടെ ഗുണ്ടാ പടയിലെ പ്രധാനിയും ക്രിമിനല്‍ കേസുകളില്‍ പ്രതിയുമായ ശ്രീ രാമലുവിനെ മന്ത്രി ആക്കണം.

ഇവനെയൊക്കെ അടിച്ചിറക്കുകയല്ലേ ഏത് പാര്‍ട്ടിയും ആദ്യം ചെയ്യേണ്ടത്? പക്ഷെ ബിജെപി അതി ദുര്‍ബ്ബലമായിരിക്കുന്നു. ഏത് കള്ളനോടും സമരസപ്പെടും വിധം ദുര്‍ബ്ബലം. ഈ ദുരിതകാലത്തിലാണ് അവര്‍ക്ക് കഴിഞ്ഞ കാല പാപത്തിന്റെ ശമ്പളം പറ്റേണ്ടി വരുന്നത് എന്നത് അവരുടെ സ്ഥിതി കൂടുതല്‍ ദുരിതമയമാക്കും.



14 comments:

Joker said...

മോഡി സാര്‍ ലോകം മുഴുവന്‍ ചുറ്റി വ്യവസായങ്ങള്‍ ക്ഷണിച്ച് ഗുജറാത്ത് സ്വര്‍ഗ്ഗമാക്കാന്‍ നടക്കുമ്പോള്‍. മോഡിയാണ്പ്രധാനമന്ത്രിയാകാന്‍ യോഗ്യന്‍ എന്ന് അംബാനിമാര്‍ ഒന്നടങ്കം പറയുമ്പോള്‍. കര്‍ണാട്റ്റകയില്‍ ബെല്ലാരിമാര്‍ പറയുന്നതില്‍ എന്തര് പ്രശനം.ഈ പഞ്ചര്‍ ഒട്ടിപ്പുകാരും, തെണ്ട്റ്റി സാദാ കൂലി പരിഷകളെയും കൊണ്ട് എന്ത് ജനാധിപത്യം എന്ത് രാമരാജ്യം. പണക്കാരെ കൊണ്ടേ അണ്ണാ വികസനം വരൂ.

മാത്രവുമല്ല ഇത്രയും കാലം ആളുകള്‍ പറഞ്ഞു നടന്നത് സാധാരണക്കാരന്റെ നികുതി പ്പണം കൊണ്ടാണ് നാടും ഭരണവും പിഴച്ച് പോകുന്നത് എന്നായിരുന്നു. എന്നാല്‍ ഇന്ന് കാലം മാറിയില്ലേ. രാജ്യത്തെ കോര്‍പറേറ്റുളുടെ നികുതികൊണ്ടാണ് രാജ്യം പിഴച്ച് പോകുന്നത്. ഇപ്പോള്‍ പത്രവാര്‍ത്തയില്‍ സ്ഥിരം കാണാം നികുതി അടച്ചവരുടെ സ്ഥിതി വിവരക്കണ്‍നക്കുകള്‍. രാജ്യത്തെ പോറ്റുന്ന ഇവര്‍ക്ക് എല്ലാം സര്‍ക്കാറുകള്‍ ചെയ്തു കൊട്റ്റുക്കുന്നു. പാര്‍ലമെന്റില്‍ എത്തിയവരാരും പാരമ്പരയ പണ്‍നക്കാരല്ല , മറ്റെന്തിനേയും പോലെ രാഷ്ട്രീയവും ഒരു ലാഭ ക്യഷിയായതോടെ , നമ്മുടെ കോടീശ്വര എം.പിമാരും “പുതിയ കര്‍ഷക ശ്രീ’ കള്‍ ആയതാണ്. നമ്മുടെ ഭാഗ്യം.

രാജ്യം നില നിര്‍ത്താന്‍ ഈ പാവം “വേദനിക്കുന്ന കോടീശ്വരന്മാര്‍’ എന്തൊക്കെ ചെയ്യുന്നു.

ചന്ത്രക്കാറന്‍ said...

ഒരു മലയാളിക്കോ തമിഴനോ പോലും ഊഹിക്കാന്‍ കഴിയുന്നതിലും നാണം കെട്ടതാണ് കര്‍ണ്ണാടക രാഷ്ട്രീയം. ജനാധിപത്യത്തില്‍ത്തന്നെ വിശ്വാസം നഷ്ടപ്പെട്ടുപോകും കര്‍ണ്ണാടകയില്‍ ജീവിച്ചാല്‍.

അങ്കിള്‍ said...

കോടീശ്വരന്മാരുടെ കണക്കുകൾ:

ഇപ്പോഴത്തെ നമ്മുടെ ലോകസഭയിൽ ആകെ 300 കോ്ടീശ്വരന്മാരാണുള്ളത്.

അതിൽ 138 പേരും കോൺഗ്രസിൽ നിന്നാണ്. സി.പി.എം നു ഒരേ ഒരാൾ. കാസർകോട്ടുള്ള പി.കരുണാകരൻ. ഇവരുടെ കാര്യം പിന്നെയും സഹിക്കാം.

ക്രിമിനൽ കുറ്റങ്ങൾക്ക് വിജാരണ നേരിട്ടുകൊണ്ടിരിക്കുന്ന എത്രയോ എം.പിമാർ നമ്മെ ഭരിക്കുന്നു. കൊലകുറ്റം വരെ നേരിടുന്നവർ.

ജിവി/JiVi said...

ഇന്ത്യന്‍ ജനാധിപത്യം ലോകത്തിനു നല്‍കുന്നത് പുതിയ പാഠങ്ങളാണ്. കോടീശ്വരന്മാരും അവരുടെ നയങ്ങള്‍ നടപ്പാക്കാന്‍ മിടുക്കരായ എക്സിക്യൂട്ടീവുകളും തിരഞ്ഞെടുക്കപ്പെടുന്നു.

ജയ് ബെല്ലാരി രാജ.

Unknown said...

sriramulu is already a minister , #16 in this list.

http://kla.kar.nic.in/cabm.htm


Even the mangalam link says so.

kaalidaasan said...

രാഷ്ട്രീയം കൊണ്ട് 10 വര്‍ഷം കൊണ്ട് 6000 കോടിയോളം ആസ്തിയുണ്ടാക്കിയ ജഗ്‌മോഹന്‍ റഡ്ഡിയും ആന്ധ്രാക്കാരന്‍ തന്നെ.

77ലെ തകര്‍ച്ചയിലും ഹെഗ്ഡേ തരംഗത്തില്‍ പോലും കോണ്‍ഗ്രസിനെ കൈവിടാത്ത ദുര്‍ഗ്ഗം.


ഈ രണ്ടു പരാമര്‍ശങ്ങളും ശരിയല്ല.

ജഗ് മോഹന്‍ റെഡ്ഡി രാഷ്ട്രീയത്തില്‍ വന്നതെന്നാണെന്നറിയാതെയാണ്, ആദ്യത്തെ പ്രസ്താവന. അദ്ദേഹം രഷ്ട്രീയത്തില്‍ വരുന്നതിനു മുന്നേ കോടീശ്വരനായിരുന്നു.

രണ്ടമത്തെ പ്രസ്താവന ശുദ്ധ അസംബന്ധവും. 77 ല്‍ കര്‍ണാടകയില്‍ 28 ല്‍ 26 സീറ്റുകളും കോണ്‍ഗ്രസാണു ജയിച്ചത്. അത് കോണ്‍ ഗ്രസിന്റെ തകര്‍ച്ചയാണെന്നൊക്കെ വിലയിരുത്തുന്നത് സുബോധത്തിന്റെ ലക്ഷണമല്ല. കെ എസ് ഹെഗ്ഡെ എന്ന ഹെഗ്ഡെ മാത്രമേ അന്നു പ്രതിപക്ഷത്തു നിന്നും ജയിച്ചിരുന്നുള്ളു. അതും ബെല്ലാരിയില്‍ നിന്നല്ല, ബാംഗളൂരു നിന്നാണ്.

Unknown said...

ദയവു ചെയ്തു 6000 മാറ്റി ജഗ്മോഹന്‍ റെഡി 5999 കോടി മാത്രേ ഉണ്ടാക്കിയിട്ടുള്ളൂ എന്ന് തിരുത്തണം. അദ്ദേഹത്തെ മൊത്തമായി audit ചെയ്യുന്ന chartered accountant ആണ് ഞാന്‍ !!-_-_-_-)))

Radheyan said...

വൈ.എസ്.ആറിന്റെ മകന്‍ ജഗ്മോഹന്‍ റെഡ്ഡി കഴിഞ്ഞ കുറച്ച് കാലം കൊണ്ട് (ഏതാണ്ട് 9 കൊല്ലം കൊണ്ട്) നേടിയ വളര്‍ച്ചയെ കുറിച്ച് ഒരു പാട് റിപ്പോര്‍ട്ട് വന്നിട്ടുണ്ട്.അയാള്‍ രാഷ്ട്രീയത്തില്‍ വരുമ്പോള്‍ കോടീശ്വരന്‍ ആയിരുന്നില്ല എന്ന് ഞാന്‍ പറഞ്ഞിട്ടില്ല,മറിച്ച് കഴിഞ്ഞ് 9 വര്‍ഷം കൊണ്ട് നേടിയ വളര്‍ച്ചയെ ആണ് ഞാന്‍ പരാമര്‍ശിച്ചത്.

ബെല്ലാരിയെ കുറിച്ച് ഞാന്‍ പറഞ്ഞതില്‍ തെറ്റില്ല.77ല്‍ രാജ്യവാപകമായ കോണ്‍ഗ്രസ് വിരുദ്ധ തരംഗത്തില്‍ ബെല്ലാരി വീണില്ല (കോണ്‍ഗ്രസ് കര്‍ണ്ണാടകത്തില്‍ ജയിച്ചു എന്നത് ശരി)

ഹെഗ്ഡേ തരംഗം എന്നുദ്ദേശിച്ചത് 80കളിലെ രാമകൃഷ്ണ ഹെഗ്ഡേ ആണ് ഉദ്ദേശിച്ചത്.ആദ്യമായി കര്‍ണ്ണാടകത്തില്‍ കോണ്‍ഗ്രസ് വിരുദ്ധത ശക്തമായത് അക്കാലത്താണ്.അന്നും ബെല്ലാരി കോണ്‍ഗ്രസ് തന്നെ ആണ് ജയിച്ചത്.

ചുരുക്കത്തില്‍ കോണ്‍ഗ്രസിന്റെ കോട്ടയാണ് ബെല്ലാരി എന്നു പറഞ്ഞതില്‍ എന്തെങ്കിലും സുബോധക്കുറവ് സംഭവിച്ചതായി തോന്നുന്നില്ല.

Radheyan said...

8013, താങ്കളുടെ പരാമര്‍ശം ശരിയാണ്.

രാമലുവിനെ മന്ത്രിയാക്കാന്‍ വാശി പിടിച്ചത് മന്ത്രിസഭാ രൂപീകരണകാലത്താണ്.

kaalidaasan said...

രാധേയന്‍,

77 ലെ തെരഞ്ഞെടുപ്പില്‍ തെക്കേ ഇന്‍ഡ്യയില്‍ 130 സീറ്റുകളില്‍ 8 എണ്ണം മാത്രമേ കോണ്‍ഗ്രസിനും സഖ്യകക്ഷികള്‍ക്കും നഷ്ടപ്പെട്ടുള്ളു. ഇതില്‍ 5 എണ്ണം കോണ്‍ഗ്രസിനു ശക്തി കുറഞ്ഞ തമിഴ് നാട്ടിലായിരുന്നു താനും. ഇതിനെ തകര്‍ച്ചയായി കാണാന്‍ എനിക്ക് തോന്നുന്നില്ല. കര്‍ ണാടക കോണ്‍ഗ്രസിനു നഷ്ടപ്പെട്ടിട്ട്, ബെല്ലാരിയില്‍ മാത്രം ജയിച്ചിരുന്നെങ്കില്‍ താങ്കള്‍ പറഞ്ഞതിനെന്തെങ്കിലും സാംഗത്യമുണ്ടായേനേ. താങ്കള്‍ ക്കിഷ്ടം പോലെ കരുതാം.

ജഗ് മോഹന്‍ റെഡ്ഡി രാഷ്ട്രീയത്തില്‍ വന്നത് കഴിഞ്ഞ ലോക് സഭ തെരഞ്ഞെടുപ്പിനു തൊട്ടു മുമ്പാണ്. അദ്ദേഹത്തിന്റെ അച്ഛന്‍ മുഖ്യമന്ത്രിയായത് 2004 ല്‍ മത്രവും. അതിനും എത്രയോ മുമ്പ് അദ്ദേഹം ബിസിനസുകാരനായി അന്ധ്രയില്‍ അറിയപ്പെട്ടിരുന്നു. ആയിരക്കണകിനേക്കാര്‍ സ്ഥലമാണ്, ഇദ്ദേഹത്തിന്റെ കുടും ബം മിച്ച ഭൂമി എന്ന നിലയില്‍ സര്‍ക്കാരിലേക്ക് നല്‍കിയത്. വസ്തുത ഇതായിരിക്കേ കഴിഞ്ഞ 10 വര്‍ഷം കൊണ്ട് ജഗ് മോഹന്‍ റെഡ്ഡി 6000 കോടിയുടെ ആസ്തി രാഷ്ട്രീയം കൊണ്ട് ഉണ്ടാക്കി എന്നൊക്കെ പറയുന്നത് അസത്യമാണെന്നേ ഞാന്‍ പറഞ്ഞുള്ളു.

താങ്കള്‍ക്ക് എന്തു വേണമെങ്കിലും വിശ്വസിക്കാനുള്ള അവകാശമുണ്ട്. താങ്കളുടെ ലേഖനത്തില്‍ വന്ന രണ്ടു പിശകുകള്‍ ഞാന്‍ ചൂണ്ടിക്കാണിച്ചു. അത്ര മാത്രം.

kaalidaasan said...

ഹെഗ്ഡേ തരംഗം എന്നുദ്ദേശിച്ചത് 80കളിലെ രാമകൃഷ്ണ ഹെഗ്ഡേ ആണ് ഉദ്ദേശിച്ചത്.ആദ്യമായി കര്‍ണ്ണാടകത്തില്‍ കോണ്‍ഗ്രസ് വിരുദ്ധത ശക്തമായത് അക്കാലത്താണ്.അന്നും ബെല്ലാരി കോണ്‍ഗ്രസ് തന്നെ ആണ് ജയിച്ചത്.

80 കളില്‍ ഹെഗ്ഡെ തരംഗമൊന്നും കര്‍ണാടകയില്‍ ഇല്ലായിരുന്നു. 1983 ല്‍ ഹെഗ്ഡെ അധികാരത്തില്‍ വന്നത് ഒരു ന്യൂനപക്ഷ സര്‍ക്കാരായിട്ടാണ്. ബി ജെ പിയുടെ പുറത്തു നിന്നുള്ള പിന്തുണയോടെ ഭരിച്ച ജനതാ പാര്‍ട്ടിക്ക് 1984 ലെ പര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ദയനീയ പരാജയം നേരിട്ടു. 1985 ല്‍ നിയമ സഭ പിരിച്ചുവിട്ട് തെരഞ്ഞെടുപ്പു നടന്നപ്പോള്‍ ജനതാ പാര്‍ട്ടി കേവല ഭൂരിപക്ഷം നേടി എന്നത് ശരിയാണ്. 1989 ല്‍ കോന്‍ഗ്രസ് അധികാരം തിരിച്ചു പിടിച്ചു.

1983ല്‍ ഹെഗ് ഡെയുടെ ജനത പാര്‍ട്ടി അംഗമായിട്ടാണു എം രാമപ്പ ബെല്ലാരിയില്‍ ജയിച്ചത്. 1985ല്‍ അദ്ദേഹം കോണ്‍ഗ്രസിലേക്ക് കാലുമാറി വീണ്ടും ജയിച്ചു. ഇത് ഹെഗ്ഡെ തരംഗമായി സുബോധമുള്ള ആരും വ്യാഖ്യാനിക്കില്ല.

ഇതൊക്കെ ഇലക്ഷന്‍ കമ്മീഷന്റെ വെബ് സൈറ്റില്‍ എഴുതി വച്ചിട്ടുണ്ട്.

1983
CONSTITUENCY DATA - SUMMARY

CONSTITUENCY : 33 - BELLARY

RESULT
PARTY CANDIDATE VOTES
Winner : JNP M. RAMAPPA 30350
Runner up: INC RAJA SAHEB 25876


1985
CONSTITUENCY DATA - SUMMARY

CONSTITUENCY : 33 - BELLARY

RESULT
PARTY CANDIDATE VOTES

Winner : INC M.RAMAPPA 20485
Runner up : CPI SHARADA BENNUR 17852

Unknown said...

ബ്ളോഗ്‌ ബെല്ലാരി ഇഫ്ഫക്റ്റ് മാതൃഭൂമിയിലും !!!
പത്രമുത്തശ്ശിമാര്‍ക്ക് ബ്ളോഗ് വഴികാട്ടി ആകുന്നോ ??

"റെഡിമാര്‍ വാഴും കാലം" - Nov 9-മാതൃഭൂമി
ഈ ലിങ്ക് കാണുക.

http://www.mathrubhumi.com/story.php?id=64508

വെഞ്ഞാറന്‍ said...

Nannaayirikkunnu

abbotlaake said...

Harrah's Cherokee Casino Hotel - MapYRO
› harrahs-cherokee-casino › harrahs-cherokee-casino Harrah's Cherokee Casino 부산광역 출장마사지 Hotel is located in 나주 출장샵 Cherokee, North Carolina and is 0.3 mi (0.6 km) 시흥 출장안마 from Harrah's Cherokee 밀양 출장마사지 Casino and 1.4 mi (1.4 km) from 경기도 출장안마 the