Monday, June 23, 2008

ഭഗത്തിന്റെ ജന്മദിനം


ഭഗത് ഇന്ന് ഒന്നാം പിറന്നാള്‍ ആഘോഷിക്കുകയാണ്.കഴിഞ്ഞ വര്‍ഷം ജൂണ്‍ 23ന് ഉച്ച തിരിഞ്ഞ് 3.15ഓടെയാണ് അവന്‍ ജീവിതസമരങ്ങളുടെ ഈ ഭൂമികയിലേക്ക് പ്രതിഷേധിച്ച് കൊണ്ട് കടന്നു വന്നത്.

40 ദിവസം പ്രായമുള്ളപ്പോള്‍ ചികുന്‍ ഗുനിയയോ അതിന്റെ ഏതോ അവാന്തരവിഭാഗമോ അവനെ ആക്രമിച്ചു.വെണ്‍പട്ടു പോലുള്ള ആ മേനിയില്‍ കറുത്ത പാടുകള്‍ വീണു.പാലു പോലും കുടിക്കാനാകാതെ ചുണ്ടുകള്‍ വറ്റിയുണങ്ങി.ഒരു സന്നിഗ്ദ്ധാവസ്ഥയില്‍ നിന്നും തന്റെ പേരിലെ പോരാളിയെ സൂചിപ്പിച്ചു കൊണ്ട് അവന്‍ അതിജീവിച്ചു.

ഇന്ന് അവന്‍ ഏറെ മിടുക്കനായിരിക്കുന്നു.വന്ന അസുഖത്തിന്റെ പാടുകള്‍ ഏതാണ്ട് മാഞ്ഞു കഴിഞ്ഞു.ചേച്ചിയോടൊപ്പം വീടു മുഴവന്‍ ഓടി നടക്കുന്നു,ഞങ്ങളുടെ ചെറിയ ഫ്ലാറ്റില്‍ കൊഞ്ചല്‍ നിറയ്ക്കുന്നു,കുസൃതി കൊണ്ട് അമ്മയുടെ മയില്‍‌പ്പീലിമര്‍ദ്ദനങ്ങള്‍ ഏറ്റുവാങ്ങുന്നു.

മകനേ നീ ഒരു നല്ല മനുഷ്യനായി വളരുക.

അച്ഛന്‍,അമ്മ,ചേച്ചി

3 comments:

myexperimentsandme said...

ഒരു നല്ല മനുഷ്യനായും ഒരു നല്ല പൌരനായും വളരാന്‍ ഭഗത്തിന് നിഷ്‌പ്രയാസം സാധിക്കട്ടെ. ചിക്കുനില്‍ ഗുനിയവന്‍ വെയിലത്ത് പോയിട്ട് വെട്ടത്ത് പോലും വാടില്ല എന്നാണല്ലോ :)

കണ്ണൂരാന്‍ - KANNURAN said...

ജന്മദിനാശംസകൾ

sunilraj said...

ജന്മദിനാശംസകള്‍