Thursday, May 15, 2008

ഏകജാലകത്തില്‍ കഴപ്പ് അനുഭവിക്കുന്നവര്‍ക്ക്

ഏകജാലകത്തെ കുറിച്ച് അസത്യജടിലമായ ഒരുപാട് പ്രചരണങ്ങള്‍ നടക്കുന്നു.ഇതിനെ കുറിച്ച് മാരീചന്‍ ഒരിക്കല്‍ എഴിതിയിരൂന്നു.ഇത് മുന്‍ ഹയര്‍ സെക്കണ്ടറി ഡയറക്ടര്‍ കാര്‍ത്തികേയന്‍ നായരുടെ ലേഖനം. വായിക്കുക...

ഏകജാലകത്തിലൂടെ മാനേജ്മെന്റ് ക്വാട്ടയിലേക്ക് കുട്ടികളെ എടുക്കുന്നില്ല.മെറിറ്റും സംവരണവും മാത്രം.എന്നിട്ടും മാനേജറുമാര്‍ക്കും പാതിരിമാര്‍ക്കും അവരുടെ ചെല്ലം ചുമട്ടുകാരായ മാണി-ഉമ്മന്‍-ചെന്നിത്തലമാര്‍ക്കും ഇത്ര ചങ്കു കഴയ്ക്കുന്നു.ഉത്തരം നിങ്ങള്‍ തന്നെ കണ്ടെത്തുക.

ഏകജാലകം സത്യവും മിഥ്യയും -മാധ്യമം ലേഖനം

3 comments:

Radheyan said...

ഏകജാലകത്തെ കുറിച്ച് അസത്യജടിലമായ ഒരുപാട് പ്രചരണങ്ങള്‍ നടക്കുന്നു.ഇതിനെ കുറിച്ച് മാരീചന്‍ ഒരിക്കല്‍ എഴിതിയിരൂന്നു.ഇത് മുന്‍ ഹയര്‍ സെക്കണ്ടറി ഡയറക്ടര്‍ കാര്‍ത്തികേയന്‍ നായരുടെ ലേഖനം. വായിക്കുക...

ഏകജാലകത്തിലൂടെ മാനേജ്മെന്റ് ക്വാട്ടയിലേക്ക് കുട്ടികളെ എടുക്കുന്നില്ല.മെറിറ്റും സംവരണവും മാത്രം.എന്നിട്ടും മാനേജറുമാര്‍ക്കും പാതിരിമാര്‍ക്കും അവരുടെ ചെല്ലം ചുമട്ടുകാരായ മാണി-ഉമ്മന്‍-ചെന്നിത്തലമാര്‍ക്കും ഇത്ര ചങ്കു കഴയ്ക്കുന്നു.ഉത്തരം നിങ്ങള്‍ തന്നെ കണ്ടെത്തുക.

Kiranz..!! said...

ഹ..ഹ..രാധേയാ..ആ തലക്കെട്ട് തകര്‍ത്തു..!

dethan said...

രാധേയന്‍,

കാര്‍ത്തികേയന്‍ നായരും ബേബിയും പറയും പോലെ അത്ര സുഖകരമായ അനുഭവമായിരുന്നില്ല കഴിഞ്ഞ
വര്‍ഷം തിരവനന്തപുരം ജില്ലയില്‍ നടത്തിയ ഏകജാലകക്കസര്‍ത്ത്.വിദ്യാര്‍ത്ഥികളെയും രക്ഷിതാക്കളെയും മുള്‍മുനയില്‍ നിര്‍ത്തി രസിക്കുകയാണ് അന്ന് ഡയറക്റ്ററായിരുന്ന കാര്‍ത്തികേയന്‍ നായരും മന്ത്രിയും.

മേയ് രണ്ടാം വാരത്തില്‍ എസ് എസ് എല്‍ സി ഫലം വന്നു.തിരുവനന്തപുരത്ത് അഡ്മിഷന്‍
പൂര്‍ത്തിയായത് ഓഗസ്റ്റിലാണെന്ന് കാര്‍ത്തികേയന്‍ നായര്‍ തന്നെ സമ്മതിക്കുന്നു.അതിനിടെ അദ്ദേഹം പറയാത്ത മറ്റു പലതും നടന്നു. പ്രാഥമിക ലിസ്റ്റ് പ്രസിദ്ധീകരിക്കുമെന്നു പറഞ്ഞ തീയതിയില്‍ അതു നടന്നില്ല.ഡയറക്റ്ററേറ്റില്‍ തിരക്കിയപ്പോള്‍ ആര്‍ക്കും യാതൊരു വിവരവുമില്ല.മറ്റു ജല്ലകളില്‍ യഥാ സമയം പ്രവേശന നടപടികള്‍ നടന്നുകൊണ്ടിരുന്നു. ആഴ്ചകള്‍ കഴിഞ്ഞിട്ടും അനക്കമില്ലാഞ്ഞപ്പോള്‍ അന്ന് ഡയറക്റ്ററായിരുന്ന സാക്ഷാല്‍ കാര്‍ത്തികേയന്‍ നായരോട് നേരിട്ട് അന്വേഷിച്ചു.അദ്ദേഹത്തിനാകട്ടെ ആടിന്
അങ്ങാടി വാണിഭത്തെക്കുറിച്ചുള്ള ജ്ഞാനം പോലും ഇതു സംബന്ധിച്ച് ഉണ്ടായിരുന്നില്ല.നേരിട്ടുള്ള അന്വേഷണം ഫലപ്രദമല്ലെന്നു കണ്ടപ്പോള്‍,വേറേ വഴി നോക്കി.ഖേദകരമായ വസ്തുത ഭരണപക്ഷ പ്രതിപക്ഷ
വിദ്യാര്‍ത്ഥി സംഘടനകള്‍ കാട്ടിയ ഉദാസീനതയും താത്പര്യ രാഹിത്യവുമാണ്.തിരുവനന്തപുരം ജില്ലയിലെ വിദ്യാര്‍ത്ഥികള്‍ വിദ്യാര്‍ത്ഥികളല്ലെന്ന മട്ടിലാണ് പലരും പ്രതികരിച്ചത്.ഒടുവില്‍ പത്രക്കാരെക്കൊണ്ട് വിരട്ടിച്ചപ്പോഴാണ് മന്ത്രിക്കും ഡയറക്റ്റര്‍ക്കും അനക്കം വച്ചത്.അങ്ങനെ പറഞ്ഞ തീയതി കഴിഞ്ഞ് മൂന്നാഴ്ചക്ക്
ശേഷം ലിസ്റ്റ് ഇന്‍റര്‍ നെറ്റില്‍ പ്രദ്ധീകരിച്ചു.അതാകട്ടെ അബദ്ധപ്പഞ്ചാംഗവും.

വീണ്ടും പലപ്രാവശ്യം വെട്ടിയും തിരുത്തിയും അവസാന ലിസ്റ്റ് വന്നപ്പോഴേക്കും കുട്ടികളുടെ ഭാവിയില്‍
ഉത്കണ്ഠയുള്ള രക്ഷിതാക്കള്‍ അണ്‍ എയ്ഡഡ് സ്കൂളുകളിലോ അടുത്തുള്ള എയ്ഡഡ് സ്കൂളിലെ മാനേജ്മെന്‍റ്
സീറ്റിലോ അഡ്മിഷന്‍ തരപ്പെടുത്തിയിരുന്നു.

കേവലം ഒരു ജില്ലയിലെ ഏകജാലക വിക്രിയ ഇങ്ങനെ ആയിരുന്നെങ്കില്‍ 14 ജില്ലകളില്‍ ഒന്നിച്ചാകുമ്പോള്‍
എങ്ങനെയാകുമെന്ന് ഊഹിച്ചാല്‍ മതി.അഴിമതി തടയാനും സാധാരണക്കാരെ രക്ഷിക്കനുമാണ് ഇതെന്ന് വിശ്വസിക്കാനാണ് രാധേയനെയും മാരീചനെയും പോലെ ഞാനും ആഗ്രഹിക്കുന്നത്.പക്ഷേ അനുഭവം എന്നെ അതിന് അനുവദിക്കുന്നില്ല.നിലവിലുള്ള സം വിധാനം ഉപയോഗിച്ചു തന്നെ അഴിമതി നിയന്ത്രിക്കാന്‍ കഴിയും.
അതിന് മനസ്സു വേണം.പരസ്യമായി ബിഷപ്പുമാരെ വിമര്‍ശിക്കുകയും രഹസ്യമായി അവരുടെ കൈമുത്തുകയും
ഭാര്യയുടെ ജന്മദിനത്തിന്‍റെ പേരും പറഞ്ഞ് അവരെ വീട്ടില്‍ വിളിച്ചനുഗ്രഹം വാങ്ങുകയും ചെയ്യുന്ന കാപട്യം
മന്ത്രി അവസാനിപ്പിക്കണം.

ഏകജാലക പരിപാടി അണ്‍ എയ്ഡഡ് സ്ക്കൂളുകളെയും എയ്ഡഡ് സ്കൂള്‍ മാനേജര്‍മാരെയും ഫലത്തില്‍
സഹായിക്കുകയേ ഉള്ളു.സ്വാശ്രയ കോളേജ് പ്രശ്നത്തില്‍ മന്ത്രിയും അദ്ദേഹത്തിന്‍റെ പാര്‍ട്ടിയും കാട്ടിയ ചാഞ്ചാട്ടം ഈ ഊഹം ബലപ്പെടുത്തുകയും ചെയ്യുന്നു.