Wednesday, December 20, 2006

trespassing ന് മിനിമം വധശിക്ഷയോ???

ഇന്നത്തെ പത്രത്തിലെ ഒരു വാര്‍ത്ത വായിച്ച് ഒരു നിമിഷം ശ്വാസം നിലച്ച് പോയി.ഒരു മതക്കാരന്‍ മറ്റൊരു മതത്തിന്റെ പുണ്യനഗരത്തില്‍ (അറിയാതെയെങ്കിലും)അതിക്രമിച്ച് കടന്നതിന് വധശിക്ഷക്ക് വിധി.ഏതാ‍യാലും അഹിതമായതൊന്നും സംഭവിക്കും മുന്‍പ് ഒരു ഹെവന്‍ലി ഇന്റെര്‍വെന്‍ഷന്‍ ഉണ്ടായി. പാവം കൊലവാളില്‍ നിന്ന് രക്ഷപെട്ടു.

എങ്കിലും അഫ്സല്‍ ഗുരൂ നീ ഭാഗ്യവാന്‍, നിനക്ക് വേണ്ടി കരയാന്‍ എത്ര മനുഷ്യാവകാശപ്രവര്‍ത്തകര്‍.......

മനുഷ്യന്‍ മനുഷ്യന് അശുദ്ധമാവുന്ന അയിത്താചാരങ്ങള്‍ കേരളത്തില്‍ മാത്രമല്ല.ഗുരുവായൂരമ്പലത്തില്‍ (ഗുരുവായൂര്‍ പട്ടണത്തിലല്ല) ആരെങ്കിലും അന്യമതസ്ഥര്‍ കയറിയാല്‍ പുണ്യാഹവും പരിഹാരക്രിയയും മതി.ചോരഗുരുതി വേണ്ട

36 comments:

Radheyan said...

മനുഷ്യന്‍ മനുഷ്യന് അശുദ്ധമാവുന്ന അയിത്താചാരങ്ങള്‍ കേരളത്തില്‍ മാത്രമല്ല.ഗുരുവായൂരമ്പലത്തില്‍ (ഗുരുവായൂര്‍ പട്ടണത്തിലല്ല) ആരെങ്കിലും അന്യമതസ്ഥര്‍ കയറിയാല്‍ പുണ്യാഹവും പരിഹാരക്രിയയും മതി.ചോരഗുരുതി വേണ്ട

കേരളീയന്‍ said...

സൌദിയിലും മറ്റ് ഗള്‍ഫ് രാജ്യങ്ങളിലും നിലവിലുള്ള ഇത്തരം നിയമങ്ങളും വംശവെറിയും അവിടെയുള്ള ഒരു മലയാളിയുടെയും പ്രശ്നമല്ല. കുനിഞ്ഞു നിന്ന് ഓച്ഛാനിച്ച് മാത്രം ശീലമുള്ള മലയാളി പണത്തിനു വേണ്ടി കാട്ടറബിയുടെ അമേധ്യം ചുമക്കും. ഈ വധശിക്ഷയെപ്പറ്റിയും ഗള്‍ഫില്‍ നിന്ന് ഒരു പ്രതികരണവുമുണ്ടാകില്ല. ജനാധിപത്യമില്ലാത്തിടത്ത് മറ്റ് എന്തുണ്ടായിട്ട് എന്ത് ഫലം?

Physel said...

ദേ ആ വാര്‍ത്ത വായിച്ച് ഒന്നു ഞെട്ടി ഇരുന്നേ ഉള്ളൂ...ഇത്രയും ഹൈ ലവല്‍ ഇടപെടല്‍ ഒക്കെ നടന്നത് കൊണ്ട് വാര്‍ത്ത സത്യം തന്നെ എന്ന് കരുതാം. അങ്ങിനെയാണെങ്കില്‍ അന്യ മതസ്ഥര്‍ക്ക് പ്രാര്‍ഥനയ്ക്ക് മദീനയിലെ പള്ളിയുടെ ഒരു ഭാഗം തുറന്നു കൊടുത്ത പ്രവാചകന്റെ നാട്ടിലാണിത് നടന്നതെന്നു വിശ്വസിക്കാന്‍ വിഷമം തോന്നുന്നു.

Abdu said...

മിസ്റ്റര്‍ കേരളീയന്‍,

ജനാധിപത്യമുള്ളിടത്തെ ജനാധിപത്യം എത്രത്തോളം എന്ന് ഇന്നലെ വരെ നമ്മള് കണ്ടു, അവിടത്തെ പ്രതികരണവും. ഇന്നെലെവരെ രണ്ടു ദിവസം ബ്ലൊഗില്‍ അത് തന്നെയായിരുന്നു ചര്‍ച്ച. അതോണ്ട് വിശദീകരിക്കണില്ല.

പിന്നെ ‘കാട്ടറബിയുടെ അമേധ്യം ചുമക്കുന്ന ഗള്‍ഫുകാ‘രന്റെ കാര്യം .

ഈ ഗള്‍ഫുകാരന്‍ ‘കുനിഞ്ഞ് നിന്ന് ഓച്ചാനിച്ച് കാട്ടറബിയുടെ അമേധ്യ‘മെങ്കിലും ചുക്കുന്നത് കൊണ്ട് കേരളീയന്‍ ഇപ്പോഴും പച്ചരിയെങ്കിലും തിന്നുന്നു,

സുല്‍ |Sul said...

http://yaathrakal.blogspot.com/2006/12/blog-post_20.html ഇവിടെയും ഈ ചര്‍ച്ചതന്നെയാണ് നടക്കുന്നത്.

ഒന്നു പറയട്ടെ.
“ഗുരുവായൂരമ്പലത്തില്‍ (ഗുരുവായൂര്‍ പട്ടണത്തിലല്ല) ആരെങ്കിലും അന്യമതസ്ഥര്‍ കയറിയാല്‍ പുണ്യാഹവും പരിഹാരക്രിയയും മതി.ചോരഗുരുതി വേണ്ട“ എന്നു പറഞ്ഞില്ലെ ഈ കയറിയ ആള്‍ക്ക് വല്ല ശിക്ഷയുമുണ്ടോ എന്നു വ്യക്തമല്ല.

മദീനയില്‍ നടന്നതു മതത്തിന്റെ പേരിലുള്ള ഒരു അയിത്താചാരമായി കാണാന്‍ പറ്റില്ല. മദീനയില്‍ പുണ്യാഹവും പരിഹാരക്രിയയും ഒന്നും വേണ്ട ഒരാള്‍ അവിടെ പ്രവേശിച്ചാല്‍. വധ ശിക്ഷ അവിടുത്തെ സര്‍ക്കാറിന്റെ നിയമം മാത്രം അതിന് മതവുമായൊരു ബന്ധവും ഇല്ലെന്നറിയിക്കുന്നു.
-സുല്‍
-സുല്‍

തറവാടി said...

ഞാനെഴുതാന്‍ കരുതിയത്

ഇടങ്ങളെഴിതി ,

ആവര്‍ത്തനം വരസമാണല്ലോ ,

ഞാനീപറഞ്ഞതിന്‌ , ആ നിയമത്തെ ന്യായീകരിച്ചുവെന്നര്‍ത്ഥമില്ല , പിന്നെ സംഭവം വയിക്കാത്തതിനാല്‍ അഭിപ്രായം പിന്നെ

Radheyan said...

കേരളീയാ, പ്രതികരിക്കാനല്ല ഞങ്ങള്‍ ഇങ്ങോട്ട് വന്നത്.ഈ അമേധ്യക്കുടം താഴെ വെച്ച് ഞങ്ങള്‍ അങ്ങ് വന്നാല്‍, രാവിലെയും വൈകുന്നേരവും വിവാദങ്ങള്‍ പുഴുങ്ങി തിന്നേണ്ടി വരും.

ഗള്‍ഫിനെ ജനാധിപത്യവല്‍ക്കരിക്കുക എന്നത് പ്രവാസിയുടെ അജണ്ടയല്ല.ഗള്‍ഫുകാരോടുള്ള അസഹിഷ്ണുത ഇത്തരം വിവാദങ്ങളില്‍ കൊണ്ടുവരേണ്ട കാര്യമില്ല.എന്റെ പോസ്റ്റിന്റെ ഉന്നം മനുഷ്യത്തത്തിന്റെ വീണ്ടെടുക്കല്‍ മാത്രമാണ്.

Radheyan said...

സുല്‍,എന്റെ അറിവില്‍ ശിക്ഷയില്ല.വടക്കുംനാഥക്ഷേത്രത്തില്‍ ഒരു ഇളംപൈതല്‍ ചോറൂണു സമയത്ത് മൂത്രമൊഴിച്ചതിന് പരിഹാരക്രിയക്കുള്ള പണം ഈടാക്കുകയുണ്ടായി.സാംസ്കാരിക കേരളം ഉണര്‍ന്ന് പ്രതികരിച്ചത് കൊണ്ട് ആ പണം അവര്‍ തിരികേ നല്‍കി.അല്ലാതെ കുഞിന്റെ ജനനേന്ദ്രിയം ചെത്തി പട്ടിക്കിട്ടു കൊടുത്തില്ല (തമാശയാണെ)

Radheyan said...

മദീനയിലേത് സര്‍ക്കാര്‍ നിയമമെന്നത് സമ്മതിക്കുന്നു.അത് പക്ഷേ ശരിയാ നിയമം കൂടി അല്ലേ???

അതുല്യ said...

കലേഷേ.. ദേവഗുരുവേ... ഓടി വായോ...

ഗള്‍ഫിന്റെ പേരും പറഞ്ഞ്‌ അടി നടക്കുന്നു. പഴയ നമ്മടെ നഖവും മുടിയുമൊക്കെ അന്യോന്യം പിഴുതെടുത്ത ആ ഗള്‍ഫ്‌ യുദ്ധക്കളത്തിന്റേ ഓര്‍മ്മ ഒന്ന് ഈ രാധേയന്റെ അത്താഴത്തില്‍ നമ്മടെ വിളക്ക്‌ ഒന്നൂടെ തെളിയ്കാം.

ഈ ആഴ്ചയിലേ അടീടെ കോളം റ്റിക്കിടാതെ കിടക്കുന്നു. ഇപ്പോ ഇടേണ്ടി വരുമോ ആവോ?

അതുല്യ said...

കലേഷേ.. ദേവഗുരുവേ... ഓടി വായോ...

ഗള്‍ഫിന്റെ പേരും പറഞ്ഞ്‌ അടി നടക്കുന്നു. പഴയ നമ്മടെ നഖവും മുടിയുമൊക്കെ അന്യോന്യം പിഴുതെടുത്ത ആ ഗള്‍ഫ്‌ യുദ്ധക്കളത്തിന്റേ ഓര്‍മ്മ ഒന്ന് ഈ രാധേയന്റെ അത്താഴത്തില്‍ നമ്മടെ വിളക്ക്‌ ഒന്നൂടെ തെളിയ്കാം.

ഈ ആഴ്ചയിലേ അടീടെ കോളം റ്റിക്കിടാതെ കിടക്കുന്നു. ഇപ്പോ ഇടേണ്ടി വരുമോ ആവോ?

മുസ്തഫ|musthapha said...

ഇരിക്കുന്ന കൊമ്പ് മുറിക്കല്ലേ കേരളീയാ... നേരിട്ടല്ലെങ്കിലും, അതിന്‍റെ ഏതോ ഒരു ചില്ലയില്‍ തന്നെയാണ് താങ്കളും ഇരിക്കുന്നതെന്ന് വസ്തുതകള്‍ ചികഞ്ഞാല്‍ കിട്ടും.

കേരളീയന്‍റെ പ്രയോഗങ്ങള്‍ എന്തൊരു രസമപ്പാ... ‘ഓച്ഛാനം’, ‘കാട്ടറബി’, ‘അമേദ്യം‘... വ്വൌ...

ഒരു ഡൌബ്ട്ട്, സുരേഷ് ഗോപിക്ക് പഠിക്കുന്നോ!

Abdu said...

രാധേയന്‍,

സാസ്കാരിക കേരളം അത്രക്ക് ഉണര്‍ന്ന് പ്രതികരിക്കുന്ന സംസ്കാരമുള്ളവരാണെങ്കില്‍ ഒന്നും അറിയാത്ത ഒരു കുഞ്ഞ് മൂത്രമൊഴിച്ചതിന് അത് കഴുകിക്കളയാതെ പരിഹാരക്രിയ ചെയ്യണം എന്ന് പറഞ്ഞ വ്യവസ്ഥിയോടാണ് അല്ലാതെ പണമീടാക്കി എന്ന കാറണത്തോടല്ലായിരുന്നു പ്രതികരിക്കേണ്ടത്

അതുല്യ said...

സഹോദരരേ.. മതം ഒരു തീയാണു. അതില്‍ പഞ്ഞി, വെടി മരുന്ന്, മണെണ്ണ, പാം ഓയില്‍, പെട്രോള്‍, അങ്ങനെ എന്ത്‌ ഒഴിച്ചാലും അത്‌ ആളി പടരും. ഇതല്ലാതെ അല്‍പം വെള്ളമോ, ഫോമോ, മണലോ ഒക്കെ ഇട്ടാ ചിലപ്പോ പടരാതെ, പുകഞ്ഞ്‌, പിന്നെ അണയും.

എന്റെ വക ഒരു കണ്ടേയെനര്‍ മണല്‍ ദാ ഇട്ടു.

വിചാരം said...

കേരളീയ മലയാളി അവിടെ പ്രതികരിച്ചാല്‍ അവന്‍റെ തലയും വെട്ടും .( മതനിന്ദക്ക്) കേരളത്തിന്‍റെ എന്തിനേറെ ഭാരതത്തിന്‍റെ തന്നെ സമ്പത്‍വ്യവസ്ഥക്ക് ആണിക്കല്ലാണ് പ്രവാസികള്‍ അവരെ അവര്‍ സൌദിയൈലായാലും മറ്റെവിടെയായാലും അവരെ പരിഹസിക്കുന്നത് ശരിയല്ല
സുല്‍ താങ്കള്‍ ഇവിടെ ഉന്നയിച്ചവാദത്തിന് (സമാനമായി എന്‍റെ ബ്ലോഗിലും ഉന്നയിച്ച) ഞാനെന്‍റെ ബ്ലോഗില്‍ മറുപടി ഇട്ടിട്ടുണ്ട് ..എന്‍റേയും രാധേയന്‍റേയും പോസ്റ്റിലെ വിഷയം ഒന്നായത് കൊണ്ടും സുലിന്‍റെ കമന്‍റും ഒന്നായത് കൊണ്ടും ഞാന്‍ സുല്ലിനിട്ട കമന്‍റ് ഇവിടെ വീണ്ടും പോസ്റ്റുന്നു രാധേയന്‍ ക്ഷമിക്കുക )

സുല്‍ .. ഇതൊരു വാദപ്രതിവാദമായി കാണേണ്ട.. സൌഹൃദ സം‌വാദമായി കണ്ടാല്‍ മതി .. സൌദി സര്‍ക്കാര്‍ ഇസ്ലാമിക ദര്‍ശനങ്ങള്‍ക്കനുസൃതമായി ശരീഅത്ത് നിയമ പ്രകാരമാണ് ഭരണം നടത്തുന്നത് എന്ന് അവര്‍ തന്നെ പറയുന്നു .. പിന്നെ ഇവിടത്തെ വിഷയം മുസ്ലിം പുണ്യഗേഹത്തിനടുത്ത് അമുസ്ലിംങ്ങള്‍ക്ക് പ്രവേശനമില്ല അങ്ങനെ കയറിയാല്‍ അവന്‍റെ തലവെട്ടും എന്ന ഭീഷണി എന്നത് തന്നെ (ഇവിടേ ഭീഷണി നിയമത്തിന്‍റെ രൂപത്തില്‍) അങ്ങനെ നിയമം ഇസ്ലാമിന്‍റെ സംഭാവന അല്ലെങ്കില്‍ ആ നിയമം മാറ്റാന്‍ എന്തുകൊണ്ട് മുസ്ലിം പണ്ഡിതന്മാര്‍ ആ സര്‍ക്കാരിനെ ഉപദേശിക്കുന്നില്ല .. ഇതൊരു സര്‍ക്കാറിനെ ബാധിക്കുന്ന പ്രശ്നമല്ല ഇസ്ലാമിനെ ബാധിക്കുന്ന പ്രശ്നമാണ് അതുകൊണ്ട് തന്നെ ഒരിക്കല്‍ കൂടി പറയുന്നു ... ആ മതത്തില്‍ ഉള്‍പെട്ടതില്‍ എനിക്ക് ലജ്ജയുണ്ട് .. ആ നിയമത്തിനെതിരെ മുസ്ലിം പണ്ഡിതര്‍ രംഗത്തു വരികയാണെങ്കില്‍ ഞാന്‍ ആ മതത്തില്‍ ഉള്‍പെട്ടതില്‍ അഭിമാനിക്കുകയും ചെയ്യും

Radheyan said...

തീര്‍ച്ചയായും ഇടങ്ങള്‍ കേരളം അതിനോട് തന്നെയാണ് പ്രതികരിച്ചത്.

ഞാനൊരു മതവിശ്വസിയല്ല.ജന്മം കൊണ്ട് ഒരാള്‍ ഒരു മതക്കാരനാകും എന്നും വിശ്വസിക്കുന്നില്ല.ഞാനും എന്നെ പോലുള്ളവരുമാണ് മതേതരത്വമെന്ന പിഞ്ചിയ തുണിയെ കീറാതെ സൂക്ഷിക്കുന്നത് എന്നാണ് എന്റെ വിശ്വാസം.

സുല്‍ |Sul said...

“ആ മതത്തില്‍ ഉള്‍പെട്ടതില്‍ എനിക്ക് ലജ്ജയുണ്ട് .. ആ നിയമത്തിനെതിരെ മുസ്ലിം പണ്ഡിതര്‍ രംഗത്തു വരികയാണെങ്കില്‍ ഞാന്‍ ആ മതത്തില്‍ ഉള്‍പെട്ടതില്‍ അഭിമാനിക്കുകയും ചെയ്യും “

വിചാരം ഇവിടെയെത്തിയോ? വീണ്ടും ലജ്ജ. ഇതു ലജ്ജാവഹം. ലജ്ജാവതിയേ നിന്റെ കള്ള കടകണ്ണില്‍ പാടാന്‍ മോഹം.

എല്ലാം മത പണ്ഡിതരുടെ തലയില്‍ കെട്ടിവെച്ച്, സ്വയം തലകുടയുന്നു. :) ഇസ്ലാം മതം പുരോഹിതരുടെ മതമല്ലെന്നറിയില്ലെ? പണ്ഡിതര്‍ പറയുന്നതല്ല അതിന്റെ നിയമം. വ്യക്തമായ നിയമസംഹിത ആ മതത്തിനുള്ളകാര്യം ഞാന്‍ പറയാതെതന്നെ താങ്കള്‍ക്കറിയാമല്ലൊ.

-സുല്‍

Abdu said...

ആണോ രാധേയന്‍,

എന്നിട്ടെന്തായി,

സാസ്കാരിക കേരളത്തിന്റെ വമ്പിച്ച പ്രതിഷേധത്താല്‍ പരിഹാര ക്രിയ ചെയ്തത് തെറ്റാണെന്നും ഇനിയൊരിക്കലും മനുഷ്യന്‍ കാലുകുത്തി എന്ന കാരണത്താല്‍ എവിടേം പരിഹാര ക്രിയ(?) ഉണ്ടാവില്ല എന്നും ആരേലും പറഞ്ഞോ രാധേയന്‍.

Unknown said...

ഇത്തരം വിഷയങ്ങള്‍ അവതരിപ്പിക്കുമ്പോള്‍ ആ വാര്‍ത്തയിലേക്കുള്ള കുറുക്കുവഴി(ലിങ്ക്) കൂടി കൊടുക്കുന്നത് വായനക്കാര്‍ക്ക് ഉപകാരപ്രദമായിരിക്കും .വാര്‍ത്ത വായിക്കാന്‍ കഴിയാതിരുന്നതിനാല്‍ ഇപ്പോള്‍ പ്രതികരണവുമില്ല.

കേരളീയന്‍ said...

പ്രിയപ്പെട്ട ഇടങ്ങള്‍,
ഗള്‍ഫുകാരനെ താറടിക്കുകയല്ല, മലയാളി ചെന്നെത്തിയിരിക്കുന്ന ദശാസന്ധിയെ അനാവരണം ചെയ്യുകയാണ്‍ എന്റെ ഉദ്ദേശ്യം. തിന്നു കുടിച്ച് ബ്രിട്ടിഷുകാരന്റെ അടിയും കൊണ്ട് കിടന്നാല്‍പ്പോര എന്നു ചിലര്‍ക്കെങ്കിലും തോന്നിയതു കൊണ്ടാണല്ലോ സ്വാതന്ത്ര്യം എന്നും ജനാധിപത്യം എന്നും പേരായ ചില സാധനങ്ങള്‍ ഇവിടെ പുഴുങ്ങിത്തിന്നാന്‍ പാകത്തില്‍ നിലനില്‍ക്കുന്നത്. അനീതി കണ്ടാല്‍ അതിനെതിരെ പ്രതികരിക്കാന്‍ ഗള്‍ഫുകാരനാവണ്ട. ഇന്ന് ലോകരാജ്യങ്ങള്‍ക്ക് അറബികളെ നന്നാക്കാനുള്ള ബാധ്യതയുണ്ട്. അവര്‍ക്ക് വേണ്ടിയല്ല. സ്വാതന്ത്ര്യത്തിലും ജനാധിപത്യത്തിലും വിശ്വസിക്കുന്നവര്‍ ഈ ലോകത്തില്‍ പുലരുവാന്‍ വേണ്ടി. അതിന്‍ വാളെടുക്കാനല്ല; പ്രതികരിക്കാനാണ്‍ ആവശ്യപ്പെട്ടത്.

ഓ.ടോ: ധീരനൂതന ലോകത്തില്‍ നിന്നും അറബി നാട്ടിലെത്തി പണമുണ്ടാക്കി മലയാളി എന്തു ചെയ്തു? നാട്ടില്‍ കേട്ടറിവ് പോലുമില്ലാത്ത പര്‍ദ്ദ ഇറക്കുമതി ചെയ്ത് ഇവിടം സദാചാരസമൃദ്ധമാക്കി. അതു കൊണ്ട് ഇപ്പോള്‍ നാട്ടില്‍ സ്ത്രീകളില്ല. പര്‍ദ്ദകള്‍ മാത്രം.

Radheyan said...

ഇടങ്ങള്‍, അതിവൈകരികത ആവശ്യമില്ല.കാരണം എന്നെ അത് തീരെയും പ്രകോപികതനാക്കില്ല.

വടക്കുംനാഥക്ഷേത്രത്തില്‍ പുണ്യാഹം നടന്നത് അന്യമതസ്ഥര്‍ പ്രവേശിച്ചതിനല്ല എന്ന് ഞാന്‍ ആദ്യമേ പറഞ്ഞുവല്ലോ.അത് ക്ഷേത്രാചാരത്തിനു വിരുദ്ധമായ അശുദ്ധി ഉണ്ടായതിനാലാണ്.

അതിക്രമിച്ച് കടക്കുന്നതിനോട് എനിക്ക് യോജിപ്പില്ല.അപ്പുറത്തെ വീട്ടിലെ കോഴി എന്റെ വീട്ടിലെ ചീരയുടെ ചുവട് ചികഞ്ഞാല്‍ എനിക്കതിനെ ഓടിച്ച് വിടാം.അത് കയറാതിരിക്കാന്‍ വേലി കെട്ടാം.പക്ഷേ കോഴിയെ കൊല്ലാന്‍ വിഷം വെക്കാനുള്ള അവകാശം എനിക്കില്ല.ആളുകള്‍ കട്ട് കുടിക്കുന്നതിന്റെ പേരില്‍ ചെത്തുകാരന്‍ കള്ളുംകുടത്തില്‍ പാഷാണം കലക്കി വെക്കുന്നതിനെ എങ്ങനെ ന്യായീകരിക്കും.

Abdu said...

രാധേയന്‍ എഴുതാപുറം വായിക്കരുത്, അന്യമതസ്ഥര്‍ എന്ന് ഞാന്‍ പറഞ്ഞിട്ടില്ല, താങ്കളെ പ്രകേപിപ്പിക്കേണ്ടത് എന്റെ ജോലിയുമല്ല.

ഒരു കൊച്ചുകുട്ടി മൂത്രമൊഴിച്ചാല്‍ അത് കഴുകി കളയണം എന്നല്ലാതെ അതിന് കാശ് മേടിച്ച് പരിഹാര ക്രിയചെയ്യണം എന്ന് പറയുന്നതിലെ യുക്തിയെ ക്കുറിച്ചാണ് ഞാന്‍ ചോദിച്ചത്.

Unknown said...

മദീനയിലേയ്ക്കുള്ള പാതയില്‍ ഒരു തട്ടുകടയിട്ടാല്‍ എന്റെ തലവെട്ടുമോ? :-)

Radheyan said...

“ഇനിയൊരിക്കലും മനുഷ്യന്‍ കാലുകുത്തി എന്ന കാരണത്താല്‍ എവിടേം പരിഹാര ക്രിയ(?) ഉണ്ടാവില്ല എന്നും ആരേലും പറഞ്ഞോ രാധേയന്‍“.

ഈ പുറം എഴുതിയത് തന്നെ അല്ലേ.അതാണ് ഞാന്‍ പറഞ്ഞ കാര്യം.എനിക്ക് അമ്പലത്തിലെ ആചാരങ്ങളെക്കുറിച്ചറിയില്ല.ആ പരിഹാരക്രിയ ശരിയല്ല എന്ന് തന്നെയാണ് എന്റെ അഭിപ്രായം.പക്ഷേ ക്ഷേത്രത്തില്‍ വരുന്നവര്‍ ആചാരം പാലിക്കണം എന്ന് നിര്‍ബന്ധം പിടിച്ചാല്‍ ഞാനടക്കമുള്ളവര്‍ അത് പാലിക്കാന്‍ ബാ‍ദ്ധ്യസ്ഥരാണ്.പക്ഷെ ക്ഷേത്രാചാരം പാലിക്കാത്തതിന് എന്നെ ക്ഷേത്രക്കല്ലില്‍ ബലി നല്‍കണം എന്നു പറഞ്ഞാല്‍ അത് എതിര്‍ക്കപെടേണ്ടത് തന്നെയാണ്.

തറവാടി said...

"ഇന്ന് ലോകരാജ്യങ്ങള്‍ക്ക് അറബികളെ നന്നാക്കാനുള്ള ബാധ്യതയുണ്ട്"

കേരളീയന്‍,

സ്വന്തം വീട്ടിലുള്ളൊരെ നന്നാക്കിട്ട് പോരെ , നാട് നന്നാക്കല്‍ എന്നിട്ടും പോരെ , മറ്റുള്ള നാട്ടാരെ നന്നാക്കല്‍

താങ്കള്‍ , ഏതു നാട്ടിലാണ്‌ ജീവിക്കുന്നതറിയില്ല,

ഗള്‍ഫുകാരനോടൊക്കെ തന്നെപ്പോലുള്ളവര്‍ക്ക് എന്നും പുച്ഛം

സ്വന്തം അച്ഛനേയും , അമ്മയേയും , കൂടപ്പിറപ്പുകളെയും , എന്തിന്‌ ഭര്യയേയും കുട്ടികളേയും വിട്ട് ഈ മരുഭൂമിയില്‍ പണിയെടുക്കന്‍ ഈ പറഞ്ഞവര്‍ തയ്യാറായിരുന്നില്ലെങ്കില്‍ കാണാമായിരുന്നു തന്നെപ്പോലുള്ളവരുടെ കാര്യങ്ങള്‍

Unknown said...

മോനേ വാ വന്ന് ഈ പാട്ട് പാടി പ്രാര്‍ത്ഥിയ്ക്ക് ഇല്ലെങ്കില്‍ ദൈവം വന്ന് നിന്നെ നരകത്തിലിടും എന്ന് ആരെങ്കിലും പറഞ്ഞാല്‍ മാഷേ ഒരു തീപ്പെട്ടിയുണ്ടോ ബീഡി കൊളുത്താന്‍ എന്ന് ചോദിയ്ക്കുന്ന ഞാന്‍ (എന്റെ കാര്യം വിട്ടുകള എന്നര്‍ത്ഥം)ഈ അടിപിടി കണ്ട് ചിരിച്ച് മറിയുകയാണ്. പരസ്പരം ഒരിക്കലും യോജിയ്ക്കാത്ത ചിന്താഗതികളും അടഞ്ഞ മനസ്സുകളുമായി നടത്തുന്ന ഈ ചര്‍ച്ച എവിടേയുമെത്തില്ല സുഹൃത്തുക്കളേ. വെറും സമയ നഷ്ടം. ലക്ഷ്യമെന്തെന്ന് മനസ്സിലാക്കാതെ വഴികളേയും അവിടത്തെ വഴിയോരക്കാഴചകളേയും കൂറിച്ച് തര്‍ക്കിയ്ക്കുന്നത് കാണുമ്പോള്‍ ചിരി നില്‍ക്കുന്നില്ല. :-D

ചില നേരത്ത്.. said...

കേരളീയാ,
മലയാളി ചെന്നെത്തിയ ഇടങ്ങളില്‍ രാഷ്ട്രീയമായി ഇടപെടാന്‍ തക്ക ഒരു സാഹചര്യമല്ല മിഡില്‍ ഈസ്റ്റില്‍ നിലവിലുള്ളത്.(അങ്ങ് ഇവിടെ വസിക്കുന്നവനാണോ എന്നറിയില്ല). ജനാധിപത്യത്തിന്റെ പ്രസക്തിയെ കുറിച്ച് ഇവിടുത്തുകാരെ ബോധ്യമാക്കാന്‍ ഇവിടുത്തെ രാജാധിപത്യത്തില്‍, പ്രത്യേകിച്ച് യു എ ഇയില്‍ അധികപേരും അസന്തുഷ്ടരല്ല. നമുക്ക് ഇടപെടാന്‍ കുറച്ച് കൂടെ സ്വാധീനം കേരളത്തില്‍ തന്നെയാണ്. നിരവധി പ്രശ്നങ്ങള്‍ പ്രവാസികള്‍ എന്ന നിലക്ക് നേരിടുന്നുണ്ട്. ബൂലോക ക്ലബില്‍ തന്നെ വിമാനടിക്കറ്റ് സംവാദം ഒരു ഉദാഹരണം മാത്രം. ഇവിടെ പ്രവര്‍ത്തിക്കുന്ന എമ്പസികള്‍ തന്നെ നീതിപൂര്‍വം പ്രവര്‍ത്തിക്കുന്നില്ല.സ്വത്വബോധം നഷ്ടപ്പെടാതിരിക്കാന്‍ പ്രവാസി പണിപ്പെടുകയാണ്. വീണ്ടെടുപ്പുകള്‍ക്ക് ശേഷം നമുക്ക്, വസിക്കുന്ന ഇടങ്ങളിലെ രാഷ്ട്രീയാവസ്ഥകളോട് സമരസപ്പെടുകയോ കലഹിക്കുകയോ ആവാം എന്നതായിരിക്കും നമുക്ക് എടുക്കാ‍വുന്ന നിലപാട്. എങ്കിലും സാംസ്കാരികമായ ചില കൊടുക്കല്‍ വാങ്ങലുകള്‍ക്ക് ഇവിടെ അരങ്ങൊരുങ്ങി കൊണ്ടിരിക്കുന്നുണ്ട്. ഈയടുത്ത് അബൂദാബി സോഷ്യല്‍ സെന്റര്‍ കേന്ദ്രീകരിച്ച് ‘ഇന്ഡോ അറബ് കള്‍ച്ചറല്‍ ഫെസ്റ്റ്’ നടക്കുന്നു. വിശദവിവരങ്ങള്‍ ബൂലോക ക്ലബില്‍ ലഭ്യമാണ്. ശുഭോദാര്‍ക്കമായ പരിശ്രമങ്ങളാണിവയൊക്കെ. പ്രവാസജീവിതത്തിന് ആഹ്ലാദം പകരുന്ന സന്ദര്‍ഭമാണിത്, ഇവിടെയുണ്ടെങ്കില്‍ പങ്കെടുക്കൂ.

Abdu said...

രാധേയന്‍, (ഈ വിഷയത്തിലുള്ള എന്റെ അവസാനത്തെ കമന്റാണിത്, ദില്‍ബന്‍ പറഞ്ഞത് അനുസരിക്കുന്നു)

ഒരു മനുഷ്യന്‍ എന്ന മതം മാത്രമുള്ള എനിക്കിനിയും കടന്നു ചെല്ലാനാവാത്ത (ആകട്ടെ, ആചാരം പാലിച്ചെങ്കില്‍ ആചാരം പാലിച്ച്)ഒരുപാടിടങ്ങളുണ്ട് കേരളത്തില്‍ .അവിടെ ഞാന്‍ കയറിയാല്‍ പരിഹാര ക്രിയ വേണമെന്ന് പറയുന്നത് ഏത് മതത്തിന്റെ പേരിലായാലും ഞാനംഗീകരിക്കില്ല. കൊല്ലണം എന്ന് പറയുന്നതും ആ പരിഹാര ക്രിയയില്‍ പെട്ടതാണെന്ന് ഞാന്‍ പറയും. പക്ഷെ മതമല്ലായിരുന്നു എന്റെ വിഷയം, ഒരു മതത്തിലും വിസ്വസിക്കാത്തിടത്തോളം കാലം അതെന്റെ വിഷയവുമല്ല.

ഞാന്‍ പറഞ്ഞു തുടങ്ങിയത് രാധേയന്‍ പറഞ്ഞ സാംസ്കാരിക കേരളത്തിന്റെ മഹത്തായ ആ പ്രതികരണത്തിന്റെ പൊള്ളത്തരത്തെ കുറിച്ചാണ്.
പ്രതികരിച്ച് പ്രതികരിച്ചിപ്പൊ ജാതിയോ മതമോ ഇല്ലാതെ ഒരു കൂലിവേല പോലും ചെയ്യാന്‍ പറ്റാത്ത ഗതികേടിലേക്ക് കേരളത്തെയെത്തിച്ച മഹത്തായ ആ സംസ്കാരത്തിന്റെ പൊള്ളത്തരത്തെക്കുറിച്ചാണ്

Radheyan said...

അത് മറ്റൊരു വിഷയമാണ് ഇടങ്ങള്‍.സാംസ്കാരിക കേരളം തൊലിപ്പുറത്ത് മാത്രമേ ഉള്ളൂ.അതിനപ്പുറം അത് ഹിന്ദു കേരളവും മുസ്ലീം കേരളവും കൃസ്ത്യന്‍ കേരളവും അതിനുമപ്പുറം നായര്‍ കേരളവും ഈഴവകേരളവും സുന്നി കേരളവും മുജാഹിദ് കേരളവുമാണ്.
അവിടെ ഞാന്‍ താങ്കളോട് യോജിക്കുന്നു.

കേരളീയന്‍ said...

തറവാടിയേ,
ഇതു മറ്റുള്ള നാട്ടാരുടെ പ്രശ്നമല്ല; നമ്മുടെ തന്നെ പ്രശ്നമാണ്‍. കാരണം ഈ മതവെറി വീഴുന്നത് നമ്മുടെ പുറത്താണ്‍. പ്രതികരിച്ചില്ലെങ്കില്‍ ജീവന്‍ പോകുമെങ്കില്‍ പ്രതികരിക്കുന്നതല്ലെ കരണീയം. ഗള്‍ഫ് കേരളത്തിന്റെ സമ്പദ്ഘടനയില്‍ നല്ലതോ ചീത്തയോ ആയ മാറ്റങ്ങളുണ്ടാക്കിയോ എന്നതു ചര്‍ച്ച ചെയ്യേണ്ടത് തന്നെ.പക്ഷെ അതല്ലാതെ ഗള്‍ഫ് ഇല്ലായിരുന്നെങ്കില്‍ കാണാമായിരുന്നു എന്നൊക്കെ പറയുന്നത് മലയാളി ഇല്ലായിരുന്നെങ്കില്‍ കാണാമായിരുന്നു അറബിയുടെ പടുതി എന്നൊക്കെ ചോദിക്കും പോലെ തന്നെ ബാലിശമല്ലേ?

മുസ്തഫ|musthapha said...

“ഓ.ടോ: ധീരനൂതന ലോകത്തില്‍ നിന്നും അറബി നാട്ടിലെത്തി പണമുണ്ടാക്കി മലയാളി എന്തു ചെയ്തു? നാട്ടില്‍ കേട്ടറിവ് പോലുമില്ലാത്ത പര്‍ദ്ദ ഇറക്കുമതി ചെയ്ത് ഇവിടം സദാചാരസമൃദ്ധമാക്കി. അതു കൊണ്ട് ഇപ്പോള്‍ നാട്ടില്‍ സ്ത്രീകളില്ല. പര്‍ദ്ദകള്‍ മാത്രം“

അതു ശരി അപ്പോ അതാണ് സംഭവം..., ഞാന്‍ കരുതി പ്രവാസിയുടെ കഷ്ടതയില്‍ മനം നൊന്താണെന്ന്. നടക്കട്ടെ, നടക്കട്ടെ... നല്ലത് ഭവിക്കട്ടെ.

തറവാടി said...

കേരളീയന്‍

സൌദിയിലെ നിഅയമസംഹിതയെക്കുറിച്ചോ , മതത്തെക്കുറിച്ചോ സംസാരിക്കനെനിക്ക് ഒരു താത്പര്യവുമില്ല.

കിട്ടിയ തക്കത്തിന്‌ ഒന്ന് കൊടുക്കാമെന്ന രീതിയില്‍ ഗള്‍ഫ്‌മലയാളികളെ ക്കുറിച്ചു പറഞ്ഞപ്പോള്‍ , മറുപടി പറഞ്ഞെന്ന് മാത്രം

പിന്നെ മതവെറി വീഴുന്നത് നിങ്ങടെ പുറത്താണെങ്കില്‍ , അതങ്ങ്‌ തുടച്ചു കളഞ്ഞേക്കൂ ,
പിന്നെ പുറത്ത്‌ വീണ വീഴ്ച്ചയില്‍ നീര്‍ക്കെട്ട്‌ ഉണ്ടായെങ്കില്‍ , കണ്ടമാനം ആയൂര്‍വേദ ആശുപത്രികളില്ലേ , ഒന്നുഴിഞ്ഞാല്‍ മാറും

ആപ്പോ ശരി

കേരളീയന്‍ said...

അഗ്രജാ,
പര്‍ദ്ദയില്‍ നിന്ന് ഈ പറഞ്ഞ ശരിയയിലേക്ക് എത്ര ദൂരമുണ്ട്? രാജാവിനേക്കാളും വലിയ രാജഭക്തി കാണിക്കുന്നവരാണല്ലോ നമ്മള്‍! അപ്പോള്‍ അടുത്ത ഇറക്കുമതി ഈ ശരിഅ ആകാമല്ലേ?

മുസ്തഫ|musthapha said...

കേരളീയന്‍, താങ്കള്‍ പുര കത്തുന്നതിലിടയ്ക്ക് വാഴ വെട്ടുന്നത് എനിക്ക് മനസ്സിലാക്കാന്‍ കഴിയുന്നു.

ചില അഭിപ്രായങ്ങള്‍ പറയും എന്നതൊഴിച്ചാല്‍, ഇമ്മാതിരി ചൊറിച്ചില്‍ എന്നെ ബാധിക്കാറില്ല.

വിചാരം said...

എല്ലാം മത പണ്ഡിതരുടെ തലയില്‍ കെട്ടിവെച്ച്, സ്വയം തലകുടയുന്നു. :) ഇസ്ലാം മതം പുരോഹിതരുടെ മതമല്ലെന്നറിയില്ലെ? പണ്ഡിതര്‍ പറയുന്നതല്ല അതിന്റെ നിയമം. വ്യക്തമായ നിയമസംഹിത ആ മതത്തിനുള്ളകാര്യം ഞാന്‍ പറയാതെതന്നെ താങ്കള്‍ക്കറിയാമല്ലൊ.

ഇസ്ലാമിന്‍റെ താത്വീക സംഹിത ഖുര്‍‍ആനിനും ഹദീസ്സിനും അനുസൃതമായിട്ടാണ് ചലിച്ച് പോകുന്നത് .. ഖുര്‍‍ആണ്‍ ദൈവത്തിന്‍റെ വചനങ്ങളായിട്ടാണ് കണക്കാക്കപ്പെടുന്നത് ഹദീസ് മുഹമ്മദിന്‍റെ ജീവിതചര്യകളും ... എന്നാല്‍ ഈ ജീവിത ചര്യകള്‍ സാക്ഷ്യപ്പെടുത്തുന്നത് സഹാബികളാണ്( മുഹമമദിന്‍റെ ആദ്യാനുയായികള്‍) ഇവരെ പുരോഹിതര്‍ എന്നും വിളിക്കാം മദ്‍ഹബുകളുടെ ഉത്ഭവവും പുരോഹിതരില്‍ നിന്നാണ് പിന്നെ എന്തര്‍ത്ഥത്തിലാണ് ഇസ്ലാം പുരോഹിതരുടെ മതമല്ലാന്ന് സുല്‍ പറയുന്നത് ദയവായി വ്യക്തമാക്കുക

വിനയന്‍ said...

കാള പെറ്റു എന്ന് കേട്ടപ്പോള്‍ തന്നെ കിണ്ണവും നെയ്യുമായി കൈയും ശരിയാക്കി കറവക്ക് ഇറങ്ങി അല്ലെ ആത്മാലാപക്കാരാ.എന്തായിരുന്നു ഉദ്ദേശം ഒരു വര്‍ഗീയ ലഹളയായിരുന്നൊ അതൊ മട്ടെന്തിലുമൊ.

സുഹ്യത്തെ ഇത്തരം വിഷയങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ സൂക്ഷിക്കൂ.
എന്നിട്ട് എന്റെ ചങ്ങാതി താഴെ കൊടുത്തിരിക്കുന്നത് ശ്രദ്ധിച്ച് വായിക്കൂ ആവശ്യമില്ലാതെ കമന്റിയവരും...

മദീനയിലെ തലവെട്ട്‌ നാടകം പരിഭ്രാന്തി പരത്തി
(മലയാളം ന്യൂസ് ഡിസംബര്‍ 20 ബുധന്‍)
ആലപ്പുഴ: പ്രവാസിയുടെ കടുത്ത ഭയവും കാള പെറ്റെന്നു കേട്ടപ്പോള്‍ കയറെടുത്ത രാഷ്ട്രീയ നേതാക്കളും ചേര്‍ന്ന്‌ സുഷ്ടിച്ച നാടകം നാട്ടിലും വിദേശത്തും ഏറെ നേരം പരിഭ്രാന്തി പരത്തി. മദീനയില്‍ വധശിക്ഷക്കു വിധേയനാക്കാനിരുന്ന മലയാളിയെ പ്രതിപക്ഷ നേതാവ്‌ ഉമ്മന്‍ചാണ്ടിയുടേയും മറ്റും ഇടപെടല്‍ കാരണം മോചിപ്പിച്ചു എന്നൊരു വാര്‍ത്തയാണ്‌ ഇന്നലെ ആലപ്പുഴയിലെ പത്രം ഓഫീസുകളിലെത്തിയത്‌.

കെ.പി.സി.സി സെക്രട്ടറി മാന്നാര്‍ അബ്ദുല്‍ ലത്തീഫ്‌ നേരിട്ടു വിളിച്ചു പറഞ്ഞതിനാല്‍ മുന്‍പിന്‍ നോക്കാതെ വാര്‍ത്ത കൊടുക്കാന്‍ ചിലര്‍ തയാറായി. വധശിക്ഷയില്‍ നിന്നു രക്ഷപ്പെട്ടയാളുടെ വീട്‌ പ്രതിപക്ഷ നേതാവു സന്ദര്‍ശിക്കുകയും ചെയ്തു.

എടത്വ മരിയാപുരം വടക്കേകുറ്റം ജോസഫിന്‍റെ മകന്‍ ജോജോ ജോസഫാണ്‌ നായകന്‍. തായിഫില്‍ ജോലി ചെയ്യുന്ന ഇയാള്‍ പ്രസവാനന്തരം ഹായിലില്‍ ആശുപത്രിയില്‍ കഴിയുന്ന ഭാര്യയെ കാണന്‍ പുറപ്പെട്ടതായിരുന്നു. ഹായിലില്‍ നഴ്സാണ്‌ ഭാര്യ ഷീബ. ലിമോസിന്‍ ഡ്രൈവറുടെ പിഴവു കാരണം നിരോധിത മേഖലയില്‍ ജോജോ പ്രവേശിക്കുന്നതോടെയാണ്‌ കഥയാരംഭിക്കുന്നത്‌. മിനിയാന്നായിരുന്നു ഇത്‌.

പോലീസ്‌ പിടികൂടി നിജസ്ഥിതി മനസ്സിലാക്കിയ ശേഷം ഇന്നലെത്തന്നെ ഇയാളെ വിട്ടയക്കുകയും ചെയ്തു. മദീന ഹജ്‌ മിഷന്‍ ഇന്‍ ചാര്‍ജും മലയാളിയുമായ മുസ്തഫയെ വിളിച്ചു വരുത്തിയാണ്‌ പോലീസ്‌ സംഭവിച്ചതെന്തെന്ന് മനസിലാക്കിയത്.

പരിഭ്രാന്തനായ ജോജോ പോലീസിന്‍റെ പിടിയിലായ ഉടന്‍ തന്നെ താന്‍ വധിക്കപ്പെടുമെന്നു ഭാര്യയോട്‌ ഫോണ്‍ ചെയ്തു പറയുകയും എങ്ങനെയെങ്കിലും രക്ഷപ്പെടുത്താന്‍ ശ്രമിക്കണമെന്ന്‌ അപേക്ഷിക്കുകയും ചെയ്തു. ഭയന്നു വിറച്ച ഷീബ വിവരം ഉടനെ കോട്ടയത്തുള്ള സഹോദരന്‍മാരെ അറിയിച്ചു. അവര്‍ ഉടനെ ഉമ്മന്‍ചാണ്ടിയെ കാണുകയും അദ്ദേഹം ഇന്ത്യന്‍ അംബാസിഡര്‍ മുതല്‍ പ്രധാനമന്ത്രിയുടെ ഓഫീസ്‌ വരെ ബന്ധപ്പെടുകയും ചെയ്തു.

ഇതൊന്നുമറിയാതെ ഇതിനകം മദീനയില്‍ പോലീസ്‌ ഇയാളെ മോചിപ്പിച്ചു കഴിഞ്ഞിരുന്നു. മോചന വാര്‍ത്തയും ഭാര്യാ സഹോദരന്‍മാര്‍ മുഖേനയാണ്‌ നാട്ടിലെത്തിയത്‌. ജോജോയുടെ എടത്വയിലെ വീട്ടിലേക്കു പുറപ്പെട്ട ഉമ്മന്‍ചാണ്ടിയാണ്‌ തന്നെ ഇക്കാര്യം അറിയിച്ചതെന്നും നേതാവിണ്റ്റെ ശ്രമഫലമായി നടന്ന മോചന വാര്‍ത്ത പത്രങ്ങളെ അറിയിക്കണമെന്നു തോന്നിയെന്നും മാന്നാര്‍ അബ്ദുല്‍ ലത്തീഫ്‌ പറയുന്നു.

എന്തു കുറ്റത്തിനായാലും പിടികൂടിയ ഒരാളെ പിറ്റേന്നു തന്നെ വിചാരണ കൂടാതെ തല വെട്ടാന്‍ പത്തു ലക്ഷത്തോളം മലയാളികള്‍ കഴിയുന്ന സൌദിയില്‍ നിയമമുണ്ടോ എന്നന്വേഷിക്കാന്‍ പോലും ഇവരാരും മിനക്കെട്ടില്ല. സ്വന്തം വീട്ടിലേക്ക്‌ ഫോണ്‍ ചെയ്ത്‌ കാര്യങ്ങള്‍ വിശദമായി അറിയിക്കാന്‍ മടിച്ച ജോജോ ഹായിലിലെത്തിയെങ്കിലും മൊബൈലില്‍ ബന്ധപ്പെടാന്‍ ഇയാളോ ഭാര്യ ഷീബയോ തയാറായില്ല.

എട്ടു വര്‍ഷമായി സൌദിയിലുള്ള ജോജോ താനുണ്ടാക്കിയ പുകിലുകളൊന്നും അറിയാതെ ഭാര്യയോടും കുഞ്ഞിനോടുമൊപ്പം ഹായിലിലുണ്ട്‌.

(കടപ്പാട് : ജസ്റ്റിന്‍ ജോസഫ്)
http://justinpathalil.blogspot.com/