പ്രണയം ലിഖിതമാകാന് വഴങ്ങാത്ത വിഹ്വലത
പ്രണയം പറയാന്‍ കഴിയാത്ത അധൈര്യം
പ്രണയം പൂക്കാതെ പോകുന്ന തളിരില
ഇനി പൂത്താലോ;
പ്രണയം ഗൂഡമായ മന്ദഹാസം
പ്രണയം ഗുപ്തമായ ഹര്ഷോന്മാദം
പ്രണയം കന്നിയുമിനീരിന് മധുരരസം
പ്രണയം ദന്തക്ഷതത്തിന്റെ രുധിരരസം
(അവളുടെ വീട്ടുകാര്‍ അറിയുമ്പോള്‍ അത് ദന്തനഷ്ടത്തിന് രുധിരരസം)
ഇനി നഷ്ടമായാലോ;
പ്രണയം വേര്‍പിരിയലിന് അശ്രുമാല്യം
പ്രണയം ഹൃദയനഷ്ടത്തിന് തിരുമുറിവ്
പ്രണയം കാപട്യത്തിന് നേര്‍സാക്ഷ്യം
പ്രണയം കായ്ക്കാതെ പോവുന്ന മാമ്പൂവ്.
Subscribe to:
Post Comments (Atom)
7 comments:
പ്രണയം ലിഖിതമാകാന് വഴങ്ങാത്ത വിഹ്വലത
പ്രണയം പറയാന്‍ കഴിയാത്ത അധൈര്യം
പ്രണയം പൂക്കാതെ പോകുന്ന തളിരില
ഇത് കവിതയുടെ സീസണാണല്ലോ
ഒരു 10 മിനിട്ട് കവിത (അങ്ങനെ വിളിക്കാന്‍ ധൈര്യപ്പെടുന്നു)
'പ്രണയം കായ്ക്കാതെ പോവുന്ന മാമ്പൂവ്.'ഈ ഒരു വരി എനിക്ക് കൂടുതല്‍ ഇഷ്ടമായി.
ബൂലോഗത്തില്‍ ഇതുവരെ വന്ന പ്രണയ കവിതകള്‍ ആരെങ്കിലും ഒന്നിച്ചു ചേര്ത്തുവച്ചെങ്കില്...
പ്രണയം ..
തിരയടങ്ങാത്ത കടല്‍ പോലെ...
എണ്ണിയാല്‍ തീരാത്ത നക്ഷത്രങ്ങള്‍ പോലെ...
കണ്ടു തീരാത്ത സ്വപ്നങ്ങള്‍ പോലെ..
എഴുതി തീരാത്ത കവിത പോലെ..
(വായിച്ചു തീരാത്ത ബ്ലോഗുകള്‍ പോലെ...)
അപ്പൊ വണ്ടി വിടട്ടെ.. അടുത്ത പ്രണയം ഏതു ബ്ലോഗില്‍ ആണെന്നു നോക്കട്ടെ...
രാധേയന് :) ഓര്‍മ്മയുണ്ടൊ ഈ മുഖം?
നാനാര്ത്ഥങ്ങല് നന്നായി.
“പ്രണയം പൂക്കാതെ പോകുന്ന തളിരില“ ഒരിക്കലും പൂക്കില്ലല്ലോ അപ്പോള്‍?
-സുല്‍
എവിടെ തിരിഞ്ഞൊന്നു നോക്കിയാലും അവിടെല്ലാം പൂത്ത പ്രണയമരങ്ങള്‍ മാത്രം!
"പ്രണയം പറയാന്‍ കഴിയാത്ത അധൈര്യം"
-അതെനിക്കിഷ്ടപ്പെട്ടു.
(പറയാന്‍ ധൈര്യമില്ലാതെപോയ പ്രണയങ്ങള്‍ കരിഞ്ഞു വീണ ഒരു മരുഭൂമിയാണ് തന്റെ മനസ്സെന്ന് എന്റെ ഒരു സുഹൃത്ത് പറയാറുണ്ട്)
Post a Comment