Sunday, December 10, 2006

വിപ്ലവകാരിയുടെ അമ്മ

ബഷീര്‍ മുന്‍പ് എഴുതിയിട്ടുള്ള കഥയാണ്.ബഷീറിന്റെ ജീവചരിത്രം മാതൃഭൂമിയില്‍ സാനുമാഷ് സീരിയലൈസ് ചെയ്തപ്പോള്‍ ഇത് ഒന്നു കൂടി വായിക്കാന്‍ ഇടയായി.എന്നു ഞാന്‍ വായിച്ചാലും കണ്ണീര്‍ കാ‍ഴ്ച്ചയെ ഒരു ചില്ലുപാളി എന്ന പോലെ അവ്യക്തമാക്കുന്ന അനുഭവം.

15 വയസ്സോ മറ്റുള്ളപ്പോള്‍ ബഷീര്‍ വൈക്കത്ത് നിന്ന് ഒളിച്ചോടി.കോഴിക്കോടെത്തി സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുക്കുകയാ‍ണ് ഉദ്ദേശ്ശം.പിതാവ് പിന്നാലെയെത്തി മാതാവ് കാത്തിരിക്കുന്നു എന്നൊക്കെ പറഞ്ഞ് നിര്‍ബന്ധിച്ചിട്ടും ബഷീര്‍ പിന്‍വാങ്ങാന്‍ ബഷീര്‍ തയാറായില്ല.സമരത്തില്‍ പങ്കെടുത്ത് കൊടിയ മര്‍ദ്ദനത്തിനും ജയില്‍വാസത്തിനും വിധേയനായി.തന്നെ തല്ലിയ പോലീസുകാരനെ വധിക്കാന്‍ ഉറച്ച ബഷീറിനെ ഒരു സഹസമരസേനാനി നിര്‍ബന്ധിച്ച് മാതാപിതാക്കളെ കണ്ടുവരാന്‍ വീട്ടിലേക്കയക്കുന്നു.

രാത്രി ഏറെ വൈകി ബഷീര്‍ വൈക്കത്തെത്തുന്നു. ശരീരമാകെ കൊടിയ മര്‍ദ്ദനത്തിന്റെ വേദനയും പാടുകളും.വിഷപാമ്പുകളും മറ്റുമുള്ള വഴികള്‍ താണ്ടി 2-3 മണിയോടെ അദ്ദേഹം വീട്ടിലെത്തുന്നു.

അരാത്? അകത്ത് നിന്നു ഉമ്മയുടെ ശബ്ദം.

ഞാനാണ്. ബഷീറിന്റെ മറുപടി.

മകനെ കണ്ട് ഉമ്മ കണ്ണീര്‍ വാര്‍ക്കുന്നു.

മകന് കഴിക്കാനായി ഉമ്മ ചോറും കറികളും എടുത്തു വെക്കുന്നു.ആ മകന്‍ അല്‍ഭുതത്തോടെ ചോദിക്കുന്നു.
ഞാന്‍ ഇന്ന് വരുമെന്ന് ഉമ്മ എങ്ങനെ അറിഞ്ഞൂ?

വളരെ സാധാരണമെന്ന പോലെ ഉമ്മ പറഞ്ഞു നീ വരുമെന്ന് കരുതി എല്ലാ രാത്രിയിലും ഞാന്‍ ഭക്ഷണമൊരുക്കി കാത്തിരിക്കറുണ്ട്.
ഈ മാതാവിനെ വേദനിപ്പിച്ചാണല്ലോ മറ്റൊരു മാതവിനെ (രാഷ്ട്രമാതാവിനെ) രക്ഷിക്കാന്‍ താന്‍ പുറപ്പെട്ടതെന്ന് ഓര്‍ത്ത് ആ നിര്‍മ്മലഹൃദയന്‍ കണ്ണീര്‍ തൂവി.

നമസ്കാരത്തിനര്‍ഹന്‍ സൃഷ്ടാവ് മാത്രമാണ്. ‍ഈ ഭൂമിയില്‍ ആരെയെങ്കിലും നമസ്കരിക്കാന്‍ ഞാന്‍ പറയുമെങ്കില്‍ അത് പെറ്റമ്മയെയാണ്: നബി തിരുമേനി

5 comments:

Radheyan said...

നമസ്കാരത്തിനര്‍ഹന്‍ സൃഷ്ടാവ് മാത്രമാണ്. ‍ഈ ഭൂമിയില്‍ ആരെയെങ്കിലും നമസ്കരിക്കാന്‍ ഞാന്‍ പറയുമെങ്കില്‍ അത് പെറ്റമ്മയെയാണ്: നബി തിരുമേനി

ബഷീറിന്റെ ജീവിതത്തിലെ അശ്രുശുദ്ധമാ‍യ ഒരേട്.

ചില നേരത്ത്.. said...

രാധേയാ.
മാതൃഭൂമിയില്‍ ഈയടുത്തുണ്ടായ ഏറ്റവും നല്ല രണ്ട്കാര്യങ്ങളിലൊന്നാണ് വൈക്കം മുഹമ്മദ് ബഷീറിന്റെ ജീവിതത്തെ പരിചയപ്പെടുത്തുന്ന സാനുമാഷിന്റെ ലേഖനം. മറ്റൊന്ന് മാമുക്കോയയെന്ന നടന്റെ ജീവിതം താഹ മാടായി പരിചയപ്പെടുത്തിയതുമായിരുന്നു.
കമല്‍ റാം സജീവിന്(ചീഫ് സബ് എഡിറ്റര്‍) നന്ദി.

വല്യമ്മായി said...

നന്ദി,,മനോഹരമായ ഈ വായനാനൂഭവം പങ്ക് വെച്ചതിന്.

Jishnu R said...

വെറും 'അമ്മ'യല്ലേ
കഥയുടെ പേര്‌?
ഓര്‍മ്മക്കുറിപ്പ്‌ സമാഹാരത്തിലേതാണെന്ന് തോന്നുന്നു.........[!!!!?]

മുസാഫിര്‍ said...

അന്നൊക്കെ രാഷ്ട്രീയക്കാര്‍ക്ക് സ്വന്തം കുടുംബത്തിനു കണ്ണീരു മാത്രമേ സമ്മാനിക്കാന്‍ ഉണ്ടായിരുന്നുള്ളൂ.അല്ലേ ?