Sunday, August 20, 2006

ശബരിമലയില്‍ സ്ത്രീ ആകാമൊ?

ആകമെന്ന് മന്ത്രി,പാടില്ലെന്ന് തന്ത്രി.41 ദിവസം വ്രതംഎടുക്കാതെ പോകുന്നതെങ്ങനെ.അപ്പോള്‍ പഴമനസ്സില്‍ ഒരു സംശയം. 41 ദിവസം വ്രതം എടുത്ത് മാത്രമെ പോകുവാന്‍ കഴിയൂ എങ്കില്‍ ആദ്യത്തെ 41 ദിവസം ആരും ശബരിമലയില്‍ വരികയില്ലല്ലൊ.അതോ അവരൊക്കെ വ്രശ്ച്ചികത്തിനു മുന്‍പ് വ്രതം തുടങ്ങുമൊ?മുട്ടിനു മുട്ടിനു രാമന്‍ നായരും (ആനവാരിയല്ല, വാരുന്നതെന്തെന്നും എത്രയെന്നും ശാസ്താവിനറിയാം) പരിവാരങ്ങളും സന്നിധാനത്തെത്തുമ്പോഴൊക്കെ വ്രതം എടുക്കുമോ? ചിന്തിച്ചാലൊരു അന്തവുമില്ല,ചിന്തിച്ചില്ലേല്‍ ഒരു കുന്തവുമില്ല.കോടതിക്കു വെറെ പണിയൊന്നുമില്ലേ.....

5 comments:

മഹേഷ് said...

ദക്ഷിണേന്ത്യയില്‍ വ്യാപകമായി നിലനില്‍ക്കുന്ന അയ്യന്‍ ആരാധനാപാരമ്പര്യത്തിന്റെ ഭാഗമായിരുന്നു ശബരിമലയിലെ ക്ഷേത്രം എന്ന്‌ ഗവേഷകര്‍ നിസ്സംശയം വ്യക്തമാക്കിയിട്ടുണ്ട്‌. പന്തളം രാജവംശവുമായി ബന്ധപ്പെടുത്തുന്ന പുരാവൃത്തങ്ങള്‍ക്ക്‌ എത്ര പഴക്കമുണ്ട്‌ എന്ന്‌ അന്വേഷിക്കട്ടെ.
തമിഴകത്തെ അയ്യന്‍ ആരാധനാപാരമ്പര്യത്തില്‍ നിന്നും ശബരിമലയെ വേര്‍പെടുത്തുന്നത്‌ ബൌദ്ധപാരമ്പര്യവുമായി കണ്ണി ചേര്‍ത്താണ്‌.
അതിലൊന്നുമല്ല കാര്യം.ഓരോ നിമിഷവും അവിടെ എത്തിക്കൊണ്ടിരിക്കുന്ന കാശാണ്‌. കാശില്ലാത്ത ദൈവത്തേയും സന്യാസിമാരെയും ആര്‍ക്ക്‌ വേണം?

രാജ് said...

ഗവേഷകന്റെ പേര്, അദ്ദേഹത്തിന്റെ പ്രബന്ധം എവിടെ വായിക്കാം എന്നുള്ള വിവരം, എന്നിവകൂടി പറയൂ ഇടതുപക്ഷം (പേരില്‍ ഇടതുപക്ഷമുണ്ടെങ്കില്‍ വസ്തുനിഷ്ഠാപരമായി സംസാരിക്കേണ്ടാ എന്നുണ്ടോ?)

Sreejith K. said...

1) മലയ്ക്ക് പോകുന്നവര്‍ വൃശ്ചികം ഒന്നിനേ വ്രതം ആരംഭിക്കാന്‍ പാടുള്ളൂ എന്നുണ്ടോ? മലയ്ക്ക് പോകുന്നതിന് 41 ദിവസം മുന്‍പ്, അതെന്നായാലും, തുടങ്ങിയാല്‍ പോരേ?
2) 41 ദിവസത്തെ വ്രതം തീര്‍ത്തിട്ടേ മല ചവിട്ടാന്‍ പാടുള്ളൂ എന്നുണ്ടോ. തിരിച്ച് വന്നിട്ട് ബാക്കി ദിവസങ്ങള്‍ തികയ്ക്കുന്നവരും എത്രയോ!
3) 41 ദിവസം ആദ്യം പോകുന്നവര്‍ മാത്രമേ പാലിക്കുന്നത് ഞാന്‍ കണ്ടിട്ടുള്ളൂ. എല്ലാ വര്‍ഷവും പോകുന്നവര്‍ ഏഴ് ദിവസമോ അതില്‍ കുറവോ മാത്രമേ പാലിക്കാറുള്ളൂ മിക്കപ്പോഴും.

ഈ വ്രതം ഒരു കാരണം മാത്രമാണ് സ്ത്രീകളെ കയറ്റാതിരിക്കുന്നത്. ബ്രഹ്മചാരി സങ്കല്‍പ്പമാണ് ശബരിമല ശാസ്താവ് എന്നതാണ് കാരണങ്ങളില്‍ മുഖ്യം.

പോരാണ്ട് ഇപ്പോഴുള്ള മലയിലെ തിരക്ക് വച്ച് അവിടെ സ്ത്രീകളും കൂടി വന്നലുള്ള അവസ്ഥ ആലോചിക്കാവുന്നതേ ഉള്ളൂ. ബാക്കി ഉള്ള കാടുകള്‍ കൂടി വെട്ടി നിരത്തി ഹോട്ടലുകളും മറ്റ് കച്ചവട സ്ഥാപനങ്ങളും തുടങ്ങും ആളുകള്‍. ഇത്ര ഭീമമായ മാറ്റം താങ്ങാണ്‍ ശാസ്താവിന് തന്നെ കെല്‍പ്പുണ്ടാകുമോ എന്ന് സംശയം.

സ്ത്രീകളെ നിരോധിച്ച അമ്പലം കേരളത്തില്‍ ശബരിമല മാത്രമല്ല കേട്ടോ, കണ്ണൂരില്‍ ഉഗ്രമൂര്‍ത്തി തെയ്യങ്ങള്‍ കെട്ടിയാടുന്ന അങ്ങിനെ കുറേ അമ്പലങ്ങള്‍ ഉണ്ട്.

Satheesh said...

ഓരോ അമ്പലത്തിനും അതിന്റെതായ ചില അനുഷ്ഠാനങ്ങളും ചിട്ടകളും ഉണ്ടാവും. സ്ത്രീ സമത്വവും മറ്റ് സംഗതികളും കാട്ടി അതിന്റെ മേലെ കുതിര കയറാന്‍ പോണ്ട എന്നാണ് എന്റെ അഭിപ്രായം.. കാലങ്ങളായി നടന്നു പോരുന്ന ഒരു ആചാരം എന്ന നിലയില്‍ അതിനെ കണ്ടാല്‍ മതി. ഇപ്പോ പത്രം വായിച്ചാല്‍ തോന്നും സ്ത്രീകള്‍ കേരളത്തില്‍ അനുഭവിക്കുന്ന ഏകപ്രശ്നം ശബരിമലയില്‍ പ്രവേശനമില്ല എന്നതാണെന്ന്!
ശ്രീജിത്ത് പറഞ്ഞപോലെ, മിക്കവാറും എല്ലാ അമ്പലങ്ങളിലും (പള്ളികളിലും!) അവരുടേതായ ചിട്ടവട്ടങ്ങള്‍ ഉണ്ട്! തളിപ്പറമ്പ് ശിവക്ഷേത്രത്തില്‍ രാത്രി നട അടച്ചുകഴിഞ്ഞാല്‍ മാത്രമേ സ്ത്രീകള്‍ക്ക് പ്രവേശനമുള്ളൂ , കേരളത്തില്‍ എത്ര മുസ്ലിം പള്ളികളില്‍ സ്ത്രീകള്‍ക്ക് പ്രാര്‍ത്ഥിക്കാന്‍ അവകാശമുണ്ട്?
മതങ്ങളെ അവരുടെ വഴിക്ക് വിടുക..അമ്പലങ്ങളും പള്ളികളും അവര്‍ നടത്തട്ടെ. ബാക്കിയുള്ള കാര്യത്തില്‍ അവരിടപെടുമ്പോള്‍ അവരെ തടയാന്‍ കെല്പുള്ള ഒരു നേതൃത്വത്തെ നമുക്ക് നാടു ഭരിക്കാന്‍ തിരഞ്ഞെടുക്കാം!

Satheesh said...
This comment has been removed by a blog administrator.