tag:blogger.com,1999:blog-31195532.post8390252986093379192..comments2024-03-15T11:19:32.094+04:00Comments on ആത്മാലാപം: വിശ്വാസത്തിന്റെ യുക്തിRadheyanhttp://www.blogger.com/profile/16986665758801474413noreply@blogger.comBlogger15125tag:blogger.com,1999:blog-31195532.post-18251005222625189822009-05-03T09:50:00.000+04:002009-05-03T09:50:00.000+04:00very good....very good....Calvin Hhttps://www.blogger.com/profile/00971264265083630675noreply@blogger.comtag:blogger.com,1999:blog-31195532.post-45242154259591534612008-05-07T03:20:00.000+04:002008-05-07T03:20:00.000+04:00വായിക്കാന്‍ വൈകി. നല്ല ലേഖനം.നമ്മുടെ പഴയ ശാസ്ത്രഗ...വായിക്കാന്‍ വൈകി. നല്ല ലേഖനം.

നമ്മുടെ പഴയ ശാസ്ത്രഗ്രന്ഥങ്ങളെ വ്യാഖ്യാനത്തോടെ പുനഃപ്രസിദ്ധീകരിക്കാന്‍ നല്ല ഒരു ശ്രമം നടത്തിയിട്ടുണ്ടെങ്കിലും, ഡോ. ഗോപാലകൃഷ്ണന്റെ ലേഖനങ്ങളും പുസ്തകങ്ങളും (ഗണിതം, ജ്യോതിശ്ശാസ്ത്രം എന്നിവയേ ഞാന്‍ വായിച്ചിട്ടുള്ളൂ.) പലപ്പോഴും അബദ്ധജടിലവും തെറ്റിദ്ധരിപ്പിക്കുന്നതും വ്യാജാവകാശവാദങ്ങള് ഉള്ളതുമാണു്. പ്രസംഗം നേരിട്ടു കേട്ടിട്ടില്ല. കാസറ്റില്‍ അല്പം കേട്ടിട്ടുണ്ടു്. ഒരു ശാസ്ത്രജ്ഞന് എന്നു സ്വയം വിശേഷിപ്പിക്കുന്ന ഒരാള്‍ ഇങ്ങനെയൊക്കെ പറയുന്നതു കേട്ടിട്ടു ദുഃഖവും അതു കേള്‍ക്കുന്നവരോടു സഹതാപവും തോന്നിയിട്ടുണ്ടു്.Umesh::ഉമേഷ്https://www.blogger.com/profile/06474085260183409502noreply@blogger.comtag:blogger.com,1999:blog-31195532.post-68840173949922991312008-04-26T15:01:00.000+04:002008-04-26T15:01:00.000+04:00:-):-)sahridayanhttps://www.blogger.com/profile/05428844173881429771noreply@blogger.comtag:blogger.com,1999:blog-31195532.post-78373889974925681482008-04-15T09:10:00.000+04:002008-04-15T09:10:00.000+04:00പല കണ്ടുപിടുത്തങ്ങളുടേയും ആധാരം ഭാരാതീയ പൈതൃകത്തില...പല കണ്ടുപിടുത്തങ്ങളുടേയും ആധാരം ഭാരാതീയ പൈതൃകത്തില്‍ നിന്നാണന്നു ഇദ്ദേഹം വാദിക്കുന്നുണ്ട്. പല ഉദാഹരണങ്ങള്‍ നിരത്തുന്നുമുണ്ട്. പക്ഷെ, ഈ കണ്ടുപിടുത്തങ്ങള്‍ നടത്തിയത് എല്ലാം പാശ്ചാത്യരാണു താനും. നമുക്ക് കഴിഞ്ഞിട്ടില്ല.

ഏതു മത പ്രസംഗങ്ങള്‍കും ജനങ്ങളെ നന്നായി ആകര്‍ഷിക്കാന്‍ കഴിയുന്നുണ്ട്. അതുകൊണ്ടാണല്ലോ എല്ലാ രാഷ്ട്രീ പ്രസ്താനങ്ങളും ഒരു വിധതിലല്ലങ്കില് മറ്റൊരുതരത്തില്‍ മതങ്ങളെ പ്രീണിപ്പിക്കാന്‍ ശ്രമിക്കുന്നത്.sunilrajhttps://www.blogger.com/profile/10807945067928668325noreply@blogger.comtag:blogger.com,1999:blog-31195532.post-90306471415949753972008-04-14T19:07:00.000+04:002008-04-14T19:07:00.000+04:00ഗോപാലകൃഷ്ണന് പറയാത്ത കാര്യങ്ങള്‍...കര്‍ണ്ണാടകത്തി...ഗോപാലകൃഷ്ണന് പറയാത്ത കാര്യങ്ങള്‍...

കര്‍ണ്ണാടകത്തിലെ ചിക്ക് മംഗലൂരിലെ സംഭവം.
http://www.hindu.com/2008/04/02/stories/2008040254390400.htm
ഇത് ഒറ്റപ്പെട്ട സംഭവമൊന്നുമല്ല.
റിപ്പോര്‍ട്ട് ചെയ്യപ്പെടാതെ പോകുന്ന പലതും നിത്യസംഭവങ്ങളായി വരുന്നു.
ബീഫ് കിട്ടിയിരുന്ന പല മലയാളിക്കടകളിലും ഇപ്പോള്‍ വിലക്കാണു. കാവിപ്പടയുടെ ഭീഷണി.

കുറച്ചു നാള് മുന്‍പ്, ദളിത് കുട്ടികള്‍ക്ക് ഉച്ചഭക്ഷണത്തോടൊപ്പം മുട്ട വിതരണം ചെയ്യാന്‍ തുടങ്ങിയത് പ്രശ്നമായി. ഭീഷണിക്കുമുന്നില്‍ കര്‍ണ്ണാടക സര്‍ക്കാരു തന്നെ കീഴടങ്ങി. (ആരാ ഭരിക്കുന്നതെന്ന് അനുമാനത്തിനു വിടുന്നു).

ഭാരതീ പൈതൃകത്തിന്റെ പേരില്‍ കാവിപ്പട നടത്തുന്ന മഹത്തായ സാംസ്കാരിക മുന്നേറ്റങ്ങളെപ്പറ്റിയൊന്നും ഒരു ഗോപാലകൃഷ്ണ ശശികലാദികളും പറയില്ല. കാരണം ഗുജറാത്തില്‍ നിന്നും വമിക്കുന്ന വിഷത്തിനു വളക്കൂറുള്ള മണ്ണൊരുക്കുകയാണല്ലോ ഇവരുടെ ലക്ഷ്യം. സംസ്കാരത്തിന്റെ (കണ്‍ഫ്യൂഷന്റെ) പേരില്‍ ഏറ്റവും എളുപ്പം വീഴുക ഒരു അപ്പര്‍ മിഡില്‍ ക്ലാസാണെന്നു ഇതിനോടകം അവര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്.nalan::നളന്https://www.blogger.com/profile/02956856057934975318noreply@blogger.comtag:blogger.com,1999:blog-31195532.post-80528661431641812272008-04-14T12:06:00.000+04:002008-04-14T12:06:00.000+04:00രാജീവ്,വേഗം എഴുതുക.ഇദ്ദേഹം കൂടെ കൂടെ പ്രശംസിക്കുന്...രാജീവ്,

വേഗം എഴുതുക.ഇദ്ദേഹം കൂടെ കൂടെ പ്രശംസിക്കുന്ന മറ്റൊരു സ്വാമിയാണ് സന്ദീപ് ചൈതന്യ(ഒരു ഫ്രോഡ് ലുക്ക് ജന്മനാ ഉള്ള ആസാമി).പുള്ളിയെ കുറിച്ചും എന്തെങ്കിലും അറിയാമെങ്കില്‍ എഴുതുക.

രാത്രി 11.30നു തിരികെ എത്തി ഒന്നര പെഗ് വിഴുങ്ങേണ്ടി വന്നു ചെടിപ്പ് മാറ്റാന്‍ എന്നു പറഞ്ഞാലേ കഥ പൂര്‍ണ്ണമാകൂ

അഭിവാദ്യങ്ങള്‍Radheyanhttps://www.blogger.com/profile/16986665758801474413noreply@blogger.comtag:blogger.com,1999:blog-31195532.post-24554226799200055072008-04-14T11:07:00.000+04:002008-04-14T11:07:00.000+04:00രാധേയന്പ്രസക്തമായ പോസ്റ്റ്.ഗോപാലകൃഷ്ണന്റെ പ്രസംഗപ...രാധേയന്

പ്രസക്തമായ പോസ്റ്റ്.

ഗോപാലകൃഷ്ണന്റെ പ്രസംഗപടുത്വം കേരളത്തിലെ മദ്ധ്യവര്‍ഗ്ഗത്തെ കോള്മയിര് കൊള്ളിക്കാന്‍ തുടങ്ങിയിട്ട് കുറച്ചായി. ദുബായിലും തുടങ്ങിയിട്ടുണ്ട് എന്നും അറിഞ്ഞു. നാട്ടില്‍ വെച്ച് നേരിട്ടും കാസറ്റിലും കേള്‍ക്കാനും ഇടവന്നിട്ടുണ്ട്.

ഗോപാലകൃഷ്ണനെപ്പോലുള്ളവര്‍ക്ക് ഇന്ത്യന്‍ ആത്മീയ പാരമ്പര്യത്തെക്കുറിച്ചുള്ള ഉപരിപ്ലവമായ ധാരണകളാണുള്ളത്. അത്, അദ്ദേഹത്തിന്റെ വ്യക്തിപരമായ താത്പര്യം എന്ന് തള്ളിക്കളയാമായിരുന്നു. പക്ഷേ അവയെ അദ്ദേഹത്തെപ്പോലൂള്ളവര് ഉപയോഗിക്കുന്നത്, മതദേശീയതയുടെ നിര്‍മ്മിതിക്കാണ് എന്നുവരുമ്പോള്‍ അത് എതിര്‍ക്കപ്പെടേണ്ട ഒന്നായിത്തീരുന്നു. ഇന്ത്യന്‍ പാരമ്പര്യത്തിന്റെ ഉയര്‍ന്ന തത്ത്വചിന്താപരമായ പ്രപഞ്ചവീക്ഷണങ്ങളെപ്പോലും സമ്പൂര്‍ണ്ണമായി നിരാകരിച്ച്, അതിലെ ഏറ്റവും നീചവും, അയുക്തീകവുമായ അംശങ്ങളെയാണ് അയാള്‍ പറകൊട്ടി എഴുന്നള്ളിക്കുന്നത്. അതിനെയാണ്, ഈ മദ്ധ്യവര്‍ഗ്ഗ പുരുഷ കേസരികളും ഹരിണാക്ഷികളും വണ്‍സ് മോര് വിളികളോടെ കയ്യടിച്ച് ആസ്വദിക്കുന്നത്.

ഗോപാലകൃഷ്ണന്റെയും ചിന്മയാനന്ദന്റെയും ശശികലയുടെയും ഇന്ത്യന്‍ ഹെറിറ്റേജാണ് ഇനി വരാന്‍ പോകുന്നതെങ്കില്‍, അതിനെ എന്തുവിലകൊടുത്തും പ്രതിരോധിക്കാന്‍ ഇപ്പൊഴേ നമ്മള് സജ്ജരാകേണ്ടിയിരിക്കുന്നു.

ചിന്മയാന‘ന്ധന്‘, നിത്യചൈതന്യയതി എന്നിവരെക്കുറിച്ചുള്ള ചില വ്യക്തിഗത അനുഭവങ്ങളും, ഗുജറാത്തിലും മുംബൈയിലും ജീവിച്ചുതീര്‍ത്ത ഹ്രസ്വമായ ഒരു പൂര്വ്വാശ്രമത്തെക്കുറിച്ചും എഴുതണമെന്നുണ്ട്. സമയം അനുവദിക്കുന്ന മുറക്ക് ശ്രമിക്കാം.

അഭിവാദ്യങ്ങളോടെRajeeve Chelanathttps://www.blogger.com/profile/03546010817433761511noreply@blogger.comtag:blogger.com,1999:blog-31195532.post-20018046324432323652008-04-14T07:35:00.000+04:002008-04-14T07:35:00.000+04:00രാജീവിന്റെ ഈ കമന്റും ഇവിടെ പ്രസക്തം.രാജീവിന്റെ ഈ കമന്റും ഇവിടെ പ്രസക്തം.മൂര്‍ത്തിhttps://www.blogger.com/profile/02899621685946506889noreply@blogger.comtag:blogger.com,1999:blog-31195532.post-48761860006193878772008-04-14T00:17:00.000+04:002008-04-14T00:17:00.000+04:00പ്രിയ രാധേയന്,പോസ്റ്റ് കാണാന്‍ വൈകി.നല്ല വിശകലനം....പ്രിയ രാധേയന്,
പോസ്റ്റ് കാണാന്‍ വൈകി.നല്ല വിശകലനം.രാധേയന് സൂചിപ്പിച്ചതാണ് പ്രഭാഷണത്തിന്റെ കാതലെങ്കില്‍ ഇത്തരം
ഗൗരവമായ ഒരു പ്രതികരണം അതര്‍ഹിക്കുന്നില്ല. ആ ഒറ്റ 'അമ്മച്ചി' പ്രയോഗത്തില്‍ നിന്നു തന്നെ പ്രസംഗത്തിന്റെ നിലവാരം വ്യക്തമാണ്;പ്രസംഗകന്റെയും.സയന്റിഫിക് ഹെറിറ്റേജ് എന്നൊക്കെ ബോഡിലേ ഉള്ളെന്നു മനസ്സിലായില്ലേ?അകം മുഴുവന്‍ അന്ധവിശ്വാസമായിരിക്കുംഇക്കൂട്ടരുടെ.
വ്യക്തികളുടെ ദൗര്‍ബ്ബല്യങ്ങളെ ചൂണ്ടിക്കാട്ടി അത് തത്ത്വത്തിന്റെയോ ആശയത്തിന്റെയൊ കുഴപ്പമാണെന്ന വാദം തന്നെ യുക്തിയില്ലായ്മയുടെ തെളിവാണ്.പി ഗോവിന്ദപ്പിള്ള അന്ധ വിശ്വാസി ആയതുകൊണ്ട് മാര്‍ക്സിസ്റ്റുകാരെല്ലാം കപടഭൗതിക വാദികളാണെന്നു പ്രചരിപ്പിക്കുന്ന ഒരുപാട് ഗോപാലകൃഷ്ണന്മാരും പൗവ്വത്തില്‍ തിരുമേനിമാരും ഉണ്ട്.ഇത്തരം പ്രചരണത്തെ യുക്തികൊണ്ടു ചെറുക്കേണ്ടതിനു പകരം ചീത്തപറഞ്ഞും കുമ്പസാരിച്ചും നടക്കുന്ന ചില മാര്‍ക്സിസ്റ്റ് നേതാക്കന്മാരും ജനങ്ങളില്‍ ആശയക്കുഴപ്പമുണ്ടാക്കുന്നതിന് മറ്റൊരുതരത്തില്‍ ഉത്തരവാദികളാണ്.

കപിലനും കണാദനും ചാര്‍വ്വാകനും ഒന്നും ഇവരുടെ 'ഭാരതീയ പൈതൃക'ത്തില്‍ പെടില്ല.കാരുണ്യത്തിന്റെ മനുഷ്യരൂപമായിരുന്ന ശ്രീബുദ്ധനും ഇവര്‍ക്ക് അന്യനാണ്.
ബ്രാഹ്മണന്റെ പൈതൃകമാണ് ഗോപാലകൃഷ്ണന്മാര് ഉദ്ദേശിക്കുന്നതെന്ന് താങ്കള്‍ക്ക് ഇനിയും മനസ്സിലായില്ലേ?
ഇവിടെ രാജനീതി എന്നു വച്ചാല്‍ ബ്രാഹ്മണന്റെ ഇഷ്ടമെന്നേ അര്‍ത്ഥമുണ്ടായിരുന്നുള്ളു.ബ്രാഹ്മണനെ തൃപ്തിപ്പെടുത്താനാണ് ശ്രീരാമന് ശൂദ്രമഹര്ഷിയായ ശംബൂകന്റെ തലയറുത്തത്.

പിന്നെ; ഇങ്ങനെയുള്ളവരുടെ വചോവിലാസത്തെപ്പറ്റി അത്ഭുതംകൂറാന്‍ വരട്ടെ.ഒരു കാര്യം തന്നെ എല്ലാടത്തും പോയി പ്രസംഗിക്കും. ആദ്യം കേള്‍ക്കുന്നവര്‍ അമ്പരന്നു പോകും.പല പ്രാവശ്യം കേട്ടാല്‍ അറിയാം മിടുക്ക്.
-ദത്തന്dethanhttps://www.blogger.com/profile/15733256166353886728noreply@blogger.comtag:blogger.com,1999:blog-31195532.post-42114160938257323292008-04-13T16:27:00.000+04:002008-04-13T16:27:00.000+04:00അഭിപ്രായങ്ങള്‍ക്ക് നന്ദി.ശിവന്‍കുട്ടിക്ക് അങ്ങനെ ...അഭിപ്രായങ്ങള്‍ക്ക് നന്ദി.

ശിവന്‍കുട്ടിക്ക് അങ്ങനെ ഒരു മുഖമുണ്ടോ മാരീചാ..അത് എനിക്ക് പുതിയ തിര്‍ച്ചറിവാണ്.തിരുവന്തോരത്ത് ഗുണ്ടയല്ലാതെ പപ്പനാവസാമി മാത്രമേ ഉള്ളൂ എന്ന അവസ്ഥയാണോ?

അദ്ദേഹത്തിന്റെ പ്രസംഗത്തില്‍ ഏറ്റവും അറപ്പുണ്ടാക്കിയത് മാരീചന് ചൂണ്ടികാട്ടിയത് പോലുള്ള ഓഫ് ഹാന്‍ഡ് റിമാര്ക്കുകളാണ്.കൂടുതലും ആന്റി ലെഫ്റ്റ് സമൂഹത്തിനു രുചിക്കുന്നത്.(കുറെ കൂടി വൈഡര്‍ പാര്‍ട്ടിസിപ്പേഷനുള്ള വേദിയില്‍ അദ്ദേഹം കുറേ കൂടി ജനറസാണ്)ഇത് ശരിക്കും പണം കൂടി പോയിട്ട് ബി.പി കൂടി പോയവരും കക്ഷം കാണിക്കുന്ന ബ്ലൌസിടുന്ന അമ്മച്ചിമാരുടെയും സദസ്സെന്ന നിലയില്‍ ഏറ്റവും വിറ്റു പോകുന്നത് യുക്തി വിരുദ്ധ ചിന്തകളാണ്.വാസ്തുവും മറ്റും അവരുടെ ബോതറേഷന്‍ ആനല്ലോ.ഒന്നര സെന്റ്റില്‍ ചെറ്റ കുത്തി മറച്ച് കിടക്കുന്നവനൊക്കെ എന്ത് വാസ്തു.Radheyanhttps://www.blogger.com/profile/16986665758801474413noreply@blogger.comtag:blogger.com,1999:blog-31195532.post-25400003715738670922008-04-13T12:40:00.000+04:002008-04-13T12:40:00.000+04:00രാധേയന്,തിരുവനന്തപുരത്ത് പ്രസ് ക്ലബിന്റെ ജേര്‍ണലി...രാധേയന്,
തിരുവനന്തപുരത്ത് പ്രസ് ക്ലബിന്റെ ജേര്‍ണലിസം ഇന്‍സ്റ്റിറ്റിയൂട്ടില്‍ ഞങ്ങള്‍ പ്രസംഗിക്കാന്‍ ക്ഷണിച്ചിട്ടുണ്ട് ശ്രീ ഗോപാലകൃഷ്ണനെ. അന്ന് ആ പ്രസംഗം ഒരത്ഭുതമായി തന്നെ തോന്നിയിരുന്നു, പ്രസംഗത്തില്‍ കണിയാപുരം രാമചന്ദ്രന്റെ ആരാധകനായിരിക്കുമ്പോഴും.
(സിപിഐക്കാരെന്നാല് അത്തം ചതുര്‍ത്ഥിയാണെങ്കിലും പ്രസംഗത്തിലും ലേഖനമെഴുത്തിലും ഇപ്പോഴും മനസാ വണങ്ങുന്നത് കണിയാപുരം രാമചന്ദ്രനെത്തന്നെ)

പിന്നെ, കേള്‍ക്കുന്തോറും മടുക്കുന്ന ഒരു അക്ഷരവ്യായാമമായി ശ്രീ ഗോപാലകൃഷ്ണന്റെ വാഗ്ധോരണി. താങ്കള്‍ നിരീക്ഷിച്ചതു പോലെ ഒരു വെര്‍ബല്‍ സര്‍ക്കസ്.

തിരുവനന്തപുരത്ത് ആറ്റുകാല്‍ പൊങ്കാലയുടെ പകുതി നടത്തിപ്പ് സിപിഎം നേതാവ് പി ഗോവിന്ദപ്പിളളയാണെന്ന് പറഞ്ഞാല്‍ എങ്ങനെയാണ് അതിനെ എതിര്‍ക്കുക? തിരുവനന്തപുരത്തെ കുപ്രസിദ്ധരായ ഗുണ്ടകളില്‍ പലരും അദ്ദേഹത്തിന്റെ മരുമകന് വി ശിവന്‍കുട്ടിയുടെ നേതൃത്വം അംഗീകരിക്കുന്നവരാണ് എന്ന അര്‍ത്ഥത്തിലാണെങ്കില്‍ ഈ പ്രസ്താവനയ്ക്ക് അര്‍ത്ഥമുണ്ടായി വരും. എന്നാല്‍ വയോധികനായ ഗോവിന്ദപ്പിളളയെവിടെക്കിടക്കുന്നു, ശിവന്കുട്ടിയെവിടെക്കിടക്കുന്നു.

യുക്തിവാദി നേതാവ് സ്ഥിരമായി അമ്പലത്തില്‍ പോയി തൊഴുന്നു എന്ന ആരോപണത്തിന്റെ സത്യാവസ്ഥയും അതു പോലൊന്ന് തന്നെയായിരിക്കും. ആളിന്റെ പേരോ മറ്റു സൂചനകളോ ഇല്ലെന്നത് യാദൃശ്ചികമല്ല. പ്രസംഗത്തില്‍ ഉപയോഗിക്കുന്ന ഒരു ടെക്നിക്ക്. ഉന്നം സുവ്യക്തം.കെhttps://www.blogger.com/profile/14280853608887413645noreply@blogger.comtag:blogger.com,1999:blog-31195532.post-87162175846691510662008-04-13T12:35:00.000+04:002008-04-13T12:35:00.000+04:00നല്ല പോസ്റ്റ് രാധേയന്. :-)Indian Institute of Sc...നല്ല പോസ്റ്റ് രാധേയന്. :-)

Indian Institute of Scientific Heritage എന്ന് കേട്ടപ്പോള്‍ എന്തോ വല്യ സര്‍ക്കാര്‍ സ്ഥാപനം ആണെന്ന് വിചാരിച്ചു.

" Indian institute of scientific heritage is building the National Heritage Center, in Mazhuvanchery, near Kechery, in Trissur Guruvayoor road, in the land donated by Kottilil Marath family, Trissur. The National Heritage Centre will have all the tools developed by IISH and other organizations to learn and teach the heritage of our motherland. There is also a spiritual research center in the premises - Mazhuvanchery Siva Temple - your support, donation, guidance and blessings are required for developing this center. You / your friends can sponsor the programmes of the institute / National Heritage Center."

ഇത് മ്മടെ ത്രിശൂരെ സ്ഥാപനം ആണല്ലേ. എന്നാ പിന്നെ സാരമില്ല. പക്ഷെ ഇതിന്റെ തലപ്പത്തൊക്കെ മുഴുവന്‍ (രണ്ടു പേര്) പി എച്ച്. ഡി ക്കാര് ആണല്ലോ.
"To locate a cordinator in your country or nearest, CLICK ഹിയര്‍" എന്ന് കണ്ടപ്പോള്‍ ഒന്നു ഞെക്കി നോക്കി "List of IISH Cordinators To see the list of our co-ordinators in different countries, click on the respective countries listed below India" . അവിടെ ശൂന്യം!
അപ്പൊ പറഞ്ഞു വന്നത്, ഇതു പോലെ കുറെ ഇന്ത്യന്‍ institute, national institute, ഇന്റര്‍നാഷണല്‍ institute എല്ലാം കണ്ടിട്ടുണ്ട് എന്നാണ്.ശ്രീവല്ലഭന്.https://www.blogger.com/profile/06258135948113205240noreply@blogger.comtag:blogger.com,1999:blog-31195532.post-572891360703824262008-04-13T08:51:00.000+04:002008-04-13T08:51:00.000+04:00ഹൊരിസോണ്ടല്‍ പൊസിഷനില്‍ നിന്നും വെര്‍ട്ടിക്കല്‍ പൊ...ഹൊരിസോണ്ടല്‍ പൊസിഷനില്‍ നിന്നും വെര്‍ട്ടിക്കല്‍ പൊസിഷനിലേക്ക് പെട്ടെന്ന് മാറുമ്പോള്‍ രക്തയോട്ടത്തെ അത് ബാധിക്കുന്നതായി പാശ്ചാത്യ ഗവേഷണങ്ങള്‍ തെളിയിക്കുന്നു.

ഉവ്വ..

ഇത്രയും ദേശീയത പറയുമ്പോഴും കൂടെ പാശ്ചാത്യ ഗവേഷണത്തിന്റെ ഒപ്പു വേണം. ശാസ്ത്രമെന്താണെന്നറിയാത്ത മധ്യവര്‍ത്തി അന്ധവിശ്വാസികള്‍ തന്നെയാണ് ഗോപാലകൃഷ്ണന്മാരുടെ ഇരകള്‍. ഈ ഗോപാലകൃഷ്ണന് സംഘപരിവാറിന്റെ ആളാണെന്നു തന്നെയാണ് ഞാന്‍ മനസ്സിലാക്കിയിരുന്നത്.Robyhttps://www.blogger.com/profile/09213638932935201911noreply@blogger.comtag:blogger.com,1999:blog-31195532.post-15542719198196082742008-04-12T23:25:00.000+04:002008-04-12T23:25:00.000+04:00നന്ദി രാധേയന്...പോസ്റ്റിലെ അവസാനത്തെ വരി എന്നെ തു...നന്ദി രാധേയന്...

പോസ്റ്റിലെ അവസാനത്തെ വരി എന്നെ തുറിച്ചു നോക്കുന്നു.മൂര്‍ത്തിhttps://www.blogger.com/profile/02899621685946506889noreply@blogger.comtag:blogger.com,1999:blog-31195532.post-62161970355800491592008-04-12T23:14:00.000+04:002008-04-12T23:14:00.000+04:00നന്നായി സംഗ്രഹിച്ചിരിയ്ക്കുന്നു,നല്ല നിരീക്ഷണങ്ങളു...നന്നായി സംഗ്രഹിച്ചിരിയ്ക്കുന്നു,
നല്ല നിരീക്ഷണങ്ങളും രാധേയന്ഭൂമിപുത്രിhttps://www.blogger.com/profile/08026108042860406696noreply@blogger.com