tag:blogger.com,1999:blog-31195532.post116245833003065759..comments2024-03-15T11:19:32.094+04:00Comments on ആത്മാലാപം: ഐക്യകേരളത്തിന്റെ 50 വര്‍ഷങ്ങള്‍ 2Radheyanhttp://www.blogger.com/profile/16986665758801474413noreply@blogger.comBlogger1125tag:blogger.com,1999:blog-31195532.post-1162473400613811762006-11-02T17:16:00.000+04:002006-11-02T17:16:00.000+04:00കെ വി (K Venu ) താങ്കള്‍ പറയും പോലെ മാവോയിസം അല്ലെ...കെ വി (K Venu ) താങ്കള്‍ പറയും പോലെ മാവോയിസം അല്ലെങ്കില്‍ മുതലാളിത്തം എന്ന ലളിതമായ നിലപാടിലെത്തിയ ഒരാളാണ് എന്ന് എനിക്ക് തോന്നുന്നില്ല. CENTRAL REORGANISING COMMITTEE CPI(ML) -ന്റെ അഖിലേന്ത്യ സെക്രട്ടറിയായിരുന്ന കാലത്തുതന്നെ കെ വി, RIM ( Revolutionary International Movement ) ല്‍ അംഗമായിരുന്ന RCP-USA ( Revolutionary communist party -USA ) Chairman BOB AVAIKAN നുമായി മാര്‍ക്സിസ്റ്റ് ലെനിനിസ്റ്റ് ജനാധിപത്യസങ്കല്പം സംബന്ധിച്ച് സുദീര്ഖമായ വാദപ്രദിവാദങളില് ഏര്‍പ്പെടുകയുണ്ടായി. അന്നു തുടങിയ തന്റെ ജനാധിപത്യ അന്വേഷണങള്‍ അവസാനം കെ വിയെ കൊണ്ടെത്തിച്ചത്, ലിബറെല്‍ ഡെമോക്രസിയിലാണ് മാര്ക്സിസ്റ്റ്കളുടെ ഭാഷയില്‍ പറഞ്ഞാല്‍ ബൂര്‍ഷ്വാ ജനാധിപത്യത്തിലാണ്. ബുദ്ധിപരമായ സത്യസന്ത്ധത കാരണം കെ വി അതു തുറന്നുപറയുന്നു എന്നു മാത്രം.<BR/>(അതിനിടക്ക് കെ വി സ്വന്തം പാര്റ്റി പിരിച്ചുവിട്ടു. ഗോറ്ബച്ചേവും കെ വിയും മാത്രമാണ് സ്വന്തം പാര്റ്റി പിരിച്ചു വിട്ട, ചരിത്രത്തിലെ, രണ്ടേ രണ്ട് പാര്റ്റി സെക്രട്ടരിമാര്). <BR/> സോവിയെറ്റ് യൂണിയനിലും മറ്റ് സോഷ്യലിസ്റ്റ് നാടുകളിലും ജനാധിപത്യത്തിനും മനുഷ്യാവകാശങള്ക്കും എന്തു വിലയുണ്ടായിരുന്നുവെന്ന് കെ വി കണ്ടെത്തും എത്രയോ മുന്‍പുതന്നെ ഒരുപാട് ബോള്‍ഷെവിക്കുകള്‍ അതു ചൂണ്ടിക്കാണിച്ചിട്ടുണ്ട് എന്നത് വേറെ കാര്യം. <BR/>പിന്നെ കെ വി, മുതലാളിത്തത്തെ മുന്നോട്ടു വയ്കുന്നത്, ഒരു മാവൊയിസ്റ്റിന്റെ സ്വാഭാവിക പരിണതി എന്നു തന്നെയാണ് എനിക്ക് തോന്നുന്നത്. മാവൊ ചിന്ത ഉയര്‍ത്തിപ്പിടിക്കുന്ന ചൈനീസ് കമ്മ്യൂണിസ്റ്റ്പാര്റ്റി കഴിഞ്ഞ പാര്റ്റികോണ്ഗ്രസ്സില്, ഇനി മുതല്‍ മുതലാളിമാര്‍ക്കും പാര്‍റ്റിയില്‍ അംഗത്വമാകാം എന്ന് പ്രഖ്യാപിച്ചിരിക്കുകയാണല്ലൊ. വിപ്ലവത്തില്‍ സഖ്യകക്ഷിയായവര്ക്ക് പാര്റ്റി അംഗത്വം തെറ്റല്ല തന്നെ. <BR/>പിന്നെ പടിഞ്ഞാറന്‍ യൂറൊപ്യന്‍ രാജ്യങളില്‍ നിലവിലുള്ള പോലെ, ഒരു ലിബറെല്‍ ഡെമോക്രാറ്റിക്ക് മുതലാളിത്ത സമ്പ്രദായം, ഒരു responsible capitalism നിലവിലുള്ള, ഒരു WELFARE STATE കേരളത്തിലും നിലവില്‍ വരണമെന്ന് കെ വി, പറയുംബോള്, അതിന് കേരളത്തിലെ വലതുമുന്നണിയെ വിശ്വാസത്തിലെടുക്കാന്‍, ആഹ്വാനം ചെയ്യ്യുമ്പോള്, ആ വാക്കുകളിലെ ആര്‍ജ്ജവം ( SINCERITY) അവിശ്വസിക്കാന്‍ പലര്‍ക്കും കാരണങള്‍ കണ്ടേക്കാം....vimathanhttps://www.blogger.com/profile/03363486484685713918noreply@blogger.com