Tuesday, August 29, 2006

വി.എസ്. ചുവടുറപ്പിക്കുന്നു

വി.എസ്. ചുവടുറപ്പിക്കുന്നു,initial hiccups എന്ന് പറയാവുന്ന ബാലാരിഷ്ടകള്‍ക്ക് ശേഷം.നെല്‍കര്‍ഷകര്‍ക്കു നല്ല സംഭരണവിലയായ 8.5 രൂപാ നല്‍കാന്‍ തീരുമാനിച്ചത് അദ്ദേഹത്തിന്റെ മുന്‍ ഗണനകള്‍ വ്യക്തമാക്കുന്നു.ഞാറ്റ്പാട്ടുകളും തേക്ക്പാട്ടുകളും വയല്‍കാറ്റിന്റെ ഹുങ്കാരങ്ങളെ കടന്ന് ഇനിയും പടികയറി വരുമെന്ന് എന്നെ പോലെ ഒരുപാട് കുട്ടനാട്ടുകാരും അമ്പലപ്പുഴക്കാരും പ്രതീക്ഷിക്കുന്നുണ്ടവും.പുതിയ മുതലാളിമാര്‍ വന്നതിനു ശേഷം അച്ചുതാനന്ദനെ വിമര്‍ശിക്കുന്നതില്‍ സായൂജ്യം കണ്ടെത്തുന്ന ദീപിക പോലും പുകഴ്ത്തി എന്ന് പറഞ്ഞലെ ഈ തീരുമാനത്തിന്റെ മഹത്വം മനസ്സിലാകൂ.{സിങപ്പൂരുകാരന്‍ പുതിയ മുതലാളി പിണറായിയുടെ ചങ്ങാതിയാണത്രെ(സര്‍വ്വലോകമുതലാളിമാരെ...........),.പി.ജെ.ജോസഫിനതിരായ പരാതി “അമ്മൂമ്മയില്‍” നിന്ന് വി.എസ്. നിര്‍ബന്ധിച്ച് വാങ്ങിയതാണെന്ന് വരെ പറഞ്ഞു ചങ്ങാതിക്കൂറുള്ള ഈ പത്രം.}.പുതിയ യുഗം കമ്പ്യുട്ടര്‍ വിശാരദരെയും ഡോക്ടറുമാരെയും മാത്രമല്ല മണ്ണിനെ സ്നേഹിക്കുന്ന വിദ്യാസമ്പന്നരായ നല്ല കര്‍ഷകരെയും ആവശ്യപ്പെടുന്നു.കൂടുതല്‍ പേരെ മണ്ണിന്റെ ശാശ്വത സത്യത്തിലേക്ക് നയിക്കുവാന്‍ ഉതകട്ടെ ഈ നല്ല തീരുമാനം.

Sunday, August 20, 2006

ശബരിമലയില്‍ സ്ത്രീ ആകാമൊ?

ആകമെന്ന് മന്ത്രി,പാടില്ലെന്ന് തന്ത്രി.41 ദിവസം വ്രതംഎടുക്കാതെ പോകുന്നതെങ്ങനെ.അപ്പോള്‍ പഴമനസ്സില്‍ ഒരു സംശയം. 41 ദിവസം വ്രതം എടുത്ത് മാത്രമെ പോകുവാന്‍ കഴിയൂ എങ്കില്‍ ആദ്യത്തെ 41 ദിവസം ആരും ശബരിമലയില്‍ വരികയില്ലല്ലൊ.അതോ അവരൊക്കെ വ്രശ്ച്ചികത്തിനു മുന്‍പ് വ്രതം തുടങ്ങുമൊ?മുട്ടിനു മുട്ടിനു രാമന്‍ നായരും (ആനവാരിയല്ല, വാരുന്നതെന്തെന്നും എത്രയെന്നും ശാസ്താവിനറിയാം) പരിവാരങ്ങളും സന്നിധാനത്തെത്തുമ്പോഴൊക്കെ വ്രതം എടുക്കുമോ? ചിന്തിച്ചാലൊരു അന്തവുമില്ല,ചിന്തിച്ചില്ലേല്‍ ഒരു കുന്തവുമില്ല.കോടതിക്കു വെറെ പണിയൊന്നുമില്ലേ.....

Thursday, August 17, 2006

എഴുത്ത് മറന്ന് പോയ പണിയാണ്.കുറച്ച് കാലമായി വായന മാ‍ത്രമെ നടക്കുന്നുള്ളൂ.പേന പിടിക്കതെ ഞെക്കിയും കുത്തിയുമുള്ള ഈ രചനാസങ്കേതത്തെക്കുറിച്ചറിഞ്ഞത് ഈയടുത്താണ്.കമ്പ്യൂട്ടറിന്റെ സാങ്കേതികങ്ങള്‍ അധികം വശമില്ലാത്ത ഒരു കണക്കപ്പിള്ളയാണ് ഞാന്‍. എങ്കിലും എഴുത്തിനോടുള്ള അഭിനിവേശം അടങ്ങാത്തതാണ്.ഒരുവിധം ഇതെഴുതാന്‍ പഠിച്ചു.ഇതെങ്ങനെ നാലാളെ കൊണ്ട് വായിപ്പിക്കണം എന്നറിയില്ല.മലയാളികളുടെ രചനകള്‍ വരുന്ന ചില സൈറ്റുകളില്‍ കയറി പ്രതികരിച്ച് തുടങ്ങിയിട്ടുണ്ട്.പ്ക്ഷെ അവയിലേക്ക് എന്റെ പോസ്റ്റിങ്ങുകള്‍ അയക്കാനറിയില്ല.പഠിക്കണം.ഇങ്ങനെയൊക്കെ ആണെല്ലൊ ഓരോന്നും പഠിക്കുന്നത്